സംസ്ഥാന പദ്ധതി വിഹിതത്തില്‍ നിന്ന് പട്ടികജാതി ജനസംഖ്യയുടെ ശതമാനത്തിന് ആനുപാതികമായി പട്ടികജാതി ഉപപദ്ധതിക്കും (എസ്.സി.എസ്.പി), പട്ടികവര്‍ഗ്ഗ ജനസംഖ്യയുടെ ശതമാനത്തിന് ആനുപാതികമായി പട്ടികവര്‍ഗ്ഗ ഉപപദ്ധതിക്കും (റ്റി.എസ്.പി) കേരള സര്‍ക്കാര്‍ പണം നീക്കിവെക്കുന്നു. ആകെയുള്ള പട്ടികജാതി ഉപപദ്ധതി/ പട്ടികവര്‍ഗ്ഗ ഉപപദ്ധതി വിഹിതത്തില്‍ നിന്നും ഒരു നിശ്ചിത ശതമാനം തുക തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിനും അവശേഷിക്കുന്നത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പിനും വകയിരുത്തുന്നു. പട്ടികജാതി ഉപപദ്ധതിയുടെയും പട്ടികവര്‍ഗ്ഗ ഉപപദ്ധതിയുടെയും ഒരു നിശ്ചിത ശതമാനം ഫണ്ട് പ്രോജക്ട് സമീപനത്തിന്റെ ഭാഗമായി കൊടുക്കുന്ന പദ്ധതികള്‍ക്ക് നീക്കിവെക്കുന്ന പൂള്‍ഡ് ഫണ്ട് എന്ന സംവിധാനം 2009-ല്‍ ഏര്‍പ്പെടുത്തി. ഈ വിഭാഗങ്ങളുടെ സർവ്വോന്മുഖമായ വികസനത്തിന് സഹായകമാകുന്ന മേഖലകളിലെ പ്രോജക്ടുകളാണ് ഇതില്‍ ഉദ്ദേശിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 2016-17 വര്‍ഷം യഥാക്രമം 2354.40 കോടി രൂപയും 682.80 കോടി രൂപയും വകയിരുത്തി. 2017-18-ല്‍ പട്ടികജാതി വിഭാഗത്തിന് 2599.65 കോടി രൂപയും, പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 751.08 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 2013-14 മുതല്‍ 2017-18 വരെ പട്ടികജാതി വകുപ്പിനും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനും.
ഓരോ വര്‍ഷവും വകയിരുത്തിയ തുകയുടെ വിശദാംശങ്ങള്‍ അനുബന്ധം 4.3.15 -ലും ചിത്രം 4.3.6- ലും കൊടുത്തിട്ടുണ്ട്.
അവസാനം പരിഷ്കരിച്ചത് : 2/16/2020