കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന 3 വ്യക്തികള്‍ക്കും 5 സ്ഥാപനങ്ങള്‍ക്കുമാണ് ദേശീയതലത്തിലുള്ള ഈ അവാര്‍ഡ് നല്‍കി വരുന്നത്. ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും പ്രതിഫലം സ്വീകരിക്കുന്നവര്‍ ഈ അവാര്‍ഡിനര്‍ഹരല്ല. ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യ നീതി ആഫീസര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുതുക 3 ലക്ഷം രൂപയും സൈറ്റേഷനുമാണ്. വ്യക്തികള്‍ക്ക് 1 ലക്ഷം രൂപയും സൈറ്റേഷനുമാണ് അവാര്‍ഡായി നല്‍കുന്നത്. ഈ അവാര്‍ഡു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് സാമൂഹ്യ നീതി വകുപ്പിന് വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
അവസാനം പരിഷ്കരിച്ചത് : 2/15/2020