വയോജന ക്ഷേമ രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ള വയോജനങ്ങളായ വ്യക്തികള്‍ക്കും, വയോജനങ്ങളുടെ വിവിധ പ്രശ്‌നങ്ങളിലിടപെട്ട് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന, പഞ്ചായത്ത് എന്നിവര്‍ക്കും വയോശ്രേഷ്ഠ സമ്മാന്‍ ദേശീയതലത്തില്‍ നല്‍കി വരുന്നു.
പത്ത് അവാര്‍ഡുകളാണ് ഈ വിഭാഗത്തിലുള്ളത്. വാര്‍ദ്ധക്യകാല പ്രശ്‌നങ്ങളെക്കൂറിച്ച് പഠിക്കുകയും ഇത് ജനങ്ങളിലെത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് "ഇന്‍സ്റ്റിറ്റ്യൂഷന്‍ അവാര്‍ഡ് ഫോര്‍ നോളജ്",
വയോജന ക്ഷേമ രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന സംഘടനകള്‍ക്ക് "ഇന്‍സ്റ്റിറ്റ്യൂഷന്‍ അവാര്‍ഡ് ഫോര്‍ സര്‍വ്വീസസ്",
90 വയസ്സിനു മുകളിലും സാമൂഹ്യസേവനം തുടരുന്നവര്‍ക്ക് "സെന്‍റനേറിയന്‍ അവാര്‍ഡ്,
മക്കളെ ലക്ഷ്യ പ്രാപ്തിയിലെത്തിച്ച അമ്മമാര്‍ക്ക് "ബെസ്റ്റ് മദര്‍ അവാര്‍ഡ്",
അസാമാന്യമായ ധീരത പ്രകടിപ്പിച്ച വയോജനങ്ങള്‍ക്ക് ധീരതയ്ക്കുള്ള "കറേജ് ആന്‍റ് ബ്രേവറി അവാര്‍ഡ്",
വാര്‍ദ്ധക്യ സംബന്ധമായ മേഖലയില്‍ സംഭാവനകള്‍ നല്‍കിയ വയോജനങ്ങള്‍ക്ക് "ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ്",
കലാരംഗത്ത് പ്രവര്‍ത്തിച്ച ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ച വയോജനങ്ങള്‍ക്ക് "ക്രിയേറ്റീവ് ആര്‍ട്സ് അവാര്‍ഡ്",
വയോജന ക്ഷേമരംഗത്തു പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകള്‍ക്ക്ട "ബെസ്റ്റ് പഞ്ചായത്ത് അവാര്‍ഡ്",
സ്‌പോര്‍സ് മേഖലയില്‍ വര്‍ത്തിക്കുന്ന വയോജനങ്ങള്‍ക്ക് "സ്‌പോര്‍ട്സ് പെഴ്‌സണ്‍ അവാര്‍ഡ്", തൊഴില്‍ രംഗത്ത് സാമ്പത്തിക പുരോഗതി ലക്ഷ്യം വച്ച് വ്യാവസായിക ഉന്നമനത്തിനായി ശ്രമിക്കുന്ന വയോജനങ്ങള്‍ക്ക് "എക്കണോമിക്‌സ് ലീഡര്‍ഷിപ്പ് അവാര്‍ഡ്",
എന്നിങ്ങനെ 10 അവാര്‍ഡുകള്‍ ഈ വിഭാഗത്തില്‍ ഒരോ വര്‍ഷവും നല്‍കുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപന പ്രകാരം അപേക്ഷകള്‍ അതാതു ജില്ലാ സാമൂഹ്യ നീതി ഓഫീസിലേയ്ക്കാണയയ്‌ക്കേണ്ടത്.
അവസാനം പരിഷ്കരിച്ചത് : 2/15/2020