നിയമത്തിന്റെ പേര് : സ്ത്രീകള്‍
വിഭാഗം : സാമൂഹിക നിയമങ്ങള്‍
ഉപവിഭാഗം : ശൈശവ വിവാഹ നിയന്ത്രണം
സ്വാതന്ത്ര്യത്തിന് മുമ്പ് സമൂഹത്തില്‍ നിലനിന്നിരുന്ന ഒരു സാമൂഹിക ദുരാചാരമാണ് ശൈശവ വിവാഹം. നിയമ നടപടി വലിയ രീതിയില്‍ ഇതിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ ശൈശവവിവാഹം നടന്നു വരുന്നുണ്ട്. ഈ നിയമത്തില്‍ ശൈശവ വിവാഹം തടയാനും ഇതിനെ ഒരു കുറ്റകൃത്യമായി പരിഗണിച്ച് പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്.
നിയമമനുസരിച്ച് 21 വയസ്സിനു താവെയുള്ള പുരുഷന് 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയാണെങ്കില്‍ അയാള്‍ക്ക് 15 ദിവസത്തെ തടവുശിക്ഷയോ 1000 രൂപ വരെ പിഴയും ഈടാക്കുന്നതാണ്.
21 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന് 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍, 3 മാസത്തെ തടവും, പിഴയും ഈടാക്കുന്നു.
മാതാപിതാക്കളോ രക്ഷകര്‍ത്താക്കളോ ആണ് കുട്ടിയുടെ വിവാഹം നടത്തികൊടുക്കുന്നതെങ്കില് 3 മാസത്തെ തടവും, പിഴയും നല്കി ശിക്ഷിക്കപ്പെടുന്നതാണ്. ആരുടെയെങ്കിലും നേതൃത്വത്തിലാണ് ശൈശവവിവാഹം നടക്കുന്നതെങ്കിലും 3 മാസത്തെ തടവും, പിഴയും നല്കി അയാളെ ശിക്ഷിക്കുന്ന തായിരിക്കും.
ഈ നിയമമനുസരിച്ച് യാതൊരു സാഹചര്യത്തിലും സ്ത്രീകളെ തടവുശിക്ഷയ്ക്ക് വിധേയമാക്കാറില്ല.
ഏത് ചട്ടപ്രകാരം പരാതിപ്പെടാം ?
ഈ നിയമമനുസരിച്ച് ചട്ടം 7 പ്രകാരം കാരണക്കാരനെ പോലീസുകാര്‍ക്ക് കുറ്റവിചാരണക്കായ് അറസ്റ്റ് ചെയ്യാവുന്നതാണ്.
ഈ നിയമമനുസരിച്ച് സെക്ഷന്‍ 8-ന്പടി മെട്രോപൊളിറ്റന്‍ ജഡ്ജിനോ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ ജഡ്ജിനോ മാത്രമേ ശിക്ഷിക്കാന്‍ അധികാരമുള്ളൂ.
ശൈശവവിവാഹം നടക്കുന്നതറിഞ്ഞ ഏതൊരു വ്യക്തിക്കും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ FIR രേഖപ്പെടുത്താവുന്നതാണ്. പോലീസ് ഏതൊരു മജിസ്ട്രേറ്റിന്റെയും അനുവാദം കൂടാതെതന്നെ ഈ കുറ്റകൃത്യത്തിന് നടപടി എടുക്കാവുന്നതാണ്. ശേഷം ഈ കേസ് കോടതിമുമ്പാകെ ആധികാരികമായി കൈമാറുന്നതായിരിക്കും.
ഈ നിയമപ്രകാരം സംഭവം നടന്ന് ഒരു വര്‍ഷത്തിനകം പരാതിപ്പെടാവുന്നതാണ്. കോടതിയെ സമീപിച്ച് വിവാഹം തടസ്സപ്പെടുത്താവുന്നതാണ്. കോടതിവിധി ലംഘിക്കുന്നവരില്‍നിന്നും 3 മാസത്തെ തടവും 1000 രൂപ പിഴയും ഈടാക്കാവുന്നതാണ്.
ഹൈന്ദവ വിവാഹ നിയമമനുസരിച്ച് ആചാരാനുഷ്ടാന പ്രകാരം നിര്‍വഹിക്കപ്പെട്ടാലും ശൈശവവിവാഹം നിയമപരമായ് തെറ്റാണ്.
1976-ലെ തെറ്റുതിരിത്തല്‍ നിയമമനുസരിച്ച്, 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിക്ക് നടത്തപ്പെട്ട വിവാഹം ആ കുട്ടി പ്രായപൂര്‍ത്തിയായശേഷം വേണ്ടെന്നു വയ്ക്കാനുള്ള അവകാശം കുട്ടിയ്ക്കുണ്ട്. ഈ നിയമം മുസ്ലീം വിഭാഗ പെണ്‍കുട്ടികള്‍ക്കും ബാധകമാണ്.
പ്രതിയ്ക്ക് അനുകൂലമായ് വാദം ചെയ്യാവുന്നതാണ്.
അവസാനം പരിഷ്കരിച്ചത് : 4/24/2020
കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന വ്യക്തിയെ ന്യായാ...
ചില വ്യവസായങ്ങളിലെ തൊഴിലാളികള്ക്ക്ന അവര്‍ സംഘടിതരോ...
പോലീസിന് ഒരു കുറ്റകൃത്യത്തെക്കുറിച്ചു നല്കുന്ന ആദ്...
ഇന്ത്യൻ ശിക്ഷാ നിയമത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങ...