പട്ടികജാതി കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമന പരിപാടികള്‍ക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സഹായമാണ് പട്ടികജാതി ഉപപദ്ധതിക്കുള്ള പ്രത്യേക കേന്ദ്ര സഹായം. ഒരു പദ്ധതിയുടെ രീതി ഇതില്‍ വരുന്നില്ല. പ്രസ്തുത തുക കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ എന്നിവയിലെ നിര്‍ണ്ണായക വിടവുനികത്തുന്നതിന് സഹായമാവുന്നു. പട്ടികജാതി ഉപപദ്ധതിക്കുള്ള പ്രത്യേക കേന്ദ്രസഹായ പ്രകാരം ലഭിക്കുന്ന ആകെ ധനസഹായത്തിന്റെ 75 ശതമാനം തുക ജില്ലകളിലെ പട്ടികജാതി ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക്നല്കുന്നുണ്ട്. ശേഷിക്കുന്ന 25 ശതമാനം തുക പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ കൈകാര്യം ചെയ്യും. പട്ടികജാതി കുടുംബങ്ങള്‍ക്ക് സബ്സിഡിയും ധനകാര്യസ്ഥാപന ധനസഹായവും അടങ്ങിയ വരുമാനദായകമായ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിപ്രകാരം ഏറ്റെടുക്കാവുന്നതാണ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020