অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മാതൃത്വം - കൂടുതൽ വിവരങ്ങൾ

മാതൃത്വം - കൂടുതൽ വിവരങ്ങൾ

മാതൃത്വം ആരോഗ്യം നല്കുമോ?

ഗര്‍ഭവും പ്രസവവും ശരീരത്തെ പീഡിപ്പിക്കുകയും, ഉറക്കമില്ലാത്ത രാത്രികളും, കുഞ്ഞിന്‍റെ ശാഠ്യങ്ങളും, വൈകാരികമായ പ്രശ്നങ്ങളുമൊക്കെയായി മാതൃത്വത്തിന് ആരോഗ്യപരമായ ഗുണങ്ങളൊന്നുമുണ്ടാവില്ല എന്നാവും നിങ്ങള്‍ കരുതുക. കുട്ടി ഓടുമ്പോളും, നിലവിളിക്കുമ്പോളും നിങ്ങളെന്താണ് ചിന്തിക്കുന്നതെന്ന് മനസിലാക്കാന്‍ എളുപ്പമാണ്. എന്നാല്‍ മാതൃത്വത്തിന് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നേടിത്തരാനാവും.

മികച്ച വ്യായാമം

മദര്‍കെയര്‍ എന്ന പേരന്‍റിംഗ് ഷോപ്പ് അടുത്തകാലത്ത് പുറത്തിറക്കിയ ഒരു സര്‍വ്വേഫലം അനുസരിച്ച് ഒരു മാതാവ് ആദ്യ വര്‍ഷം കുഞ്ഞുങ്ങളെ വെയ്ക്കുന്ന കൈവണ്ടി(ബഗ്ഗി) 750 മൈല്‍ തള്ളുന്നുവെന്നാണ് കണക്ക്. ഇത് യുകെയുടെ ആകെ ദൈര്‍ഘ്യമാണ്. നടക്കുന്നത് ശരീരഭാരം കുറയ്ക്കുന്നത് മാത്രമല്ല, പുഷ്ചെയര്‍ തള്ളുന്നത് പേശികളുടെ വളര്‍ച്ചക്കും സഹായിക്കും.

മികച്ച ഭക്ഷണം

അമ്മമാര്‍, പ്രത്യേകിച്ച് മുലയൂട്ടുന്നവര്‍ മികച്ച ആഹാരം കഴിക്കുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇതിന്‍റെ ഗുണം ഏറെക്കാലം നീണ്ടുനില്‍ക്കും. മിക്ക കുടുംബാംഗങ്ങളും ഭക്ഷണങ്ങള്‍ പുറമേ നിന്ന് വാങ്ങിക്കഴിക്കുമ്പോള്‍, കുട്ടികള്‍ ജനിക്കുന്നതോടെ അമ്മമാര്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് തിരിയും.

രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നു

കുട്ടികളെ വളര്‍ത്തുമ്പോള്‍ ഒരു 'മെന്‍റല്‍ ടഫ്നസ്' വരുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. നിങ്ങളുടെ ചെറിയ കുട്ടികള്‍ ഓരോ രോഗങ്ങളെ വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ അത് വഴി നിങ്ങളുടെ രോഗപ്രതിരോധശേഷി ഉയരും.

തലച്ചോറിന്‍റെ യൗവ്വനം

കുട്ടികളുണ്ടാവുക എന്നതിനര്‍ത്ഥം എല്ലാം വീണ്ടും ചെയ്യാന്‍ പഠിക്കുക എന്നതാണ്. ബോട്ടിലുകള്‍ എങ്ങനെ തയ്യാറാക്കണം, നാപ്പികള്‍ മാറ്റുക, ശ്രദ്ധ തിരിക്കല്‍ വിദ്യകള്‍, കുട്ടിയെ നടക്കാന്‍ പഠിപ്പിക്കല്‍ എന്നിവയെല്ലാം വഴി നിങ്ങളുടെ തലച്ചോറും വികാസം നേടും.

ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുന്നു

മുലപ്പാലാണ് കുഞ്ഞിന് നല്ലത് എന്ന് നമ്മള്‍ ഏറെ കേട്ടിട്ടുള്ളതാണ്. എന്നാല്‍ ഇത് നല്ലതാണെന്ന് നിങ്ങള്‍ക്കറിയാമോ? മുലയൂട്ടുന്നത് സ്തനാര്‍ബുദം, അണ്ഡാശയ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. മുലയൂട്ടുന്ന അമ്മമാര്‍ക്ക് രക്തസമ്മര്‍ദ്ധം, പ്രമേഹം, കൊളസ്ട്രോള്‍, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറവാണ്.

കൂടുതല്‍ സൂര്യപ്രകാശം

കുട്ടികളുണ്ടായിരിക്കുക എന്നതിനര്‍ത്ഥം സിനിമ, സീരിയല്‍, ബാര്‍ തുടങ്ങിയവയ്ക്ക് സമയം കുറവും കൂടുതല്‍ സമയം പുറത്ത് ചെലവഴിക്കുക എന്നുമാണ്. നടക്കാന്‍ പഠിക്കുന്നതായാലും, പാര്‍ക്കിലൂടെ ഓടുന്നതായാലും, സ്പോര്‍ട്സ് പ്രാക്ടീസ് ആയാലും കുട്ടികള്‍ പുറത്ത് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മാതാപിതാക്കളും ഇത് വഴി ആരോഗ്യമുള്ളവരാകും. ശുദ്ധവായു നല്ല മൂഡ് നല്കുകയും, ഓക്സിജന്‍റെ കൂടിയ അളവ് ശ്രദ്ധ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ശീലങ്ങള്‍ മാറ്റാന്‍ സഹായിക്കുന്നു

സിഗരറ്റ് വലിക്കുന്നതായാലും, ഏറെ സമയം പുറത്ത് ചെലവഴിച്ച് ഉറക്കം നഷ്ടപ്പെടുന്നതായാലും എല്ലാവര്‍ക്കും പല തരത്തിലുള്ള ദുശ്ശീലങ്ങളുണ്ടാകും. എന്നാല്‍ മാതാപിതാക്കളാകുന്നതോടെ അവയെ ചെറുത്ത് തുടങ്ങും. പുകവലിക്കുന്നവര്‍ ഗര്‍ഭകാലത്ത് മറ്റേത് അവസരത്തെക്കാളും പുകവലി കുറയ്ക്കാനുള്ള സാധ്യത മൂന്നിരട്ടിയാണ്. മിക്കവരും പിന്നീട് ഇത് പുനരാരംഭിക്കുകയുമില്ല. മദ്യത്തിന്‍റെ കാര്യവും ഇതിന് സമാനമാണ്.

മുലയൂട്ടുമ്പോള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

അമ്മിഞ്ഞപ്പാല്‍ അമൃതമാണെന്നു പറയും. കുഞ്ഞിനു വേണ്ട എല്ലാ പോഷകങ്ങളും അടങ്ങിയ ഒന്ന്. ഇതുകൊണ്ടാണ് ആറുമാസം വരെ കുഞ്ഞിന് മറ്റു ഭക്ഷണങ്ങള്‍ നല്‍കേണ്ട ആവശ്യമില്ലെന്നു പറയുന്നതും. അമ്മ കഴിയ്ക്കുന്ന ഭക്ഷണങ്ങളുടെ ഗുണവും ദോഷവുമെല്ലാം മുലപ്പാലിലൂടെ കുഞ്ഞിലുമെത്തുന്നുണ്ട്. ഇതുകൊണ്ടു തന്നെ മുലയൂട്ടുന്ന അമ്മ കഴിയ്‌ക്കേണ്ടതും അല്ലാത്തവുമായ ചില ഭക്ഷണങ്ങളുമുണ്ട്. മുലയൂട്ടുന്ന അമ്മ ഒഴിവാക്കേണ്ട ചില ഭക്ഷണസാധനങ്ങളെക്കുറിച്ചറിയൂ

സ്രാവ്, അയില

മീനുകളില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിരിയ്ക്കുന്നത് കുഞ്ഞിനു നല്ലതാണ്. എന്നാല്‍ ചില കടല്‍ വിഭവങ്ങളില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ തലച്ചോറിന് ദോഷം ചെയ്യും. പ്രത്യേകിച്ച് സ്രാവ്, അയില തുടങ്ങിയ മത്സ്യങ്ങളില്‍.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടവ തന്നെ. ഇവയില്‍ കോളിക് പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞുങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കും.

എരിവും മസാലകളും

എരിവും മസാലകളും കലര്‍ന്ന ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ദഹനപ്രശ്‌നങ്ങളും അസ്വസ്ഥതയുമുണ്ടാക്കും. ഇവരുടെ പെരുമാറ്റത്തില്‍ പോലും വ്യത്യാസങ്ങള്‍ അനുഭവപ്പെടാം. ഇതും ഒഴിവാക്കേണ്ടതു തന്നെ.

പഞ്ചസാര, കൃത്രിമ മധുരങ്ങള്‍

പഞ്ചസാര, കൃത്രിമ മധുരങ്ങള്‍ എന്നിവ കുഞ്ഞിന് കാര്യമായ ദോഷം വരുത്തില്ല. മാത്രമല്ല, ഇവ കുഞ്ഞിലെത്തുമ്പോഴേയ്ക്കും ഇതില്‍ കാര്യമായ കുറവും വന്നിരിയ്ക്കും. എങ്കിലും ആരോഗ്യകാരണങ്ങളാല്‍ ഇവ ഒഴിവാക്കുന്നതാണ് ഗുണകരം.

കാപ്പി

മുലയൂട്ടുന്നവര്‍ കാപ്പി ഒഴിവാക്കുന്നതാണ് ഗുണകരം. കാരണം കഫീന്‍ കുഞ്ഞിന് ഉറക്കക്കുറവുണ്ടാക്കും.

മദ്യം

മദ്യം ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തുമെല്ലാം പൂര്‍ണമായി ഒഴിവാക്കുക തന്നെ വേണം. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമെല്ലാം ദോഷം ചെയ്യും.  

ഇറച്ചി

ഇറച്ചിയില്‍ കൊഴുപ്പ് ആഗിരണം ചെയ്യുന്ന കോശങ്ങളുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതല്ല. കഴിവും കൊഴുപ്പില്ലാത്ത ഇറച്ചി മാത്രം ഉപയോഗിയ്ക്കുക. അല്ലെങ്കില്‍ ഇറച്ചി ഒഴിവാക്കുക.  

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി അടങ്ങിയവ, പ്രത്യേകിച്ച് ഓറഞ്ച്, തക്കാളി, ചെറുനാരങ്ങ പോലുള്ളവ ചില കുഞ്ഞുങ്ങളില്‍ അസിഡിറ്റിയും വയറിന് പ്രശ്‌നങ്ങളുമുണ്ടാക്കും. കുഞ്ഞുങ്ങള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

പ്രസവശേഷമുള്ള മുടി കൊഴിച്ചിലിന് പരിഹാരം

ഗര്‍ഭകാലത്തും പ്രസവശേഷവുമെല്ലാം സ്ത്രീ ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാകുന്നത് സാധാരണം. ഇത് പല തലത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. പ്രസവശേഷം പല സ്ത്രീകളും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടി കൊഴിയുന്നത്. സാധാരണ ഗതിയില്‍ ഒരു ദിവസം ഒരാളുടെ 100 മുടി വരെ കൊഴിയുമെന്നു പറയും. എന്നാല്‍ പ്രസവശേഷം ഇത് 500 മുടി വരെയാകാം. ഇതൊരു സ്വാഭാവിക പ്രക്രിയയാണെങ്കിലും പോഷകാംശമുള്ള ചില ഭക്ഷണങ്ങള്‍ മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

മീന്‍

മീനില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ്, വൈറ്റമിന്‍ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

ടോഫു

ധാരളം അയേണ്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ടോഫു മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്  

വൈറ്റമിന്‍ ബി, സി, ഡി, ബയോട്ടിന്‍

വൈറ്റമിന്‍ ബി, സി, ഡി, ബയോട്ടിന്‍ എന്നിവ മുടി കൊഴിച്ചില്‍ തടയാനുള്ള ചില ഉപാധികളാണ്. ഇവ പരീക്ഷിയ്ക്കാം.

തൈര്, കോട്ടേജ് ചീസ്

തൈര്, കോട്ടേജ് ചീസ് എന്നിവ കഴിയ്ക്കുന്നതും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

യീസ്റ്റ്

യീസ്റ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് മുടികൊഴിച്ചിലിനുള്ള മറ്റൊരു പരിഹാരമാണ്. യീസ്റ്റ് അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ബിയര്‍ ഉപയോഗിച്ചു മുടി കഴുകുന്നതും ഗുണം ചെയ്യും.  

ഫഌക്‌സ് സീഡ്‌സ്, ഫിഷ് ഓയില്‍
ഫഌക്‌സ് സീഡ്‌സ്, ഫിഷ് ഓയില്‍ എന്നിവ ഒമേഗ 3, 6, 9 എന്നിവയാല്‍ സമൃദ്ധമാണ്. ഇവ കഴിയ്ക്കുന്നതും ഗുണം ചെയ്യും.

സെലേനിയം

സെലേനിയം അടങ്ങിയ ഭക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ബ്രസല്‍സ് നട്‌സ് പോലുള്ളവയില്‍ ഇത് ധാരാളം അടങ്ങിയിട്ടുണ്ട്.

ഫ്‌ളേവനോയ്ഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍

ഫ്‌ളേവനോയ്ഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കുന്നതു ഗുണം ചെയ്യും.

അയേണ്‍, ആന്റിഓക്‌സിഡന്റുകള്‍

കക്ക അയേണ്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ ഉറവിടമാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

ഗര്‍ഭനിരോധന 'തെറ്റു'കള്‍

കുടുംബാസൂത്രണത്തില്‍ ഗര്‍ഭനിരോധനോപാധികള്‍ക്ക് പ്രധാന പങ്കുണ്ട്. ഇന്ന് ലഭ്യമായ ധാരാളം ഗര്‍ഭനിരോധനോപാധികളുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉപയോഗിയ്ക്കാന്‍ പറ്റിയവ. ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്ക്കുമ്പോള്‍ വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഇവ പരാജയപ്പെടുവാന്‍ സാധ്യതയേറെയാണ്. ഇവയുപോഗിയ്ക്കുമ്പോള്‍ നാം സാധാരണ വരുത്തുന്ന ചില തെറ്റുകളെക്കുറിച്ചറിയൂ, റിഫാംപിന്‍ എന്നൊരു ആന്റിബയോട്ടിക് മരുന്നുണ്ട്. ഇത് വജൈനല്‍ റിംഗ്, കോണ്‍ട്രാസെപ്റ്റീവ് പില്‍സ് എന്നിവയുടെ ഇഫക്ട് കുറയ്ക്കും. ഇതുപോലെ യീസ്റ്റ് അണുബാധ, എച്ച്‌ഐവി എന്നിവയും ഗര്‍ഭനിരോധനോപാധികളുടെ ഗുണം കുറയ്ക്കും. മറ്റു മരുന്നുകള്‍ ഉപയോഗിയ്ക്കുന്നുണ്ടെങ്കില്‍ ഇവ ഗര്‍ഭനിരോധനോപാധികളിലേല്‍പ്പിയ്ക്കുന്ന സ്വാധീനത്തെക്കുറിച്ചു ഡോക്ടറുടെ നിര്‍ദേശം തേടണം.

ലൂബ്രിക്കന്റുകള്‍, പ്രത്യേകിച്ച് ബേബി വാസ്‌ലിന്‍, ബേബി ഓയില്‍ എന്നിവ ഉപയോഗിയ്ക്കുന്നവരുമുണ്ട്. ഇത് ലാറ്റെക്‌സ് കോണ്ടംസ് കേടാകാന്‍ ഇട വരുത്തും. ഇതുപയോഗിയ്ക്കുമ്പോള്‍ സിലിക്കോണ്‍ അടങ്ങിയ ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇതുപോലെ ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ ഒരേ സമയത്തു തന്നെ കഴിയ്ക്കണം. ഇവ ഒരു ദിവസം കഴിയ്ക്കാതിരുന്നാല്‍ തന്നെ ഫലമില്ലാതാകും. മാസമുറ കണക്കാക്കി സുരക്ഷിത കാലം നോക്കി നിരോധനോപാധികളില്ലാതെ സെക്‌സിലേര്‍പ്പെടാമെന്നു പറയും. എന്നാല്‍ കൃത്യമായ ആര്‍ത്തവചക്രവും അണ്ഡവിസര്‍ജനവുമില്ലാത്തവര്‍ക്ക് ഈ മാര്‍ഗം പിന്തുടരുന്നത് ഫലം നല്‍കുമോയെന്നു പറയാനാകില്ല. മുലയൂട്ടുമ്പോള്‍ ഗര്‍ഭധാരണം സംഭവിയ്ക്കില്ലെന്നതും മിഥ്യാധാരണയാണ്. സാധ്യത കുറവെങ്കിലും പൂര്‍ണമായും തള്ളിക്കളയാനാവില്ല.

മുലയൂട്ടലിന്‌ ശേഷം സ്‌തനഭംഗി തിരിച്ചു കിട്ടാന്‍

ഗര്‍ഭകാലത്ത്‌ നിരവധി മാറ്റങ്ങള്‍ ശരീരത്തില്‍ സംഭവിക്കും. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ഇത്‌ ബാധിക്കും. ഗര്‍ഭകാലത്ത്‌ സ്‌തനങ്ങളില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്‌. ചിലത്‌ വേദനിപ്പിക്കുന്നതും മറ്റ്‌ ചിലത്‌ ഹാനികരമല്ലാത്ത ചെറിയ മാറ്റങ്ങളും ആണ്‌. ഗര്‍ഭകാലത്ത്‌ സ്‌തനങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ക്ക്‌ അതിന്റേതായ കാരണങ്ങള്‍ ഉണ്ട്‌. കുഞ്ഞ്‌ ജനിച്ച്‌ കഴിഞ്ഞതിന്‌ ശേഷം മുലയൂട്ടുന്നതിന്‌ വേണ്ട ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ശരീരം മുന്‍കൂട്ടി തയ്യാറെടുക്കുന്നതാണിത്‌. സ്തനങ്ങളെ ബാധിയ്ക്കും ചില കാര്യങ്ങള്‍ മൂലയൂട്ടലിന്‌ ശേഷം സ്‌തനങ്ങള്‍ വലിഞ്ഞ്‌ തൂങ്ങിയതായി അമ്മമാര്‍ പതിവായി പരാതി പറയാറുണ്ട്‌. എന്നാല്‍ , പല അമ്മമാരും മുലയൂട്ടല്‍ സംബന്ധച്ച്‌ ശുഭാപ്‌തി വിശ്വാസികളാണ്‌. ശരീരത്തിന്‌ ചേരാത്ത മാറ്റങ്ങളെ കൈകാര്യം ചെയ്യാന്‍ അവര്‍ക്കറിയാം. മൂലയൂട്ടലിന്‌ ശേഷവും സ്‌തനങ്ങളുടെ ആകാരഭംഗി നിലനിര്‍ത്താനുള്ള വഴികളാണ്‌ ഇവിടെ പറയുന്നത്‌. മൂലയൂട്ടലിന്‌ ശേഷം സ്‌തനഭംഗി നിലനിര്‍ത്താനുള്ള അഞ്ച്‌ വഴികള്‍

ശരിയായ ഭക്ഷണം

മുലയൂട്ടുന്ന സമയത്ത്‌ എല്ലാ സ്‌ത്രീകളും പൊതുവെ വരുത്തുന്ന ഒരു പിഴവാണ്‌ ശരീര ഭാരം കുറയ്‌ക്കുന്നതിനായി കഴിക്കുന്ന ഭക്ഷണത്തിലെ പൂരിത കൊഴുപ്പിന്റെ അളവില്‍ കുറവ്‌ വരുത്തുക എന്നത്‌. ഇത്‌ ചര്‍മ്മം നശിക്കാന്‍ കാരണമാകും, പ്രത്യേകിച്ച്‌ സ്‌തനങ്ങള്‍ക്ക്‌ ചുറ്റും. അതിനാല്‍ മുലയൂട്ടുമ്പോള്‍ വലിഞ്ഞും അയഞ്ഞും സ്‌തനങ്ങളുടെ ആകൃതിയും ഇലാസ്‌തികതയും നഷ്ടമാകും. സ്‌തനങ്ങളുടെ കോശ സ്‌തരം നിര്‍മ്മിച്ചിരിക്കുന്നത്‌ പൂരിത കൊഴുപ്പ്‌ കൊണ്ടാണ്‌. പ്രസവത്തിന്‌ ശേഷം വേഗത്തില്‍ പാല്‍ നല്‍കുന്നത്‌ മൂലം ഉണ്ടായേക്കാവുന്ന സ്‌ട്രെച്ച്‌ മാര്‍ക്കുകളെ പ്രതിരോധിക്കാനും പൂരിത കൊഴുപ്പ്‌ കഴിക്കുന്നത്‌ സഹായിക്കും. അത്‌ കൊണ്ട്‌ മുലയൂട്ടുന്ന സമയത്ത്‌ ശരിയായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക. പാലുത്‌പന്നങ്ങള്‍, മുട്ട, മാസം പോലുള്ള പൂരിത കൊഴുപ്പുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ആവശ്യമായ പോഷകങ്ങള്‍ നല്‍കി ചര്‍മ്മത്തിന്റെ ഇലാസ്‌തികത നിലനിര്‍ത്താന്‍ ഇവ സഹായിക്കും.

ശരിയായ പ്രായത്തില്‍ മുലകുടി മാറ്റുക

സ്‌തനങ്ങള്‍ വലിഞ്ഞ്‌ തൂങ്ങുന്നത്‌ ഒഴിവാക്കണം എന്ന്‌ കരുതി കുഞ്ഞുങ്ങളുടെ പാലുകുടി പെട്ടന്ന്‌ നിര്‍ത്തരുത്‌. പകരം, കുഞ്ഞിന്‌ മുലകുടി മാറ്റാനുള്ള പ്രായം ആയാല്‍ മാത്രം അതിനായി ശ്രമിക്കുക. ഏഴ്‌ മുതല്‍ എട്ട്‌ മാസം വരെ പ്രായമായാല്‍ കുഞ്ഞുങ്ങള്‍ നേര്‍ത്ത കട്ടി ആഹാരങ്ങള്‍ കഴിച്ചു തുടങ്ങുന്നതോടെ മുലകുടിയുടെ ദൈര്‍ഘ്യവും കുറഞ്ഞുവരും. ഡബ്ല്യുഎച്ച്‌ഒയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്‌ രണ്ട്‌ വയസ്സുവരെ കുഞ്ഞുങ്ങളെ മുലയൂട്ടണമെന്നാണ്‌. കുഞ്ഞിനെ മുലയൂട്ടുകയും അതേസമയം സ്‌തനങ്ങള്‍ വലിഞ്ഞ്‌ തൂങ്ങാതിരിക്കുകയും വേണമെന്നുണ്ടെങ്കില്‍ മുലയൂട്ടുന്നതിന്റെ എണ്ണം കുറച്ച്‌ കൊണ്ടുവരിക.കുഞ്ഞുങ്ങള്‍ മറ്റ്‌ ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങള്‍ കഴിച്ച്‌ ശീലിച്ച്‌ തുടങ്ങിയാല്‍ ദിവസം ഒരു നേരം എന്ന തരത്തിലേക്ക്‌ മുലയൂട്ടല്‍ കുറയ്‌ക്കുക. അങ്ങനെ ക്രമേണെ കുഞ്ഞിന്‌ രണ്ട്‌ വയസ്സാകുമ്പോഴേക്കും കുഞ്ഞിന്റെ മുലകുടി മാറ്റാന്‍ കഴിയും.

മുലയൂട്ടുമ്പോള്‍ സ്‌തനങ്ങള്‍ പിടിക്കുക

പുറത്തിന്‌ വേണ്ട താങ്ങ്‌ നല്‍കി സൗകര്യപ്രദമായ അവസ്ഥയില്‍ ഇരുന്ന്‌ വേണം കുഞ്ഞിന്‌ മുലയൂട്ടാന്‍. കുഞ്ഞിനെ ഇടത്‌ വശത്തു നിന്നുമാണ്‌ മുലയൂട്ടേണ്ടതെങ്കില്‍ കുഞ്ഞിന്റെ തല നിങ്ങളുടെ ഇടത്‌ കൈത്തണ്ടയില്‍ വച്ച്‌ ഇടത്തേ സ്‌തനത്തിലേക്ക്‌ അടുപ്പിക്കുക. കുഞ്ഞിന്റെ ശരീരം താങ്ങുന്നതിന്‌ കൈ മുഴുവന്‍ ഉപയോഗിക്കുക. വലതു കൈ കൊണ്ട്‌ ഇടത്‌ സ്‌തനം അല്‍പം ഉയര്‍ത്തി കൊടുക്കുക കുഞ്ഞ്‌ നന്നായി മുലകുടിക്കുമ്പോള്‍ സ്‌തനകോശങ്ങള്‍ വലിയാതിരിക്കാന്‍ ഇത്‌ സഹായിക്കും. സ്‌തനങ്ങളുടെ ആകൃതി നിലനിര്‍ത്താന്‍ ശസ്‌ത്രക്രിയ

മാസ്‌റ്റോപെക്‌സി അഥവ സ്‌തനം ഉയര്‍ത്തല്‍

മുലയൂട്ടലിന്‌ ശേഷം സ്‌തനങ്ങള്‍ വലിഞ്ഞ്‌ തൂങ്ങിയിട്ടുള്ളവര്‍ക്ക്‌ ഈ പ്രക്രിയ ഗുണം ചെയ്യും. സ്‌തനങ്ങളിലെ അധിക കൊഴുപ്പ്‌ നീക്കം ചെയ്യുകയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. ഇതിലൂടെ ചര്‍മ്മം മുറുക്കി സ്‌തനങ്ങള്‍ക്ക്‌ പഴയ ആകൃതിയും ഭംഗിയും തിരിച്ച്‌ നല്‍കുമെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. മുലയൂട്ടുന്ന സമയത്ത്‌ വലുതാവുന്ന മുലക്കണ്ണിന്റെയും ചുറ്റുമുള്ള ചര്‍മ്മത്തിന്റെയും വലുപ്പം ഇതിലൂടെ കുറയ്‌ക്കാന്‍ കഴിയും.

സ്‌തനം വച്ച്‌ പിടിപ്പിക്കുക

ചില സന്ദര്‍ഭങ്ങളില്‍ മുലയൂട്ടലിനെ തുടര്‍ന്ന്‌ സ്‌തനങ്ങളുടെ വലുപ്പം കുറയുന്നതായി ചിലര്‍ക്ക്‌ അനുഭവപ്പെടാറുണ്ട്‌. സ്‌തനങ്ങള്‍ വീര്‍ത്ത്‌ അതിന്‌ മുകളില്‍ മുലക്കണ്ണ്‌ വികൃതമായി താഴേക്കാവുന്ന സ്യൂഡോപ്‌റ്റോസിസ്‌ എന്ന അവസ്ഥയിലേക്ക്‌ ഇത്‌ നയിക്കും.ഇത്തരം അവസ്ഥയില്‍ സ്‌തനം ഉയര്‍ത്തല്‍ സ്‌ത്രീകള്‍ക്ക്‌ ഗുണകരമാവില്ല പകരം സ്‌തനങ്ങള്‍ വച്ചു പിടിപ്പിക്കലാണ്‌ വേണ്ടത്‌. സാധാരണ സ്‌തനങ്ങള്‍ വച്ചു പിടിപ്പിക്കുന്നത്‌ സ്‌തന പേശികള്‍ക്ക്‌ പുറകിലാണ്‌ അതിനാല്‍ സ്‌തന കോശങ്ങള്‍ സുരക്ഷിതമായിരിക്കും.അതിനാല്‍ അടുത്ത പ്രസവത്തിലും സ്‌ത്രീകള്‍ക്ക്‌ മുലയൂട്ടാം. സ്‌തനം വച്ചുപിടിപ്പിക്കല്‍ ശസ്‌ത്രക്രിയയിലൂടെയാണ്‌ ചെയ്യുന്നത്‌.ആകൃതി തിരിച്ചു കിട്ടുന്നതിനായി ജെല്‍ പോലുള്ള അല്ലെങ്കില്‍ ദ്രവം നിറച്ച ഉറ സ്‌തനങ്ങളുടെ പുറകില്‍ സ്ഥാപിക്കുകയാണ്‌ ഇതില്‍ ചെയ്യുന്നത്‌. മുലക്കണ്ണ്‌ താഴേക്കായി വലിഞ്ഞും ആകൃതിയും വലുപ്പവും നഷ്ടപ്പെട്ട താഴ്‌ന്നിരിക്കുന്ന സ്‌തനങ്ങള്‍ ഉള്ള സ്‌ത്രീകള്‍ക്ക്‌ സ്‌തനം ഉയര്‍ത്തലിനൊപ്പം സ്‌തനം വെച്ചുപിടിപ്പിക്കലും നിര്‍ദ്ദേശിക്കാറുണ്ട്‌

ലിപോ നിറയ്‌ക്കല്‍

സ്‌തനങ്ങളുടെ ആകാരം തിരിച്ചു കിട്ടുന്നതിനായി ശസ്‌ത്രക്രിയ ചെയ്യാന്‍ മടിയുള്ളവര്‍ക്ക്‌ ലിപോ - നിറയ്‌ക്ക്‌ല്‍ അഥവ ഇന്‍ജക്ഷന്‍ പരീക്ഷിച്ചു നോക്കാം. സ്‌തനങ്ങളിലെ കൊഴുപ്പ്‌ നീക്കം ചെയ്‌ത്‌ ഉറപ്പ്‌ ഉള്ളതാക്കാന്‍ ഇത്‌ സഹായിക്കും.

സ്‌തന ശസ്‌ത്രക്രിയയുടെ ചില പരിമിതികള്‍

ശസ്‌ത്രക്രിയയിലൂടെ സ്‌തനങ്ങള്‍ക്ക്‌ പഴയ പോലെ രൂപവും വലുപ്പവും കിട്ടിയെന്നു വരില്ല. ശസ്‌ത്രക്രിയക്ക്‌ തൊട്ടു പിന്നാലെ മുലയൂട്ടാന്‍ പാടില്ല. കുഞ്ഞിന്റെ മുലയൂട്ടല്‍ മാറ്റിയതിന്‌ ശേഷം മാത്രമെ സ്‌തനങ്ങളുടെ ആകൃതി ശരിയാക്കാനുള്ള ശസ്‌ത്രക്രിയ ചെയ്യാവു.

പാലൂട്ടി മാറിടങ്ങള്‍ അയഞ്ഞു തൂങ്ങുന്നുവോ?

സ്തനസൗന്ദര്യത്തില്‍ സ്തന ദൃഢത പ്രധാനമാണ്. എന്നാല്‍ പ്രായമേറുന്തോറും ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി കുറഞ്ഞ് സ്തനങ്ങള്‍ അയഞ്ഞു തൂങ്ങാനുള്ള സാധ്യത കൂടുതലാണ്. ഇതുപോലെ മുലയൂട്ടലും സ്തനദൃഢത കുറയ്ക്കും. മുലയൂട്ടുന്നതു കാരണം സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങാതിരിയ്ക്കാനുള്ള ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, ഐസ് കൊണ്ടു മാറിടങ്ങള്‍ മസാജ് ചെയ്യുന്നതു സ്തനദൃഢത വര്‍ദ്ധിപ്പിയ്ക്കും. ദിവസവും ഒന്നോ രണ്ടോ തവണ 20 മിനിറ്റു നേരം ഐസ് ക്യൂബുകള്‍ ഉപയോഗിച്ചു സ്തനങ്ങള്‍ മസാജ് ചെയ്യുക. പിന്നീട് നനവു മാറ്റിയ ശേഷം കമഴ്ന്നു കിടക്കുക.

ഉലുവ പൊടിച്ചത് വെള്ളം ചേര്‍ത്തു പേസ്റ്റാക്കി മാറിടങ്ങളില്‍ പുരട്ടുക. കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുട്ട മഞ്ഞ, കുക്കുമ്പര്‍ എന്നിവ കലക്കി മിശ്രിതമാക്കുക. ഇത് മാറിടത്തില്‍ പുരട്ടുന്നതു ഗുണം നല്‍കും. ഒലീവ് ഓയില്‍ കൊണ്ട് മാറിടങ്ങള്‍ മസാജ് ചെയ്യുന്നതും സ്തനദൃഢത ലഭിയ്ക്കാന്‍ സഹായിക്കും. പുഷ് അപ് വ്യായാമങ്ങള്‍ ചെയ്യുന്നത് സ്തനങ്ങള്‍ക്കുറപ്പു നല്‍കാനുള്ള മറ്റൊരു വഴിയാണ്

സ്തനദൃഢത നല്‍കും എണ്ണകള്‍

മുലയൂട്ടുക എന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനു പ്രധാനമാണ്. പ്രത്യേകിച്ചു നവജാത ശിശുവിന് പോഷകം ലഭിയ്ക്കാനുള്ള ആകെയുള്ള വഴി ഇതാണെന്നിരിക്കെ. മുലയൂട്ടുന്നത് മാറിടസൗന്ദര്യം കെടുത്തുമെന്നു പറഞ്ഞ് ഇതിനു മടിയ്ക്കുന്ന സ്ത്രീകളും കുറവല്ല. മാറിടങ്ങളുടെ ഉറപ്പു കുറയാനും വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ മാറിടങ്ങള്‍ അയഞ്ഞു തൂങ്ങാനും ഇത് ഇട വരുത്തുമെന്നത് ഒരു പരിധി വരെ വാസ്തവമാണെങ്കിലും. മുലയൂട്ടുന്നത് സ്തനഭംഗിയേയും മാറിടത്തിന്റെ ഉറപ്പിനേയും ബാധിയ്ക്കാതിരിയ്ക്കാന്‍ ചില വഴികളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓയില്‍ മസാജ്.

മാറിടത്തിന്റെ ദൃഢത തിരികെ ലഭിയ്ക്കാന്‍ മസാജിനുപയോഗിയ്ക്കാവുന്ന ചില എണ്ണകളെക്കുറിച്ചറിയൂ, ഒലീവ് ഓയില്‍ മാറിടത്തില്‍ മസാജിനുപയോഗിയ്ക്കാവുന്ന ഒന്നാണ്. ഇത് മുലപ്പാല്‍ ഉല്‍പാദനത്തിനും മാറിടങ്ങളുടെ ദൃഢത തിരികെ ലഭിയ്ക്കുന്നതിനും സഹായിക്കും. ക്യാരറ്റ് ഓയില്‍ മാറിടങ്ങളുടെ ദൃഢത നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുകൊണ്ടു മസാജ് ചെയ്യുന്നത് സ്തനങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും. വെജിറ്റബിള്‍ ഓയില്‍ മാറിടങ്ങളുടെ ദൃഢതയ്ക്കു സഹായിക്കുന്ന മറ്റൊരു എണ്ണയാണ്. കുക്കുമ്പര്‍, മുട്ടയുടെ മഞ്ഞ എന്നിവ കൊണ്ടു മാറിടങ്ങളില്‍ മസാജ് ചെയ്യുന്നതും ഗുണം നല്‍കും. മാറിടങ്ങളുടെ ദൃഢതയ്ക്കു സഹായിക്കുന്ന ചില വ്യായാമങ്ങളുണ്ട്. ഇവയും ഗുണം നല്‍കും

പ്രസവം കഴിഞ്ഞുവോ, ഇവ കഴിയ്ക്കൂ

കുഞ്ഞിന്‍റെ ശരിയായ വളര്‍ച്ചക്കും വികാസത്തിനും ആവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങള്‍ ലഭ്യമാക്കാന്‍, മുലയൂട്ടുന്ന അമ്മമാര്‍ അനുയോജ്യമായ ഒരു ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. സന്തുലിതമായ രീതിയിലുള്ള ഭക്ഷണക്രമം മുലപ്പാല്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതിനൊപ്പം, നിങ്ങള്‍ക്ക് നഷ്ടമായതും, കുഞ്ഞിന് ആവശ്യമായതുമായ പോഷകങ്ങളെ വീണ്ടെടുക്കുകയും ചെയ്യും. മുലയൂട്ടലിന്‍റെ കാല ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവാം. കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും മുലപ്പാല്‍ നല്കുന്നതാണ് ഉചിതം. ആദ്യത്തെ ആറ് മാസമാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത് . കുഞ്ഞിനും നിങ്ങള്‍ക്കും ആവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ പ്രസവിച്ചത് മുതല്‍ ആറാഴ്ച വരെ യുള്ള 'പോസ്റ്റ്പാര്‍ട്ടം' എന്ന കാലയളവില്‍ ചില സൂപ്പര്‍ ഫുഡുകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. വീട് വൃത്തിയാക്കും ഭക്ഷണങ്ങള്‍ അമ്മമാര്‍ കഴിക്കേണ്ടുന്ന ആറ് സൂപ്പര്‍ ഫുഡുകളെ പരിചയപ്പെടൂ.

  1. മുട്ട

മികച്ച പ്രോട്ടീനുകളുടെ ഉറവിടമായ മുട്ട അമിനോ ആസിഡുകളുടെ സന്തുലനാവസ്ഥ നിലനിര്‍ത്തും. ഇത് നിങ്ങള്‍ക്കും കുട്ടിക്കും ആവശ്യമായ കരുത്തും ഊര്‍ജ്ജവും നല്കും. മുട്ടയുടെ മഞ്ഞക്കരു സ്വഭാവികമായ വിറ്റാമിന്‍ ഡി അടങ്ങിയ ചുരുക്കം ചില ഭക്ഷണ സാധനങ്ങളിലൊന്നാണ്. ഇത് വളരുന്ന കുഞ്ഞിന്‍റെ അസ്ഥികള്‍ക്ക് കരുത്ത് നല്കും. കൂടാതെ മുട്ടയിലെ കോലൈന്‍ കുഞ്ഞിന്‍റെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാനമാണ്. ദിവസം ഒന്നോ രണ്ടോ മുട്ട വീതം കഴിക്കാം. ഇവ പൊരിച്ചോ, പുഴുങ്ങി പകുതി വേവിച്ചോ, ഓംലെറ്റായോ കഴിക്കാം. 2. ഓട്ട്മീല്‍

മികച്ച ഒരു ലാക്ടോജെനിക് ഭക്ഷണമാണ് ഓട്ട്മീല്‍. ഈ പ്രകൃതിദത്ത ധാന്യം എളുപ്പം ദഹിക്കുന്ന ഫൈബറിനാല്‍ സമ്പന്നമാണ്. പ്രസവാനന്തരം മലബന്ധം അനുഭവപ്പെടുന്ന അമ്മമാര്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണ്. ഇരുമ്പിനാല്‍ സമ്പന്നമായ ഓട്ട്മീല്‍ ഇരുമ്പ് കുറവ് മൂലമുള്ള അനീമിയ തടയും. മുലപ്പാല്‍ വര്‍ദ്ധിക്കാനും ഓട്ട്മീല്‍ അനുയോജ്യമാണ്. ഫ്രഷായി പാചകം ചെയ്ത ഓട്ട്മീലില്‍ ഒരു സ്പൂണ്‍ തേന്‍, ഏലക്ക,കുങ്കുമപ്പൂവ് അല്ലെങ്കില്‍ പഴങ്ങള്‍ എന്നിവ ചേര്‍ത്ത് പോഷകമൂല്യം വര്‍ദ്ധിപ്പിക്കാം. ഒരു പാത്രം ചൂടുള്ള ഓട്ട്മീല്‍ റിലാക്സ് ചെയ്യാനും, സമ്മര്‍ദ്ദം ഒഴിവാക്കാനും സഹായിക്കും.

3. ചെമ്പല്ലി

പുതുതായി അമ്മമാരായവര്‍ക്ക് ആശ്ചര്യകരമായ പോഷക ഗുണങ്ങള്‍ ലഭ്യമാക്കുന്നതാണ് ചെമ്പല്ലി മത്സ്യം. ഡോകോസാഹെക്സസെയിനോയിക് ആസിഡ്(ഡിഎച്ച്എ) എന്ന കൊഴുപ്പ് ഉയര്‍ന്ന അളവില്‍ ഈ മത്സ്യത്തില്‍ അടങ്ങിയിരിക്കുന്നു. നവജാത ശിശുവിന്‍റെ നാഡീവ്യവസ്ഥയുടെ വികാസത്തിന് ഡിഎച്ച്എ സഹായിക്കും. വിറ്റാമിന്‍ ബി 12, പ്രോട്ടീന്‍ എന്നിവയും ചെമ്പല്ലിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രസവാനന്തരമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം തടയാന്‍ ചെമ്പല്ലി കഴിക്കുന്നത് ഫലപ്രദമാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് കഴിക്കുക. ഫ്രീസറില്‍ വെയ്ക്കാത്ത ഫ്രഷായ മത്സ്യമാണ് ഉചിതം. 4. ഉണക്കലരി

4. ഉണക്കലരി

ആരോഗ്യകരമായ, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഉണക്കലരി പോലുള്ള ധാന്യങ്ങള്‍ പുതുതായി അമ്മമാരായവര്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഉണക്കലരി നിങ്ങളുടെ ഊര്‍ജ്ജം ഉയര്‍ന്ന തോതിലും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായും നിലനിര്‍ത്തും. പച്ചരിയിലുള്ളതിനേക്കാള്‍ ഫൈബറും, അടിസ്ഥാന പോഷകങ്ങളും ഉണക്കലരിയില്‍ അടങ്ങിയിട്ടുണ്ട്. മുലപ്പാലിന്‍റ അളവും, ഗുണമേന്മയും വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. അരി വേവിക്കുന്നതിന് മുമ്പ് ഏതാനും മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കാനും എളുപ്പത്തില്‍ ദഹിക്കാനും സഹായിക്കും.

5. ബ്ലുബെറി

പ്രസവാനന്തരം സ്ത്രീകള്‍ തങ്ങളുടെ ആഹാരത്തില്‍ ബ്ലുബെറി ഉള്‍പ്പെടുത്തണം. ആന്‍റി ഓക്സിഡന്‍റിനാല്‍ സമ്പന്നമായ ഈ പഴം ദോഷകാരികളായ സ്വതന്ത്ര മൂലകങ്ങളെ നശിപ്പിക്കുകയും കുഞ്ഞിനെ പലവിധ രോഗങ്ങളില്‍ നിന്നും തടയുകയും ചെയ്യും. അമ്മമാര്‍ക്ക് ആവശ്യമായ പ്രധാനപ്പെട്ട വിറ്റാമിനുകളും, മിനറലുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും. ദിവസം രണ്ടോ അതില്‍ കൂടുതല്‍ തവണയോ ബ്ലുബെറി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

6.ചീര

ഇലക്കറികള്‍ അമ്മമാര്‍ക്ക് പ്രധാനപ്പെട്ടതാണെങ്കിലും ചീര പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണ്. വിറ്റാമിന്‍ എ സമൃദ്ധമായി അടങ്ങിയ ചീര അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യകരമാണ്. ചീരയിലെ ഫോളിക് ആസിഡ് പുതിയ രക്ത കോശങ്ങളുടെ ഉത്പാദനത്തിന് സഹായിക്കും. പ്രസവസമയത്ത് ഏറെ രക്തം നഷ്ടപ്പെട്ട അമ്മമാര്‍ക്ക് ഇത് ഏറെ ഗുണകരമാകും. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും ചീര ഫലപ്രദമാണ്. ചീരയിലടങ്ങിയ മാംഗനീസ് അസ്ഥി, കൊലാജന്‍, തരുണാസ്ഥി എന്നിവയുടെ വികാസത്തിന് സഹായിക്കും. പ്രസവാനന്തരം സി-വിഭാഗത്തില്‍ നിന്ന് വിമുക്തരാകുന്ന അമ്മമാര്‍ക്ക് ഇത് ഏറെ പ്രധാനപ്പെട്ടതാണ്. പാലില്‍ നിന്നല്ലാതെ കാല്‍സ്യം ലഭ്യമാക്കുന്ന ചീരയില്‍ വിറ്റാമിന്‍ സിയും, ഇരുമ്പും അടങ്ങിയിട്ടുണ്ട്.

മാതൃത്വം ആസ്വദിക്കാന്‍ ചില വഴികള്‍!

മാതൃത്വത്തിനൊപ്പമുള്ള വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ മാതൃത്വത്തിലേക്കുള്ള യാത്രയും നിങ്ങള്‍ക്ക് ആസ്വദിക്കാനാവും. അടുത്തിടെ അമ്മയായ ഒരു സ്ത്രീയോട് ചോദിച്ചാല്‍ ഈ അനുഭവത്തിലെ സ്പര്‍ശനവേദ്യമല്ലാത്ത ആനന്ദത്താല്‍ പൂര്‍ണ്ണമായും ആസ്വദിക്കേണ്ട ഒരു അനുഭവമാണ് മാതൃത്വം എന്ന് അവര്‍ പറയും. മാതൃത്വത്തെ ആസ്വദിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. മാതൃത്വം വിലപ്പെട്ട ഒരു അനുഭവമാണെന്നതിനാല്‍ അത് പൂര്‍ണ്ണമായി തന്നെ നിങ്ങള്‍ ആസ്വദിക്കേണ്ടതുണ്ട്. ഒരു കുഞ്ഞിന് ജന്മം നല്കുക എന്ന പ്രവര്‍ത്തി ഏറെ ബൃഹത്തായ ഒന്നാണ്. കൂടാതെ ഇത് തനിയെ മറികടക്കുന്നത് എളുപ്പവുമാകില്ല. അത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ ഈ യാത്രയെ അവിസ്മരണീയമാക്കാന്‍ നിങ്ങളുടെ പങ്കാളിയുടെ പങ്ക് പ്രധാനപ്പെട്ടതാണ്.

1. സ്വയം ലാളന

കുഞ്ഞ് നിങ്ങളുടെ ഏറെ സമയം അപഹരിക്കും എന്നത് തീര്‍ച്ചയാണ്. എന്നാല്‍ നിങ്ങള്‍ക്കായി സ്വയം സമയം ചെലവഴിക്കേണ്ടതുണ്ട്. കുഞ്ഞ് ഉറങ്ങുമ്പോള്‍ അല്ലെങ്കില്‍ പങ്കാളിയുടെയോ ജോലിക്കാരിയുടെ കയ്യിലായിരിക്കുമ്പോള്‍ സ്വയം ലാളനക്ക് സമയം കണ്ടെത്തുക. മാതൃത്വം ആസ്വദിക്കാനുള്ള ആദ്യ വഴിയാണിത്.

2. കുഞ്ഞ് വളരുന്നത് ശ്രദ്ധിക്കുക

പ്രശസ്ത സെലിബ്രിറ്റി കിം കര്‍ദാഷെയ്ന്‍ തന്‍റെ കുഞ്ഞ് വളരുന്നത് വെറുതെ നോക്കിക്കണ്ടിരിക്കാറുണ്ട്. എല്ലാ അമ്മമാരും ഇത് ചെയ്യണം. ഒരു നവജാത ശിശു നടക്കാന്‍ തുടങ്ങുന്ന ഘട്ടത്തിലേക്ക് വളരുന്നത് കണ്ടറിയുക. ജീവിതത്തിലെ നല്ല ഒരു അനുഭവമായിരിക്കും ഇത്.

മാതൃത്വത്തിന്‍റെ ചിരി

മാതൃത്വം ജീവിത്തിലെ വിഷമം പിടിച്ച ഒരു ഘട്ടമാണെങ്കിലും അതിനെ പുഞ്ചിരിയോടെ സ്വീകരിക്കുകയും കുടുംബത്തിന്‍റെ പിന്തുണ ലഭിക്കുകയും ചെയ്യുമ്പോള്‍ അത് ഒരു അനുഗ്രഹമായി മാറും. എന്ത് വിഷയമായാലും അതിനെ പുഞ്ചിരിയോടെ സമീപിക്കുന്നതാണ് മാതൃത്വം ആസ്വദിക്കുന്നതിനുള്ള മികച്ച വഴി. ഇത് നിങ്ങളുടെ വളരുന്ന കുട്ടിയിലേക്ക് പോസീറ്റീവായ അനുഭവം സന്നിവേശിപ്പിക്കാനുമാവും.

ഉറക്കമില്ലാത്ത രാത്രികളും മനോഹരമാണ്

ഉറക്കമില്ലാത്ത ആ രാത്രികളുടെ വേദന ഇനിയുണ്ടാകില്ല. നിങ്ങളുടെ കുഞ്ഞ് വളരുന്നതോടെ നിങ്ങള്‍ ഇത് അനുഭവിക്കേണ്ടി വരില്ല. അതിനാല്‍ കുഞ്ഞ് ചെറുതായിരിക്കുമ്പോള്‍ അത് നല്ല രീതിയില്‍ വിനിയോഗിക്കുക.

പങ്കാളിക്കൊപ്പം അറിയുക

മാതൃത്വത്തെ പങ്കാളിക്കൊപ്പം ആസ്വദിക്കുക. ഇത് നിങ്ങളെ രണ്ട് പേരെയും കൂടുതല്‍ അടുപ്പിക്കുകയും ചെയ്യും. പിതാക്കന്മാര്‍ക്ക് തങ്ങളുടെ മക്കളെ അടുത്തറിയാനുള്ള അവസരം കൂടിയാണിത്.

പ്രസവശേഷം ഡിപ്രഷനെങ്കില്‍...

പ്രസവശേഷം പല സ്‌ത്രീകള്‍ക്കും ഡിപ്രഷന്‍ വരുന്നത്‌ സാധാരണമാണ്‌. ഇതിന്‌ പ്രധാന കാരണമാകുന്നത്‌ ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ്‌. പ്രസവശേഷമുള്ള ഡിപ്രഷനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ, പ്രസവശേഷം ശരീരത്തിലെ പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണിന്റെ തോത്‌ വളരെപ്പെട്ടെന്നു കുറയും. ഇത്‌ ഡിപ്രഷനുള്ള ഒരു കാരണമാണ്‌.

പ്രസവശേഷം സ്‌ത്രകീള്‍ക്ക്‌ ഉറക്കം കുറയും. രാത്രി കുഞ്ഞിനെ മുലയൂട്ടുന്നതും കുഞ്ഞുണര്‍ന്നു കരയുന്നതുമെല്ലാമാണ്‌ കാരണം. ഇതും ഡിപ്രഷനുള്ള മറ്റൊരു കാരണമാണ്‌. അമ്മയുടെ ഉത്തരവാദിത്വം ചില സ്‌ത്രീകളില്‍ സ്‌ട്രെസ്‌, ടെന്‍ഷന്‍ എന്നിവ വര്‍ദ്ധിപ്പിയ്‌ക്കും. ഇതും ചിലപ്പോള്‍ കാരണമാകാം. കുഞ്ഞിനെ നോക്കുന്നതും പരിപാലിക്കുന്നതുമെല്ലാം ശാരീരികമായ അധ്വാനങ്ങളാണ്‌. പെട്ടെന്ന്‌ ഇത്തരം അധ്വാനങ്ങള്‍ വര്‍ദ്ധിയ്‌ക്കുന്നതും പല സ്‌ത്രീകളിലും ഡിപ്രഷന്‍ കാരണമാകാറുണ്ട്‌. പ്രസവശേഷം സ്വന്തം ശരീരഭംഗിയെക്കുറിച്ചുള്ള ആകുലതകള്‍ അപൂര്‍വമായെങ്കിലും ചില സ്‌ത്രീകളിലെങ്കിലും ഡിപ്രഷന്‌ കാരണമാകാറുണ്ട്‌.

മാതൃത്വത്തിലെ മറച്ച് വെയ്ക്കപ്പെട്ട സത്യങ്ങള്‍

ഒരു അമ്മയാകാന്‍ പോകുന്നുവെന്ന കാര്യം അറിയുമ്പോള്‍ നിങ്ങള്‍ അത് എല്ലാവരോടും പറയും. കേള്‍ക്കുന്നവരൊക്കെ എണ്ണമില്ലാത്തത്ര ഉപദേശങ്ങളും നല്കും. എന്നാല്‍ കുടുംബത്തിലുള്ളവരും സുഹൃത്തുക്കളും ചില കാര്യങ്ങള്‍ നിങ്ങളോട് ഒരിക്കലും പറയുകയേ ഇല്ല. ആദ്യമായി ഗര്‍ഭിണിയാകുമ്പോള്‍ ജിജ്ഞാസയും ആശങ്കയും നിറഞ്ഞ അനുഭവത്തിലൂടെയാകും നിങ്ങള്‍ കടന്ന് പോകുന്നത്. സാധാരണ പ്രസവത്തിന് വീട്ടുപായങ്ങള്‍ എത്രത്തോളം തയ്യാറെടുപ്പുകള്‍ നടത്തിയാലും ചില കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാതെ പോകുമെന്നതാണ് യാഥാര്‍ത്ഥ്യം. അത്തരം ചില കാര്യങ്ങളെ പരിചയപ്പെടാം.
അപകടങ്ങളെക്കുറിച്ചുള്ള ഭീതി

കുഞ്ഞ് ജനിക്കുന്നതോടെ എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടായിത്തുടങ്ങും. കുടുംബക്കാരും സുഹൃത്തുക്കളും കുഞ്ഞിനെ സന്ദര്‍ശിക്കാനെത്തുമ്പോള്‍ രോഗാണുക്കള്‍ പകരുമോ എന്ന ആശങ്ക രൂപം കൊള്ളും. വാഹനത്തില്‍ യാത്ര ചെയ്യുമ്പോളുള്ള പുകയും, പുകവലിക്കാരുടെ സാന്നിധ്യവും ആശങ്കയുയര്‍ത്തും. കളിപ്പാട്ടങ്ങളിലെ വിഷാംശത്തെക്കുറിച്ചും, ബേബിഫുഡിലെ രാസവസ്തുക്കളെക്കുറിച്ചും ചിന്തിച്ച് ഏറെ സമയം ചെലവാക്കും. ഇവ നേരിടേണ്ടി വരുമെന്നത് ഉറപ്പുള്ള കാര്യമായതിനാല്‍ അധികം ആശങ്കപ്പെടേണ്ട കാര്യമില്ല. വൈകാതെ എല്ലാ കാര്യങ്ങളിലും കുഞ്ഞിന് സംരക്ഷണം നല്കാന്‍ സാധ്യമാകില്ല എന്ന തിരിച്ചറിവ് ലഭിക്കുന്നതോടെ ഈ സ്വഭാവത്തില്‍ മാറ്റം വരുകയും ചെയ്യും.

പരിഗണനകള്‍ മാറുന്നു

ഒമ്പത് മാസങ്ങള്‍ കുടുംബാംഗങ്ങളാലും സുഹൃത്തുക്കളാലും നിങ്ങള്‍ നന്നായി പരിഗണിക്കപ്പെടും. എല്ലാവരും ആരോഗ്യം സംബന്ധിച്ച് അന്വേഷിക്കുകയും ആവശ്യപ്പെടുന്നവ എത്തിച്ച് നല്കുകയും ചെയ്യും. കുഞ്ഞ് ജനിക്കുന്നത് വരെ നിങ്ങള്‍ക്ക് അസ്വസ്ഥതകളുണ്ടാകാന്‍ ആരും അനുവദിക്കില്ല. കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ നിങ്ങളുടെ ജോലി കുഞ്ഞിന് ഭക്ഷണം നല്കുകയും വസ്ത്രം മാറ്റുകയുമാണ്. പിന്നെ കുഞ്ഞിനാവും മറ്റുള്ളവരുടെ ശ്രദ്ധയും, സമ്മാനങ്ങളും അന്വേഷണങ്ങളുമൊക്കെ ലഭിക്കുക. ഇതേ അവസ്ഥ തന്നെയാവും തുടര്‍ന്നുള്ള പ്രസവത്തിലും ആവര്‍ത്തിക്കുക.

മുലയൂട്ടലിലെ പ്രയാസങ്ങള്‍

കുഞ്ഞിനെ മുലയൂട്ടന്നത് സ്വഭാവികമായി സംഭവിക്കുന്ന കാര്യമാണെന്നാവും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ അത് അല്പം പ്രയാസമുള്ള കാര്യമാണെന്ന് നിങ്ങള്‍ തിരിച്ചറിയും. കുട്ടി പാല്‍ കുടിക്കാതിരിക്കുക, ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാതിരിക്കുക, മുലക്കണ്ണിലെ വേദന, അണുബാധ, തടസ്സങ്ങള്‍ എന്നിവയൊക്കെ അഭിമുഖീകരിക്കേണ്ടി വരും. ഇവയോടൊപ്പം ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഉറക്കക്കുറവും നിങ്ങളില്‍ നിരാശയും കുറ്റബോധവുമുണ്ടാക്കും.

കാര്യനിര്‍വ്വഹണശേഷി കുറയുന്നു

അമ്മയാകുന്നതിന് മുമ്പ് പല ജോലികള്‍ ഒരേ സമയം ചെയ്യാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം ഏത് സോപ്പ് വാങ്ങണമെന്ന ചിന്ത പോലും നിങ്ങളെ ആശയക്കുഴപ്പത്തിലാക്കും. ചെറിയ കാര്യങ്ങള്‍ വരെ എങ്ങനെ കുട്ടിയെ ബാധിക്കുമെന്ന ചിന്ത നിങ്ങളില്‍ ഏറെ ഉത്കണ്ഠക്ക് കാരണമാകും. സാഹചര്യങ്ങള്‍ക്കനുസരിച്ച് വിശദാംശങ്ങള്‍ മനസിലാക്കുകയും സഹായം വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ സ്വീകരിക്കുകയും ചെയ്യുക.

മത്സരബുദ്ധി

കുഞ്ഞിനെ ഒന്നാമനാക്കാനാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ അവരെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തരുതെന്നതാണ് മനസില്‍ ഉറപ്പിക്കേണ്ട കാര്യം. പുതിയ കാലത്തെ മാതാപിതാക്കള്‍ മക്കളുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ചര്‍ച്ചാവിഷയമാക്കുകയും പലപ്പോഴും അതവര്‍ക്ക് മനോവൈഷമ്യത്തിനും കാരണമാകുകയും ചെയ്യും. വളര്‍ച്ചാഘട്ടങ്ങളിലെ കാലതാമസം പലപ്പോഴും കുഞ്ഞിന്‍റെ വൈകല്യത്തിന്‍റെ ലക്ഷണമായാവും വ്യാഖ്യാനിക്കുക. കുട്ടികളെ സംബന്ധിച്ച നിരീക്ഷണങ്ങളിലേക്കും മറ്റ് വിഷയങ്ങളിലേക്കും സംസാരം മാറ്റുന്നതാണ് ഉചിതം. മറ്റ് തരത്തിലേക്ക് കടക്കുമ്പോള്‍ അവ അവസാനിപ്പിക്കുന്നതാവും നല്ലത്.

സിസേറിയന്‍ ശേഷം വയര്‍ കുറയ്ക്കാന്‍

സിസേറിയന്‍ ചിലര്‍ ഭയപ്പെടുന്നത് വയര്‍ ചാടുമെന്നുള്ള ഭയം കൊണ്ടു കൂടിയാണ്. സാധാരണ ഗതിയില്‍ തന്നെ വയര്‍ ചാടിയാല്‍ കുറയാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് പ്രസവശേഷം. അപ്പോള്‍ സിസേറിയന്റെ കാര്യം പറയേണ്ടതുണ്ടോ. സിസേറിയനെ തുടര്‍ന്ന് വയര്‍ ചാടുന്നത് സ്വാഭാവികമാണ്. ഈ വയര്‍ കുറയ്ക്കാന്‍ അത്ര എളുപ്പമല്ല. എന്നാല്‍ നടക്കില്ലെന്നു പറയാനുമാവില്ല. സിസേറിയന്‍ ശേഷം വയര്‍ കുറയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

മുലയൂട്ടുന്നത്

കുഞ്ഞിനെ മുലയൂട്ടുന്നത് വയര്‍ കുറയാനുള്ള ഒരു വഴിയാണ്. ഇത് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കും.

ആദ്യ ആറുമാസം

ആദ്യ ആറുമാസം തടി കുറയ്ക്കാന്‍ ശ്രമിയ്‌ക്കേണ്ടത് പ്രധാനം. കാരണം ഈ സമയത്ത് ശരീരത്തിലെ മസിലുകള്‍ അയവുള്ളതായിരിയ്ക്കും. തടി കുറയ്ക്കാനുള്ള പരിശ്രമങ്ങള്‍ ഫലം കാണും. എന്നാല്‍ ആറു മാസത്തിനു ശേഷം മസിലുകള്‍ ഉറയ്ക്കുന്നതു കൊണ്ട് തടി കുറയ്ക്കാന്‍ ബുദ്ധിമുട്ടു കൂടും.

ബെല്‍റ്റ് വയറ്റില്‍ ധരിയ്ക്കുന്ന ബെല്‍റ്റ് ലഭിയ്ക്കും. അല്‍പം ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും ഇത് ധരിയ്ക്കുക. വയറ്റിലെ മസിലുകള്‍ മുറുകാന്‍ ഇത് സഹായിക്കും.

തുണി

പഴയകാലത്ത് പ്രസവം കഴിഞ്ഞ് തുണി കൊണ്ട് വയര്‍ മുറുകെ കെട്ടുന്ന ശീലമുണ്ടായിരുന്നു. വയര്‍ ചാടാതിരിയ്ക്കാനാണ് ഇത് ചെയ്തിരുന്നത്. ഈ രീതി സിസേറിയന്‍ കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം പരീക്ഷിയ്ക്കാം.  

യോഗ

വയര്‍ കുറയ്ക്കാനുള്ള പ്രധാന വഴിയാണ് യോഗ ചെയ്യുന്നത്. സിസേറിയന്‍ മുറിവുകള്‍ ഉണങ്ങിയ ശേഷം മാത്രം ഇത് ചെയ്യുക.

കെഗെല്‍ വ്യായാമങ്ങള്‍

കെഗെല്‍ വ്യായാമങ്ങള്‍ വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതും സിസേറിയന്‍ മുറിവുകള്‍ ഉണങ്ങിയ ശേഷം ചെയ്യുന്നതായിരിയ്ക്കും നല്ലത്.

വെള്ളം

വെള്ളം ധാരാളം കുടിയ്ക്കുക. ഇത് ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, കൊഴുപ്പു പുറന്തള്ളാനും സഹായി്ക്കും.

മസാജ്‌

ആയുര്‍വേദത്തില്‍ ചില മസാജുകളുണ്ട്. വയര്‍ കുറയാന്‍ ഇത് സഹായിക്കും.

കൊഴുപ്പു കുറഞ്ഞ ഭക്ഷണം

കൊഴുപ്പു കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുത്തു കഴിയ്ക്കുക. ഇതും വളരെ പ്രധാനം.
നടക്കുക

നടക്കുക. വയര്‍ കുറയാന്‍ ചെയ്യാവുന്ന ഏറ്റവും ലഘുവായ വ്യായാമമാണിത്.

മുലയൂട്ടുമ്പോള്‍ അറിഞ്ഞിരിക്കാന്‍ !

പല അമ്മമാരും കരുതുന്നത് കുഞ്ഞുമായുള്ള മൂലയൂട്ടല്‍ ബന്ധം എളുപ്പത്തില്‍ സാധ്യമാകുന്നതാണെന്നാണ്. കുഞ്ഞിനെ മുലയൂട്ടലിലേക്ക് നയിക്കലും അത് സാധ്യമാക്കലും സ്വഭാവികം എന്ന വാക്കിന് സമാനമാവണം. എന്നാല്‍ ഇത് എളുപ്പമുള്ള കാര്യമല്ല. മുലയൂട്ടല്‍ ഫലപ്രദവും നല്ല അനുഭവവുമാകാന്‍ എല്ലാ അമ്മമാരും അറിഞ്ഞിരിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്.

ചില മൂലയൂട്ടല്‍ ട്രിക്‌സ്‌

കുഞ്ഞ് സ്വഭാവികമായി മുലപ്പാല്‍ കുടിക്കേണ്ടതുണ്ട്. നിര്‍ബന്ധിച്ച് കുടിപ്പിക്കാന്‍ ശ്രമിക്കുന്നത് വേദനയും, അസ്വസ്ഥതയും, ഉണ്ടാക്കുന്നതിനൊപ്പം കുട്ടിക്ക് വിശപ്പ് മാറുകയുമില്ല. എങ്ങനെ സഹായമില്ലാതെ പാല്‍ കുടിക്കണം എന്നത് പ്രകൃത്യാ തന്നെ കുഞ്ഞുങ്ങള്‍ക്കറിയാം. തുടക്കത്തില്‍ ഏത് വിധത്തില്‍ മുലയൂട്ടണം എന്നത് സംബന്ധിച്ച് സംശയങ്ങളുണ്ടാവാം. മാറിടത്തിന്‍റെ കാഴ്ചയോ, ഗന്ധമോ കുഞ്ഞിന് തുടക്കത്തില്‍ ഏറെ ആകാംഷയുണ്ടാക്കാം. കുഞ്ഞ് തല മുന്നോട്ടും പിന്നോട്ടും വേഗത്തില്‍ ചലിപ്പിക്കുന്നുവെങ്കില്‍ അവരെ അല്പനേരം ശാന്തമാക്കുകയും തുടര്‍ന്ന് മുലയൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുക.

ല രീതികളില്‍ മുലയൂട്ടാം. മുലയൂട്ടുന്നതിന് പ്രധാനമായും നാല് രീതികളാണുള്ളത്. തൊട്ടിയിലുള്ള പോലെ, മാറിക്കൊണ്ടിരിക്കുന്നത്, മുറുകെ പിടിക്കുക, വശത്ത് പിടിക്കുക എന്നിവ. മൂലയൂട്ടുന്ന വശത്ത് കുഞ്ഞിനെ കൈ വളച്ച് പിടിക്കുന്നതാണ് ആദ്യത്തേത്. തലക്ക് പിറകില്‍ മറ്റേ കൈകൊണ്ട് താങ്ങ് കൊടുത്ത് മുന്‍ പറഞ്ഞ പ്രകാരം ചെയ്യുന്നതാണ് രണ്ടാമത്തേത്. മുറുകെ പിടിക്കല്‍ അഥവാ ഫുട്ബോള്‍ ഹോള്‍ഡ് എന്ന രീതി അമ്മയുടെ ശരീരത്തിന് ഏതിര്‍ ദിശയില്‍ കുഞ്ഞിനെ പിടിക്കുന്നതാണ്. അമ്മ കിടക്കുന്ന വശത്ത് നിന്ന് കുഞ്ഞിനെ കുടിപ്പിക്കുന്നതാണ് അവസാനത്തെ രീതി.

കുഞ്ഞിന് സഹായം - കുഞ്ഞിനെ 10 -20 മിനുട്ട് ഒരേ പോലെ പിടിക്കുന്നത് കൈകള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും. കുഞ്ഞിനെ മുയൂട്ടുമ്പോള്‍ താങ്ങിനായി ഒരു തലയിണ ഉപയോഗിക്കാം. ഇതിന് വേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത തലയിണകളുണ്ടെങ്കിലും സാധാരണ തലയിണകളും ഫലപ്രദം തന്നെയാണ്.

സ്തനങ്ങള്‍ വൃത്തിയാക്കല്‍ - കുഞ്ഞ് പാല്‍ കുടിച്ച് കഴിഞ്ഞാല്‍ സ്തനങ്ങള്‍ വൃത്തിയാക്കണം. ഇത് വഴി അണുബാധയുണ്ടാകുന്നത് തടയുകയും കുഞ്ഞിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം.

സാധാരണയില്‍ കവിഞ്ഞ് ചൂട് അനുഭവപ്പെടുകയോ ചെയ്യുന്നുവെങ്കില്‍ അണുബാധയാകാന്‍ സാധ്യതയുണ്ട്. കുഞ്ഞിന് മുലകുടിക്കാന്‍ പറ്റാത്ത സാഹചര്യമാകും അപ്പോളുണ്ടാവുക. അങ്ങനെയുണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഡോക്ടറെ കാണണം.

മുലയൂട്ടല്‍ ഒരു സ്വഭാവിക പ്രവര്‍ത്തനമാണ്. ആദ്യമൊക്കെ അത് അല്പം പ്രയാസം നിറഞ്ഞതായിരിക്കും. മുലയൂട്ടുമ്പോള്‍ അമ്മയും കുഞ്ഞും പരസ്പരം പറ്റിച്ചേര്‍ന്നിരിക്കും. അമ്മയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നപക്ഷം വസ്ത്രം മാറ്റി മുലയൂട്ടുകയും കുഞ്ഞുമായി കൂടുതല്‍ സ്പര്‍ശനം സാധ്യമാക്കി അടുപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

പുതിയ അമ്മമാരുടെ വലിയ തെറ്റുകള്‍...

ഒരു അമ്മയായിരിക്കാന്‍ പഠിക്കുക എന്നത് നിസാരമായ കാര്യമല്ല. ഇക്കാര്യത്തില്‍ സാധാരണമായി സംഭവിക്കാവുന്ന അനേകം പിഴവുകളുണ്ട്. അവ മനസിലാക്കി ഒഴിവാക്കുന്നത് നന്നായിരിക്കും. പിഴവുകള്‍ കൂടുതല്‍ പഠിക്കാന്‍ നമ്മെ സഹായിക്കുമെങ്കിലും അവ ചിലപ്പോള്‍ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. അബോര്‍ഷനു ശേഷം വരുന്ന ശാരീരിക മാറ്റങ്ങള്‍ നിങ്ങള്‍ പുതിയതായി അമ്മയായ ഒരാളാണെങ്കില്‍ ചെയ്യാനിടയുള്ള ചില തെറ്റുകള്‍ ഇവിടെ പരിചയപ്പെടുകയും അവയ്ക്കെതിരെ മുന്‍കരുതലെടുക്കുകയും ചെയ്യാം.

വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക്

പുതിയ അമ്മമാര്‍ സാധാര​ണ ചെയ്യുന്ന ഒരു തെറ്റാണ് പ്രസവം കഴിഞ്ഞാലുടനെ സാധാരണ ജീവിതം ആരംഭിക്കാന്‍ ശ്രമിക്കുന്നത്. പലപ്പോഴും ഈ പിഴവ് സുഹൃത്തോ, കുടുംബത്തില്‍ പെട്ടവരോ ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ചിലപ്പോള്‍ നിങ്ങള്‍ തന്നെയാവും ഇത് ചെയ്തിരിക്കുക. തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് അമ്മമാര്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുമെങ്കിലും, ശാരീരികമായ പരിമിതികള്‍ മറികടന്ന ശേഷമേ ഇതിന് തുനിയാവൂ.

കുഞ്ഞുങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ നഖം വെട്ടുക

കുഞ്ഞുങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ അവരുടെ നഖം വെട്ടുന്നത് ഉചിതമായ കാര്യമല്ല. നിങ്ങളൊരു അമ്മയാണെങ്കില്‍ ചെറിയ കുഞ്ഞുങ്ങളുടെ നഖം വെട്ടുന്നത് എത്ര പ്രയാസമുള്ള കാര്യമാണ് എന്നറിയാമായിരിക്കും. ഉറങ്ങുമ്പോളാണെങ്കില്‍ നഖം വെട്ടുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്.

സ്വയം കഴിവ് കുറച്ച് കാണാതിരിക്കുക

കുഞ്ഞിനെ പരിചരിക്കുന്ന കാര്യത്തില്‍ സ്വയം പോരായ്മ തോന്നാറുണ്ടാവും പലര്‍ക്കും. എന്നാല്‍ അമ്മയോളം പരിചരണം നല്കാന്‍ മറ്റാര്‍ക്കുമാകില്ല എന്ന് മനസിലാക്കുക. എന്തെങ്കിലും തെറ്റായി ചെയ്യാനിടയായാല്‍ നിങ്ങളൊരു മോശം അമ്മയാണെന്ന് ചിന്തിക്കാതിരിക്കുക. നിങ്ങള്‍ കുഞ്ഞിനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അമ്മയാണ്. ഭര്‍ത്താവിനെന്നപോലെ കുഞ്ഞിനും നിങ്ങളുടെ ആത്മവിശ്വാസം ആവശ്യമാണ്.

ഭര്‍ത്താവിനെ അകറ്റി നിര്‍ത്താതിരിക്കുക

പലരും അറിയാതെയെങ്കിലും ചെയ്ത് പോകുന്ന ഒരു പ്രശ്നമാണിത്. കുഞ്ഞിന്‍റെ അച്ഛനും തുല്യപ്രാധാന്യമുണ്ട് എന്ന് മനസിലാക്കുക. കുട്ടിയുടെ പിതാവും അമ്മയേപ്പോലെ തന്നെ ഒരു രക്ഷിതാവാണ്. സാധിക്കുമ്പോഴെല്ലാം കുഞ്ഞിനോടൊപ്പം ചെലവഴിക്കാന്‍ ഭര്‍ത്താവിനെയും ക്ഷണിക്കുക.

പാസിഫയര്‍

പുതിയ അമ്മമാര്‍ കുട്ടിയെ പാസിഫയര്‍ ഉപയോഗിപ്പിക്കണം. ഇത് ആഴ്ചതോറും മാറ്റി പുതിയത് നല്കണം. കുട്ടി ഏതെങ്കിലും ഒരു തരം പാസിഫയറിനോട് അടുപ്പം കാണിക്കുന്നുവെങ്കില്‍ പകരം മറ്റൊന്ന് ഉപയോഗിക്കാന്‍ സാധിക്കാതെ വരും. കുട്ടി നിലവിലുള്ളത് മാറ്റാന്‍ സമ്മതിക്കില്ല. ഈ പ്രശ്നം അമ്മമാര്‍ മുന്‍കൂട്ടി കാണേണ്ടതുണ്ട്.
ചോദ്യങ്ങള്‍ ചോദിക്കുക

ഏറെ സംശയങ്ങളുണ്ടെങ്കിലും പല പുതിയ അമ്മമാരും അത് സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിക്കില്ല. തങ്ങളുടെ ചോദ്യം വിഡ്ഢിത്തമാണോ എന്നാവും അവര്‍ ചിന്തിക്കുക. എന്നാല്‍ അത്തരമൊരു പ്രശ്നം അവിടെയില്ല. കുഞ്ഞിനെ സംബന്ധിച്ചും, പ്രസവശേഷമുള്ള കാര്യങ്ങളെക്കുറിച്ചും ഡോക്ടറോടോ, പീഡിയാട്രീഷ്യനോടോ ചോദിക്കാവുന്നതാണ്.

സഹായം ചോദിക്കാന്‍ പേടി

നിങ്ങള്‍ മുലപ്പാല്‍ നല്കുന്നുവെങ്കില്‍ അതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടാകും. അത് സംബന്ധിച്ച് ലജ്ജിക്കേണ്ടുന്ന കാര്യമില്ല. മുലയൂട്ടുന്നത് സാധാരണമായ കാര്യമായി കണക്കാക്കുകയും, എന്നാല്‍ എന്തെങ്കിലും തെറ്റായി സംഭവിച്ചാല്‍ അത് അസ്വസ്ഥപ്പെടുത്തുകയും ചെയ്യും. പല അമ്മമാരെ സംബന്ധിച്ചും ആരംഭത്തിലെ മുലയൂട്ടല്‍ എളുപ്പമുള്ള കാര്യമാകില്ല. അഥവാ ഇതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ അത് ആവശ്യപ്പെടുന്നതിന് മടിക്കേണ്ടതില്ല. ആരും പൂര്‍ണ്ണരായ അമ്മമാരല്ല. അങ്ങനെ ആകാന്‍ പരിശ്രമിക്കുകയാണ് വേണ്ടത്. മേല്‍പറഞ്ഞ പറഞ്ഞ പിഴവുകള്‍ പുതിയ അമ്മമാര്‍ സാധാരണയായി വരുത്തുന്നവയാണ്. ഒഴിവാക്കപ്പെടേണ്ട മറ്റനേകം തെറ്റുകളുമുണ്ട്.

ഗര്‍ഭനിരോധന ലൂപ്പുകളുടെ ദോഷങ്ങള്‍

ഗര്‍ഭനിരോധനത്തിന് പല വഴികളുണ്ട്. ഇവയില്‍ പില്‍സ് മുതല്‍ യൂട്രസിനുള്ളിലേയ്ക്കു കടത്തി വയ്ക്കുന്ന ലൂപ്പുകള്‍ വരെ ഉള്‍പ്പെടുന്നു. ഇന്‍ട്രാ യൂട്രൈന്‍ ഡിവൈസസ് അഥവാ കോപ്പര്‍ ടി പോലുള്ള വഴികളാണ് സാധാരണ ലൂപ്പുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ലൂപ്പൂകള്‍ മുഖ്യമായും ഒരു പ്രസവം കഴിഞ്ഞവരാണ് ഉപയോഗിയ്ക്കാറ്. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഈ മാര്‍ഗം പൊതുവെ ഡോക്ടര്‍മാര്‍ ഉപദേശിയ്ക്കാറില്ല. ഗര്‍ഭനിരോധന ഗുളികകള്‍ ദോഷകരമോ? ലൂപ്പുകള്‍ പൊതുവെ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ഗര്‍ഭനിരോധന വഴിയാണെങ്കിലും ഇവയ്ക്ക് ചില ദോഷങ്ങളുമുണ്ട്. ഇത്തരം ദോഷങ്ങളെക്കുറിച്ചറിയൂ,

മാസമുറ ക്രമക്കേടുകള്‍

മാസമുറ ക്രമക്കേടുകളാണ് ഇത്തരം ലൂപ്പുകളുണ്ടാക്കുന്ന ഒരു പ്രശ്‌നം. മാസമുറ നീണ്ടു നില്‍ക്കുകയും കഠിനമായ വയറുവേദനയുണ്ടാവുകയും ചെയ്യും.

ബ്ലീഡിംഗ്

ചിലപ്പോള്‍ ലൂപ്പുകള്‍ യൂട്രസിലേയ്ക്കു കടത്തുമ്പോള്‍ യൂട്രസിലെ കോശങ്ങളില്‍ തുളച്ചു കയറാനും ഇതുവഴി ബ്ലീഡിംഗ് പോലുള്ള പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്.

തള്ളിപ്പോരാനുള്ള സാധ്യതകളും

പ്രസവം കഴിഞ്ഞയുടന്‍ ലൂപ്പുകള്‍ ഇട്ടാല്‍ ഇത് ചിലപ്പോള്‍ തള്ളിപ്പോരാനുള്ള സാധ്യതകളും കൂടുതലാണ്.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഇത്തരം ലൂപ്പുകളുണ്ടാക്കുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം തലവേദന, മനംപിരട്ടല്‍, മൂഡുമാറ്റം തുടങ്ങിയവ ഉണ്ടാകാനും സാധ്യത കൂടുതലാണ്.

ഓവറി സിസ്റ്റിന്

അപൂര്‍വമായെങ്കിലും ലൂപ്പുകളുടെ ഉപയോഗം ഓവറി സിസ്റ്റിന് കാരണമാകാറുണ്ട്. ഇവ തനിയെ മാറുന്നതായാണ് കണ്ടുവരാറ്.

പെല്‍വിക് മസിലുകള്‍ക്ക്

പെല്‍വിക് മസിലുകള്‍ക്ക് ഇത്തരം ലൂപ്പുകള്‍ ചിലപ്പോള്‍ അണുബാധയുണ്ടാക്കാറുണ്ട്.

ഫെല്ലോപിയന്‍ ട്യൂബില്‍

ഇത് വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഫെല്ലോപിയന്‍ ട്യൂബില്‍ ഗര്‍ഭധാരണമുണ്ടാകാനുള്ള സാധ്യതയുണ്ട്. മുന്തിരിക്കുല ഗര്‍ഭം എന്നാണ് ഇതിനെ പൊതുവെ മലയാളത്തില്‍ പറയാറ്.

അപ്രതീക്ഷിത ഗര്‍ഭം

ഏതു ഗര്‍ഭനിരോധന മാര്‍ഗത്തേയും പോലെ ലൂപ്പുകളും ചിലപ്പോള്‍ പരാജയപ്പെടാറുണ്ട്. അപ്രതീക്ഷിത ഗര്‍ഭം പരിണിതഫലവും.

സുഖപ്രസവവും സങ്കീര്‍ണ്ണതകളും

ജീവിത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണ്‌ ഗര്‍ഭകാലം. ഈ സമയത്ത്‌ ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങളുണ്ടാകും. ഒമ്പത്‌ മാസക്കാലം നിങ്ങള്‍ നന്നായി ആഹാരം കഴിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യും. അമ്മയാകുന്നതിനെ കുറിച്ചുള്ള ചിന്തകളും കിനാവുകളുമായിരിക്കും നിങ്ങളുടെ മനസ്സ്‌ മുഴുവന്‍. പ്രസവ സമയത്ത്‌ എത്രമാത്രം വേദന അനുഭവിക്കേണ്ടി വന്നാലും നിങ്ങളുടെ പൊന്നോമനയുടെ മുഖം കാണുന്നതോടെ ആ വേദന ഇല്ലാതാകും. എന്നാല്‍ ഇതോടെ എല്ലാം അവസാനിക്കുന്നില്ല. സുഖപ്രസവത്തെ തുടര്‍ന്നും സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാം. പ്രസവത്തിന്‌ ശേഷമുള്ള കുറച്ചുകാലം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത്‌ ആവശ്യമാണ്‌. പ്രസവത്തിന്‌ അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്‌. സുഖപ്രസവത്തെ തുടര്‍ന്നുണ്ടാകാറുളള ചില സങ്കീര്‍ണ്ണതകളെ കുറിച്ചാണ്‌ ചുവടെ കൊടുത്തിരിക്കുന്നത്‌.

യോനിയിലുണ്ടാകുന്ന മുറിവ്‌: പ്രസവ സമയത്ത്‌ യോനിയിലെ കോശങ്ങള്‍ മുറിയാനും വ്രണപ്പെടാനും സാധ്യതയുണ്ട്‌. ഇതുമൂലം ഈ ഭാഗത്ത്‌ വേദനയും മുറിവും ഉണ്ടാകാം. മുറിവ്‌ വൃത്തിയായി സൂക്ഷിക്കുകയും അതില്‍ മരുന്നിടുകയും വേണം. അണുബാധ: സുഖപ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന മറ്റൊരു ആരോഗ്യപ്രശ്‌നമാണ്‌ അണുബാധ. പ്രസവ സമയത്ത്‌ യോനിയില്‍ ഉണ്ടാകുന്ന മുറിവുകളാണ്‌ അണുബാധയ്‌ക്ക്‌ കാരണമാകുന്നത്‌. അന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച്‌ ഇവ ഭേദപ്പെടുത്താന്‍ കഴിയും. രക്തസ്രാവം: സുഖപ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന ഏറ്റവും സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്‌നമാണ്‌ രക്തസ്രാവം. ശരിയായ രീതിയില്‍ ചികിത്സിച്ച്‌ രക്തസ്രാവം നിര്‍ത്തിയില്ലെങ്കില്‍ യോനിയിലെ മുറിവുകളില്‍ രക്തം കെട്ടിനിന്ന്‌ ഹെമറ്റോമകള്‍ (രക്തക്കുഴലിന്‌ പുറത്ത്‌ രക്തം കെട്ടിനില്‍ക്കുന്ന അവസ്ഥ) രൂപപ്പെടും. വീണ്ടും തുന്നലിടുക: പ്രസവ സമയത്തുണ്ടാകുന്ന മുറിവുകളില്‍ നിന്നുണ്ടാകുന്ന ആരോഗ്യപ്രശ്‌നമാണിത്‌. ഇത്തരം ഭാഗങ്ങളില്‍ ഉണ്ടാകുന്ന ഹെമറ്റോമകള്‍ സ്ഥിതി വഷളാക്കും. ചില അവസരങ്ങളില്‍ കെട്ടിക്കിടക്കുന്ന രക്തം ഒഴുക്കികളയാനായി അവിടം കീറേണ്ടി വരും. സെര്‍വിക്കല്‍ അപര്യാപ്‌തത: സുഖപ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന സാധാരണ പ്രശ്‌നമാണിത്‌. പ്രസവത്തിനിടെ ഗര്‍ഭാശയമുഖത്തിന്‌ കേടുവരുകയും അത്‌ ബലഹീനമാവുകയും ചെയ്യാം. ഇതാണ്‌ സെര്‍വിക്കല്‍ അപര്യാപ്‌തത എന്ന്‌ അറിയപ്പെടുന്നത്‌. ഇതുമൂലം പിന്നീടുള്ള പ്രസവങ്ങള്‍ സങ്കീര്‍ണ്ണമാകാം. മൂത്രതടസ്സം: സുഖപ്രസവത്തിന്‌ ശേഷം മിക്കവാറും എല്ലാവര്‍ക്കും അനുഭവപ്പെടുന്ന ഒരു പ്രശ്‌നമാണ്‌ മൂത്രതടസ്സം. യോനിക്കും മലദ്വാരത്തിനും ഇടയ്‌ക്കുള്ള ഭാഗത്ത്‌ മൂത്രം കെട്ടിനില്‍ക്കുന്നത്‌ കൊണ്ടോ മൂത്രസഞ്ചിക്ക്‌ ചുറ്റുമുള്ള കോശങ്ങള്‍ക്ക്‌ നീര്‌ വരുന്നത്‌ മൂലമോ ആണ്‌ മൂത്രതടസ്സം ഉണ്ടാകുന്നത്‌. പ്രസവം കഴിഞ്ഞ ഉടന്‍ പ്രശ്‌നം തലപൊക്കും. നിയന്ത്രണമില്ലാതെ മലം പോവുക: സുഖപ്രസവ ശേഷമുണ്ടാകുന്ന മറ്റൊരു ആരോഗ്യപ്രശ്‌നമാണ്‌ നിയന്ത്രണമില്ലാതെ മലം പോവുന്നത്‌. പ്രസവവേദന വളരെനേരം നീണ്ടുനിന്നവരിലാണ്‌ ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്‌. കുഞ്ഞിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍: ഭ്രൂണത്തിന്റെ സ്ഥാനം മൂലമുണ്ടാകുന്ന സങ്കീര്‍ണ്ണതകളാണിവ. തല ആദ്യം പുറത്തുവരുന്ന രീതിയിലാകണം കുഞ്ഞ്‌ കിടക്കേണ്ടത്‌. മറ്റ്‌ ഏത്‌ രീതിയില്‍ ഭ്രൂണം കിടന്നാലും പ്രസവസമയത്ത്‌ സങ്കീര്‍ണ്ണതകളുണ്ടാകും. പരുക്കുകള്‍: പ്രസവ ശേഷമുണ്ടാകുന്ന സങ്കീര്‍ണ്ണതകളുടെ കൂട്ടത്തില്‍ എടുത്ത്‌ പറയേണ്ടതാണ്‌ കുഞ്ഞിനേല്‍ക്കുന്ന പരുക്കുകള്‍. കുഞ്ഞിന്‌ ഭാരം കൂടുതലാണെങ്കിലും അമ്മയ്‌ക്ക്‌ പൊണ്ണത്തടി ഉണ്ടെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഈ പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാനാവും.

പ്രസവശേഷം ഗര്‍ഭനിരോധനം

ഒരു കുഞ്ഞിന് ശേഷം അടുത്ത കുഞ്ഞുണ്ടാകുന്നതിന് മിക്കവാറും പേര്‍ അല്‍പം ഇടവേള നല്‍കാറുണ്ട്. ഇത് അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിന് വേണ്ടത്ര ശ്രദ്ധ ലഭിയ്ക്കുന്നതിനും അത്യാവശ്യവുമാണ്. പ്രസവശേഷം സ്ത്രീകള്‍ക്കുപയോഗിയ്ക്കാവുന്ന ഗര്‍ഭനിരോധനോപാധികളും പുരുഷന്മാര്‍ക്കുപയോഗിയ്ക്കാവുന്ന കോണ്ടംസ് പോലുളള വഴികളുമുണ്ട്. ഏതു ഗര്‍ഭനിരോധനമാര്‍ഗവും നൂറു ശതമാനം വിജയമാണെന്ന് അവകാശപ്പെടാനാകില്ലെങ്കിലും ഇത് കൂടുതലും പൊസറ്റീവ് റിസര്‍ട്ടാണ് നല്‍കുന്നതെന്ന കാര്യവും ഓര്‍ത്തിരിയ്ക്കണം. സിസേറിയന്‌ ശേഷം 12 കാര്യങ്ങള്‍ പ്രസവശേഷം ഉപയോഗിയ്ക്കാവുന്ന ഗര്‍ഭനിരോധന ഉപാധികള്‍ ഏതെല്ലാമെന്നു നോക്കൂ,

മൂലയൂട്ടുന്നത്

മുലയൂട്ടുന്ന അല്‍പകാലത്തേയ്‌ക്കെങ്കിലും സ്ത്രീകളില്‍ ആര്‍ത്തവം വരാറില്ല. ഇതുകൊണ്ടുതന്നെ മൂലയൂട്ടുന്നത് ഒരു വിധത്തിലുള്ള ഗര്‍ഭനിരോധന ഉപാധിയാണെന്നു തന്നെ പറയാം. എന്നാല്‍ ഇതും പൂര്‍ണമായ ഫലം നല്‍കുമെന്ന് ഉറപ്പു പറയാനാകില്ല.

കോണ്ടംസ്

പുരുഷന്മാര്‍ക്ക് ഉപയോഗിയ്ക്കാവുന്ന ഗര്‍ഭനിരോധന ഉപാധിയാണ് കോണ്ടംസ്. കൂടുതല്‍ പേര്‍ ഉപയോഗിയ്ക്കുന്ന ഗര്‍ഭനിരോധന ഉപാധി.

കോപ്പര്‍ ടി

കോപ്പര്‍ ടി പ്രസവശേഷമുള്ള നല്ലൊരു ഗര്‍ഭനിരോധന ഉപാധിയാണ്. 5 മുതല്‍ 10 വര്‍ഷം വരെ ഉപയോഗിയ്ക്കാവുന്ന കോപ്പര്‍ ടി ലഭ്യമാണ്.

പ്രൊജസ്‌ട്രോണ്‍ ഗുളികക

പ്രൊജസ്‌ട്രോണ്‍ മാത്രമടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ ലഭ്യമാണ്. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാര്‍ ഇത് ഉപയോഗിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം. അല്ലെങ്കില്‍ മുലപ്പാല്‍ ഉല്‍പാദനം കുറയാന്‍ ഇടയുണ്ട്.

ഇന്‍ജക്ഷന്‍

ഗര്‍ഭനിരോധനത്തിനായി മൂന്നു മാസം കൂടുമ്പോള്‍ എടുക്കാവുന്ന ഇന്‍ജക്ഷനുമുണ്ട്. ഇതു പരീക്ഷിയ്ക്കാവുന്ന ഒരു മാര്‍ഗം തന്നെ.

ഡയഫ്രം

ഡയഫ്രം മറ്റൊരു മറ്റൊരു ഗര്‍ഭനിരോധന ഉപാധിയാണ്. ഗര്‍ഭാശയമുഖത്തെ ആവരണം ചെയ്യുന്ന ഒരു കവചമാണിത്.

ഇംപ്ലാന്റ്

ഇംപ്ലാന്റ് എന്നൊരു വഴിയുമുണ്ട്. ഷോള്‍ഡറിനു താഴെയായി ചര്‍മത്തിനടിയില്‍ പിടിപ്പിയ്ക്കുന്ന ഒരു ചെറിയ ദ്ണ്ഡാണിത്. ഇതും പ്രസവശേഷം കൈക്കൊള്ളാവുന്ന ഗര്‍ഭനിരോധന ഉപാധി തന്നെ.

ഈസ്ട്രജന്‍ഗുളിക

മുലയൂട്ടാത്ത അമ്മമാര്‍ക്ക് ഈസ്ട്രജന്‍ അടങ്ങിയ ഗുളികകളും ഉപയോഗിയ്ക്കാം.

പ്രസവശേഷം ചില വൃത്തിക്കാര്യങ്ങള്‍

പ്രസവശേഷം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന്റെ ആരോഗ്യം ഒരു പരിധി വരെ അമ്മയുടെ ആരോഗ്യവുമായും ബന്ധപ്പെട്ടിരിയ്ക്കുന്നു. നല്ല ആരോഗ്യത്തിന് വൃത്തി വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച് പ്രസവശേഷം. കാരണം സ്ത്രീ ശരീരത്തില്‍ ഗര്‍ഭകാലത്തു മാത്രമല്ല, പ്രസവശേഷവും ധാരാളം മാറ്റങ്ങള്‍ വരുന്നുണ്ട്. പ്രസവശേഷം സ്ത്രീയുടെ ശരീരത്തില്‍ പ്രതിരോധശേഷി കുറവാണ്. ഇതുകൊണ്ട് അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലുമാണ്. മാത്രമല്ല, അണുബാധ പോലുള്ള അസുഖങ്ങള്‍ വേഗത്തില്‍ വരികയും ചെയ്യും. ഇതുകൊണ്ടു തന്നെ പ്രസവശേഷം വൃത്തിയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക തന്നെ വേണം. ഇക്കാര്യത്തില്‍ സഹായകമായ ചില കാര്യങ്ങളെക്കുറിച്ചറിയൂ,

കൈ കഴുകുക

കൈ വൃത്തിയായി കഴുകുക. പ്രത്യേകിച്ച് ബാത്‌റൂമില്‍ പോയ ശേഷവും കുട്ടിയുടെ വിസര്‍ജ്യങ്ങള്‍ കൈകാര്യം ചെയ്ത ശേഷവും. ഭക്ഷണത്തിനു മുന്‍പും ഇത് വളരെ മുഖ്യമാണ്. കാരണം അണുക്കള്‍ മിക്കവാറും ഭക്ഷണത്തിലൂടെയാണ് ശരീരത്തില്‍ എത്തുന്നത്.

വജൈന

ഓരോ തവണ ബാത്‌റൂമില്‍ പോകുമ്പോഴും വജൈനയുടെ ഭാഗം ഇളം ചൂടുള്ള വെള്ളം കൊണ്ട് വൃത്തിയാക്കുക. കാരണം പ്രസവശേഷം വജൈനയില്‍ അണുബാധ വരാന്‍ സാധ്യത കൂടുതലാണ്. ഉപയോഗിയ്ക്കുന്ന ടോയ്‌ലറ്റും വൃത്തിയുള്ളതായിരിക്കണം. യോനീ ഭാഗം നനവില്ലാതെ സൂക്ഷിയ്ക്കുകയും വേണം.

വെള്ളം

പ്രസവശേഷം ഇടയ്ക്കിടെ മൂത്രശങ്കയുണ്ടാകുന്നത് സാധാരണം. ഇതു മടിച്ച് വെള്ളത്തിന്റെ അളവ് കുറയ്ക്കരുത്. കാരണം വെള്ളം ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, അണുബാധ തടയുവാനും പ്രധാനമാണ്.  

സ്തനങ്ങളുടെ വൃത്തി

കുഞ്ഞു പാല്‍ കുടിയ്ക്കുന്നതു കൊണ്ടു തന്നെ സ്തനങ്ങളുടെ വൃത്തിയും പരമപ്രധാനം തന്നെ. ഒരോ തവണ കുഞ്ഞിന് പാല്‍ കൊടുക്കുന്നതിനു മുന്‍പും ശേഷവും മുലഞെട്ടുകള്‍ കഴുകണം.  

യോനീമുഖത്ത്

പ്രസവശേഷം ചിലപ്പോള്‍ യോനീമുഖത്ത് സ്റ്റിച്ചുകള്‍ ഉണ്ടാകാം. ഇത് ഉണങ്ങാനും സമയമെടുക്കാം. ഈ ഭാഗം വൃത്തിയായി കഴുകി ഉണക്കി സൂക്ഷിയ്ക്കുക. ഡോക്ടറുടെ നിര്‍ദേശ പ്രകാരം വീര്യം കുറഞ്ഞ ആന്റിസെപ്‌ററിക്കുകളും കഴുകാന്‍ ഉപയോഗിയ്ക്കാം.

ബ്ലീഡിംഗ്

പ്രസവശേഷം ചിലപ്പോള്‍ ബ്ലീഡിംഗ് സാധാരണമാണ്. ഇതല്ലെങ്കില്‍ ആര്‍ത്തവസമയത്ത് രക്തസ്രാവം കൂടുതലായെന്നു വരാം. ഇത്തരം ഘട്ടങ്ങളില്‍ ഇടയ്ക്കിടെ സാനിറ്ററി പാഡ് മാറാന്‍ മറക്കരുത്.

സിസേറിയന്‍ ശേഷം

സിസേറിയന്‍ ശേഷം വയറിലെ മുറിവ് വൃത്തിയാക്കുന്ന കാര്യവും പ്രധാനമാണ്. അല്ലെങ്കില്‍ ഇൗ മുറിവിലൂടെയും അണുബാധയുണ്ടാകാം.  

വസ്ത്രങ്ങള്‍

പ്രസവശേഷം അല്‍പനാളത്തേയ്‌ക്കെങ്കിലും വല്ലാതെ ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കണം. കോട്ടന്‍ വസ്ത്രങ്ങളായിരിക്കും കൂടുതല്‍ നല്ലത്.

അടിവസ്ത്രം

അടിവസ്ത്രങ്ങളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ദിവസവും രണ്ടു തവണയെങ്കിലും ഇവ മാറ്റണം.

ഭക്ഷണത്തിന്റെ വൃത്തി

ഭക്ഷണത്തിന്റെ വൃത്തിയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ പതിപ്പിയ്ക്കുക. വൃത്തിയുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

സന്ദര്‍ശകരെ നിയന്ത്രിയ്ക്കുക

പ്രസവശേഷം അല്‍പനാളക്കേയ്ക്ക് കൂടുതല്‍ സന്ദര്‍ശകരെ അനുവദിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. കാരണം വരുന്നവര്‍ക്ക് എന്തെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ ഇത് അമ്മയ്ക്കും കുഞ്ഞിനും വരാന്‍ സാധ്യത കൂടുതലാണ്.

പ്രസവശേഷം ആരോഗ്യം

പ്രസവശേഷം സ്ത്രീകള്‍ക്ക് ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുക വളരെ സാധാരണമാണ്. എന്നാല്‍ ഇവ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതുമുണ്ട്. കാരണം പ്രസവശേഷം തന്റെ കാര്യം മാത്രമല്ല, കുഞ്ഞിന്റെ കാര്യത്തിലും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കേണമെങ്കില്‍ അമ്മയും ആരോഗ്യവതിയായിരിക്കേണ്ടത് അത്യാവശ്യം തന്നെ. ഇതിനായി ചില കാര്യങ്ങൡ ശ്രദ്ധ വയ്ക്കുകയും വേണം.

നല്ല ഭക്ഷണം അമ്മയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് പ്രസവശേഷം ശരീരം ദുര്‍ബലമാകുന്നതു കൊണ്ടുതന്നെ. പച്ചക്കറികള്‍, ഇലക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, നട്‌സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും. പ്രസവശേഷം നടുവേദന പോലുള്ള ശാരീരിക അസ്വസ്ഥതകള്‍ പതിവാണ്. ഇതിനുള്ള പരിഹാരം വേണ്ട രീതിയില്‍ വിശ്രമം ലഭിയ്ക്കുകയെന്നതാണ്. സാധാരണ പ്രസവമെങ്കില്‍ രണ്ടാഴ്ച വിശ്രമം മതിയാകും. എന്നാല്‍ സിസേറിയനെങ്കില്‍ ചുരുങ്ങിയത് ഒരു മാസമെങ്കിലും വിശ്രമിക്കണം. മുറിവു പൂര്‍ണായും ഉണങ്ങേണ്ടത് അത്യാവശ്യം തന്നെ. കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനു മാത്രമല്ല,അമ്മയുടെ ആരോഗ്യത്തിനും വളരെ പ്രധാനമാണ്. മുലയൂട്ടിയില്ലെങ്കില്‍ മുലപ്പാല്‍ കെട്ടിനിന്ന് മാറിടവേദനയുണ്ടാകാന്‍ സാ്ധ്യതയുണ്ട്. മാത്രമല്ല, സ്തനങ്ങളിലെ കോശങ്ങൡ മുഴകളുണ്ടാകാനും സാധ്യത കൂടുതലാണ്. ഇവ പിന്നീട് സ്തനാര്‍ബുദം വരെയാകാം. വൈകാരിക പ്രശ്‌നങ്ങളും പ്രസവശേഷമുണ്ടാകാം. ഇതിന് യോഗ പോലുള്ളവ ചെയ്യുന്നത് നല്ലതാണ്. വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതു തന്നെ. ഇവ ശരീരവേദനകള്‍ അകലുന്നതിനും തടി കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുകയും ചെയ്യും.

പ്രസവശേഷം ആത്മവിശ്വാസം വീണ്ടെടുക്കാം

പ്രസവം എന്നത് സ്ത്രീയെ സംബന്ധിച്ച് മാനസിക, ശാരീരിക മേഖലകളില്‍ ഏറെ വ്യതിയാനങ്ങളുണ്ടാക്കുന്നതാണ്. പ്രസവാനന്തരമുണ്ടാകുന്ന പെട്ടന്നുള്ള വണ്ണം വെയ്ക്കല്‍ പലര്‍ക്കും മനപ്രയാസമുണ്ടാക്കും. പ്രത്യേകിച്ച് നഗരങ്ങളില്‍ താമസിക്കുന്ന ക്ലബ്ബുകളിലും മറ്റും പോകാറുള്ളവര്‍ക്ക്. ഇതൊരു പ്രശ്നമായി അനുഭവപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടാവുന്ന ചില നിര്‍ദ്ദേശങ്ങളാണ് ഇനി പറയുന്നത്. വീട്ടിനുള്ളില്‍ ചടഞ്ഞിരിക്കേണ്ട ആവശ്യമില്ല. പുറത്തേക്ക് യാത്രകള്‍ പോവുക. അത് പാര്‍ക്കുകളിലേക്കോ, ഷോപ്പിംഗിനോ ഒക്കെ ആകാം. ക്ലിനിക്കുകളിലേക്കോ, നഴ്സിംഗ് ഹോമുകളിലേക്കോ പോകുമ്പോള്‍ മറ്റ് അമ്മമാരെ കാണാനും അവരോട് സംസാരിക്കാനും അവസരം ലഭിച്ചേക്കാം. ഊര്‍ജ്ജസ്വലരായ അമ്മമാരെ സമൂഹവും പ്രോത്സാഹിപ്പിക്കുകയേ ഉള്ളു. അതുകൂടാതെ വീട്ടിനുള്ളില്‍ തന്നെയിരുന്നാല്‍ അത് ടെന്‍ഷന്‍ വര്‍ദ്ധിക്കുന്നതിനും ഇടയാകും.

ശരീരത്തെ പഴയതുപോലെ കാണാതിരിക്കുക. പഴയ വസ്ത്രങ്ങള്‍ ഈ സമയത്ത് അനുയോജ്യമല്ലാത്തിനാല്‍ അവ ഒഴിവാക്കുക. നിങ്ങളുടെ നിലവിലുള്ള ശാരീരികാവസ്ഥക്ക് അനുയോജ്യമായ പുതിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇരുണ്ട നിറമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കടുത്ത നിറമുള്ള വസ്ത്രങ്ങളും, വി ആകൃതിയില്‍ വെട്ടിയ കഴുത്തുള്ള വസ്ത്രങ്ങളും തടി കുറച്ച് തോന്നിപ്പിക്കും. കറുപ്പ് അനുയോജ്യമായ ഒരു കളറാണ്. അതുപോലെ മെറൂണ്‍, ഡാര്‍ക്ക് ബ്രൗണ്‍ തുടങ്ങിയവയും തെരഞ്ഞെടുക്കാം. വളരെ വലിയ പാറ്റേണുകളുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്. അടുപ്പമുള്ളവരുമായി തുറന്ന് സംസാരിക്കാന്‍ കഴിയുന്ന സാഹചര്യം വേണം. അത് സുഹൃത്തോ, സഹോദരിയോ ആരുമാകും. തുറന്ന സംസാരം ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിക്കും. നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാഹചര്യമുണ്ടാക്കുക. കുട്ടിയെ ഭര്‍ത്താവിനെ ഏല്പിച്ച് പുറത്ത് പോവുകയോ, ഇഷ്ടപ്പെട്ട ആഹാരം കഴിക്കുകയോ, ഡ്രൈവ് ചെയ്യുകയോ അങ്ങനെ നിങ്ങള്‍ ഏറെയിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുക. നിങ്ങളുടെ പങ്കാളിയുടെ പിന്തുണയാണ് ഒരു പ്രധാന കാര്യം. നിങ്ങളുടെ അവസ്ഥകള്‍ അടുത്ത് നിന്ന് കണ്ട ആളാണ് ഭര്‍ത്താവ്. നിങ്ങളുടെ വികാരങ്ങളും, മാറ്റങ്ങളും മനസിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കും. വീട്ടുജോലികളും, എക്സര്‍സൈസുകളും ചെയ്യാന്‍ മടിക്കേണ്ടതില്ല. തടി കുറയ്ക്കാന്‍ മാത്രമല്ല മാനസികമായ ഉന്മേഷം ലഭിക്കാനും ഇത് സഹായിക്കും. എപ്പോഴും സ്വന്തം തടിയെക്കുറിച്ച് ചിന്തിച്ച് ആകുലപ്പെടാതെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും, മറ്റ് അമ്മമാരുടെ അനുഭവങ്ങള്‍ പുസ്തകങ്ങള്‍, മാഗസിനുകള്‍, ഇന്‍റര്‍നെറ്റ് എന്നിവ വഴി വായിക്കുകയും ചെയ്യുക.

അമിതവണ്ണവും പ്രസവമരണവും

വൈദ്യശാസ്ത്രം ഇന്ന് ഏറെ പുരോഗമിച്ചു കഴിഞ്ഞു. എങ്കിലും ഇപ്പോഴും പ്രസവമരണങ്ങള്‍ നടക്കുന്നുണ്ടെന്നതാണ് സത്യം. ഇത് അമ്മയുടേതാകാം, കുഞ്ഞിന്റേതുമാകാം. ഇക്കാര്യത്തില്‍ ഇപ്പോഴും ആശങ്കപ്പെടാനുണ്ടെന്നു തന്നെയാണ് ഇത്തരം സംഭവങ്ങള്‍ കാണിക്കുന്നത്. പ്രസവത്തില്‍ അമ്മയുടെ മരണം കൂടുതലും ബ്ലീഡിംഗ് കാരണമാണ്. പ്രസവസമയത്തും ശേഷവും അമിതമായ രക്തപ്രവാഹം വരാം. ഇതിന് പ്രധാനമായി രണ്ടു കാരണമങ്ങളാണുള്ളത്. പ്രസവശേഷം ഗര്‍ഭപാത്രം ചുരുങ്ങാതിരിക്കുന്നത് ഒരു കാരണമാണ്. കൂടുതല്‍ പ്രസവിക്കുന്ന സ്ത്രീകളിലാണ് ഇത്തരം അവസ്ഥ കണ്ടുവരുന്നത്. ഓരോ പ്രസവവും യൂട്രസില്‍ വരുത്തുന്ന മാറ്റങ്ങളാണ് ഇതിന്റെ പ്രധാന കാരണം. പ്രസവത്തെ തുടര്‍ന്ന് ഗര്‍ഭപാത്രത്തില്‍ സംഭവിക്കുന്ന മുറിവുകളാണ് ബ്ലീഡിംഗിനുള്ള മറ്റൊരു കാരണം. അംമ്‌നിയോട്ടിക് ഫഌയിഡ് എമ്പോളിസം എന്നൊരു അവസ്ഥയുണ്ട്. കുഞ്ഞു കിടക്കുന്ന അംമ്‌നിയോട്ടിക് ഫഌയിഡ് പ്രസവത്തിനു തൊട്ടുമുന്‍പേ പുറന്തള്ളും. ഇത് പുറത്തേക്കു പോകുന്നതിന് പകരം അമ്മയുടെ രക്തക്കുഴുലകളിലേക്കു കടന്ന് ശ്വാസതടസമുണ്ടാക്കുകയും മരണകാരണമാവുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രസവമരണങ്ങള്‍ക്ക് കാരണമാകാറുണ്ട്. നേരത്തെ തന്നെ ബിപിയുള്ള സ്ത്രീയാണെങ്കില്‍ ഇക്കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണം. പ്രസവസമയത്തു മാത്രം ചിലരില്‍ ബിപി ഉണ്ടാകാറുണ്ട്. പ്രസവസമയത്തെ ബിപി മരണത്തിന് ഇടയാക്കുകയോ അപസ്മാരം പോലുള്ള രോഗങ്ങള്‍ വരുത്തുകയോ ചെയ്യും. നേരത്തെ രക്തസമ്മര്‍ദമില്ലാത്ത സ്ത്രീകളില്‍ ബിപി വരികയാണെങ്കില്‍ മിക്കവാറും ആറാംമാസമായിരിക്കും ബിപിയുണ്ടാവുക. കുഞ്ഞിനും ബിപി അപകടം വരുത്താനിടയുണ്ട്. പോഷകാഹാരക്കുറവും സമൂഹത്തിലെ ഒരു വിഭാഗം ഗര്‍ഭിണികളില്‍ പ്രസവമരണത്തിന് കാരണമാകാറുണ്ട്. ആവശ്യമായ പോഷകങ്ങളുടെ അഭാവം മഞ്ഞപ്പിത്തം, ഹൃദയാഘാതം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. അമിതവണ്ണം എട്ടു ശതമാനം ഗര്‍ഭിണികളില്‍ മരണകാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. അമിതവണ്ണമുള്ള സ്ത്രീകള്‍ ചിലപ്പോള്‍ പ്രസവസമയത്ത് അബോധാവസ്ഥയിലാകാറുണ്ട്. ചിലരില്‍ രക്തസമ്മര്‍ദവും കൂടും. ഇത്തരം പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കും.

പ്രസവരക്ഷ ആയുര്‍വേദത്തില്‍

പണ്ടു കാലത്ത് പ്രസവരക്ഷക്ക് വേണ്ട പ്രാധാന്യം കൊടുത്തിരുന്നു. എന്നാല്‍ തിരക്കുള്ള ജീവിതശൈലിയിലേക്ക് സ്ത്രീകളും മാറിയതില്‍ പിന്നെ പ്രസവശുശ്രൂഷ പേരിനു മാത്രമായി. ആയുര്‍വേദത്തില്‍ പ്രസവശുശ്രൂഷയെ പറ്റി വ്യക്തമായി പറയുന്നുണ്ട്. ഇവ അറിയൂ. ഗര്‍ഭധാരണം മുതല്‍ എണ്ണതേച്ചുകുളി പ്രധാനം. എണ്ണയ്ക്കു പകരം കുഴമ്പും ഉപയോഗിക്കാം. ഗര്‍ഭിണിയായിരിക്കെ ദിവസവും രാവിലെ ധന്വന്തരം ഗുളിക പാലില്‍ കലക്കി കഴിയ്ക്കുന്നത് നല്ലതാണ്. പ്രസവശേഷം ഒരാഴ്ച കഴിഞ്ഞ് എണ്ണയോ കുഴമ്പോ തേച്ചു കുളിയ്ക്കാം. സിസേറിയനാണെങ്കില്‍ ഡോക്ടറോട് മുറിവുണങ്ങാതെ എണ്ണയോ കുഴമ്പോ ഉപയോഗിക്കരുത്. കുളിയ്ക്കുമ്പോള്‍ മുറിവുള്ളിടത്ത് വെള്ളം വീഴാതെ ശ്രദ്ധിക്കണം. രാവില കുളിയ്ക്കാന്‍ ശ്രദ്ധിക്കുക. കുളിയ്ക്കുമ്പോള്‍ ധന്വന്തം കുഴമ്പ് ഉപയോഗിക്കുന്നത് നന്നായിരിക്കും. കുഴമ്പു തേച്ച് അര മണിക്കൂറെങ്കിലും കഴിഞ്ഞേ കുളിക്കാവൂ. തലയിലും നല്ലപോലെ എണ്ണ തേച്ചു കുളിയ്ക്കണം. കുളിയ്ക്കാന്‍ വേതുവെള്ളം ഉപയോഗിക്കണം. ആര്യവേപ്പ്, അരയാല്‍, പേരാല്‍ തുടങ്ങിയവയുടെ ഇല ഇട്ടു തിളപ്പിക്കുന്ന വെള്ളമാണ് വേതുവെള്ളം എന്ന പേരില്‍ അറിയപ്പെടുന്നത്. തേച്ചുകുളിക്കാന്‍ പയറുപൊടി, ഇഞ്ച, വാകപ്പൊടി എന്നിയാണ് ആയുര്‍വേദം പറയുന്നത്. പ്രസവം കഴിയുമ്പോള്‍ മുടി കൊഴിച്ചില്‍ സാധാരണം. പോഷകഗുണമുള്ള ഭക്ഷണം കഴിയ്‌ക്കേണ്ടതും പ്രധാനം. ഉള്ളിലേഹ്യം, തെങ്ങിന്‍ പൂക്കുല ലേഹ്യം തുടങ്ങിയവ നടുവേദനക്കും ശരീരരക്ഷക്കും നല്ലതാണെന്നും ആയൂര്‍വേദം പറയുന്നു.

പ്രസവശേഷം ശാരീരിക മാറ്റങ്ങള്‍

പ്രസവശേഷം ശരീരമാറ്റങ്ങള്‍ സാധാരണം. എന്നാല്‍ പഴയ നിലയിലേക്ക് ശരീരമെത്താന്‍ വീണ്ടും സമയം പിടിക്കും. യൂട്രസ് നാലാഴ്ചയെങ്കിലും കഴിഞ്ഞേ സാധാരണ നിലയിലെത്തുകയുള്ളൂ. പ്രസവം കഴിഞ്ഞെങ്കിലും ശരീരഭാരവും തടിയും ഉടന്‍ കുറയണമെന്നില്ല. പ്രത്യേകിച്ചും വയര്‍. വയര്‍ കുറയ്ക്കാനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലത്. വയറിന് ചുറ്റും ധരിക്കാവുന്ന ബെല്‍റ്റും ലഭ്യമാണ്. ഗര്‍ഭകാലത്ത് വാട്ടര്‍ വെയ്റ്റുണ്ടാകുക പതിവാണ്. ഇത് പുറത്തു കളയാന്‍ ശരീരം ശ്രമിക്കുന്നതു കാരണം പ്രസവശേഷവും മൂത്രശങ്കയുണ്ടാകുന്നത് സാധാരണം. സാധാരണ പ്രസവത്തില്‍ യോനീഭാഗത്തെ മസിലുകള്‍ അയയുവാന്‍ സാധ്യതയുണ്ട്. ഇത് പൂര്‍വസ്ഥിതിയിലാക്കുന്നതിന് കെജെല്‍ വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്. ചിലരില്‍ പ്രസവശേഷം യോനീഭാഗത്ത് സ്റ്റിച്ചിടേണ്ടതായും വരും. ഇത്തരം മുറിവുകള്‍ ഉണങ്ങിയ ശേഷം മാത്രം വ്യായാമം ചെയ്യുക. പ്രസവശേഷം ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുക സ്തനങ്ങള്‍ക്കാണ്. മുലപ്പാല്‍ വരുന്നതു കാരണം സ്തനവലുപ്പം വര്‍ദ്ധിക്കും. ചിലര്‍ക്ക് സ്തനങ്ങളില്‍ മുലപ്പാല്‍ കെട്ടിക്കിടക്കുന്നത് കാരണം കല്ലിപ്പും വേദനയുമുണ്ടാകും. കുഞ്ഞ് കുടിച്ച ശേഷം അധികം വരുന്ന പാല്‍ പിഴിഞ്ഞു കളയുന്നത് ഇത്തരം പ്രശ്‌നം ഒഴിവാക്കും. മുടി കൊഴിയുക, ചര്‍മത്തില്‍ പാടുകളുണ്ടാകുക തുടങ്ങിയ മാറ്റങ്ങളും ചിലരിലെങ്കിലും കാണാറുണ്ട്.

പ്രസവശേഷം ബ്ലീഡിംഗ് സാധാരണം

പ്രസവശേഷം സ്ത്രീകള്‍ക്ക് ബ്ലീഡിംഗുണ്ടാകുന്നത് സാധാരണമാണ്. രണ്ടുമൂന്ന് ആഴ്ച വരെ ഈ ബ്ലീഡിംഗ് നീണ്ടുനില്‍ക്കാം. എന്നാല്‍ ചില സ്ത്രീകളില്‍ അമിത രക്തസ്രാവം അപകടങ്ങളിലേക്കും വഴിവയ്ക്കാറുണ്ട്. പ്രസവശേഷം ഗര്‍ഭപാത്രം വൃത്തിയാക്കാനുള്ള ഒരു ശാരീരക പ്രക്രിയയാണിത്. സാധാരണ പ്രസവമായാലും സിസേറിയനായാലും വിശ്രമിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ബ്ലീഡിംഗ് കുറയ്ക്കും. 15-20 ദിവസത്തെ വിശ്രമത്തിനു ശേഷം ചെറിയ ജോലികള്‍ ചെയ്തു തുടങ്ങാം. ആവശ്യത്തിന് വിശ്രമമില്ലെങ്കില്‍ രക്തപ്രവാഹവും അധികമാകും. പ്രസവശേഷം അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. മൃദുവായ, വൃത്തിയുള്ള നാപ്കിനുകള്‍ ഉപയോഗിക്കണം. ഇടയ്ക്കിടെ നാപ്കിനുകള്‍ മാറ്റുകയും വേണം. അല്ലെങ്കില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ഒാരോ മണിക്കൂറിലും നാപ്കിന്‍ മാറ്റേണ്ടത്ര ബ്ലീഡിംഗ് ഉണ്ടാകുകയാണെങ്കില്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്. ഇത് മിക്കവാറും അമിതരക്തപ്രവാഹമായിരിക്കും. രണ്ടുമാസത്തേക്കെങ്കിലും ടാബൂണുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ടാബൂണുകള്‍ അണുബാധ്യതയ്ക്കുള്ള സാധ്യത കൂട്ടും. രക്തത്തിന് ദുര്‍ഗന്ധമുണ്ടാവുകയോ ബ്ലീഡിംഗിനിടയ്ക്ക് പനി വരികയോ ചെയ്താലോ ശ്രദ്ധിക്കണം. ഇത് ചിലപ്പോള്‍ അണുബാധയുടെ ലക്ഷണമാകും. മൂത്രം പോകുമ്പോള്‍ വയറുവേദന, വയറ്റില്‍ കൊളുത്തിപ്പിടിക്കല്‍ തുടങ്ങിയ ലക്ഷണങ്ങളും അണുബാധയ്ക്കുണ്ടാകും.

പൊതുസ്ഥലത്ത് മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കുക

പൊതുസ്ഥലത്തും യാത്രചെയ്യുമ്പോഴും കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്. സ്വകാര്യത കളയാതെ, എന്നാല്‍ കുഞ്ഞിന് ബുദ്ധിമുട്ടുണ്ടാകാതെ മുലപ്പാല്‍ കൊടുക്കുകയും വേണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കയ്യിലൊരു ഷാളോ ദുപ്പട്ടയോ ഉണ്ടെങ്കില്‍ നല്ലതാണ്. മറ്റുള്ളവര്‍ കാണാതെ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ഇത് സഹായിക്കും. മുന്‍ഭാഗത്ത് ബട്ടനുകളുള്ള വസ്ത്രങ്ങള്‍ ധരിക്കുക. നഴ്‌സിംഗ് ബ്രാ ഉപയോഗിക്കുന്നതും മുലയൂട്ടല്‍ എളുപ്പമാക്കും. മുലയൂട്ടുമ്പോള്‍ ഇത്തരം ദുപ്പട്ടകളും മറ്റും കുഞ്ഞിന്റെ മുഖത്തേക്ക് വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. ആളുകള്‍ക്ക് പുറംതിരിഞ്ഞിരിക്കാന്‍ സൗകര്യമുണ്ടെങ്കില്‍ ഇങ്ങനെയിരുന്ന് പാലൂട്ടാം. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ജനലിനോട് ചേര്‍ന്നുള്ള സീററിലിരുന്നാല്‍ മുലയൂട്ടാന്‍ കൂടുതല്‍ സൗകര്യമുണ്ടാകും. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എയര്‍ഹോസ്റ്റസുമാരോട് പറഞ്ഞ് അവര്‍ക്കുള്ള വിശ്രമസ്ഥലത്തിരുന്ന് കുഞ്ഞിനെ മുലയൂട്ടാം. ഇപ്പോള്‍ മിക്കവാറും ഷോപ്പിംഗ് മാളുകളില്‍ കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കാനുള്ള പ്രത്യേക സ്ഥലമുണ്ട്. ഇത്തരം സ്ഥലങ്ങള്‍ കണ്ടുപിടിക്കുന്നതായിരിക്കും ഏറ്റവും ഫലപ്രദം.

അമ്മയുടെ ആരോഗ്യത്തിന് പ്രസവശുശ്രൂഷ

ഗര്‍ഭകാലത്തെപ്പോലെ പ്രസവാനന്തര ശുശ്രൂഷയും പ്രധാനമാണ്. അമ്മയുടെ മാത്രമല്ലാ, പാല്‍ കുടിയ്ക്കുന്നതു കൊണ്ട് കുഞ്ഞിന്റെ ആരോഗ്യത്തെയും ഇത് പരോക്ഷമായി ബാധിക്കും. പ്രസവശേഷം പോഷകഗുണമുള്ള ആഹാരം കഴിയ്ക്കുന്നത് പ്രധാനമാണ്. ആരോഗ്യം വീണ്ടെടുക്കാന്‍ ഇത് പ്രധാനമാണ്. പ്രസവത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള മുറിവുകള്‍ കൂടാനും ഇത് പ്രധാനം തന്നെ. നല്ലപോലെ പാലുണ്ടാകണമെങ്കിലും നല്ല ഭക്ഷണം ആവശ്യമാണ്. കുഞ്ഞിന്റെ ഏകഭക്ഷണം മുലപ്പാലാണെന്ന് ഓര്‍ക്കുക. പ്രസവശേഷം അമ്മക്ക് ആയുര്‍വേദ മരുന്നുകളും പ്രത്യേക ഭക്ഷണങ്ങളും നല്‍കുന്ന രീതി നിലവിലുണ്ട്. വിശ്രമം പ്രസവിച്ച സ്ത്രീക്ക് ആവശ്യമാണ്. സിസേറിയനായിരുന്നെങ്കില്‍ കൂടുതല്‍ വിശ്രമമെടുക്കേണ്ടി വരും. ആവശ്യത്തിന് വിശ്രമം ലഭിച്ചില്ലെങ്കില്‍ നടുവേദന, കാലുവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നല്ലപോലെ ഉറങ്ങുകയും വേണം. ചൂടുള്ള പാല്, കടുക് എന്നിവ ഉറക്കത്തിന് സഹായിക്കും. എപ്പോഴും കിടക്കുന്നതും ദോഷം ചെയ്യും. പ്രസവശേഷം ചെയ്യാവുന്ന വ്യായാമങ്ങളുണ്ട്. ശരീരം പൂര്‍വസ്ഥിതിയിലാകാന്‍ ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും. സിസേറിയന്‍ കഴിഞ്ഞവര്‍ കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നടക്കുന്നത് ഇവര്‍ക്ക് പറ്റിയ വ്യായാമമാണ്. കുഞ്ഞിന് മുലപ്പാല്‍ കൊടുക്കേണ്ടത് കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് പ്രധാനമാണ്. മുലയൂട്ടിയില്ലെങ്കില്‍ മുലപ്പാല്‍ കെട്ടിനിന്ന് സ്തനങ്ങള്‍ക്ക് വേദനയും രൂപമാറ്റവുമുണ്ടാകാന്‍ സാധ്യതയുണ്ട്. എല്ലാറ്റിലും കൂടുതലായി വേണ്ടത് മാറ്റങ്ങളുള്‍ക്കൊള്ളാനുള്ള ഒരു മനസാണ്. അമ്മയെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മാനസികമായി ഒരുങ്ങുക. മനസ് അംഗീകരിക്കാത്ത കാര്യത്തെ ശരീരം ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. 

പ്രസവശേഷം ഡിപ്രഷന്‍, കാരണം

അമ്മയാവുക ഒരു സ്ത്രീയുടെ സ്വപ്‌നസാഫല്യമാണെന്ന് തന്നെ പറയാം. എന്നാല്‍ പ്രസവശേഷം ശാരീരികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങള്‍ സ്ത്രീ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഇതിലൊന്നാണ് ഡിപ്രഷന്‍. ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് പുറമെ നിരവധി പ്രശ്‌നങ്ങളാലും ഡിപ്രഷന്‍ ഉണ്ടാകാം. കാരണങ്ങളറിഞ്ഞാല്‍ ഡിപ്രഷന്‍ ചികിത്സിക്കാനും എളുപ്പമാണ്. ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ പ്രസവശേഷം പല സ്ത്രീകളിലും ഡിപ്രഷന്‍ സൃഷ്ടിക്കാറുണ്ട്. താന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കുഞ്ഞിനെക്കൂടി ബാധിക്കുമല്ലോ എന്നോര്‍ത്ത് ഡിപ്രഷനുണ്ടാകാം. കുഞ്ഞിനെ ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കാതിരിക്കാനുള്ള വഴിയാലോചിച്ച് വിഷമിക്കുന്ന സ്ത്രീകളും ഉണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടെ കുഞ്ഞിന് ജന്മം കൊടുക്കേണ്ടി വരുന്നതും ചില സ്ത്രീകളെയെങ്കിലും വിഷമിപ്പിക്കാറുണ്ട്. ആവശ്യങ്ങള്‍ കൂടുകയും പണഞെരുക്കവും അങ്ങനെ ഡിപ്രഷന് ഇട വരുത്തുന്നു. കുഞ്ഞിനോട് നീതി കാണിക്കാനാവുമോ എന്ന സംശയം ഈ അവസ്ഥ ഗുരുതരമാക്കുകയും ചെയ്യുന്നു. കുഞ്ഞുണ്ടാകുന്നതോടെ ഒരു സ്ത്രീയുടെ ജീവിതം ആകെ മാറി മറയും. ഉത്തരവാദിത്വങ്ങളും ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കും. എന്നാല്‍ പലപ്പോഴും ഇത് അംഗീകരിക്കാനാവുന്ന ഒരു മാനസികനിലയായിരിക്കില്ല അമ്മയുടേത്. കുഞ്ഞിനോടുള്ള ഉത്തരവാദിത്വം നേരായ രീതിയില്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കുറ്റബോധവും ഉണ്ടാകും. ഇത്തരം കാര്യങ്ങള്‍ ചിലപ്പോള്‍ ഡിപ്രഷനിലേക്കായിരിക്കും തള്ളി വിടുക. പ്രസവശേഷം ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാകാം. ഇത് മാനസിക നിലയെ ബാധിക്കുന്നുണ്ട്. ഇതിന് പുറമെ രാത്രി കുഞ്ഞിന് പാലു കൊടുക്കേണ്ടി വരുന്നതും ശരിയായ ഉറക്കം ലഭിക്കാത്തതും ശാരീരികക്ഷീണത്തിനും ഇട വരുത്തും. ഇത്തരം അവസ്ഥ ഡിപ്രഷനിലേക്ക് തള്ളിയിടാതിരിക്കാനായി കുടുംബാംഗങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ സഹായിക്കാനാവുക. കുഞ്ഞിനെ നോക്കാനുള്ള ഉത്തരവാദിത്വം അമ്മയോടൊപ്പം അച്ഛനും മറ്റ് കുടുംബാംഗങ്ങള്‍ക്കും പങ്കിട്ടെടുക്കാവുന്നതേയുള്ളൂ. ആണ്‍കുഞ്ഞിനെ മോഹിച്ച് പെണ്‍കുഞ്ഞായാലും പെണ്‍കുട്ടിക്കു വേണ്ടി കൊതിച്ച ആണ്‍കുഞ്ഞിനെ ലഭിച്ചാലും ചിലര്‍ക്ക് ഡിപ്രഷനുണ്ടാകും. അമ്മ മാത്രമല്ലാ, കുടുംബാംഗങ്ങളും ഇത്തരം പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നത് ഒഴിവാക്കുന്നതാണ് ഇതിനുള്ള പരിഹാരം. സാധാരണ ഗതിയില്‍ പ്രസവശേഷമുള്ള ഡിപ്രഷന്‍ കുറച്ചു നാള്‍ കഴിഞ്ഞാല്‍ തനിയെ മാറിക്കൊള്ളും. അല്ലെങ്കില്‍ മാത്രമെ ചികിത്സ തേടേണ്ട കാര്യമുള്ളൂ.

ചര്‍മ പ്രശ്‌നവും പരിഹാരവും പ്രസവാനന്തരം

പ്രസവാനന്തരം സ്ത്രീകളുടെ ശരീരത്തിലും മുഖത്തും കറുത്തതും വെളുത്തതുമായ പാടുകളും വടുക്കളും കുരുക്കളുമെല്ലാം കണ്ടുവരാറുണ്ട്. ഹോര്‍മോണിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കാരണമാണ് പ്രധാനമായും ഇവയുണ്ടാകുന്നത്. സാധാരണയായി കണ്ടുവരുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും ഇതാ; പ്രസവശേഷം മിക്കവാറും സ്ത്രീകളുടെ വയറിലും ശരീരത്തും വലിഞ്ഞ പാടുകള്‍ കാണാറുണ്ട്. ഹോര്‍മോണ്‍ വ്യത്യാസവും ഗര്‍ഭകാലത്ത് തടി കൂടുതന്നതും പിന്നീട് കുറയുന്നതുമെല്ലാം ഇതിനുളള കാരണങ്ങളാണ്. ഇത്തരം പാടുകളില്‍ പുരട്ടാനുളള ലേപനങ്ങള്‍ ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദേശാനുസരണം ഇവ വാങ്ങി ഉപയോഗിക്കാം. ഒലീവെണ്ണ, ബദം എണ്ണ എന്നിവ പാടുകളില്‍ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്. വടുക്കളുണ്ടാകുന്നതും പ്രസവശേഷം സാധാരണയാണ്. വേണ്ട രീതിയില്‍ ചര്‍മം സംരക്ഷിക്കാത്തതാണ് ഇതിന് കാരണം. എണ്ണ ശരീരത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും കഴിവതും ഒഴിവാക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്താല്‍ ഇതു മാറിക്കൊളളും. ഇലക്കറികള്‍ കഴിക്കുന്നതും വടുക്കള്‍ മാറാന്‍ നല്ലതാണ്. പ്രസവശേഷം ദേഹത്ത് പല ഭാഗങ്ങളിലും കറുത്ത പാടുകള്‍ വരുന്നത് സര്‍വസാധാരണമാണ്. ക്ലോസ്മ എന്നാണ് ഇതറിയപ്പെടുന്നത്. മെലാനിന്‍ ഉല്‍പാദനം കൂടുന്നതാണ് ഇതിനു കാരണമാകുന്നത്. ഗര്‍ഭകാലത്ത് ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ തുടങ്ങിയ ഹോണ്‍മോണുകളാണ് മെലാനിന്‍ ഉല്‍പാദനം കൂടുവാന്‍ കാരണം. ഇത്തരം പാടുകളുളളവര്‍ സൂര്യപ്രകാശം കഴിവതും ഒഴിവാക്കണം. ഫോളിക് ആസിഡ് കലര്‍ന്ന ഭക്ഷണം കഴിക്കുന്നത് ഈ പ്രശ്‌നത്തിനുളള പരിഹാരമാണ്. ഇങ്ങനെയുണ്ടാകുന്ന പാടുകള്‍ കാലക്രമേണ മാഞ്ഞുപോകും. പ്രസവശേഷം ഈസ്ട്രജന്റെ ഉല്‍പാദനം കുറയുന്നത് ചര്‍മത്തില്‍ തടിപ്പുകളുണ്ടാക്കാറുണ്ട്. ജലാംശം കുറയുന്നതാണ് ഇതിന് കാരണം. ധാരാളം വെളളം കുടിയ്ക്കുകയും ദേഹത്ത് മോയിസ്ചറൈസര്‍ പുരട്ടുകയും ചെയ്യുന്നത് ഇതിനു പരിഹാരമാകും. കുളിക്കുമ്പോള്‍ വീര്യം കുറഞ്ഞ സോപ്പുപയോഗിക്കുക. പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതും പ്രസവശേഷമുള്ള ചര്‍മസംരക്ഷണത്തെ സഹായിക്കും.

അവസാനം പരിഷ്കരിച്ചത് : 3/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate