ന്യൂനപക്ഷ കാര്യങ്ങളില്‍ ന്യൂനപക്ഷകാര്യമന്ത്രാലയത്തിന്‍റെ നേതൃത്വ പുരോഗതിക്ക് വേണ്ടിയുള്ള കര്മ്മപദ്ധതി
ന്യൂനപക്ഷ സ്ത്രീ സമുദായത്തിന്‍റെ നേതൃത്വ പുരോഗതിക്ക് വേണ്ടിയുള്ള പദ്ധതി
1.നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ സ്ഥാനം, പ്രത്യേകിച്ചും സമൂഹത്തിലെ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും വരുന്ന സ്ത്രീകളുടെ കാര്യത്തില്‍ തൃപ്തികരമല്ല. ജനനത്തിനു മുന്‍പ് തന്നെ ഒരു പെണ്‍കുട്ടിക്ക് വിവേചനം സഹിക്കേണ്ടതായി വരുന്നു ജനനത്തിനു ശേഷവും ആഹാരം, വിദ്യാഭ്യാസം, ആരോഗ്യകാര്യത്തിലുള്ള ശ്രദ്ധ, യൗവ്വനാരംഭം സംബന്ധിച്ച് നേരത്തെയുള്ള വിവാഹം തുടങ്ങിയ കാര്യങ്ങളിലും കുടുംബ സമ്പത്തുകള്‍ വിനിയോഗിക്കുന്നതിലും പെണ്‍കുട്ടികള്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വരുന്നു. ഗ്രാമപ്രദേശങ്ങളിലെ കൂടുതല്‍ സ്ത്രീകളും പ്രത്യക്ഷത്തില്‍ ശ്രദ്ധിക്കാത്ത പാചകം, വെള്ളം കോരുക, കുട്ടികളെ സ്കൂളിലയയ്ക്കുക, കൃഷിപ്പണികള്‍, കന്നുകാലികളെ മേയ്ക്കുക, കാലികള്‍ക്ക് ആഹാരം നല്‍കുക, കാലികളെ കറക്കുക തുടങ്ങിയ ജോലികളാല്‍ അമിതമായ ഭാരം വഹിക്കുന്നവരാണ്. എന്നാല്‍ പുരുഷന്മാര്‍ പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്ന ജോലികളായ പാല്‍ വില്‍പ്പന, വീടുകളില്‍ ഉത്പ്പാദിപ്പിക്കുന്ന ധാന്യങ്ങള്‍ വില്‍ക്കുക മുതലായ ജോലികള്‍ നിര്‍വ്വഹിക്കുന്നു. ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് കൂടുതലായി ഇഷ്ടമില്ലാതെയുള്ള പാതകളിലൂടെ സഞ്ചരിക്കേണ്ടി വരുന്നു. അവര്‍ കേവലം ന്യൂനപക്ഷമല്ല, എന്നാല്‍ അതിരില്ലാത്ത ഭൂരിപക്ഷമാണ്, കുടുംബത്തിലെ അന്തിമ തീരുമാനം അവരുടേതായിരിക്കും, സാധാരണയായി സമൂഹ പങ്കാളിത്തത്തില്‍ നിന്നും, ബഹുമതികളില്‍ നിന്നും സ്ത്രീകളെ മൊത്തമായും ഒറ്റപ്പെടുത്തുന്നു.
2. സ്ത്രീ ശാക്തീകരണം സമത്വത്തിന് വേണ്ടി മാത്രമല്ല, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക പുരോഗതി, സംസ്ക്കാര ബോധമുള്ള സമൂഹം എന്നിവയ്ക്ക് വേണ്ടിയുള്ള ഒരു ശക്തമായ ഘടകം കൂടിയാണ്. ദാരിദ്ര്യം ബാധിച്ച കുടുംബങ്ങളില്‍ സ്ത്രീകളും കുട്ടികളുമാണ് എല്ലായ്പ്പോഴും ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്, അവര്‍ക്കാണ് സംരക്ഷണം ആവശ്യമായി വരുന്നതും. സ്ത്രീശാക്തീകരണം, പ്രത്യേകമായും അമ്മമാര്‍, ഗാര്‍ഹിക ജീവിതത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. ഗാര്‍ഹിക ജീവിതം പുലര്‍ത്തുകയും പരിപോഷിപ്പിക്കുകയും വാര്‍ത്തെടുക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ അവരുടെ സന്താനങ്ങളെ സല്‍സ്വഭാവികലായി വളര്‍ത്തിയെടുക്കുന്നതിലും അവര്‍ വലിയ പങ്കു വഹിക്കുന്നു.
3. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്‍റെ സമൂഹത്തെയും, സാമ്പത്തികത്തെയും, വിദ്യാഭ്യാസത്തെയും കുറിച്ച് നടത്തിയ ഒരു യോഗത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് (സചാര്‍ റിപ്പോര്‍ട്ട് എന്നറിയപ്പെടുന്നു) മുഖ്യമായ യാഥാര്‍ത്ഥ്യം എന്ന് പറയുന്നത് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ന്യൂനപക്ഷമുള്ളതെന്നാണ്, ഇവരില്‍ 13.83 കോടി മുസ്ലീങ്ങളില്‍ കൂടുതല്‍ മുസ്ലിം സ്ത്രീകളും വികസനത്തിന്‍റെ പാതയില്‍ നിന്നും ഉപേക്ഷിക്കപ്പെട്ടവരാണ്. ഈ കാഴ്ചപ്പാടില്‍, സ്ത്രീകളുടെയും കുട്ടികളുടെയും വികസന മന്ത്രാലയം (ഡബ്ലിയു സി ഡി) “ജീവിതത്തിന്‍റെ നേതൃത്വ വികസനം, ന്യൂനപക്ഷ സ്ത്രീ സമുദായത്തിന്‍റെ ഉപജീവനപരവും നാഗരികവുമായ ശാക്തീകരണം ” എന്ന പേരില്‍ 2007-08 കാലയളവില്‍ ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് നഷ്ടപ്പെടുന്ന നേട്ടങ്ങള്‍ അവരിലേക്കെത്തിക്കാന്‍ ഒരു പദ്ധതി ആവിഷ്ക്കരിച്ചു. ഈ പദ്ധതി 2009-10. ല്‍ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനായി വിട്ടു കൊടുത്തു. ന്യൂനപക്ഷകാര്യ മന്ത്രാലയം ഈ പദ്ധതിയെ ഉടച്ചു വാര്‍ത്ത് “ ന്യൂനപക്ഷ സ്ത്രീകളുടെ നേതൃത്വ പുരോഗതിക്കുള്ള പദ്ധതി “ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
പദ്ധതിയെ ലകഷ്യമാക്കിയുള്ള ഘടകങ്ങളും വിതരണവും (Target group and distribution of targets)
4. ന്യൂനപക്ഷകാര്യ മന്ത്രാലയം മുസ്ലീങ്ങള്‍, സിക്കുകാര്‍, ക്രിസ്ത്യാനികള്‍, ബുദ്ധന്മാര്‍, സോറോസ്ട്രിയനസ് ( പാഴ്സികള്‍ ) എന്നിവര്‍ക്ക് വേണ്ടിയാണ് സേവനം അനുഷ്ഠിക്കുന്നത്. 1992 ലെ ന്യൂനപക്ഷ ദേശീയ കമ്മീഷന്‍റെ നിയമമനുസരിച്ച് വകുപ്പ് 2 (സി) ന്‍റെ അടിസ്ഥാനത്തില്‍ ഇവരെയാണ് ന്യൂനപക്ഷ സമുദായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എങ്ങനെയായാലും, ഇനി ചെയ്യേണ്ടത് സ്വപ്രയത്നത്താല്‍ സമൂഹത്തിലെ നാനാത്വത്തില്‍ ഏകത്വത്തെ ശക്തിപ്പെടുത്തുകയും എകത്വത്തെയും ദൃഡബന്ധത്തെയും ഉണ്ടാക്കിയെടുക്കുകയുമാണ്, ന്യൂനപക്ഷത്തിലല്ലാത്ത സ്ത്രീകളെയും ഉള്‍പ്പെടുത്താന്‍ പദ്ധതി അനുവാദം നല്‍കുന്നുണ്ട് എന്നാല്‍ ഇത് പദ്ധതിയുടെ അഭിപ്രായമനുസരിച്ച് 25% ല്‍ അധികമാവാന്‍ പാടില്ല. എസ്സി/എസ്ടി/ഒബിസി സമുദായത്തിലെ സ്ത്രീകളെയും 25% മറ്റു സമുദായത്തിലെ സ്ത്രീകളെയും ഇടകലര്‍ത്തി നേതൃത്വം നല്‍കി കൊണ്ടാണ് ഈ സംരംഭം സംഘടിപ്പിക്കുന്നത്. ഏതെങ്കിലും ഒരു സമുദായത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധിയെ (ഇ ഡബ്ലിയുആര്‍എസ്) സംരംഭങ്ങളുടെ പരിശീലകരായി ഉള്‍പ്പെടുത്തിക്കൊണ്ട് അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നു.
5. ന്യൂനപക്ഷ വനിതകളുടെ നേതൃത്വ പുരോഗതിയാണ് ഈ പദ്ധതി ലകഷ്യമാക്കുന്നത്, അവരുടെ ഗ്രാമത്തിലെ / ചുറ്റുപാടിലെ മറ്റു സമുദായത്തിലെ സ്ത്രീകളെയും ഉള്പ്പെടുത്തികൊണ്ട്, ശാക്തീകരണം ലകഷ്യമാക്കി അവര്‍ക്ക് അറിവ് നല്‍കുന്നതിലൂടെ ദൃഡമായ വിശ്വാസവും, പ്രവര്‍ത്തിക്കാന്‍ വേണ്ട ഉപകരണങ്ങളും തന്ത്രങ്ങളും വശത്താക്കി സര്‍ക്കാരിന്‍റെ വ്യവസ്ഥകളെ അംഗീകരിച്ചു കൊണ്ട് ബാങ്കുകള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ എല്ലാ തലങ്ങളിലും മധ്യസ്ഥരായി പ്രവര്‍ത്തിക്കുക. ഭൂരിപക്ഷ സമുദായത്തിലെ സ്ത്രീകളില്‍ അധികം പേരും പരമ്പരാഗത വ്യവസ്ഥയിലുള്ള കഠിനവും വിരസവുമായ ജോലികളില്‍ ഏര്‍പ്പെടുകയും അവരുടെ അദ്ധ്വാനം നഗരാധിഷ്ടിത സുഖസൗകര്യങ്ങളിലും സാമൂഹിക സാമ്പത്തിക വ്യവസ്ഥിതികളിലും അധിഷ്ടിതവുമാണ്. അല്ലാതിരുന്നാല്‍ സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കും, അദ്ധ്വാനം ലഘൂകരിക്കുന്നതിനും വേണ്ടി പോരാടെണ്ട സമയം ആയിരിക്കുന്നു. പദ്ധതി ഇപ്പോള്‍ ആലോചിക്കുന്നത് സാമ്പത്തിക സഹായങ്ങള്‍ നല്‍കി കൊണ്ട് നേതൃത്വ പുരോഗതിക്കുള്ള പരിശീലനങ്ങള്‍ നല്‍കുന്ന സര്‍ക്കാരിതര സ്ഥാപനങ്ങളിലൂടെയും സംഘടനകളിലൂടെയും വനിതകളെ ശാക്തീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വഴി വീടിനുള്ളില്‍ നിന്നും സമൂഹത്തിലെത്തിച്ച് നേതൃത്വ വേഷം നല്‍കി ഒറ്റയ്ക്ക് നിന്നോ കൂട്ടമായി നിന്നോ അവരുടെ അവകാശങ്ങള്‍ ഉറപ്പിക്കുക, സേവനങ്ങളെയും, സൗകര്യങ്ങളെയും, കഴിവുകളെയും, അവസരങ്ങളെയും തേടി കണ്ടുപിടിച്ച് വേണ്ടവിധത്തില്‍ വിനിയോഗിക്കാന്‍ അവരെ പ്രാപ്തരാക്കുക എന്നിവയാണ്. കൂടാതെ
അവരുടെ ജീവിതവും ജീവിത വ്യവസ്ഥിതികളും പുരോഗതിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിന്‍റെ ന്യായമായ പങ്കിനെക്കുറിച്ച് അവകാശപ്പെടുക.
6. നേതൃത്വം, ഈ പദ്ധതിയുടെ പശ്ചാത്തലത്തിലൂടെ, ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീ ശാക്തീകരണവും വീടുകളുടെ ചുറ്റുപാടില്‍ നിന്നും പുറം ലോകത്തേക്ക് വരുവാനും നേതൃത്വ സ്ഥാനങ്ങള്‍ ഏറ്റെടുക്കുവാനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുവാനുമുള്ള പ്രോത്സാഹനം നല്‍കുന്നു, കൂട്ടമായോ ഒറ്റയ്ക്കോ സേവനങ്ങള്‍, സൗകര്യങ്ങള്‍, കഴിവുകള്‍, അവസരങ്ങള്‍ എന്നിവയെ സമീപിക്കുകയും കൂടാതെ അവരുടെ ജീവിത വ്യവസ്ഥകളെ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന നേട്ടങ്ങളില്‍ അവര്‍ക്ക് അര്‍ഹതയുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ട പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു.
സാമുദായിക വ്യവസ്ഥിതി /സര്‍ക്കാരിതര സംഘടന /സംഘടനകള്‍/സ്ഥാപനങ്ങള്‍
7. പരിപോഷിപ്പിക്കുക /കൈസഹായിക്കുക ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളുടെ നേതൃത്വ വികസനത്തിന് വക്കാലത്ത് പോലെയുള്ള തീവ്രമായ പ്രവര്‍ത്തനങ്ങളില്‍ഏര്‍പ്പെടാന്‍ അവരെ സഹായിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക. ഈ ലകഷ്യത്തെ ഉന്നം വച്ച് കൊണ്ട് അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയും വേണം. ചുമതലയുള്ള വ്യക്തികള്‍ പതിവായി പദ്ധതികള്‍ നടപ്പാക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അവരെ പരിപോഷിപ്പിക്കുകയും സഹായങ്ങള്‍ നല്‍കുകയും നേതൃ സ്ഥാനത്ത് നില്‍ക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടത്ര പരിശീലനങ്ങള്‍ നല്‍കി അവരെ ഇതിന്‍റെ ഭാഗമാക്കി മാറ്റുകയും വേണം ആയതിനാല്‍ അവരെ മാര്‍ഗ്ഗ ദര്‍ശികളാക്കി ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാനും ആ പരിശ്രമങ്ങളിലൂടെ ധാരാളം നേട്ടങ്ങള്‍ കൊയ്യാനും സാധിക്കുന്നു. ഇങ്ങനെയുള്ള തീവ്രപ്രവര്‍ത്തനങ്ങളാണ് വളരെ പ്രയോജനകരവും അര്‍പ്പണ മനോഭാവമുള്ളതുമായ സാമൂഹിക സംഘടനകള്‍ക്ക് അനുയോജ്യമാകുന്നത്. സഹജമായ ഗൃഹജോലികളാണ് സ്ത്രീകളെ വീടിനുള്ളില്‍ തന്നെ ബന്ധിപ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ തന്നെ പരിശീലനങ്ങള്‍ സംഘടിപ്പിക്കാന്‍ ഈ പദ്ധതിയില്‍ വേണ്ടത്ര അനുഭവസമ്പന്നരായ ഉദ്യോഗസ്ഥരും സൗകര്യങ്ങളുമുണ്ട്. നല്ല രീതിയില്‍ അനുഭവസമ്പത്തും സൗകര്യങ്ങളുമുള്ള സംഘടനകളെയാണ് സ്ത്രീകള്‍ക്ക് വേണ്ടുന്ന വിദ്യാഭ്യാസ പരിശീലനങ്ങള്‍ക്കായി ഏര്‍പ്പെടുത്തുന്നത്. അതിനാല്‍ ഗ്രാമ പ്രദേശങ്ങളില്‍ പരിശീലനങ്ങള്‍ നടത്താന്‍ ആവശ്യമായ സംഘടനകള്‍ വ്യാപ്തിയുള്ളതും, പ്രേരണാ ശക്തിയുള്ളതും, സമര്‍പ്പണ ബോധാമുള്ളതും മാനുഷികാധ്വാനം ഉള്ളതും സാമ്പത്തിക ശേഷിയുള്ളതും നിയമസാധുതയുള്ളതുമായ സര്‍ക്കാര്‍ സ്ഥാപനങ്ങളെയാണ് ഈ പദ്ധതിയില്‍ പങ്കെടുപ്പിക്കുന്നത്.
സര്‍ക്കാരിന്‍റെ അല്ലാത്ത സംഘടനകളില്‍,
ഈ പദ്ധതിയിന്മേല്‍ സാമ്പത്തിക സഹായങ്ങള്‍ക്കായി അപേക്ഷിക്കാന്‍ യോഗ്യരായിരിക്കണം
ഇവ താഴെ പറയുന്നവയാണ് :-
i) 1860 ലെ സൊസൈറ്റി രജിസ്ട്രേഷന്‍ നിയമത്തിനു കീഴില്‍ വരുന്നവ ആയിരിക്കണം,
ii) ഒരു പബ്ലിക് ട്രസ്റ്റ് ന്‍റെ ഏതെങ്കിലും നിയമത്തിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രാബല്യത്തില്‍ വന്നതായിരിക്കണം,
iii) 1956 ലെ കമ്പനി ആക്റ്റിലെ സെക്ഷന്‍ 25 അനുസരിച്ച് ലൈസന്‍സ് ഉള്ള ചാരിറ്റബിള്‍ കമ്പനി ആയിരിക്കണം,
iv) ഉന്നത പദവിയുള്ള യൂണിവേഴ്സിറ്റികള്‍ / സ്ഥാപനങ്ങള്‍ ആയിരിക്കണം.
v) പഞ്ചായത്തീരാജ് സ്ഥാപനങ്ങള്.
8. ന്യൂനപക്ഷ കാര്യമന്ത്രാലയമാണ് മറ്റു സംഘടനകള്‍ വഴി നേതൃത്വ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സംഘടനകളെ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വേണ്ടി പടുത്തുയര്‍ത്തുന്നു അല്ലെങ്കില്‍ ചെറിയ സ്ഥാപനങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ആരംഭിക്കുന്നു. ചെറിയ സ്ഥാപനങ്ങളാണെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ടു ഗ്രാമപ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നു. എന്നിരുന്നാലും ഇവ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളെ പോലെ തന്നെ ഉത്തരവാദിത്വമുള്ളവ ആയിരിക്കും.
ചെറിയ സ്ഥാപനങ്ങളാണെങ്കില്‍ ഈ പദ്ധതിയുടെ 17, 18 ഖണ്ഡികകളില്‍ ആവശ്യപ്പെട്ട യോഗ്യതകള്‍ ഉണ്ടെന്നും നിബന്ധനകളും വ്യവസ്ഥകളും പാലിക്കാന്‍ തയ്യാറാണെന്നും ഉറപ്പ് വരുത്തണം. ഈ പദ്ധതി ഉചിതമായും വിജയകരമായും നടപ്പിലാക്കേണ്ട കര്‍ത്തവ്യം മന്ത്രിസഭ ഏല്‍പ്പിച്ചിരിക്കുന്ന സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നു.
9. നേതൃത്വ പരിശീലന മോഡ്യൂളുകള്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളെയും അവകാശങ്ങളെയും വിദ്യാഭ്യാസം, തൊഴില്‍, ജീവിതചര്യ മുതലായവയെ ഭരണഘടനയുടെയും വിവിധ നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ആവരണം ചെയ്യുന്നു ; ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ അവസരങ്ങള്‍, സൗകര്യങ്ങള്‍, സേവനങ്ങള്‍ ഇവ ലഭ്യമാകുകയും വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, പോഷകാഹാര വ്യവസ്ഥ, പ്രതിരോധം ആര്‍ജ്ജിക്കല്‍, കുടുംബാസൂത്രണം, രോഗപ്രതിരോധം, ന്യായവില സ്ഥാപനങ്ങള്‍, കുടിവെള്ള വിതരണം, വൈദ്യുതി വിതരണം, ശുചീകരണ നടപടികള്‍, വീട് നിര്‍മ്മിക്കല്‍, സ്വയം തൊഴില്‍ കണ്ടെത്തല്‍, കൂലിതൊഴില്‍, കരകൌശല പരിശീലനങ്ങള്‍, വനിതകള്‍ക്ക് എതിരെയുള്ള അഴിമതികള്‍ എന്നീ മേഖലകളില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുത്തി പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്നു.
ഇവ കൂടാതെ പഞ്ചായത്തീരാജ്, നഗരപാലികാ,വിവരാവകാശ നിയമം (ആര്‍ടിഐ), ദേശീയ തൊഴിലുറപ്പ് പദ്ധതി (എന്‍ആര്‍ഇജിഎ), ദാരിദ്ര്യരേഖ (ബിപിഎല്‍) ക്ക് താഴെയുള്ള കുടുംബങ്ങളെ കണ്ടെത്തല്‍, ഓഫീസുകളുടെ ഘടനയും പ്രവര്‍ത്തനങ്ങളും, പ്രശ്ന പരിഹാര കോടതികളും യാന്ത്രികവിദ്യ എന്നീ മേഖലകളിലും പ്രാവീണ്യം തെളിയിക്കേണ്ടത് സ്ത്രീകളുടെ നിയമപരമായ അവകാശങ്ങളില്‍ ഒന്നാണ്. ചെറിയ ചെറിയ ഘട്ടങ്ങളായാണ് പരിശീലന രീതികള്‍ക്ക് രൂപം നല്‍കേണ്ടത്.
9.2 പരിശീലനങ്ങളുടെ അദ്ധ്യാപന ശാസ്ത്രം എന്ന് പറയുന്നത് ദൃശ്യശ്രവണ ഉപകരണങ്ങളുടെ സഹായത്തോടെ ആയിരിക്കുകയും ചെയ്‌താല്‍ പഠനകാര്യങ്ങള്‍ വളരെ രസകരവും സുഗ്രഹമായതും ആയിത്തീരുന്നു. സംഘടനാശേഷി, അറിവ് പകര്‍ന്നു കൊടുക്കാനുള്ള പാടവം, സ്വയംപര്യാപ്തതയും വികസനവും, ആശയവിനിമയവും പൊതുവേദികളില്‍ സംസാരിക്കാനുള്ള കഴിവ്, സംഘടിക്കാനുള്ള കഴിവ്, കൂടിയാലോചന, പരിഹാരം കണ്ടെത്തല്‍ എന്നീ ഗുണങ്ങള്‍ പരിശീലനത്തിന്‍റെ ഭാഗമായി ലഭിക്കുന്ന അവിഭാജ്യ നേതൃത്വ ഗുണങ്ങളാണ്. കൂട്ടായ ചര്‍ച്ചാ പരിശീലനങ്ങളില്‍ സജീവമായി പങ്കെടുക്കാനുള്ള പ്രോത്സാഹനം നല്‍കുന്നു. കഴിയുമെങ്കില്‍ സര്‍ക്കാര്‍ സംബന്ധമായ പ്രവര്‍ത്തകര്‍, ബാങ്കുകളുടെ ഭാരവാഹികള്‍ എന്നിവരെ ഈ പദ്ധതികളെ കുറിച്ച് സംസാരിക്കാന്‍ വേണ്ടി ക്ഷണിക്കുകയും സ്ത്രീകളുമായി പരസ്പരം ഇടപെട്ട് അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം.
9.3 ആവശ്യമായി വരികയാണെങ്കില്‍, മന്ത്രാലയം ഇടപെട്ട് പുറത്തു നിന്നും വിദഗ്ദ്ധരെയോ ഏജന്‍സികളെയോ ഏല്‍പ്പിച്ച് ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളുടെ നേതൃത്വവികസനത്തിനുള്ള പരിശീലനങ്ങള്‍ നല്‍കുന്നു.
9.4 പുറത്തു നിന്നും വരുന്ന വിദഗ്ദ്ധര്‍ / ഏജന്‍സികളെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി അവര്‍ തയ്യാറാക്കുന്ന പരിശീലന രീതികളെ അധികാരമുള്ള സമിതികള്‍ (ഖണ്ഡിക22 ല്‍ വിശദീകരിച്ചിരിക്കുന്ന) പ്രവര്‍ത്തന സമിതികളാണ് നിര്‍ദ്ദേശിക്കുന്നത് /അംഗീകരിക്കുന്നത്, ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇതിലെ അംഗങ്ങളും ജോയിന്‍റ് സെക്രെട്ടറിയുമെല്ലാം ആഭ്യന്തരകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവരാണ്. സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതി, ഗ്രാമവികസനം, തൊഴിലും നിയമനവും, ആരോഗ്യവും കുടുംബക്ഷേമവും, ഭക്ഷണവും പോതുവിതരണവും, സ്കൂള്‍വിദ്യാഭ്യാസവും സാക്ഷരതയും, മറ്റു മന്ത്രാലയങ്ങളും വകുപ്പുകളും ഇവയെല്ലാം ഈ പദ്ധതിയുടെ പരിശീലനങ്ങളിലെ ഉപക്രമങ്ങളില്‍ ഉള്‍പ്പെടുന്നു.
പരിശീലനത്തിലൂടെയും തെരെഞ്ഞെടുപ്പിലൂടെയും വനിതകളെ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡം (Identification of women for training and selection criterion)
10. ന്യൂനപക്ഷ സമുദായത്തിലെ വനിതകളുടെ നേതൃത്വ വികസനത്തിന് വേണ്ടിയുള്ള പരിശീലനത്തിനായി തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ക്കാണ് പദ്ധതിയിലെ മാനദണ്ടങ്ങള്‍ക്കനുസരിച്ച്ചുള്ള വനിതകളെ തിരിച്ചറിയുന്നതിനും തെരെഞ്ഞെടുക്കുന്നതിനുമുള്ള ഉത്തരവാദിത്തം. വരുമാന പരിധി ഇല്ലെങ്കിലും, എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും ഉള്ള വാര്‍ഷിക വരുമാനം 2.50 ലക്ഷത്തില്‍ കവിയാത്ത സ്ത്രീകള്‍ / രക്ഷാകര്‍ത്താക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ മുന്‍ഗണന നല്‍കും. അവര്‍ 18 നും 65 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
10.2 രണ്ട് തരത്തിലുള്ള നേതൃത്വ പരിശീലനങ്ങള്‍ ഉണ്ട്. അവയുടെ മാനദണ്ഡം താഴെപ്പറയുന്നു :-
(എ) ഗ്രാമപ്രദേശങ്ങളിലെ നേതൃത്വ പരിശീലനം (Leadership training in the village/locality): ന്യൂനപക്ഷസമുദായങ്ങളിലെ വനിതകളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഗ്രാമത്തിലേക്ക് തന്നെ അര്‍പ്പണ മനോഭാവമുള്ളതും പ്രേരണാ ശക്തിയുള്ളതും ജോലിയോട് അര്‍പ്പണ ബോധമുള്ളതുമായ 50 സ്ത്രീകളെയാണ് നേതൃത്വ വികസന പരിശീലനത്തിന്‍റെ ഭാഗമായി ഒരു സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആകെയുള്ള സ്ത്രീകളില്‍ 10% എങ്കിലും ഒരു ഗ്രൂപ്പിലെ 40 പേര്‍ പത്താംക്ലാസ് ജയിച്ചിരിക്കണം. X ക്ലാസ്സ് പാസ്സാകാത്ത സ്ത്രീകളുടെ കാര്യത്തില്‍ ഇത് V ക്ലാസ്സ് വരെ ഇളവ് ചെയ്ത് കൊടുത്തിട്ടുണ്ട്.
(ബി) വാസയോഗ്യമായ സ്ഥലങ്ങളിലുള്ള നേതൃത്വ പരിശീലന സ്ഥാപനങ്ങള്
വാസയോഗ്യമായ സര്‍ക്കാരിന്‍റെ പരിശീലന കേന്ദ്രങ്ങളിലേക്ക് ഒരു ഗ്രൂപ്പിലെ ആകെയുള്ള 50 സ്ത്രീകളില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഒരു ഗ്രാമപ്രദേശത്തേക്ക് പരിശീലനത്തിനായി നിയോഗിക്കുന്നതല്ല. അവര്‍ ബിരുദധാരികളായിരിക്കണം, അവരില്‍ ബിരുദ ധാരികളില്ലെങ്കില്‍ X ക്ലാസ്സ് പാസ്സായ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം ന്യൂനപക്ഷസമുദായങ്ങളിലെ വനിതകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി അര്‍പ്പണ മനോഭാവമുള്ളതും പ്രേരണാ ശക്തിയുള്ളതും ശാരീരികാരോഗ്യമുള്ളവരും ജോലിയോട് അര്‍പ്പണ ബോധമുള്ളതുമായ സ്ത്രീകളെയാണ് തെരഞ്ഞെടുക്കുന്നത്.
11. കൂടുതല്‍ സ്ത്രീകളുടെയും കാര്യങ്ങള്‍ പരിഗണിച്ചാല്‍, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ കാര്യത്തില്‍ വീടിനോട് ചേര്‍ന്ന് തന്നെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാണ് താത്പര്യപ്പെടുന്നത് അവര്‍ ദൂരങ്ങളില്‍ പോകാന്‍ ധൈര്യപ്പെടാറില്ല യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസമുള്ളവരായിരുന്നിട്ടും ചെരുപ്പക്കാരായിരുന്നിട്ടുംപുറംലോകത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല എന്നാല്‍ സ്ത്രീകളുടെ പുരോഗതിക്ക് വേണ്ടി അവര്‍ ചെയ്യുന്ന ജോലി അര്‍പ്പണബോധത്തോടെ ചെയ്യുന്നു, പരിഗണനയിലുള്ള രണ്ട് തരത്തിലുള്ള പരിശീലനങ്ങള്‍ താഴെ കൊടുക്കുന്നു :-
(എ) ഗ്രാമപ്രദേശങ്ങളിലെ നേതൃത്വ വികസന പരിശീലനം
(Leadership development training in the village/locality): നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ഗ്രാമപ്രദേശങ്ങളിലെ പരിശീലനങ്ങള്‍ നടത്തുന്നത് വിശാലമായ ഒരു മുറി വാടകയ്ക്ക് എടുക്കുകയോ ഒരു കൂടാരം പടുത്തുയര്‍ത്തുകയോ ചെയ്യുന്നു. പരിശീലനത്തിന്‍റെ കാലയളവ് ആറു ദിവസമായിരിക്കും മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്നു തവണയില്‍ കുറയാതെ അവസരങ്ങള്‍ നല്‍കും. ശ്രദ്ധിക്കേണ്ടവ
കാലാവസ്ഥയെയും മതപരമായ ഉത്സവങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് പരിശീലനങ്ങള്‍ക്കുള്ള ദിവസങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത് എന്ന് ഉറപ്പു വരുത്തുക. പദ്ധതിയുടെ മാനദണ്ഡം അനുസരിച്ച് ന്യൂനപക്ഷ വനിതകളുടെ നേതൃത്വ വികസനത്തിന് ആരെയൊക്കെയാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്ന സംഘടനയാണ് തീരുമാനിക്കേണ്ടത്. ഓരോ പ്രദേശങ്ങളിലെയും ഭാഷകള്‍ക്കനുസരിച്ച് ഈ സംഘടനകള്‍ വഴി അച്ചടിച്ച പരിശീലനത്തിന് വേണ്ടിയുള്ള ഉപകരണങ്ങള്‍ നല്‍കുന്നു. പരിശീലന ഗതിയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി, ബത്തകളും / സ്റ്റൈപ്പന്‍റുകളും ഭാഗികമായ കുറവുകള്‍ നികത്തുന്നതിനും വരുമാനങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട പരിശീലനത്തിലെര്‍പ്പെട്ടു കൊണ്ടിരിക്കുന്ന വനിതകള്‍ക്ക് നല്‍കുന്നു അതിനോടൊപ്പം തന്നെ ഭക്ഷണവും അവര്‍ പരിശീലനങ്ങളില്‍ ഏര്‍പ്പെടുന്ന പകല്‍ സമയങ്ങളില്‍ ശിശുസംരക്ഷനശാല സൗകര്യങ്ങളും നല്‍കുന്നു. പരിശീലകരില്‍ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും എന്‍ജിഓ കളായ സ്ത്രീകളാണ് അതിനാല്‍ അവര്‍ക്ക് നല്‍കുന്ന വിവരങ്ങള്‍ പദ്ധതിയുടെ ഖണ്ഡിക 20.3 ല്‍ പറഞ്ഞിട്ടുള്ളത് പോലെ ആ പ്രദേശങ്ങളിലെ തദ്ദേശ ഭാഷയിലായിരിക്കണം.
(ബി) വാസയോഗ്യമായ സ്ഥലങ്ങളിലെ നേതൃത്വവികസന പരിശീലനം (Leadership development training in residential training)
കേന്ദ്ര / സംസ്ഥാന സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുന്ന യോഗ്യരായ വനിതകള്‍ നേതൃത്വ പരിശീലനത്തില്‍ പങ്കെടുത്തിരിക്കണം. സ്ഥാപനങ്ങള്‍ :
പരിശീലനം സര്‍ക്കാര്‍ / കേന്ദ്രഭരണ പ്രദേശ ഭരണസമിതി. മന്ത്രിസഭയിലെ കമ്മിറ്റി അംഗീകരിച്ച മാനദണ്ഡം അനുസരിച്ചാണ് പരിശീലനഗതി തയ്യാറാക്കുന്നത് ഇത് രണ്ട് ഘട്ടമായി നടപ്പാക്കുന്നു, ഓരോ ഘട്ടവും മൂന്നു ദിവസങ്ങളായാണ് (അതായത് ആകെയുള്ള ആറു ദിവസങ്ങള്‍) മൂന്നു മാസങ്ങളാണ് കാലയളവ്. കാലാവസ്ഥയെയും മതപരമായ ഉത്സവങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് പരിശീലനത്തീയതികള്‍ നിശ്ചയിച്ചിരിക്കുന്നത് എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. പരിശീലന ഫീസുകള്‍, പരിശീലന സാമഗ്രികള്‍, താമസം, ഭക്ഷണം, വിശ്രമം, യാത്രാ ചെലവ് എന്നിവയെല്ലാം തന്നെ പദ്ധതി വഹിക്കുന്നു. പരിശീലനകാലത്ത് ബത്തകളും / സ്റ്റൈപ്പന്‍റും നല്‍കുന്നു. പദ്ധതിയുടെ മാനദണ്ടങ്ങള്‍ക്ക് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളുടെ നേതൃത്വ വികസനത്തിനുള്ള വനിതകളെ തെരഞ്ഞെടുക്കുന്നത് പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങളാണ്. ആവശ്യമായി വരുകയാണെങ്കില്‍ അവര്‍ കൂടിയാലോചന നടത്തി വനിതകളെ തെരഞ്ഞെടുക്കുന്നു. പദ്ധതിയുടെ മാനദണ്ടങ്ങള്‍ക്ക് അനുസൃതമായി ഖണ്ഡിക 20.3 ല്‍ പറയും പ്രകാരമുള്ള പ്രദേശങ്ങളില്‍ ഖണ്ഡിക 9 ല്‍ പറയുന്ന മാനദണ്ടമനുസരിച്ച് മാറ്റങ്ങളൊന്നും കൂടാതെ നേതൃത്വ വികസന പരിശീലന ക്ലാസ്സുകള്‍ നടത്തുന്നു.
11.1 പദ്ധതിയുടെ ഖണ്ഡിക 5 ല്‍ പറഞ്ഞിട്ടുള്ളതിന്‍ പ്രകാരം നേതൃത്വ വികസന പരിശീലനത്തില്‍ അംഗമായിട്ടുള്ള വനിതകള്‍ പദ്ധതിക്ക് നെട്ടമുണ്ടാകാന്‍ വേണ്ടി പ്രയത്നിക്കേണ്ടതാണ്. പദ്ധതിയിലൂടെ ശാക്തീകരണം നേടിയ വനിതകള്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ഗ്രാമങ്ങളിലെ / ബ്ലോക്കുകളിലെ / ജില്ലകളിലെ / സംസ്ഥാന സമിതികളിലെയോ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുകയും ഒരു പ്രദേശത്തെ ആന്തരിക ഘടനാ വികസനവും, സേവനങ്ങള്‍ ആവശ്യമായി വരുകയാണെങ്കില്‍ അവ നിര്‍വ്വഹിക്കുകയും ചെയ്യേണ്ടതാണ്. ഇങ്ങനെയുള്ള വനിതകളാണ് ഒരു പദ്ധതിയുടെ രൂപീകരണസമയത്ത് അടിസ്ഥാന സ്ഥിതിഗതികള്‍ നിലനിര്‍ത്തേണ്ടത്. ഒരു പ്രദേശത്തെ പരിപോഷണത്തിനും സേവനങ്ങള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ കരാറിന്‍ പ്രകാരം ചെയ്യുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക, ഏറ്റെടുത്ത ജോലി കര്‍മ്മോന്മുഖമായി ചെയ്യുന്നുണ്ട് എന്നുള്ളതിന്‍റെ ഒരു റിപ്പോര്‍ട്ട് ആവശ്യമായ സാഹചര്യങ്ങളില്‍ ഹാജരാക്കേണ്ടതാണ്.
11.2 വ്യവസ്ഥിതികള്‍ക്ക് അനുസരിച്ച്, ഈ പദ്ധതിയെ ആസ്പദമാക്കി ജില്ലാകലക്ടര്‍ / ഡെപ്യൂട്ടി കമ്മിഷണര്‍/ ഉപവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍/ ബ്ലോക്ക് വികസന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,ബാങ്കുകള്‍, പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ മുതലായവയെ ഉള്‍പ്പെടുത്തി അര ദിവസത്തെയെങ്കിലും ക്ലാസ്സുകള്‍ സംഘടിപ്പിച്ച് സ്ത്രീശാക്തീകരണത്തിന് വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. പരാതികള്‍ക്കും പ്രശ്നങ്ങള്‍ക്കും വനിതകള്‍ കണ്ടെത്തുന്ന പരിഹാര പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംഘാടകര്‍ അറിയിക്കേണ്ടതാണ്. ഓരോ കര്‍മ്മശാലകളിലും അതാത് ഗ്രാമപ്രദേശങ്ങളിലെ നീതിന്യായ പരിപാലനങ്ങള്‍ ജില്ല/ഉപവകുപ്പ്/ബ്ലോക്ക് എന്നിവയുമായി ബന്ധപ്പെടുത്തി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിശീലനം ദൃശ്യശ്രവണ മാധ്യമാങ്ങളിലൂടെയായിരിക്കണം.
നടത്തിപ്പ് ചെലവുകളും ഏജന്‍സി ഫീസ് / എന്‍ജിഓ കളുടെ ഏജന്‍സി പരിശീലന കോഴ്സുകളുടെ കൂലികള്‍ (Implementation expenditure and agency fees/charges for NGO for the training courses)
12. നിരീക്ഷണം, പ്രചോദനം, താദാത്മ്യം, യോഗ്യരായ വനിതകളെ തെരഞ്ഞെടുക്കല്‍, പരിശീലന കോഴ്സുകള്‍, ഗതാഗതം, പാരിതോഷികം, പരിശീലനത്തിനുശേഷമുള്ള പരിപോഷണം, സേവനങ്ങള്‍, ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം, വാര്‍ത്താവിതരണം മുതലായവ നടപ്പാക്കുന്നതിനുള്ള ചെലവ് സംഘടനകളാണ് വഹിക്കുന്നത്.
(എ) പരിപോഷണവും സേവനവും (Nurturing and hand holding) : പദ്ധതിയുടെ തുടക്കം മുതല്‍ തന്നെയുള്ള ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള നേതൃത്വ വികസന പരിശീലന ക്ലാസ്സുകളില്‍ അംഗമായി പരിശീലനം കഴിഞ്ഞ വനിതകളെയാണ് സംഘടനകള്‍ ആവിഷ്ക്കരിക്കുന്ന പരിപോഷണവും സേവനവും എന്ന പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പദ്ധതി നടന്നുകൊണ്ടിരിക്കുന്ന കാലയളവില്‍ ഒരു മാസത്തില്‍ ഒരിക്കലെങ്കിലും സംഘടനാ ഭാരവാഹികള്‍ വനിതകളെ സഹായിക്കാന്‍ വേണ്ടി ഗ്രാമപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇത് കൃത്യമായും പരിഗണിക്കേണ്ട ഒന്നാണ്, പദ്ധതിയുടെ വിജയത്തിനു വേണ്ടി ഖണ്ഡിക 5, 9, 20.3 എന്നിവയില്‍ പറഞ്ഞിട്ടുള്ള പ്രകാരം ജനങ്ങളുടെ പരാതികള്‍ക്കും പ്രശന്ങ്ങള്‍ക്കും പരിഹാരം കാണാന്‍ ബന്ധപ്പെട്ട സമിതികള്‍ സഹായിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
(ബി) ഒറ്റക്കെട്ടായുള്ള നിരീക്ഷണവും വാര്‍ത്താവിതരണവും (Concurrent monitoring and reporting): ശരിയായ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഘടനകള്‍ക്ക് പരിപോഷണവും സഹായസേവനങ്ങളെ സംബന്ധിച്ച പ്രവത്തനങ്ങള്‍ ആവശ്യമായി വന്നാല്‍ നീട്ടി വയ്ക്കാന്‍ കഴിയും. നിര്‍ദ്ദേശിച്ചിട്ടുള്ള രീതിയില്‍ ഓരോ മാസം തോറുമുള്ള അഥവാ മൂന്നു മാസങ്ങള്‍ കൂടുമ്പോഴുള്ള ഒരു റിപ്പോര്‍ട്ട് സംഘടന മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടതാണ്.
തൊഴില്‍പരമായ സേവനങ്ങള്‍ കൃത്യമായും, കൃത്യ സമയത്തും, വിജയകരമായും നടപ്പിലാക്കി പൂര്‍ത്തിയാക്കിയാല്‍ പദ്ധതിയുടെ ഖണ്ഡിക 14 ല്‍ പറഞ്ഞ പ്രകാരം ഏജന്‍സി ഫീസുകളും കൂലികളും നല്‍കുന്നതാണ്.
കാര്യ നിര്‍വ്വഹണത്തില്‍ മന്ത്രിസ്ഭയ്ക്കുണ്ടാകുന്ന ചെലവുകള്‍
13. കമ്പ്യൂട്ടറുകളും അതിനെ സംബന്ധിക്കുന്ന മറ്റു സാധനങ്ങളും വാങ്ങുക, ഡിജിറ്റല്‍ ക്യാമറകള്‍, ഗൃഹോപകരണങ്ങള്‍, ലേഖനസമാഗ്രികള്‍, സോഫ്റ്റ്‌വെയര്‍, കമ്പ്യൂട്ടറിലെ ഡാറ്റ വിശകലനം ചെയ്യുന്ന യോഗ്യരായ വ്യക്തികള്‍ക്ക് തക്കതായ പ്രതിഫലം, നടപടിക്രമങ്ങളുടെ പ്രസ്താവനകള്‍, റിപ്പോര്‍ട്ടുകളുടെ നിരീക്ഷണവും വിലയിരുത്തലും വിവരങ്ങള്‍ സൂക്ഷിക്കാനുള്ള ഉപകരണങ്ങള്‍, നോട്ട് തയ്യാറാക്കല്‍, പവര്‍പോയിന്‍റ് അവതരണവും റിപ്പോര്‍ട്ട് തയ്യാറാക്കലും, മന്ത്രിസഭയുടെ വെബ്സൈറ്റിലേക്ക് വിവരങ്ങള്‍ തയ്യാറാക്കി അയച്ച് കൊടുക്കല്‍, ചോദ്യോത്തരങ്ങള്‍ വിശകലനം ചെയ്യുന്നതിന് വേണ്ടി ഓഫീസുകളില്‍ ടെലിഫോണ്‍ സൗകര്യങ്ങള്‍ ഉണ്ടാക്കുക, അല്ലെങ്കില്‍ ഈ പ്രവര്‍ത്തനങ്ങളെ ഔട്ട്സോഴ്സ് ചെയ്യുക, അദ്ധ്യാപന ശാസ്ത്രങ്ങള്‍ തയ്യാറാക്കുകയും പരിശീലനത്തിന് വേണ്ടിയുള്ള ഉപകരണങ്ങള്‍ തയ്യാറാക്കുക മുതലായ കാര്യങ്ങള്‍ക്കായി ഈ പദ്ധതിക്ക് ഒരു വര്‍ഷം അനുവദിക്കുന്ന തുകയുടെ 1.5% അനുവദിച്ചു നല്‍കുന്നു.
14. പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത് സംഘടനകളാണ്. പ്രവര്‍ത്തന മേഖല, പരിശീലന സ്ഥാപനങ്ങള്‍ ഈടാക്കുന്ന ഫീസുകള്‍, താമസ ചെലവുകള്‍ മുതലായ കാര്യങ്ങള്‍ക്കുള്ള ചെലവുകള്‍ താഴെ കാണിച്ചിരിക്കുന്നു. 50 വനിതകളുള്ള ഒരു വിഭാഗത്തില്‍ ഓരോ പരിശീലനങ്ങള്‍ക്കും നല്കാവുന്നതിന്‍റെ പരമാവധി തുക അനുവദിച്ചു നല്‍കുന്നു. ബത്ത / സ്റ്റൈപ്പെന്‍റ് ഒഴികെ താഴെപ്പറയുന്ന ഉപകരാങ്ങള്‍ക്കുള്ള തുകയില്‍ മാറ്റങ്ങള്‍ അനുവദിക്കുന്നതല്ല. ഇതുമായി ബന്ധപ്പെട്ട് സംഘടനകള്‍ നല്‍കുന്ന രേഖകള്‍ ഉണ്ടാക്കുന്നത് മൂലമുണ്ടാകുന്ന ചിലവുകള്‍ക്ക് അനുവദിക്കുന്ന തുകകള്‍ താഴെ കൊടുക്കുന്നു :-
ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളുടെ നേതൃത്വ വികസന പരിശീലനങ്ങള്‍ക്ക് ആവശ്യമായ തുകകളുടെ വിവരണങ്ങള്‍
(DETAILS OF RATES FOR LEADERSHIP DEVELOPMENT TRAINING FOR WOMEN FROM MINORITY COMMUNITIES)
ക്രമ നമ്പര്‍ : |
നേതൃത്വ വികസന പരിശീലനങ്ങള്‍ക്ക് ആവശ്യമായ ഇനങ്ങളുടെ ചെലവുകള്‍
|
ആളുകളുടെ എണ്ണം
|
ഒരു ദിവസത്തേക്ക് നല്‍കുന്ന നിരക്ക് (രൂപ )
|
കാലയളവ് (ദിവസങ്ങള്‍ /സമയം )
|
ആകെ വില (രൂപ )
|
1 |
i) ഗ്രാമപ്രദേശങ്ങളിലെ നേതൃത്വ വികസന പരിശീലനം.
|
|
|||
|
(എ) ഫീസ് /അംഗങ്ങള്‍ക്കുള്ള പാരിതോഷികം |
2 |
500 |
6 |
600
|
|
(ബി) ചുമതലപ്പെട്ട ആളുകള്‍ക്ക് പോകുകയും വരുകയും ചെയ്യുന്നതിനുള്ള ചെലവ് |
2 |
2500 |
3 |
15000 |
|
(സി) വിദഗ്ധരുടെ താമസ ചെലവ്
|
2 |
250 |
6 |
3000 |
|
(ഡി) കെട്ടിട, ഗൃഹോപകരണങ്ങള്‍, ശിശു സംരക്ഷണശാല എന്നിവയുടെ വാടക |
50 |
750 |
6 |
4500 |
|
(ഇ)പരിശീലകര്‍ക്കുള്ള ഭക്ഷണ ചെലവ് |
50 |
50 |
6 |
15000 |
|
(എഫ്) ദൃശ്യശ്രവണ മാധ്യമ പരിശീലനങ്ങക്ക് ആവശ്യമായ ചെലവുകള്‍.
|
50 |
2000 |
6 |
12000 |
|
(ജി) പരിശീലന ഉപകരണങ്ങള്‍ക്കും സ്റ്റേഷനറിക്കും ആവശ്യമായ ചെലവ്.
|
50 |
200 |
3 |
10000 |
|
(എച്ച്) വനിതകള്‍ക്കുള്ള ബത്ത / സ്റ്റൈപ്പന്‍റ് |
50 |
50 |
6 |
15000 |
|
ആകെ തുക (ഐ) സംഘടനകള്‍ക്ക് പരിഗണിക്കാവുന്ന നടത്തിപ്പ് ചെലവ്
|
|
|
|
80500 |
|
(എ) വനിതകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും, അവരെ കണ്ടെത്തുന്നതിനും കഴിവുള്ളവരെ തെരെഞ്ഞെടുക്കന്നതിനും ഉള്ള ചെലവ്. |
50 |
50 |
1 |
2500 |
|
(ബി) ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു കൊണ്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിനും പരിപോഷണത്തിനും സേവന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ചെലവ്. |
50 |
400 |
12 |
4800 |
|
ആകെത്തുക
|
|
|
25000
|
7300
|
|
(iii) ഏജന്‍സി ഫീസും കൂലിയും |
|
|
|
25000
|
|
ആകെത്തുക
|
|
|
|
25000
|
|
ആകെ
|
|
|
|
112800 |
2 |
(i)സംഘടനകള്‍ നടത്തുന്ന വാസയോഗ്യമായ സ്ഥലങ്ങളിലെ പുരോഗമന പരിശീലനം.
|
|
|
|
|
|
(എ) ഫീസ്, താമസം, ഭക്ഷണം മുതലായവയെ ഉള്‍പ്പെടുത്തി. (ചെലവായ തുക തിരികെ കൊടുക്കല്‍ ) |
50 |
1000 |
6 |
300000 |
|
(ബി) സാഹിത്യ, പരിശീലനോപകരണങ്ങള്‍, വിവരങ്ങള്‍ നല്‍കുന്ന പുസ്തകങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളുടെയും പരിപാടികളുടെയും പകര്‍പ്പുകള്‍, ആവശ്യമായ ചട്ടങ്ങളും നിയമങ്ങളും, ലേഖനസാമഗ്രികള്‍ എന്നിവ
|
50 |
600 |
1 |
30000 |
|
(സി) ഗതാഗത ചെലവ് (ചെലവായ തുക തിരികെ കൊടുക്കല്‍ )
|
50 |
2500 |
2 |
250000 |
|
(ഡി) വനിതകള്‍ക്കുള്ള ബത്ത / സ്റ്റൈപ്പന്‍റ് |
50 |
100 |
6 |
30000 |
|
ആകെത്തുക
|
|
|
|
610000
|
|
(ii) സംഘടനകള്‍ക്ക് വഹിക്കാവുന്ന നടത്തിപ്പ് ചെലവ്
|
|
|
|
|
|
(എ) വനിതകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും, അവരെ കണ്ടെത്തുന്നതിനും കഴിവുള്ളവരെ തെരെഞ്ഞെടുക്കന്നതിനും ഉള്ള ചെലവ്.
|
50 |
50 |
1 |
2500 |
|
(ബി) ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു കൊണ്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിനും പരിപോഷണത്തിനും സേവന പ്രവര്‍ത്തനങ്ങല്‍ക്കുമുള്ള ചെലവ്. |
50 |
400 |
12 |
4800 |
|
ആകെത്തുക
|
|
|
25000 |
7300
|
|
(iii) ഏജന്‍സി ഫീസും ചാര്‍ജും
|
|
|
|
25000 |
|
ആകെത്തുക
|
|
|
|
25000 |
|
ആകെ
|
|
|
|
642300
|
|
|
പണിപ്പുരകളുടെഎണ്ണം
|
ഒരു പണിപ്പുരയ്ക്ക് നല്‍കുന്ന തുക (Iരൂപയില്‍.)
|
വനിതകളുടെ എണ്ണം
|
ആകെ വില (രൂപ )
|
3 |
പരിശീലന കാലയളവില്‍ എന്‍ജിഒ കള്‍ ജില്ലാ കമ്മിഷണര്‍/ ഉപവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ /ബ്ലോക്ക് വികസന ഉദ്യോഗസ്ഥര്‍/സര്‍ക്കാര്‍ സംഘാടകര്‍ എന്നിവരും ബാങ്കുകളെയും പഞ്ചായത്തീരാജ് എന്നിവരുമായി സഹകരിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍.
|
ഒരു ജില്ലയ്ക്ക് ഒരെണ്ണം |
15000 |
|
15000 |
വര്‍ഷം
|
പരിശീലന രീതികള്‍; /ഇനങ്ങള്‍
|
പരിശീലനം/ കര്‍മ്മശാലയുടെ നിരക്ക് (രൂപയില്‍ )
|
പരിശീലനം വേണ്ട ഗ്രൂപ്പുകളുടെ/ബാച്ചുകളുടെ എണ്ണം
|
പരിശീലനം വേണ്ട വനിതകളുടെ എണ്ണം
|
സാമ്പത്തികത്തിന്‍റെ ആവശ്യകത (രൂപയില്‍ )
|
2009-10
|
ഗ്രാമപ്രദേശങ്ങളിലെ പരിശീലനം |
112800
|
650 |
32500 |
73320000
|
|
താമസ സൗകര്യമുള്ള സ്ഥാപനങ്ങളിലെ പരിശീലനം
|
642300 |
9 |
450 |
5780700 |
|
ആകെത്തുക
|
|
|
|
79100700 |
|
ഓഫീസ് സംബന്ധമായ പണിപ്പുര
|
15000 |
8 |
|
120000 |
|
ആകെ
|
|
|
|
79220700 |
|
മന്ത്രിസഭയുടെ നിയമപ്രകാരമുള്ള ചെലവ് 1.5% നിരക്കില്‍ |
|
|
|
1188311 |
|
2009-10 ലേക്കുള്ള ആകെത്തുക
|
|
659 |
32950 |
80409011 |
2010-11 |
|
|
|
|
|
|
ഗ്രാമപ്രദേശങ്ങളിലെ പരിശീലനം
|
112800 |
1100 |
55000 |
124080000 |
|
താമസ സൗകര്യമുള്ള സ്ഥാപനങ്ങളിലെ പരിശീലനം
|
642300 |
37 |
1850 |
23765100 |
|
ആകെത്തുക
|
|
|
|
147845100 |
|
ഓഫീസ് സംബന്ധമായ പണിപ്പുര |
15000 |
10 |
|
150000 |
|
ആകെ |
|
|
|
147995100 |
|
മന്ത്രിസഭയുടെ നിയമപ്രകാരമുള്ള ചെലവ് 1.5% നിരക്കില്‍ |
|
|
|
2219927 |
|
2010-11 ലേക്കുള്ള ആകെത്തുക
|
|
1245 |
56850 |
150215027
|
2011-12 |
|
|
|
|
|
|
ഗ്രാമപ്രദേശങ്ങളിലെ പരിശീലനം
|
112800 |
1800 |
90000 |
203040000 |
|
താമസ സൗകര്യമുള്ള സ്ഥാപനങ്ങളിലെ പരിശീലനം |
642300 |
60 |
3000 |
38538000 |
|
ആകെത്തുക |
|
|
|
241578000 |
|
ഓഫീസ് സംബന്ധമായ പണിപ്പുര |
15000 |
80 |
|
4831560 |
|
ആകെ |
|
|
|
246409560
|
|
മന്ത്രിസഭയുടെ നിയമപ്രകാരമുള്ള ചെലവ് 1.5% നിരക്കില്‍ |
|
|
|
3696143 |
|
2010-11 ലേക്കുള്ള ആകെത്തുക |
|
1860 |
93000 |
250105703 |
11ആം പദ്ധതി |
|
|
|
|
|
|
ഗ്രാമപ്രദേശങ്ങളിലെ പരിശീലനം
|
|
3550 |
177500 |
400440000 |
|
താമസ സൗകര്യമുള്ള സ്ഥാപനങ്ങളിലെ പരിശീലനം |
|
106 |
5300 |
68083800 |
|
ഓഫീസ് സംബന്ധമായ പണിപ്പുര |
|
98 |
|
5101560
|
|
മന്ത്രിസഭയുടെ നിയമപ്രകാരമുള്ള ചെലവ് 1.5% നിരക്കില് |
|
|
|
7104380 |
|
11 ആം പദ്ധതിയുടെ ആകെ കാലയളവ്
|
|
3656 |
182800 |
480729740 |
സാമ്പത്തികവും ഭൗതികവുമായ ലക്‌ഷ്യം
15. ഈ പദ്ധതി രാജ്യമെമ്പാടും നടപ്പാക്കുന്നത് ജില്ലകള്‍, ബ്ലോക്കുകള്‍, പട്ടണങ്ങള്‍, നഗരങ്ങള്‍ എന്നിവിടങ്ങളിലെ ജനസംഖ്യാ നിരീക്ഷണം നടത്തുക എന്ന ഒരു പ്രത്യേക കാഴ്ചപ്പാടിന്മേലാണ്. 2009-10 മുതല്‍ 2011-12 വരെ 182,800 സ്ത്രീകളില്‍ ഇത് വ്യാപിച്ചു കഴിഞ്ഞു. 2009-10, വര്‍ഷത്തില്‍ 32950 സ്ത്രീകളെയാണ് ലക്‌ഷ്യം ആക്കിയിരിക്കുന്നത്. ഇതിന്‍റെ മുതല്‍ മുടക്ക് 8.00 കോടിയാണ്. മൂന്ന് വര്‍ഷം കാലയലവുള്ള പതിനൊന്നാം പദ്ധതിക്ക് 48.00 കോടിയാണ് ആവശ്യമായി വേണ്ടത് സാമ്പത്തികവും ഭൗതികവുമായ അപഗ്രഥനം താഴെപ്പറയുന്നു :
|
പരിശീലനം വേണ്ട ഗ്രൂപ്പുകളുടെ/ബാച്ചുകളുടെ എണ്ണം |
പരിശീലനം വേണ്ട വനിതകളുടെ എണ്ണം |
മൂലധനത്തിന്‍റെ ആവശ്യകത (രൂപയില്‍ )
|
2009-10 ലെ ആകെത്തുക |
659 |
32950 |
80409011 |
2010-11 ലെ ആകെത്തുക |
1245 |
65850 |
150215027 |
2011-12 ലെ ആകെത്തുക |
1860 |
93000 |
250105703 |
11 ആം പദ്ധതിക്ക് വേണ്ട തുക |
3764 |
182800 |
480729740 |
16. ന്യൂനപക്ഷകാര്യമാന്ത്രാലയം ദേശീയ പത്രങ്ങളിലൂടെ താത്പര്യമുള്ളതും യോഗ്യരുമായ സംഘടനകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു..
എന്‍ജിഓ / സംഘടന / സ്ഥാപനങ്ങള്‍ എന്നിവയുടെ നിയമനം (Pre-qualification criteria for NGOs/Organisations/Institutions)
17. കര്‍ശനമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ദേശീയവും പ്രാദേശികവുമായ എന്‍ജിഓ/സംഘടനകള്‍ / സ്ഥാപനങ്ങള്‍ എന്നിവയെ തെരഞ്ഞെടുക്കുന്നത് എന്നുള്ളത് ഉറപ്പുള്ള കാര്യമാണ് ഇവ വളരെ പ്രേരണാ ശേഷിയും, അര്‍പ്പണ മനോഭാവവും, സ്ത്രീകളുടെ നന്മയ്ക്കുവേണ്ടി വളരെ ഇടപഴകി പ്രവര്‍ത്തിക്കുന്നവരും, സ്ത്രീകളെ മുന്നോട്ട് നയിക്കാന്‍ ശേഷിയുള്ളവരും ആയിരിക്കണം. പദ്ധതിക്ക് വേണ്ടി പുതിയ ഒരു സംഘടനയുടെ ആന്തര ഘടന രൂപീകരിക്കാന്‍ വ്യക്തിപരവും സാമ്പത്തികവുമായ പ്രാപ്തിയുള്ളവരാകണം. സംഘടനകളുടെ യോഗ്യതാ തോത് താഴെ കാണിക്കുന്നവയാണ്, സര്‍ക്കാരിന്‍റെ ആന്തര ഘടനകള്‍ക്ക് അനുസൃതമായി പൊതു സാമ്പത്തിക നയങ്ങള്‍ (ജിഎഫ്ആര്‍) ആവശ്യകതയനുസരിച്ച് ഭേദഗതി ചെയ്തിട്ടുണ്ട്, താത്പര്യമുള്ള സംഘടനകള്‍ മതിയായ രേഖകള്‍ ഹാജരാക്കി അപേക്ഷിക്കാവുന്നതാണ്. സത്കീര്‍ത്തിയുള്ളതും വിശ്വാസയോഗ്യവും ദോഷകരമാല്ലാത്തതുമായ സംഘടനകളെ തെരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.
(എ) സംഘടന കൃത്യമായി രെജിസ്റ്റര്‍ ചെയ്തതും കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതും ആയിരിക്കണം.
(ബി) സംഘടന പ്രചാരത്തോടെ പ്രവര്ത്തിക്കുനതായിരിക്കണം, പ്രാദേശികമായ പദ്ധതികള്‍ നടപ്പാക്കി അനുഭവജ്ഞാനം ഉണ്ടായിരിക്കണം പദ്ധതിയുടെ ഇച്ഛാനുസരണം പോജക്റ്റുകള്‍ നടപ്പാക്കാനുള്ള കഴിവുണ്ടായിരിക്കണം.
(സി) വനിതകളുടെ പരിശീലനത്തെ സംബന്ധിക്കുന്ന ഒരു പ്രോജക്റ്റ് എങ്കിലും ഏറ്റെടുത്തിരിക്കണം. വനിതളുടെ പ്രശ്നങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച്ശീലമുണ്ടായിരിക്കണം, പ്രത്യേകിച്ചും ന്യൂനപക്ഷ വനിതകള്‍ക്കിടയില്‍, അവര്‍ക്കാണ് മുന്‍ഗണന.
(ഡി) സര്‍ക്കാര്‍, അടുത്തുള്ള, വളരെ അടുത്തുള്ളതുമായ ഏജന്‍സികള്‍ / സ്ഥാപനങ്ങള്‍, ഐക്യരാഷ്ട്രസഭ ധനസഹായം ചെയ്യുന്ന പദ്ധതികള്‍ എന്നിവ നടപ്പാക്കി അനുഭവജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന.
(ഇ) കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഒരു വര്‍ഷത്തില്‍ ഒരു കോടി രൂപയുടെയെങ്കിലും ബജറ്റില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതും നഷ്ടത്തില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനവുമായിരിക്കണം.
(എഫ്) സംഘടനകളുടെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെയും വാര്‍ഷിക കണക്കുകളും, വാര്‍ഷിക റിപ്പോര്‍ട്ടുകളും പൂര്‍ത്തിയാക്കിയിരിക്കണം. കണക്കുകള്‍ എല്ലാം തന്നെ കണക്ക് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കണം.
(ജി) സംഘടനയുടെ നിയമപ്രകാരമുള്ള എല്ലാ മീറ്റിങ്ങുകളും നടത്തിയിരിക്കണം.
(എച്ച്) സംസ്ഥാന തലത്തിലും / കേന്ദ്ര തലത്തിലും /അര്‍ദ്ധസര്‍ക്കാര്‍ തലത്തിലും സംഘടനയുടെ ഇപ്പോഴത്തെ സ്ഥിതിഗതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഹാജരാക്കിയിരിക്കണം.
(ഐ) സംഘടനയും മറ്റു സര്‍ക്കാര്‍ നിയന്ത്രണ സ്ഥാപനങ്ങളും തമ്മിലുള്ള പ്രവത്തനങ്ങലെക്കുരിച്ചുള്ള ഒരു രൂപരേഖ സമര്‍പ്പിക്കണം.
(ജെ) സംഘടന ആ പ്രദേശത്ത് പരിശീലനങ്ങള്‍ നടത്തിയിട്ടുള്ളതായിരിക്കണം.
(കെ) സംഘടന വഴി സ്ത്രീകള്‍ക്ക് നേതൃത്വ വികസന പരിശീലനം നല്‍കുന്നതിന് വേണ്ടിയും അവരുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുന്നതിനും അവരെ പരിപോഷിപ്പിക്കുന്നതിനും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നതിനും വേണ്ട വിദഗ്ധരായ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കണം.
(എല്‍) മൂന്നില്‍ രണ്ട് പേരെങ്കിലും ഓഫീസിനു പുറത്ത് ജോലി ചെയ്യുന്നവരായിരിക്കണം അതിന് വേണ്ട സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വേണ്ടത്ര അനുഭവ ജ്ഞാനമുള്ള വനിതകളുടെ ഒരു വിസ്തൃത വ്യൂഹം ഉണ്ടായിരിക്കണം.
(എം) പദ്ധതിയുടെ അടിസ്ഥാന സ്വഭാവമനുസരിച്ച്ഉള്ള യോഗ്യത ഉണ്ടെന്നും അത് തെളിയിക്കുന്നതിനുള്ള മതിയായ രേഖകളും സംഘടനകള്‍ ഹാജരാക്കിയിരിക്കണം.
(എന്‍) സംഘടനകള്‍ മതപരമായോ രാഷ്ട്രീയപരമായോ ബന്ധമുള്ളതാകാന്‍ പാടില്ല.
(ഒ) സംഘടനകള്‍ ഏതെങ്കിലും സര്‍ക്കാരിന്‍റെയോ ഏജന്‍സികളുടെയോ കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാകാന്‍ പാടില്ല. അല്ലെങ്കില്‍ ഏതെങ്കിലും സിവില്‍ കേസുകളിലോ ക്രിമിനല്‍ കേസുകളിലോ ഉള്‍പ്പെട്ട വ്യക്തികളുമായി ബന്ധമുണ്ടാകാന്‍ പാടില്ല.
18. സാഹചര്യങ്ങള്‍ക്കനുസൃതമായി മന്ത്രിസഭ ഭേദഗതി ചെയ്ത് കൊടുക്കുന്ന സാമ്പത്തിക സഹായങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും താഴെപ്പറയുന്നു :-
(എ സംഘടനകള്‍ക്ക് അവരുടെ എല്ലാ വിവരങ്ങളും കാണിക്കുന്ന ഒരു വെബ്സൈറ്റ് ഉണ്ടായിരിക്കണം, പ്രധാന ഓഫീസ്, പുറത്തു ജോലിക്ക് പോകുന്നവര്‍ക്ക് വേണ്ടിയുള്ള ഓഫീസ്, ടെലിഫോണ്‍ സൗകര്യം, ഉദ്യോഗസ്ഥവൃന്ദം, കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍, ഈ പദ്ധതിയിന്മേല്‍ പരിശീലനം നേടുന്ന വനിതകളുടെ പേര്, മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍ മുതലായ എല്ലാ വിവരങ്ങളും ഉണ്ടായിരിക്കണം.
അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും പരിശീലനത്തിന് ശേഷം അവരുടെ ജീവിതത്തിലും ജീവിത വ്യവസ്ഥയിലും ഉണ്ടായ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങളും മന്ത്രാലയത്തിന് കൈമാറേണ്ടതാണ്.
(ബി)പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സമിതിയുടെ പേര്, ന്യൂനപക്ഷകാര്യ മന്ത്രാലയം മുന്നോട്ട് വച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും, രണ്ടു തരത്തിലുള്ള ഈടിന്മേലുള്ള കരാര്‍, അനുവദിച്ചിട്ടുള്ള ധനസഹായം മുതലായവയെ കുറിച്ചുള്ള വിവരങ്ങള്‍ സംഘടനകള്‍ സമര്‍പ്പിക്കണം . ഇത് ഒരു സര്‍ക്കാര്‍ സ്ഥാപനം/സര്‍വ്വകലാശാല, 1860 ലെ സൊസൈറ്റി രജിസ്ട്രേഷന്‍ നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിഅല്ലെങ്കില്‍ സഹകരണ സംഘങ്ങള്‍ ആണെങ്കില്‍ ഈടിന്മേലുള്ള കരാര്‍ ആവശ്യമില്ല.
(സി) ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്നും അനുവദിക്കുന്ന ധനസഹായത്തെ കുറിച്ചുള്ള പ്രത്യേക കണക്കുകള്‍ സംഘടനകള്‍ സൂക്ഷിക്കുകയും പരിശോധനാ സമയങ്ങളിലോ അത് ആവശ്യമായി വരുന്ന സാഹചര്യത്തിലോ ഇത് ഹാജരാക്കേണ്ടതാണ്.
(ഡി) സംഘടനകള്‍ ധനസഹായം ആവശ്യമായി വരുന്ന പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ വിനിയോഗിക്കാവൂ. ഈ വ്യവസ്ഥിതിയില്‍ ലഘനം ഉണ്ടായാല്‍ ശിക്ഷാര്‍ഹാമായി ഈ തുക 18% പലിശ വ്യവസ്ഥയില്‍ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണം.
(ഇ) പരിശീലനത്തിന് അര്‍ഹരായ വനിതകളെ യോഗ്യതയുടെ തോതിനനുസരിച്ച് തെരഞ്ഞെടുക്കുന്നതില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം സംഘടനയ്ക്ക് മാത്രമായിരിക്കും.
(എഫ്) കേന്ദ്ര സര്‍ക്കാര്‍/സംസ്ഥാന സര്‍ക്കാര്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ ലെ ഉദ്യോഗസ്ഥന്മാരുടെ പരിശോധനാ സമയങ്ങളില്‍ മാത്രമേ പ്രൊജക്റ്റിനെ സംബന്ധിക്കുന്ന ബുക്കുകള്‍ ഹാജരാക്കുകയുള്ളൂ എന്ന് സംഘടന വാഗ്ദാനം നല്‍കണം.
(ജി) പ്രോജക്ട് പൂര്‍ത്തിയാക്കിയ ശേഷം, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് സമര്‍പ്പിക്കണം, ഉപയോഗത്തിന്‍റെ പ്രമാണപത്രം (ജിഎഫ്ആര്‍-19എ), പരിശോധനയ്ക്ക് വിധേയമാക്കിയ കണക്കുകള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് എന്നിവയോടൊപ്പം താഴെപ്പറയുന്ന രേഖകളും ഹാജരാക്കേണ്ടതാണ് :-
(ജെ) ക്രമമായി പരിശോധന നടത്തിയ വാര്‍ഷിക വരവുചിലവ് കണക്കുകള്‍, വാങ്ങിയ തുകയ്ക്കനുസരിച്ച്ചുള്ള വാങ്ങിയതും കൊടുത്തതുമായ കണക്കുകള്‍ ഉള്‍പ്പെടെയുള്ള,സംഘടനയിലെ രസീതുകള്‍ സഹിതം ഹാജരാക്കണം.
(ഐ) ഇന്ത്യാ ഗവണ്മെന്‍റിന്‍റെ മറ്റ് മന്ത്രാലയങ്ങളില്‍ നിന്നോ വകുപ്പുകളില്‍ നിന്നോ സംസ്ഥാന/കേന്ദ്ര ഭരണ സര്‍ക്കാര്‍,മറ്റ് സര്‍ക്കാര്‍ /സര്‍ക്കാരിതര സംഘടനകള്‍, ഐക്യരാഷ്ട്രസഭ മുതലായവയില്‍ നിന്നോ ഈ പദ്ധതിയിന്മേല്‍ യാതൊരു ധനസഹായവും സ്വീകരിച്ചിട്ടില്ല എന്നതിന്‍റെ ഒരു സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാക്കണം.
(എച്ച്) ഇന്ത്യാ ഗവണ്മെന്‍റിന്‍റെ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥലം, ആവശ്യമായ ബാനറുകള്‍ /പ്രദര്‍ശനത്തിന് ആവശ്യമായ ബോഡുകള്‍ / പരിശീലനത്തെ കാണിക്കുന്ന / കര്‍മ്മശാല .
(ഐ) മന്ത്രാലയത്തിന്/സംസ്ഥാന ഗവണ്മെന്‍റിനു പരിപാടിയെക്കുരിച്ച്ചു മുന്‍കൂര്‍ അറിയിപ്പ് നല്‍കണം, അത് മൂലം പരിപാടികളെ കുറിച്ചുള്ള നിരീക്ഷണത്തിനു ഉദ്യോഗസ്ഥരുടെ ഇടയില്‍ നിന്നും പ്രതിനിധികളെ നിയമിക്കാന്‍ സാധിക്കും.
(ജെ) പരിശീലനത്തെ കുറിച്ചും കര്‍മ്മശാലയെ കുറിച്ചുമുള്ള ഫോട്ടോകളും വീഡിയോ ചിത്രങ്ങളും പരസ്യ പ്രചാരണത്തിനുള്ള ഉപകരണങ്ങളും മന്ത്രാലയത്തിന് മുമ്പില്‍ സമര്‍പ്പിക്കേണ്ടതാണ്.
(കെ) പദ്ധതിയുടെ പ്രവര്‍ത്തനങ്ങളിലോ അനുവദിച്ച തുകയിലോ എന്തെങ്കിലും മാറ്റമുണ്ടായാല്‍ ഇന്ത്യാ ഗവണ്മെന്‍റിനു നേരിട്ട് ഇടപെടാനുള്ള അധികാരമുണ്ട്.
(എല്‍) ധനസഹായകാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുവാനുള്ള അധികാരം ഗവണ്മെന്‍റിനുണ്ട്.
എന്‍ജിഓ /സംഘടനകള്‍/ / സ്ഥാപനങ്ങള്‍ എന്നിവയുടെ പട്ടിക തയ്യാറാക്കല്‍ (Short listing of NGOs/Organisations/Institutions)
19. പൊതു സാമ്പത്തിക നയം / ഗവണ്മെന്‍റിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മുഴുവന്‍ യോഗ്യതകളുള്ള സംഘടനകളെയാണ് കമ്മിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
പ്രസ്താവനയ്ക്കനുസരിച്ച് പ്രോജക്റ്റ് തയ്യാറാക്കല്‍ (Preparation of project proposal)
20.1 ന്യൂനപക്ഷ വനിതകളുടെ നേതൃത്വ വികസന പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിയാണ് സംഘടനകള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സംഘടനകളോട് പ്രോജക്റ്റുകള്‍ തയ്യാറാക്കി അനുമതി നേടാന്‍ കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിക്കുന്നു. പ്രോജക്റ്റിന് പരമാവധി ഒരു വര്‍ഷമാണ് അനുവദിച്ചിരിക്കുന്നത്.
20.2 ഗ്രാമ പ്രദേശങ്ങളിലെ ന്യൂനപക്ഷ വനിതകളുടെ ശാക്തീകരണത്തിന് വേണ്ടിയുള്ള പരിശീലനത്തിന് വേണ്ടിയുള്ള പ്രോജക്റ്റിന്‍റെ പ്രമേയം അവതരിപ്പിക്കുന്നത് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനു മുന്‍പാകെയാണ്. അതിനനുസൃതമായി, ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യം, നഗരാധിഷ്ടിതമായസുഖസൗകര്യങ്ങള്‍, സാമൂഹിക സാമ്പത്തിക വ്യവസ്ഥിതി എന്നിവയെ ഉള്‍പ്പെടുത്തുന്നു, ആയതിനാല്‍ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീജനങ്ങള്‍ ഗ്രാമങ്ങള്‍,ബ്ലോക്കുകള്‍, ജില്ലകള്‍ അഥവാ സംസ്ഥാന തലങ്ങളിലും അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറാകണം. ഗ്രാമങ്ങളിലെ സ്ത്രീജനങ്ങള്‍ അനുഭവിക്കുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള പ്രശ്നങ്ങളെയാണ് ഈ പദ്ധതി ലക്‌ഷ്യം വയ്ക്കുന്നത്.
20.3 വനിതകള്‍ക്ക് നല്‍കുന്ന പരിശീലനങ്ങളിലൂടെ ഗ്രാമങ്ങള്‍ക്ക് കൈവരുന്ന സേവനങ്ങളും മനോഹാരിതയുമാണ് ഈ പ്രോജക്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥ വ്യൂഹം, പദവി, സേവനങ്ങള്‍ ലഭ്യമാകല്‍, ഗുണകരമായ സേവങ്ങള്‍ നല്‍കുക, പ്രശ്നങ്ങളെ നേരിടുക, (i) വിദ്യാഭ്യാസം, സ്കൂളുകളിലെ ഉച്ചഭക്ഷണം ; (ii) അങ്ങനവാടികളില്‍ നടത്തുന്ന കുത്തിവയ്പ്പ് (iii) ആരോഗ്യ നിരീക്ഷണം, സുസ്ഥാപിതമായ വിതരണം, ആരോഗ്യ കേന്ദ്രങ്ങളിലെ കുടുംബാസൂത്രണം /ചെറിയ ആശുപത്രികള്‍ ; (iv) കുറഞ്ഞ വിലയിലുള്ള അവശ്യ വസ്തുക്കള്‍ (റേഷന്‍ കടകള്‍ ); (v) കുടിവെള്ള വിതരണം ; (vi) മൂത്രപ്പുര /ശുചീകരണ സൗകര്യങ്ങള്‍; (vi) വൈദ്യുതി വിതരണം ; (vii) തൊഴില്‍ അവസരങ്ങള്‍ ; (viii) കഴിവുകള്‍ വളര്‍ത്തുന്നതിനുള്ള പരിശീലനം (ix) സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍, (x) ബാങ്ക് സേവനങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട പദ്ധതികളാണ് നടപ്പാക്കുന്നത്. ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ സമിതികളുമായി ബന്ധപ്പെട്ട് പരാതികള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നു
20.4 അവധിക്കാലങ്ങളില്‍ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നത് കൊണ്ട് സ്കൂളുകള്‍ പരിശീലന കേന്ദ്രങ്ങളായി തെരെഞ്ഞെടുക്കാവുന്നതും അതുവഴി ചെലെവ് കുറയ്ക്കാവുന്നതുമാണ്..
20.5 പരിശീലന പരിപാടികളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിക്കുന്ന കാര്യത്തില്‍ മുന്‍ഗണന നല്‍കുന്നു.
20.6 പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അവരുടെ പരിശീലനം കഴിഞ്ഞ ശേഷവും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതികള്‍ ഉപയോഗിക്കുന്നുവെങ്കില്‍ ദേശീയ ന്യൂനപക്ഷ വികസനവും സാമ്പത്തിക സഹകരണവും (എന്‍എംഡിഎഫ്സി) യുടെ അനുവാദം തേടേണ്ടതാണ്.
21. ഗ്രാമപ്രദേശങ്ങളില്‍ നടഅപ്പാക്കിയ വനിതകളുടെ നേതൃത്വ വികസന പ്രിശീലനങ്ങളുടെ പരിണിത ഫലമായി ഒറ്റയ്ക്കും കൂട്ടമായും നിന്നുകൊണ്ട് അവരുടെ കഴിവുകള്‍ തെളിയിക്കുന്നതിനും, അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും, സേവനങ്ങള്‍ ചെയ്യുന്നതിനും, അവസരങ്ങള്‍ കണ്ടെത്തുന്നതിനും കൂടാതെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാരില്‍ നിന്നും അവര്‍ക്ക് ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് അവകാശപ്പെടുന്നതിനുമുള്ള പ്രോത്സാഹനം അവര്‍ക്ക് ലഭിച്ചു. വ്യവസ്ഥകള്‍ക്ക് അനുസൃതമായി, ലഭ്യമായ സംരംഭത്തിന്‍റെ ഉപഭോഗം, നഗരാധിഷ്ടിതമായ സൗകര്യങ്ങള്‍, സാമൂഹിക സാമ്പത്തിക വ്യവസ്ഥ എന്നിവയാണ് പദ്ധതിയെ അടിസ്ഥാനമാക്കി കൊണ്ടുവന്നിരിക്കുന്ന പ്രമേയങ്ങള്‍, നേതൃത്വ വികസന പരിശീലനങ്ങളിലൂടെ ഗ്രാമങ്ങളിലെ വനിതകള്‍ക്ക് പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കി വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പരിഹരിക്കാന്‍ സാധിക്കുന്നു.
22. സമിതിയെ രൂപീകരിക്കുന്നത് താഴെ പറയുന്നവയുടെ അടിസ്ഥാനത്തിലാണ്, പദ്ധതി നടപ്പാക്കുന്ന സംഘടനകള്‍ അവതരിപ്പിക്കുന്ന പ്രോജക്റ്റുകള്‍ അംഗീകരിക്കുന്നതിന് വേണ്ടി ന്യൂനപക്ഷ കാര്യമാന്ത്രാലയമാണ് സമിതി രൂപീകരിക്കുന്നത് :-
(എ) ന്യൂനപക്ഷ കാര്യമന്ത്രാലയ സെക്രട്ടറി – അദ്ധ്യക്ഷന്‍
(ബി) ന്യൂനപക്ഷ കാര്യ മന്ത്രാലയ സാമ്പത്തിക ഉപദേഷ്ടാവ്
(സി) ജോയിന്‍റ് സെക്രട്ടറി, സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗമനകാര്യ മന്ത്രാലയം – മെമ്പര്‍
(ഡി) ജോയിന്‍റ് സെക്രട്ടറി, സ്കൂള്‍ വിദ്യാഭ്യാസ സാഹിത്യ വകുപ്പ് – മെമ്പര്‍
(ഇ) ജോയിന്‍റ് സെക്രട്ടറ, ഗ്രാമവികസന മന്ത്രാലയം – മെമ്പര്‍
(എഫ്) ഡെപ്യൂട്ടി ഡയറക്ടര്‍ ജെനെറല്‍, കൗണ്‍സില്‍ ഫോര്‍അഡ്വാന്‍സ്മെന്‍റ്റ് ഓഫ് പീപ്പിള്‍സ് ആക്ഷന്‍ റൂറല്‍ ടെക്ക്‌നോളജി (സിഎപിഎആര്‍ടി) – മെമ്പര്‍
(ജി) എക്സിക്യൂട്ടീവ് ഡയറക്ടര്‍, രാഷ്ട്രീയ് മഹിളാ കോഷ് (ആര്‍എംകെ) – മെമ്പര്‍
(എച്ച്) ഉപദേഷ്ടാവ്, ക്ഷേമ മന്ത്രാലയ വകുപ്പ്, പ്ലാനിംഗ് കമ്മിഷന്‍ – മെമ്പര്‍
(ഐ) മാനേജിംഗ് ഡയറക്ടര, നാഷണല്‍ മൈനോറിറ്റീസ് ടെവലപ്മെനട്ട്ന്റ് & ഫിനാന്‍സ് കോര്‍പറേഷന്‍ (എന്‍എംഡിഎഫ്സി) – മെമ്പര്‍
(ജെ) ജോയിന്‍റ് സെക്രട്ടറി, ന്യൂനപക്ഷ കാര്യ മന്ത്രാലയം (പദ്ധതിയുമായി ബന്ധപ്പെട്ട ) – കണ്‍വീനറും മെമ്പറും
സംഘടനകളെ തെരഞ്ഞെടുക്കുന്നതിനായി മന്ത്രാലയം മുഖ്യനായ സെക്രെട്ടറി /സംസ്ഥാന/കേന്ദ്ര ഭരണ സെക്രെട്ടരിയെ ക്ഷണിക്കുന്നു.
23. ഇത് കരാറിന് ഉതകുന്ന തരത്തിലാകണം, സംഘടനകള്‍ നല്‍കുന്ന ഈടിനനുസരിച്ചാകണം, പണം അനുവദിക്കുന്നത് സംഘടനകള്‍ക്ക് നേരിട്ടാണ്. മന്ത്രാലയം നേരിട്ടാണ് പണം അനുവദിക്കുന്നത്. പദ്ധതിയെ അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങള്‍ താഴെ കൊടുക്കുന്നു :-
(a) ഗ്രാമങ്ങളിലെ നേതൃത്വ വികസന പരിശീലനം (Leadership development training in the village/locality):
പരിശീലനം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ആദ്യത്ത ഗഡുവായ 50% അനുവദിക്കുന്നു. ഈ പണം നല്‍കുന്നത് പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കും ബത്ത / സ്റ്റൈപ്പന്‍റ് എന്നിവയ്ക്കാണ്.
രണ്ടാം ഗഡു ആയ 25% തൃപ്തികരമായ രീതിയില്‍ പ്രോജക്റ്റുകള്‍ ഹാജരാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമ്പോഴാണ് 75% സ്ത്രീകളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടുന്നത് പ്രാദേശിക സംഘങ്ങളായ സര്‍പ്പന്ച് /പ്രധാന്‍ മുതലായവര്‍ അല്ലെങ്കില്‍ ബ്ലോക്ക് വികസന ഉദ്യോഗസ്ഥര്‍ / ഉപവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ആണ്
മൂന്നാം ഗഡു : ബാക്കിയുള്ള 25% തൃപ്തികരമായ രീതിയില്‍ പ്രോജക്റ്റുകള്‍ ഹാജരാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമ്പോഴാണ്. സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടുന്നത് പ്രാദേശിക സംഘങ്ങളായ സര്‍പ്പന്ച് /പ്രധാന്‍ മുതലായവര്‍ അല്ലെങ്കില്‍ ബ്ലോക്ക് വികസന ഉദ്യോഗസ്ഥര്‍ / ഉപവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ആണ്. കര്‍മ്മശാലകള്‍ക്കുള്ള ചെലവും ഇതില്‍ ഉള്‍പ്പെടുന്നു.
(ബി) താമസ സൗകര്യം നല്‍കി കൊണ്ടുള്ള നേതൃത്വ വികസന പരിശീലനം (Residential leadership development training) :
ഒരു തവണ അനുവദിക്കുന്ന മൊത്തം തുക : താമസ സൗകര്യങ്ങള്‍ നല്‍കിക്കൊണ്ടുള്ള പരിശീലനങ്ങള്‍ക്ക് നല്‍കുന്ന മൊത്തം തുക [അതായത് ഖണ്ഡിക 14 ലെ 2 (എ), (ബി) (ഡി) ] പരിശീലന കേന്ദ്രങ്ങള്‍ക്ക് നേരിട്ടോ ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം വഴിയോ ലഭ്യമാണ്. മുകളില്‍ ഖണ്ഡിക 23 (എ) യില്‍ പറഞ്ഞിട്ടുള്ളത് പോലെ.
24. ഏതു ബാങ്കുകളിലും നടത്താവുന്ന ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം വഴിയാണ് പണം അനുവദിക്കുന്നത്. നേരിട്ട് പരിശീലന സംഘടന/സ്ഥാപനങ്ങള്‍ ക്ക് ഇസിഎസ്, ആര്‍ടിജിഎസ്, എന്‍ഐഎഫ്ടി, റ്റിറ്റിഎസ് എന്നീ സൗകര്യങ്ങള്‍ വഴി നല്‍കുന്നു, എന്ജിഒ കളാണ് പണം കൈപ്പറ്റുന്ന ആളില്‍ നിന്നും ഉള്ള രേഖകള്‍ ശേഖരിക്കുന്നത്, പണം കൈപ്പറ്റുന്ന ആള്‍, മുഴുവന്‍ മേല്‍വിലാസം, എന്ജിഒ/പരിശീലന കേന്ദ്രങ്ങളുടെ ഇലക്ട്രോണിക് ഫണ്ട് കൈമാറ്റത്തിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും, ബാങ്കുകളുടെ ഐഎഫ്സി കോഡ് നമ്പര്‍, ബാങ്കുകളുടെ ശാഖാ നമ്പര്‍, ശാഖയുടെ പേര്, ശാഖയുടെ മേല്‍വിലാസം എന്നിവ ഉണ്ടായിരിക്കണം.അധികാരപ്പെടുത്തി കൊണ്ടുള്ള കത്തില്‍ ബാങ്കിലെ അക്കൗണ്ട് നമ്പര്‍ തെറ്റല്ല എന്ന് അറിയാന്‍ വേണ്ടി ശാഖാ- മാനേജരുടെ ഒപ്പ് ഉണ്ടായിരിക്കണം. അതാത് സാമ്പത്തിക വര്‍ഷങ്ങളിലും അക്കൗണ്ട് നമ്പരില്‍ മാറ്റം ഉണ്ടാകുന്നത് വരെയും ഈ കത്ത് ആവശ്യമാണ്. അധികാരപ്പെടുത്തലിന്‍റെ ഒരു മാതൃകയും കൂട്ടിച്ചേര്‍ക്കുന്നു.
25. സംഘടനകള്‍ക്ക് അവരുടെ എല്ലാ വിവരങ്ങളും കാണിക്കുന്ന ഒരു വെബ്സൈറ്റ് ഉണ്ടായിരിക്കണം, പ്രധാന ഓഫീസ്, പുറത്തു ജോലിക്ക് പോകുന്നവര്‍ക്ക് വേണ്ടിയുള്ള ഓഫീസ്, ടെലിഫോണ്‍ സൗകര്യം, ഉദ്യോഗസ്ഥവൃന്ദം, കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍, ഈ പദ്ധതിയിന്മേല്‍ പരിശീലനം നേടുന്ന വനിതകളുടെ പേര്, മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍ മുതലായ എല്ലാ വിവരങ്ങളും ഉണ്ടായിരിക്കണം. അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും പരിശീലനത്തിന് ശേഷം അവരുടെ ജീവിതത്തിലും ജീവിത വ്യവസ്ഥയിലും ഉണ്ടായ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങളും മന്ത്രാലയത്തിന് കൈമാറേണ്ടതാണ്. പരിശീലനത്തെ കുറിച്ചുള്ള ഫോട്ടോകളും വീഡിയോ ചിത്രങ്ങളും പരസ്യ പ്രചാരണത്തിനുള്ള ഉപകരണങ്ങളും വെബ്സൈറ്റ് വഴി മന്ത്രാലയത്തിന് മുമ്പില്‍ സമര്‍പ്പിക്കേണ്ടതാണ്.
26. പുറത്തു നിന്നുമുള്ള ഒരു വിദഗ്ദ്ധ ഏജന്‍സിയെയാണ് ഗവണ്‍മെന്‍റ് മൂല്യ നിര്‍ണ്ണയത്തിന് നിയോഗിച്ചിരിക്കുന്നത്. പദ്ധതിയെ കുറിച്ചുള്ള ശക്തമായ മൂല്യ നിര്‍ണ്ണയം ആവശ്യമായി വരുന്ന സമയങ്ങളില്‍ ആനുകാലികമായി നടത്തി വരുന്നു. ഇതിനു വേണ്ടി വരുന്ന ചെലവ് ഈ പദ്ധതിയിലൂടെ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ഒരു പദ്ധതി നടപ്പാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് അതിനെക്കുറിച്ച് പുനപരിശോധന നടത്തുന്നത്.
അവസാനം പരിഷ്കരിച്ചത് : 6/10/2020
1961 ലെ ഭാരത സര്‍ക്കാര്‍ (വ്യവസായ വിഭജനം) നിയമത്തിന...