മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാരുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിച്ചു. കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പ്രധാന പരിപാടികളില്‍ സ്കോളര്‍ഷിപ്പ്‍, പരിശീലനത്തിനുള്ള സഹായം, തവണ വായ്പാ സഹായം, നൈപുണ്യ സംരംഭകത്വ വികസനം, ജീര്‍ണ്ണിച്ച അഗ്രഹാരങ്ങളുടെ പുനരുദ്ധാരണം എന്നിവ ഉള്‍പ്പെടുന്നു. 2016-17 വര്‍ഷത്തില്‍ ബഡ്ജറ്റില്‍ വകയിരുത്തിയ 3,500 ലക്ഷം രൂപയില്‍ 1,923.14 ലക്ഷം രൂപ ചെലവഴിച്ചു. 2017-18 വര്‍ഷത്തിലേക്ക് വിവിധ പരിപാടികള്‍ക്കായി കോര്‍പ്പറേഷനുവേണ്ടി വകയിരുത്തിയിരിക്കുന്നത് 3000 ലക്ഷം രൂപയാണ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020