1970-ല്‍ ദേശീയ മാതൃകയില്‍ സ്ഥാപിച്ച ട്രൈബല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് സെന്ററാണ് പിന്നീട് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്റ് ഡവലപ്പ്മെന്റ് സ്റ്റഡീസ് ഫോര്‍ എസ്.സി/എസ്.റ്റി (കിര്‍ത്താഡ്സ്) എന്ന സ്ഥാപനമായി അംഗീകരിച്ചത്. ഈ സ്ഥാപനം സംസ്ഥാനത്തെ പട്ടികജാതി, പട്ടിക വര്‍ഗക്കാരെക്കുറിച്ച് പഠനങ്ങളും ഗവേഷണവും നടത്തുന്നു.
പട്ടികജാതി വികസനവകുപ്പ്, പട്ടികവര്‍ഗ വികസനവകുപ്പ്, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ജില്ലാ കളക്ടര്‍ എന്നിവരുടെ ആവശ്യ പ്രകാരം സംശയാസ്പദമായ കേസുകളില്‍ പ്രസ്തുത സ്ഥാപനം നരവംശ ശാസ്ത്രപരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.കിര്‍ത്താഡ്സിന്റെ പരിശീലന വിഭാഗം പട്ടികവര്‍ഗ വികസനത്തിനായി നിരവധി പരിപാടികള്‍ നടപ്പിലാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഈ വിഭാഗം നിരവധി പരിശീലനപരിപാടികളും, കാര്യശേഷി വര്‍ധിപ്പിക്കല്‍ പരിപാടികളും ശാക്തീകരണ പരിപാടികളും വിദ്യാഭ്യാസ പരിപാടികളും നടത്തിവരുന്നു. കൂടാതെ സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ പാരമ്പര്യ നൃത്തവും സംഗീതവും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദികലാഗ്രാമം പരിപാടികള്‍ ഏറ്റെടുത്തു നടത്തിവരുന്നു.
അവസാനം പരിഷ്കരിച്ചത് : 2/16/2020