സാമൂഹ്യരംഗത്ത് വനിതകള്‍ നേടിയ വ്യക്തിഗത നേട്ടങ്ങള്‍ക്കാണ് ദേശീയതലത്തിലുള്ള ഈ അവാര്‍ഡ് നല്‍കുന്നത്. റാണി രുദ്രമാദേവിയുടെ പേരിലുള്ള ഈ പുരസ്‌ക്കാരം ഭരണ, സംഘടനാപാടവമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നല്‍കുന്നു. ഓരോ വര്‍ഷവും ഈ അവാര്‍ഡിനായുള്ള വിജ്ഞാപനം നടത്തുന്നതാണ്. മൂന്നു ലക്ഷം രൂപയും സൈറ്റേഷനുമാണ് അവാര്‍ഡ്. ഇതിലേയ്ക്കായി ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി വിജ്ഞാപനത്തില്‍ പറയുന്നതാണ്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് സാമൂഹ്യ നീതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
അവസാനം പരിഷ്കരിച്ചത് : 2/15/2020