ലോകത്ത് പ്രതിവർഷം ഏകദേശം 9.1 ദശലക്ഷത്തോളം സ്ത്രീകൾ ഹൃദയധമനീ രോഗങ്ങൾ മൂലം മരണപ്പെടുന്നതായി വേൾഡ് ഹാർട്ട് ഫെഡറേഷെൻറ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇൗ മരണനിരക്ക് അർബുദം, ക്ഷയം തുടങ്ങിയ മഹാമാരികൾ മൂലമുണ്ടാകുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഹാർട്ട് അറ്റാക്കിനുശേഷം പെെട്ടന്നുണ്ടാകുന്ന മരണവും പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കൂടുതലാണ്.
രോഗം തിരിച്ചറിഞ്ഞാലും വേണ്ടത്ര പരിഗണന നൽകാതിരിക്കുക, പ്രകടമാകുന്ന രോഗലക്ഷണങ്ങളെ തീർത്തും അവഗണിക്കുക തുടങ്ങിയ പ്രവണതകൾ സ്ത്രീ രോഗികളുടെ എണ്ണത്തെ കൂട്ടുന്ന പ്രധാന ഘടകങ്ങളാണ്. ഹൃദ്രോഗത്തിെൻറ കാര്യത്തിലും വേണ്ടത്ര ചികിത്സയും ശുശ്രൂഷയും കിട്ടുന്ന, സ്ത്രീകളുടെ എണ്ണം കുറഞ്ഞതും മരണനിരക്ക് ഉയർത്തി. പ്രമേഹേരാഗികളായ സ്ത്രീകളുടെ എണ്ണം കൂടിയതും ഹൃദ്രോഗനിരക്ക് വർധിപ്പിച്ചു.
ആർത്തവമുള്ള പ്രായത്തിൽ സ്ത്രീകളിൽ സുലഭമായുണ്ടാകുന്ന ഇൗസ്ട്രജൻ ഹോർേമാണാണ് അവരെ ഹൃദ്രോഗസാധ്യതയിൽനിന്ന് രക്ഷിക്കുന്നത്. രക്തത്തിലെ നല്ല കൊളസ്ട്രോൾ ആയ എച്ച്.ഡി.എൽ കൊളസ്ട്രോളിെൻറ അളവ് കൂട്ടിയാണ് ഇൗസ്ട്രജൻ സംരക്ഷണം നൽകുന്നത്. എൽ.ഡി.എൽ എന്ന അപകടകാരിയായ കൊളസ്ട്രോളിനെ കുറയ്ക്കാനും ഇതിന് കഴിയുന്നു. ഒപ്പം ശ്വേതരക്താണുക്കൾ കട്ട പിടിക്കുന്നത് തടയുന്നു. എന്നാൽ, ആർത്തവ വിരാമത്തോടെ ഇൗസ്ട്രജെൻറ ഇൗ സംരക്ഷണം നഷ്ടപ്പെടുന്നതിനാൽ ഹൃദ്രോഗ സാധ്യത ഉയരുന്നു. രക്തസമ്മർദമുള്ളവർ, പ്രേമഹമുള്ളവർ, ഗർഭനിരോധന ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്നവർ, ഗർഭാശയത്തോടൊപ്പം അണ്ഡാശയങ്ങളും നീക്കം ചെയ്തവർ ഇവർക്ക് ഇൗ പരിരക്ഷ നേരത്തേ തന്നെ നഷ്ടപ്പെടാം.
സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് ഹൃദ്രോഗലക്ഷണങ്ങൾ തീവ്രതയിലും പ്രകടനത്തിലും വ്യത്യസ്തത പുലർത്താറുണ്ട്. നെഞ്ചിലെ ഭാരം, നെഞ്ചിടിപ്പ്, വേദന പടരുന്ന രീതി, ശ്വാസതടസ്സം, തളർച്ച ഇവ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ വരാമെങ്കിലും മിക്ക സ്ത്രീകളിലും പലപ്പോഴും ഇത് തീവ്രമാകാറില്ല. കൂടാതെ സ്ത്രീകളിൽ മിക്കവാറും നെഞ്ച് വേദനക്ക് പകരം തലചുറ്റൽ, താടിയെല്ലിന് വേദന, തളർച്ച, മുതുകിൽ പുറംഭാഗത്ത് വേദന, പുകച്ചിൽ, ശ്വാസതടസ്സം, നെഞ്ചെരിച്ചിൽ, മനം പുരട്ടൽ, വിയർപ്പ്, കിതപ്പ്, ദഹനക്കേട്, ബലക്ഷയം തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാവുക. ഇതര രോഗങ്ങൾക്കും ഇത്തരം രോഗലക്ഷണങ്ങൾ കാണുമെന്നതിനാൽ രോഗനിർണയത്തിൽ വരുന്ന പ്രശ്നങ്ങളും അപകടസാധ്യത വർധിപ്പിക്കാറുണ്ട്
ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് പ്രമേഹം. പ്രമേഹരോഗിക്ക് ഹൃദ്രോഗം ഉണ്ടാകുേമ്പാൾ നെഞ്ചു വേദന അനുഭവപ്പെടാത്തത് അപകടമാകാറുണ്ട്. ഹൃദയവും മസ്തിഷ്കവുമായി ബന്ധപ്പെട്ട് കിടക്കുന്ന നാഡീവ്യൂഹത്തിന് പ്രമേഹം മൂലം ഉണ്ടാകുന്ന ജരിതാവസ്ഥയാണ് വേദന അറിയാതെ പോകാൻ ഇടയാക്കുന്നത്. ഹൃദയപേശികളിൽ രക്തം കുറയുന്ന അവസ്ഥയിൽപ്പോലും പ്രമേഹരോഗി വേദനയറിയാറില്ല.
സ്ത്രീകളിലെ ഹൃദ്രോഗത്തിന് പാരമ്പര്യവുമായും ബന്ധമുണ്ട്. രക്തബന്ധമുള്ളവർക്ക് ഹൃദ്രോഗബാധ ചെറുപ്പത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ ഇവരിലും സാധ്യതയേറും. ഇവർ നേരേത്തതന്നെ പ്രതിരോധ നടപടികൾ ആരംഭിക്കേണ്ടതുണ്ട്. ജീവിതശൈലി പുനഃക്രമീകരിക്കുകയും എല്ലാ ആപത്ഘടകങ്ങളെയും പരിശോധനാ വിധേയമാക്കുകയും വേണം.
പി.സി.ഒ.എസിൽ ഉള്ളവരിൽ കാണാറുള്ള പല ഘടകങ്ങളും ഹൃദ്രോഗസാധ്യത വർധിപ്പിക്കാറുണ്ട്. അമിതവണ്ണം, ഇൻസുലിൻ കാര്യക്ഷമത കുറയൽ,അമിത രക്തസമ്മർദം ഇവയെല്ലാം ഹൃദ്രോഗത്തിനിടയാക്കാറുണ്ട്. ഇൻസുലിൻ കാര്യക്ഷമത കുറയുന്നത് രക്തക്കുഴലുകളെ കാലക്രമേണ തകരാറിലാക്കും. പി.സി.ഒ.എസ് ഉള്ളവരിൽ ഇത് ഹൃദ്രോഗത്തിന് ഇടയാക്കും.
അമിതവണ്ണം,വ്യായാമക്കുറവ്, മാനസിക സമ്മർദം ഇവ ഹൃദ്രോഗസാധ്യത കൂട്ടും
അമിതവണ്ണം സ്ത്രീകളിൽ വളരെ കൂടുതലാണ്. കൗമാരത്തിൽപോലും അമിതവണ്ണം ഉള്ളവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതരീതിയിലും മാറുന്നതിലൂടെ അമിതവണ്ണം കുറക്കാനാവുന്നതാണ്. നിത്യവും ലഘുവ്യായാമങ്ങൾ ശീലമാക്കുന്നത് പൊണ്ണത്തടി അടക്കം ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങളുടെ കടന്നുവരവിനെ കുറയ്ക്കാനാകും.വീട്ടിലെയും ജോലിസ്ഥലത്തെയും സമ്മർദങ്ങൾ സ്ത്രീകളെ ഹൃദ്രോഗത്തിലേക്ക് നയിക്കാറുണ്ട്. ബോധപൂർവം സംഘർഷങ്ങളെ ഒഴിവാക്കുന്നതോടൊപ്പം യോഗ, വായന, സൗഹൃദം ഇവയിലൂടെ സംഘർഷത്തെ കുറയ്ക്കണം. അമിത സമ്മർദം കുറക്കാൻ ഒൗഷധങ്ങളുടെ സഹായവും വേണ്ടി വരാം.
ഗർഭിണിയുടെ പോഷണക്കുറവ് കുട്ടികളിൽ ഹൃദ്രോഗസാധ്യത വർധിപ്പിക്കാറുണ്ട്. നാടൻ ഭക്ഷണശീലങ്ങൾക്കൊപ്പം കുറുന്തോട്ടി േചർത്ത പാൽക്കഷായം ശീലമാക്കുന്നത് കുഞ്ഞിെൻറ ആരോഗ്യത്തിനും ക്രമാനുഗതമായ വളർച്ചക്കും ഗുണകരമാണ്.
പുരുഷന്മാരേക്കാൾ അമിതരക്ത സമ്മർദം സ്ത്രീകളിലാണ് കൂടുതൽ കാണുന്നത്. 60 വയസ്സ് കഴിഞ്ഞവരിൽ നല്ലൊരു ശതമാനം സ്ത്രീകൾക്കും രക്തസമ്മർദമുണ്ട്. ഇതും ഹൃദ്രോഗത്തിനിടയാക്കുന്നു. ഒപ്പം പ്രമേഹം കൂടിയുണ്ടെങ്കിൽ അപകടം കൂടുതലാണ്. ഒൗഷധോപയോഗത്തിലൂടെയും ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെയും രക്തസമ്മർദം നിയന്ത്രിക്കാനാകും.
കുടുംബത്തിെൻറ ആരോഗ്യത്തിനായി ഏറെ ശ്രദ്ധ കാട്ടാറുള്ളത് സ്ത്രീകളാണെങ്കിലും അവർ സ്വന്തം ആരോഗ്യം അത്രകണ്ട് ശ്രദ്ധിക്കാറില്ല പലപ്പോഴും. കൊഴുപ്പും ഉപ്പും മധുരവും കുറഞ്ഞ സമീകൃത ഭക്ഷണമാണ് ഹൃദയത്തിനിഷ്ടം. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ മൂലം ഫാസ്റ്റ് ഫുഡ് സംസ്കാരം സ്വീകരിക്കുന്നവരും ഏറെയാണ്. ഇതും ഹൃദയാരോഗ്യം ആപത്തിലാക്കി. ബീൻസ്, വെള്ളക്കടല, ബീറ്റ്റൂട്ട്, പടവലം, പയറുകൾ, ചീര, മത്സ്യം, നാടൻ കോഴിയിറച്ചി തൊലി നീക്കിയത്, കൊഴുപ്പ് മാറ്റിയ പാൽ, മോര് ഇവ മാറിമാറി ഭക്ഷണത്തിൽപെടുത്താം. തവിട് നീക്കാത്ത അരി, ഗോതമ്പ്, ഒാട്സ്, റാഗി ഇവയും ഏറെ ഗുണകരമാണ്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനായി നിരവധി ഒൗഷധങ്ങളും ആയുർവേദം നിർദേശിക്കുന്നുണ്ട്. നീർമരുത്, കുറുന്തോട്ടി, അമുക്കുരം, മുന്തിരി, വെളുത്തുള്ളി, ശതാവരി, ചിറ്റരത്ത, കരിങ്കുറിഞ്ഞി, ചുവന്നുള്ളി, പാൽമുതക്ക്, ചുക്ക്, തഴുതാമ, നെല്ലിക്ക ഇവ ഹൃദയാരോഗ്യംമെച്ചപ്പെടുത്തുന്ന ഒൗഷധികളിൽ ചിലതാണ്. അവസ്ഥകൾക്കനുസരിച്ച് വിശേഷ ചികിത്സകളും നൽകാറുണ്ട്. ചെറുപ്പത്തിലേ തുടങ്ങുന്ന അനുയോജ്യമായ ആഹാര-വ്യായാമ ശീലങ്ങൾകൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനാകും.
കടപ്പാട് : ഡോ.പ്രിയ ദേവദത്ത്,കോട്ടക്കൽ ആര്യവൈദ്യശാല,മാന്നാർ
(State Medicinal Plant Board Member,Kerala)
അവസാനം പരിഷ്കരിച്ചത് : 1/29/2020