Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം

ഈ നിയമത്തിന്‍റെ അടിസ്ഥാന ലക്ഷ്യം ഗ്രാമീണ മേഖലയിലെ കുടുംബത്തിന് ഒരു സാ മ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് നൂറ് (100) ദിവസം വേതനത്തോടെയുള്ള തൊഴില്‍ ഉറപ്പാക്കി അവരുടെ ഉപജീവനം ഉയര്‍ത്തുകയും സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ്.

നിയമ മേഖലയുടെ പേര് : പൊതുവായ

LAW AREA NAME : GENERAL

വിഭാഗത്തിന്‍റെ പേര് : നിയമവും പൌരനും

ഉപ വിഭാഗത്തിന്‍റെ പേര് : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം

നിയമ സംഗ്രഹണം

ജീവി്ക്കാനുള്ള അവകാശം എല്ലാ പൗരന്‍റെയും മൗലികാവകാശമാണ്. അതില്‍ അന്തസ്സോടെ ജീവിക്കാനും, സന്പൂര്‍ണ്ണവും ശ്രേഷ്ഠവും അര്‍ത്ഥവത്തായ ഒരു ജീവിതം നയിക്കുന്നതിനും സുപ്രീംകോടതി പ്രസ്താവിച്ചിട്ടുണ്ട്. തൊഴിലിനുള്ള അവകാശം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ഒരു കാല്‍വയ്പ്പാണ് ഈ തൊഴിലുറപ്പ് പദ്ധതി നല്‍കുന്നത്.

ഈ നിയമത്തിന്‍റെ അടിസ്ഥാന ലക്ഷ്യം ഗ്രാമീണ മേഖലയിലെ കുടുംബത്തിന് ഒരു സാ മ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് നൂറ് (100) ദിവസം വേതനത്തോടെയുള്ള തൊഴില്‍ ഉറപ്പാക്കി അവരുടെ ഉപജീവനം ഉയര്‍ത്തുകയും സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ്.

നിയമം വിശദമായി

2005 ലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അനുശാസിക്കുന്നത് പ്രകാരം പ്രായപൂര്‍ത്തിയായ ആരെങ്കിലും കുറഞ്ഞകൂലിക്ക് അവിദഗ്ധ മനുഷ്യ യത്നം ചെയ്യാന്‍ സന്നദ്ധരായാല്‍ അവര്‍ അപേക്ഷിച്ച് പതിനഞ്ച് (15) ദിവസത്തിനകം തദ്ദേശീയ പൊതു ജോലികള്‍ നല്‍കേണ്ടതാണ്.

പതിനഞ്ച് (15) ദിവസത്തിനകം തൊഴിലുറപ്പാക്കാത്തപക്ഷം തൊഴില്‍ രഹിത വേതനം കുറഞ്ഞത് ആദ്യത്തെ മുപ്പത് (30) ദിവസത്തേക്ക് കുറഞ്ഞ കൂലിയുടെ നാലില്‍ ഒരു ഭാഗവും (1/4th), അതിനുശേഷം രണ്ടിലൊരുഭാഗവും വീതം വേതനമായി നല്‍കേണ്ടതാണ്.

സംസ്ഥാനത്തിലെ കൃഷിക്കാര്‍ക്ക് ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള കുറഞ്ഞ വേതനം ഉറപ്പാക്കേണ്ടതാണ്. എന്നാല്‍ സംസ്ഥാനം ഈ മാര്‍ഗ്ഗരേഖകള്‍ വ്യത്യസ്ഥമായി പരസ്യപ്പെടുത്തുകയാണെങ്കില്‍ കുറഞ്ഞത് ദിവസവും അറുപത് (60) രൂപ എന്ന നിരക്കിലായിരിക്കും.

ഈ വേതനങ്ങള്‍ ആഴ്ചയിലൊരിക്കല്‍ കൊടുക്കുകയും ഒരു കാരണവശാലും രണ്ടാഴ്ചയിലധികം ആകരുത്. വേതനം സമൂഹത്തിന്‍റെ മുന്നില്‍വച്ച് നേരിട്ട് തന്നെ യഥാര്‍ത്ഥ തൊഴിലാളിക്ക് നല്‍കേണ്ടതാണ്.

 

പ്രായപൂര്‍ത്തിയായ ഗ്രാമീണര്‍ക്ക് നിയമിക്കപ്പെടാവുന്ന അനുവദനീയമായ തൊഴിലുകള്‍ ചുവടെ ചേര്‍ക്കുന്നു.

  • ചെറുകിട ജലസേചനം
  • ജല സംഭരണം, വരള്‍ച്ച തടയുക, ടാങ്ക് വൃത്തിയാക്കല്‍, പ്രളയം നിയന്ത്രിക്കുക, മുതലായവ.
  • ഭൂവികസനം
  • ഗ്രാമീണ പാതകള്‍
  • കേന്ദ്ര സര്‍ക്കാര്‍ പരസ്യപ്പെടുത്തുന്ന മറ്റു ജോലികള്‍

 

അപേക്ഷകന്‍റെ താമസസ്ഥലത്തിന് 5 കിലോമീറ്ററിനുള്ളില്‍ ജോലി നല്‍കേണ്ടതാണ്. 5 കിലോമീറ്ററിനപ്പുറം ജോലി നല്‍കുന്നപക്ഷം യാത്രാബത്തയും നല്‍കേണ്ടതാണ്.

കുടിവെള്ളം, വൈദ്യസംബന്ധമായ ഉപകരണങ്ങള്‍, മറയും പൊട്ടിക്കാനുള്ള സൌകര്യങ്ങളും ജോലിക്കാര്‍ക്ക് നല്‍കേണ്ടതാണ്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യവേതനം നല്‍കേണ്ടതാണ്. ജോലി സമയത്ത് മുറിവോ, മരണമോ സംഭവിക്കുകയാണെങ്കില്‍ നിയമം അനുശാസിക്കുന്ന മതിയായ നഷ്ട പരിഹാരം നല്‍കേണ്ടതാണ്.

 

ഈ നിയമവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനങ്ങള്‍ക്ക് വിശദ പരിശോധനക്ക് ലഭ്യമാണ്. ഇതിന്‍റെ പകര്‍പ്പുകള്‍ തുഛമായ വിലക്ക് കിട്ടുന്നതാണ്.  കൂടാതെ ഇത് വിവരാകാശ നിയമം അനുസരിച്ചും വാങ്ങാവുന്നതാണ്.

ബ്ലോക്ക് തലത്തിലും ഗ്രാമപഞ്ചായത്തിലും നിയമിക്കപ്പെടാവുന്ന പ്രോഗ്രാം ആഫീസര്‍മാരാണ് നടപ്പിലാക്കേണ്ട പ്രധാന ഏജന്‍സികള്‍.

പരിഹാര പ്രക്രിയകള്‍

 

ഏതു വകുപ്പ് അനുസരിച്ചാണ് പരാതികള്‍ നല്‍കേണ്ടത് ?

2005 ലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം വകുപ്പി 23 പ്രകാരമാണ് പരാതി നല്‍കേണ്ടത്.

ആര്‍ക്ക് / എവിടെ പരാതി നല്‍കണം ?

ഗ്രാമപഞ്ചായത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും തര്‍ക്കങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ അത് പ്രോഗ്രാം ഓഫീസര്‍ മുന്പാകെ ഉന്നയിക്കണം. പ്രോഗ്രാം ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതികള്‍ ഒരു രജിസ്റ്ററില്‍ എഴുതി സൂക്ഷിച്ച് വയ്ക്കുകയും ഏഴു ദിവസത്തിനുള്ളില്‍ അവ തീര്‍പ്പാക്കപ്പെടുകയും ചെയ്യണം. ആവശ്യമെങ്കില്‍ മറ്റു ചുമതലപ്പെട്ട അധികാരികള്‍ക്ക് അയയ്ക്കേണ്ടതാണ്.

പരാതികള്‍ എങ്ങനെ ഫയല്‍ ചെയ്യാം ?

അപേക്ഷ നല്‍‌കേണ്ട രീതി ഈ വകുപ്പില്‍ പ്രതിബാധിക്കുന്നുണ്ട്. അവിദ്ഗ്ധ മനുഷ്യ യത്നം ചെയ്യാന്‍ സന്നദ്ധരായിട്ടുള്ള ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബത്തിലേയും അംഗങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന പ്രദേശത്തെ ഗ്രാമ പഞ്ചായത്തില്‍ തങ്ങളുടെ പേരില്‍ തൊഴില്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷയില്‍ കുടുംബാഗങ്ങളുടെ പേര്, പ്രായം, കുടുംബത്തിന്‍റെ മേല്‍വിലാസം ഉണ്ടായിരിക്കണം.

ഉചിതമെന്ന് തോന്നുന്ന അന്വേഷണം നടത്തി കുടുംബാഗങ്ങളുടെ രജിസ്ട്രേഷന്‍ ഗ്രാമ പഞ്ചായത്ത് നടത്തേണ്ടുന്നതും അവര്‍ തൊഴില്‍ കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്യണം. തൊഴില്‍ കാര്‍ഡില്‍ പ്രായപൂര്‍ത്തിയായ കുടുംബാഗങ്ങളുടെ വിശദ വിവരങ്ങളും ഫോട്ടോയും ഉണ്ടായിരിക്കണം.

അങ്ങനെ രജിസ്ട്രേഷന്‍ ചെയ്ത പ്രായപൂര്‍ത്തിയായവര്ക്ക് ഗ്രാമ പഞ്ചായത്തിലോ പ്രോഗ്രാം ഓഫീസര്‍ക്കോ ജോലിക്ക് വേണ്ട അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ച് പതിനഞ്ച് ദിവസത്തിനകം അവര്‍ക്ക് ജോലി നല്‍കേണ്ടതുമാണ്. ജോലിക്കുള്ള അപേക്ഷ ഏറ്റവും കുറഞ്ഞത് പതിനാലുദിവസം തുടര്‍ച്ചയായുള്ള ജോലിക്കുള്ളതായിരിക്കണം. ഇതില്‍ മുന്‍ഗണന സ്ത്രീകള്‍ക്കും കുറഞ്ഞത് മൂന്നിലൊരുഭാഗം (1/3) സ്ത്രീകളായിരിക്കണം ഗുണഭോക്താക്കള്‍. ജോലി നല്‍കപ്പെടുന്ന അപേക്ഷകന് ജോലി അനുവദിച്ച വിവരം ഗ്രാമ പഞ്ചായത്തിന്‍റെ പൊതു നോട്ടീസ് ബോര്‍ഡില്‍ എന്നുമുതല്‍ ജോലി കിട്ടുമെന്ന് കാണിച്ച് കൊണ്ടുള്ള മുന്‍കൂര്‍ അപേക്ഷകളും സ്വീകരിക്കാവുന്നതാണ്.

അപേക്ഷ തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ അയാളുടെ പേര് രജിസ്റ്ററില്‍നിന്ന് മാറ്റേണ്ടതും അയാളുടെ തൊഴില്‍ കാര്‍ഡ് തിരിച്ച് വാങ്ങുകയും ചെയ്യണം. എങ്ങനെയായിരുന്നാലും ഒരു നടപടി എടുക്കുന്നതിന് മുന്പ് അയാള്‍ക്ക് പറയാനുള്ള അവസരം നല്‍കണം.

അടുത്ത് എന്തുചെയ്യാം

ഈ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് മേല്‍ ആയിരം (1000/-) രൂപ വരെ പിഴ ചുമത്താവുന്നതാണ്.

മറ്റു പരിഹാരങ്ങള്‍

വേറെ പരിഹാരങ്ങളൊന്നും നിലവിലില്ല.

3.22857142857
അബ്ദുൽ വാഹിദ് Aug 18, 2020 04:41 PM

തൊഴിൽ ഉറപ്പ് ജീവനക്കാർക്ക് എത്ര സമയം ജോലിെ ചെയ്യണെമെന്ന് വല്ല നിർദ്ദേശവും ഉണ്ടോ? 18-8-20 ൽ എന്റെ വീടിന് മുന്നിൽെ ചെറിയ ഒരു കാട്െ വെട്ടിെതെളിക്കുന്നതിന് 23 പേർ ഉണ്ടായിരുന്നു. രാവിലെ ഒരു മണികൂർെേ േജേലിയിൽ ഏർപ്പെട്ടു. പിന്നീട് എന്റെ വീടിന്റെ പരിസരത്തും കാർെ ഷെസ്സിലും മറ്റും കിടന്ന് ഉറങ്ങിെ വൈകിട്ട് 4 മണിക്ക് തിരികേ പോയി.

കവിത Aug 15, 2020 11:58 PM

Pany ayudhagal konduvarunnathenum kooly undannu kandu njagaludea panjayathilninnum ethuvarea thannettylla.

അബ്ദുൽ നാസിർ ടി ചിയ്യൂര് 9048306101 Aug 12, 2020 11:06 PM

തൊഴിലുറപ്പ് പദ്ധതി സ്വദേശി തൊഴിലാളികൾക്ക് ജോലി നല്കാതെ
മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളും
വലിയ മിക്ചർ മിഷ്യനും ഉപയോഗി പ്രവർത്തി നടത്തുന്നതായി കാണുന്നു
ഈ നടപടി ശരിയാണോ?

അബ്ദുൽ നാസർ Oct 12, 2019 04:15 PM

പെൻഷൻ പറ്റിയ അധ്യാപകന്റെ പറമ്പിൽ തൊഴിലുറപ്പുകാർക്ക് ജോലി ചെയ്യാൻ പറ്റില്ല എന്ന നിയമം ഉണ്ടോ?

Sivanandan Aug 29, 2019 10:12 PM

തൊഴിലുറപ്പ് പദ്ധതിയിൽ IPPB അക്കൗണ്ട് മതിയോ?

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top