অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പിറ്റിറിയാസിസ് ആൽബ

കുട്ടികളെയും കൗമാരപ്രായക്കാരെയും ബാധിക്കുന്ന ഒരു ചർമ്മ പ്രശ്നമാണ് പിറ്റിറിയാസിസ് ആൽബ. പിറ്റിറിയാസിസ് എന്നാൽ പൊറ്റപിടിക്കൽ എന്നും ആൽബ എന്നാൽ മങ്ങിയ നിറം എന്നുമാണ് അർത്ഥം. പിറ്റിറിയാസിസ് ആൽബ എടോപിക് ഡെർമാറ്റൈറ്റിസിന്റെ (എക്സിമയുടെ ഒരു തരം) രൂക്ഷത കുറഞ്ഞ തരമാണ്. ഇത് കുട്ടികളിലാണ് കൂടുതൽ കാണപ്പെടുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളിൽ അഞ്ച് ശതമാനത്തിന് ഈ ചർമ്മ പ്രശ്നം ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്.

കാരണങ്ങൾ

യഥാർത്ഥ കാരണം എന്തെന്ന് വ്യക്തമല്ല. അലർജി, എക്സിമ തുടങ്ങിയ അവസ്ഥകളുമായി  മിക്കപ്പോഴും ഇതിന് ബന്ധമുണ്ടായിരിക്കും. ഇരുണ്ട ചർമ്മമുള്ള കുട്ടികളിലും കൗമാരക്കാരിലുമായിരിക്കും ഇത് കൂടുതൽ വ്യക്തമായി കാണപ്പെടുക.

പിറ്റിറിയാസിസ് ആൽബയ്ക്ക് ഇനി പറയുന്നവയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നുവെങ്കിലും അതിനു വ്യക്തമായ തെളിവുകൾ ലഭ്യമല്ല:

  • യുവി റേഡിയേഷൻ
  • കോപ്പറിന്റെ നില കുറയുന്നത്
  • അപര്യാപ്തമോ അമിതമോ ആയ കുളി
  • മലാസെസിയ എന്ന യീസ്റ്റിന്റെ പ്രവർത്തനം ടൈറോസിനേസിനെ തടസ്സപ്പെടുത്തുകയും ഹൈപ്പോപിഗ്മെന്റേഷനിലേക്ക് നയിക്കുകയും ചെയ്യുന്നത്.

ലക്ഷണങ്ങൾ

  • ഓവൽ ആകൃതിയിൽ അല്ലെങ്കിൽ കൃത്യമായ ആകൃതിയിലല്ലാത്ത, ഇളം ചുവപ്പ് നിറത്തിലുള്ള പൊറ്റപിടിച്ച പാടുകളായിട്ടായിരിക്കും പ്രാരംഭത്തിൽ കാണപ്പെടുക.
  • മുഖത്തും, കഴുത്തിലും, കൈത്തണ്ടകളുടെ മുകൾഭാഗത്തും ശരീരത്തിന്റെ മുകൾ ഭാഗത്ത് മധ്യത്തിലായും പാടുകൾ പ്രത്യക്ഷപ്പെടും.
  • തടിപ്പുകൾ അപ്രത്യക്ഷമാകുമ്പോൾ, അവ ഇളം നിറത്തിലുള്ളതായി മാറുന്നു.
  • തടിപ്പുകൾ സൂര്യപ്രകാശമേൽക്കുമ്പോൾ തവിട്ടു നിറത്തിലുള്ളതാവില്ല. എന്നാൽ, വളരെ വേഗത്തിൽ ചുവപ്പുനിറം പ്രാപിക്കുകയും എടുത്തറിയുന്ന വിധത്തിലാവുകയും ചെയ്യും.

രോഗനിർണയം

മിക്കപ്പോഴും ചർമ്മം കാണുന്നതിലൂടെ ഡോക്ടർക്ക് രോഗനിർണയം നടത്താൻ സാധിക്കും

ഹൈപ്പോ പിഗ്മെന്റേഷന് (ചർമ്മത്തിന്റെ നിറം മങ്ങുക) മറ്റു കാരണങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് ചില പരിശോധനകൾ നിർദേശിക്കാം;

  • വൂഡ് ലാമ്പ് പരിശോധന: പ്രകാശത്തിന്റെ സഹായത്തോടെ ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് അണുബാധയുണ്ടോ എന്ന് നിർണയിക്കുന്നു.
  • സ്ക്രേപിംഗ്: മൈക്രോസ്കോപ്പിയും ഫംഗസ് കൾച്ചറും നടത്തുന്നു.
  • സ്കിൻ ബയോപ്സി: അപൂർവമായി മാത്രമാണ് ഇത് നടത്തുന്നത്. മെലാനിന്റെ കുറവ് വ്യക്തമാക്കാൻ സഹായകമാണ്.

ചികിത്സ

ഇത്തരം പാടുകൾ സ്വയമേ ഭേദപ്പെടുമെന്നതിനാൽ പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല.

നിങ്ങളുടെ ഡോക്ടർക്ക് ഇനി പറയുന്ന കാര്യങ്ങൾ ശുപാർശചെയ്യാൻ സാധിക്കും:

  • പൊറ്റകളിൽ പുരട്ടുന്നതിനായി മോയിസ്ചറൈസിംഗ് ക്രീം
  • ചുവപ്പു നിറവും ചൊറിച്ചിലും കുറയ്ക്കുന്നതിനായി പുറമേ പുരട്ടുന്ന വീര്യം കുറഞ്ഞ സ്റ്റിറോയിഡ് ക്രീം.
  • ചർമ്മത്തിന്റെ നിറഭേദം പെട്ടെന്ന് മാറുന്നതിനായി, സ്റ്റിറോയിഡ് അടങ്ങാത്ത ക്രീമുകൾ.

ചികിത്സയിലൂടെ പാടുകൾ ഭേദമാകുമെങ്കിലും അവ വീണ്ടും പ്രത്യക്ഷപ്പെട്ടേക്കാം.

പ്രതിരോധം

വെയിൽ ഏൽക്കുന്നത്, പ്രത്യേകിച്ച് വേനൽക്കാലത്ത്, ഒഴിവാക്കുന്നത് പിറ്റിറിയാസിസ് ആൽബയുടെ വികാസത്തെയും രൂക്ഷതയെയും കുറയ്ക്കാൻ സഹായിക്കും.

സങ്കീർണതകൾ

പാടുകളിൽ സൂര്യാഘാതമേൽക്കാൻ സാധ്യതയുണ്ട്. അതിനാൽ, സൺസ്ക്രീനും സൂര്യനിൽ നിന്നുള്ള സംരക്ഷണത്തിനുള്ള മറ്റ് ഉപാധികളും സ്വീകരിക്കുക.

അടുത്ത നടപടികൾ

നിങ്ങളുടെ കുട്ടിയുടെ ചർമ്മത്തിൽ പിങ്ക് നിറമുള്ള പാടുകൾ ഉണ്ടാവുകയും അത് ചുറ്റുമുള്ള ചർമ്മഭാഗങ്ങളെ അപേക്ഷിച്ച് മങ്ങിയ നിറത്തിലുള്ളതാവുകയും ചെയ്താൽ ഡോക്ടറുടെ സഹായം തേടുക

കടപ്പാട്: Modasta

അവസാനം പരിഷ്കരിച്ചത് : 6/9/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate