ദേശീയതലത്തിലുള്ള ഈ അവാര്‍ഡ് നല്‍കുന്നത് കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പത്തുവര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന 3 വ്യക്തികള്‍ക്കാണ്. ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും പ്രതിഫലം പറ്റുന്നവരെ അവാര്‍ഡിനായി പരിഗണിക്കുന്നതല്ല. വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യ നീതി ആഫീസിലാണ് സമര്‍പ്പിക്കേണ്ടത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സാമൂഹ്യ നീതി വകുപ്പിന്‍റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അവസാനം പരിഷ്കരിച്ചത് : 2/15/2020