മനുഷ്യവിഭവശേഷി വികസനം, അടിസ്ഥാനാവശ്യങ്ങള്‍, സാമ്പത്തിക വികസനം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്കിക്കൊണ്ട് പട്ടികജാതി ഉപപദ്ധതിയനുസരിച്ചുള്ള പരിപാടികളുടെ നിര്‍ണ്ണായക വിടവു നികത്തലിന് പ്രോജക്ടുകളുടെ അടിസ്ഥാനത്തില്‍ വിവിധ പദ്ധതികള്‍ക്ക് ധനസഹായം നല്‍കി വരുന്നു. 2014-15 മുതല്‍ ജനസംഖ്യാടിസ്ഥാനത്തില്‍ ജില്ലകള്‍ക്ക് വിഹിതത്തിന്റെ മൂന്നിലൊന്നു തുക അനുവദിക്കുന്നു. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ജില്ലാതല സമിതി 25 ലക്ഷം രൂപ വരെയുള്ള പ്രോജക്ടുകള്‍ അനുവദിക്കുന്നു, 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന പദ്ധതികള്‍ക്ക് അനുമതി നല്കുന്നത് സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പുകള്‍/സ്പെഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പുകളായിരിക്കും. 2016-17-ല്‍ ചികിത്സാ സഹായം, ദുരിതാശ്വാസ ഫണ്ട്, സ്വയം പര്യാപ്തഗ്രാമം പദ്ധതി, മൊബൈല്‍ മെഡിക്കൽ യൂണിറ്റ് ആരംഭിക്കല്‍, നവീകരണ പ്രവൃത്തികള്‍, കുടിവെള്ള പദ്ധതി, മെഷീനറിയും ഉപകരണങ്ങളും വാങ്ങല്‍ എന്നീ പരിപാടികള്‍ പ്രസ്തുത പദ്ധതി പ്രകാരം നടപ്പിലാക്കി.
പൂള്‍ഡ് ഫണ്ട്
പ്രോജക്ട് അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് വേണ്ടി പട്ടിക ജാതി ഉപപദ്ധതി പ്രകാരവും പട്ടികവര്‍ഗ്ഗ ഉപപദ്ധതി പ്രകാരവും പൂള്‍ഡ് ഫണ്ടായി ഒരു വിഹിതം വകയിരുത്തുന്ന സംവിധാനമാണ് പൂള്‍ഡ് ഫണ്ട്. ഇതുപ്രകാരം വിവിധ വികസന വകുപ്പുകളും ഏജന്‍സികളും പ്രോജക്ടുകള്‍ തയ്യാറാക്കി സംസ്ഥാന ആസൂത്രണ ബോര്‍ഡിനു സമര്‍പ്പിക്കുകയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരിശോധിച്ചശേഷം ഉപയുക്തമായവ സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പുകള്‍/സ്പെഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പരിഗണനയ്ക്ക് വേണ്ടി പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളിലേക്കയയ്ക്കുന്നു.
അവസാനം പരിഷ്കരിച്ചത് : 2/16/2020