ജൈവ കൃഷി പ്രോത്സാഹനത്തിന് കേന്ദ്ര - സംസ്ഥാന പദ്ധതി ജൈവ കൃഷി പ്രോത്സാഹനത്തിന് കേന്ദ്ര - സംസ്ഥാന പദ്ധതിയാണ് പരമ്പരാഗത് കൃഷി വികാസ് യോജന (PKVY)
കേരളത്തില്‍ ക്ലസ്റ്ററുകളായി ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി എണ്‍പത്തിയഞ്ചു കോടി രൂപ ചിലവഴിക്കുന്നതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഈ ചിലവ് വഹിക്കും. സുസ്ഥിര കൃഷിക്കായുള്ള ദേശീയ മിഷന്‍ (NMSA) "പരമ്പരാഗത് കൃഷി വികാസ് യോജന" (PKVY) ക്കു കീഴീലാണ് പദ്ധതി നടപ്പാക്കുന്നത്. കാസറഗോഡ്, വയാനാട് ഒഴികെയുള്ള ജില്ലകളില്‍ പദ്ധതി നടപ്പാക്കും.
ലക്ഷ്യങ്ങള്‍
പദ്ധതിയുടെ ലക്ഷ്യങ്ങള്‍ താഴെക്കൊടുക്കുന്നു.
വാണിജ്യ അടിസ്ഥാനത്തില്‍ സാക്ഷ്യപ്പെടുത്തിയ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക
കീടനാശിനി രഹിതമായ കൃഷി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുക
കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും വില്പന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുക
പ്രകൃതി ജന്യ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവ വളങ്ങളും മറ്റും ഉത്പാദിപ്പിക്കുക