ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുവാനായി ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്, പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2012 മുതല്‍ സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകൃതമായി. വിദ്യാഭ്യാസ ധനസഹായം, വിവാഹബന്ധം വേര്‍പെടുത്തിയ/വിധവകളായ/ഭര്‍ത്താവ് ഉപേക്ഷിച്ച/ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകള്‍ക്കുള്ള ഭവന പദ്ധതി, ന്യൂനപക്ഷ കേന്ദ്രീകൃത മേഖലയിലെ കുടിവെള്ള വിതരണ പദ്ധതി എന്നിവയാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കിവരുന്ന പ്രധാന പദ്ധതികള്‍. 2016-17 വര്‍ഷം കേന്ദ്രസഹായം ഉള്‍പ്പെടെ ബഡ്ജറ്റില്‍ വകയിരുത്തിയ 10667 ലക്ഷം രൂപയില്‍ 9,392.4 (88.05 ശതമാനം) ലക്ഷം രൂപ ചെലവഴിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് വകയിരുത്തിയ 8250 ലക്ഷം രൂപയില്‍ 550 ലക്ഷം രൂപ കേന്ദ്രാവിഷ്കൃത പദ്ധതിയുടെ സംസ്ഥാന വിഹിതമാണ്. കൂടാതെ 1650 ലക്ഷം രൂപ, 2017-18 വര്‍ഷത്തിലേക്കുള്ള ബഹുമേഖലാ വികസന പരിപാടികള്‍ക്കായുള്ള 75 ശതമാനം കേന്ദ്ര സഹായമായും പ്രതീക്ഷിക്കുന്നു.
അവസാനം പരിഷ്കരിച്ചത് : 2/16/2020