অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പഠന വൈകല്യം

എന്താണ് പഠന വൈകല്യം

പഠിക്കുവാൻ കഴിവുള്ളർ ബുദ്ധിയുള്ളവരും അതില്ലാത്തവർ ബുദ്ധി നിലവാരം കുറവുള്ളവരായിട്ടാണ് പൊതുവെ  സാധാരണ ജനങ്ങൾ പരിഗണിച്ചു പോരുന്നത്. എന്നാൽ വാസ്തവം അതല്ല. ശരാശരിയോ അതിലുമധികമോ ബുദ്ധി നിലവാരം ഉണ്ടാകുകയും പഠന സംബന്ധമല്ലാത്ത കാര്യങ്ങളിൽ അതായത് കളി, അന്വേഷണം തുടങ്ങി അസാധാരണ മികവ് കാണിക്കുകയും എന്നാൽ വായന, എഴുത്ത്, കണക്ക് എന്നിവ യിൽ മികവ് കാണിക്കാതെ ബുദ്ധിമുട്ട് പ്രകടിപ്പിക്കുയും ചെയ്യുമ്പോൾ അതിനെ പഠന വൈകല്യമായി ശാസ്ത്രം പരിഗണിക്കുന്നു.

ചില കുട്ടികൾ പാഠ ഭാഗങ്ങള്‍ അവരുടെ രക്ഷിതാക്കെള പറഞ്ഞു കേള്‍പ്പിക്കുന്നതും, എന്നൽ  എഴുത്തു പരീക്ഷയിൽ പരാജയപെടുന്ന തായും കാണാം.  ചില കുട്ടികൾ ചില അക്ഷരങ്ങൾ എഴുതാനും, ഉച്ചരി ക്കാനും വിഷമം കാണിക്കും. കണക്കു കൂട്ടുമ്പോള്‍ ശരിയാകും, എന്നാൽ പകർത്തിയെഴുതുമ്പോള്‍ തെറ്റിച്ചിരിക്കും. സംഖ്യകൾ 12 നു പകരം 21 എന്ന് എഴുതി കളയും. കൂടെ ഇരുത്തി പഠിപ്പിച്ചാല്‍ നല്ല മാര്‍ക്ക് വാ ങ്ങിക്കും. എന്നാല്‍ പലപ്പോഴും ഒരു അഞ്ചു മിനിറ്റ് പോലും അടങ്ങി യിരിക്കാന്‍ പറ്റാത്ത അവസ്ഥ ചില കുട്ടികൾക്ക് അനുഭവപ്പെടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും രക്ഷിതാക്കൾ കുട്ടികളെ  മടിയന്മാ രായും, ബുദ്ധിഹീനന്മാരുമായും മുദ്ര ചാർത്തപ്പെടുന്നു. ഇങ്ങിനെയുള്ള മുതിർന്നവരുടെ പെരുമാറ്റം  മക്കളില്‍ പഠന- പെരുമാറ്റ- ശ്രദ്ധാ വൈകല്യങ്ങൾ സംജാതമാക്കപ്പെടുന്നു. മനുഷ്യ ശരീരത്തിൻറെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക കോശങ്ങളിലെ ചില തകരാറുകളാണ് ഇത്തരം വൈകല്യങ്ങള്‍ക്കു കാരണം എന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇത് ഒരു തരത്തിലുള്ള രോഗമല്ലാ എന്ന് നാം തിരിച്ചറിയണം. ഇത് തലച്ചോറിൻറെ ഒരു പ്രത്യേക അവസ്ഥയാണ്. ഇത്തരം അവസ്ഥയുള്ള കുട്ടികള്‍ക്ക് ബുദ്ധിക്കുറവില്ല. മസ്തിഷ്ക വളര്‍ച്ചയിലുണ്ടാകുന്ന പ്രത്യേകതരം കാലതാമസമാണ് ഇതിനു ഒരു കാര ണം. ജനിതകപരവും പാരമ്പര്യവുമായി മസ്തിഷ്ക വളര്‍ച്ചയിലുണ്ടാകു ന്ന വ്യത്യാസങ്ങളും ഇതിനു കാരണമാകാറുണ്ട്. അതുപോലെ ഗര്‍ഭസ്ഥ  അവസ്ഥയിലോ , പ്രസവ സമയത്തോ, അതിനു ശേഷമോ കുട്ടിക്ക് അപകടങ്ങളിലോ അല്ലാതെയോ മസ്തിഷ്കത്തിനു സംഭവിക്കുന്ന ആഘാതങ്ങളും ഇത്തരം അവസ്ഥക്കും കാരണമായി തീരാറുണ്ട്. വിദ ഗ്ധരുടെ  സഹായവും, സേവനവും തുടര്‍ച്ചയായുള്ള പരിശീലനവും കൊണ്ട് ഇത്തരം വൈകല്യങ്ങളെ തരണം ചെയ്യാനാകും. ലോകത്തിൽ ജീവിച്ചിരുന്ന പല മഹാന്മാരും ഇത്തരം അവസ്ഥകളെ  അതിജീവിച്ചവാ രണ്.

ഉചിതമായ സമയത്ത് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊടുക്കുകയാണെ ങ്കില്‍ ഇത്തരം കുട്ടികളെ അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുവാനും തരണം ചെയ്യുവാനും ലക്ഷ്യങ്ങളിൽ എത്തിച്ചേരുവാനും കഴിയും വിധം പ്രാപ്തരാക്കുവാൻ കഴിയുന്നു.

പഠന വൈകല്യത്തെ എത്രയും വേഗം തിരിച്ചറിഞ്ഞ്‌ പ്രതിവിധി ചെയ്യു മ്പോഴാണ് ഈ അവസ്ഥ പരിഹരിക്കപ്പെടുന്നത്. കുട്ടികള്‍ വായന-എഴുത്ത് എന്നിവയില്‍ കാണിക്കുന്ന വൈഷ്യമത്തെ അമിത ലാളന കൊണ്ടോ കര്‍ക്കശഭാവം കൊണ്ടോ നേരിടുവാനോ പരിഹരിക്കുവാനോ നോക്കുമ്പോൾ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു.

മുതിർന്നവരെപ്പോലെ കുട്ടികളും മാനസ്സീക സംഘർഷം അനുഭവിക്കു ന്നുണ്ട്. ഭക്ഷണവും വസ്ത്രവും കൊടുത്ത് അവരെ ഒരിക്കലും തൃപ്തിപ്പെടുത്തുവാനാകില്ല. ഭക്ഷണവും വസ്ത്രവും കൊടുത്ത് മക്കളെ വളർത്തുന്നതല്ല നല്ല പാരൻറിംഗ്. അവർ അനുഭവിക്കുന്ന അന്തസ്സംഘ ര്‍ഷങ്ങള്‍ തിരിച്ചറിഞ്ഞ് സസ്നേഹം അവരെ പരിചരിക്കണം. കുട്ടികളെ കൃത്യമായി വിലയിരുത്തി അവർക്ക് ഒരു വ്യക്തിനിഷ്ഠ പാഠ്യപദ്ധതി ഒരു വിദഗ്ദൻറെ സഹായത്തോടെ ഓരോ രക്ഷിതാവും തയ്യാറാക്കണം. അത് പക്വതയോടെ പ്രാവർത്തികമാക്കുകയും ചെയ്യണം. ഇത്തരത്തിൽ കുട്ടികളെ സഹായിക്കണം. അതിലൂടെ അവരെ പഠനത്തില്‍ പ്രാപ്തരാ ക്കാണം.

പഠനത്തിന് ഏകാഗ്രത, ശ്രദ്ധ, അക്കാദമിക്ക് നൈപുണ്യവും എന്നിവ അ ത്യാവശ്യമാണ്.

പഠന വൈകല്യം വായന, എഴുത്ത്, അക്ഷരങ്ങൾ, കണക്ക്, ഭാഷ, സാമൂഹ്യ കഴിവുകൾ എന്നിവയുമായും ബന്ധിക്കപ്പെട്ടിരിക്കുന്നു.

പഠന വൈകല്യത്തിൻറെ സവിശേഷതകൾ

അതിൻറെ തീവ്രത കുറഞ്ഞ തോതു മുതൽ കടുപ്പ മേറിയതു വരെ യാകാം.

കുട്ടികളുടെ തലച്ചോറിൻറെ തകരാറുകൊണ്ടോ ന്യൂറോളജിക്കലായ തകരാറു കൊണ്ടോ ആകാം ഇത്  സംഭവിക്കാവുന്നത്.

വായിച്ചു കഴിഞ്ഞ കാര്യങ്ങൾക്ക് വാക്കുകളാൽ ഉത്തരം തരാൻ കഴിയും, എന്നാൽ കടലാസിൽ എഴുതാൻ കഴിയില്ല.

ലക്ഷണങ്ങള്‍

വായനാവൈകല്യം:

വായനാ വൈകല്യമുള്ള കുട്ടികൾ വായിക്കുവാൻ വിമുഖത കാണിക്കും. നിര്‍ത്തി നിര്‍ത്തി വായിക്കുക. അക്ഷരങ്ങള്‍ പെറുക്കിപ്പെറുക്കി വായിക്കുക. വാചകങ്ങള നിറുത്താതെ വായിക്കുക. അക്ഷരങ്ങള്‍ തിരിച്ച് വായിക്കുക. ഉദാ: തറ, റത, ചില വാക്കുകള്‍ക്കു പകരമായി ഊഹിച്ച് സാമ്യമുള്ള മറ്റുവാക്കുകള്‍ ഉച്ചരിക്കുക (പന-പാറ്റ) തുടങ്ങിയവയാണ്. ചിഹ്നങ്ങള്‍ വിട്ടുപോകുക മുതലായവയും കണ്ടുവരാറുണ്ട്. ചില വാക്കുകള്‍ ഉച്ചരിക്കാതെ വിടുക. വായിക്കുമ്പോള്‍ ചില വരികള്‍ വിട്ടുപോകുക. വാചകങ്ങള്‍ അപൂര്‍ണമായി പറയുക.

എഴുത്തിലെ  വൈകല്യങ്ങള്‍:

ഇത്തരം വൈകല്യമുള്ള കുട്ടികൾ എഴുതുവാൻ വൈഷ്യമം കാണിക്കും. മോശമായ കൈയക്ഷരം, തുടര്‍ച്ചയായ അക്ഷരത്തെറ്റുകള്‍, സാമ്യമുള്ള ചില അക്ഷരങ്ങള്‍ തമ്മില്‍ മാറിപ്പോവുക, ഉദാ: പ, വ- ഇംഗ്ലീഷ് ചെറിയ അക്ഷരത്തിനു പകരം വലിയ അക്ഷരം എഴുതുക, മറിച്ചും അക്ഷരങ്ങള്‍ എഴുതുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

രചനാവൈകല്യം

നന്നായി പഠിച്ച് കാണാതെ പറയുന്ന പാഠങ്ങള്‍പോലും എഴുതുമ്പോള്‍ തെറ്റുക. അപൂര്‍ണമാകുക. വാക്യങ്ങളിലെ പേരു മാറുക. അക്ഷരം വായിക്കാന്‍ കഴിയാത്തവിധം വികൃതമായിരിക്കുക. പുസ്തകത്തില്‍ പല പേജിലും പലതരത്തില്‍ തോന്നിയപോലെ എഴുതുക. പേന പിടിക്കുന്ന തുപോലും ശരിയായ രീതിയില്‍ അല്ലാതെയിരിക്കുക. അറിയാവുന്ന വാക്കുകള്‍ കുറവായതുകൊണ്ട് എഴുതുമ്പോള്‍ അനുയോജ്യ വാക്കുകള്‍ കിട്ടാതിരിക്കുക.

കണക്കില്‍ വൈഷ്യമം:

അടിസ്ഥാനപരമായ ക്രിയകള്‍ ചെയ്യാനുള്ള വിഷമം, സംഖ്യാ ബോധത്തി ലുള്ള പ്രശ്‌നം, സമയം നോക്കി പറയാനുള്ള കഴിവുകേട്, നിറം, ആകൃതി ഇവ തിരിച്ചറിയാനുള്ള വിഷമം, ദിശകളായ തെക്കുവടക്ക്, കിഴക്കുപടി ഞ്ഞാറും ഇടത്ത്-വലത്ത് എന്നിവയും മനസ്സിലാക്കാനുള്ള കഴിവുകേട്. പകർത്തി എഴുതുമ്പോൾ സംഖ്യകൾ തിരിച്ച് എഴുതുക. 98 എന്നത് 89 എന്ന് എഴുതുക. 6 ഉം 9 ഉം തിരച്ചറിയായ്ക എന്നിങ്ങനെ പോകുന്നു.

കണക്കില്‍ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുതുന്നതും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുന്നതിനുപകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക. ഉദാ: 29 ല്‍നിന്ന് ആറ് കുറയ്ക്കുവാന്‍ പറഞ്ഞാല്‍, ആറിൽ നിന്ന് ഒമ്പത് കുറയ്ക്കുക. എഴുതുമ്പോള്‍  21, പന്ത്രണ്ടായും 61 പതിനാറായും മാറുക. മാര്‍ജിനില്‍ കണക്കുകൂട്ടി എഴുതിയശേഷം പേജില്‍ എടുത്തെഴുതുമ്പാള്‍ ചില അക്കങ്ങള്‍ വിട്ടുപോകുക. ഉദാ: 2651 എടുത്തെഴുതുന്നത് 251 എന്നാകുക.

നാമ വൈകല്യം

പേരുകള്‍ മറന്നു പോകുക. വ്യക്തികളെയും സ്ഥാപനങ്ങളെയും ഓര്‍മയില്‍ ഉണ്ടെങ്കിലും അവയുടെ പേര് ഓര്‍മ്മയിൽ വരാതിരിക്കുക. തെറ്റായി ഓര്‍ത്തിരിക്കുക. പേര് എഴുതുമ്പോള്‍ തന്നെ സ്ഥിരമായി മാറിപോകുക.

പൊതുവായി കാണുന്ന പ്രശ്‌നങ്ങള്‍

ക്ലാസ്സ് മുറികളിലും, പരീക്ഷാഹാളിലും അക്ഷമരായി ഇരിക്കുക, ചോദ്യങ്ങള്‍ വിട്ടുപോവുക, തിടുക്കത്തിൽ എഴുതിത്തീര്‍ക്കുക, അശ്രദ്ധ, ചിട്ടയായി എഴുതി ഫലിപ്പിക്കാനുള്ള വിഷമം, വസ്തുതകൾ മനസ്സിലാക്കുന്നതിനുള്ള വിഷമം, കോ-ഓര്‍ഡിനേഷന് വിഷമം, ഏകോപനത്തിനുള്ള വിഷമം. ഇവയിൽ എല്ലാ ലക്ഷണങ്ങളും കുട്ടികളിൽ കാണണമെന്നില്ല.

അതുകൊണ്ട് ഇവയില്‍ ഏതെങ്കിലും ചിലത് തുടര്‍ച്ചയായി കുട്ടിയില്‍ കണ്ടാല്‍ അത് പഠനവ വൈകല്യത്തിൻറെ ലക്ഷണമായി തിരിച്ചറിയുകയും പരിഹാര നടപടികൾ സ്വീകരിക്കകയും വേണം.

സാധാരണയായി ശ്രദ്ധയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ രണ്ടുതരത്തില്‍ ആണ്.. ADD, (Attention Deficit Disorder), ADHD (Attention Deficit Hyper Activity Disorder). ഇത്തരം കുട്ടികള്‍ക്ക് മരുന്നിന്റെ സഹായം വേണ്ടി വരും.

നഴ്‌സറി പോലുള്ള ചെറിയ ക്ലാസ്സിലെ കുട്ടികള്‍ക്ക് പ്രീ റീഡിംഗ്, പ്രീ റൈറ്റിംഗ് സ്‌കില്‍ ട്രെയിനിംഗ് കൊടുക്കുന്നതിലൂടെ എഴുത്തിലേക്കും വായനയിലേക്കും കടക്കുമ്പോള്‍ ഉണ്ടാകുന്ന പല പ്രയാസങ്ങളും മുന്‍കൂട്ടി ഒഴിവാക്കാന്‍ കഴിയും.

പഠന വൈകല്യം യഥാസമയം കണ്ടെത്തി വേണ്ടത്ര പ്രതിവിധികള്‍ ചെയ്യാതിരുന്നാൽ അതു കുട്ടികളില്‍ വൈകാരിക പ്രശ്‌നങ്ങളോ പെരുമാറ്റ വൈകല്യമോ ആക്കിത്തീർക്കുന്നു.

അഞ്ചു വയസ്സനുള്ളിൽ കുട്ടികള്‍ അതാതതു സമയത്തു നേടേണ്ടതായ അടിസ്ഥാന കഴിവുകള്‍ ഏതെങ്കിലും വികസം പ്രാപിക്കാതെ പോയാല്‍ അതു പഠനത്തില്‍ വിഷമമുണ്ടാക്കും. അതു പരിഹരിക്കാനായി സ്‌കില്‍ ഡവലപ്‌മെന്‍റ് ട്രെയിനിംഗ് കൊടുക്കാവുന്നതാണ്.

അശ്രദ്ധയുള്ള കുട്ടികള്‍ക്കു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തക്കരീതിയിലുള്ള പരിശീലനങ്ങളും ആവശ്യമെങ്കില്‍ മരുന്നുകളും കൊടുക്കാവുന്നതാണ്. എഴുത്തില്‍ അക്ഷരത്തെറ്റുകള്‍ വരുത്തുന്ന കുട്ടികള്‍ക്ക് ‘വേഡ് അറ്റാക്ക്’, ‘സ്‌പെല്ലിങ് റൂള്‍സ്’ എന്നിവയില്‍ ട്രെയിനിംഗ് നൽകവുന്നതാണ്.

വിമര്‍ശന ചിന്ത , വിശകലന ബുദ്ധി, സൃഷ്ട്യുന്മുഖ ചിന്ത എന്നിവയിൽ കുട്ടികള്‍ക്ക് പ്രോത്സാഹനം നൽകണം. ഓരോ കുട്ടിക്കും അവരുടേതായ പഠന ശൈലികൾ ഉണ്ട്. അത്തരം അവരുടെ ശൈലി തിരിച്ചറിഞ്ഞ് അത്തരം ശൈലികളെ പ്രോത്സാഹിപ്പിച്ച് പരിഹാരബോധനം നടത്തുമ്പോൾ അവര്‍ക്കു പഠനം എളുപ്പമാകും. അതുകൊണ്ട് പഠനത്തില്‍ വിഷമമുള്ള കുട്ടിയെ മടിയനെന്നു മുദ്രകുത്താതെ ശാരീരിക, മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയരാക്കാതെ അവരെ കൃത്യമായി വിലയിരുത്തി പരിഹാരം എത്രയും വേഗത്തിൽ തുടങ്ങുണം.

പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധാവൈകല്യങ്ങളും

ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യത്തിലും മനസ്സുറപ്പിക്കാന്‍ കഴിയാതെ വരിക പതിവാണ്. ഇരിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നും. ഒരുകാര്യം ചെയ്യുമ്പോള്‍ മറ്റൊന്ന് ചെയ്യാന്‍ തോന്നും. ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യം ഓര്‍മിച്ചുവച്ച് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഉദാ: രണ്ടു കാര്യം ഒന്നിച്ചു പറഞ്ഞാല്‍ ഒരുകാര്യം മറന്നുപോകും. കേള്‍വിയിലുള്ള വൈകല്യങ്ങളും ചില കുട്ടികളില്‍ ഉണ്ടാകാം. നേഴ്സറി ക്ലാസ്മുതല്‍ കണ്ടുവരുന്ന ഈ സ്വഭാവവിശേഷം പരിഹരിച്ചില്ലെങ്കില്‍ പഠനവൈകല്യ മായും പെരുമാറ്റ വൈകല്യമായും മാറാനിടയുണ്ട്. പഠന വൈകല്യമുള്ള വര്‍ക്ക് ശ്രദ്ധാ വൈകല്യവും ശ്രദ്ധാവൈകല്യമുള്ളവര്‍ക്ക് പഠനവൈക ല്യവും ഉണ്ടാകാനിടയുണ്ട്.

അധ്യാപകരും രക്ഷിതാക്കളും ഒരു പോലെശ്രദ്ധിക്കണം

കാഴ്ചയ്ക്ക് പെട്ടെന്നു കാണാനാവാത്ത വൈകല്യങ്ങളായതുകൊണ്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും, പ്രത്യേകിച്ച് നേഴ്സറി ക്ലാസുകളിലെ അധ്യാപകര്‍ക്കും, കുട്ടികളിലുള്ള ഇത്തരം പ്രശ്നങ്ങൾ പെട്ടെന്ന് കണ്ടുപിടിക്കുവാനാകില്ല. കുട്ടികാലങ്ങളിൽ  കുട്ടികളില്‍ കാണുന്ന ചില വൈകല്യങ്ങള്‍ വളരുമ്പോള്‍ സ്വയം മാറുന്നതായി കാണ്ടു വരുന്നു. അവ പഠന, പെരുമാറ്റവൈകല്യങ്ങള്‍ ആയികൊള്ളണമെന്നില്ല. 5, 6, 7 (അപ്പർ പ്രൈമറി) ക്ലാസുകളിലെ കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ വൈകല്യങ്ങള്‍ ഗൗരവത്തോടെ കണ്ട് പരിശീലനം നല്‍കണം. കുട്ടികളെ വെറുതെ കുറ്റപ്പെടുത്തുന്നതിനുപകരം ഇത്തരം പഠന, പെരുമാറ്റ, ശ്രദ്ധാവൈകല്യങ്ങള്‍ രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞ് പ്രതിവിധി ചെയ്യണം. എല്‍.കെ.ജി., യു.കെ.ജി. ക്ലാസുകളിലെയും മറ്റ് എല്‍.പി. ക്ലാസുകളിലെയും അധ്യാപകര്‍ക്കും പഠനവൈകല്യം തിരിച്ചറിയാന്‍ ഇപ്പോൾ കഴിയും. ഇതിനുള്ള പരിശീലനകേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്‍ (എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ്), പ്രത്യേക പരിശീലനം നല്‍കുന്ന അധ്യാപകന്‍ (സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍), ശ്രവണ, സംസാര വിദഗ്ധന്‍ (സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്), ശിശുരോഗ വിദഗ്ധന്‍ (പീഡിയാട്രീഷ്യന്‍), മനോരോഗ വിദഗ്ധന്‍ (സൈക്യാട്രിസ്റ്റ്) എന്നിവരുടെ പരിശോധനയിലൂടെ വൈകല്യം എത്രയെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍കഴിയും.

വൈകല്യം മനസ്സിലായാല്‍ തീര്‍ച്ചയായും വിദഗ്ധരുടെ നിര്‍ദേശപ്രകാരം, അതീവ ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ അവ കുറച്ചുകൊണ്ടുവ രാന്‍ കഴിയും. ഈ കുട്ടികള്‍ക്ക് പഠനത്തിലും പരീക്ഷ എഴുതുന്നതിലും കൂടുതല്‍സമയം നല്‍കുന്നത് ഉള്‍പ്പടെയുള്ള പ്രത്യേക ശ്രദ്ധ നല്‍കലും പ്രധാനമാണ്. പരിശീലനം തുടങ്ങിയാല്‍ കുട്ടികള്‍ വളരുന്തോറും വൈകല്യം കുറയുന്നതായും പഠനനിലവാരം ഉയരുന്നതായും കാണാം.

DOCTOR MOHANJI

കടപ്പാട്: drmohanpt.wordpress.com

 

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate