വിവാഹമോചനം
ഹിന്ദുക്കള്‍ വിവാഹത്തെ പവിത്രമായ ഒരു ബന്ധമായി കണക്കാക്കുന്നു. 1955ലെ ഹിന്ദുവിവാഹനിയമം നിലവില്‍ വരുന്നതിനു മുമ്പ് വിവാഹമോചനത്തിന് പഴുത് ഉണ്ടായിരുന്നില്ല. അക്കാലത്ത് സമൂഹം അതൊരു തീവ്രമായ നടപടിയായി കരുതിയിരുന്നു. കര്‍ശനമായ ആ സമ്പ്രദായത്തില്‍ ഭാര്യമാര്‍ നിശ്ശബ്ദ ഇരകളായി കഴിഞ്ഞു. ഇപ്പോള്‍ അസ്വസ്ഥാജനകമായ ഒരു വിവാഹത്തില്‍നിന്നും കോടതിമുഖേന വിവാഹമോചനം നേടാന്‍ സ്ത്രീക്ക് നിയമം അനുവദിക്കുന്നു. ഇതിന്റെ യഥാര്‍ത്ഥ നേട്ടം ഭര്ത്താക്കന്മാരുടെ പീഡനവും നീതിരാഹിത്യവും നിശ്ശബ്ദമായി സഹിച്ചുപോന്ന സ്ത്രീകള്‍ക്കാണ്.
എന്നിരുന്നാലും പൊടുന്നനെയുള്ള വിവാഹമോചനം ഒഴിവാക്കാന്‍വേണ്ടി നിയമം ചില നിബന്ധനകളും കാരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹമോചനത്തിനുമുമ്പ് വേര്പിരിഞ്ഞുനില്ക്കാനുള്ള ജുഡീഷ്യല്‍ ഡിക്രി അവര്‍ നേടിയിരിക്കണം.
നിയമം വിശദമായി
നിയമപരമായ വേര്‍പെടല്‍: താഴെപ്പറയുന്ന കാരണങ്ങള്‍കൊണ്ട് ഒരാള്‍ക്ക് വിവാഹമോചനം നേടാമെന്ന് സെക്ഷന്‍ 10 പ്രഖ്യാപിക്കുന്നു: അവിഹിതവേഴ്ച, ക്രൂരത, ഉപേക്ഷിച്ചുപോകല്‍, പരിവര്‍ത്തനം, മനോരോഗം, ലൈംഗികരോഗം, ഭേദമാകാത്ത കുഷ്ഠം, ഭൗതികലോകം ത്യജിക്കല്, മരിച്ചുവെന്ന് ഉറപ്പ്, ദാമ്പത്യബന്ധം പുനഃസ്ഥാപിച്ചുകിട്ടാനുള്ള അവകാശം അനുസരിക്കാതിരിക്കല്‍. മേല്‍ പറഞ്ഞതിനു പുറമേ ഒരു ഹിന്ദുഭാര്യയ്ക്ക് താഴെപ്പറയുന്ന കാരണങ്ങള്‍കൊണ്ട് വിവാഹമോചനം നേടാം: ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചാല്‍, ഭര്‍ത്താവ് മാനഭംഗത്തിനു കുറ്റക്കാരനാണെന്നു കണ്ടാല്‍, സ്വവര്‍ഗ്ഗരതിയോ മൃഗരതിയോ ഉണ്ടെങ്കില്‍, ബന്ധം പുനഃസ്ഥാപിച്ചു ജീവിക്കാന്‍ വിസ്സമ്മതിച്ചാല്‍.
വേര്‍പിരിയാനുള്ള ജുഡീഷ്യല്‍ ഡിക്രി പുറപ്പെടുവിച്ചുകഴിഞ്ഞാല്‍ പരാതിനല്‍കുന്ന ആള് എതിര്‍കക്ഷിയുമായി കൂട്ടുചേര്‍ന്ന് ജീവിക്കണമെന്ന് നിര്‍ബന്ധമില്ല; എന്നാലും വിവാഹമോചന ഡിക്രിയിലൂടെ വിവാഹബന്ധം വേര്‍പെടുന്നതുവരെ ഇവര്‍ക്ക് മറ്റൊരു വിവാഹക്കരാര്‍ ഉണ്ടാക്കാന്‍ പാടില്ല.
പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനം: ഭാര്യയും ഭര്‍ത്താവും ഈ വിവാഹം തുടര്‍ന്നുപോകാന്‍ കഴിയില്ലെന്ന് പരസ്പര സമ്മതത്തോടെ തീരുമാനിച്ചാല്‍ അവര്‍ക്ക് വിവാഹമോചനത്തിന് അവകാശമുണ്ട്. അങ്ങനെയെങ്കില്‍ അവര്‍ക്ക് കോടതിയില്‍ ഇതുസംബന്ധിച്ച് പ്രത്യേക കാരണങ്ങളൊന്നും ബോധിപ്പിക്കേണ്ടതില്ല. അവര്‍ക്ക് ജില്ലാകോടതിയില്‍ ഒരു വിവാഹമോചന പെറ്റീഷന് സമര്‍പ്പിക്കാം. എന്നിരുന്നാലും താഴെപ്പറയുന്ന കാര്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണ്:
ഇത്തരമൊരപേക്ഷ ആറ് മാസത്തേക്ക് കോടതി പരിഗണിക്കാതെ വയ്ക്കും, ഈ കാലയളവില്‍ അവര്‍ക്ക് തീരുമാനം പുനഃപരിശോധിക്കാന്‍ വേണ്ടിയാണ്. 6 മാസത്തിനുശേഷം പരാതി നല്കി 18 മാസത്തിനുള്ളില്‍ പരാതി പിന്‍വലിച്ചിട്ടില്ലെങ്കില്‍ കോടതി വിവാഹമോചന ഡിക്രി പുറപ്പെടുവിക്കും എങ്കിലും കോടതിക്ക് ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ടിരിക്കണം; പാര്‍ട്ടികളുടെ അനുമതി ലഭിച്ചിരിക്കണം.
രണ്ടുപേരില്‍ ആരെങ്കിലും അവരുടെ സമ്മതം പിന്‍വലിച്ചാല്‍ കോടതി ഇതുസംബന്ധിച്ച് ഒരന്വേഷണം നടത്തും. ഈ അന്വേഷണസമയത്ത് സമ്മതം നിലവിലില്ലെങ്കില്‍ വിവാഹമോചന ഡിക്രി പുറപ്പെടുവിക്കുന്നതല്ല.
ഹിന്ദു ഭാര്യമാര്‍ക്ക് പ്രത്യേകമായി നല്‍കിയിട്ടുള്ള കാരണങ്ങള്‍:
പരിഹാരക്രമം
ഏത് സെക്ഷന്‍ പ്രകാരം പരാതി നല്‍കാം?
സെക്ഷന്‍ 10 : ജുഡീഷ്യല്‍ വേര്‍പെടല്‍
സെക്ഷന്‍ 13 : വിവാഹമോചനത്തിനുള്ള കാരണങ്ങള്‍.
സെക്ഷന്‍ 13ബി : പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനം.
ആര്‍ക്കാണ്, എവിടെയാണ് പരാതി നല്‍കേണ്ടത്
സെക്ഷന്‍ 19 : പ്രാദേശിക പരിധിയില്‍ വരുന്ന ജില്ലാകോടതിയില്‍-
സെക്ഷന്‍ 20 : പരാതിയില്‍ കേസിന്റെ യഥാര്‍ഥ വസ്തുതകള്‍, എന്തുകൊണ്ട് വിവാഹമോചനം തേടുന്നു എന്നിവ വ്യക്തമാക്കിയിരിക്കണം. പരാതിക്കാരും എതിര്‍പാര്‍ട്ടിയും തമ്മില്‍ എന്തെങ്കിലും രഹസ്യധാരണ പ്രകാരമല്ല ഇങ്ങനെയൊരു പരാതി സമര്‍പ്പിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കണം.
പെറ്റീഷനില്‍ പറയുന്ന വസ്തുതകള്‍ പെറ്റീഷണര്‍ പരിശോധിച്ചിരിക്കണം. അവയാണ് വിചാരണസമയത്ത് തെളിവായി ഹാജരാക്കപ്പെടുന്നത്.
സെക്ഷന്‍ 21 : 1908ലെ സിവില്‍ നടപടി ചട്ടപ്രകാരമാണ് ഈ കേസ് നടത്തുന്നത്.
സെക്ഷന്‍ 22 : ഏതെങ്കിലും ഒരു പാര്‍ട്ടി ആവശ്യപ്പെടുകയോ കോടതിക്ക് അങ്ങനെ തോന്നുകയോ ചെയ്താല്‍ വിചാരണ രഹസ്യ കോടതിയില്‍ നടത്താവുന്നതാണ്. ഇതു സംബന്ധിച്ച എന്തെങ്കിലും നടപടികള്‍ കോടതിയുടെ അനുമതിയില്ലാതെ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ 1000 രൂപ പിഴയിടും.
സെക്ഷന്‍ 23 : കോടതിക്ക് തൃപ്തികരമെങ്കില്‍ താഴെപ്പറയുന്ന ആശ്വാസം അനുവദിക്കാവുന്നതാണ്.
പരാതിയില്‍ പറയുന്ന ആശ്വാസത്തിന് മതിയായ കാരണമുണ്ട്; തന്റെ കുറവോ വൈകല്യമോ മറച്ചുവയ്ക്കാന്‍വേണ്ടി പരാതി നല്കുന്നയാള് ബോധപൂര്‍വം ശ്രമിക്കുകയല്ല.
പരാതി എതിര്‍കക്ഷിയുമായി ഗൂഢമായി ഒത്തുചേര്‍ന്ന് സമര്പ്പിക്കുന്നതല്ല.
നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ അനാവശ്യമായോ ക്രമവിരുദ്ധമായോ താമസം നേരിട്ടിട്ടില്ല.
ആശ്വാസം നല്കാതിരിക്കാന് നിയമപരമായ കാരണമൊന്നുമില്ല.
പരാതിയില്‍ പറയുന്ന ആക്ഷേപം പരാതി നല്കുന്നയാള് മാപ്പക്കിയിട്ടില്ല
സബ്സെക്ഷന്‍ (2) : കോടതി ഇക്കാര്യത്തില്‍ എന്തെങ്കിലും ആശ്വാസം അനുവദിക്കുംമുമ്പ് ദമ്പതികള്‍ തമ്മില്‍ ഒത്തുതീര്‍പ്പാകാനുള്ള സാധ്യതകള്‍ ആരായണം.
സെക്ഷന്‍ 24 : കോടതിച്ചെലവുകള്‍ നിര്‍വഹിക്കാന്‍ വേണ്ടത്ര സ്വന്തം വരുമാനമില്ലാത്തവരാണെങ്കില് എതിര്‍കക്ഷി ആവശ്യപ്പെടുന്നതനുസരിച്ച് കോടതി നടപടികള്‍ക്കും മാസച്ചെലവിനും തുക നല്കാന് മറ്റെയാള്‍ ബാധ്യസ്ഥമായിരിക്കും; ഇത് പരാതി നല്കുന്ന ആളിന്റെയും എതിര്‍കക്ഷിയുടെയും സാമ്പത്തികനില പരിശോധിച്ചായിരിക്കും.
സെക്ഷന്‍ 25 : പാര്‍ട്ടികളില്‍ ആരെങ്കിലും ആവശ്യപ്പെടുന്നതനുസരിച്ച് ജീവനാംശമോ ചെലവുതുകയോ നല്‍കണമെന്ന് കോടതിക്ക് കല്പിക്കാം.
സെക്ഷന്‍ 26 : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ആര് കൂടെ നിര്‍ത്തണം, അവരുടെ പഠനകാര്യങ്ങളും ജീവിതവും സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേസിനിടയിലും അന്തിമ ഡിക്രിയിലും കോടതി നിശ്ചയിക്കുന്നതാണ്.
ഇനി എന്ത്?
ഈ നിയമപ്രകാരമുള്ള ആശ്വാസവും കോടതി ഉത്തരവിനും ഡിക്രിക്കുമെതിരെയുള്ള അപ്പീലും നടപ്പാക്കാന്‍ നിയമപരമായ നടപടിക്രമങ്ങളുണ്ട്.
കീഴ്കോടതിയില്‍ വിവാഹമോചനം നേടിയവര്‍ക്ക് പുനര്‍വിവാഹം കഴിക്കാനുള്ള നിബന്ധന:
മേല്‍പ്പറഞ്ഞ കാലയളവിനുള്ളിലോ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സമയത്തോ ജുഡീഷ്യല്‍ വേര്‍പിരിയലിന് ഉത്തരവ് നേടിനില്‍ക്കുന്ന സമയത്തോ രണ്ടുപേരിലാരെങ്കിലും പുനര്‍വിവാഹം ചെയ്താല്‍ അതിന് നിയമപരമായ സാധുതയുണ്ടാകില്ല. അത് ഒന്നിലധികം വിവാഹം കഴിച്ച കുറ്റമായി കണക്കാക്കപ്പെടും.
ജുഡീഷ്യല്‍ വേര്‍പിരിയല്‍ ഉത്തരവ് നിലനില്‍ക്കെ ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് ലൈംഗികവേഴ്ചയ്ക്കു വിധേയമാക്കിയാല്‍ ഇന്ത്യന്‍ പീനല്‍കോഡിന്റെ 376 എ പ്രകാരം രണ്ടുവര്‍ഷംവരെ കഠിനതടവിന് ശിക്ഷിക്കാം.
ഭര്‍ത്താവില്‍നിന്നും വിവാഹമോചനം വേണ്ടിവരുന്ന സ്ത്രീ ഒരു സുഹൃത്തിന്റെയോ ബന്ധുവിന്റെയോ സാമൂഹ്യപ്രവര്ത്തകരുടെയോ ഏതെങ്കിലും സാമൂഹ്യസംഘടനയുടെയോ സഹായത്തോടെ ഭര്‍ത്താവിനോട് രഞ്ജിപ്പിന് ശ്രമിക്കാവുന്നതാണ്. അത് പരാജയപ്പെട്ടാല്‍ നിയമനടപടികളിലേക്കു നീങ്ങാന്‍ സ്ത്രീയെ അവര്‍ സഹായിക്കും.
നിയമസഹായത്തിനായി ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിക്കാം.
ചില ജാതികളിലും സമുദായങ്ങളിലും ആ വിഭാഗത്തിന്റെ ഗ്രാമ/ ജാതി പഞ്ചായത്തുകള്‍ വിവാഹമോചനം അനുവദിക്കാറുണ്ട്. ഇങ്ങനെയുള്ള വിവാഹമോചനങ്ങളെക്കുറിച്ച് ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
അവസാനം പരിഷ്കരിച്ചത് : 7/18/2020
ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജിയാണ് അന്നാ ചാണ്ടി.കേ...
കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത് 14.6.1996ൽ ആണു.
കേരളത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ ...
ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് 1860 - ലെ ഇ...