অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശിശു ആരോഗ്യപ്രശ്നങ്ങള്‍

ശിശു ആരോഗ്യപ്രശ്നങ്ങള്‍

ശിശു ആരോഗ്യപ്രശ്നങ്ങള്‍

പൊതുവായ ശിശു ആരോഗ്യപ്രശ്നങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

ജനനസമയത്തെ ഭാരക്കുറവ്

 1. ആരോഗ്യവതിയായ ഒരു അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞിന് ഏകദേശം 3.5 കിലോ ഭാരം ഉണ്ടാകും. എന്നാല്‍ ഇന്ത്യന്‍ കുഞ്ഞുങ്ങളുടെ സാധാരണ ഭാരം 2.7 മുതല്‍ 2.9 കിലോ വരെയാണ്. ജനിച്ച് ഒരു മണിക്കൂറിനുള്ളിലെ ഭാരപരിശോധന വളരെ പ്രധാനപ്പെട്ടതാണ്.
  ഇത് കുഞ്ഞിന്‍റെ വളര്‍ച്ചയും അതിജീവനവും നിശ്ചയിക്കുന്നു. അന്താരാഷ്ട്രതലത്തില്‍ 2.5 കിലോയ്ക്ക് താഴെ ഭാരമുള്ള കുഞ്ഞിനെയാണ് ഭാരക്കുറവ് എന്ന് പറയുന്നത്. ഭാരം അളക്കേണ്ടത് ജനിച്ച് ഒരു മണിക്കൂറിനുള്ളിലായിരിക്കണം. ജനനശേഷം ഉണ്ടാകുന്ന ഭാരനഷ്ടം സംഭവിക്കുന്നതിന് മുമ്പ് മാസം തികഞ്ഞതോ തികയാത്തതോ ആയ കുഞ്ഞിനെ പ്രസവിക്കാം. സാധാരണ ഭാരം കുറഞ്ഞ ശിശുക്കള്‍ രണ്ട് തരം.
 • മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍: പ്രായപൂര്‍ത്തിയാകാതെ അഥവാ 37 ആഴ്ചകളടെ ഗര്‍ഭകാലം പൂര്‍ത്തിയാക്കാത്ത കുഞ്ഞുങ്ങള്‍ അവരുടെ ഇന്‍ഡ്രായൂറ്റെറിന്‍ വളര്‍ച്ച സാധാരണമായിരിക്കും. അതായത് ഭാരം, നീളം, വികാസം എന്നിവ സാധാരണയും 2 മുതല്‍ 3 വരെ വര്‍ഷങ്ങള്‍ ഇവര്‍ക്ക് കൃത്യമായ ശ്രദ്ധ നല്‍കണം. വികസിത രാജ്യങ്ങളില്‍ ഭാരം കുറഞ്ഞ കുഞ്ഞുങ്ങളില്‍ മിക്കവയും പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളാണ്.
  പ്രായപൂര്‍ത്തിയാകാതെയുള്ള പ്രസവത്തിന് കാരണം അടുത്തടുത്തുളള ഗര്‍ഭധാരണം, കലശമായ പകര്‍ച്ചവ്യാധികള്‍, റ്റോക്സീമ, കൗമാര ഗര്‍ഭധാരണം, കഠിനമായ കായിക അധ്വാനം എന്നിവയാണ്. എന്നാല്‍ മിക്കവാറും കേസുകളില്‍ കാരണം വ്യക്തമല്ല.
 • സ്‌മാള്‍ ഫോര്‍ ഡേറ്റ് (എസ്.എഫ്.ഡി): പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെയാണ് ഇങ്ങനെ പറയുന്നത്. അവരുടെ ഭാരം ഗര്‍ഭസ്ഥകാലത്തിന്‍റെ 10 മടങ്ങ് ചെറുതാണ്. അത് ഭ്രൂണ വളര്‍ച്ചയെ ബന്ധപ്പെട്ടിരിക്കും. വികസിത രാജ്യങ്ങളിലെ പൂരിഭാഗം ഭാരക്കുറവ് ശിശു ജനനങ്ങള്‍ക്കും കാരണം സ്മാള്‍ ഫോര്‍ ഡേറ്റ് ആണ്. ഇതിന് കാരണങ്ങള്‍ പലതാണ്.
  കാരണം അമ്മ, ഭ്രൂണം, മറുപിള്ള എന്നിവയെ ആശ്രയിച്ചിരിക്കും. അമ്മയെ ബന്ധപ്പെട്ട കാരണങ്ങള്‍ പോഷകാഹാരക്കുറവ്, യൗവനത്തിലെ അതിയായ വിളര്‍ച്ച, ഉയരക്കുറവ്, നിരവധി ഗര്‍ഭധാരണങ്ങള്‍, അടുത്തടുത്ത പ്രസവങ്ങള്‍, ടോക്സീമിയ (മുറിവിലൂടെ അണുബാധയുണ്ടാകുന്ന രോഗാവസ്ഥ), മലേറിയ എന്നിവയാണ്. ഈ കാരണങ്ങളില്‍ മിക്കവയും സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അറിവില്ലായ്മയാണ്. ഭ്രൂണത്തെ ബാധിക്കുന്ന ഘടകങ്ങള്‍ ഇവയാണ്. ഒന്നില്‍ കൂടുതലായ ഗര്‍ഭധാരണം (ഇരട്ടകള്‍, മൂന്ന് കുഞ്ഞുങ്ങള്‍) മൂതവിസര്‍ജ്ജന അണുബാധ, ഭ്രൂണത്തിലെ അസാധാരണത്വം, ക്രോമസോമിലെ അസാധാരണത്വം എന്നിവ മറുപിള്ളയുമായി ബന്ധപ്പെട്ടിരിക്കുന്നത് മറുപിള്ളയുടെ അസാധാരണത്വവും അപര്യാപ്തതയുമാണ്.

ഭാരം കുറഞ്ഞ ശിശുക്കളുടെ ജനനം ഒരു ആഗോള പ്രശ്നമാണ്. എന്നാല്‍ ഭാരം കുറഞ്ഞ കുട്ടികളുടെ ജനനനിരക്ക് വികസിതവും അവികസിതവുമായ രാജ്യങ്ങളില്‍ വ്യത്യസ്തമാണ്. വികസിതരാജ്യങ്ങളില്‍ 4 ശതമാനമാണെങ്കില്‍ അവികസിത രാജ്യങ്ങളില്‍ 30 ശതമാനമാണ്. ഇന്ത്യയില്‍ ജനിക്കുന്ന ഭാരക്കുറവുള്ള ശിശുജനങ്ങളും സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ മൂലമുള്ള എസ്.എഫ്.ഡി. കാരണമാണ്. താഴെപറയുന്ന കാര്യങ്ങള്‍ ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ ജനനം പ്രതിരോധിക്കുന്നു

 • നല്ല ഗര്‍ഭകാല സംരക്ഷണവും കൃത്യമായ ആസൂത്രണവും
 • നേരത്തേയുള്ള രജിസ്റ്ററേഷനും തൊഴില്‍പരമായ അപകട സാധ്യത തിരിച്ചറിയുക.
 • സമീകൃത ഭക്ഷണക്രമം പ്രോത്സാഹിപ്പിക്കുകയും അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കുന്നതും പ്രോത്സാഹിപ്പിക്കുക.
 • ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്താതിമര്‍ദ്ദം എന്നിവ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുക.
 • പുകവില, സ്വയചികിത്സയും മുറി വൈദ്യവും ഇവ നിരുല്‍സാഹിപ്പിക്കുക.
 • കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ പരിശീലിക്കുക. ഗര്‍ഭകാല ഇടവേളകളും സമയവും ക്രമപ്പെടുത്തുക.
 • സ്ത്രീകളുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതി ഉയര്‍ത്തുക
 • ലിംഗാവബോധം പ്രോത്സാഹിപ്പിക്കുക
 • ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ ചികിത്സയും സംരക്ഷണവും താഴെ പറയുന്ന രീതിയില്‍ ക്രമപ്പെടുത്തുക.

സ്ഥാപനതലം : 2 കിലോയ്ക്ക് താഴെ ഭാരമുള്ള കുട്ടികളുടെ ആശുപത്രി നഴ്സറികളിലെ ഇന്‍ക്കുബേറ്ററില്‍ സൂക്ഷിക്കുന്നത് ഓക്സിജന്‍ വിതരണം, ഊഷ്മാവ്, ഈര്‍പ്പാവസ്ഥ എന്നിവ നിയന്ത്രിക്കും. അതുകൊണ്ട് ഇത്തരം കുട്ടികളെ എത്രയും വേഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കുക.

ഗാര്‍ഹിക തലം : 2.0-2.5 കിലോ ഭാരക്കുറവുള്ള കുഞ്ഞിനെ ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും വീട്ടില്‍ തന്നെ കൈകാര്യം ചെയ്യാം. കുഞ്ഞിന് ആവശ്യത്തിന് ചൂടും ഭക്ഷണവും നല്‍കുന്നതോടൊപ്പം അണുബാധ ഏല്‍ക്കാതെ നോക്കുകയും വേണം. മുലപ്പാലാണ് ഭാരക്കുറവുള്ള കുട്ടികളെ പുഷ്ടിപ്പെടുത്താന്‍ ഏറ്റവും പ്രധാന മാര്‍ഗ്ഗം. ഇത്തരം കുട്ടികളുടെ ഭാരം പതിവായി നിരീക്ഷിക്കണം. ക്രമമായ ഭാരക്കൂടുതല്‍ കുഞ്ഞിന്‍റെ വളര്‍ച്ച തൃപ്തികരമാക്കുന്നു.

പോഷകാഹാരക്കുറവ് : പോഷകാഹാരക്കുറവ് എന്നത് അപര്യാപ്തമായതും അസന്തുലിതമായ ഭക്ഷണക്രമം എന്നാണ്. പോഷകാഹാരക്കുറവിലെ പ്രധാന പ്രശ്നം മാംസ്യ ഊര്‍ജ്ജ പോഷഹാര കുറവാണ്. നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് നൂട്രീഷ്യന്‍ ആന്‍റ് എല്‍.എഫ്.എച്ച്. എസ് ന്‍റെ അഭിപ്രായത്തില്‍ 1992-93 കാലത്ത് പോഷകാഹാരക്കുറവ് ബാധിച്ച കുട്ടികളുടെ പ്രായം 6 മാസം മുതല്‍ 2 വര്‍ഷങ്ങള്‍ ആയിരുന്നു.

ഇത് കുട്ടികളില്‍ മോശമായ പ്രതിരോധശേഷി കാരണം രോഗങ്ങള്‍ വരാന്‍ അവസരങ്ങള്‍ കൂടാം. പോഷകാഹാരക്കുറവ് തടയേണ്ടത് അത്യാവശ്യമാണ്. കാരണം കുട്ടികളുടെ വളര്‍ച്ചയും വികാസവും തടസ്സപ്പെടത്തുന്നു. കൂടാതെ പോഷകാഹാരക്കുറവ് പ്രശ്നങ്ങളുടെയും ബന്ധപ്പെട്ട അസുഖങ്ങളുടെയും ചികിത്സ വളരെ വിലയേറിയതാണ്.

 1. നിര്‍ബന്ധമായും 6 മാസം മുലപ്പാല്‍ മാത്രം കുഞ്ഞിന് നല്‍കണം
 2. 5-6 മാസങ്ങള്‍ക്ക് ശേഷം മുലപ്പാലിനൊപ്പം പോഷകാഹാരസമ്പുഷ്ടമായ ഭക്ഷണപദാര്‍ത്ഥങ്ങളായ പശുവിന്‍ പാല്‍, പജങ്ങള്‍, വേകിച്ച അരി, മറ്റ് ധാന്യങ്ങളും പയറുകളും നല്‍കാവുന്നതാണ്.
 3. ധാന്യങ്ങളും പയറുകളും മലക്കറികളും പഴങ്ങളും പാലും പാലുല്‍പ്പന്നങ്ങളും ചേരന്ന പൂര്‍ണ്ണ ഡയറ്റ് നല്‍കുക.
 4. പെണ്‍ കുഞ്ഞിന് കൃത്യമായും പര്യാപ്തവുമായ ആഹാരം നല്‍കുക.
 5. പോഷകാഹാരക്കുറവും പ്രശ്നങ്ങളും നേരത്തെ തിരിച്ചറിയുകയും ചികിത്സിക്കുകയും വേണം.

പകര്‍ച്ച വ്യാധികള്‍

പകര്‍ച്ച വ്യാധികള്‍ കുട്ടികളില്‍ സാധാരണമാണെങ്കിലും ശിശുമരണനിരക്ക് വര്‍ദ്ധിക്കാന്‍ ഇത് ഒരു പ്രധാന കാരണമാണ്.വയറിളക്കം,തീവ്ര ശ്വാസകോശം പ്രശ്നങ്ങള്‍ (എ.ആര്‍.ഐ.) ,അഞ്ചാം പനി.വില്ലന്‍ ചുമ,ഡിഫ്ത്തീരിയ,പിള്ളവാദം,റ്റെറ്റനസ്,ക്ഷയം എന്നിയവയാണ് കുട്ടികളെ ബാധിക്കുന്ന പ്രധാന വ്യാധികള്‍.1997 ലെ കണക്കനുസരിച്ച് വികസിത രാജ്യങ്ങളില്‍ 19 ശതമാനം ശിശുമരണങ്ങള്‍‌ക്കും കാരണം അതിസാരമാണ്. 13 ശതമാനം ശിശുമരണ കാരണം പിള്ളവാതം മാത്രമാണ്.
അപകടവും വിഷബാധയും :ഇവ രണ്ടും വീട്, റോഡ്, സ്കൂള്‍ എന്നിവ ബന്ധപ്പെട്ട സാധാരണ അപകടങ്ങളാണ്. ഇത്തരം അവസരങ്ങള്‍ പൊള്ളല്‍, മുറിവുകള്‍, മുങ്ങുക, വിഷബാധ, വീഴ്ച, വൈദ്യുതാഘാതം, റോഡപകടങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

ശിശു ആരോഗ്യ സംരക്ഷണം

ശിശു ആരോഗ്യ സംരക്ഷണം ഗര്‍ഭകാലം മുതല്‍ ജനനം വരെയും ജനനം മുതല്‍ 5 വയസ്സു വരെയും തുടരുന്നു. 5 വയസ്സു മുതല്‍ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നത് സ്കൂള്‍ ആരോഗ്യപ്രവര്‍ത്തകരാണ്. മാതൃശിശു സംരക്ഷണ സേവനത്തിലുള്ളവര്‍ സ്കൂള്‍ ആരോഗ്യ സംരക്ഷണ ടീമില്‍ അംഗങ്ങള്‍ ആകുകയോ ആകാതിരിക്കുകയും ആകാം.

ഒരു കുഞ്ഞിന്‍റെ ആരോഗ്യം തുടങ്ങുന്നത്, ഭാവിയില്‍ അമ്മയാകേണ്ട ഒരു പെണ്‍കുഞ്ഞിന്‍റെ ജനനത്തോടെയാണ്. ശിശു ആരോഗ്യസംരക്ഷണം ഉള്‍‌ക്കൊളളുന്നത് ഭ്രൂണസംരക്ഷണം, നവജാതശിശു സംരക്ഷണം ജനനം മുതല്‍ 28 ദിവസങ്ങള്‍, ശിശു സംരക്ഷണം ഒരു മാസം മുതല്‍ 12 മാസങ്ങള്‍, പിച്ചവയ്ക്കുന്ന കാല സംരക്ഷണം - ഒരു വര്‍ഷം മുതല്‍ 2 വര്‍ഷങ്ങള്‍, സ്കൂള്‍ വിദ്യാഭ്യാസകാലത്തിന് മുമ്പുള്ള കാലം, 2 വര്‍ഷങ്ങള്‍ തുടങ്ങുന്ന പ്രായം. താഴെപ്പറയുന്ന ലക്ഷണങ്ങളാണ് ശിശു ആരോഗ്യസംരക്ഷണ സേവനങ്ങള്‍ ഉറപ്പുവരുത്തേണ്ടത്.

 • എല്ലാ കുട്ടികള്‍ക്കും പര്യാപ്തവും കൃത്യവുമായ സംരക്ഷണവും പോഷണവും ലഭിക്കുന്നുണ്ട്.
 • അവരുടെ വളര്‍ച്ചയും വികാസവും വീക്ഷിക്കുകയും വ്യതിയാനങ്ങള്‍ തിരിച്ചറിഞ്ഞ് സമയാസമയം ചികിത്സിക്കുകയും വേണം.
 • വൈകല്യങ്ങള്‍ കണ്ടുപിടിക്കുകയും അവ വഷളാകുന്നതിന് മുമ്പ് തുമസം കൂടാതെ അത് ചികിത്സിക്കുകയും വേണം.
 • പരിശീലനം ലഭിച്ചവര്‍ സംരക്ഷണം നല്‍കണം.
 • ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കാന്‍ അമ്മമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിശീലനവും വിദ്യാഭ്യാസവും നല്‍കണം.

വിവിധ അവസ്ഥകളിലെ ശിശു ആരോഗ്യസംരക്ഷണം താഴെ പറയുന്നു.

ഭ്രൂണ സംരക്ഷണം

ഗര്‍ഭകാല സംരക്ഷണ ലക്ഷ്യങ്ങളില്‍ ഒന്നാണ് പൂര്‍ണ്ണ വളര്‍ച്ച എത്തിയതും സജീവവും ആരോഗ്യവാനുമായ ശിശുക്കളുടെ ജനനം. ഗര്‍ഭകാലസംരക്ഷണം ലക്‌ഷ്യം വയ്ക്കുന്നത് അമ്മയുടെ ആരോഗ്യസംരക്ഷണവും സങ്കീര്‍ണതകളുടെ പ്രതിതോധവും മാത്രമല്ല ഒപ്പം ഭാരക്കുറവ്, ഭ്രൂണ ക്രമക്കേട്, നവജാത അസ്പിക്സിയ, ജന്‍മനെയുള്ള വൈകല്യങ്ങള്‍ ശ്രദ്ധിക്കണം. ഭ്രൂണസംരക്ഷണം വിരല്‍ ചൂണ്ടുന്നത് ഗര്‍ഭകാല ശിശുസംരക്ഷണമാണ്.

ആരോഗ്യ ശാസ്ത്രത്തിന്‍റെ പുരോഗതികളായ അമിനോസെന്‍റസിസ്, കോറിയോണ്‍ ബയോപ്സി, അള്‍ട്രാ സോണോഗ്രാഫി, ഫീറ്റോസ്‌കോപി ഇത്തരം വൈകല്യങ്ങള്‍ മനസ്സിലാക്കാന്‍ ഉതകുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. ഭാരക്കുറവു പോലുളള പല വൈകല്യങ്ങളും പ്രതിരോധിക്കുകയും സാധാരണ വളര്‍ച്ചയും വികാസവും പ്രോത്സാഹിപ്പിക്കുകയും വേണം. യഥാക്രമമുള്ളതും ശരിയായതുമായ കുടുംബാസ്ത്രണവും പ്രസവത്തിന് പ്രയോജനം ചെയ്യും.

നവജാതശിശുക്കളിലെ മഞ്ഞപ്പിത്തം

നവജാതശിശുക്കളിലെ മഞ്ഞപ്പിത്തം നിര്‍വചനം

മഞ്ഞനിറത്തിലുള്ള ത്വക്കും വെള്ള നിറത്തിലുള്ള കണ്ണുകളിലും പ്രത്യക്ഷപ്പെടുന്ന ബില്ലി റൂബിന്‍ ആണ് ഇത്. നവജാതശിശുക്കളില്‍ ഒരു അളവുവരെ മഞ്ഞപ്പിത്തം സാധാരണമാണ്. ഇതിന് കാരണം അരുണ രക്താസണുക്കളുടെ പരാജയവും (ഇത് മഞ്ഞ രക്തത്തിലേക്ക് പുറന്തള്ളുന്നു) നവജാത ശിശുവിന്‍റെ കരളിന്‍റെ വളര്‍ച്ചക്കുറവുമാണ് (മഞ്ഞയായ മൂത്രത്തിലൂടെ പുറന്തള്ളാന്‍ കഴിയാകെത വരിക) സാധാരണ നവജാതമഞ്ഞപ്പിത്തം പ്രത്യക്ഷപ്പെടുന്നത് ജീവിതത്തിന്‍റെ 2 മുതല്‍ 5 വരെ ദിവസങ്ങളിലും വളരെ വേഗം അപ്രത്യക്ഷമാവുകയും ചെയ്യും.

നവജാത മഞ്ഞപ്പിത്തം നവജാത ഹൈപ്പര്‍ ബില്ലിറൂബിന്‍, ഫിസിയോളജിക് മഞ്ഞപ്പിത്തം എന്ന് വിശേഷിപ്പിക്കാറുണ്ട്.

സാധാരണയായി നവജാത ശിശുക്കളില്‍ കാണുന്ന മഞ്ഞപ്പിത്തം അത്ര അപകടകാരിയല്ല. ഇത് ജനിച്ച് രണ്ടു ദിവസത്തിനകം പ്രത്യക്ഷപ്പെടുന്നു. പ്രായപൂര്‍ത്തിയായ ജനനങ്ങളില്‍ 8 ദിവസത്തിനകം പ്രായപൂര്‍ത്തിയാകാത്ത ജനനങ്ങളില്‍ 14 ദിവസങ്ങള്‍ക്ക് ശേഷവുമാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.

ഇതിന് കാരണം നവജാത ശിശുവിന്‍റെ കരളിന് വേഗത്തില്‍ ബില്ലിറൂബിന്‍ എന്ന വര്‍ണ്ണത്തെ പുറംതള്ളാന്‍ കഴിയാത്തതാണ്. ബില്ലിറൂബിന്‍ ഒരു മഞ്ഞ വര്‍ണ്ണമാണ്. അരുണാണുക്കള്‍ തകരാറിലാകുകയും വൃക്കയും കരളും അത് പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. കരള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ഈ വര്‍ണ്ണത്തെ പുറന്തള്ളാതെ കൂട്ടിവയ്ക്കുന്നു. ഇതിന്‍റെ ഫലമായി തൊലിപ്പുറത്ത് മഞ്ഞിനിറം പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ട് ജനിച്ച് രണ്ടു ദിവസം കഴിയുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഈ നിറം കണ്ട് പരിഭ്രാന്തരാകേണ്ട.

ലക്ഷണങ്ങള്‍

 • തൊലിപ്പുറത്തെ മഞ്ഞ നിറം
 • നഖത്തിന് മഞ്ഞ നിറം
 • സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കുഞ്ഞ് ദീര്‍ഘനേരം ഉറങ്ങുന്നു

ചികിത്സ

കഠിനമല്ലാത്ത ജോന്‍ഡിസ് 10 ദിവസങ്ങള്‍ക്കകം ഭേദപ്പെടും. എന്നാല്‍ താഴെപ്പറയുന്ന ചികിത്സാരീതികള്‍ രോഗകാഠിന്യം കുറയ്ക്കാന്‍ നിര്‍ബന്ധമായും പാലിക്കണം.

 • നിരവധി തവണ മുലപ്പാല്‍ നല്‍കുക
 • നേരിട്ടല്ലാതെയുള്ള സൂര്യപ്രകാശം കൊള്ളിക്കുക. സാധ്യമെങ്കില്‍ കുഞ്ഞിനെ നേര്‍ത്ത മറയുള്ള ജനാലയ്ക്കരികിലെ കട്ടിലിലോ തൊട്ടിലിലോ കിടത്തുക.
 • ബില്ലി പ്രകാശത്തിന് താഴെ കിടത്തുക. ഇത് ബില്ലിറൂബിന്റെ അളവ് നശിപ്പിക്കുന്നു. ഇതിന് നീല ലൈറ്റാണ് ഉപയോഗിക്കുന്നത്. ബില്ലിറൂബിന്‍ കുറയ്ക്കാന്‍ പച്ച ലൈറ്റാണ് അധികം ഫലപ്രദം. എന്നിരുന്നാലും കുഞ്ഞ് രോഗിയായി പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാല്‍ സാധാരണയായി ഇത് ഉപയോഗിക്കാറില്ല.
 • ചില അത്യാഹിത ഘട്ടങ്ങളില്‍ രക്തം മാറ്റി വയ്ക്കാറുണ്ട്
 • മഞ്ഞ വര്‍ണ്ണം കുറയ്ക്കാ കരളിനെ ഉത്തേജിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം ശ്രദ്ധിക്കുക

കുറിപ്പ്:

മഞ്ഞപ്പിത്തം രണ്ട് ദിവസത്തില്‍ കൂടുതല്‍ തുടരുകയാണെങ്കില്‍ ഗലക്‌റ്റോസ്മിയ, പാരമ്പര്യ പൈപ്പോതൈറോഡിസം എന്നിവ പരിശോധിക്കുക. കുടുംബചരിത്രം കുഞ്ഞിന്‍റെ ഭാരത്തോടൊപ്പം വിശകലപനം ചെയ്യുക. മലത്തിന്റെ നിറവും പരിശോധിക്കണം.

ചില താല്‍പര്യം ജനിപ്പിക്കുന്ന സത്യങ്ങള്‍

 • സര്‍‌വ്വേ തെളിയിക്കുന്നത് മഞ്ഞപ്പിത്തം സാധാരണ ആണ്‍കുട്ടികളിലാണ് പെണ്‍കുട്ടികളെക്കാള്‍ കാണപ്പെടുന്നത് എന്നിരുന്നാലും ഇത് ബില്ലിറൂബിന്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ടതല്ല.
 • ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ ഈ ഇടയ്ക്ക് പ്രസ്താവിച്ചത് കഠിനമായ സൂര്യപ്രകാശം ത്വക്കില്‍ പാടുകള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നാണ്. ഇത്തരം പാട്ടുകള്‍ മെറ്റാനോസൈറ്റിക് നേവി എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് കുഞ്ഞിനെ സൂര്യപ്രകാശം കാണിക്കുമ്പോള്‍ മാതാപിതാക്കള്‍ വേണ്ടി സംരക്ഷണം ഉറപ്പാക്കണം.
 • കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ജോണ്‍സ് ഹോപ്പ്‌കിന്‍സ് യൂണിവേഴ്സിറ്റി ത്വക്കില്‍ മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണം ഒരു ശക്തിയേറിയ ഓക്സിഡന്‍റ് (ഓക്സിജനും ഏതെങ്കിലും മൂലകവും ചേര്‍ന്ന രാസവസ്തു) ആണെന്നാണ്.
 • ജനിച്ച ആദ്യ ദിവസങ്ങളില്‍ നവജാത ശിശുവിന് ജലം നല്‍കുന്നത് മഞ്ഞപ്പിത്തം കഠിനമാകാന്‍ കാരണമാകും. അതുകൊണ്ട് കുഞ്ഞിന് മറ്റ് പാനീയങ്ങളേക്കാള്‍ മുലപ്പാല്‍ നല്‍കുക.

അവലംബം: oneindia

നവജാത ശിശു സംരക്ഷണം

നവജാതശിശു ഉള്‍പ്പെടുന്നത് ജനനം മുതല്‍ 28 ദിനങ്ങളാണ്. ഈ കാലയളവിലെസംരക്ഷണം നവജാത ശിശു മരണത്തെ കുറയ്ക്കാന്‍ വളരെ സഹായകമാണ്. ഈ കാലത്തെ സംരക്ഷണം നല്‍കുന്ന് ഒപ്റ്റട്രീഷ്യന്‍, ശിശു വിദഗ്ദ്ധന്‍ (പീഡിയാട്രീഷ്യന്‍) നഴ്സിംഗ് സ്റ്റാഫ് എന്നിവരടങ്ങിയ ഒരു ടീമാണ്. ജനിച്ച് ആദ്യ ആഴ്ച, പ്രത്യേകിച്ച് ആദ്യ 24-28 മണിക്കൂര്‍ വളരെ നിര്‍ണ്ണായകമാണ്. കാരണം ഈ സമയത്തെ എന്തെങ്കിലും അബദ്ധം മരണം വരെ എത്തിക്കാം. ഇത്തരം സംരക്ഷണം 50-60% ശിശുമരണനിരക്ക് തടയുന്നു. ഇവയില്‍ പകുതിയോളം കുട്ടികളെയും ആദ്യ ആഴ്ചയില്‍ തന്നെ പ്രതിരോധിക്കാം. ശിശുസംരക്ഷണം പ്രസവത്തിന് മുമ്പും ശേഷവും നേരത്തേ ചര്‍ച്ച ചെയ്യപ്പെടണം.

ശൈശവ, പിച്ച നടക്കുന്ന, പ്രീ-സ്കൂള്‍ കുട്ടികളുടെ സംരക്ഷണം

ശൈശവം, പിച്ച നടക്കുന്നവര്‍, പ്രി-സ്കൂള്‍ എന്നീ കുട്ടികളെ അഞ്ച് വിഭാഗങ്ങളായി തിരിക്കാം. യഥാര്‍ത്ഥത്തില്‍, ഇത്തരം ഘട്ടങ്ങള്‍ വളര്‍ച്ചയുടെയും വികാസത്തിന്‍റെയും അഞ്ചില്‍ താഴെ വര്‍ഷങ്ങളാണ്. ഇത്തരം കാലഘട്ടത്തിലുള്ള കുട്ടികളുടെ സംരക്ഷണം അനുയോജ്യമായ കാഴ്ചപ്പാടില്‍ ഒരേ സമയം ചര്‍ച്ച ചെയ്യപ്പെടുന്നു. കൂടാതെ, ഇത്തരം സംരക്ഷണം ഒരു ഗ്രൂപ്പില്‍ നിന്ന് മറ്റൊന്നിലേയ്ക്കുള്ള തുടര്‍ച്ചയും :ഇതിലെ ഘടകങ്ങള്‍ ഒന്നു തന്നെയായിരിക്കും. ആശുപത്രികളിലെ ആരോഗ്യ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവയിലെ അതേ ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഇത്തരം ഈ അഞ്ച് വയസ്സിന് താഴെയുള്ളവരുടെ സംരക്ഷണം നല്‍കുന്നത്.

വളര്‍ച്ചയുടെയും വികാസത്തിന്‍റെയും നിരീക്ഷണം

നിരന്തരം കുട്ടികളുടെ വളര്‍ച്ചയും വികാസവും നിരീക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് സൂചിപ്പിക്കുന്നത് കുട്ടികളിലെ ആരോഗ്യ-പോഷകാഹാര നിലയെയാണ്. ഇത് സധാരണ വളര്‍ച്ചാ വികാസത്തില്‍ നിന്നുള്ള വ്യതിയാനം മനസ്സിലാക്കാനും കൃത്യ സമയത്ത് കുടുംബത്തിലും ആരോഗ്യ കേന്ദ്രത്തിലൂടെയും അത് കുറവ് പരിഹരിക്കാനും സാധിക്കും.

കുട്ടിയുടെ വളര്‍ച്ച

വളര്‍ച്ച എന്നത് കുട്ടിയുടെ ശരീര ഭാരം, തല, കുട്ടിയുടെ ഉയരം കൈയ്യുടെയും നെഞ്ചിന്റെയും ചുറ്റളവ് എന്നിവ ഉള്‍പ്പെടുന്ന ശാരീരിക വലുപ്പത്തിന്‍റെ ഉയര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം അളവിനെ ആന്ത്രോപോമെട്രിക്സ് അളവ് എന്നാണ് പറയുന്നത്. ഇത്തരം അളവ് സാധാരണമാണോ പരിധി കവിഞ്ഞോ ഇല്ലയോ എന്നത് ഇത്തരം അളവുകള്‍ റഫറന്‍സ് സ്റ്റാന്‍റേര്‍ഡ് ഉപയോഗിച്ചാണ് (+/2 സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍) ഇത്തരം അളവ് ശതമാനത്തിലും അളക്കാം. (ഒരു പ്രത്യേക നിലയിലുള്ള കുട്ടികളുടെ ശതമാനം) ഉദാ : 50 ശതമാനം പിരധിയില്‍ വരുന്നവരെ 3-ാം ശതമാനക്കാരെന്നും 97 ശതമാനക്കാരെന്നും പരിഗണിക്കാം. ഈ രണ്ട് പരിധികള്‍ക്കിടയില്‍ വരുന്ന കുട്ടികളുടെ ഭാരം (94%) സാധാരണ നിലയില്‍ പരിഗണിക്കാം.

പഠനങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.ഡി.എം.ആര്‍.) ഇന്ത്യന്‍ കുട്ടികളുടെ വളര്‍ച്ച അളക്കാന്‍ ഒരു ഏകകം നിര്‍മ്മിച്ചു. ലോകാരോഗ്യ സംഘടനയും (ഡബ്ലിയു. എച്ച്. ഒ.) ഒരു റഫറന്‍സ് സ്റ്റാന്‍‌ഡേര്‍ഡ് ആഗോളതലത്തില്‍ നിര്‍മ്മിച്ചു.

ഈ വളര്‍ച്ചാ ചാര്‍ട്ടിന് ഗുണം നിരവധിയാണ്. താഴെപറയുന്ന മേഘലകളിലെല്ലാം ഇത് സഹായിക്കുന്നു.

 • അമ്മയുടെ സഹായത്തോടെ ക്രമമായി ഭാരം അളക്കുകയും വളര്‍ച്ച നിരീക്ഷിക്കുകയും വേണം.
 • കുട്ടികളുടെ പോഷകാഹാരക്കുറവ് നില മനസ്സിലാക്കാന്‍ സാധിക്കും.
 • പോഷകാഹാരക്കുറവ് നില മനസ്സിലാക്കി നിര്‍ദ്ദേശിച്ചിട്ടുള്ള പ്രവൃത്തി തിരഞ്ഞെടുക്കുക.
 • അമ്മമാര്‍ക്ക് ക്രമമായി ഭാരം അളക്കുകയും പോഷകാഹാരക്കുറവ് നിയന്ത്രിക്കാനും പ്രതിരോധിക്കാനും അതിന്റെ പ്രാധാന്യം പഠിപ്പിക്കുക.
 • പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ നിര്‍മ്മിക്കുകയും പ്രയോജനം വിലയിരുത്തുകയും വേണം.

വളര്‍ച്ചയുടെ മാതൃക

വളര്‍ച്ച കുട്ടികളില്‍ അവരുടെ വയസ്സ്, വയസ്സില്‍ തന്നെ എന്‍‌സോഗമസ്സ് എക്‌സോഗമസ്സ് എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. കുട്ടികളുടെ വളര്‍ച്ച അളക്കാന്‍ പ്രായോഗികമായ മാര്‍ഗ്ഗമാണ് ആന്ത്രോപൊമെട്രിക് അളവ്. ഇതിന്‍റെ ചെറു വിവരണം ചുവടെ ചേര്‍ക്കുന്നു. സാധാരണ, ആരോഗ്യമുളളതും നല്ല വെള്ളം ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് ആദ്യ ഒരു വര്‍ഷം വളരെ വേഗം സംഭവിക്കുന്നു.

ഭാരം: സാധാരണ എല്ലാ കുഞ്ഞുങ്ങളും ജനിച്ച് 3-4 ദിവസങ്ങളില്‍ ഭാരം കുറയുന്നത് കാണാം. അതുപോലെ 7-10 ദിവസങ്ങളില്‍ അത് വീണ്ടെടുക്കുകയും ചെയ്യും. ആദ്യ 3 മാസങ്ങളില്‍ കുട്ടികളുടെ ഭാരം 25-30 ഗ്രാം വീതമായിരിക്കും. ദിവസംതോറുമുള്ള വളര്‍ച്ച. അതിനുശേഷം വളര്‍ച്ച അല്‍പം വേഗത്തിലാകുന്നു. സാധാരണ, 5 മാസം കൊണ്ട് കുട്ടിയുടെ വളര്‍ച്ച ജനനസമയത്തെ ഭാരത്തിന്‍റെ ഇരട്ടിയാകുന്നു. ഒരു വര്‍ഷം കൊണ്ട് മൂന്ന് ഇരട്ടിയും. ഭാരക്കുറവുള്ള കുട്ടികള്‍ക്ക് ഇത് ബാധകമല്ല.

ഭാരക്കുറവുള്ള കുട്ടികളുടെ ഭാരം വേഗം ഇരട്ടിയാകുകയും ഒരു വര്‍ഷം കൊണ്ട് ഭാരം നാല് ഇരട്ടിയാകുകയും ചെയ്യുന്നു. ഒരു വര്‍ഷത്തിന് ശേഷം വളര്‍ച്ച അത്ര വേഗത്തിലല്ലാതാകുന്നു. മിക്ക കുട്ടികളിലെയും വളര്‍ച്ച 5-6 മാസങ്ങള്‍ ജനന സമയത്തെ ഭാരത്തിന്‍റെ ഇരട്ടിയാകുന്നു. എന്നാല്‍ ഈ ഘട്ടത്തിന് ശേഷം വളര്‍ച്ചാമേപ്പ് താഴോട്ടാകുന്നു. അഥവാ ചലനരഹിതമാകുന്നു. ഇതിന് കാരണം മുലപ്പാലിന്റെ ലഭ്യത കുറവാണ്. മുലപ്പാലിന് പകരം നേരത്തെ ചര്‍ച്ച ചെയ്ത അനുബന്ധമായ ആഹാരം നല്‍കണം.
കുട്ടിയുടെ ഭാഗം അവന്‍റെ/ അവളുടെ ഭാരത്തെ ആശ്രയിച്ചിരിക്കും. കുട്ടിയുടെ ഭാരം ശരിയാണോ എന്ന് ക്രമമായി പരിശോധിക്കണം. ഭാരം അധികമോ കുറവോ ആകാം. ഭാരക്കുറവും നീളക്കൂടുതലും സൂചിപ്പിക്കുന്നത് ഇമാസിയേഷന്‍ അഥവാ പോഷകാഹാരക്കുറവിനെയാണ്.

ഉയരം :ഉയരം കുട്ടികളുടെ വളര്‍ച്ചയുടെ മറ്റൊരു അളവാണ്. നവജാത ശിശുവിന്‍റെ ഉയരം 50 സെ.മീ. ആണ്. ആദ്യത്തെ വര്‍ഷത്തെ ഉയരം 25 മസ.മീ. ഉം രണ്ടാം വര്‍ഷം 12 സെ.മീ ഉം 3, 4, 5 വര്‍ഷങ്ങളില്‍ ഉയരം 9, 7, 6 സെ.മീ. വീതവുമാണ്. ഉയരം വയസ്സിനനുശ്രിതമല്ലെങ്കില്‍ അത് വളര്‍ച്ച മുട്ടിയ അവസ്ഥയാണ്. ഭാരത്തെപ്പോലെ ഉയരം വേഗം പോഷകാഹാരക്കുറവ് കാരണമല്ല. ഗുരുതര പോഷകാഹാരക്കുറവ് വര്‍ഷങ്ങള്‍ക്കു ശേഷം ബാധിക്കാം. ഉയരം രേഖപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്.

ഹെഡ് സെര്‍ക്കംഫറന്‍സ്/ ചെസ്റ്റ് സര്‍ക്കംഫറന്‍സ് (ചുറ്റളവ്) :: - ജനന സമയത്തെ തലയുടെ ചുറ്റളവ് 34 സെ.മീ. ആണ്. നെഞ്ചിന്റെ ചുറ്റളവിനെക്കാള്‍ 2 സെ.മീ. അധികം. പിന്നെ നെഞ്ചിന്‍റെ ചുറ്റളവ് തലയേക്കാള്‍ വര്‍ദ്ധിക്കുന്നു. കുട്ടിയ്ക്ക് പോഷകാഹാരക്കുറവ് ഉണ്ടെങ്കില്‍ നെഞ്ചിലെ ചുറ്റളവിന്‍റെ പിന്നിലാക്കല്‍ 3-4 വര്‍ഷങ്ങള്‍ താമസിക്കുന്നു.

മിഡ് - ആം (കൈയുടെ മധ്യ ഭാഗം) ചുറ്റളവ്:- ഇത് എളുപ്പവും, പ്രയോജനകരവുമായ അളവാണ്. ശരീരത്തോട് ചേര്‍ന്നു തൂങ്ങിക്കിടക്കുന്ന അവസ്ഥയിലെ കൈയുടെ മുന്‍ഭാഗം. പേശിയുടെ മധ്യഭാഗത്ത് അമര്‍ത്താതെ ടേപ്പ് നേരിട്ട് പിടിച്ച് അളക്കുക. ജനനം മുതല്‍ 1 വര്‍ഷം വരെ അതിവേഗം വളര്‍ച്ച പ്രകടമാകുന്നു. വളര്‍ച്ച 11 സെ.മീ. മുതല്‍ 12 സെ.മീ. വരെ ആകാം. ഇത് 5 വര്‍ഷങ്ങള്‍ക്ക് ശേഷം 16-17 സെ.മീ. നല്ല വണ്ണം ഭക്ഷണം കഴിക്കുന്ന കുട്ടികളില്‍ സ്ഥിരമായി കാണാം. ഈ കാലയളവില്‍ കൊഴുപ്പിന് പകരം പേശികള്‍ നിര്‍മ്മിക്കപ്പെടുന്നു. അളവില്‍ 80 ശതമാനത്തിന് താഴെ സാധാരണവും 12.8 സെ.മീ. മോഡറേറ്റ് മുതല്‍ സിവിയര്‍ വരെ ക്രമരഹിത പോഷകാഹാരത്തെയും സൂചിപ്പിക്കുന്നു. കൈയുടെ ചുറ്റളവ് അളക്കാന്‍ നിറമുള്ള ഒരു സ്ടിപ്പ് ലഭ്യമാണ്.

കുട്ടിയുടെ വികാസം

കുട്ടിയുടെ വികാസം സൂചിപ്പിക്കുന്നത് ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ ഘടകങ്ങളെ ബന്ധിപ്പിക്കുന്ന കഴിവുകളുടെയും പ്രവൃത്തികളുടെയും വള്‍ച്ചയാണ്. ഇത് മാനസികവും സാമൂഹികവുമായ പെരുമാറ്റത്തിന്‍റെ വളര്‍ച്ചയാണ്. ആയതിനാല്‍ കുട്ടികളുടെ വളര്‍ച്ചാരീതി നിരീക്ഷിക്കുക മാത്രമല്ല പ്രധാനം, ഒപ്പം വികാസവും നിരീക്ഷിക്കണം. അതിലേയ്ക്കായി പ്രധാനപ്പെട്ട ചില വികാസത്തിന്‍റെ നാഴികകല്ലുകള്‍ പരിചയപ്പെടേണ്ടതുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ വളര്‍ച്ചയും വികാസവും വീക്ഷിക്കുകയും ഇതിലേയ്ക്കായി അമ്മമാരെ പഠിപ്പിക്കുകയും വേണം. അങ്ങനെ തങ്ങളുടെ കുട്ടികളില്‍ നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്താന്‍ അവര്‍ക്ക് നിര്‍‌ദ്ദേശം നല്‍കാം.

കുട്ടികളിലെ വളര്‍ച്ചയും വികാസവും നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആ ഘടകങ്ങളാണ് : ജീവശാസ്ത്രപരമായ പാരമ്പര്യം, വയസ്സ്, ലിംഗം, ജനനസമയം മുതലുള്ള കുട്ടികളുടെയും അമ്മയുടെയും പോഷണം എന്നിവ. ബാഹ്യഘടകങ്ങളായ, നല്ല താമസ സൗകര്യങ്ങളായ സൂര്യപ്രകാശം, ശുദ്ധജലം, വയറിളക്കം പോലുള്ള അണുബാധയുടെ പ്രതിരോധവും നിയന്ത്രണവും എന്നിവ. കുടുംബക്ഷേമ ഘടകങ്ങളായ കുടുംബത്തിന്‍റെ വലുപ്പം, ജനന നിര, ജനന ഇടവേള, ജനന സമയത്തെ സംരക്ഷണം എന്നിവ. ഇവയില്‍ പലതും കുടുംബത്തിന്‍റെ പ്രത്യേകിച്ച് സ്ത്രീകളുടെയും സാമൂഹ്യ - സാമ്പത്തിക നിലയുടെ നേരിട്ടുള്ള സ്വാധീനത്തിലാണ്. കൃത്യമായ വളര്‍ച്ചയ്ക്കും വികാസത്തിനും എല്ലാ ഘടകങ്ങളും പ്രധാനമായി കരുതണം. ഇവയ്ക്കെല്ലാം കുട്ടികളുടെ വളര്‍ച്ചയിലും വികാസത്തിലും നേരിട്ട് സ്വാധീനമുണ്ട്.

കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍

ദേശീയ രോഗപ്രതിരോധ മരുന്ന് നല്‍കുന്നതിന്‍റെ സമയ പട്ടിക

കുട്ടികളിലെ രോഗങ്ങളും വൈകല്യങ്ങളും തടയാന്‍ ഏറ്റവും പ്രധാനവും ചെലവു കുറഞ്ഞതും ഫലപ്രദവുമായ വഴികളിലൊന്നാണ് രോഗപ്രതിരോധ മരുന്ന് നല്‍കല്‍. അതിനാല്‍ തന്നെ എല്ലാ കുട്ടികളുടേയും അടിസ്ഥാന ആവശ്യം കൂടിയാണ് അത്. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്ന സമയപ്പട്ടികയാണ് ചുവടെ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യ പരിചരണ ദായകര്‍ വളരെ വ്യാപകമായി ഉപയോഗിക്കുന്നതു കൂടിയാണ് ഇത്.

ഗുണഭോക്താവ്

പ്രായം

വാക്സിന്‍

ചോരക്കുഞ്ഞുങ്ങള്‍

ജനിക്കുമ്പോള്‍

ബിസിജിയും* ഒപിവിയും**

6 ആഴ്ച

ഡിപിടിയും ഒപിവിയും

10 ആഴ്ച

14 ആഴ്ച

9 മാസം

അഞ്ചാം പനി വാക്സിന്‍

18 മാസം

ഡിപിടിയും ഒപിവിയും (ബൂസ്റ്റര്‍ ഡോസ്)

കുട്ടികള്‍

5 വയസ്സ്

ഡിടി വാക്സിന്‍

10 വയസ്സ്

ടെറ്റനസ് ടോക്‌സോയിഡ്

16 വയസ്സ്

 • ജനിക്കുമ്പോഴോ അല്ലെങ്കില്‍ ഡിപിടി/ഒപിടി സമയത്തോ 
  സീറോ ഡോസ് എന്നു വിളിക്കും. ജനിക്കുമ്പോള്‍ നല്‍കാന്‍ വിട്ടുപോയാല്‍, 14 ദിവസം പ്രായമുള്ളപ്പോള്‍ നല്‍കാം.

  സംക്ഷേപം:
  ബിസിജി=ബാസിലസ് കാല്‍മിറ്റി ഗ്യുറിന്‍
  ഡിപിടി=ഡിഫ്തീരിയ പെര്‍ട്യൂസിസ് ആന്‍റ് ടെറ്റനസ്
  ഒപിവി= ഓറല്‍ പോളിയോ വാക്സിന്‍
  ഡിടി=ഡിഫ് ആന്‍റ് ടെറ്റനസ് വാക്സിന്‍

ഐഎപി (ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്) ശുപാര്‍ശകള്‍

നമ്മുടെ രാജ്യത്തെ കുട്ടികളുടെ ദേശീയ ഷെഡ്യൂള്‍ പൂര്‍ണമായും അംഗീകരിക്കാനും പിന്തുണയ്ക്കാനും വേണ്ടിയുള്ള ഏറ്റവും വലിയ പ്രൊഫഷണല്‍ സ്ഥാപനമാണ് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്. മുകളില്‍ പറഞ്ഞ ഷെഡ്യൂളിനു പുറമേ ഹെപ്പാറ്റൈറ്റിസ് ബി വാക്സിന്‍ എന്നു വിളിക്കുന്ന രണ്ട് അധിക വാക്സിനുകളും മൂന്നു ഡോസുകളിലായി (ജനന സമയത്ത്, ഒന്നാം മാസത്തില്‍, ആറാം മാസത്തില്‍) നല്‍കുന്നുണ്ട്. 15 മുതല്‍ 18 വരെ മാസമുള്ള കുഞ്ഞുങ്ങളില്‍ എം എം ആറും (അഞ്ചാം പനി, മുണ്ടിനീര്, റൂബെല്ല വാക്സിന്‍) ഐ എ പി ശുപാര്‍ശ ചെയ്യുന്നുണ്ട്. റൂബെല്ലയ്ക്കെതിരെ അമ്മ പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുകയും ഗര്‍ഭകാലത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ ഈ അണുബാധ ഉണ്ടാവുകയും ചെയ്താല്‍, നിസ്സാരമായ രോഗമാണ് റൂബെല്ല എന്ന് തോന്നുമെങ്കില്‍ പോലും, കുഞ്ഞുങ്ങളില്‍ ജന്മനാ ഉള്ള ഗുരുതരമായ വൈകല്യങ്ങള്‍ക്ക് അത് കാരണമാകും എന്ന കാര്യം ഓര്‍ത്തിരിക്കുക.

പ്രായം

വാക്സിനുകള്‍

കുറിപ്പ്

ജനനസമയത്ത്

ബിസിജി

----

ഒപിവി സീറോ

ഹെപ്പാറ്റൈറ്റിസ് ബി-1

6 ആഴ്ച

ഒപിവി-1+ഐപിവി-1/ഒപിവി-1

ഐ പി വി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഒപിവി മാത്രം

ഡിടിപി ഡബ്ല്യു/ഡിടിപി എ-1

ഹെപ്പാറ്റൈറ്റിസ് ബി-2

എച്ച് ഐ ബി-1

10 ആഴ്ച

ഒപിവി-2+ഐപിവി-2/ഒപിവി-2

ഐ പി വി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഒപിവി മാത്രം

ഡിടിപി ഡബ്ല്യു-2/ഡിടിപി എ-2

എച്ച് ഐ ബി-2

14 ആഴ്ച

ഒപിവി-3+ഐപിവി-3/ഒപിവി-3

ഐ പി വി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഒപിവി മാത്രം

ഡിടിപി ഡബ്ല്യു-3/ഡിടിപി എ-3

എച്ച് ഐ ബി-3

6 മാസം പ്രായമാകുമ്പോള്‍ ഹെപ്പാറ്റൈറ്റിസ് ബിയുടെ മൂന്നാമത്തെ ഡോസ് നല്‍കാം

എച്ച് ഐ ബി-3

9 മാസം

അഞ്ചാം‌ പനി

----

15-18 മാസം

ഒപിവി-4+ഐപിവി-ബി1/ഒപിവി-4

ഐ പി വി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഒപിവി മാത്രം

ഡിടിപി ഡബ്ല്യു ബൂസ്റ്റര്‍-1 അല്ലെങ്കില്‍ ഡിടിപി എ ബൂസ്റ്റര്‍-1

എച്ച് ഐ ബി ബൂസ്റ്റര്‍

എം എം ആര്‍-1

2 വയസ്സ്

സന്നിപാതജ്വരം

ഓരോ 3-4 വര്‍ഷത്തിലും പുനര്‍വാക്സിനേഷന്‍

5 വയസ്സ്

ഒപിവി -5

----

ഡിടിപി ഡബ്ല്യു ബൂസ്റ്റര്‍-2 അല്ലെങ്കില്‍ ഡിടിപി എ ബൂസ്റ്റര്‍-2

----

എം എം ആര്‍-2

ആദ്യ ഡോസിന് 8 ആഴ്ചയ്ക്കു ശേഷം ഏതു നേരത്തും എം എം ആര്‍ വാക്സിന്‍റെ രണ്ടാമത്തെ ഡോസ് നല്‍കാം.

10 വയസ്സ്

ടിഡാപ്പ്

പെണ്‍കുട്ടികള്‍ക്കു മാത്രം, 0, 1-2, 6 മാസങ്ങളില്‍ നല്‍കേണ്ടത്

എച്ച് പി വി

രക്ഷകര്‍ത്താക്കളുമായി ചര്‍ച്ച ചെയ്ത ശേഷം നല്‍കാവുന്ന വാക്സിനുകള്‍

6 ആഴ്ചയിലധികം

ന്യൂമോകോക്കല്‍ കോണ്‍ജ്യുഗേറ്റ്

6, 10, 14 ആഴ്ചകളില്‍ 3 പ്രാഥമിക ഡോസുകള്‍, തുടര്‍ന്ന് 15-18 മാസങ്ങളില്‍ ഒരു ബൂസ്റ്റര്‍

റിട്രോവൈറല്‍ വാക്സിനുകള്‍

4-8 ആഴ്ച ഇടവേളകളില്‍ 2/3 ഡോസുകള്‍ (ബ്രാന്‍ഡിനനുസരിച്ച്)

15 മാസത്തിനു ശേഷം

വരിസെല്ല

പ്രായം 13 വയസ്സില്‍ കുറവ്: ഒരു ഡോസ് പ്രായം 13 വയസ്സില്‍ കൂടുതല്‍: 4-8 ഇടവേളകളില്‍ 2 ഡോസുകള്‍

18 മാസത്തിനു ശേഷം

ഹെപ്പാറ്റൈറ്റിസ് എ

6-12 മാസ ഇടവേളകളില്‍ 2 ഡോസുകള്‍

സംക്ഷേപം :
ബിസിജി: ബാസിലസ് കാല്‍മിറ്റി ഗ്യുറിന്‍
ഒപിവി : ഓറല്‍ പോളിയോവൈറസ് വാക്സിന്‍ 
ഡിടിഡബ്ല്യു പി : ഡിഫ്തീരിയ, ടെറ്റനസ്, ഹോള്‍ സെല്‍ പെര്‍ട്യുസിസ്
ഡിടി : ഡിഫ്തീരിയയും ടെറ്റനസ് ടോക്‌സോയിഡും 
ടിടി : ടെറ്റനസ് ടോക്‌സോയിഡ്
ഹെപ്പ് ബി : ഹെപ്പാറ്റൈറ്റിസ് ബി വാക്സിന്‍
എം എം ആര്‍ : മീസെല്‍‌സ് മം‌പ്സ്; റൂബെല്ല വാക്സിന്‍
എച്ച് ഐ ബി : ഹീമോഫിലസ് ഇന്‍ഫ്ലുവന്‍സ ടൈപ്പ് ‘ബി’ വാക്സിന്‍
ഐപിവി : ഇന്‍‌ആക്ടിവേറ്റഡ് പോളിയോവൈറസ് വാക്സിന്‍
ടിഡി : ടെറ്റനസ്, കുറഞ്ഞ ഡോസില്‍ ഡിഫ്തീരിയ ടോക്‌സോയിഡ്
ടിഡിഎപി : ടെറ്റനസ്, കുറഞ്ഞ ഡോസില്‍ ഡിഫ്തീരിയയും എസെല്ലുലാര്‍ പെര്‍ട്യൂസിസ്
എച്ച് പി വി : ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്‍
പിസിവി : ന്യൂമോകോക്കല്‍ കോണ്‍ജ്യുഗേറ്റ് വാക്സിന്‍
ഡിടിഎപി : ഡിഫ്തീരിയ, ടെറ്റനസ്, എസെല്ലുലാര്‍ പെര്‍ട്യൂസിസ് വാക്സിന്‍
പിപിവി 23 : 23 വാലെന്‍റ് ന്യൂമോകോക്കല്‍ പോളിസാക്കറൈഡ് വാക്സിന്‍

നമ്മുടെ രാജ്യത്തെ പതിവ് രോഗപ്രതിരോധ കുത്തിവയ്പ് പദ്ധതിയില്‍ ഹെപ്പാറ്റൈറ്റിസ് എ വാക്സിന്‍ (ജലജന്യ മഞ്ഞപ്പിത്തം), ഹെപ്. ബി വാക്സിന്‍, വരിസെല്ല (ചിക്കന്‍‌പോക്സ്) എന്നിങ്ങനെയുള്ള ഏറ്റവും പുതിയ വാക്സിനുകള്‍ ഉള്‍‌പ്പെടുത്തിയിട്ടില്ലാത്തതിനാല്‍, ഈ വാക്സിനുകളുടെ ഉപയോഗം ശിശുരോഗ വിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്തമായിരിക്കും. തങ്ങളുടെ കുട്ടികളില്‍ അത് ഉപയോഗിക്കും മുമ്പ് ഡോക്ടര്‍മാരും രക്ഷിതാക്കളും അവയുടെ ഉപയോഗം പരസ്പരം ചര്‍ച്ച ചെയ്തിരിക്കണം. വില, കുട്ടിയുടെ പ്രായം, രക്ഷിതാക്കളുടെ ഉല്‍ക്കണ്ഠ, കുട്ടിക്ക് രോഗത്തിന്‍റെ അപകടം സംഭവിക്കാനുള്ള സാധ്യത, ഡോക്ടറുടേയും രക്ഷിതാക്കളുടേയും തീരുമാനം എന്നിവയെ ആശ്രയിച്ചായിരിക്കണം അവയുടെ യുക്തിപൂര്‍വമായ ഉപയോഗം.

 

ലോകാരോഗ്യ സംഘടന-ഇന്ത്യയുടെ ശുപാര്‍ശകള്‍

ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തിരിക്കുന്ന ദേശീയ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിന്‍റെ സമയ പട്ടിക

വാക്സിന്‍

പ്രായം

ജനിക്കുമ്പോള്‍

6 ആഴ്ച

10 ആഴ്ച

14 ആഴ്ച

9-12 മാസം

പ്രാഥമിക വാക്സിനേഷന്‍

ബിസിജി

X

----

ഓറല്‍ പോളിയോ

X

X

X

X

----

ഡിപിടി

----

X

X

X

----

ഹെപ്പാറ്റൈറ്റിസ് ബി*

----

X

X

X

----

അഞ്ചാം‌ പനി

----

X

ബൂസ്റ്റര്‍ ഡോസുകള്‍

ഡിപിടി + ഓറല്‍ പോളിയോ

16 മുതല്‍ 24 വരെ മാസം

ഡിടി

5 വയസ്സ്

ടെറ്റനസ് ടോക്സോയിഡ് (ടിടി)

10-ആം വയസ്സിലും വീണ്ടും 16-ആം വയസ്സിലും

വിറ്റാമിന്‍ എ

9, 18, 24, 30, 36 മാസങ്ങളില്‍

ഗര്‍ഭിണികള്‍

ടെറ്റനസ് ടോക്‌സോയിഡ് (പിഡബ്ല്യു): ഒന്നാമത്തെ ഡോസ്

ഗര്‍ഭകാലത്ത് കഴിയുന്നതും വേഗം (ആദ്യം ഡോക്ടറെ കാണുമ്പോള്‍)

രണ്ടാമത്തെ ഡോസ്

ഒന്നാമത്തെ ഡോസിന് 1 മാസം കഴിഞ്ഞ്

ബൂസ്റ്റര്‍

മുമ്പ് വാക്സിന്‍ നല്‍കിയിട്ടുണ്ടെങ്കില്‍, 3 വര്‍ഷത്തിനുള്ളില്‍

 • പദ്ധതി പ്രദേശങ്ങളില്‍ മാത്രം

കുട്ടികള്‍ക്കുള്ള രോഗപ്രതിരോധ വാക്സിനുകളെക്കുറിച്ച് ഇടയ്ക്കിടെ ചോദിക്കാനിടയുള്ള ചോദ്യങ്ങള്‍

എന്താണ് രോഗപ്രതിരോധ വാക്സിനുകള്‍? അവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് ?

പ്രതിരോധ മരുന്നുകള്‍ നല്‍കിക്കൊണ്ട് സാംക്രമിക രോഗങ്ങളില്‍ നിന്ന് മനുഷ്യ ശരീരത്തെ തടയാനുള്ള ഒരു വഴിയാണ് രോഗപ്രതിരോധ മരുന്നുകള്‍. ഭാവിയില്‍ ഈ സാംക്രമിക രോഗങ്ങള്‍ നമ്മുടെ ശരീരത്തെ ആക്രമിക്കുകയാണെങ്കില്‍ അവയ്‌ക്കെതിരെ പോരാടാന്‍ ശരീരത്തെ പ്രാപ്തമാക്കും രോഗപ്രതിരോധ വാക്സിനുകള്‍. 
അമ്മയില്‍ നിന്നും മുലപ്പാലില്‍ നിന്നും സ്വാഭാവികമായ ലഭിക്കുന്ന വളരെ ചെറിയ രോഗപ്രതിരോധത്തോടെയായിരിക്കും കുഞ്ഞുങ്ങള്‍ ജനിക്കുക. കുഞ്ഞിന്‍റെ സ്വന്തം രോഗപ്രതിരോധ സംവിധാനം വികസിക്കുമ്പോള്‍ ഇവ സാവകാശം ഇല്ലാതാകും. നിങ്ങളുടെ കുഞ്ഞിന് പ്രതിരോധ മരുന്നുകള്‍ നല്‍കുമ്പോള്‍ അത് മരണത്തിലേക്കു വരെ നയിച്ചേക്കാവുന്ന രോഗങ്ങള്‍‌ക്കെതിരെ അധിക സംരക്ഷണം നല്‍കും.

കുഞ്ഞിന് 1 1/2 മാസം പ്രായമുള്ളപ്പോള്‍ പ്രതിരോധ മരുന്നുകള്‍ നല്‍കണമെന്ന് ഈ ഷെഡ്യൂള്‍ ശുപാര്‍ശ ചെയ്യുന്നു. പക്ഷേ കുഞ്ഞിന് പ്രതിരോധ മരുന്ന് നല്‍കാന്‍ താമസിച്ചു പോയാല്‍ എന്തു സംഭവിക്കും? അപ്പോഴും പ്രതിരോധ മരുന്ന് നല്‍കിത്തുടങ്ങാമോ ?

തീര്‍ച്ചയായും തുടങ്ങാം. കുഞ്ഞിന് താമസിച്ചാണ് പ്രതിരോധ മരുന്നുകള്‍ നല്‍കുന്നതെങ്കില്‍ പോലും, അപ്പോഴും കുഞ്ഞിന് എല്ലാ പ്രതിരോധ മരുന്നുകളും നല്‍കണം. രോഗപ്രതിരോധ മരുന്നുകള്‍ മാതൃകാപരമായി നല്‍കുന്നതിന്‍റെ ഷെഡ്യൂള്‍ പാലിക്കുന്നതാണ് ഉത്തമം. എങ്കില്‍ പോലും ഒരു ഘട്ടത്തിലും കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധ മരുന്നുകള്‍ നല്‍കുന്നത് നിരസിക്കാന്‍ പാടില്ല. കുഞ്ഞിനെ താമസിച്ചാണ് അതിന് കൊണ്ടുവരുന്നതെങ്കില്‍ പോലും. പക്ഷേ 1 വയസ്സ് പൂര്‍ത്തിയാകും മുമ്പ് എല്ലാ രോഗപ്രതിരോധ മരുന്നുകളും നല്‍കാനുള്ള എല്ലാ ശ്രമങ്ങളും കൈക്കൊള്ളണം.

എന്തൊക്കെയാണ് പ്രതിരോധ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ?

പ്രതിരോധ മരുന്നുകള്‍ നല്‍കിയ ശേഷം വളരെ അപൂര്‍വം കുട്ടികള്‍‌ക്കേ പാര്‍ശ്വഫലങ്ങള്‍ സംഭവിക്കാറുള്ളൂ. ബിസിജിയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് നമ്മള്‍ മുമ്പേ പറഞ്ഞുവല്ലോ. ഡിപിടി കുത്തിവയ്പിനു ശേഷം, കുത്തി വച്ച ഭാഗത്ത് കുഞ്ഞിന് വേദന അനുഭവപ്പെട്ടേക്കാം. ചിലപ്പോള്‍ പനിയും ഉണ്ടാകാം. ഇത്തരം ചുറ്റുപാടുകളില്‍ കുഞ്ഞിന് 1/2 ടേബിള്‍സ്പൂണ്‍ അല്ലെങ്കില്‍ 1/2 ടീസ്പൂണ്‍ പാരസെറ്റമോള്‍ നല്‍കാവുന്നതാണ്. 
അഞ്ചാം പനിയുടെ കുത്തിവയ്പിനു ശേഷം അഞ്ചാം പനിയില്‍ പ്രകടമാകുന്നതു പോലെയുള്ള കുരുക്കള്‍ ദൃശ്യമായേക്കാം. ഇത് സാധാരണമാണ്. വളരെ അപൂവമായി, പ്രതിരോധ മരുന്ന് നല്‍കിക്കഴിഞ്ഞാലുടന്‍ കുട്ടികള്‍ക്ക് അലര്‍ജിക് പ്രതിപ്രവര്‍ത്തനങ്ങള്‍ 
ഉണ്ടായേക്കാം. അതുപോലെ തന്നെ കുഞ്ഞുങ്ങള്‍ക്ക് ഉയര്‍ന്ന പനിയോ ബോധക്ഷയമോ ഉണ്ടാവുകയാണെങ്കില്‍, ഒരു ഡോക്ടറെ ഉടന്‍ കാണണം. രോഗപ്രതിരോധ മരുന്നുകള്‍ നിങ്ങളുടെ കുഞ്ഞിന് നല്‍കുന്ന വ്യക്തികള്‍ക്ക് അലര്‍ജിപ്രതിപ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്. വളരെ പെട്ടെന്നു തന്നെ നിങ്ങളുടെ കുഞ്ഞിനെ ചികിത്സിക്കുകയാണെങ്കില്‍ കുഞ്ഞുങ്ങള്‍ പൂര്‍ണമായും സുഖം പ്രാപിക്കും.

ചിലപ്പോള്‍ കൃത്യമായ മാസത്തില്‍ തന്നെ കുഞ്ഞുങ്ങളെ രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രതിരോധ മരുന്നുകള്‍ നല്‍കാന്‍ സാധിച്ചെന്നിരിക്കില്ല. അങ്ങനെയാണെങ്കില്‍, എല്ലാ കോഴ്സും ആവര്‍ത്തിക്കേണ്ടതുണ്‌ടോ ?

വേണ്ട. ഒരു ചെറിയ വ്യതിയാനമൊന്നും കാര്യമാക്കേണ്ടതില്ല. ഷെഡ്യൂള്‍ പ്രകാരം പ്രതിരോധ മരുന്നുകള്‍ നല്‍കുന്നതു തുടരുകയും കഴിയുന്നതും വേഗം പ്രസ്തുത കോഴ്സ് പൂര്‍ത്തിയാക്കുകയും ചെയ്യുക. 1 ബിസിജി കുത്തിവയ്പ്, 3 ഡിപിടി കുത്തിവയ്പ്, 3 ഒപിവി ഡോസുകള്‍, 1 അഞ്ചാം പനിയുടെ കുത്തിവയ്പ് എന്നിവ നല്‍കിക്കഴിയുമ്പോള്‍ മാത്രമേ കുഞ്ഞ് പൂര്‍ണമായും സംരക്ഷണാവസ്ഥയില്‍ എത്തുകയുള്ളൂ. അതിനാല്‍ തന്നെ കൃത്യമായ സമയത്ത് കുഞ്ഞിന് രോഗപ്രതിരോധ മരുന്നുകള്‍ നല്‍കേണ്ടത് വളരെ സുപ്രധാനമാണ്. അതു പോലെ തന്നെ എല്ലാ പ്രതിരോധ മരുന്നുകളും നല്‍കിയെന്നും ഉറപ്പാക്കണം.

എന്‍റെ കുഞ്ഞിന് പ്രതിരോധ മരുന്നുകള്‍ നല്‍കാതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങളുണ്ടോ ?

കുഞ്ഞിന് പ്രതിരോധ മരുന്ന് നല്‍കാതിരിക്കാന്‍ വളരെ കുറച്ച് കാരണങ്ങളേ ഉള്ളൂ. ജലദോഷമോ അല്ലെങ്കില്‍ വയറിളക്കമോ പോലെയുള്ള സാധാരണവും പൊതുവും ആയ രോഗങ്ങള്‍ക്ക് മൂര്‍ച്ഛിക്കാത്തതും അപകടരഹിതവുമായ രോഗങ്ങള്‍‌ക്കെതിരെ പ്രതിരോധ മരുന്നുകള്‍ നല്‍‌കേണ്ടതില്ല. എന്നിരുന്നാലും ചില ചുറ്റുപാടുകളില്‍ നിങ്ങളുടെ കുട്ടിയുടെ ചില രോഗാവസ്ഥകള്‍ നിങ്ങളുടെ ആരോഗ്യ പരിചരണ ദായകനെ അറിയിക്കേണ്ടതുണ്ട്:

 • കുഞ്ഞിന് ഉയര്‍ന്ന അളവില്‍ പനി ഉണ്ടെങ്കില്‍
 • മറ്റൊരു പ്രതിരോധ മരുന്നില്‍ കുഞ്ഞിന് പ്രതികൂല പ്രതിപ്രവര്‍ത്തനം ഉണ്ടായിട്ടുണ്ടെങ്കില്‍
 • മുട്ട കഴിക്കുമ്പോള്‍ കുഞ്ഞിന് തീവ്രമായ പ്രതികൂല പ്രതിപ്രവര്‍ത്തനം ഉണ്ടായിട്ടുണ്ടെങ്കില്‍
 • കുഞ്ഞിന് മുമ്പ് ചുഴലി രോഗം (ഫിറ്റ്സ്) ഉണ്ടായിട്ടുണ്ടെങ്കില്‍ (മുമ്പ് ചുഴലി രോഗം ഉണ്ടായിട്ടുള്ള കുട്ടികള്‍ക്ക് കൃത്യമായ ഉപദേശത്തോടെ രോഗപ്രതിരോധ മരുന്നുകള്‍ നല്‍കാവുന്നതാണ്)
 • മുമ്പോ ഇപ്പോഴോ അര്‍ബുദത്തിന് ചികിത്സ നല്‍കുകയോ നല്‍കിക്കൊണ്ടിരിക്കുകയോ ആണെങ്കില്‍
 • രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന എന്തെങ്കിലും രോഗങ്ങള്‍ കുഞ്ഞിന് ഉണ്ടെങ്കില്‍. ഉദാ., എച്ച് ഐ വി അല്ലെങ്കില്‍ എയ്ഡ്സ്
 • രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന എതെങ്കിലും മരുന്നുകള്‍ കുഞ്ഞ് ഉപയോഗിക്കുന്നുണ്‌ടെങ്കില്‍, ഉദാഹരണം, ഇമ്യൂണോസപ്രസന്‍റ് (അവയവം മാറ്റിവയ്ക്കലിനു ശേഷം അല്ലെങ്കില്‍ മാരകമായ രോഗങ്ങള്‍ക്കു ശേഷം നല്‍കുന്നത്) അല്ലെങ്കില്‍ ഉയര്‍ന്ന ഡോസിലുള്ള സ്റ്റിറോയിഡുകള്‍

ഈ വാക്സിനുകള്‍ സുരക്ഷിതമാണെന്ന് എങ്ങനെ നമുക്ക് അറിയാന്‍ കഴിയും ?

എല്ലാ മരുന്നുകളേയും പോലെ വാക്സിനുകളും സുരക്ഷിതമാണോ എന്ന് സമഗ്രവും കര്‍ക്കശവുമായ പരിശോധനകള്‍ക്ക് വിധേയമാക്കാറുണ്ട്. സുരക്ഷിതമാണെന്നു കണ്ടതിനു ശേഷം മാത്രമേ ഇവ പൊതു വാക്സിനേഷന്‍ പദ്ധതികളില്‍ ഉള്‍‌പ്പെടുത്തുകയുള്ളൂ. ഉള്‍‌പ്പെത്തിക്കഴിഞ്ഞാല്‍ പോലും ഓരോ വാക്സിനും തുടര്‍ച്ചയായി പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയും ആവശ്യമെങ്കില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. ഒരു വാക്സിന്‍ സുരക്ഷിതമല്ലെന്ന് കാണുകയാണെങ്കില്‍ അവ ഉപയോഗിക്കുകയില്ല.

ബിസിജി വാക്സിന്‍ എന്തു കൊണ്ടാണ് ഇടതു കൈയിന്‍റെ മുകള്‍ ഭാഗത്തു മാത്രം നല്‍കുന്നത് ?

എല്ലാ പേര്‍ക്കും ഒരേ രീതിയില്‍ നല്‍കുന്നതിനും ഈ വാക്സിന്‍ എല്ലാ പേര്‍ക്കും നല്‍കിയിട്ടുണ്ടോ എന്ന് സര്‍‌വ്വേയര്‍മാര്‍ക്ക് പരിശോധിക്കുന്നതിനും വേണ്ടിയാണ് ഇത്.

ചോരക്കുഞ്ഞുങ്ങള്‍ക്ക് (1 മാസത്തില്‍ താഴെ പ്രായമുള്ള) ബിസിജിയുടെ 0.05 മില്ലി അളവ് നല്‍കുന്നത് എന്തിനാണ് ?

ചോരക്കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ ലോലമായതു കൊണ്ടാണ് ഇത്. 0.1 മില്ലി ചര്‍മ്മത്തിലൂടെ കുത്തി വച്ചാല്‍ അത് ചര്‍മ്മം പിളര്‍ന്നു പോകുന്നതിനോ ഉള്ളിലുള്ള കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിനോ കാരണമാകും. അത് കുത്തിവച്ച ഭാഗം പഴുക്കുന്നതിനോ ആക്സിലറി ലിംഫ് നോഡുകള്‍ വലുതാകുന്നതിനോ കാരണമാകും.

എന്തു കൊണ്ടാണ് ബിസിജി ഒരു വയസ്സു വരെ മാത്രം നല്‍കുന്നത് ?

മിക്ക കുട്ടികള്‍ക്കും ഒരു വയസ്സാകുമ്പോഴേക്കും സ്വാഭാവികമായും ക്ലിനിക്കല്‍ ആയോ/ സബ്-ക്ലിനിക്കല്‍ ആയോ ക്ഷയരോഗാണുബാധ ഉണ്ടാകാം. ടിബി മെനിഞ്‌ചൈറ്റിസും മിലിയറി ഡിസീസും പോലെയുള്ള കുട്ടികളിലെ ക്ഷയരോഗാണുബാധയുടെ തീവ്രമായ രൂപങ്ങളില്‍ നിന്നും ഇതും സംരക്ഷണം നല്‍കും.

ബിസിജി നല്‍കിയ ശേഷം തഴമ്പുകള്‍ ദൃശ്യമാകുന്നില്ലെങ്കില്‍, കുട്ടിക്ക് വീണ്ടും വാക്സിന്‍ നല്‍കേണ്ടതുണ്ടോ ?

തഴമ്പില്ലെന്നു കരുതി കുട്ടിക്ക് വീണ്ടും വാക്സിന്‍ നല്‍കേണ്ടതില്ല.

എത്ര വയസ്സു വരെ കുട്ടിക്ക് ഒ പി വി നല്‍കാം ?

5 വയസ്സു വരെ കുട്ടിക്ക് ഒപിവി നല്‍കാം.

ഡിപിടി ബൂസ്റ്റര്‍ ഡോസിനോടൊപ്പം ഒപിവിയും വിറ്റാമിന്‍ എയും നല്‍കാമോ ?

നല്‍കാം.

ഒപിവി നല്‍കിക്കഴിഞ്ഞ ഉടന്‍ കുഞ്ഞിന് മുലയൂട്ടാമോ ?

നല്‍കാം.

നിശ്ചിത സമയപ്രകാരം ഒരു കുട്ടിക്ക് ഡിപിടി1, 2, 3-ഉം ഒപിവി 1, 2, 3-ഉം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, എത്ര വയസ്സിനുള്ളില്‍ കുട്ടിക്ക് ഈ വാക്സിനുകള്‍ നല്‍കാം ?

ഡിപിടി വാക്സിന്‍ 2 വയസ്സു വരെയും ഒപിവി 5 വയസ്സു വരെയും നല്‍കാം. കുട്ടിക്ക് മുമ്പ് ഒരു ഡോസ് നല്‍കുകയും തുടര്‍ന്ന് നല്‍കാതിരിക്കുകയുമാണെങ്കില്‍, അത് ആദ്യം മുതല്‍ പുനരാരംഭിക്കരുത്. പകരം പ്രസ്തുത ക്രമത്തിലെ ബാക്കിയുള്ള ഡോസുകള്‍ പൂര്‍ത്തിയാക്കുക.

ഒരു വാക്സിനും ലഭിക്കാതെ ഒരു കുട്ടി 2-നും 5-നും ഇടയ്ക്കുള്ള പ്രായവിഭാഗത്തില്‍ എത്തുകയാണെങ്കില്‍, ഏത് വാക്സിന്‍ ആ കുട്ടിക്ക് നല്‍കാം ?

ഒരു വാക്സിനും ലഭിക്കാതെ ഒരു കുട്ടി 2-നും 5-നും ഇടയ്ക്കുള്ള പ്രായവിഭാഗത്തില്‍ എത്തുകയാണെങ്കില്‍, ഡിടിയുടെ രണ്ട് ഡോസുകളോടൊപ്പം ചുരുങ്ങിയയത് 4 ആഴ്ച (അല്ലെങ്കില്‍ ഒരു മാസം) ഇടവേളയില്‍ ഒപിവിയും നല്‍കാം. ഡിടിയുടെ ആദ്യ ഡോസിനോടൊപ്പം അഞ്ചാംപനിയുടെ ഒറ്റ ഡോസും നല്‍കേണ്ടതുണ്ട്.

ഡിപിടിയുടെ രണ്ട് ഡോസുകള്‍ക്കിടയില്‍ എന്തിനാണ് ചുരുങ്ങിയത് 4 ആഴ്ച ഇടവേള ?

രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ കുറയുന്നത് ആ‍ന്‍റിബോഡി പ്രതികരണത്തിലും സംരക്ഷണത്തിലും തടസ്സം സൃഷ്ടിച്ചേക്കാം.

നിതംബ ഭാഗത്ത് നല്‍കുന്നതിനു പകരം ഡിപിടി വാക്സിന്‍ എന്തിനാണ് തുടയുടെ മധ്യഭാഗത്തായി നല്‍കുന്നത് ?

ഇടുപ്പെല്ലിന്‍റെ ഭാഗത്തെ ഞരമ്പുകളുടെ ക്ഷതം തടയുന്നതിനു വേണ്ടിയാണ് ഡിപിടി നിതംബ ഭാഗത്ത് നല്‍കുന്നതിനു പകരം തുടയുടെ മധ്യഭാഗത്തായി നല്‍കുന്നത്. അതുകൂടാതെ, നിതംബഭാഗത്തെ കൊഴുപ്പില്‍ അടിയുന്ന വാക്സിന്‍ ഉചിതമായ രോഗപ്രതിരോധ പ്രതികരണം നല്‍കുകയില്ല.

കുട്ടിക്ക് ഡിപിടി അലര്‍ജിയാവുകയാണെങ്കിലോ ഡിപിടിക്കു ശേഷം തലച്ചോറില്‍ എന്തെങ്കിലും തകരാര്‍ (എന്‍സെഫലോപ്പതി) സംഭവിക്കുകയാണെങ്കിലോ എന്തു ചെയ്യും ?

കുട്ടിക്ക് ഡിപിടി അലര്‍ജിയാവുകയാണെങ്കിലോ ഡിപിടിക്കു ശേഷം എന്‍‌സെഫലോപ്പതി സംഭവിക്കുകയാണെങ്കിലോ അവശേഷിക്കുന്ന ഡോസുകള്‍ ഡിപിടിക്കു ബദലായി ഡിടി നല്‍കണം. കാരണം ഈ വാക്സിനിലെ പി ഘടകം ആണ് (ശ്വാസകോശ സംവിധാനത്തിലെ ശ്ലേഷ്മപാളികളുടെ ആരോഗ്യപ്രദമായ കോശം) പൊതുവില്‍ അലര്‍ജിക്ക്/ എന്‍സെഫലാപ്പതിക്ക് കാരണമാകുന്നത്.

ഒരു പെണ്‍കുട്ടിക്ക് 16 വയസ്സു വരെ എന്‍ ഐ എസ് പ്രകാരം ഡിപിടി, ഡിടി, ടിടി എന്നിവയുടെ എല്ലാ ഡോസുകളും നല്‍കുകയുണ്ടായി. വിവാഹ ശേഷം 18-ആമത്തെ വയസ്സില്‍ ഈ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയാണെങ്കില്‍ ഗര്‍ഭകാലത്ത് ടിടിയുടെ ഒരു ഡോസ് നല്‍കേണ്ടതുണ്ടോ ?

നിശ്ചിത ക്രമപ്രകാരം ഗര്‍ഭകാലത്ത് ടിടിയുടെ 2 ഡോസുകള്‍ നല്‍കണം.

ഹെപ്പാറ്റൈറ്റിസ് ബി വാക്സിന്‍ ഡിപിടി അടക്കം ചെയ്തിരിക്കുന്ന അതേ സിറിഞ്ചില്‍ കൂട്ടിക്കലര്‍ത്തി, ഒറ്റ കുത്തിവയ്പ് ആയി നല്‍കാമോ ?

പാടില്ല. ഡിപിടിയും ഹെപ്പാറ്റൈറ്റിസ് ബി വാക്സിനും (പ്രത്യേകം വിതരണം ചെയ്യുകയാണെങ്കില്‍) ഒരുമിച്ച് കൂട്ടിക്കലര്‍ത്തുകയോ ഒരേ സിറിഞ്ചില്‍ നല്‍കുകയോ ചെയ്യരുത്.

എത്ര വയസ്സു വരെ ഹെപ്പാറ്റൈറ്റിസ് ബി വാക്സിന്‍ നല്‍കാം ?

ദേശീയ രോഗപ്രതിരോധ ഷെഡ്യൂള്‍ പ്രകാരം, ഹെപ്പാറ്റൈറ്റിസ് ബി വാക്സിന്‍റെ ഒന്നും രണ്ടും മൂന്നും ഡിപിടി ഡോസുകള്‍ ഒരു വയസ്സു വരെ നല്‍കാവുന്നതാണ്.

ജനിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ എന്തിനാണ് ഹെപ്പാറ്റൈറ്റിസ് ബി വാക്സിന്‍റെ ജനിക്കുമ്പോള്‍ നല്‍കേണ്ട ഡോസ് നല്‍കുന്നത് ?

പ്രസവത്തിനു മുമ്പുള്ള ഹെപ്പാറ്റൈറ്റിസ് ബിയുടെ പകരല്‍ പ്രതിരോധിക്കുന്നതിന് ഫലപ്രദമാണ് ജനിക്കുമ്പോള്‍ നല്‍‌കേണ്ട (ജനിച്ച് 24 മണിക്കൂറിനുള്ളില്‍) ഹെപ്പാറ്റൈറ്റിസ് ബി വാക്സിന്‍.

അഞ്ചാം പനിയുടെ വാക്സിന്‍ എന്തിനാണ് കൈയിന്‍റെ മുകള്‍ ഭാഗത്ത് മാത്രം നല്‍കുന്നത് ?

എല്ലാ പേര്‍ക്കും ഒരേ രീതിയില്‍ നല്‍കുന്നതിനും ഈ വാക്സിന്‍ എല്ലാ പേര്‍ക്കും നല്‍കിയിട്ടുണ്‌ടോ എന്ന് സര്‍‌വ്വേയര്‍മാര്‍ക്ക് പരിശോധിക്കുന്നതിനും വേണ്ടിയാണ് ഇത്.

9 മാസം പ്രായമാകുന്നതിനു മുമ്പേ ഒരു കുട്ടിക്ക് അഞ്ചാം പനിയുടെ വാക്സിന്‍ നല്‍കുകയാണെങ്കില്‍, പിന്നീട് ആ വാക്സിന്‍ ആവര്‍ത്തിക്കേണ്ടതുണ്‌ടോ ?

ഉണ്ട്. അഞ്ചാം പനിയുടെ വാക്സിന്‍ നല്‍‌കേണ്ടതുണ്ട്. ദേശീയ രോഗപ്രതിരോധ കുത്തിവയ്പിന്‍റെ ഷെഡ്യൂള്‍ പ്രകാരം 9 മാസം പൂര്‍ത്തിയായിക്കഴിഞ്ഞ് 12 മാസം തികയുന്നതു വരെ അത് നല്‍‌കേണ്ടതുണ്ട്. അഞ്ചാം പനിക്ക് വാക്സിന്‍ നല്‍‌കേണ്ടതിന് ഉചിതമായ പ്രായത്തില്‍ അതു നല്‍കിയിട്ടില്ലെങ്കില്‍, 5 വയസ്സ് ആകുന്നതു വരെ അത് നല്‍കാവുന്നതാണ്.

ഒരു കുട്ടിക്ക് 16-24 മാസം പ്രായമാകുകയും എസ് ഐ എ കാലയളവില്‍ ജെ ഇ വാക്സിന്‍ കൊണ്ട് രോഗപ്രതിരോധ കുത്തിവയ്പ് നടത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍, ആര്‍ ഐയുടെ ഭാഗമായി വീണ്ടും ജെ ഇ വാക്സിന്‍ നല്‍കേണ്ടതുണ്‌ടോ ?

വേണ്ട. നിലവില്‍ ഇത് സിംഗിള്‍ ഡോസ് വാക്സിന്‍ ആണ്. അത് ആവര്‍ത്തിക്കേണ്ട കാര്യമില്ല.

കുട്ടിക്ക് പ്രായം 2 വയസ്സ് ആകുകയും (24 മാസം) ആര്‍ ഐയിലൂടെയോ എസ് ഐ എയിലൂടെയോ ജെ ഇ വാക്സിന്‍ നല്‍കുകയും ചെയ്തിട്ടില്ലെങ്കില്‍ ആ കുട്ടിക്ക് ജെ ഇ വാക്സിന്‍ നല്‍കേണ്ടതുണ്ടോ ?

നല്‍കണം. 15 വയസ്സു വരെ ആര്‍ ഐയിലൂടെ ജെ ഇ വാക്സിന്‍ കുട്ടിക്ക് നല്‍കാവുന്നതാണ്.

വിറ്റാമിന്‍ എയുടെ എത്ര പ്രോഫൈലാക്റ്റിക് ഡോസുകള്‍, എത്ര വയസ്സും വരെ നല്‍കണം ?

വിറ്റാമിന്‍ എയുടെ മൊത്തം 9 പ്രോഫൈലാക്റ്റിക് ഡോസുകള്‍ നല്‍കണം. 5 വയസ്സു വരെയാണ് അത് നല്‍കേണ്ടത്.

വിറ്റാമിന്‍ എയുടെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ എത്രയായിരിക്കണം ?

വിറ്റാമിന്‍ എയുടെ ഏത് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേളകളും 6 മാസമായിരിക്കണം.

എപ്രകാരമായിരിക്കണം വിറ്റാമിന്‍ എ സിറപ്പ് നല്‍കേണ്ടത് ?

ഓരോ കുപ്പിയോടും ഒപ്പം നല്‍കുന്ന സ്പൂണ്‍/ ഡിസ്‌പെന്‍സര്‍ ഉപയോഗിച്ചു മാത്രമായിരിക്കണം വിറ്റാമിന്‍ എ സിറപ്പ് നല്‍‌കേണ്ടത്. സ്പൂണിന്‍റെ പകുതിയിലെ അടയാളം സൂചിപ്പിക്കുന്നത് വിറ്റാമിന്‍ 100,000 ഐ യു എന്നാണ്. സ്പൂണ്‍ നിറയെ ഉള്ള അളവ് സൂചിപ്പിക്കുന്നത് 200,000 ഐയു എന്നാണ്.

ഒരിക്കല്‍ തുറന്നു കഴിഞ്ഞാല്‍ എത്ര കാലം വരെ കുപ്പിയിലുള്ള വിറ്റാമിന്‍ എ ഉപയോഗിക്കാം ?

ഒരിക്കല്‍ തുറന്നു കഴിഞ്ഞാല്‍ 6-8 ആഴ്ചയ്ക്കുള്ളില്‍ കുപ്പിയിലുള്ള വിറ്റാമിന്‍ എ ഉപയോഗിക്കണം. തുറക്കുന്ന തീയതി കുപ്പിയില്‍ കുറിച്ചിടണം.

വിറ്റാമിന്‍ എ സപ്ലിമെന്‍റേഷനു പുറമേ, വിറ്റാമിന്‍ എയുടെ അപര്യാപ്തത തടയാനുള്ള മറ്റ് നയ മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ എന്തൊക്കെയാണ് ?

ഇനി പറയുന്നവയാണ് വിറ്റാമിന്‍ എയുടെ അപര്യാപ്തത തീര്‍ക്കാനുള്ള മാര്‍ഗങ്ങള്‍:

 • ജനിച്ച് ഒന്നു രണ്ട് ദിവസങ്ങള്‍ക്കുള്ളിലെ വിറ്റാമിന്‍ എ സമ്പന്നമായ മുലപ്പാല്‍ അടക്കമുള്ള മുലപ്പാലൂട്ടല്‍.
 • ഇരുണ്ട പച്ചിലകളുള്ള പച്ചക്കറികള്‍, മഞ്ഞയോ ഓറഞ്‌ചോ നിറത്തിലുള്ള പഴവര്‍ഗങ്ങള്‍, മത്തങ്ങ, കാരറ്റ്, പപ്പായ, മാങ്ങ, ഓറഞ്ച് എന്നിവയോടൊപ്പം ഭക്‌ഷ്യധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും മുലപ്പാലിന്‍റെ അഭാവത്തില്‍ കുഞ്ഞിന് നല്‍കാവുന്നതാണ്.
 • പാല്, വെണ്ണ, തൈര് കടഞ്ഞ വെണ്ണ, മുട്ട, കരള്‍ എന്നിങ്ങനെയുള്ളവ കഴിക്കല്‍

പ്രതിരോധ കുത്തിവയ്പുകളേ എടുക്കാത്ത ഒരു കുട്ടിയെ 9-ആം മാസത്തില്‍ കൊണ്ടുവരികയാണെങ്കില്‍, ഒരേ ദിവസം തന്നെ നല്‍കേണ്ട എല്ലാ വാക്സിനുകളും നല്‍കാമോ ?

നല്‍കാം. ഒരേ ദിവസം തന്നെ നല്‍‌കേണ്ട എല്ലാ വാക്സിനുകളും നല്‍കാം. പക്ഷേ വ്യത്യസ്ത എഡി സിറിഞ്ചുകള്‍ ഉപയോഗിച്ചു കൊണ്ട് ശരീരത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളിലായിരിക്കണം ഇത് നല്‍‌കേണ്ടത്. ഇതുവരെ പ്രതിരോധ കുത്തിവയ്പുകള്‍ ഒന്നും എടുക്കാത്ത 9 മാസം പ്രായമായ കുട്ടിക്ക് ഒരേ സമയം തന്നെ ബിസിജി, ഡിപിടി, ഹെപ്പാറ്റൈറ്റിസ് ബി, ഒപിവി, അഞ്ചാം പനിയുടെ വാക്സിനുകള്‍, വിറ്റാമിന്‍ എ എന്നിവ നല്‍കുന്നത് സുരക്ഷിതവും ഫലപ്രദവുമാണ്‍.

9 മാസത്തില്‍ ആദ്യമായി ഒരു കുട്ടിയ കൊണ്ടു വരുന്ന ദിവസം അമ്മ/കുട്ടിയെ സംരക്ഷിക്കുന്ന വ്യക്തി ഒരേയൊരു കുത്തിവയ്‌പേ നല്‍കാന്‍ അനുവദിക്കുന്നുള്ളൂവെങ്കില്‍, ഏത് വാക്സിന്‍ ആയിരിക്കണം നല്‍കേണ്ടത് ?

9 മാസം പ്രായമായ കുട്ടിക്ക് അഞ്ചാം പനിയുടെ വാക്സിനും ഒപിവിയും വിറ്റാമിന്‍ എയും നല്‍കാന്‍ ആയിരിക്കണം പ്രാമുഖ്യം നല്‍കേണ്ടത്.

ഇതു വരെ പ്രതിരോധ കുത്തിവയ്പുകളേ എടുക്കാത്ത 1-2 വയസ്സ് പ്രായമുള്ള കുട്ടിക്ക് ഏത് വാക്സിനുകള്‍ നല്‍കണം ?

ഡിപിടി1, ഒപിവി-1, അഞ്ചാം പനിയുടെ വാക്സിന്‍, വിറ്റാമിന്‍ എ ലായനിയുടെ 2 മില്ലി എന്നിവയായിരിക്കണം കുട്ടിക്ക് നല്‍‌കേണ്ടത്. അതിനു ശേഷം 2 വയസ്സു വരെയുള്ള കാലാളവില്‍ ഒരു മാസത്തെ ഇടവേളയില്‍ ഡിപിടിയുടേയും ഒപിടിയുടേയും രണ്ടാമത്തേയും മൂന്നാമത്തേയും ഡോസുകള്‍ നല്‍കണം. ഒപിവി3/ഡിപിടി3 നല്‍കിക്കഴിഞ്ഞ് ചുരുങ്ങിയത് 6 മാസത്തിനു ശേഷം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാം.

വിറ്റാമിന്‍ എ അപര്യാപ്തതയുടെ ക്ലിനിക്കല്‍ ലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് എന്ത് ചികിത്സ നല്‍കണം ?

രോഗനിര്‍ണയം നടത്തിക്കഴിഞ്ഞാല്‍ ഉടന്‍ വിറ്റാമിന്‍ എയുടെ 200,000 ഐയു നല്‍കണം. തുടര്‍ന്ന് 1-4 ആഴ്ച കഴിഞ്ഞ് മറ്റൊരു 200,000 ഐയു നല്‍കണം.

വിറ്റാമിന്‍ എയുടെ ലായനിയുടെ തുറക്കാത്ത കുപ്പികള്‍ സൂക്ഷിച്ചുവയ്ക്കാനുള്ള മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ എന്തൊക്കെയാണ് ?

നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ ആയിരിക്കണം വിറ്റാമിന്‍ എ ലായനി സൂക്ഷിക്കേണ്ടത്. അത് കാലാവധി അവസാനിക്കുന്ന തീയതി വരെ ഉപയോഗിക്കാം.

മുലയൂട്ടലിന്‍റെ പ്രയോജനങ്ങള്‍

മുലയൂട്ടലിന്‍റെ ഗുണങ്ങള്‍


മുലപ്പാല്‍ പോഷക സ്രോതസ്സ് എന്നതിനേക്കാള്‍ ഉപരിയാണ്. ഇത് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യവും സമൃദ്ധിയും നല്‍കുന്നു.

~ നിങ്ങളുടെ കുഞ്ഞിനെ മുലപ്പാല്‍ മാത്രമുള്ള ഭക്ഷണക്രമം ആദ്യ ആറ് മാസങ്ങള്‍ നല്‍കണം. കാരണം ഇത് ഉദരസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. ഇത് അതിവേഗം ദഹിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ഇത് ഉദരസംബന്ധമായ പ്രതിരോധ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

~മുലപ്പാല്‍ ആസ്മ, ചെവി സംബന്ധമായ അസുഖങ്ങള്‍ എന്നിവ തടയുന്നു. കാരണം ഇത് കുഞ്ഞിന്‍റെ ചെവി, തൊണ്ട എന്നിവയുടെ നേര്‍ത്ത പ്രതലങ്ങളിലെ അടുക്കുകളെ സംരക്ഷിക്കുന്നു.

~ പശുവിന്‍പാല്‍ ചില അലര്‍ജി പ്രശ്നങ്ങള്‍ക്ക് കാരണമാകാം. അതേസമയം മുലപ്പാല്‍ 100 ശതമാനം സുരക്ഷിതമാണ്.

~ചില പഠനങ്ങള്‍ തെളിയിക്കുന്നത് മുലപ്പാല്‍ വാര്‍ദ്ധക്യത്തില്‍ പൊണണത്തടി വരാതിരിക്കാന്‍ കാരണമാകുന്നു. കാരണം അവരുടെ ആവശ്യാനുസരണം അനുസരിച്ച് മാത്രമേ കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്നുള്ളൂ. ഇത് പൊണ്ണത്തടി ഒഴിവാക്കുന്നു.

~ മുലപ്പാല്‍ കുട്ടിക്കാലത്തെ രക്താര്‍ബുദം, വിഭാഗം ഒന്ന് തരത്തിലുള്ള പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ പ്രതിരോധിക്കുന്നു.

~ മുലപ്പാല്‍ കുഞ്ഞിന്‍റെ ബുദ്ധിയെ ഉത്തേജിപ്പിക്കുന്നു. അതിന് കാരണം അമ്മയ്ക്കും കുഞ്ഞിനുമിടയില്‍ ഉണ്ടാകുന്ന വൈകാരിക സംബന്ധമാണ്. കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന ഭേറ്റി ആസിഡ് കുഞ്ഞിന്‍റെ ബുദ്ധി വളരാന്‍ സഹായിക്കുന്നു.

~പുതിയ അമ്മമാര്‍ക്ക് മുലയൂട്ടല്‍ കാലത്ത് വേഗം ഭാരക്കുറവ് അനുഭവപ്പെടുന്നു. ഇത് പിരിമുറുക്കം, പ്രസവശേഷമുള്ള രക്തസ്രാവം എന്നിവ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

~ മുലയൂട്ടലിന് മാറിലെയും അണ്ഡാശയത്തിലെയും അര്‍ബുദം പകരാനുള്ള അപകടസാധ്യത കുറയ്ക്കുന്നു. മുലയൂട്ടല്‍ കാലദൈര്‍ഘ്യം അപകടസാധ്യത നീട്ടുന്നു.

~ മുലയൂട്ടല്‍ സൗകര്യപ്രദവും ചിലവില്ലാത്തതും എല്ലാത്തിനെക്കാളും നല്ലതുമായതിനാല്‍ അമ്മ കുഞ്ഞിനോട് വൈകാരികമായി അടുക്കുന്നു. ഭൗതീക ഇടപെടലും കുഞ്ഞിന്‍റെ ആശ്വാസം നല്‍കുന്നു.

മുലയൂട്ടല്‍ എപ്പോള്‍ ആരംഭിക്കണം?


കുഞ്ഞ് ജനിച്ച ഉടനെ തന്നെ മുലയൂട്ടല്‍ ആരംഭിക്കണം. നഗ്നനായ കുഞ്ഞിനെ അമ്മ എടുക്കുകയും മാറിന് അരികില്‍ ചേര്‍ത്ത് രണ്ട് ത്വക്കും അടുപ്പിച്ച് വേണം മുലയൂട്ടാന്‍. ഇത് മുലപ്പാല്‍ ശരിക്ക് ഒഴുകാന്‍ ഉത്തേജിപ്പിക്കുകയും കുഞ്ഞിനെ ഇളംചൂടിലും സൂക്ഷിക്കുന്നു. ഇത് ഒരു വൈകാരിക ബന്ധം നിര്‍മ്മിക്കാന്‍ അമ്മയ്ക്കും കുഞ്ഞിനുമിടയില്‍ സാധിക്കുന്നു.

എന്തിന് മുലയൂട്ടല്‍ നേരത്തെ ആരംഭിക്കണം?


ഇവയാണ് 4 പ്രധാന കാരണങ്ങള്‍ :
1. കുഞ്ഞ് ആദ്യ 30 മുതല്‍ 60 മിനിട്ട് വളരെ ഊര്‍ജ്ജസ്വലനായിരിക്കും.
2. നുണയുന്നത് വളരെ ഊര്‍ജ്ജസ്വലമാകുന്ന സമയത്താണ് ഈ സമയം.
3. നേരത്തെ ആരംഭിക്കുന്നത് ഒരു വലിയ വിജയത്തിന്‍റെ മുന്നോടിയാണ്. കൊളസ്ട്രം ആദ്യമായ് മാറില്‍ നിന്നും വരുന്ന മഞ്ഞ ദ്രാവകം കുഞ്ഞിനെ വ്യാധികളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇത് മരുന്നിന് തുല്യമാണ്.
4. ഇത് മാറിലെ നീര്‍വീക്കം, വേദന എന്നിവയും പ്രസവശേഷമുള്ള രക്തസ്രാവവും കുറയ്ക്കുന്നു.

സിസേറിയന്‍ കഴിഞ്ഞ ഒരു സ്ത്രീയ്ക്ക് കുഞ്ഞിന് മുലയൂട്ടാന്‍ കഴിയുമോ?


ഇത്തരം ശസ്ത്രക്രിയ കുഞ്ഞിന് മുലയൂട്ടുന്നതിന് യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല.

 • ശസ്ത്രക്രിയയ്ക്ക് ശേഷം 4 മണിക്കൂര്‍ കഴിഞ്ഞോ, അനസ്‍‌തേഷ്യയുടെ മയക്കം മാറിയ ഉടനെയോ മുലയൂട്ടല്‍ ആരംഭിക്കാം.
 • കുഞ്ഞിനെ ഒരു വശത്തേക്ക് ചരിച്ചശേഷം മുലപ്പാല്‍ നല്‍കുക. അഥവാ മടിയില്‍ കിടത്തിയും മുലയൂട്ടാം.
 • സിസേറിയനുശേഷം എല്ലാ അമ്മമാരും കുറച്ച് ദിവസങ്ങള്‍ പരസഹായത്തോടെയും പിന്നെ സ്വന്തമായും വിജയകരമായി മുലയൂട്ടാന്‍ സാധിക്കുന്നു.

എത്രകാലം ഒരു കുഞ്ഞിനെ മുലയൂട്ടണം?


പ്രത്യേകിച്ച് ആദ്യ ആറ് മാസങ്ങള്‍. തുടര്‍ന്ന് 2 വര്‍ഷമോ അതില്‍ കൂടുതലോ മുലയൂട്ടല്‍ തുടരാം.

കുഞ്ഞിനെ മുലൂട്ടിയതിന് ശേഷം ചോര്‍ച്ച ഉണ്ടായാല്‍ എന്ത് ചെയ്യണം?


ഇത് ഒരു താല്‍ക്കാലിക പ്രശ്നമാണ്, ഒപ്പം സാധാരണവുമാണ്. അങ്ങനെ സംഭവിച്ചാല്‍ കൈമുട്ടുകൊണ്ട് അമര്‍ത്തിപ്പിടിക്കുക. ഇത് മുലപ്പാല്‍ ഒഴുക്ക് കുറയ്ക്കുന്നു.

രോഗാവസ്ഥയില്‍ അമ്മയ്ക്ക് മുലയൂട്ടാമോ?


അതെ. പൂരിപക്ഷം രോഗങ്ങളും കുഞ്ഞിനെ ബാധിക്കാറില്ല. ജ്വരം, മലേറിയ, ക്ഷയം, മഞ്ഞപ്പിത്തം, കുഷ്ഠം എന്നീ രോഗാവസ്ഥകള്‍ക്കുപോലും മുലയൂട്ടല്‍ നിര്‍ത്താന്‍ ആവശ്യപ്പെടാറില്ല.

ആഗോള മുലയൂട്ടല്‍ വാരം (1-7 ഓഗസ്റ്റ്)

ആഗോള മുലയൂട്ടല്‍ വാരം എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസം 1 മുതല്‍ 7 വരെ ദിവസങ്ങളില്‍ 120-ല്‍ പരം രാജ്യങ്ങളില്‍ ആചരിക്കാറുണ്ട്. ഇത് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം ലോകമെമ്പാടും മെച്ചപ്പെടുത്താന്‍ വേണ്ടിയാണ്. ഇത് പ്രഖ്യാപിച്ചത് 1990-ല്‍ ലോകാരോഗ്യ സംഘടനയും യൂണിസെഫും ചേര്‍ന്നാണ്. ലക്‌ഷ്യം സംരക്ഷണം, പ്രോത്സാഹനം, പിന്‍തുണയ്ക്കുക എന്നിവയാണ്.

മുലയൂട്ടലാണ് നവജാതശിശുവിന് വേണ്ട പോഷകാഹാരം നല്‍കാന്‍ കഴിയുന്ന പ്രധാന മാര്‍ഗ്ഗം. ലോകാരോഗ്യ സംഘടന നിര്‍‌ദ്ദേശിക്കുന്നത് നിര്‍ബന്ധമായും 6 മാസം വരെയും തുടര്‍ന്ന് മറ്റ് ആഹാരത്തോടൊപ്പം 2 വര്‍ഷം വരെയുമാണ്.

2009-ലെ ലോക മുലയൂട്ടല്‍ വാരത്തിന്‍റെ വിഷയം മുലയൂട്ടല്‍ - ഒരു സുപ്രധാന ആവശ്യ പ്രതികരണം. നിങ്ങള്‍ തയ്യാറാണോ? ഇത് ഉയര്‍ത്തിക്കാണിക്കുന്നത് സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക, പിന്‍തുണയ്ക്കുക ആശയങ്ങളാണ്. ഇതിലൂടെ കുഞ്ഞുങ്ങളുടെ അതിജീവനം, ആരോഗ്യം, വികാസം എന്നിവ പ്രോത്സാഹിപ്പിക്കപ്പെടുന്നു.

അടിയന്തരഘട്ടങ്ങളില്‍ ഏറ്റവും മുറിപ്പെടുത്തക്കവിഭാഗമാണ് കുഞ്ഞുങ്ങള്‍. അവരില്‍ ശിശുക്കളാണ് വയറിളക്കം നിമോണിയ (നീര്‍ക്കെട്ട്) എന്നീ രോഗങ്ങളാല്‍ മരണപ്പെടാന്‍ സാധ്യത ഏറിയവര്‍. ഇത്തരം അടിയന്തരഘട്ടങ്ങളില്‍ ക്ഷണിക്കാത്തതും നിര്‍ലോഭവുമായ മുലപ്പാലിന് പകരം മറ്റ് ആഹാരപദാര്‍ത്ഥങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണം.

അടിയന്തരഘട്ടങ്ങളുടെ ഭാഗമായി മുന്നൊരുക്കം, ആശുപത്രി, ആരോഗ്യസേവനങ്ങള്‍ എന്നിവയില്‍ പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ മുലയൂട്ടലിലൂടെ പ്രശ്നങ്ങള്‍ മറികടക്കാന്‍ അമ്മമാരെ സഹായിക്കാന്‍ കഴിയും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: worldbreastfeedingweek.org

സെര്‍ക്കംസെഷന്‍

ആണ്‍കുട്ടികള്‍ ജനിക്കുന്നത് പുരുഷലിംഗാഗ്രത്തെ മറയ്ക്കുന്ന ഒരു തൊലി അഥവാ അഗ്രചര്‍മ്മവുമായാണ്. സെക്കംസെഷനില്‍ ഈ അഗ്രചര്‍മ്മം ശസ്ത്രക്രിയയിലൂടെ മാറ്റം ചെയ്യുകയും ലിംഗാഗ്രം തുറന്നിരിക്കുകയും ചെയ്യുന്നു.

 

 • ആദ്യ 2-3 ആഴ്ചയ്ക്കുള്ളില്‍ ചെയ്യുന്നതാണ് നല്ലത്. കുട്ടി വളരുന്നതിനൊപ്പം സങ്കീര്‍ണ്ണതയും വര്‍ദ്ധിക്കുന്നു. എന്നാല്‍ ഈ പ്രക്രിയ ആദ്യ 10 ദിവസങ്ങളില്‍ നിര്‍വഹിക്കപ്പെടുന്നു.
 • പ്രായപൂര്‍ത്തിയാകാതെ ജനിച്ചതോ സങ്കീര്‍ണ്ണതയുളളതോ ആയ കുട്ടികള ആശുപത്രി വിടുംവരെ സര്‍ക്കംസ്റ്റെഷന്‍ ചെയ്യരുത്.
 • ശാരീരിക വൈകല്യമുള്ള ലിംഗം ശരിക്കാന്‍ ശസ്ത്രക്രിയ ചെയ്യുന്നവര്‍ അതിന് ശേഷം സെര്‍ക്കംസ്റ്റെഷന്‍ ചെയ്യണ്ട.

അഗ്രചര്‍മ്മം ഛേദിച്ച ലിംഗസംരക്ഷണം

 • കുളിക്കുമ്പോള്‍ സോപ്പും ചെറുചൂടുവെള്ളവും ഉപയോഗിച്ച് കഴുകുക.
 • സര്‍ക്കംസെഷന് ശേഷം കുഞ്ഞിന് ചെറിയ അസ്വസ്ഥത ഉണ്ടാകും.
 • മുറിവിലെ ബാന്റേജ് ആവശ്യമെങ്കില്‍ മാറ്റുക.
 • 7-10 ദിവസങ്ങള്‍ വേണ്ടി വരും മുറിവ് ഉണങ്ങാന്‍. അതുവരെ അഗ്രഭാഗം മഞ്ഞ നിറത്തിലായിരിക്കും. താഴെപ്പറയുന്ന അവസ്ഥയില്‍ ഡോക്ടറെ കാണുക.

- നിലയ്ക്കാത്ത രക്തസ്രാവം
- ലിംഗാഗ്രത്തില്‍ ചുവന്ന നിറം, മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വഷളാകുന്നു.
- പനി
-  വ്യാധിയുടെ ലക്ഷണങ്ങള്‍
-   സര്‍ക്കംസെഷന് 6-8 മണിക്കൂറിന് ശേഷം സാധാരണയാണ് മൂത്രവിസര്‍ജ്ജനം നടക്കാതിരുന്നാല്‍.

ഡയബറ്റിക്സ് മെലിറ്റസ് (പ്രമേഹം)

ഡയബറ്റിസ് മെലിറ്റസ് എന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്ന അവസ്ഥയാണ്. ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ നിര്‍മ്മിക്കാത്തതാണ് ഇതിന് കാരണം.
ഇന്‍സുലിന്‍ എന്നത് ഒരു ഹോര്‍മോണാണ്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

പ്രമേഹ വിഭാഗങ്ങള്‍
പ്രമേഹം ബാധിച്ച ഒരു കുട്ടിയുടെ പാന്‍ക്രിയാസ് ഇന്‍സുലിന്‍ വളരെ കുറച്ച് പുറപ്പെടുവിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നതാണ് ഒന്നാം വിഭാഗം പ്രമേഹം. കാരണം കുഞ്ഞ് അറിയുന്നില്ല നിര്‍മ്മിക്കപ്പെടുന്ന ഇന്‍സുലിന്‍റെ അളവ്. വിഭാഗം 1 പ്രമേഹം, ഏത് പ്രായത്തിലും കുട്ടികളെ ബാധിക്കുന്നു. എന്നാലും 6-13 വൂര്‍ഷങ്ങളിലാണ് ഇത് സാധാരണ ആരംഭിക്കുന്നത്. വിഭാഗം 2, പ്രമേഹം ബാധിക്കുന്നത് കൗമാരക്കാരെയാണ്. എന്നാല്‍ പൊണ്ണത്തടിയുള്ളതോ ഭാരക്കൂടുതലോ ഉള്ള കുട്ടികളിലും കാണപ്പെടുന്നു.

എത്തരം കുട്ടികളാണ് വിഭാഗം 2 പ്രമേഹത്തിന് സാധ്യതയുള്ളവര്‍?
ഇത്തരം പ്രശ്നം അനുഭവിക്കുന്ന കുട്ടികള്‍ ഭക്ഷണത്തിന് മുമ്പുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് 10 വയസ്സു മുതല്‍ 2 വര്‍ഷം കൂടുമ്പോള്‍ ചെയ്യേണ്ടതാണ്.

 • അമിതഭാരം
 • വിഭാഗം 2 പ്രമേഹ രോഗിയായ ബന്ധു ഉള്ള ആള്‍
 • ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉയര്‍ന്ന ലിപ്പിട്ട് പ്രൊപൈയും നോക്കുക.

കൗമാരവും പ്രമേഹവും
കൗമാരക്കാര്‍ക്ക് രക്ത ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ ചില കാരണങ്ങള്‍ ഉണ്ടാകാം.

 • യൗവനാരംഭത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍
 • കൗമാര ജീവിതശൈലി : സമപ്രായക്കാരുടെ സമ്മര്‍ദ്ദം, ഉയര്‍ന്ന പ്രവൃത്തികള്‍, തെറ്റായ ചിട്ടകള്‍, ശരീരസൗന്ദര്യ വ്യാകുലത, ഭക്ഷണക്രമഭംഗം
 • മദ്യത്തിന്‍റെയും സിഗരറ്റിന്‍റെയും പരീക്ഷണങ്ങള്‍

ലക്ഷണങ്ങള്‍
വിഭാഗം 1 പ്രമേഹത്തില്‍ ലക്ഷണങ്ങള്‍ വേഗം പ്രത്യക്ഷപ്പെടുന്നു. സാധാരണ 2-3 ആഴ്ചകള്‍ കൊണ്ട് പ്രത്യക്ഷമാകുന്നു. ഉയര്‍ന്ന പഞ്ചസാര നില കൂട്ടി അടിക്കടി മൂത്രവിസര്‍ജ്ജനത്തിന് കാരണമാകുന്നു. ഈ ജലനഷ്ടം വീണ്ടും വെള്ളം കുടിക്കാന്‍ ഇടയാക്കുന്നു. ചില കുട്ടികള്‍ക്ക് നിര്‍ജ്ജലീകരണം സംഭവിക്കുന്നു. ഇത് തളര്‍ച്ച, അസ്വസ്ഥത, ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. കാഴ്ച അവ്യക്തമാകും.

വിഭാഗം 2 പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍ വിഭാഗം 1 നേക്കാള്‍ ലഘുവാണ്. ബാധിക്കുന്നതും വളരെ സാവധാനമാണ്. മാതാപിതാക്കള്‍ കുട്ടികളുടെ ദാഹത്തിലും മൂത്രവിസര്‍ജ്ജനത്തിലും തളര്‍ച്ചയിലും ശ്രദ്ധിക്കണം. വിഭാഗം 2 പ്രമേഹരോഗികള്‍ കീറോ ആസിഡോസിസ് അഥവാ നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു.

കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുമ്പോള്‍

(കടപ്പാട്:മാധ്യമം)

ഒരു കുഞ്ഞ് ജനിക്കുന്നതോടെ എല്ലാ വീടുകളും സന്തോഷംകൊണ്ട് നിറയും. പക്ഷേ, പലപ്പോഴും അവരുടെ നിര്‍ത്താതെയുള്ള കരച്ചില്‍ വീട്ടുകാരുടെ മനസ്സില്‍ ആശങ്കകളും പരിഭ്രമവും കോരിനിറക്കും. പ്രത്യേകിച്ച് അസമയത്തുള്ള കരച്ചില്‍. രാത്രികാലങ്ങളില്‍ ഉച്ചത്തില്‍ കരയുകയും അത് നീണ്ടുനില്‍ക്കുകയും ചെയ്താല്‍ മാതാപിതാക്കള്‍ അടുത്തുള്ള ആശുപത്രിയിലേക്കോ ഡോക്ടറുടെ അടുത്തേക്കോ കുഞ്ഞുങ്ങളെ എടുത്തോടുന്നത് സ്വാഭാവികമാണ്. കരച്ചില്‍ കുഞ്ഞുങ്ങളുടെ മുഖമുദ്രയാണ്, പ്രത്യേകിച്ച് നന്നെചെറിയ കുഞ്ഞുങ്ങളുടെ. സംസാരശേഷി കൈവരുന്നതിനുമുമ്പ് അവരുടെ ആശയവിനിമയത്തിനുള്ള പ്രധാന മാര്‍ഗമാണിത്. സംസാരിക്കാനും വ്യക്തമായി ആശയ വിനിമയം നടത്താനും കഴിയുന്നതിന് മുമ്പുള്ള കുഞ്ഞുങ്ങളുടെ കരച്ചിലാണ് മാതാപിതാക്കളെ കൂടുതലായി പരിഭ്രാന്തരാക്കുക.
കരച്ചിലാണ് ശിശുക്കളുടെ ആദ്യഭാഷ. വിശപ്പ്, വേദന എന്നിവ അറിയിക്കാനും അമ്മയുടെ സാമീപ്യം ആവശ്യപ്പെടാനും മൂത്രത്തുണിയിലെ ഈര്‍പ്പം മൂലമുള്ള അസ്വസ്ഥതകള്‍ അറിയിക്കാനും അവര്‍ കരച്ചിലിനെയാണ് ആശ്രയിക്കുക. ഉറക്കം വരുമ്പോഴും ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴും ചെറിയ കുട്ടികള്‍ കരയുന്നത് സ്വഭാവികമാണ്. അസ്വസ്ഥതയുണ്ടാക്കുന്ന ശബ്ദങ്ങളും വെളിച്ചമില്ലായ്മയും അന്തരീക്ഷത്തിലെ ചൂടും കുട്ടികളെ കരച്ചിലേക്ക് നയിക്കും.
കണ്‍സള്‍ട്ടിങ് മുറിയില്‍ ഡോക്ടര്‍മാര്‍ക്കും ഈ കരച്ചില്‍ ഒരു വെല്ലുവിളിയാണ്. വാശികൊണ്ടും ശാരീരിക അസ്വസ്ഥതകള്‍ കൊണ്ടും കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരഞ്ഞേക്കാം. വേദനയാണ് കുഞ്ഞുങ്ങളുടെ കരച്ചിലിന്‍െറ പ്രധാന കാരണം. ചെറിയ ദഹനക്കേട് മുതല്‍ മാരകമായ മെനിഞ്ചൈറ്റിസ് പോലുള്ള രോഗങ്ങള്‍ മൂലം കുഞ്ഞിന് ശരീരത്തില്‍ ചെറുതും വലുതുമായ വേദനകള്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നതിനാല്‍ ഇത് കണ്ടത്തെലാണ് പ്രശ്നപരിഹാരത്തിനുള്ള ആദ്യപടി.
കരയുന്ന കാര്യത്തില്‍ ഭൂരിപക്ഷം കുഞ്ഞുങ്ങളും പ്രശ്നക്കാരാണ്. മുലയൂട്ടുന്നതുമായി ബന്ധപ്പെട്ടും ചെറിയ പനിമൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ മൂലവും കുഞ്ഞുങ്ങള്‍ കരയാറുണ്ട്. ചില സമയത്ത് മാത്രം ഉച്ചത്തില്‍ കരയുന്നതും അത് ദിവസങ്ങളോളം ആവര്‍ത്തിക്കുന്നതും പലപ്പോഴും വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലമാവാം. കരയാത്ത സമയങ്ങളില്‍ ഇവര്‍ സാധാരണ പോലെ പെരുമാറുകയും ചെയ്യും.
ജനനശേഷം രണ്ടാഴ്ച മുതല്‍ മൂന്നു മാസം വരെ കുഞ്ഞുങ്ങള്‍ കരയുന്നത് സാധാരണ ദഹനക്കേടുമായി ബന്ധപ്പെട്ടും വാശിമൂലവുമാവാം. വയറ്റില്‍ ഗ്യാസ് നിറയുന്നതും കുഞ്ഞുങ്ങളില്‍ അസ്വസ്ഥതക്കും തുടര്‍ന്ന് കരച്ചിലിനും വഴിവെച്ചേക്കും.
കരച്ചിലിനെ തുടര്‍ന്ന് ഡോക്ടര്‍മാരെ സമീപിക്കുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുഞ്ഞിന് മുമ്പ് എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം ഡോക്ടറെ അറിയിക്കണം. നിലവില്‍ ഏതെങ്കിലും രോഗത്തിന് മരുന്ന് നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യവും നേരത്തേ കുഞ്ഞ് ശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ടെങ്കില്‍ അതും ഡോക്ടറോട് പറയണം. കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടായിട്ടുണ്ടെങ്കില്‍ അതും ശ്രദ്ധയില്‍പെടുത്തണം. ഗര്‍ഭാവസ്ഥയിലോ പ്രസവസമയത്തോ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അതും കുഞ്ഞിന് നല്‍കിയ ഭക്ഷണത്തെ കുറിച്ചും മലവിസര്‍ജനത്തെക്കുറിച്ചും കുഞ്ഞ് മൂത്രമൊഴിച്ചിട്ട് എത്ര സമയമായെന്നും പനിയുണ്ടായിരുന്നെങ്കില്‍ അക്കാര്യവും ഡോക്ടറോട് പറയണം.
കുഞ്ഞിന് ബുദ്ധിമാന്ദ്യം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം പ്രത്യേകം പറയണം.
കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് സസൂക്ഷ്മം പരിശോധിക്കുകയാണ് ഡോക്ടര്‍മാര്‍ ആദ്യം ചെയ്യുക. ശരീര ഊഷ്മാവും നാഡിമിടിപ്പും സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം ഹൃദയത്തിന്‍െറ പ്രവര്‍ത്തനവും പരിശോധിക്കും.
ജലദോഷം മൂലം മൂക്കടപ്പ്, ശരീരഭാഗങ്ങളില്‍ തിണര്‍പ്പുകള്‍, വയര്‍, തൊണ്ട, കഴുത്ത് , ചെവി, പല്ല് എന്നിവിടങ്ങളില്‍ വേദന എന്നിവയാണ് കരച്ചിലിന്‍െറ മറ്റു കാരണങ്ങള്‍. മൂത്രത്തില്‍ പഴുപ്പുമൂലം മൂത്രമൊഴിക്കുമ്പോഴുണ്ടാവുന്ന വേദനയും കരച്ചിലിന് കാരണമാവും. കല്ല്, മുത്ത്, പെന്‍സില്‍ കഷണങ്ങള്‍ എന്നിവ പോലുള്ള എന്തെങ്കിലും അന്യവസ്തുക്കള്‍ ചെവിയിലും മൂക്കിലും കയറിയിരുപ്പുണ്ടെങ്കിലും കരച്ചിലുണ്ടാവും. ഇതെല്ലാം ശാരീരിക പരിശോധനയിലൂടെ ഡോക്ടര്‍ കണ്ടത്തെണം.
ചില കേസുകളില്‍ കരച്ചിലിന്‍െറ കാരണം കണ്ടത്തൊന്‍ ലബോറട്ടറി പരിശോധനകളും എക്സ്റേ പോലുള്ള പരിശോധനകളും ആവശ്യമാവും.
നിര്‍ത്താതെ കരയുന്ന കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ നിരവധി മരുന്നുകള്‍ ഹോമിയോപ്പതി ചികിത്സയില്‍ ലഭ്യമാണ്. ഒട്ടും പാര്‍ശ്വഫലങ്ങളില്ലാത്തതും കുഞ്ഞുങ്ങളെ എളുപ്പത്തില്‍ കഴിപ്പിക്കാവുന്നതുമായ മരുന്നുകളാണ് ഹോമിയോപ്പതിയിലുള്ളത്. 2005ല്‍ പ്രസിദ്ധീകരിച്ച യൂറോപ്യന്‍ ജേണല്‍ ഓഫ് പീഡിയാട്രിക്സിലെ രണ്ട് പഠനങ്ങള്‍, നന്നെ ചെറിയകുഞ്ഞുങ്ങളിലെ അസുഖങ്ങള്‍ക്ക് ഹോമിയോപ്പതി ചികിത്സ വളരെ ഫലപ്രദമാണെന്ന് കണ്ടത്തെിയിട്ടുണ്ട്.
ഓരോ കുഞ്ഞിനെയും പ്രത്യേകം പരിഗണിച്ചാണ് ചികിത്സ നിശ്ചയിക്കുക. രോഗിയുടെ സ്വഭാവം, രോഗലക്ഷണം എന്നിവ അടിസ്ഥാനമാക്കിയാണ് ഹോമിയോപ്പതിയില്‍ രോഗനിര്‍ണയം നടത്തുന്നതും രോഗത്തിന് മരുന്ന് നിശ്ചയിക്കുന്നതും. രോഗവിവരങ്ങളും രോഗിയെക്കുറിച്ചുള്ള വിവരങ്ങളും എത്ര വിശദമായി പറയുന്നുവോ അത്രയും എളുപ്പത്തില്‍ രോഗനിര്‍ണയം നടത്താനും ഫലപ്രദവും കൃത്യവുമായ മരുന്നുകള്‍ നല്‍കാനും ഹോമിയോ ഡോക്ടറെ സഹായിക്കും.
കാമോമില (Chamomilla), സിന (Cina), ആന്‍റിമോണിയം ടാര്‍ടാറികം (Antimonium Tartaricum), മഗ്നീഷ്യ കാര്‍ബോണിക (Magnesia Carbonica), ബ്രയോണിക്ക അല്‍ബ (Bryonia Alba), കല്‍ക്കരെയ കാര്‍ബോണിക (Calcarea Carbonic), നക്സ് വൊമിക (Nux Vomica), ഹിപ്പര്‍ സള്‍ഫൂറികം (Hepar Sulphuricum) തുടങ്ങിയ മരുന്നുകളാണ് കരച്ചിലുമായി എത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ഹോമിയോപ്പതിയില്‍ സാധാരണ നല്‍കുക.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate