സംസ്ഥാനത്തെ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വസിക്കുന്ന പട്ടികവര്‍ഗക്കാരുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് വേണ്ടി സാധാരണ വകയിരുത്തുന്ന പട്ടികവര്‍ഗ വിഹിതത്തിന് പുറമെ ഒരു പ്രത്യേക പാക്കേജായാണ് എ.റ്റി.എസ്.പി. ഫണ്ട് വകയിരുത്തുന്നത്. 2014-15-ല്‍ 150 കോടി രൂപ തിരഞ്ഞെടുത്ത സങ്കേതങ്ങളിലെ പട്ടികവര്‍ഗക്കാരുടെ സംയോജിത സുസ്ഥിര വികസനത്തിനുവേണ്ടിയുള്ള ഒരു പുതിയ ഉദ്യമമായി വകയിരുത്തുകയുണ്ടായി. 2015-16 ലും 2016-17 ലും ഈ പദ്ധതി തുടര്‍ന്നു. 2016-17 ല്‍ ഈ പദ്ധതിയിലൂടെ ഭവന നിര്‍മ്മാണത്തിനാണ് പ്രാധാന്യം നല്‍കിയത്.
അവസാനം പരിഷ്കരിച്ചത് : 2/16/2020