অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കിഡ്നി

കിഡ്നി

കിഡ്നിയെ കാക്കാം

വൃക്കകള്‍ക്ക് രോഗംപിടിപെടാതിരിക്കുക. ഇതിലും വലിയൊരു ചികില്‍സയില്ല. ശരീരത്തില്‍ അടിഞ്ഞുകൂടന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിച്ച് ജീവനെ നിലനിര്‍ത്തുന്ന അവയവങ്ങളാണ് വൃക്കകള്‍. വയറ്റില്‍ ഏറ്റവും പുറകിലായി നട്ടെല്ലിന്റെ ഇരുവശത്തായി സ്ഥിതി ചെയ്യുന്ന പയറുമണിപോലെ ആകൃതിയള്ള ഈ അവയവങ്ങള്‍ക്ക് 10 - 12 സെ.മീ നീളവും, 150 ഗ്രാംഭാരവും ഉണ്ട്.

പ്രായംകൂടും തോറും വൃക്കകളുടെ പ്രവര്‍ത്തനം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. 75 വയസ് എത്തിയവരില്‍ 50 ശതമാനം പേര്‍ക്കും വൃക്കകളുടെ പ്രവര്‍ത്തനം കുറഞ്ഞു വരുന്നത്് സ്വാഭാവികം മാത്രമാണ്. വൃക്കകളുടെ പ്രവര്‍ത്തനം കുറുഞ്ഞാല്‍ പഴയ രീതിയില്‍ വീണ്ടെടുക്കാന്‍ പ്രയാസവുമയിരിക്കും. അതുകൊണ്ട് തന്നെ വൃക്കകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും അവയെ സംരക്ഷിക്കുകയും വേണം. ആധുനിക യുഗത്തില്‍, വൃക്കയ്ക്കു രോഗംവന്നാല്‍ മാറ്റിവയ്ക്കാനാണ് ഏവരും തയാറാകുന്നത്. എന്നാല്‍ ഇത് എല്ലാവര്‍ക്കും സാധ്യമാവണമെന്നില്ല. അതു കൊണ്ട് പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല മരുന്നെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുന്‍കരുതലും ചിട്ടയായ ജീവിതവും വ്യായാമവും ഉണ്ടെങ്കില്‍ വൃക്ക രോഗത്തെ ഒരു പരിധിവരെ അകറ്റിനിര്‍ത്തനാവും.

വൃക്കകള്‍ ശരീരത്തിലെ ഉപ്പിന്റെയും വെള്ളത്തിന്റെയും പ്രധാന ലവണങ്ങളായ പൊട്ടാസ്യം, കാല്‍സ്യം ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുടെ അളവിനെ ക്രമീകരിക്കുന്നു. ശരീരത്തിന്റെ രക്തസമ്മര്‍ദ്ദം കൂടാതെയും കുറയാതെയും ക്രമീകരിക്കകയും വിവിധതരം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യന്നത് വൃക്കകളാണ്.

വൃക്കകളെ ബാധിക്കുന്ന ഒരു പ്രധാന അസുഖമാണ് സ്ഥായിയായ വൃക്കസ്തംഭനം. ഇതുകൂടിവന്ന് രോഗിയ്ക്ക് ഡയാലിസിസ് ചെയ്യേണ്ടിവരികയും, ചിലപ്പോള്‍ വൃക്കകള്‍ മാറ്റിവയ്ക്കേണ്ടിവരികയും ചെയ്യുന്നു.

ശരീരത്തിലെ എല്ലാ അവയവങ്ങളേയും പ്രതികൂലമായി ബാധിക്കുന്ന പ്രമേഹം അധികരിച്ച് വൃക്കകളടെ പ്രവര്‍ത്തനം പൂര്‍ണമായി തകരാറിലാകന്നു. പല വൃക്കരോഗങ്ങളും സ്ഥായിയായ വൃക്കസ്തംഭനത്തില്‍ എത്തുന്നതിനുമുമ്പ് ഒരു രോഗലക്ഷണവും കാണിയ്ക്കാറില്ല. രോഗാവസ്ഥ അധികരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടന്നു. ഭക്ഷണത്തോട് വിരക്തി അനഭവപ്പെടുന്നു. ഓക്കാനം, ഛര്‍ദ്ദി, കാലിലും മുഖത്തും നീര്, മൂത്രത്തിന്റെ അളവ് കുറയ്ക്കല്‍, മൂത്രത്തില്‍ പത എന്നിവ ഉണ്ടാകന്നു. ചില വൃക്കരോഗങ്ങള്‍മൂലം മൂത്രത്തില്‍ രക്തം പോകുകയും രാത്രി മൂന്നും നാലും തവണ എഴുന്നേറ്റ് മൂത്രമൊഴിയ്ക്കേണ്ടിവരികയും ചെയ്യുന്നു. വൃക്കരോഗംഅധികരിച്ച് ഹൃദ്രോഗസാധ്യത കൂടുകയും ചെയ്യന്നു.

അന്തിമ പോംവഴി വൃക്കമാറ്റിവയ്ക്കല്‍

വൃക്കകളുടെ പ്രവര്‍ത്തനത്തിന് രണ്ട് തരത്തില്‍ തകരാര്‍ സംഭവിക്കാം. ഒന്ന് അക്യൂട്ട് റീനല്‍ ഫെയ്ലിയര്‍. പാമ്പുകടി, എലിപ്പനി, ഡങ്കിപ്പനി, മലേറിയ എന്നിവ ബാധിക്കുക, കോളറ, ഗ്യാസ്ട്രോ എന്ററൈറ്റിസ് പോലുള്ള രോഗങ്ങള്‍, അമിത രക്തസ്രാവം, തീപ്പൊള്ളല്‍ തുടങ്ങിയവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍. അതേസമയം മാസങ്ങള്‍ കൊണ്ട് അല്ലെങ്കില്‍ വര്‍ഷങ്ങള്‍ കൊണ്ടു സ്ഥിരമായ വൃക്കസ്തംഭനത്തിലേക്കു നയിക്കുന്നതാണു രണ്ടാമത്തേതായ ക്രോണിക് റീനല്‍ ഫെയ്ലിയര്‍. ആദ്യത്തേതിന് ഡയാലിസിസാണ് പരിഹാരം. എന്നാല്‍ വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് ക്രോനിക് റീനല്‍ ഫെയ്ലിയറിന് പരിഹാരം. ക്രോണിക് റീനല്‍ ഫെയ്ലിയറിനു കീഴ്പ്പെട്ടവരില്‍ 45 ശതമാനവും പ്രമേഹരോഗികളാണ്. രക്താതി സമ്മര്‍ദം ജന്മനായുള്ള വിവിധതരം രോഗങ്ങള്‍, കുട്ടിക്കാലത്തുള്ള നെഫ്രൈറ്റിസ്, നെഫ്രോട്ടിക്ക് സിന്‍ഡ്രോം എന്നിവയും ഈ അവ്സഥയ്ക്കു കാരണമാകാം . ക്രോണിക് റീനല്‍ ഫെയ്ലിയര്‍ സംഭവിച്ച രോഗികള്‍ക്കു സാധാരണ ജീവിതം തിരികെ കിട്ടണമെങ്കില്‍ വൃക്കമാറ്റ ശസ്ത്രക്രിയ തന്നെ ചെയ്യേണ്ടിവരും.

ഡയാലിസിസ്

വൃക്കകളടെ പ്രവര്‍ത്തനം സ്ഥായിയായി തകരാറിലാകുമ്പോള്‍ ശരീരത്തില്‍ അടിഞ്ഞുകൂടന്ന മാലിന്യങ്ങള്‍ നീക്കാനായി നടത്തുന്ന ചികിത്സയാണ് ഡയാലിസിസ്. ആഴ്ചയില്‍ മൂന്ന ു തവണ നാല് മണിക്കൂര്‍ നേരം ചെയ്യുന്നു. ഒരിക്കല്‍ തുടങ്ങിയാല്‍ ജീവിത കാലം മുഴുവന്‍ നടത്തേണ്ട ചികിത്സയാണ് ഡയാലിസിസ്. കൈയിലെ രക്തക്കുഴലിലൂടെയാണ് ഹീമോഡയാലിസിസ് ചെയ്യുക. ഇത് കൂടാതെ ഉദരം വഴി ചെയ്യുന്ന ഡയാലിസിസ് ആണ് പെരിട്ടോണിയല്‍ ഡയാലിസിസ്. ദിവസം മൂന്ന് ബാഗ് ഫ്ലൂയിഡ് ആറു മണിക്കൂര്‍ വീതം വയറ്റില്‍നിര്‍ത്തി ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു. വീട്ടില്‍ നിന്ന് സ്വയം ചെയ്യാവുന്ന ചികിത്സാരീതിയാണിത്.

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

സ്ഥായിയായ വൃക്കസ്തംഭനം ഉണ്ടാകുന്ന അവസ്ഥയില്‍ ചെയ്യാവുന്ന ഏറ്റവം മികച്ച ചികിത്സയാണ് വൃക്കമാറ്റിവയ്ക്കല്‍. നിയമപരമായി ഒരു രോഗിയടെ മാതാപിതാക്കള്‍, സഹോദരി സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കുമാത്രമേ വൃക്ക ദാനം ചെയ്യാവു. ദിവസവും വിലയേറിയ മരുന്നകള്‍ ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടി വരും. മൂന്നു മാസത്തിനു ശേഷം രോഗിയ്ക്ക് എല്ലാ ജോലികളും ചെയ്യാവുന്നതാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് കേരളത്തില്‍ ആദ്യമായി വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇന്ന് ആ്ചയില്‍ ഒരു ശസ്ത്രക്രിയ വീതം ഇവിടെ ചെയ്തുവരന്നു. മൃതശരീരത്തില്‍ നിന്നുള്ള വൃക്കദാനം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ളതാണ്. മരണം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ വൃക്ക നീക്കം ചെയ്യണം. കോഴിക്കോട് മെഡിക്കല്‍ കോളജാണ് കേരളത്തില്‍ ആദ്യമായി ഇത്തരം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ സര്‍ക്കാര്‍ സ്ഥാപനം.

രണ്ടു ശസ്ത്രക്രിയകളും ഒരുമിച്ച്

രോഗിയുടെയും വൃക്കനല്‍കുന്നയാളുടെയും ശസ്ത്രക്രിയ ഒരേ സമയത്താണു നടത്തുന്നത്. രോഗിയുടെ അടിവയറ്റില്‍ പുതിയ വൃക്ക വയ്ക്കുന്നതിനായുള്ള സ്ഥാനം കണ്ടെത്തുന്നു. രോഗിയുടെ പഴയ വൃക്കകള്‍ മുറിച്ചു മാറ്റില്ല. ദാതാവില്‍ നിന്നു വൃക്ക എടുത്തശേഷം അതിനെ പ്രത്യേക ലായനിയില്‍ തണുപ്പിക്കുന്നു. അതിലെ രക്തം മുഴുവന്‍ മാറ്റിയശേഷം തണുപ്പിച്ച വൃക്കയെ രോഗിയുടെ ശരീരത്തില്‍ തുന്നിപിടിപ്പിക്കുന്നു.

വൃക്ക നല്‍കിയ ആള്‍ക്ക് നാലഞ്ചു ദിവസത്ത ആശുപത്രിവാസവും ഒരാഴ്ചത്തെ വിശ്രമവും ആവശ്യമാണ്. തുടര്‍ന്നു സാധാരണ ജീവിതം നയിക്കാം. മരുന്നുകളും വേണ്ടിവരില്ല. എന്നാല്‍ വൃക്ക സ്വീകരിച്ച ആള്‍ ഒരാഴ്ചയോളം ഐസിയുവില്‍ കിടക്കേണ്ടിവരും. വച്ചു പിടിപ്പിച്ച വൃക്ക ശരീരം തിരസ്ക്കരിക്കാതിരിക്കാന്‍ ധാരാളം മരുന്നുകള്‍, പ്രത്യേകിച്ചും രോഗിയുടെ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കണം. അവ ജീവിതകാലം മുഴുവന്‍ തുടരണം. പ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതിനാല്‍ രോഗാണു ബാധയ്ക്ക് സാധ്യതയേറും.

വൃക്ക സ്വീകരിച്ചാല്‍ ശ്രദ്ധിക്കുക

. ചൂടുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ മാത്രം കഴിക്കുക. ഇത് രോഗാണുബാധ ഒഴിവാക്കും.

. രോഗങ്ങള്‍ പെട്ടെന്നു പകരാം. അതിനാല്‍ അധികം ആളുകളുമായി ഇടപെടേണ്ട സാഹചര്യം ഒഴിവാക്കുക. പൊതുസ്ഥലങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നതും തിരക്കേറിയ വാഹനങ്ങളില്‍ യാത്ര ഒഴിവാക്കുന്നതും നല്ലത്.

. രോഗാണുബാധ ഒഴിവാക്കാന്‍ ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ചുനാള്‍ മാസ്ക് ധരിക്കണം.

. കൃത്യമായി മരുന്നുകള്‍ കഴിക്കണം.

. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കൃത്യമായ ദേഹപരിശോധന നടത്തണം.

മൂന്നു-നാലു മാസം കൊണ്ടു സാധാരണ നിലയിലേക്കു വരാം. വലിയ ദേഹാധ്വാനമില്ലാത്ത ജോലികള്‍ ചെയ്യുന്നതിനും തടസമില്ല. മരുന്നുകളുടെ ആവശ്യം കുറഞ്ഞു കഴിഞ്ഞാല്‍ ലൈംഗികബന്ധം തുടരുന്നതിനോ ഗര്‍ഭം ധരിക്കുന്നതിനോ തടസം വരില്ല. മറ്റേതു രോഗാവസ്ഥയിലും മരുന്നു കഴിക്കാനൊരുങ്ങുന്നതിനു മുമ്പ് ചികിത്സിക്കുന്ന നെഫ്രോളജിസ്റ്റിന്റെ നിര്‍ദേശം സ്വീകരിക്കുന്നത് ഉചിതമായിരിക്കും.

വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു അതിന്റേതായ അപകടസാധ്യതയുണ്ട്. 1985-ലാണു കേരളത്തിലെ ആദ്യത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇന്നു കേരളത്തിലെ എല്ലാ ജില്ലകളിലും വൃക്ക മാറ്റിവയ്ക്കല്‍ ശസ്്ത്രക്രിയയ്ക്കുള്ള അതിനൂതനമായ സൌകര്യങ്ങള്‍ ഉണ്ട്. വൃക്കരോഗികള്‍ക്ക് അധികം കാത്തിരിപ്പില്ലാതെ വൃക്ക മാറ്റി വയ്ക്കാനും കഴിയും. ഇന്ന് അമ്മമാര്‍ മക്കള്‍ക്കു വൃക്കദാനം ചെയ്യുന്ന താണു വ്യാപകമായി കാണുന്നത്. അതെ, ഒരു രണ്ടാം ജന്മം നല്‍കല്‍ എന്നും പറയാം

വൃക്കമാറ്റിവയ്ക്കല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്ഥിരമായ വൃക്കപരാജയത്തിന്റെ ശാശ്വതമായ പരിഹാരമാര്‍ഗംവൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്. ഒരു രോഗിക്ക് വേണ്ട വൃക്ക കിട്ടാന്‍ മൂന്നു മാര്‍ഗങ്ങളാണുള്ളത്. ഒന്ന് രക്തബന്ധത്തിലുള്ള വരില്‍നിന്നുള്ള വൃക്ക സ്വീകരിക്കുക, രണ്ട് ഉറ്റ സുഹൃത്തുക്കളുടെയോ മാനസികമായി അടുപ്പമുള്ള മറ്റുള്ളവരുടെയോ വൃക്ക സ്വീകരിക്കുക. ഇതിനു സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള കമ്മിറ്റിയുടെ അനുവാദം ഉണ്ടാവണം. മൂന്ന് റോഡപകടം കാരണമോ മറ്റുവിധത്തിലോ മസ്തിഷ്ക മരണം സംഭവിക്കുന്ന രോഗിയുടെ ജീവന്‍ യന്ത്രസഹായത്തോടെ മാത്രം നിലനില്‍ക്കുന്ന അവസ്ഥയില്‍ ആ രോഗിയുടെ വൃക്ക ബന്ധുക്കളുടെ അനുവാദത്തോടെ സ്വീകരിക്കുക. വൃക്കദാതാവ് 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ ആകുന്നതാണ് ഉത്തമം. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ദാതാവിലും രോഗിയിലും ഒരേ സമയമാണു നടത്തുന്നത്. രോഗിയുടെ പ്രവര്‍ത്തനം നിലച്ച വൃക്കകള്‍ സാധാരണയായി മാറ്റാറില്ല.

ശസ്ത്രക്രിയയ്ക്കു മുന്‍പുള്ള നാലുമാസത്തെ ഡയാലിസിസ്, ശസ്ത്രക്രിയ, തുടര്‍ന്നുള്ള മൂന്നു മാസത്തെ മരുന്നിന്റെ ചെലവ് എന്നിവയ്ക്കെല്ലാം കൂടി ഒന്നുമുതല്‍ ഒന്നരലക്ഷം രൂപവരെ മെഡിക്കല്‍ കോളജുകളില്‍ ചെലവുവരുന്നു. വൃക്ക മാറ്റിവച്ചവര്‍ക്ക് സാധാരണ ജോലിയും മിതമായ വ്യായാമവും ചെയ്യാം. കൊഴുപ്പുകുറഞ്ഞ ഭക്ഷണമേ കഴിക്കാവൂ. സ്ത്രീകള്‍ക്ക് രണ്ടോ മൂന്നോ വര്‍ഷത്തിനു ശേഷം ഗര്‍ഭം ധരിക്കാം.

വൃക്കരോഗങ്ങുളടെ പ്രധാന ലക്ഷണങ്ങള്‍

പല വൃക്കരോഗങ്ങളും സ്ഥായിയായ വൃക്കസ്തംഭനത്തില്‍ എത്തുന്നതിനുമുമ്പ് ഒരു രോഗലക്ഷണവും കാണിയ്ക്കാറില്ല. രോഗാവസ്ഥ അധികരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടന്നു. ഭക്ഷണത്തോട് വിരക്തി അനഭവപ്പെടുന്നു. ഓക്കാനം, ഛര്‍ദ്ദി, കാലിലും മുഖത്തും നീര്, മൂത്രത്തിന്റെ അളവ് കുറയ്ക്കല്‍, മൂത്രത്തില്‍ പത എന്നിവ ഉണ്ടാകന്നു. ചില വൃക്കരോഗങ്ങള്‍മൂലം മൂത്രത്തില്‍ രക്തം പോകുകയും, രാത്രി മൂന്നും നാലും തവണ എഴുന്നേറ്റ് മൂത്രമൊഴിയ്ക്കേണ്ടിവരികയും ചെയ്യുന്നു. വൃക്കരോഗംഅധികരിച്ച് ഹൃദ്രോഗസാധ്യത കൂടകയും ചെയ്യന്നു.

വൃക്കരോഗംതടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് ഡോക്ടറെ കണ്ട് അദ്ദേഹം നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിച്ച് ഇവ നിയന്ത്രിച്ച് നിര്‍ത്തുക.

2. ഡോക്ടറടെ നിര്‍ദ്ദേശമില്ലാതെ കടയില്‍നിന്നും മരുന്നുകള്‍ വാങ്ങി കഴിക്കാതിരിക്കുക.

3. വൃക്കരോഗങ്ങള്‍ക്ക് ലക്ഷണങ്ങള്‍ കുറവാണെന്ന് ഓര്‍മിക്കുക. അതിനാല്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഉള്ളവര്‍ ഡോക്ടറടെ നിര്‍ദ്ദേശമനസരിച്ച് വര്‍ഷത്തിലൊരിക്കലെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനം ടെസ്റ്റ് ചെയ്യേണ്ടതാണ്.

4. പൊണ്ണത്തടി കുറക്കുക, ശരിയായ വ്യായമം, സമീകൃതാഹാരം, നല്ല ജീവിതചര്യകള്‍ എന്നിവ ശീലമാക്കുക.

5. പുകവലി ഒിവാക്കുക.

ഉയര്‍ന്ന രക്ത സമര്‍ദം അപകടം

വൃക്കരോഗങ്ങള്‍ക്കു കാരണമാകുന്ന മറ്റ് രോഗാവസ്ഥകളില്‍ നിന്നും ഉയര്‍ന്ന രക്തസമര്‍ദമെന്ന രോഗത്തിന് ഒരു വ്യത്യാസമുണ്ട്. ഉയര്‍ന്ന ബി പി വൃക്കരോഗമുണ്ടാക്കും: ചില വൃക്കരോഗങ്ങള്‍ രക്തസമര്‍ദമുയര്‍ത്തുകയും ചെയ്യും. രക്തസമര്‍ദമുണ്ടെന്നു കണ്ടാല്‍ അതിന്റെ ശരിയായ കാരണങ്ങള്‍ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും പ്രധാനമാണ്.

ഉയര്‍ന്ന ബി പിയുടെ അപകടം

ഹൃദയത്തില്‍ നിന്നു പമ്പു ചെയ്യുന്ന രക്തം രക്തക്കുഴലുകളിലൂടെ ഒഴുകുന്നത് ഒരു പ്രത്യേക അളവില്‍ മര്‍ദം ലഭിക്കുമ്പോഴാണ്. എന്നാല്‍ മര്‍ദത്തിന്റെ അളവു കൂടുകയോ കുറയുകയോ ചെയ്യാം. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകളുടെ ഭിത്തിക്കു കേടുപാടു സംഭവിക്കാം. 120/80 ണ്ഡണ്ഡ ണ്ണദ്ദയില്‍ താഴെയുള്ള രക്തസമര്‍ദത്തെ സാധാരണ രക്തസമര്‍ദം എന്നു കണക്കാക്കുന്നു. 30 - 40 ശതമാനം പേരില്‍ അമിത രക്തസമര്‍ദം കാണാറുണ്ട്.

രക്തസമര്‍ദ നിയന്ത്രണം

ശരീരത്തിലെ രക്തസമര്‍ദം സാധാരണതോതില്‍ നിലനില്‍ക്കുന്നത് വിവിധ ഘടകങ്ങള്‍ കൊണ്ടാണ്.

1 ശരീരത്തിലെ ജലത്തിന്റെയും ധാതുലവണങ്ങളുടെയും (Salt & Minerals) തോത്.

2 സിംപതെറ്റിക് (Sympathetic), പാരസിംപതെറ്റിക് (Parasympathetic) വ്യവസ്ഥയിലൂടെയുള്ള നാഡീവ്യൂഹത്തിന്റെ നിയന്ത്രണം.

3 റെനിന്‍ (Renin) ആന്‍ജിയോടെന്‍സിന്‍ (Angiotension) ല്‍ഡോസ്റ്റിറോണ്‍(Aldosterone)എന്നീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം. ഇങ്ങനെ രക്തസമര്‍ദം നിയന്ത്രിക്കുന്നതിനു വൃക്കകളുടെ പങ്കു വളരെ പ്രധാനമാണ്. വൃക്കകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന റനിന്‍ എന്ന ഹോര്‍മോണ്‍ ആന്‍ജിയോടെന്‍സിന്‍ ണ്ട,ആന്‍ജിയോടെന്‍സിന്‍ ണ്ടണ്ട എന്നീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ഇവയുടെ പ്രവര്‍ത്തനം മൂലം വൃക്കകള്‍ രക്തത്തിലെ സോഡിയത്തിന്റെ അളവില്‍ വ്യതിയാനം വരുത്തി രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു.

സ്ഥായിയായ വൃക്കരോഗം

ശരീരത്തില്‍ നിന്ന് ഉപ്പും വെള്ളവും പുറന്തള്ളുന്ന ജോലി വൃക്കയുടേതാണ്. എന്നാല്‍ വൃക്ക പ്രവര്‍ത്തനരഹിതമാകുമ്പോള്‍ ശരീരത്തില്‍ ഉപ്പിന്റെയും ജലാംശത്തിന്റെയും അളവു കൂടുന്നു. ഇതു മറ്റു പല ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും കാരണമാകും. വൃക്ക പ്രവര്‍ത്തനരഹിതമാകുമ്പോള്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥ മാറുകയും രക്തസമര്‍ദം കൂടുകയും ചെയ്യുന്നു.

വെള്ളവും നിയന്ത്രിക്കണം

ബി പി നിയന്ത്രണാതീതമായി നില്‍ക്കുന്നവര്‍ ഭക്ഷണത്തില്‍ ഉപ്പിന്റെ അളവു കുറയ്ക്കുകയും കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറയ്്ക്കുകയും വേണം. ആവശ്യത്തിലധികം വെള്ളം കുടിക്കുന്നത് ബി പി കൂടാന്‍ കാരണമാകും. മൂത്രത്തിന്റെ അളവു കൂട്ടാനുള്ള മരുന്നുകള്‍ ഉപയോഗിക്കേണ്ടിവരും. ഇവയെല്ലാം ചികിത്സാക്രമത്തില്‍പെടുന്നു.ചെറുപ്പത്തില്‍ രക്തസമര്‍ദം അധികം എന്നു കണ്ടാല്‍ അതു സെക്കന്ററി ഹെപ്പര്‍ ടെന്‍ഷന്‍ കൊണ്ടാണോ എന്നു പരിശോധിക്കണം. ഇതു കണ്ടെത്തിയാല്‍ വൃക്കകളുടെ തകരാറു കൂടുന്നതു തടയാം.

ശ്രദ്ധവേണം ഭക്ഷണത്തില്‍

വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തില്‍ ആഹാരക്രമത്തിന് ഒരു പ്രധാനപങ്കുണ്ട്. രോഗി കഴിക്കേണ്ട ആഹാരത്തിന്റെ സ്വഭാവം- രോഗം, വൃക്കരോഗത്തിന്റെ ലക്ഷണം, കാഠിന്യം എന്നിവയെ ആശ്രയിച്ചിരിക്കും. ശരീരത്തിലെ ജലാംശം, രക്ത സമര്‍ദം, ഹീമോഗോബിന്റെ അളവ് തുടങ്ങിയവയുടെ നിയന്ത്രണം എന്നിവയിലെല്ലാം വൃക്കകള്‍ക്ക് പങ്കുണ്ട്. എല്ലിന്റെ ആരോഗ്യം ഉള്‍പ്പെടെ ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളുടെയും (തലച്ചോര്‍, ഹൃദയം, കരള്‍) പ്രവര്‍ത്തനത്തെ വൃക്കകള്‍ സഹായിക്കുന്നുണ്ട്.

ആഹാരം കൊണ്ടും ചികിത്സ

വൃക്കരോഗത്തിന്റെ ചികിത്സ എന്നതു മരുന്നിന്റെയും ആഹാരത്തിന്റെയും വെള്ളത്തിന്റെയും വ്യായാമത്തിന്റെയും ഒരു മിതമായ ഒത്തിണക്കമാണ്. ഈ ഘടകങ്ങളില്‍ ഏതിലെങ്കിലും കോട്ടം സംഭവിച്ചാല്‍ അതു വൃക്കരോഗംഗുരുതരമാക്കാന്‍ ഇടയാക്കുന്നു. പലതരത്തിലുള്ള വൃക്കരോഗങ്ങളുണ്ട്. ചിലതു വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ചിലത് മൂത്രത്തില്‍ പ്രോട്ടീന്റെ അംശം കൂട്ടുന്നു. ഇതുപോലെ രോഗ ലക്ഷണങ്ങള്‍ അനുസരിച്ച് ആഹാരക്രമവും മാറും. അതിനാല്‍ പൊതുവായ ഒരു ആഹാരക്രമം വൃക്കരോഗമുള്ളവര്‍ക്കായി നടപ്പാക്കാന്‍ കഴിയില്ല. ഓരോ ആഹാരക്രമവും രോഗമേതാ ണെന്നറിഞ്ഞു തിട്ടപ്പെടുത്തി എടുക്കണം. അതിനോടൊപ്പം ആഹാരശീലങ്ങള്‍, ശരീരഭാരം, രക്തത്തില്‍ അയണിന്റെയും സോഡിയം, പൊട്ടാസ്യം, കാത്സ്യം പോലുള്ള ലവണങ്ങളുടെ അളവും ശ്രദ്ധിക്കണം. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ രോഗിയുടെ ഭക്ഷണം നിശ്ചയിക്കുക.

ഏഴുതരം രോഗം

സാധാരണക്കാരന് എളുപ്പം മനസിലാക്കാന്‍ വൃക്കരോഗംഏഴു പ്രധാന തലങ്ങളായി തിരിക്കാം.

1 മൂത്രത്തില്‍ കല്ലിന്റെ അസുഖങ്ങള്‍

2 ശരീരത്തില്‍ നീരുണ്ടാകുന്ന അസുഖങ്ങള്‍

3 മൂത്രത്തില്‍ അണുബാധ

4 പെട്ടെന്ന് ഉണ്ടാകുന്ന വൃക്കയുടെ സ്തംഭനം (Acute renal failure)

5 സ്ഥായിയായ വൃക്കസ്തംഭനം (Chronic renal failure))

6 ഡയാലിസിസ് വേണ്ട രോഗികള്‍

7 ട്രാന്‍സ്പ്ളാന്റ് കഴിഞ്ഞ രോഗികള്‍

ഈ ഏഴുതരം രോഗികളില്‍ വരുത്തേണ്ട ഭക്ഷണക്രമീകരണം എന്താണെന്നു നോക്കാം.

ശരീരത്തില്‍ നീരുവരുന്ന അസുഖമുള്ളവര്‍ക്ക് നെഫ്റ്റൈറ്റിസ്, നെഫ്റോട്ടിക് സിന്‍ഡ്രോം എന്നീ ശരീരത്തില്‍ അധികമായി നീരുവരുന്ന രോഗമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ശരീരത്തില്‍ വെള്ളത്തിന്റെ അംശവും ഉപ്പിന്റെ അംശവും കൂടുമ്പോഴാണു നീരുവരുന്നത്. വൃക്കസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കു നീരുവരാന്‍ രണ്ടു കാരണങ്ങളുണ്ട്.

(1) വൃക്കയുടെ പ്രവര്‍ത്തനം കുറയുമ്പോള്‍

(2) പ്രോട്ടീന്റെ അംശം മൂത്രത്തില്‍ കൂടുതല്‍ പോകുമ്പോള്‍.

അവര്‍ക്കുള്ള ആഹാരക്രമം

. ഉപ്പിന്റെ ഉപയോഗംദിവസം അഞ്ചുഗാമില്‍ (ഒരു ടേബിള്‍സ്പൂണ്‍) കുറയ്ക്കുക.

. കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുക. കുടിക്കുന്ന വെള്ളത്തിന്റെ അളവിലും കൂടുതലാണു മൂത്രത്തിന്റെ അളവെങ്കില്‍ മാത്രമേ ശരീരത്തിലെ നീരു കുറയുകയുള്ളൂ.

ആഹാരത്തില്‍

. കൊഴുപ്പിന്റെ അംശം കുറയ്ക്കുക.

. മൂത്രത്തില്‍ അധികമായി പ്രോട്ടീന്‍ നഷ്ടപ്പെടുകയാണെങ്കില്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ (മുട്ടയുടെ വെള്ള, മീന്‍, സോയാബീന്‍, പനീര്‍) എന്നിവ കൂടുതല്‍ കഴിക്കുക.

. എത്ര പ്രോട്ടീന്‍ കഴിക്കണമെന്നത് എത്ര പ്രോട്ടീന്‍ നഷ്ടപ്പെടുന്നു എന്നത് അനുസരിച്ചിരിക്കും.

മൂത്രത്തില്‍ അണുബാധ

മൂത്രത്തില്‍ അണുബാധ വരാതിരിക്കാനും വന്നവരില്‍ വീണ്ടും ആവര്‍ത്തിക്കാതിരി ക്കാനും ചില കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കണം.

. ധാരാളം വെള്ളം കുടിക്കുക.

. നെല്ലിക്കാനീരും കുടിക്കുക. നെല്ലിക്കയ്ക്ക് അണുബാധ തടയാനുള്ള ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

വൃക്കസ്തംഭനം വന്നാല്‍

വൃക്കസ്തംഭനത്തിന്റെ ആദ്യഘട്ടത്തില്‍ ആഹാരക്രമത്തില്‍ വലിയ വ്യത്യാസം വരുത്തേണ്ടതില്ല. വൃക്കയുടെ പ്രവര്‍ത്തനം 50 ശതമാനത്തില്‍ കൂടുതല്‍ നഷ്ടപ്പെടുമ്പോഴാണു നീരും മറ്റു ലക്ഷണങ്ങളും ഉണ്ടാകുന്നത്. ഈ ഘട്ടത്തില്‍ ആഹാരക്രമത്തില്‍ പ്രത്യേക മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

ജലാംശം

വൃക്കയ്ക്കു താങ്ങാവുന്നതിനുമപ്പുറം വെള്ളം ശരീരത്തില്‍ നിലനില്‍ക്കുമ്പോഴാണു നീരുവരുന്നത്. സാധാരണ രീതിയില്‍ നീരു കാണുന്ന രോഗികള്‍ക്കു ഒരു ലീറ്ററിനു താഴെ (അഞ്ചു ഗാസ്) ജലം കുടിക്കാനാണു നിര്‍ദേശം. ഒരു ദിവസം ആഹാരവും മറ്റു പദാര്‍ഥങ്ങളും വെള്ളവും ഉള്‍പ്പെടെ അഞ്ചു ഗാസിനകത്ത് ഒതുക്കി നിര്‍ത്തണം.

പ്രോട്ടീന്‍

വൃക്കസ്തംഭനത്തിന്റെ ആദ്യഘട്ടങ്ങളില്‍ പ്രോട്ടീന്റെ അളവു കുറയ്ക്കേണ്ട ആവശ്യമില്ല. രോഗംഗുരുതരമായി കൊണ്ടിരിക്കുമ്പോള്‍ പ്രോട്ടീന്‍ കുറയ്ക്കുക എന്നത് അത്യാവശ്യമാണ്.

ആരോഗ്യമുള്ള മനുഷ്യനില്‍ പ്രോട്ടീന്‍ ദിവസം ഒരു കിലോഗ്രാംശരീരഭാരത്തിന് ഒരു ഗ്രാം(1 gam/ kg.day) എന്ന ക്രമത്തില്‍ വേണം. വൃക്കയുടെ പ്രവര്‍ത്തനം 65 ശതമാനത്തിനു താഴെ ആകുമ്പോള്‍ അതായത് 65-70 ശതമാനം പ്രവര്‍ത്തനം കുറയുമ്പോള്‍ പ്രൊട്ടീന്റെ അളവ് ഒരു കിലോഗ്രാംശരീരഭാരത്തിന് 0.8 ഗ്രാം(0.8 gm/kg/day). ഉദാ: ഒരു 60 കിലോ ഭാരമുള്ള വൃക്കരോഗംഉള്ള വ്യക്തിക്ക് 60ന്‍0.8= 48 ദ്ദണ്ഡ പ്രോട്ടീന്‍ ഒരു ദിവസം കഴിച്ചാല്‍ മതിയെന്നര്‍ഥം.

മുട്ടയുടെ വെള്ളയും മീനും

വൃക്കരോഗംഗുരുതരമായവരില്‍ പ്രൊട്ടീന്റെ അളവ് ദിവസം ഒരു കിലോഗ്രാംശരീരഭാരത്തിന് 0.6 ഗ്രാം(0.6 gram/kg.day) എന്ന ക്രമത്തില്‍ വേണം. എന്നാല്‍, ഇങ്ങനെയുള്ള കഠിനമായ പ്രൊട്ടീന്‍ നിയന്ത്രണം പോഷകക്കുറവിലേക്കു വഴിയൊരുക്കാം. അതിനാല്‍, പ്രോട്ടീന്റെ ഗുണനിലവാരത്തിനും അളവിനെപ്പോലെ പ്രാധാന്യമുണ്ട്. മുട്ടയുടെ വെള്ളയിലും മീനിലും അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഗുണമേന്മ കൂടിയ (High biological value protein) പ്രോട്ടീനാണ്. സസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രോട്ടീന് ആ ഗുണനിലവാരമില്ല. അതിനാല്‍ വൃക്കസ്തംഭനമുള്ള വ്യക്തിക്ക് ആഹാരത്തില്‍ പ്രോട്ടീന്റെ അളവു കുറയ്ക്കുമ്പോള്‍ കഴിക്കുന്നതില്‍ 50-60 ശതമാനം പ്രോട്ടീനും ഗുണമേന്മ കൂടിയത് ആയിരിക്കണമെന്നാണു നിര്‍ദേശം. പക്ഷേ, ഗുണമേന്മ കൂടിയ പ്രോട്ടീനില്‍ (High biological value protein) മറ്റൊരു പ്രശ്നമുണ്ട്. അവ ഫോസ്ഫറസിനാല്‍ സമ്പന്നമാണ്. അത് വൃക്കകള്‍ക്ക് അത്ര നല്ലതല്ല. അതിനാല്‍ മുട്ടയുടെ വെള്ളയും മീനും കഴിക്കുമ്പോള്‍ അവയുടെ അളവും നിയന്ത്രിച്ചു കൊണ്ടു പോകേണ്ടതാണ്. എന്നാല്‍ പെട്ടെന്നുണ്ടാക്കുന്ന വൃക്കസ്തംഭനത്തിന് പ്രോട്ടീന്റെ അളവു കുറയ്ക്കേണ്ട ആവശ്യമില്ല.

കരിക്കും പഴങ്ങളും കഴിക്കുമ്പോള്‍

വൃക്കസ്തംഭനം വന്ന രോഗി പൊട്ടാസ്യം അടങ്ങിയ ആഹാരസാധനങ്ങള്‍ കുറയ്ക്കണം. പഴങ്ങള്‍, ബദാം, നിലക്കടല, കശുവണ്ടി എന്നിവയും അക്കാരണത്താല്‍ തന്നെ ഒഴിവാക്കണം. കരിക്കിന്‍ വെള്ളത്തിലും പൊട്ടാസ്യം കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ വൃക്കസ്തംഭനമുള്ളയാള്‍ അത് കഴിക്കരുത്. എന്നാല്‍ മറ്റ് വൃക്കരോഗങ്ങളില്‍ കരിക്കിന്‍ വെള്ളത്തിന് നിയന്ത്രണമില്ല. മിക്കവാറും എല്ലാ പഴവര്‍ഗങ്ങളിലും പൊട്ടാസ്യം കൂടുതലാണ്. എന്നാല്‍ ആപ്പിള്‍, പപ്പായ, പേരയ്ക്ക, പൈനാപ്പിള്‍ എന്നിവ വൃക്കരോഗിക്ക് കഴിക്കാം.

ഡയാലിസിസ് ചെയ്യുന്നവര്‍ക്ക്

ഡയാലിസിസ് ചെയ്യുന്നവര്‍ വെള്ളത്തിന്റെയും ഉപ്പിന്റെയും അളവു വൃക്കസ്തംഭനമുള്ളവരുടേതു പോലെ തന്നെയാണ് പാലിക്കേണ്ടത്. ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്കു പ്രോട്ടീന്റെ അളവു കുറയ്ക്കേണ്ട കാര്യമില്ല. ഒരു കിലോഗ്രാംശരീരഭാരത്തിന് 1.2 ഗ്രാം(1.2 gm/kg/day) വരെ കഴിക്കാന്‍ അനുമതിയുണ്ട്. വെള്ളത്തിന്റെയും ഉപ്പിന്റെയും അംശം പ്രധാനമായും ശ്രദ്ധിക്കണം.

വൃക്ക മാറ്റിവച്ചവര്‍ക്ക്

ട്രാന്‍സ്പ്ളാന്റ് കഴിയുന്ന രോഗികളില്‍ അധിക രക്തസമ്മര്‍ദം സാധാരണമാണ്. അതിനാല്‍ ഉപ്പിന്റെ അളവു നിയന്ത്രിക്കണം. ട്രാന്‍സ്പ്ളാന്റ് ചെയ്ത വൃക്കയുടെ പ്രവര്‍ത്തനം സാധാരണ രീതിയില്‍ ആണെങ്കില്‍ ധാരാളം വെള്ളം കുടിക്കുന്നതു നല്ലതാണ്. ട്രാന്‍സ്പ്ളാന്റ് വൃക്കയുടെ പ്രവര്‍ത്തനം കുറവാണെങ്കില്‍ ജലാംശം കുറയ്ക്കണം. കൊഴുപ്പുള്ള ആഹാരവും ബേക്കറി പലഹാരങ്ങളും കഴിവതും ഒഴിവാക്കുക.

മൂത്രത്തില്‍ കല്ലുള്ളവര്‍ ശ്രദ്ധിക്കേണ്ടത്

മൂത്രത്തില്‍ കല്ലുള്ളവര്‍ ആഹാരക്രമത്തില്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ധാരാളം വെള്ളം കുടിക്കുക എന്നതു തന്നെ. പക്ഷേ, ഡോക്ടറുടെ കൂടി അഭിപ്രായം ഇക്കാര്യത്തില്‍ ചോദിച്ചിരിക്കണം. കാരണം കല്ലിനൊപ്പം മറ്റ് ചില വൃക്കരോഗങ്ങള്‍ കൂടിയുണ്ടെങ്കില്‍ വെള്ളം കുടി നിയന്ത്രിക്കേണ്ടിയും വരാം.

ആഹാരത്തില്‍ ഉപ്പു കുറയ്ക്കുക എന്നതും പ്രധാനമാണ് അതുപോലെ പാലും പാലിന്റെ അംശം അടങ്ങിയ ആഹാരവും ഒഴിവാക്കുന്നതാണ് നല്ലത്. കല്ലുകളുടെ വളര്‍ച്ചയെ സജീവമാക്കുന്ന ഫോസ്ഫറസ്, ഓക്സലേറ്റ് എന്നീ ഘടകങ്ങള്‍ അവയിലുണ്ട് എന്നതാണ് അതിനു കാരണം. മാട്ടിറച്ചിയും ആട്ടിറച്ചിയും (ബീഫ്, മട്ടന്‍) ഒഴിവാക്കണം. അവ യൂറിക്ക് ആസിഡിന്റെ ഉല്‍പാദനം ത്വരിതപ്പെടുത്തുന്ന തിനാലാണ് അവ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നത്.

അണ്ടിപരിപ്പ്, ബദാം, കപ്പലണ്ടി എന്നിവ ഒഴിവാക്കുക. കാരണം, അവയും യൂറിക് ആസിഡ് കൂട്ടും.തക്കാളിയും പച്ചക്കറികളും കൂടുതല്‍ കഴിക്കരുത്. അമിതമായി ഇലക്കറികള്‍ കഴിക്കരുത്. മത്തങ്ങ, കാബേജ്, കത്തിരിക്ക, കോളിഫ്ലവര്‍, കുമിള്‍ എന്നിവയാണ് പ്രത്യേകം ഒഴിവാക്കേണ്ടത്.

മൂത്രത്തില്‍ കല്ലു വരാതിരിക്കാന്‍

. ധാരാളം വെള്ളം കുടിക്കുക (10-15 ഗാസ്)

. ഉപ്പു കുറയ്ക്കുക

. ലഘുഭക്ഷണം ഒഴിവാക്കുക

. എണ്ണപലഹാരങ്ങള്‍ ഒഴിവാക്കുക

. ബീഫും മട്ടണും കുറയ്ക്കുക.

കിഡ്നി സ്റ്റോണ്‍: ധാരണകള്‍ മാറ്റാം

കിഡ്നി സ്റ്റോണ്‍ പെണ്ണുങ്ങള്‍ക്കോ? പലപ്പോഴായി കേട്ടിട്ടില്ലേ ഈ ചോദ്യം?. അബദ്ധ ധാരണകളില്‍നിന്നു മുളപൊട്ടുന്നതാണ് ഇത്തരം ചോദ്യങ്ങള്‍. കിഡ്നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് വളരെ സാധാരണയായി കാണുന്ന ഒന്നാണ്. അപൂര്‍വം ചിലര്‍ക്ക് ഒാപ്പറേഷന്‍ വേണ്ടി വരുമ്പോഴാണ് അവര്‍ക്കിതുണ്ടെന്ന് പുറത്തറിയുക. പലരിലും ഇവന്‍ വലിയ ശല്യമൊന്നും ചെയ്യാതെ തുടരുകയാണ് പതിവ്. മൂത്രത്തില്‍ കല്ലിനെ തൊട്ടും തടവിയും നില്‍ക്കുന്ന ചില ധാരണകളിലേക്ക് ഒന്നു പോകാം.

എന്താണ് കിഡ്നി സ്റ്റോണ്‍?

ചില രാസവസ്തുക്കള്‍ കൂടിച്ചേര്‍ന്ന് വൃക്കകളില്‍ പരലുകള്‍ പോലെയുള്ള വസ്തുക്കള്‍ രൂപം കൊള്ളുന്നതിനെയാണ് കിഡ്നി സ്റ്റോണ്‍ എന്നു പറയുന്നത്. കാല്‍സ്യം, ഫോസ്ഫേറ്റ്, ഒാക്സലേറ്റ് എന്നിവയുടെ സംയുക്തങ്ങളാണ് പലപ്പോഴും പരലുകളായി രൂപപ്പെടുന്നത്. വന്‍ പയര്‍ പകുത്തു വച്ചതു പോലുള്ള രണ്ട് അവയവങ്ങളാണ് കിഡ്നി അഥവാ വൃക്ക എന്നറിയപ്പെടുന്നത്. രക്തത്തില്‍ നിന്നു വേര്‍തിരിക്കുന്ന മാലിന്യങ്ങളും അധികജലവും കിഡ്നിയില്‍ നിന്ന് നാളികള്‍ വഴി മൂത്രസഞ്ചിയിലെ ത്തുന്നു. പരലുകള്‍ പലപ്പോഴും മൂത്രനാളിയില്‍ കൂടി പുറത്തു പോകാന്‍ തക്ക ചെറുതായിരിക്കും. എന്നാല്‍ ചിലരില്‍ ഈ പരലുകള്‍ ഒരുമിച്ചു ചേര്‍ന്ന് വലുതായി മൂത്രതടസം ഉണ്ടാക്കും. മൂത്രത്തില്‍ കല്ല് എന്ന നാട്ടുപേരില്‍ അറിയപ്പെടുന്ന ഈ പരലുകള്‍ വൃക്കകളിലും മൂത്രനാളികളിലും മൂത്രസഞ്ചിയിലും ഉണ്ടാകാം.

കിഡ്നി സ്റ്റോണ്‍: ചില തെറ്റിദ്ധാരണകള്‍

1.ധാരണ : പുരുഷന്മാര്‍ക്കു മാത്രം ഉണ്ടാകുന്ന രോഗമാണ്

യാഥാര്‍ഥ്യം: സ്ത്രീകളിലും കാണപ്പെടുന്നു(കല്ല് സ്ത്രീ പുരുഷ സമത്വക്കാരനാണെന്ന് ചുരുക്കം) പുരുഷന്മാരിലാണ് കൂടിയ തോതില്‍ ഈ രോഗംകണ്ടു വരുന്നതെന്ന് ശരിതന്നെ. എന്നാല്‍ സ്ത്രീകള്‍ ക്കും സ്റ്റോണ്‍ ഉണ്ടാകും. ഇപ്പോള്‍ സ്ത്രീകളിലെ രോഗത്തിന്റെ തോത് കൂടി വരുന്നതായി കാണുന്നു. പാരമ്പര്യമായി കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനിടയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കുട്ടികളില്‍ പോലും സ്റ്റോണ്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്ത്രീകളില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ തോത് കൂടുതലായതു കൊണ്ട് സ്റ്റോണ്‍ വരാന്‍ ഏറ്റവും സാധ്യതയുണ്ട്.

2.ധാരണ: ചില ഭക്ഷണങ്ങള്‍ കിഡ്നി സ്റ്റോണ്‍ ഉണ്ടാക്കുന്നു

യാഥാര്‍ഥ്യം: സാധാരണഗതിയില്‍ ഇല്ല. ഏതെങ്കിലും പ്രത്യേക ഭക്ഷണം കിഡ്നി സ്റ്റോണ്‍ ഉാക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടില്ല. ചില ആളുകളില്‍ പ്രോട്ടീന്‍ കൂടുതല്‍ അളവില്‍ ഉള്ളില്‍ ചെല്ലുന്നത് കല്ലുണ്ടാകാന്‍ കാരണമായേക്കും. കൂടുതല്‍ പ്രോട്ടീന്‍ കൂടുതല്‍ കാല്‍സ്യമുണ്ടാകാന്‍ കാരണമാകുന്നതു കൊണ്ടാണിങ്ങനെ. കിഡ്നിസ്റ്റോണ്‍ ഉള്ളവര്‍ പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം നിയന്ത്രിക്കണമെന്നല്ലാതെ മറ്റുള്ളവര്‍ കല്ലിനെ പേടിച്ച് അതു കഴിക്കാതിരിക്കേണ്ട കാര്യമില്ല. മൂത്രത്തില്‍ പഴുപ്പോ വൃക്കരോഗങ്ങളോ ഉള്ള ആളുകള്‍ കഴിക്കുന്ന ആഹാരം കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ ഇടയാക്കിയേക്കാം. ഉദാഹരണത്തിന് നിങ്ങളില്‍ കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിയുന്ന ഡോക്ടര്‍ ചോക്ലേറ്റ്, കാപ്പി, ബിയര്‍, പാല്‍ ഉല്‍പന്നങ്ങള്‍, ചില പ്രത്യേക പഴങ്ങള്‍ എന്നിവ കഴിക്കരുതെന്നു പറഞ്ഞേക്കാം. കല്ലുണ്ടാകാന്‍ കാരണമായ ഒാക്സലേറ്റോ കാല്‍സ്യമോ ഫോസ്ഫേറ്റുകളോ അടങ്ങിയിരിക്കുന്നതിനാലാണ് ഇവ ഒഴിവാക്കണമെന്നു പറയുന്നത്. തക്കാളി കിഡ്നി സ്റ്റോണ്‍ ഉണ്ടാക്കുമെന്ന് പരക്കെ ധാരണയുണ്ട്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

3.ധാരണ: കാല്‍സ്യം കുറവുള്ള ഭക്ഷണം കഴിക്കണം

യാഥാര്‍ഥ്യം: കുറച്ചു കാല്‍സ്യത്തേക്കാള്‍ എന്തു കൊണ്ടും നിശ്ചിത അളവിലുള്ള കാല്‍സ്യം തന്നെയാണ് ശരീരത്തിനു നല്ലത് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കാല്‍സ്യം കിഡ്നി സ്റ്റോണിന് ഒരു കാരണമാകുമെന്നതു കൊണ്ട് ഡോക്ടര്‍മാര്‍ പോലും അടുത്തിടെ വരെ കുറവ് കാല്‍സ്യം ഫോര്‍മുലയില്‍ വിശ്വസിച്ചിരുന്നു. ഈ ഫോര്‍മുല ഫലപ്രദമല്ലെന്ന് പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. കാല്‍സ്യത്തിന്റെ കുറവ് ഗുണത്തേക്കാള്‍ ദോഷം ചെയ്യും. എല്ലുകളുടെ ബലക്കുറവിനും പല്ലുകളുടെ അനാരോഗ്യത്തിനും ഇത് കാരണമാകും. കാല്‍സ്യം കൂടുതലാകാതെ ശ്രദ്ധിക്കുകയാണ് ഉത്തമം.

4.ധാരണ :എല്ലാത്തരം കിഡ്നി സ്റ്റോണുകള്‍ക്കും ഒാപ്പറേഷന്‍ ആവശ്യമാണ്.

യാഥാര്‍്ഥ്യം: വളരെ അപൂര്‍വം കേസുകളിലേ ഒാപ്പറേഷന്‍ വേണ്ടി വരൂ.ധാരാളം വെള്ളം കുടിക്കുന്നതു കൊണ്ടു മാത്രം ശല്യമൊഴിയുന്ന തരം കിഡ്നി സ്റ്റോണ്‍ ഉണ്ട്. മൂത്രനാളിയില്‍ കൂടി കല്ല് എളുപ്പത്തില്‍ കടന്നു പോകാനാണ് വെള്ളം കുടിക്കുക. ചിലര്‍ക്ക് കൂടുതല്‍ മൂത്രം പോകാനോ കാല്‍സ്യത്തെയും മറ്റു രാസപദാര്‍ഥങ്ങളെയും നിയന്ത്രിക്കാനോ ഉള്ള മരുന്നുകള്‍ നല്‍കും. മൂത്രത്തില്‍ക്കൂടി പുറത്തു പോകാത്ത കല്ലുകള്‍ പൊടിച്ചു നീക്കാനുള്ള സംവിധാനവും ഇപ്പോഴുണ്ട്. പൊടിച്ചു കളയാന്‍ സാധിക്കാത്തത്ര വലുപ്പമുള്ള കല്ലുകളുടെ കാര്യത്തില്‍ മാത്രമാണ് ഒാപ്പറേഷന്‍ വേണ്ടി വരുന്നത്.

5.ധാരണ: ഒരിക്കല്‍ കല്ലുണ്ടായാല്‍ വീണ്ടും വരുന്നത് തടയാന്‍ മാര്‍ഗമൊന്നുമില്ല

യാഥാര്‍ഥ്യം: ഭൂരിഭാഗംകേസുകളിലും വീണ്ടും സ്റ്റോണ്‍ വരുന്നത് തടയാനുള്ള മുന്‍കരുതലുകള്‍ എടുക്കാം. ഒരിക്കല്‍ സ്റ്റോണ്‍ ഉണ്ടായാല്‍ വീണ്ടും വരാനുള്ള സാധ്യത ഉണ്ടെന്നത് ശരി തന്നെ. ദിവസവും ധാരാളം വെള്ളം കുടിക്കുകയാണ് കല്ലുണ്ടാകുന്നത് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. രോഗത്തിന്റെ നിലയനുസരിച്ച് ഡോക്ടര്‍ പറയുന്ന ലാബ് ടെസ്റ്റുകള്‍ കൃത്യമായി ചെയ്യുക. കല്ലുണ്ടാക്കുന്ന തരത്തില്‍ ഏതെങ്കിലും പദാര്‍ഥം അടിഞ്ഞുകൂടുന്നുങ്കിെല്‍ ഉടന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നിയന്ത്രിക്കുക.

എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്?

1. നടുവിന്, നട്ടെല്ലിന് ഇരുവശത്തും ശക്തമായ വേദന

2.മൂത്രത്തോടൊപ്പം രക്തം പോകുക

3.ഛര്‍ദിക്കുക

4.മൂത്രത്തിന് ദുര്‍ഗന്ധമോ നിറവ്യത്യാസമോ ഉണ്ടായാല്‍.

നാട്ടു വൈദ്യവും കിഡ്നി സ്റ്റോണും

കല്ല് മാറ്റിയെടുക്കാന്‍ ഒറ്റമൂലി ചികില്‍സകളും പാരമ്പര്യ ചികിത്സകളുമുണ്ട്. ഇവയില്‍ പലതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും മൂത്രത്തിലെ കല്ലുമാറ്റുന്ന നാട്ടുവൈദ്യന്മാര്‍ക്ക് ഇപ്പോഴും തിരക്കു തന്നെ. ചില കള്ളനാണയങ്ങള്‍ ഒഴിവാക്കിയാല്‍ ഇവയില്‍ പലതും ഏറെ ഫലപ്രദമാണെന്നതാ ണു വാസ്തവം. പഥ്യവും ക്രമങ്ങളും ചിട്ടയായി പാലിക്കണമെന്നു മാത്രം.

ജീവിതചര്യയിലും മാറ്റങ്ങള്‍

വൃക്കകള്‍ക്കു തകരാറുള്ളവര്‍ അധികം വെള്ളം കുടിക്കരുത്. കൂടുതല്‍ വെള്ളം കുടിച്ചാല്‍ ശരീരമാസകലം നീരു വരും. വൃക്കകളുടെ പ്രവര്‍ത്തനശേഷി യനുസരിച്ച് കുടിക്കാവുന്ന വെള്ളത്തിന്റെ അളവ് ഡോക്ടര്‍ പറഞ്ഞുതരും. പ്രൊട്ടീന്‍, പൊട്ടാസ്യം, സോഡിയം, കൊഴുപ്പ്, ഫോസ്ഫറസ് എന്നിവയുടെ അംശം കൂടുതലുള്ള ആഹാര പദാര്‍ഥങ്ങള്‍ ഒഴിവാക്കുന്ന താണു നല്ലത്.മട്ടന്‍, പോര്‍ക്ക്, ബീഫ് എന്നിവ ഉപേക്ഷിക്കുക, മല്‍സ്യം വല്ലപ്പോഴും കഴിക്കാം. എന്നാല്‍ സ്ഥിരമായി കഴിക്കുന്നതു നല്ലതല്ല. മദ്യം, അത്യധ്വാനം, അമിതമായ ലൈംഗിക ബന്ധം, അമിതമായ വാഹനയാത്രകള്‍ (പ്രത്യേകിച്ച് ബൈക്ക് യാത്ര) എന്നിവ പാടില്ല. വെറ്റില മുറുക്കരുത്. ഒരു തവണ കഴിച്ചത് ദഹിക്കാതെ വീണ്ടും കഴിക്കരുത്. ഉപ്പ് അധികമുള്ള ഭക്ഷണം ഒഴിവാക്കണം. ഇഞ്ചി അങ്ങനെ തന്നെ ഉപയോഗിക്കുന്നത് നല്ലതാണെങ്കിലും എണ്ണയില്‍ വറുത്ത് ഉപയോഗിക്കരുത്. കായം, എള്ള്, കടുക്, ഉഴുന്ന് എന്നിവയൊക്കെ അധികം ഉപയോഗിക്കരുത്. ദഹിക്കാന്‍ പ്രയാസമുള്ള ആഹാരവും പുളിരസം കൂടുതലുള്ളവയും ഒഴിവാക്കണം.

ജീവിതചര്യയിലും മാറ്റങ്ങള്‍

ജീവിതചര്യകളില്‍ ശ്രദ്ധിച്ചാല്‍ വൃക്കരോഗങ്ങള്‍ ഒരുപരിധിവരെ തടയാം.

. നിയന്ത്രിതമായ വ്യായാമം പതിവാക്കുക

. മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കുക. പ്രശ്നങ്ങളെ സ്വച്ഛമായ മനസ്സോടെ സമീപിക്കാന്‍ ശീലിക്കുക.

. ദിവസവും 7- 8 ഗാസ് വെള്ളം കുടിക്കുക

. പച്ചക്കറികള്‍ കൂടുതലായി കഴിക്കുക.

. കഴിയുന്നതും മലമൂത്രാദികള്‍ അധികനേരം തടഞ്ഞുനിര്‍ത്താതിരിക്കുക. . ആവശ്യത്തിന് ഉറങ്ങുക. ശരീരത്തിനു മതിയായ വിശ്രമം ലഭിക്കാന്‍ കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങണം.

. രക്താതിസമ്മര്‍ദവും പ്രമേഹവും ഉണ്ടെങ്കില്‍ പൂര്‍ണമായും നിയന്ത്രിച്ചുനിര്‍ത്തുക.

. ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക.

. ആവശ്യമില്ലാതെയും ഡോക്ടറുടെ നിര്‍ദേശമില്ലാതെയും മരുന്നുകള്‍ കഴിക്കരുത്.

. 35 വയസ് കഴിഞ്ഞാല്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രക്തവും മൂത്രവും പരിശോധിക്കുക.

. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വൃക്കരോഗംഉള്ളവര്‍ക്കു ഭാവിയില്‍ രോഗസാധ്യത കൂടുതലാണ്. അവര്‍ യഥാസമയം വേണ്ട പരിശോധനകള്‍ നടത്തുകയും ഡോക്ടറുടെ നിര്‍ദേശാനുസരണം ചിട്ടകള്‍ പാലിക്കുകയും ചെയ്യുക.

. ജീവിതശൈലി ക്രമീകരിക്കണം. ശരീരത്തിന് അമിതവണ്ണം പാടില്ല. പുകവലി, വെറ്റില, പാന്‍മസാല, മദ്യം എന്നിവ ഒഴിവാക്കുക.

കൃത്രിമവൃക്ക വഴി ഡയാലിസിസ്

വൃക്ക സ്തംഭനം ഉണ്ടാകുമ്പോള്‍ ശരീരത്തിലെ ജലാംശങ്ങളും രാസമാലിന്യങ്ങളും വര്‍ധിക്കും. ഇങ്ങനെ രക്തത്തില്‍ വര്‍ധിക്കുന്ന ജലാംശങ്ങളും മാലിന്യങ്ങളും പുറത്തുകളഞ്ഞ് രക്തം ശുദ്ധീകരിക്കാനുള്ള വഴിയാണു ഡയാലിസിസ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വൃക്കകള്‍ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി കൃത്രിമവൃക്ക വഴി രക്തശുദ്ധീകരണം ചെയ്യുന്ന പ്രക്രിയയാണിത്. ഇത് രണ്ടു വിധത്തിലുണ്ട്.

ഹീമോ ഡയാലിസിസ്

രോഗിയുടെ ശരീരത്തില്‍നിന്നുള്ള രക്തം കൃത്രിമവൃക്കകളിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ച് തിരികെ ശരീരത്തിലേക്കു കടത്തിവിടുന്ന പ്രക്രിയയാണ് ഹീമോ ഡയാലിസിസ്. മാലിന്യങ്ങളുള്ള രക്തം ആധുനികയന്ത്രങ്ങളുടെ സഹായത്തോടെ കൃത്രിമ വൃക്കയിലേക്ക് കടത്തിവിടുന്നു. പ്രത്യേകതരം അരിപ്പകള്‍ ചേര്‍ന്നതാണു കൃത്രിമ വൃക്ക. സാധാരണയായി കയ്യിലെ ധമനിയില്‍നിന്നാണു രക്തം കുത്തിയെടുക്കുന്നത്. അതു പ്രത്യേകതരം അരിപ്പയിലൂടെ കടന്നുപോകുമ്പോള്‍ അതിനു പുറത്തായി എതിര്‍ദിശയില്‍ ഡയാലിസിസ് ലായനി ഒഴുകും. രക്തത്തില്‍ അധികമുള്ള മാലിന്യങ്ങളും ജലാംശവും ധാതുക്കളും ഇൌ ലായനിയിലേക്ക് കടക്കും. അങ്ങനെ ശുദ്ധീകരിച്ച രക്തം ശരീരത്തിലേക്കു കയറ്റും. അപ്പോള്‍ രക്തത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ അളവ് ക്രമമാകും. രോഗിയുടെ രക്തസമ്മര്‍ദം സാധാരണ നിലയിലാകും. ഒരു തവണ ഹീമോ ഡയാലിസിസ് ചെയ്യാന്‍ നാലു മണിക്കൂര്‍ വേണം. ആഴ്ചയില്‍ മൂന്നുതവണ ചെയ്യണം. ഒരു തവണ ചെയ്യുന്നതിന് 800-1000രൂപ ചെലവാകും. അതായത് ഒരുമാസം ശരാശരി 8000 മുതല്‍ 10,000 രൂപവരെ ചെലവാകും.

പെരിട്ടോണിയല്‍ ഡയാലിസിസ്

രോഗിയുടെ വയറ്റില്‍ പ്രത്യേകതരം ദ്രാവകം കടത്തിവിട്ട് ചെയ്യുന്നതാണു പെരിട്ടോണിയല്‍ ഡയാലി സിസ്. ചെറിയ കത്തീറ്റര്‍ വഴി ആമാശയത്തിന്റെയും ഉദരഭിത്തിയുടെയും ഇടയ്ക്കുള്ള ഭാഗത്താണു ദ്രാവകം കടത്തിവിടുന്നത്. ഗൂക്കോസും മറ്റു ധാതുക്കളും ചേര്‍ന്ന ലായനിയാണു വയറിനകത്തേക്കു കടത്തിവിടുന്നത്. ഇൌ ലായനി രക്തത്തില്‍നിന്ന് അധികമുള്ള ദ്രാവകവും മാലിന്യങ്ങളും വലിച്ചെടുക്കും. ഒരുപ്രാവശ്യം കത്തീറ്ററിലൂടെ 12 ലിറ്റര്‍ ദ്രാവകം ഉള്ളിലേക്കു കടത്തിവിടും. അരമണിക്കൂര്‍ കഴിയുമ്പോള്‍ അത് പുറത്തെടുത്തു കളയണം. ഈ പ്രക്രിയ ദിവസം മൂന്നു നാലു തവണ രോഗംഭേദമാകുന്നതു വരെ ചെയ്യണം.

ഹോം ഡയാലിസിസ്

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യേണ്ട വൃക്കരോഗികള്‍ക്ക് ഹോം ഡയാലിസിസ് ചെയ്യാം. വൃക്കരോഗംവളരെ പഴകിയെങ്കില്‍ (ക്രോണിക് കിഡ്നി ഫെയില്യുര്‍) വീട്ടിലിരുന്നു ചെയ്യാവുന്ന ഹോം ഡയാലിസിസ് പരീക്ഷിക്കാവുന്നതാണ്. സിഎപിഡി (കണ്ടിന്യുവസ് ആംബുലേറ്ററി പെരിട്ടോണിയല്‍ ഡയാലിസിസ്) എന്നാണ് ഇത് അറിയപ്പെടുന്നത്. ഇൌ രീതിയില്‍ ഡയാലിസിസ് ചെയ്യുന്നവരുടെ വയറ്റില്‍ സ്ഥിരമായി ഒരു കത്തീറ്റര്‍ പിടിപ്പിക്കും. അതിന്റെ ഒരറ്റം വയറിനുള്ളിലും മറ്റേയറ്റം വയറിനു പുറത്തുമായിരിക്കും. വേദന കുറയ്ക്കാന്‍ ലോക്കല്‍ അനസ്തേഷ്യ നല്‍കിയ ശേഷം മുറിവുണ്ടാക്കി കത്തീറ്റര്‍ വയറിനുള്ളില്‍ കടത്തും. പുറത്തുള്ള ഭാഗംഡയാലിസിസ് ചെയ്യാത്ത സമയത്ത് അടച്ചുവയ്ക്കാം. ഹോം ഡയാലിസിസ് ചെയ്യാന്‍ ഒരിടത്തു കിടക്കേണ്ട ആവശ്യമില്ല. ആ സമയം നടക്കുകയോ ജോലി ചെയ്യുകയോ ആവാം. ഡയാലിസിസ് ചെയ്യേണ്ടപ്പോള്‍ പ്രത്യേക ബാഗിനുള്ളിലെ ലായനി കത്തീറ്ററിലൂടെ വയറ്റില്‍ നിറയ്ക്കുക. 46 മണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റുക. സാധാരണയായി പകല്‍ മൂന്നു തവണയും രാത്രി മുഴുവനായി ഒരു തവണയും ഹോം ഡയാലിസിസ് ചെയ്യേണ്ടിവരും. പ്രായമായവര്‍ക്കും കുറഞ്ഞ രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവുമുള്ളവര്‍ക്കും ഹോം ഡയാലിസിസ് നല്ലതാണ്. ഈ തരത്തിലുള്ള ഹോം ഡയാലിസിസ് ചെയ്യാന്‍ ഒരു മാസം 15,000- 20,000 രൂപ ചെലവു വരും.

കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കാന്‍



ഒരു പരിധിവരെ ജീവിതശൈലിയുമായി കിഡ്‌നി സ്‌റ്റോണ്‍ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഒഴിവാക്കാനുമാവും നമ്മുടെ നാട്ടില്‍ വളരെ സാധാരണമായി കാണുന്ന ഒരു രോഗമായി മാറിക്കഴിഞ്ഞു വൃക്കയിലെ കല്ല് അഥവാ യൂറിനറി സ്‌റ്റോണ്‍ ഡിസീസ്. സഹിക്കാന്‍ കഴിയാത്ത വേദനയാണ് മൂത്രത്തില്‍ കല്ലിന്റെ തീവ്രത വര്‍ധിപ്പിക്കുന്നത്. ഒരിക്കല്‍ വേദനയുടെ കാഠിന്യം അറിഞ്ഞിട്ടുള്ളവര്‍ രോഗം പിന്നീട് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റേതൊരു രോഗവുംപോലെ രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഇവിടെയും നല്ലത്. ഭൂപ്രകൃതി, കാലാവസ്ഥ, ഭക്ഷണശീലങ്ങള്‍, പാരമ്പര്യം, വെള്ളത്തിന്റെ ഉപയോഗം എന്നിങ്ങനെ പല കാരണങ്ങളാല്‍ മൂത്രാശയക്കല്ലുകള്‍ കേരളീയരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. ശരീരത്തിലെ വിസര്‍ജ്യ വസ്തുക്കളെ പുറംതള്ളാനുള്ള പ്രഥമ മാര്‍ഗമാണ് വൃക്കകള്‍. വൃക്കയിലൂടെ അരിച്ചു മാറ്റപ്പെടുന്ന മൂത്രത്തില്‍ ലവണങ്ങളുടെ അളവുകള്‍ കൂടുമ്പോള്‍ ക്രിസ്റ്റലുകള്‍ രൂപപ്പെടാം. ഇവയെ പ്രതിരോധിക്കുന്ന ചില വസ്തുക്കളുടെ അഭാവത്തില്‍ ഇത് വൃക്കയിലെ സ്തരങ്ങളില്‍ പറ്റിപ്പിടിച്ച് കല്ലുകള്‍ ഉണ്ടാകുന്നതിന് അടിത്തറയിടുന്നു. തുടര്‍ന്ന് ഇത്തരം തരികള്‍ വലുതായി വൃക്കയിലെ കല്ലായി മാറുന്നു. വൃക്കയില്‍ കല്ല് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്. * സ്റ്റിറോയിഡ് പോലുള്ള മരുന്നുകള്‍, കീമോതെറാപ്പി മരുന്നുകള്‍, വിറ്റാമിന്‍ ഡി, സി എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവ. * തുടരെത്തുടരെയുള്ള മൂത്രാശയ അണുബാധ. പ്രത്യേകിച്ചും സ്ത്രീകളില്‍ കല്ല് ഉണ്ടാകുന്നതിന് കാരണമാകുന്നു. * ഗൗട്ട്, പ്രൈമറി ഹൈപ്പര്‍ എന്നീ രോഗങ്ങളുള്ളവര്‍ക്കും രോഗങ്ങള്‍മൂലം ചലനശേഷി കുറഞ്ഞവര്‍ക്കും കല്ലുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. * വൃക്കകളുടെ ജന്മനാലുള്ള വൈകല്യങ്ങളും കല്ലുകള്‍ രൂപപ്പെടുന്നതിനു കാരണമാകാം. കല്ലുകള്‍ വരാതെ സൂക്ഷിക്കാം : നമ്മുടെ ജീവിതരീതിയില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ ഭക്ഷണരീതിയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ കല്ലുകള്‍ ഉണ്ടാകുന്നത് വലിയൊരു പരിധിവരെ പ്രതിരോധിച്ചു നിര്‍ത്താവുന്നതാണ്. വൃക്കയിലെ കല്ല് എന്നു കേള്‍ക്കുന്നതേ വേദന നിറഞ്ഞ ഒന്നാണെന്ന് മിക്കവര്‍ക്കും ഇന്ന് അറിയാം. എന്നാല്‍ രോഗത്തെ എങ്ങനെ ചെറുത്തുനില്‍ക്കാം എന്നതിനെക്കുറിച്ച് പലരും അജ്ഞരാണ്. ഈ അറിവില്ലായ്മയാണ് രോഗത്തിലേക്കുള്ള അകലം വേഗത്തിലാക്കുന്നത്്്. ഇതെല്ലാം എന്നും കേള്‍ക്കുന്നതല്ലേ എന്ന ഭാവം ഉപേക്ഷിച്ച് രോഗങ്ങളെ പടിക്കുപുറത്തു നിര്‍ത്താനുള്ള തയാറെടുപ്പാണ് ഈ മുന്‍കരുതലുകള്‍. വെള്ളം കുടിയുടെ അഭാവം : പലപ്പോഴും കല്ലുണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നത്. ആരോഗ്യവാനായ ഒരാള്‍ ദിവസം 34 ലിറ്റര്‍ വെള്ളം കുടിക്കണം. കഠിനാധ്വാനം ചെയ്യുന്നവരും കൊടും ചൂടില്‍ പണിയെടുക്കുന്നവരും കുടിക്കുന്ന വെള്ളത്തിന്റെ അളവ് ഇതിലും അധികമായിരിക്കണം. ചായ, കാപ്പി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. കരിക്കിന്‍വെള്ളം, നാരങ്ങാവെള്ളം, പൈനാപ്പിള്‍ ജ്യൂസ്, കാരറ്റ് ജ്യൂസ്, ബാര്‍ലിവെള്ളം തുടങ്ങിയവ (പ്രമേഹം, അസിഡിറ്റി തുടങ്ങിയവ ഇല്ലാത്തവര്‍ക്ക്) ആവശ്യത്തിനു ഉപയോഗിക്കാം. ഭക്ഷണനിയന്ത്രണം : മാംസാഹാരം അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് ബീഫ്, മട്ടണ്‍ തുടങ്ങിയവ. ആഴ്ചയില്‍ ഒരു മുട്ട കഴിക്കാവുന്നതാണ്. പാലുല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രതിദിനം 200 മില്ലിയില്‍ താഴെ നിര്‍ത്തണം. മുള്ളോടുകൂടി കഴിക്കുന്ന ചെറുമത്സ്യങ്ങള്‍ ഒഴിവാക്കണം. മത്സ്യങ്ങളില്‍ ഏറ്റവും അപകടകാരികള്‍ ഞണ്ട്, കക്കയിറച്ചി, ചെമ്മീന്‍, കണവ തുടങ്ങിയ മത്സ്യങ്ങളാണ്. കാരണം ഇവയില്‍ കാത്സ്യത്തിന്റെ അളവ് കൂടുതലാണ്. സാധാരണ കഴിക്കുന്ന അയില, മത്തി, നെയ്മീന്‍ എന്നിവ മിതമായ അളവില്‍ കഴിക്കുന്നതു ഗുണകരമാണ്. പച്ചക്കറികളില്‍ ശ്രദ്ധിക്കേണ്ടത് : ഇലക്കറികള്‍ കഴിക്കുന്നത് പൊതുവേ പ്രോത്സാഹിപ്പിക്കാറുണ്ടെങ്കിലും മൂത്രാശയ കല്ലുള്ളവര്‍ ഇതിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടതാണ്. ചീര, കാബേജ്, കോളിഫ്‌ളവര്‍, തക്കാളി, കത്തിരിക്ക, വെള്ളരിക്ക, കൂണ്‍ എന്നിവ നിയന്ത്രിതമായി ഉപയോഗിക്കണം. നെല്ലിക്ക, ജാതിക്ക എന്നിവയിലും ഓക്‌സലേറ്റ് കൂടുതലായതിനാല്‍ അമിതോപയോഗം കുറയ്ക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ : പൊതുവേ ആരോഗ്യകരമെന്ന് പറയപ്പെടുന്നവയെങ്കിലും കറുത്ത മുന്തിരി, സപ്പോട്ട എന്നിവയില്‍ യൂറിക് ആസിഡ് കൂടുതലായതിനാല്‍ യൂറിക് ആസിഡ് കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഇവ ഭക്ഷണക്രമത്തില്‍നിന്നും ഉപേക്ഷിക്കുന്നതാണ് ഉത്തമം. നിയന്ത്രിതമായ ആഹാരരീതിയിലൂടെയും കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുന്നതിലൂടെയും വൃക്കയില്‍ കല്ല് വരാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയുമെങ്കിലും വര്‍ഷത്തിലൊരിക്കല്‍ മറ്റു ശരീര പരിശോധനകള്‍ നടത്തുമ്പോള്‍ വയറിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍ എടുത്തു നോക്കുന്നത് നല്ലതാണ്. ചെറിയ കല്ലുകള്‍ ആരംഭത്തിലേ കണ്ടെത്താനും ചികിത്സയിലൂടെ മാറ്റാനും ഇതിലൂടെ കഴിയും. രോഗം ഗുരുതരമായ അവസ്ഥയിലേക്കു കടക്കാതെ തടയുകയും ചെയ്യാം.

ആയുര്‍വേദത്തിലൂടെ കിഡ്‌നി സ്റ്റോണ്‍ തടയാം അസഹനീയമായ വേദന ഉളവാക്കുന്നതും എന്നാല്‍ അല്പ്പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതുമായ ഒരു രോഗമാണ് കിഡ്‌നി സ്റ്റോണ്‍ അഥവാ വൃക്ക അശ്മരി. ഇന്നത്തെ പ്രത്യേക ജീവിത സാഹചര്യത്തില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായതിലും കൂടുതല്‍ ലവണാംശം അടങ്ങിയ ഭക്ഷണമാണ് നാം അകത്താക്കുന്നത്. ഇങ്ങനെ അധികം വരുന്നവ രക്തത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട് മൂത്രത്തിലൂടെ പുറത്തേയ്ക്ക് പോകുന്നു. എന്നാല്‍ ശരീരം പുറന്തള്ളുന്ന ഈ ധാതു അവശിഷ്ടങ്ങള്‍ മൂത്രത്തിലൂടെ പുറത്തു പോകാതെ കിഡ്‌നിയിലും അനുബന്ധ അവയവങ്ങളിലും അടിഞ്ഞു കൂടി പരലുകളായി രൂപാന്തരം പ്രാപിക്കുന്ന അവസ്ഥയാണ് കിഡ്‌നി സ്റ്റോണ്‍ എന്ന് പറയുന്നത്. കഠിനമായ വയറുവേദന, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക, കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന തോന്നല്‍, പനി, ഓക്കാനം എന്നിവ ഉണ്ടാകുന്നതാണ് ഇതിന്റെ ലക്ഷണങ്ങള്‍ കിഡ്‌നി സ്റ്റോണ്‍ വരാനുള്ള സാദ്ധ്യതകള്‍ 1. എന്തെങ്കിലും രോഗങ്ങള്‍ കൊണ്ടോ വെള്ളം കുടിക്കാത്തത് കൊണ്ടോ ശരിയായി മൂത്രം പോകാതിരിക്കുന്ന അവസ്ഥയില്‍ കിഡ്‌നി സ്റ്റോണ്‍ രൂപപ്പെടാം 2. അമിതമായി വിയര്‍ത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നവരില്‍ ഇതിനുള്ള സാധ്യതയുണ്ട് 3. പാരമ്പര്യ ഘടകങ്ങളുടെ സ്വാധീനം 4. ആര്‍ത്തവം നിലച്ച സ്ത്രീകളില്‍ ശരീരോഷ്മാവ് ഉയരുന്നത് കൊണ്ട് സ്റ്റോണ്‍ ഉണ്ടായേക്കാം 5. ഗൗട്ടി ആര്‍ത്രൈറ്റിസ് ഉള്ളവര്‍ക്ക് രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിച്ചു പരലുകള്‍ രൂപപ്പെടാം 6. കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നവരില്‍ ഉണ്ടാകാം 7. തൈറോയിഡ് ഗ്രന്ഥിയുടെ തകരാറു കൊണ്ട് സംഭവിക്കാം. വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് 1. ധാരാളം വെള്ളം കുടിക്കുക 2. വിരുധാഹാരം പാടില്ല 3. അമ്‌ള രസ പ്രധാനമായ ആഹാരങ്ങള്‍ ഒഴിവാക്കുക 4. മദ്യപാനം, അത്യധ്വാനം എന്നിവ ഒഴിവാക്കുക 5. മൂത്രം , ശുക്ലം എന്നിവ തടഞ്ഞു വയ്ക്കാതിരിക്കുക 6. അതി മിഥുനം ഒഴിവാക്കുക 7. ക്രമരഹിതമായ ഉറക്കം പാടില്ല കിഡ്‌നി സ്റ്റോണ്‍ ഉള്ളവര്‍ കഴിക്കേണ്ട ഭക്ഷണപാനീയങ്ങള്‍ നാരങ്ങ, കരിക്കിന്‍ വെള്ളം., തണ്ണിമത്തന്‍, ചോളം , ക്യാരറ്റ്, പാവയ്ക്ക, വാഴപ്പഴം , ബാരലി, മുതിര , വെള്ളരിക്ക, ചീര, നെയ്യ് , മോര്, പാല്‍, പഞ്ചസാര, യവം, കുമ്പളങ്ങ, ഗോതമ്പ്, ഇഞ്ചി, പഴകിയ ചെന്നെല്ല്, ഈന്തപ്പഴം. നിലക്കടല, ബീറ്റ് റൂട്ട്,കറുത്ത മുന്തിരി, കോളിഫ്‌ലവര്‍, ബീന്‍സ്, പാല്‍ക്കട്ടി, മുട്ടയുടെ മഞ്ഞക്കരു എന്നിവ ഒഴിവാക്കേണ്ടതാണ്. സ്റ്റോണിന് ആയുര്‍വേദ ഒറ്റമൂലികള്‍ 1. ഏലത്തരി അരച്ചു ഇളനീരില്‍ ചേര്‍ത്ത് കഴിക്കുക 2. കല്ലുരുക്കി അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുക 3. കല്ലൂര്‍വഞ്ചി, ഞെരിഞ്ഞില്‍, പേരയില, മുതിര എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക 4. മുരിങ്ങവേരിന്റെ തൊലി കഷായമാക്കി ചൂടോടെ സേവിക്കുക വൃക്ക, മൂത്രസഞ്ചി, മൂത്രക്കുഴല്‍ എന്നിവിടങ്ങളില്‍ കല്ലുകള്‍ രൂപപ്പെടാം. എന്നാല്‍ കൂടുതലും വൃക്കയിലാണ് കാണപ്പെടുക. രോഗത്തിന്റെ പ്രാരംഭ ദശയിലുള്ളതും വലുപ്പം കുറഞ്ഞതുമായ പരലുകള്‍ മരുന്ന് കൊണ്ട് അലിയിപ്പിച്ചു കളയാം. എന്നാല്‍ വലുപ്പമുള്ള കല്ലുകള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വരും എന്ന് ഓര്‍മ്മിക്കുക. അതുകൊണ്ട് കിഡ്‌നി സ്റ്റോണ് അത്ര നിസ്സാരമായി കാണുകയുമരുത്.


മൂത്രത്തില്‍ കല്ല്‌ (കിഡ്നി സ്റ്റോണ്‍)

സ്വപ്‌നച്ചിറകിലേറി അറബിപ്പൊന്നിന്റെ നാട്ടിലേക്ക്‌ പറന്നെത്തുന്നവരില്‍ പലര്‍ക്കും എരിവെയിലില്‍ വിയര്‍പ്പൊഴുക്കി ജോലിചെയ്യേണ്ടിവരുന്നുണ്ട്‌. ചുട്ടുപൊള്ളുന്ന മണല്‍ക്കാറ്റിലും തളരാതെയുള്ള ജോലിയില്‍ വിശപ്പും ദാഹവും മറക്കേണ്ടിവരും. വിശ്രമമില്ലാത്ത ജോലിയും കൃത്യനിഷ്‌ഠയില്ലാത്ത ആഹാരശീലവും ഇവരെ അനാരോഗ്യത്തിലേക്ക്‌ തള്ളിവിടുന്നു. ചെറുതും വലുതുമായ രോഗങ്ങള്‍ ഗള്‍ഫ്‌ തൊഴിലാളികളില്‍ സാധാരണയാണ്‌. ഇങ്ങനെയുള്ള രോഗങ്ങളില്‍ മുന്‍നിരയിലാണ്‌ കിഡ്‌നി സ്‌റ്റോണ്‍. ഗള്‍ഫ്‌ നാടുകളിലെ കാലാവസ്‌ഥയുടെ പ്രത്യേകതയും ആഹാരത്തിലെ പൊരുത്തക്കേടുകളും തൊഴിലാളികളില്‍ കിഡ്‌നി സ്‌റ്റോണ്‍ വര്‍ധിക്കാനുള്ള സാഹചര്യമൊരുക്കുന്നു. ജോലിസ്‌ഥലത്തുവച്ച്‌ അനുഭവപ്പെടുന്ന ചെറിയൊരു വയറുവേദനയില്‍ നിന്നു തുടങ്ങുന്നു കിഡ്‌നി സ്‌റ്റോണ്‍. ആദ്യമൊന്നും അതത്ര ഗൗരവത്തിലെടുക്കില്ല. പിന്നീട്‌ ഇരിക്കാനും നടക്കാനുമാവാത്ത കടുത്ത വേദനയിലേക്ക്‌ രോഗം മൂര്‍ച്‌ഛിക്കുന്നു. ജോലിക്ക്‌ പോകാനാവില്ല. കൊഴിഞ്ഞുതുടങ്ങിയ സ്വപ്‌നങ്ങളും അതിലേറെ ആശങ്കകളുമായി തിരികെ നാട്ടിലേക്ക്‌.

മൂത്രാശയക്കല്ലുകള്‍ ചികിത്സിക്കാന്‍ വേണ്ട ആധുനികസൗകര്യങ്ങളുള്ള ആശുപത്രികളില്‍ നിത്യേന എത്തുന്ന രോഗികളുടെ എണ്ണം പരിശോധിച്ചാല്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നും അവധിക്ക്‌ എത്തുന്ന ആളുകള്‍ വലിയൊരു ശതമാനമുണ്ടെന്ന്‌ കാണാവുന്നതാണ്‌. ജോലി ലഭിച്ച ഉടന്‍ ചികിത്സയ്‌ക്കായി നാട്ടിലേക്ക്‌ മടങ്ങേണ്ടിവരുന്നതിനാല്‍ ശോഭനമായ ഭാവിജീവിതം പ്രതീക്ഷിച്ച്‌ ഗള്‍ഫിലെത്തുന്നവരുടെ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴുന്നു.

വികസിതരാജ്യങ്ങളില്‍ 13 ശതമാനത്തോളം ആളുകളില്‍ ഈ രോഗം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഏഷ്യയില്‍ 1-5ശതമാനവും യൂറോപ്പില്‍ 5-9 ശതമാനവും വടക്കേ അമേരിക്കയില്‍ 3 ശതമാനവും ആളുകളില്‍ മൂത്രാശയക്കല്ലുകള്‍ കണ്ടുവരുന്നു. ഇങ്ങനെ കിഡ്‌നിസ്‌റ്റോണ്‍ ഒരു ആഗോള പ്രതിഭാസമാണെങ്കിലും ഗള്‍ഫ്‌മേഖല പോലെയുള്ള ഉഷ്‌ണമേഖലാരാജ്യങ്ങളില്‍ രോഗത്തിന്റെ ആധിക്യം വളരെയധികമാണെന്ന്‌ ആശുപത്രിക്കണക്കുകളും സൂചിപ്പിക്കുന്നു.

മലയാളികളുടെ ആരോഗ്യപ്രശ്‌നം

ഗള്‍ഫ്‌നാടുകളിലെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ യു.എ.ഇ, കുവൈറ്റ്‌, സൗദിഅറേബ്യ എന്നീ രാജ്യങ്ങളില്‍ രോഗത്തിന്റെ തോത്‌ വളരെ ഉയര്‍ന്നതാണ്‌. സൗദിഅറേബ്യയില്‍ മാത്രം 20 ശതമാനത്തോളം ആളുകള്‍ മൂത്രാശയക്കല്ല്‌ മൂലം ബദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ്‌. ലക്ഷക്കണക്കിന്‌ മലയാളികളാണ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലിചെയ്യുന്നത്‌. അതിനാല്‍ ഗള്‍ഫ്‌ തൊഴിലാളികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നം മലയാളികളുടെയും പ്രശ്‌നമാണ്‌.

എന്തുകൊണ്ട്‌ ഗള്‍ഫുകാര്‍?

ഗള്‍ഫ്‌ നാടുകളില്‍ ജോലിചെയ്യുന്നവരില്‍ മൂത്രാശയക്കല്ലുകള്‍ രൂപപ്പെടുന്നതിന്‌ കാരണങ്ങള്‍ പലതാണ്‌.

കുടിക്കുന്ന വെള്ളത്തിന്റെ അളവ്‌.
മൂത്രത്തിന്റെ അളവും മൂത്രമൊഴിച്ചതിനുശേഷവും മൂത്രസഞ്ചിയില്‍ കെട്ടിക്കിടക്കുന്ന മൂത്രത്തിന്റെ അളവും.
ശരീരത്തിലെ നിര്‍ജ്‌ജലീകരണാവസ്‌ഥ.
മൂത്രത്തിലെ കാല്‍സ്യം, ഫോസ്‌ഫേറ്റ്‌, സോഡിയം, ഓക്‌സലേറ്റ്‌, യൂറിക്‌ ആസിഡ്‌ എന്നിവയുടെ അളവ്‌.
മൂത്രത്തിന്റെ പി.എച്ച്‌. അനുപാതം
ഇവ കൂടാതെ ഭക്ഷണത്തിലെ അമിതമായ മധുരം, ഉപ്പ്‌, കൊഴുപ്പ്‌, മാംസത്തിന്റെ അമിതോപയോഗം (പ്രത്യേകിച്ചും യൂറിക്‌ ആസിഡ്‌ വര്‍ധിപ്പിക്കുന്ന റെഡ്‌മീറ്റ്‌) നാരുകളുടെ അഭാവം എന്നിവയൊക്കെത്തന്നെ മൂത്രാശയക്കല്ലുകള്‍ രൂപപ്പെടാന്‍ മതിയായ കാരണങ്ങളാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

ഉയര്‍ന്ന ചൂടും നിര്‍ജലീകരണവും

ഉഷ്‌ണമേഖലാപ്രദേശമായ ഗള്‍ഫിലെ ഉയര്‍ന്ന ചൂടില്‍ ശരീരത്തിലെ ജലാംശം ധാരാളമായി നഷ്‌ടപ്പെടുന്നു. അന്തരീക്ഷസ്‌ഥിതിയിലെ പ്രത്യേകത കാരണം വിയര്‍പ്പ്‌ കുറവായതിനാല്‍ വെള്ളം കുടിക്കുന്നത്‌ കുറയാറുണ്ട്‌. വെള്ളംകുടി കുറയുന്നത്‌ കിഡ്‌നി സ്‌റ്റോണിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ശീതീകരിച്ച ഓഫീസ്‌ മുറിയില്‍ ജോലിചെയ്യുന്ന ഉയര്‍ന്ന ജോലിക്കാരെ ഇത്‌ അത്രതന്നെ ബാധിക്കാറില്ല എന്നുമാത്രം. എന്നാല്‍ ഗള്‍ഫ്‌മേഖലയില്‍ പണിയെടുക്കുന്നവരില്‍ ബഹുഭൂരിപക്ഷവും പുറം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന താഴ്‌ന്ന വരുമാനക്കാരാണ്‌. അതിനാല്‍ നിര്‍ജലീകരണം ഇവരെ വളരെയേറെ വേഗത്തില്‍ കീഴ്‌പ്പെടുത്തുന്നു.

ലവണാംശം നിറഞ്ഞ കുടിവെള്ളം

ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍മൂലം കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിലുണ്ടാകുന്ന മാറ്റമാണ്‌ മറ്റൊരു പ്രധാന കാരണം.
കടല്‍വെള്ളം ശുദ്ധീകരിച്ചും ചിലപ്പോഴൊക്കെ കുഴല്‍ക്കിണറുകള്‍ വഴിയും കിട്ടുന്ന വെള്ളത്തില്‍ കാത്സ്യം,ഓക്‌സലേറ്റ്‌ എന്നിവയുടെ സാന്നിധ്യം വളരെ ഉയര്‍ന്നതോതിലാണ്‌. മൂത്രാശയക്കല്ലുകളിലെ ഭൂരിഭാഗവും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്‌. പൊതുടാപ്പുകളില്‍നിന്നും ടാങ്കര്‍ലോറികളില്‍നിന്നും ലഭിക്കുന്ന വെള്ളം തിളപ്പിക്കുമ്പോള്‍ ഈ കാല്‍സ്യം ലവണങ്ങള്‍ വെളുത്തനിറത്തില്‍ ചോക്കുപൊടിപോലെ അടിഞ്ഞുകൂടുന്നത്‌ കാണാം.

ലേബര്‍ക്യാമ്പുകളില്‍ കഴിയുന്ന നല്ലൊരു വിഭാഗം ആളുകള്‍ക്കും ഉയര്‍ന്ന വിലകൊടുത്ത്‌ ഈ പ്രശ്‌നങ്ങളൊന്നുമില്ലാത്ത മിനറല്‍ വാട്ടര്‍ വാങ്ങി ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ കാല്‍സ്യത്തിന്റെ അമിത സാന്നിധ്യമുള്ള വെള്ളം കുടിക്കേണ്ടിവരുന്നു. ദീര്‍ഘദൂരയാത്രകളിലും മറ്റും ആവശ്യത്തിന്‌ വെള്ളം കരുതാത്തതും വെള്ളത്തിന്‌ പകരം കോളകളും മറ്റ്‌ അനാരോഗ്യകരമായ കമ്പോളപാനീയങ്ങളും കുടിക്കുന്നതും പ്രശ്‌നത്തിന്റെ ആക്കം കൂട്ടുന്നു.

പഴച്ചാറിന്റെ ഉപയോഗം

പഴവര്‍ഗങ്ങളുടെ ഉപയോഗം ഗള്‍ഫുനാടുകളില്‍ കൂടുതലാണ്‌. ചൂടു കൂടുതലായതു തന്നെയാണ്‌ ഇതിനു കാരണം. ചൂടില്‍ നിന്നും ദാഹത്തില്‍ നിന്നും രക്ഷനേടാന്‍ പഴങ്ങള്‍ ധാരാളമായി കഴിക്കുന്നു. അമിതമായി പഴച്ചാറുകളും പഴങ്ങളും കഴിക്കുന്നതും വിറ്റാമിന്‍-സി യോടൊപ്പം ഓക്‌സലേറ്റിന്റെ അംശം കൂട്ടി മൂത്രാശയക്കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകുന്നു. കൊഴുപ്പ്‌, മധുരം എന്നിവയുടെ അമിതോപയോഗം ഗള്‍ഫിലെ ഭക്ഷണരീതിയില്‍ വളരെ പ്രധാനമാണ്‌. മാംസാഹാരത്തിന്റെ കാര്യത്തിലും ഗള്‍ഫുകാര്‍ മുന്‍പന്തിയിലാണ്‌.

ബീഫ്‌, മട്ടണ്‍ എന്നിവയുടെ ഉപയോഗം യൂറിക്‌ ആസിഡിന്റെ അളവ്‌ കൂടാനും തന്മൂലം മൂത്രാശയക്കല്ലുകളും'ഗൗട്ട്‌' എന്ന രോഗവും വരാനും കാരണമാകുന്നു. മൂത്രാശയക്കല്ലുകളുടെ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിക്കുന്ന തക്കാളി, കാബേജ്‌, ചോക്‌ലേറ്റ്‌, ചായ എന്നിവയൊക്കെത്തന്നെ ഗള്‍ഫ്‌മേഖലയിലെ ഭക്ഷണത്തിലെ പ്രധാനയിനങ്ങളാണ്‌. രോഗം തുടക്കത്തിലേ കണ്ടെത്തി വേണ്ട രീതിയില്‍ ചികിത്സിക്കാന്‍ പലരും ശ്രദ്ധിക്കാറില്ലാത്തതും പ്രത്യാഘാതങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മിക്കപ്പോഴും വേദനാസംഹാരികളും മറ്റും കഴിച്ച്‌ താല്‍ക്കാലികശമനം നേടുകയാണ്‌ പലരും ചെയ്യുന്നത്‌. ലളിതമായ ചില മുന്‍കരുതലുകള്‍ എടുത്താല്‍ ഈ രോഗത്തെ പടിക്കുപുറത്ത്‌ നിര്‍ത്താം.

തലതിരിഞ്ഞ ജീവിതശൈലി

ജീവിതശൈലീ രോഗങ്ങളുടെ പട്ടികയില്‍ സാധാരണ ഉള്‍പ്പെടുത്താറില്ലെങ്കിലും ജീവിതശൈലിക്ക്‌ ഒരു പ്രധാന പങ്കുള്ള ഒരു രോഗാവസ്‌ഥയാണ്‌ കിഡ്‌നി സ്‌റ്റോണ്‍. പെട്ടെന്നൊരു ദിവസം ഉണ്ടാവുന്ന വയറിലെയും നടുവിലെയും ശക്‌തമായ വേദനയുടെ അകമ്പടിയോടെ വരുന്ന ഈ രോഗം മുമ്പെങ്ങുമില്ലാത്തത്ര സാധാരണമാണിപ്പോള്‍. ആധുനിക ചികിത്സാസമ്പ്രദായങ്ങളുടെ ആവിര്‍ഭാവത്തോടെ തക്കസമയത്ത്‌ അസുഖം കണ്ടെത്തിയാല്‍ പ്രത്യാഘാതങ്ങള്‍ ഒന്നും ഇല്ലാതെതന്നെ പൂര്‍ണമായും ചികിത്സിച്ച്‌ മാറ്റാവുന്നതും ആണ്‌.

പുരുഷന്മാരിലാണ്‌ രോഗം കൂടുതലായി കണ്ടുവരുന്നത്‌. രോഗലക്ഷണങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌ ഏതാണ്ട്‌ മുപ്പതുവയസിനോടടുപ്പിച്ചാണെന്നും പഠനങ്ങള്‍ പറയുന്നു. കല്ലുകളുടെ സ്‌ഥാനം വൃക്കയിലോ മൂത്രാശയത്തിലോ എവിടെ വേണമെങ്കിലും ആവാം. അതിശക്‌തമായ വേദനയും മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടും ചിലപ്പോഴൊക്കെ മൂത്രത്തില്‍ രക്‌തത്തിന്റെ അംശവും ആണ്‌ പ്രധാന രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളുടെ തീവ്രത പലകാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. കല്ലുകളുടെ വലിപ്പം, എണ്ണം, സ്‌ഥാനം, മൂത്രതടസം, കല്ലുകളുടെ സ്‌ഥാനഭ്രംശം, രോഗത്തോടനുബന്ധിച്ചുള്ള അണുബാധ എന്നിവയാണവ. ഉത്ഭവസ്‌ഥാനത്തുനിന്ന്‌ കല്ലുകള്‍ക്ക്‌ സ്‌ഥാനഭ്രംശം സംഭവിക്കുമ്പോഴും മൂത്രത്തിന്‌ തടസം നേരിടുമ്പോഴുമാണ്‌ വേദന അതിന്റെ പാരമ്യത്തിലെത്തുന്നത്‌.

ഗള്‍ഫ്‌ ജോലിക്കാരുടെ ശ്രദ്ധയ്‌ക്ക്

ധാരാളം ശുദ്ധജലം കുടിക്കുക.

കാല്‍സ്യത്തിന്റെ അംശം നീക്കിയ മിനറല്‍ വാട്ടറോ പ്രത്യേകം ട്രീറ്റ്‌ ചെയ്‌ത വെള്ളമോ കുടിക്കാന്‍ ശ്രദ്ധിക്കുക.
കൊഴുപ്പ്‌, മധുരം, മാംസം എന്നിവയുടെ അമിതോപയോഗം നിയന്ത്രിക്കുക. റെഡ്‌മീറ്റ്‌ കഴിവതും ഒഴിവാക്കുക.

തക്കാളി, കാബേജ്‌, ചോക്‌ലേറ്റ്‌, ചായ എന്നിവയുടെയൊക്കെ ഉപയോഗം പരിമിതപ്പെടുത്തുക.

മൂത്രാശയത്തിലെ അണുബാധകള്‍ (പലപ്പോഴും വെള്ളം കുടിക്കുന്നത്‌ കുറയുമ്പോള്‍ ഉണ്ടാവുന്നത്‌) ഉണ്ടായാല്‍ ശരിയായി ചികിത്സിച്ചു മാറ്റുക.

സ്വയം ചികിത്സ ചെയ്യാതെ വിദഗ്‌ദ്ധരായ ഡോക്‌ടര്‍മാരെ മാത്രം സമീപിക്കുക.

അനീമിയയും കിഡ്‌നി രോഗങ്ങളും

 

എന്താണ് അനീമിയ?

ഒരു വ്യക്തിയുടെ രക്തത്തില്‍ ചുവന്ന രക്തകോശങ്ങള്‍ കുറവായി കാണപ്പെടുന്ന അവസ്ഥയാണ് അനീമിയ  . ചുവന്ന രക്തകോശങ്ങളാണ് ശരീരത്തിലെ കലകളിലേക്കും ( ടിഷ്യൂ )  അവയവങ്ങളിലേക്കും ഓക്സിജനെ എത്തിക്കുന്നത് . ഇത്തരത്തില്‍ ഇവ ഭക്ഷണത്തില്‍ നിന്നും ഊര്‍ജ്ജത്തെ നിര്‍മ്മിക്കുന്നു.

ടിഷ്യൂവിനും അവയവങ്ങള്‍ക്കും - പ്രത്യേകിച്ച് ഹൃദയത്തിനും തലച്ചോറിനും - ഓക്സിജനില്ലാതെ അവയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയാംവണ്ണം ചെയ്യുവാന്‍ സാധിക്കുകയില്ല. ഇക്കാരണംകൊണ്ടുതന്നെ , അനീമിയ ബാധിച്ച വ്യക്തി വിളറി , ക്ഷീണിച്ച രൂപത്തില്‍ കാണപ്പെടുന്നു.
കിഡ്‌നി രോഗങ്ങളുള്ളവരില്‍ അനീമിയ സാധാരണയായി കണ്ടുവരാറുണ്ട് . ആരോഗ്യമുള്ള കിഡ്‌നികള്‍ എരിത്രോ പോയിറ്റിന്‍ ( EPO ) എന്ന ഹോര്‍മോണ്‍
ഉല്പാദിപ്പിക്കുന്നു.  ഈ ഹോര്‍മോണ്‍ എല്ലിലെ മജ്ജയെ ( ബോണ്‍ മാരോ ) ഉത്തേജിപ്പിച്ച് ആവശ്യാനുസരണം ചുവന്ന രക്തകോശങ്ങളെ നിര്‍മ്മിക്കുന്നു.
പക്ഷെ രോഗമുള്ള കിഡ്‌നികള്‍ ആവശ്യാനുസരണം എരിത്രോ പോയിറ്റിന്‍ ( EPO ) എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നില്ല്ല. തല്‍ഫലമായി എല്ലിലെ മജ്ജ
വളരെ കുറച്ച് ചുവന്ന രക്തകോശങ്ങളെ മാത്രമേ ഉല്പാദിപ്പിക്കുന്നുള്ളൂ.
അയേണിന്റേയും ഫോളിക് ആസിഡിന്റേയും അളവ് കുറയുംതോറും അനീമിയ ഉണ്ടാകാം . ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ചുവന്ന രക്തകോശങ്ങളുടെ
നിര്‍മ്മാണത്തെ സഹായിക്കുന്നവയാണ് .

കിഡ്‌നി രോഗികളില്‍ എപ്പോഴാണ് അനീമിയ ഉണ്ടാകുന്നത് ?

കിഡ്‌നി രോഗത്തിന്റെ തുടക്കത്തില്‍ തന്നെ അനീമിയ ഉണ്ടാകും .

കിഡ്‌നി രോഗമുള്ളവരില്‍ അനീമിയ മാറുന്നതിനുള്ള ചികിത്സ നടത്തുന്നതെങ്ങനെ ?

എരിത്രോ പോയിറ്റിന്‍ ( EPO ) എന്ന ഹോര്‍മോണ്‍  തൊലിക്കടിയില്‍ ഇഞ്ചക്ട് ചെയ്യൂന്നതാണ് ഒരു രീതി .
എരിത്രോ പോയിറ്റിന്‍ ( EPO ) എന്ന ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ എടുത്താല്‍ ഹീമോഗ്ലോബിന്‍ ലെവല്‍ 10gm/dL നും   12gm/dL  നും ഇടക്കാവുമെന്നാണ് നിഗമനം .
പക്ഷെ , അടുത്തിടെ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഹീമോഗ്ലോബിന്‍ ലെവല്‍  12gm/dL ല്‍ കൂടിയാല്‍ ഹാര്‍ട്ട് അറ്റാക്ക്  ... തുടങ്ങിയ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെത്രെ! അതിനാല്‍  എരിത്രോ പോയിറ്റിന്‍ ( EPO )  ഇഞ്ചക്ഷന്‍ എടുക്കുന്ന

രോഗികളില്‍ ഇടക്കിടെ ഹീമോഗ്ലോബിന്‍ ലെവല്‍ കണക്കാക്കുന്നതിനുള്ള ടെസ്റ്റ് നടത്തണമെത്രെ !
ശരിയായ തോതില്‍ എരിത്രോ പോയിറ്റിന്‍ ( EPO ) ഇഞ്ചക്ഷന്‍ എടുത്തീട്ടും ഹീമോഗ്ലോബിന്‍ ലെവല്‍ ഉയര്‍ന്നില്ലെങ്കില്‍ അനീമിയക്കുള്ള മറ്റ് കാരണങ്ങള്‍ കണ്ടെത്തേണ്ടതാണ് .

അയേണ്‍

കിഡ്‌നി രോഗമുള്ളവരില്‍ എരിത്രോ പോയിറ്റിന്‍ ( EPO )  ഇഞ്ചക്ഷനോടോപ്പം അയേണ്‍ ഗുളികകളും നല്‍കിയാല്‍ മാത്രമേ രക്തത്തിലെ ഹീമോഗ്ലോബിന്‍ ലെവല്‍ ഉയരുകയുള്ളൂ. അതുപോലെതന്നെ , അയേണിന്റെ തോത് കുറവായ രോഗികളില്‍  എരിത്രോ പോയിറ്റിന്‍ ( EPO )  ഇഞ്ചക്ഷന്‍

നല്‍കുന്നതുകൊണ്ട് ഒരു ഗുണവും ഇല്ല . അയേണിന്റെ തോത് കണ്ടെത്തുവാന്‍ TSAT ടെസ്റ്റും ഫെറിറ്റിന്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍ ടെസ്റ്റുമൊക്കെയുണ്ട് .

അനീമിയക്കുള്ള മറ്റ് കാരണങ്ങള്‍ എന്തെല്ലാം ?

വിറ്റാമിന്‍ ബി 12 ന്റേയും ഫോളിക് ആസിഡിന്റേയും കുറവ് കൊണ്ട് അനീമിയ ഉണ്ടാകാം .
എരിത്രോ പോയിറ്റിന്‍ ( EPO ) , വിറ്റാമിന്‍ ബി 12  , ഫോളിക് ആസിഡ് , അയേണ്‍  എന്നിവ ഉപയോഗിച്ചും അനീമിയക്ക് പരിഹാരമായില്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ കൂടി അന്വേഷിക്കേണ്ടതുണ്ട് .

വയറിന്റെ പിന്‍‌വശത്ത് നട്ടെല്ലിന്റെ ഇരുവശത്തുമായി ഓരോ വൃക്കകള്‍ സ്ഥിതി ചെയ്യുന്നു .  ഇത് പയര്‍ മണിയുടെ അകൃതിയിലാണ് സ്ഥിതിചെയ്യുന്നത് . രക്തത്തെ ശുദ്ധീകരിക്കുന്ന ജോലി വൃക്കകളാണ് ചെയ്യുന്നത് . വൃക്കകളില്‍ നിന്നുള്ള മൂത്രം മൂത്രനാളി വഴി  മൂത്രസഞ്ചി അഥവാ യൂറിനറി ബ്ലാഡറില്‍ എത്തിച്ചേരുന്നു. 200 അഥവാ 300 മില്ലീ ലിറ്റര്‍ മൂത്രമാകുമ്പോഴേക്കും നമുക്ക് മൂത്രമൊഴിക്കുവാനുള്ള ടെന്‍ഡന്‍സി ഉണ്ടാകുന്നു.
രക്തത്തെ ശുദ്ധീകരിച്ച് മൂത്രമുണ്ടാക്കുന്നത് കിഡ്‌നിയാണ് . ഹൃദയത്തില്‍ നിന്നുള്ള രക്തത്തിലെ 20 ശതമാനത്തോളം കിഡ്‌നിയിലൂടെയാണ്

കടന്നുപോകുന്നത് . അതിനാല്‍ ഒരു ദിവസം ഏകദേശം 150 ലിറ്ററിനും 200 ലിറ്ററിനും ഇടക്ക് രക്തം കിഡ്‌നിയിലൂടെ പോകുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്
. ഇത്തരത്തില്‍ കടന്നു പോകുമ്പൊള്‍ ആവശ്യ വസ്തുക്കളെ ആഗിരണം ചെയ്തും അനാവശ്യ വസ്തുക്കളെ പുറം തള്ളുകയും അങ്ങനെ ഏകദേശം ഒന്നര ലിറ്ററോളം മൂത്രം ഉണ്ടാക്കുകയും ചെയ്യുന്നു . മാത്രമല്ല വെള്ളം അതികം കുടിച്ചാല്‍ അത് പുറത്തു കളഞ്ഞ് ഒരു ഫ്ലൂയിഡ് ബാലന്‍സ് ഉണ്ടാക്കുന്നു.
കൂടതെ ശരീരത്തിലെ സോഡിയം , പൊട്ടാസിയം , ഫോസ്‌ഫറസ് , കാത്സ്യം .... തുടങ്ങിയ മൂലകങ്ങളെ ശരിയായ തോതില്‍ നിലനിര്‍ത്തുന്നു . ശരിയായ തോതില്‍ എന്ന കാര്യം ഇവിടെ പ്രത്യേകം എടുത്തു പറയേണതാണ് . കാരണം ഇവയുടെ അളവ് ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിന്ന് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ് .  കിഡ്‌നിയിലെ റെനിന്‍ എന്ന ഹോര്‍മോണ്‍ ആണ് ബ്ലഡ് പ്രഷറിനെ നിയന്ത്രിക്കുന്നത് . അതായത് കിഡ്‌നിക്ക് ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുണ്ട് എന്നര്‍ത്ഥം  . എരിത്രോ പോയിറ്റിന്‍ എന്ന ഹോര്‍മോണ്‍ കിഡ്‌നി ഉല്പാദിപ്പിച്ചാല്‍ മാത്രമേ രക്തം ഉണ്ടാകുകയുള്ളൂ . എല്ലിന്‍ ബലം കൊടുക്കുന്നതും തേയ്‌മാനം വരാതെ സൂക്ഷിക്കുന്നതും കിഡ്‌നിയാണ് . എല്ലിന്റെ പ്രധാന ഘടകം കാത്സ്യമാണല്ലോ . അത് ശരിയായ തോതില്‍ നിലനിര്‍ത്തുന്നതും കിഡ്‌നിയാണ്  . കിഡ്‌നി എഴുപത് അല്ലെങ്കില്‍ എണ്‍‌പത് ശതമാനം കുഴപ്പത്തിലായാല്‍ മാത്രമേ നമുക്ക് ഇക്കാര്യം അനുഭവപ്പെടുകയുള്ളൂ

പ്രകൃതിനിയമങ്ങള്‍ പാലിക്കുക

ജനനം, വളര്‍ച്ച, വാര്‍ദ്ധക്യം, മരണം എന്നീ ജീവിതാവസ്ഥകളെല്ലാം ശാശ്വതമാണ്. അവ പ്രകൃതിയുടെ ശാസ്ത്രങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന പ്രതിഭാസങ്ങളുമാണ്. അതിനിടയില്‍ വരുന്ന രോഗങ്ങളും ഈ നിയമത്തിലധിഷ്ഠിതമാണ്. ജീവശരീരത്തെ സംബന്ധിക്കുന്ന പ്രകൃതിയുടെ ആരോഗ്യ നിയമങ്ങള്‍ ലംഘിക്കപ്പെടാതെ അവയുമായി സമരസപ്പെട്ടാണ് ജീവിച്ചുപോരേണ്ടത്. അത് ലംഘിക്കപ്പെടുമ്പോള്‍ ലഭിക്കുന്ന ശിക്ഷയാണ് രോഗങ്ങള്‍. രോഗങ്ങള്‍വൃക്കകളെ ബാധിക്കുന്ന പലതരം രോഗങ്ങളുണ്ട്. നെഫ്രൈറ്റിസ്, നെഫ്രോട്ടിക് സിന്‍ഡ്രോം, റീനല്‍ ഫെയ്‌ലിയര്‍ എന്നിവയാണ് പ്രധാന വൃക്ക രോഗങ്ങള്‍. ശരീരത്തില്‍ പ്രത്യേകിച്ച് മുഖത്തും കാലുകളിലും നീരാണ് പൊതുലക്ഷണം. ഓക്കാനം, ഛര്‍ദ്ദി, കിതപ്പ്, ക്ഷീണം തുടങ്ങിയവയൊക്കെ പൊതുവെ കണ്ടുവരുന്നു.വൃക്കസ്തംഭനം രണ്ടുതരത്തിലുണ്ട്. ക്രോണിക് റീനല്‍ ഫെയിലിയറും അക്യൂട്ട് റീനല്‍ ഫെയിലിയറും. വിഷജന്തുക്കള്‍ കടിച്ചോ (അണലി മുതലായ ജന്തുക്കള്‍) വിഷം അകത്തുചെന്നോ കോളറ പോലുള്ള ചില തീവ്രരോഗങ്ങള്‍ മൂലമോ അക്യൂട്ട് റീനല്‍ ഫെയ്‌ലിയര്‍ സംഭവിക്കുന്നു. വിഷത്തിന്റെ അളവ് പ്രാണന് താങ്ങാനാവുന്നതിലും കൂടുതലാണെങ്കില്‍ രണ്ടുമൂന്നു ദിവസത്തിനകംതന്നെ രോഗി യുറീമിയ എന്ന ആപത്കരമായ അവസ്ഥയിലെത്തുകയും ചെയ്യുന്നു.ക്രോണിക് റീനല്‍ ഫെയിലിയര്‍ കാലക്രമേണ രോഗം വര്‍ധിച്ച്, വൃക്കസ്തംഭനം ഉണ്ടാവുകയും വര്‍ഷങ്ങള്‍ക്കുശേഷം അതീവ ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യുന്നു. രോഗംമൂലം വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചാല്‍ രക്തത്തിലെ മാലിന്യങ്ങള്‍ മൂത്രംവഴി പുറംതള്ളപ്പെടാന്‍ വയ്യാതെ രക്തത്തില്‍ അടിഞ്ഞുകൂടി രോഗി യുറീമിയ എന്ന സ്ഥിതിയിലെത്തുന്നു.പ്രായ-ലിംഗഭേദമന്യേ കണ്ടുവരുന്ന രോഗമാണ് നെഫ്രൈറ്റിസ് അഥവാ വൃക്കവീക്കം. ശരീരത്തില്‍ പെട്ടെന്ന് നീരുണ്ടാവുകയും മൂത്രത്തിന്റെ അളവ് കാര്യമായി കുറയുകയും ചെയ്യുന്നു. ഉള്ള മൂത്രത്തില്‍ രക്തവും ആല്‍ബുമിനും കലര്‍ന്നുപോവുകയും നെഫ്രൈറ്റിസ് രോഗലക്ഷണങ്ങളാണ്.കുട്ടികളെയും പ്രായമായവരെയും ബാധിക്കുന്ന ഒരു രോഗമാണ് നെഫ്രോട്ടിക് സിന്‍ഡ്രോം. കാലക്രമേണ ശരീരത്തില്‍ നീരുവരികയും ഇടവിട്ടിടവിട്ട് നീര് അധികമാവുകയും മൂത്രത്തിലൂടെ അമിതമായി ആല്‍ബുമിന്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.ഏതുതരം വൃക്കരോഗമായാലും രക്തത്തിന്റെ സ്ഥിതി സ്ഥിരത തെറ്റും. അതോടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. ഒരവയവത്തിന്റെ പ്രവര്‍ത്തനശേഷി കുറഞ്ഞുവന്നാല്‍ സ്വയം രക്ഷയ്ക്കും ശരീരത്തിന്റെ പൊതുവായ രക്ഷയ്ക്കും വേണ്ടി പ്രാണശക്തി ചില അസാധാരണ നടപടികള്‍ സ്വീകരിക്കും. നാശാവസ്ഥയില്‍ നിന്നും ശരീരത്തെ രക്ഷിക്കാന്‍ ചില അവയവങ്ങളെ തിരഞ്ഞെടുത്ത് അവയിലൂടെ മാലിന്യബഹിഷ്‌കരണം നടത്തുക പതിവുണ്ട്. അത് കിതപ്പ്, ക്ഷീണം, വിയര്‍ക്കല്‍, പനി, ഛര്‍ദ്ദി, പഴുപ്പ്, ചൊറി മുതലായ രീതിയിലാകുന്നു.നാശത്തിനു കാരണംശരീരാവയവങ്ങള്‍ക്കൊന്നും തനിച്ച് അസ്തിത്വമില്ലാത്തതിനാല്‍ ശരീരത്തിലെ മറ്റു പല രോഗങ്ങളും പിന്നീട് വൃക്കകളെ നശിപ്പിക്കുന്നു. അക്കൂട്ടത്തില്‍പ്പെട്ടതാണ് പ്രമേഹം, ബ്ലഡ്പ്രഷര്‍ മുതലായവ. ഇത്തരം സ്ഥായീരോഗങ്ങള്‍ നിയന്ത്രിക്കാനായി സ്ഥിരമായി കഴിച്ചുവരുന്ന മരുന്നുകളും പിന്നീട് വൃക്കകളുടെ നാശത്തിന് വഴിവെക്കുന്നു. ഇവിടെ വൃക്കരോഗങ്ങള്‍ പ്രമേഹരോഗത്തിന്റെ അനുബന്ധരോഗങ്ങള്‍ മാത്രമല്ല, മരുന്നുകളുടെ അനന്തര ഫലവുമാണ്.രാസവസ്തുക്കള്‍ ചേര്‍ന്നതും കൃത്രിമവുമായ ആഹാരപാനീയങ്ങളാണ് ആധുനിക മനുഷ്യന്റെ വൃക്കനാശത്തിന് പ്രധാന കാരണം. ദാഹത്തിന് ശുദ്ധജലം, സംഭാരം, കഞ്ഞിവെള്ളം എന്നിവ നല്‍കി അതിഥിയെ സ്വീകരിച്ചിരുന്ന നാം ഇന്ന് കൃത്രിമ കളറുകളും രാസവസ്തുക്കളും ചേര്‍ത്ത പാനീയങ്ങള്‍ നല്‍കി അതിഥികളെ സ്വീകരിക്കുന്നു. അതിലൊരു പങ്ക് വീട്ടുകാരും അകത്താക്കുന്നു. രക്തം കൂടുതല്‍ മാലിന്യങ്ങളെ പേറുന്നതു മൂലം വിസര്‍ജനാവയവങ്ങള്‍ അധികജോലി ചെയ്യേണ്ടിവരുന്നു. മാത്രമല്ല, രക്തത്തിന്റെ സ്വധര്‍മമായ പോഷണവിതരണം, പ്രാണവായുവിതരണം, മാലിന്യസംവഹനം എന്നിവയെല്ലാം തടസ്സപ്പെടുന്നു.മാറിയ ജീവിതരീതി, ഭക്ഷണക്രമം, ഔഷധസേവ, രാസവസ്തുക്കള്‍ എന്നിവയൊക്കെ അപകടകാരികളുടെ പട്ടികയില്‍ പെടുന്നു. പൂവന്‍പഴത്തെ നേന്ത്രപ്പഴത്തോളവും ആട്ടിന്‍കുട്ടിയെ പശുക്കുട്ടിയോളവും വലുതാക്കാനായി സസ്യങ്ങളിലും ജന്തുക്കളിലും പ്രയോഗിക്കുന്ന ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് മൂലം പചന പ്രക്രിയയുടെ അവശിഷ്ട പദാര്‍ഥങ്ങള്‍
കൂടാതെ പെട്രോളിയം ഉല്പന്നങ്ങളും രാസവസ്തുക്കളും കൂടി വൃക്കകള്‍ക്ക് പുറംതള്ളേണ്ടതായി വരുന്നു.അന്തരീക്ഷ മലിനീകരണം മൂലം വായുവിലൂടെ രക്തത്തിലെത്തിച്ചേരുന്ന മാലിന്യങ്ങള്‍, പുകവലിക്കാരന്റെ രക്തത്തില്‍ എത്തിച്ചേരുന്ന നിക്കോട്ടിന്‍ എന്നിവ ഉള്‍പ്പെടെയുള്ള രാസപദാര്‍ഥങ്ങളെല്ലാം മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്നു. മറ്റു ലവണങ്ങള്‍ പുറംതള്ളുന്നതു പോലെയല്ല ഈ രാസവസ്തുക്കള്‍. അവ വൃക്കകളെ നശിപ്പിച്ചുകൊണ്ടാണ് പുറത്തിറങ്ങുന്നത്.അന്നപാനീയങ്ങള്‍വൃക്കകള്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഏറ്റവും അത്യന്താപേക്ഷിതമായത് നിയന്ത്രിതവും ആസൂത്രിതവുമായ ഒരു ഭക്ഷണചര്യയാണ്. രക്തത്തിന്റെ സ്ഥിരത എന്നാല്‍ ഏകദേശം മുക്കാല്‍ഭാഗം ക്ഷാരവും കാല്‍ഭാഗം അവുമായി നിലനില്‍ക്കുന്ന സ്ഥിതിയാണ്. ഇത് ശരീരത്തിന്റെ ആന്തരിക സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നു.നമ്മുടെ പ്രധാനാഹാരം അന്നജവും മാംസ്യവും കൊഴുപ്പുമായതിനാല്‍ അാധിക്യം നിരന്തരം ഉണ്ടാകുന്നു. ഈ സമയം രക്തത്തിന്റെ സ്വാഭാവികമായ സ്ഥിതി നഷ്ടമാവുകയും ശരീരകോശങ്ങള്‍ അപൂരിതമാവുകയും ചെയ്യുന്നു. തന്മൂലം ശരീരത്തിന്റെ കോശതലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും വൃക്കകളുടെ ആരോഗ്യം തകരാറിലാകുകയും ചെയ്യുന്നു.വൃക്കരോഗം മൂര്‍ച്ഛിച്ചാല്‍ പിന്നെ പച്ചക്കറികളും പഴങ്ങളുമൊക്കെ ഒരു വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരമേ കഴിക്കാവൂ. പക്ഷേ, വൃക്കകളുടെ നിലനില്‍പ്പിനും ശരിയായ പ്രവര്‍ത്തനത്തിനും പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധമാണ്. ഭക്ഷണത്തിലെ മാംസ്യഭ്രമമാണ് വൃക്കകളെ വളരെയധികം അപകടത്തിലാക്കുന്നത്. നാം അധികം കഴിക്കുന്ന മാംസ്യം ശരീരം സംഭരിച്ചുവെക്കുന്നില്ല. ആവശ്യം കഴിഞ്ഞാല്‍ ബാക്കി പുറംതള്ളണം. അധിക മാംസ്യത്തിന്റെ നിഷ്‌കാസന പ്രക്രിയയില്‍ വൃക്കകള്‍ക്ക് ക്ഷീണം സംഭവിക്കുന്നു.കറിയുപ്പ്ജൈവകോശേതരമായ വഴികളില്‍ നിന്നും ലഭിക്കുന്ന യാതൊരു ധാതുവിനെയും ശരീരം സ്വീകരിക്കില്ല. രക്തത്തില്‍ ഉപ്പുണ്ട് എന്നുകരുതി കടല്‍വെള്ളം വറ്റിച്ച ഉപ്പ് നാം കഴിക്കേണ്ടതില്ല. എല്ലാ അന്യവസ്തുക്കളും പോലെ കറിയുപ്പും ശരീരത്തില്‍നിന്ന് പുറംതള്ളപ്പെടുന്നു. ശരീരത്തിന് ആവശ്യം സസ്യാഹാരങ്ങളിലൂടെ ലഭിക്കുന്ന ജൈവലവണമാണ്. പാചകം ചെയ്ത ഭക്ഷണത്തിലൂടെ ശരീരത്തിലെത്തിച്ചേരുന്ന കറിയുപ്പിനെ ശരീരം പൂര്‍ണമായി പുറംതള്ളുകയാണ്. മാത്രമല്ല, കറിയുപ്പിന്റെ അമിതമായ ഉപയോഗം ശരീരത്തിലെ പൊട്ടാസ്യം തന്മാത്രകളെ ചോര്‍ത്തിക്കളയാനും കാരണമാകുന്നു.ജലപാനംജലചികിത്സ (ഹൈഡ്രോതെറാപ്പി) എന്നപേരില്‍ ചിലര്‍ രാവിലെത്തന്നെ ലിറ്റര്‍കണക്കിനു വെള്ളംകുടിക്കുന്നു. അവരുടെ വൃക്കകള്‍ ഈ അധികജലത്തെ പുറംതള്ളാന്‍ സദാ പ്രയത്‌നിച്ചുകൊണ്ടിരിക്കും. ശരീരത്തിലെത്തിച്ചേരുന്ന ഈ അധികജലത്തെ പുറംതള്ളി പരിക്ഷീണമായിത്തീര്‍ന്ന വൃക്കകള്‍ക്ക് രോഗം ബാധിക്കുകയും പിന്നീട് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാതെവരികയും ചെയ്യും. രക്തത്തിലെ മാലിന്യങ്ങളൊന്നും ഈ പ്രക്ഷാളനം മൂലം നീക്കം ചെയ്യപ്പെടുന്നില്ല. ജലപാനം കരുതലോടെ മാത്രമാവുക. ദാഹത്തിനനുസരിച്ച് മാത്രം കഴിക്കുക.ഔഷധസേവശക്തി ക്ഷയിച്ച ശരീരാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന സമ്പ്രദായമാണ് ഔഷധചികിത്സാ പദ്ധതി. എന്നാല്‍ ഉത്തേജന വസ്തുക്കളോട് പ്രതികരിച്ച് പ്രതികരിച്ച് ശക്തി ക്ഷയിച്ച വൃക്കകള്‍ കൂടുതല്‍ ക്ഷീണിക്കുകയാണ്. ആരോഗ്യസംരക്ഷണത്തിനെന്ന പേരില്‍ ഔഷധസേവ നടത്തുന്ന പതിവും ചിലരിലുണ്ട്. അതും വൃക്കനാശത്തില്‍ കലാശിക്കുന്നു. ഇങ്ങനെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആറിന്റെ വൃക്കകള്‍ നശിക്കാനിടയായത്. അദ്ദേഹം ചില ഭസ്മങ്ങളും മരുന്നുകളും പതിവായി കഴിച്ചിരുന്നു. ആയുസ്സും ആരോഗ്യവും ഔഷധത്തിലൂടെ സാധ്യമാവും എന്നു കരുതുന്നത് തെറ്റാണ്.വ്യായാമവും വിശ്രമവുംവൃക്കകളുടെ പ്രവര്‍ത്തനത്തിന് ധാരാളം ഓക്‌സിജനും രക്തവും ആവശ്യമാണ്. അതിനാല്‍ എല്ലാദിവസവും വ്യായാമം ചെയ്യേണ്ടതാണ്. ആവശ്യമായ വിശ്രമവും ലഭ്യമായിരിക്കണം. എന്നാലേ ശരീരാവയവങ്ങള്‍ക്ക് കരുത്താര്‍ജിക്കാന്‍ കഴിയൂ. ശരീരം പ്രകൃതിയുടെ കുറ്റമറ്റ സൃഷ്ടിയാണ്. പ്രകൃതിനിയമങ്ങളെ ലംഘിക്കാത്ത കാലത്തോളം അതിന്റെ പ്രവര്‍ത്തനം സുഗമവും ആയാസരഹിതവും ആയിരിക്കും. ഡോ.പി.എ.രാധാകൃഷ്ണന്‍ തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിചികിത്സാലയം, തിരൂര്‍
രോഗങ്ങളും ഭക്ഷണക്രമവും
ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാംസാധാരണയായി കാണാറുള്ള വൃക്കരോഗങ്ങളാണ് യുറേമിയ, വൃക്കയിലെ കല്ല്, വൃക്കപരാജയം തുടങ്ങിയവ. ഈ രോഗങ്ങളുള്ളവര്‍ക്ക് സ്വീകരിക്കാനുള്ള പ്രത്യേക ഭക്ഷണക്രമങ്ങളാണിവിടെ. ഏതൊക്കെ ഭക്ഷ്യവസ്തുക്കള്‍ കഴിക്കാം, ഏതേത് സമയത്ത് എത്ര അളവില്‍ കഴിക്കണം, എത്ര വെള്ളം കുടിക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ ഡോക്ടറോടോ ഡയറ്റീഷ്യനോടോ ചോദിച്ച് കൃത്യമായി മനസ്സിലാക്കിയിരിക്കണം. വീട്ടില്‍ രോഗിയെ പരിചരിക്കുന്നവരും ഇക്കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.വൃക്കയുടെ പെട്ടെന്നുണ്ടാവുന്ന പരാജയംപരിക്കുമൂലമോ ഉപാപചയത്തകരാറുമൂലമോ വൃക്കയുടെ പ്രവര്‍ത്തനത്തില്‍ തകരാറു സംഭവിച്ച് മാലിന്യങ്ങള്‍ പുറത്തുകളയാനുള്ള ശേഷി താത്കാലികമായി നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഈയവസ്ഥയില്‍ യൂറിയയും മറ്റു മാലിന്യങ്ങളും രക്തത്തില്‍ അടിയുകയും മൂത്രത്തിന്റെ ഗാഢത വര്‍ധിക്കുകയും ചെയ്യും.ഭക്ഷണ ക്രമീകരണം: 600 മുതല്‍ 1000 വരെ കലോറി ഊര്‍ജം കിട്ടുന്ന രീതിയിലുള്ള ഭക്ഷണം നല്‍കണം. 100 ഗ്രാം വരെ അന്നജം ലഭിച്ചിരിക്കണം. കൊഴുപ്പിന്റെ അളവില്‍ പ്രത്യേക നിയന്ത്രണം ആവശ്യമില്ല. രോഗിക്ക് വായിലൂടെ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ നാസോഗാസ്ട്രിക് ട്യൂബിലൂടെ ഭക്ഷണം നല്‍കണം. മാംസ്യം രക്തത്തിലെ യൂറിയയുടെ നിലയനുസരിച്ചാണ് തീരുമാനിക്കേണ്ടത്. യൂറിയ 200ല്‍ കൂടുതലാണെങ്കില്‍ ഡയാലിസിസ് വേണ്ടിവരും. ഈയവസരത്തില്‍ 40 ഗ്രാം വരെ മാംസ്യവും 2000-2500 കലോറിവരെ ഊര്‍ജവും ആകാം. ഒരുദിവസം ഒഴിക്കുന്ന മൂത്രത്തിന്റെ അളവിനേക്കാള്‍ 500 മില്ലി വെള്ളം കൂടുതല്‍ നല്‍കണം. മൂത്രത്തിലൂടെ പുറത്തുപോവുന്ന സോഡിയത്തിന്റെ അളവു നോക്കി അതനുസരിച്ചുവേണം സോഡിയം നല്‍കാന്‍. അതല്ലെങ്കില്‍ ഹൈപോ നാട്രേമിയ (സോഡിയം കുറഞ്ഞുപോവുന്ന അവസ്ഥ) ഉണ്ടാകും. പൊട്ടാസിയം കൂടുതലടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം.യുറേമിയ അഥവാ വൃക്കയുടെ പൂര്‍ണ പരാജയംവൃക്കയുടെ പൂര്‍ണ പരാജയമാണിത്. വൃക്കയുടെ കലകള്‍ 90 ശതമാനം നശിക്കുമ്പോള്‍ യുറേമിയ ഉണ്ടാവുന്നു. അക്യൂട്ട് ഗ്ലോമെറുലോ നെഫ്രൈറ്റിസ്, നെഫ്രോട്ടിക് സിന്‍ഡ്രോം, പൈലോ നെഫ്രൈറ്റിസ് തുടങ്ങിയവയുടെയൊക്കെ ഫലമായാണ് വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായി തകരാറിലാവുന്നത്. ഇവയ്ക്കു പുറമെ വൃക്കയിലെ കല്ല്, ഉയര്‍ന്ന രക്തസമ്മര്‍ദം, നെഞ്ചിലെ അണുബാധ, പ്രമേഹം, സന്ധിവീക്കം , വിഷബാധ, വയറിനു ചെയ്യുന്ന ശസ്ത്രക്രിയകള്‍ ഇവയെല്ലാം വൃക്കയുടെ പരാജയത്തിലേക്കു നയിക്കാം. ഇത്തരം രോഗികളുടെ രക്തത്തില്‍ യൂറിയയും ലവണങ്ങളും ക്രമാതീതമായി ഉയരുന്നു.ഓരോ കിലോഗ്രാം ശരീരതൂക്കത്തിനും 35-50 കലോറിവരെ ഊര്‍ജവും 0.5 ഗ്രാം മാംസ്യവും കിട്ടത്തക്ക
രീതിയിലുള്ള ഭക്ഷണക്രമീകരണമാണ് വേണ്ടത്. മാംസ്യത്തിന്റെ അളവ് തീരുമാനിക്കുന്നത് അരിച്ചൊഴിവാക്കപ്പെടുന്ന ഗ്ലോമറൂലാറിന്റെ തോത്‌നോക്കിയാണ്. ഇത് 25ല്‍ കൂടുതലാണെങ്കില്‍ പ്രത്യേക നിയന്ത്രണത്തിന്റെ ആവശ്യമില്ല.സോഡിയം, പൊട്ടാസ്യം തുടങ്ങിയവയുടെ അളവ് കര്‍ശനമായി നിയന്ത്രിക്കണം. ഫോസ്‌ഫേറ്റ് ലെവല്‍ 46 മില്ലിഗ്രാം/100 മില്ലി എന്ന തോതില്‍ നിലനിര്‍ത്തണം. ഇത്തരം രോഗികള്‍ക്ക് സ്ഥിരമായി ഉപയോഗിക്കാവുന്ന ഭക്ഷ്യപദാര്‍ഥങ്ങള്‍ ചൗവരി, കൂവപ്പൊടി, ഉലുവ, ശുദ്ധീകരിച്ച സസ്യഎണ്ണകള്‍, പഞ്ചസാര, ബീറ്റ്‌റൂട്ട്, കപ്പ, ചൗചൗമാരോ, വെള്ളരി, പടവലം തുടങ്ങിയവയാണ്.ഇടയ്‌ക്കൊക്കെ ഉപയോഗിക്കാവുന്നത്: ധാന്യങ്ങള്‍, മീന്‍, കോഴി, മുട്ട, പാല്‍, പാലുത്പന്നങ്ങള്‍, പാവയ്ക്ക, വഴുതിന, കാബേജ്, കോളിഫ്ലവര്‍, കാരറ്റ്, പച്ചക്കായ, വെണ്ടയ്ക്ക, മത്തന്‍, തക്കാളി, ആപ്പിള്‍, പേരയ്ക്ക, മസാലകള്‍, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്.ഉപയോഗിക്കാന്‍ പാടില്ലാത്തത്: ഇലക്കറികള്‍, വാളമര, മുരിങ്ങയ്ക്ക, തേങ്ങാവെള്ളം, നാരങ്ങവെള്ളം, പഴസത്ത്, ഉണങ്ങിയ പഴങ്ങള്‍, ഉപ്പുള്ള പദാര്‍ത്ഥങ്ങള്‍, അച്ചാര്‍, പപ്പടം, ഉണക്കമീന്‍, ഉപ്പുബിസ്‌കറ്റ്, പരിപ്പുകള്‍, കശുവണ്ടി, കപ്പലണ്ടി, തേങ്ങാചമ്മന്തി, ചെമ്മീന്‍, കടുക്ക, പന്നിയിറച്ചി, മറ്റു കൊഴുപ്പുള്ള ഇറച്ചികള്‍, റാഗി, പച്ചക്കറി സാലഡ്, ബൂസ്റ്റ്, ബോണ്‍വിറ്റ, ഹോര്‍ലിക്‌സ്, കോംപ്ലാന്‍, സ്‌ക്വാഷ്, ജാം, ജെല്ലി, ശര്‍ക്കര, കൊക്കോ.ഒരുദിവസത്തെ ഭക്ഷണക്രമം6.00 ചായ - ഒരു ഗ്ലാസ്8.00 ചൗവരിക്കഞ്ഞി/കൂവക്കഞ്ഞി, പച്ചക്കറി, മുട്ടയുടെ വെള്ള11.00 ചായ, ആരോറൂട്ട് ബിസ്‌കറ്റ്1.00 ചോറ്/ചപ്പാത്തി മത്സ്യക്കറി (കുറച്ച്)/ മോര് പച്ചക്കറി4.00 ചായ, ആരോറൂട്ട് ബിസ്‌കറ്റ്8.00 ചപ്പാത്തി/ചോറ്/കൂവക്കഞ്ഞി/ചൗവരിക്കഞ്ഞി, പച്ചക്കറി/പയര്‍കറി (അളവ് കുറച്ച്)10.00 നേര്‍പ്പിച്ച പാല്‍ (ആവശ്യമെങ്കില്‍)വൃക്കയിലെ കല്ല്ചൂടുള്ള കാലാവസ്ഥയില്‍ മൂത്രത്തിന്റെ അളവ് കുറയുകയും യുറേറ്റ്‌സ്, ഓക്‌സലേറ്റ്‌സ്, കാല്‍സ്യം, ലവണങ്ങള്‍ എന്നിവയാല്‍ മൂത്രത്തില്‍ ഗാഢത കൂടുകയും ചെയ്യുന്നു.പ്യൂരിന്‍, ഓക്‌സാലിക് ആസിഡ്, കാത്സ്യം, ഫോസ്‌ഫേറ്റ് തുടങ്ങിയവ കുറഞ്ഞതോതിലുള്ള ആഹാരം കഴിക്കുക എന്നതാണ് ഒന്നാമത്തെ പ്രതിവിധി. ദിവസവും 2-2.5 ലിറ്റര്‍വരെ മൂത്രം പോകത്തക്ക രീതിയില്‍ വെള്ളം കുടിക്കണം. ഉപ്പ് കുറയ്ക്കണം. മുഴു ധാന്യമാവുകള്‍ ഫോസ്‌ഫേറ്റിന്റെയും ഇലക്കറികള്‍ കാത്സ്യം ഓക്‌സലേറ്റിന്റെയും പാല്‍ - കാത്സ്യം, ഫോസ്‌ഫേറ്റ് എന്നിവയുടെയും ചായ ഓക്‌സലേറ്റിന്റെയും ഇറച്ചി, പ്യൂരിന്‍, ഫോസ്‌ഫേറ്റ് എന്നിവയുടെയും നല്ല ഉറവിടങ്ങളാണ്.

ചികിത്സ ആയുര്‍വേദത്തില്‍


മൂത്രവാഹസ്രോതോ രോഗങ്ങളുടെ കൂട്ടത്തിലാണ് ആയുര്‍വേദം വൃക്കരോഗങ്ങളെക്കുറിച്ച് പറയുന്നത്. ഇവ പ്രധാനമായും രണ്ട് തരത്തിലാണ് വിശദീകരിക്കുന്നത്. മൂത്രഅതിപ്രവര്‍ത്തിജങ്ങള്‍ എന്നും മൂത്രഅപ്രവര്‍ത്തിജങ്ങള്‍ എന്നും. ഒന്നാമത്തേത് മൂത്രം അധികമായി ഉണ്ടാകുന്ന രോഗങ്ങളാണ്. മൂത്രപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന രോഗങ്ങളാണ് രണ്ടാമത്തേത്. ആദ്യ വിഭാഗത്തെ പ്രമേഹം എന്നും രണ്ടാം വിഭാഗത്തെ മൂത്രാഘാതം എന്നും പറയുന്നു.ഇതില്‍ ഓരോ വിഭാഗവും ഇരുപത് വീതം ഉപവിഭാഗങ്ങളായി വീണ്ടും തിരിച്ചിട്ടുണ്ട്. അങ്ങനെ മൊത്തം 40 വിധം വൃക്കരോഗങ്ങളെപ്പറ്റിയാണ് ആയുര്‍വേദം പ്രതിപാദിക്കുന്നതെന്ന് പറയാം.ആദ്യ വിഭാഗമായ പ്രമേഹത്തില്‍ പറയുന്ന 20 തരം രോഗങ്ങള്‍ കാലക്രമേണ വൃക്കയുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നവയാണ്. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട മൂത്രാഘാതരോഗങ്ങളാണ് പ്രധാനമായും വൃക്കയെ നേരിട്ട് ബാധിക്കുന്ന രോഗങ്ങളായി പറയുന്നത്. ഇവ വാതജമൂത്രകൃച്ഛ്രം, പിത്തജമൂത്രകൃച്ഛ്രം, കഫജമൂത്രകൃച്ഛ്രം, സന്നിപാതജമൂത്രകൃച്ഛ്രം, വാതാശ്മരി, പിത്താശ്മരി, കഫാശ്മരി, ശുക്ലാശ്മരി, വാതവസ്തി, വാതാഷ്ഠീല, വാതകുണ്ഡലിക, മൂത്രാതീതം, മൂത്രജഠരം, മൂത്രോത്‌സംഗം, മൂത്രഗ്രന്ഥി, മൂത്രശുക്ലം, വിഡ്വിഘാതം, ഉഷ്ണവാതം, മൂത്രക്ഷയം, മൂത്രസാദം എന്നിവയാണ്.ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ അടിസ്ഥാനത്തിലാണ് മേല്‍പ്പറഞ്ഞ രോഗവിഭജനം. ഇതില്‍ ഓരോ ദോഷവും വര്‍ധിക്കാനും ദുഷിക്കാനും അനേകം കാരണങ്ങളുണ്ട്. തെറ്റായ ഭക്ഷണരീതികള്‍, ജീവിതശൈലികള്‍, ചില മരുന്നുകളുടെ അമിതോപയോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ എന്നിവയുടെയൊക്കെ ഫലമായി ദോഷങ്ങള്‍ ദുഷിച്ച് വൃക്കരോഗങ്ങള്‍ ഉണ്ടാകും. വിരുദ്ധാഹാരം കഴിക്കുക, കഴിച്ച ഭക്ഷണം ദഹിക്കാതെ വീണ്ടും കഴിക്കുക, വിഷാംശം അടങ്ങിയ ഭക്ഷണം ഉപയോഗിക്കുക, മൂത്രം ഏറെ നേരം പിടിച്ചുനിര്‍ത്തുക, കൂടെക്കൂടെ ബലം പ്രയോഗിച്ച് മൂത്രം ഒഴിക്കുക ഇതൊക്കെ സാവധാനം വൃക്കരോഗങ്ങളിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കാനിടയുണ്ട്.വൃക്കരോഗ ലക്ഷണങ്ങള്‍കാല്പാദങ്ങളിലും കണ്‍തടങ്ങളിലും വരുന്ന നീര്, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന, തടസ്സം, മറ്റ് അസ്വാസ്ഥ്യങ്ങള്‍, മൂത്രത്തിന്റെ നിറം, ഗന്ധം, ഊറല്‍ എന്നിവയില്‍ വരുന്ന മാറ്റങ്ങള്‍, ക്ഷീണം എന്നിവയൊക്കെ വൃക്കരോഗങ്ങളില്‍ സാമാന്യമായി കാണാറുണ്ട്. പക്ഷേ, ഈ ലക്ഷണങ്ങള്‍ മറ്റു ചില രോഗങ്ങള്‍ക്കും കാണാറുണ്ട്. അതിനാല്‍ ഇവയുടെ മാത്രം അടിസ്ഥാനത്തില്‍ വൃക്കരോഗങ്ങള്‍ നിര്‍ണയിക്കുന്നത് ശരിയാവണമെന്നില്ല. ചില വൃക്കരോഗങ്ങളില്‍ ഈ ലക്ഷണങ്ങള്‍ മുഴവനായി കണ്ടുകൊള്ളണമെന്നുമില്ല. അതുകൊണ്ട് വിദഗ്ധമായ പരിശോധനയ്ക്ക് ശേഷമേ വൃക്കരോഗം കൃത്യമായി നിര്‍ണയിക്കാന്‍ സാധിക്കൂ.സാമാന്യ ചികിത്സഎല്ലാവിധ മൂത്രാഘാതരോഗങ്ങള്‍ക്കും കഷായം, കല്ക്കം, നെയ്യ്, ഭക്ഷണപദാര്‍ഥങ്ങള്‍, ലോഹങ്ങള്‍, പാല്, ക്ഷാരങ്ങള്‍, ആസവങ്ങള്‍, വിവിധതരം സ്വേദങ്ങള്‍, ഉത്തരവസ്തികള്‍, പഥ്യം എന്നിവ രോഗാവസ്ഥയ്ക്കനുസരിച്ച് ശീലിപ്പിക്കണമെന്ന് ശുശ്രുതാചാര്യന്‍ പറയുന്നു. പഞ്ചകര്‍മ്മ ചികിത്സയും ഈ രോഗങ്ങള്‍ക്ക് ചെയ്തുവരുന്നുണ്ട്.അശ്മരിഅശ്മരി അഥവാ വൃക്കയിലെ കല്ലിനെക്കുറിച്ച് ആയുര്‍വേദത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. നാലുവിധത്തിലുള്ള അശ്മരികളെക്കുറിച്ച് പറയുന്നു. ഈ നാല് വിഭാഗത്തിനും നാലുതരത്തിലുള്ള കഷായം, ഘൃതം, ക്ഷാരം, പാനങ്ങള്‍, ഉത്തരവസ്തി എന്നിവ പറയുന്നുണ്ട്.വൃക്കയിലെ കല്ലിന് ആയുര്‍വേദത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ഔഷധസസ്യമാണ് കല്ലൂര്‍വഞ്ചി. നിരന്തരം വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന പാറകള്‍ക്കിടയില്‍ ഉണ്ടാകുന്ന ചെടിയാണിത്. ഈ ഔഷധം കഷായമാക്കി രോഗികള്‍ക്ക് നല്‍കാറുണ്ട്. കല്ലൂര്‍വഞ്ചി തന്നെ 20 തരമുണ്ട്. അതില്‍ ഒരിനത്തിന് മാത്രമേ ഔഷധഫലമുള്ളൂ. അതിനുതന്നെ പ്രാദേശികസ്വഭാവവും ഉണ്ട്. ഇതില്‍ കണ്ണൂരിലെ ഇരിട്ടി ഭാഗങ്ങളില്‍ കാണുന്ന കല്ലൂര്‍വഞ്ചിക്കാണ് കൂടുതല്‍ ഔഷധസിദ്ധിയുള്ളത്.വൃക്കയിലെ കല്ലിന് സാധാരണ 21 ദിവസത്തെ ചികിത്സയാണ് ചെയ്യാറ്. അവ പീഡകം എന്ന പ്രത്യേക രീതിയിലുള്ള സ്‌നേഹപാനവും ഇതില്‍ ചെയ്യാറുണ്ട്. മറ്റു രോഗങ്ങള്‍ക്ക് അതിന്റെ അവസ്ഥയ്ക്കനുസരിച്ചുള്ള സമയം ആവശ്യമായിവരും.രോഗം വരാതെ നോക്കാംഓരോ ഋതുവിനും അനുസരിച്ചുള്ള ശോധന ചികിത്സകള്‍ ചെയ്യുന്നത് ഇത്തരം രോഗങ്ങള്‍ വരുന്നത് ഒരു പരിധിവരെ തടയും. ഭക്ഷണരീതികളിലും ജീവിതശൈലികളിലും ആരോഗ്യകരമായ ശീലങ്ങള്‍ പാലിക്കുന്നതാണ് നല്ലത്. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളുടെ അമിതോപയോഗം, വിരുദ്ധഭക്ഷണം, ഉഴുന്ന്, തൈര് ഇവ കൂട്ടി ഭക്ഷണം കഴിച്ച ശേഷമുള്ള പകലുറക്കം, കഴിച്ച ആഹാരം ദഹിക്കാനിടനല്‍കാതെ വീണ്ടും കഴിക്കുന്നത്, വെള്ളം വളരെ കുറച്ച് മാത്രം കുടിക്കുന്നത്, മധുരം കൂടുതല്‍ കഴിക്കുന്നത്, തക്കാളി ജ്യൂസ്, കാരറ്റ് ജ്യൂസ്, സോഡ, സോസ്, ജങ്ക് ഫുഡ് തുടങ്ങിയവയുടെ അമിതോപയോഗം ഇവയെല്ലാം ഉപേക്ഷിക്കണം. ഇത്തരം ശീലങ്ങള്‍ ശരീരത്തില്‍ കൂടുതല്‍ മാലിന്യങ്ങളുണ്ടാക്കും. ഉപാപചയ പ്രക്രിയയില്‍ ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ പുറംതള്ളുന്ന ജോലിയാണല്ലോ വൃക്കകള്‍ ചെയ്യുന്നത്. അങ്ങനെവരുമ്പോള്‍
ഇത്തരം ശീലങ്ങള്‍ വൃക്കയെക്കൊണ്ട് കൂടുതല്‍ ജോലിയെടുപ്പിക്കും. അതുവഴി വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വൈഷമ്യം ഉണ്ടാകുന്നു.അനാവശ്യവും അമിതവുമായുള്ള ഔഷധ ഉപയോഗം കുറയ്ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം.ശീലങ്ങള്‍ കാലാവസ്ഥയ്ക്കനുസരിച്ച്കാലാവസ്ഥയ്ക്കനുസരിച്ചുള്ള ഭക്ഷണപാനീയങ്ങളുടെ ഉപയോഗം വളരെ പ്രധാനപ്പെട്ടതാണ്. ഓരോ ഋതുക്കള്‍ക്കുമനുസൃതമായി ശരീരത്തിന് യോജിച്ച ഔഷധങ്ങള്‍ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കണമെന്നാണ് ആയുര്‍വേദം പറയുന്നത്. കൊത്തമല്ലി, ചുക്ക് എന്നീ രണ്ട് ഔഷധങ്ങളാണ് പാനചൂര്‍ണങ്ങളായി ഉപയോഗിക്കേണ്ടത്. കൊത്തമല്ലി ഉഷ്ണകാലത്തും ചുക്ക് ശീതകാലത്തും വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കാം. കരിങ്ങാലിക്കാതലും പതിമുഖവുമെല്ലാം വിവിധ രോഗങ്ങള്‍ക്കുള്ള ഔഷധമായാണ് ആയുര്‍വേദത്തില്‍ പറയുന്നത്; സാമാന്യ പാനചൂര്‍ണമായിട്ടല്ല. ശരീരത്തിന് ആവശ്യമായ അളവില്‍ വെള്ളം കുടിക്കുക എന്നത് വളരെ പ്രധാനമാണ്.എല്ലാതരം വൃക്കരോഗങ്ങള്‍ക്കും തഴുതാമ, ഞെരിഞ്ഞില്‍, വയല്‍ചുള്ളി തുടങ്ങിയവയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാമെന്ന് പറയുന്നത് ശരിയല്ല. ഈ ഔഷധങ്ങള്‍ മൂത്രം ധാരാളമായി ഉണ്ടാക്കുന്നവയാണ്. വൃക്കകളുടെ പ്രവര്‍ത്തനമാന്ദ്യമുള്ള അസുഖങ്ങളില്‍ ഈ ഔഷധങ്ങള്‍ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വൃക്കകളുടെ ജോലി വര്‍ധിപ്പിക്കും. അങ്ങനെ അസുഖവും വര്‍ധിക്കും. അതുകൊണ്ട് കാലാവസ്ഥയ്ക്കനുസരിച്ച് ചുക്കും കൊത്തമല്ലിയും പാനചൂര്‍ണങ്ങളായി ഉപയോഗിക്കുന്നതാണ് നല്ലത്.ഉഷ്ണകാലത്ത് ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ കൂടുതല്‍ ജലാംശം അടങ്ങിയ വെള്ളരിക്ക, പടവലങ്ങ, തണ്ണിമത്തന്‍ തുടങ്ങിയവ ധാരാളമായി കഴിക്കുക. വെള്ളരിക്കയിലേയും മറ്റും കുരുവടങ്ങിയ മാംസളഭാഗം കഴിക്കുന്നത് വൃക്കയില്‍ കല്ല് രൂപപ്പെടുന്നത് തടയും. വെളുത്ത തഴുതാമയുടെ ഇലയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.ആയുര്‍വേദ ചികിത്സ തിരഞ്ഞെടുക്കുമ്പോള്‍മൂത്രാശയ അശ്മരിപോലുള്ള അസുഖങ്ങള്‍ക്കാണ് കൂടുതല്‍ പേരും ആയുര്‍വേദത്തെ ആശ്രയിക്കുന്നത്. നെഫ്രൈറ്റിസ് പോലെയോ ഇടയ്ക്കിടെ ഉണ്ടാവുന്ന പഴുപ്പുപോലുള്ള അസുഖങ്ങള്‍ക്കോ ആയുര്‍വേദ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. പിന്നെ, നെഫ്രൈറ്റിസൊക്കെ വന്ന് അലോപ്പതി ചികിത്സകൊണ്ട് ഫലമില്ലാതാകുമ്പോള്‍ ആയുര്‍വേദക്കാരെ സമീപിക്കാറുണ്ട്.ഡയാലിസിസിന്റെ ഘട്ടത്തിലെത്തിയ, അല്ലെങ്കില്‍ കിഡ്‌നി മാറ്റിവെക്കല്‍ അനിവാര്യമായ ഘട്ടത്തില്‍ ആയുര്‍വേദ ചികിത്സ തേടുന്നതുകൊണ്ട് വലിയ കാര്യമൊന്നുമില്ല. അതേസമയം അത്തരം അസുഖങ്ങളുടെ തുടക്കത്തിലാണെങ്കില്‍ ആയുര്‍വേദ ചികിത്സകൊണ്ട് അസുഖം ഭേദമാക്കാനാവും. കടുത്ത രോഗാവസ്ഥയില്‍ ആയുര്‍വേദവും അലോപ്പതിയുമായി സഹകരിച്ച് ചികിത്സിക്കാറുണ്ട്. അത്തരം ചികിത്സാപരിശ്രമങ്ങളെല്ലാം വിജയവുമായിരുന്നു. അവിടെയൊക്കെ അലോപ്പതിയുടെ നിയന്ത്രണത്തില്‍ ആയുര്‍വേദ മരുന്നുകള്‍ കൊടുക്കുകയാണ് ചെയ്തത്. കാരണം, അത്യാഹിത സാഹചര്യങ്ങള്‍ മാനേജ് ചെയ്യാന്‍ അലോപ്പതിയുടെ സഹായം വേണം. ഡയാലിസിസിന് വിധേയമാക്കാന്‍ പറ്റാത്ത രീതിയില്‍ ക്ഷീണിതരായ രോഗികള്‍ക്ക് ആയുര്‍വേദ മരുന്ന് കൊടുക്കാറുണ്ട്. അതിന് നല്ല ഫലവും കണ്ടുവരുന്നു.ആയുര്‍വേദ മരുന്നുകള്‍ രോഗം ഉണ്ടാക്കുമോ?ആയുര്‍വേദ ഔഷധങ്ങളില്‍ ഉപയോഗിക്കുന്ന ചില ഘനലോഹങ്ങളും ധാതുക്കളും മറ്റും വൃക്കരോഗമുണ്ടാക്കും എന്നൊരു പ്രചാരണം നിലവിലുണ്ട്. ശരിയായ രീതിയില്‍ ശുദ്ധീകരിച്ച് ശാസ്ത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്ന തരത്തില്‍ ഔഷധയോഗങ്ങളാക്കുമ്പോള്‍ ഘനലോഹങ്ങളുടെയും മറ്റും ദോഷഫലങ്ങള്‍ ഇല്ലാതാവുകയാണ് ചെയ്യുന്നത്. ഘനലോഹങ്ങളുടെ സാന്നിധ്യമുള്ളതുകൊണ്ടു മാത്രം അത്തരം ഔഷധങ്ങള്‍ വൃക്കരോഗമുണ്ടാക്കും എന്നത് അജ്ഞതയാണ്. ശുദ്ധീകരണ പ്രക്രിയകള്‍ക്കുശേഷം മരുന്ന് നിര്‍മിച്ചാല്‍ അതുകൊണ്ട് യാതൊരു ദോഷഫലവും ഉണ്ടാവുകയില്ല.കുട്ടികളെ ചികിത്സിക്കുമ്പോള്‍കുട്ടികളില്‍ കണ്ടുവരുന്ന മൂത്രാശയരോഗങ്ങളെല്ലാം ഭാവിയില്‍ വൃക്കരോഗങ്ങളായി മാറുമെന്ന ധാരണ ശരിയല്ല. അതേസമയം, ത്വഗ്രോഗങ്ങളുടെയും ശ്വാസകോശരോഗങ്ങളുടെയും മറ്റും തെറ്റായ ചികിത്സകൊണ്ടും അനാവശ്യമായ മരുന്നുകൊണ്ടും കുട്ടികളില്‍ ഭാവിയില്‍ വൃക്കരോഗങ്ങള്‍ ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്. ചില ചികിത്സാരീതികളില്‍ കുട്ടികളിലെ ത്വഗ്രോഗങ്ങള്‍ പെട്ടെന്ന് ഉണക്കാന്‍ മരുന്ന് കൊടുക്കാറുണ്ട്. അത് അപകടമാണ്. അങ്ങനെ വരുമ്പോള്‍ മാലിന്യം പുറത്തുപോകുന്നത് തടയുകയാണ് ചെയ്യുന്നത്. അത് പിന്നെ വൃക്കയിലൂടെയാണ് പുറന്തള്ളപ്പെടേണ്ടത്. ഇത് ഭാവിയില്‍ വൃക്കരോഗമുണ്ടാക്കും. അത് തെറ്റായ ചികിത്സാരീതികൊണ്ട് പറ്റുന്നതാണ്. അത്തരം അവസ്ഥയില്‍ ആയുര്‍വേദം പെട്ടെന്ന് ഉണക്കാന്‍ മരുന്ന് നല്‍കാറില്ല. മാലിന്യം തൊലിയില്‍കൂടിത്തന്നെ പുറത്തുകളഞ്ഞ് ബോധ്യമായശേഷം മാത്രമേ ഉണക്കാന്‍ മരുന്ന് കൊടുക്കാറുള്ളൂ. ഡോ. എം.കെ. സദാനന്ദന്‍പ്രൊഫ. & ഹെഡ്, കായചികിത്സാ വിഭാഗംഗവണ്‍മെന്റ് ആയുര്‍വേദ കോളേജ്, തൃപ്പൂണിത്തുറ

വൃക്കരോഗങ്ങള്‍ക്ക് ഹോമിയോ


മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനമായതും സങ്കീര്‍ണമായ പ്രവര്‍ത്തന പദ്ധതിയുള്ളതുമായ ഒരു ജോഡി അവയവങ്ങളാണ് വൃക്കകള്‍. പല രോഗങ്ങളും വൃക്കകളുടെ പ്രവര്‍ത്തന തകരാറിന് ഇടയാക്കും.രോഗ കാരണങ്ങള്‍ഉയര്‍ന്ന രക്തസമ്മര്‍ദം: മനുഷ്യശരീരത്തിലെ രക്തസമ്മര്‍ദനില കൃത്യമായി പരിരക്ഷിക്കുന്ന ചുമതല വൃക്കകള്‍ക്കാണ്. 35 വയസ്സിനു മുകളിലുള്ള 5-10 ശതമാനം രക്തസമ്മര്‍ദരോഗികള്‍ വൃക്കത്തകരാറുള്ളവരാണ്. അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദം രക്തധമനികളെ തകരാറിലാക്കുന്നു. ഇത് വൃക്കകളെയും ബാധിക്കും.പ്രമേഹം: പ്രമേഹം വൃക്കയുടെ ശേഷി കുറയ്ക്കും. ഉയര്‍ന്ന തോതില്‍ ഗ്ലൂക്കോസ് വൃക്കകള്‍ക്ക് കൂടുതല്‍ ജോലിഭാരമുണ്ടാക്കുന്നു. ഈ അധികജോലി ശുദ്ധീകരണശേഷി കുറയ്ക്കുന്നു. ഇത് വൃക്കയെ തളര്‍ത്തുന്നു.അണുബാധ: അക്യൂട്ട് യൂറിനറി ട്രാക്റ്റ് അണുബാധകള്‍, ഹിമച്ച്യൂറിയ, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ അസുഖങ്ങള്‍ വൃക്കരോഗമുണ്ടാക്കും. വൃക്കകളിലെ അണുബാധ ഏറെക്കാലം തുടരുന്നത് വൃക്കയുടെ ഘടനയ്ക്ക് ദോഷം ചെയ്യും. ഇത് വൃക്കയുടെ ശുദ്ധീകരണശേഷി കുറയ്ക്കുന്നു.വൃക്കയിലെ കല്ല്: മിക്ക അവസരങ്ങളിലും കല്ലുണ്ടാകുന്നത് വെള്ളത്തിന്റെ കുറവുകൊണ്ടാണ്. കാത്സ്യം ലവണങ്ങളായ ഓക്‌സലേറ്റ്, ഫോസ്‌ഫേറ്റ് തുടങ്ങിയവ അടങ്ങിയ കല്ലുകളാണ് വ്യാപകം. യൂറിക് അത്തില്‍നിന്നുണ്ടാകുന്ന കല്ലുകളും വ്യാപകമാണ്.വയറിന്റെ ഒരു വശത്ത് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന കാലുകളിലേക്ക് ഇറങ്ങുന്ന തീവ്രമായ വേദന, മൂത്രത്തില്‍ രക്തം, മൂത്രതടസ്സം എന്നിവയാണ് ലക്ഷണങ്ങള്‍. കല്ലുകള്‍ കാരണമുണ്ടാകുന്ന മൂത്രതടസ്സം നെഫ്രോണുകളുടെ അരിക്കുന്ന പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. ഇതെതുടര്‍ന്ന് വൃക്കകള്‍ തകരാറിലാകുന്നു.മരുന്നുകള്‍: വൃക്കരോഗമുണ്ടാക്കുന്ന നിരവധി മരുന്നുകളുണ്ട്. വേദനസംഹാരികള്‍, ആന്റി ബയോട്ടിക്കുകള്‍ തുടങ്ങിയവ.ഹോമിയോ മരുന്നുകള്‍വൃക്കസംബന്ധമായ രോഗലക്ഷണങ്ങള്‍ക്കും ഉപലക്ഷണങ്ങള്‍ക്കും അനുസൃതമായി 200-ഓളം മരുന്നുകള്‍ സിന്തസിസ് പൈറട്ടറിയില്‍ പ്രതിപാദിക്കുന്നുണ്ട്. വൃക്കരോഗങ്ങള്‍ക്ക് പ്രധാനമായും ആറ് ഔഷധങ്ങളാണ് ഹോമിയോയില്‍ ഉപയോഗിക്കുന്നത്.എപ്പിസ് മലിഫിക്കതലച്ചോറ്, ഹൃദയം, വൃക്കകള്‍, തൊലി എന്നിവയിലാണ് ഈ ഔഷധം പ്രവര്‍ത്തിക്കുന്നത്. പെട്ടെന്നുള്ള വൃക്കപരാജയത്തിനു കാരണമാകുന്ന വിഷബാധകളില്‍ ഈ ഔഷധം വളരെ ഫലപ്രദമാണ്.ദേഹമാകെയുള്ള നീര്, കണ്ണിനു താഴെ മാത്രമുള്ള നീര്, കുത്തുന്ന വേദന, തൊടാന്‍ പോലും പറ്റാത്ത പുകച്ചില്‍, ദാഹമില്ലായ്മ, വിയര്‍പ്പ്, ചൂട്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ക്ഷീണം, മൂത്രതടസ്സം, വേദന, ചൊറിച്ചില്‍, മൂത്രത്തിന്റെ അളവ് കുറയുക എന്നീ ലക്ഷണങ്ങളുള്ളവരില്‍ ഇതു ഫലപ്രദമാണ്.കാന്‍താരിസ്മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളില്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്ന ഔഷധമാണിത്. മൂത്രാശയം, മൂത്രനാളി, മൂത്രദ്വാരം, ചര്‍മ്മം, ശ്വാസകോശം, ദഹനേന്ദ്രിയങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരം രോഗികളില്‍ രോഗലക്ഷണങ്ങള്‍ കാണുന്നു. അണുബാധകളിലാണ് ഈ ഔഷധം കൂടുതല്‍ ഫലപ്രദം.മൂത്രതടസ്സം, മൂത്രമൊഴിക്കുമ്പോഴുള്ള പുകച്ചില്‍, എപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നല്‍, തൃപ്തിയില്ലായ്മ, മൂത്രം ഉറ്റിപ്പോവുക, മുറിയുന്നതുപോലെയുള്ള പുകച്ചില്‍, വേദന, രക്തസ്രാവം (ജനനേന്ദ്രിയങ്ങളിലോ മൂത്രാശയത്തിലോ), വിശപ്പും ദാഹവുമില്ലായ്മ, മൂത്രത്തില്‍ രക്തം, പഴുപ്പ്, തുള്ളിതുള്ളിയായുള്ള കൊഴുത്ത മൂത്രം, പഴകിയ ലൈംഗിക രോഗങ്ങള്‍ തുടങ്ങിയ രോഗലക്ഷണങ്ങളില്‍ ഈ ഔഷധം വളരെ ഫലപ്രദമാണ്.ബെറിബറിസ് വള്‍ഗാരിസ്ബെറിബറിസ് വള്‍ഗാരിസ് എന്ന ഔഷധത്തിന്റെ പ്രവര്‍ത്തനം വൃക്ക, ബ്ലാഡര്‍, കരള്‍, പിത്താശയം എന്നിവിടങ്ങളിലാണ്. വൃക്കയിലെ കല്ലുകള്‍ക്ക് ഫലപ്രദമാണ്. ഇടതു ഭാഗത്തുള്ള വൃക്കയിലാണ് ഈ ഔഷധം കൂടുതലായി പ്രവര്‍ത്തിക്കുന്നത്.ഇടതു വൃക്കയിലുണ്ടാകുന്ന കല്ലു
കാരണമുണ്ടാകുന്ന പുറംവേദന, തരിപ്പ്, കട്ടി, കിടക്കാന്‍ പറ്റാത്ത അവസ്ഥ, അനങ്ങാന്‍ പറ്റാത്ത അവസ്ഥ, പച്ചനിറത്തിലും പഴുപ്പു നിറഞ്ഞതുമായ മൂത്രം, മൂത്രം പോകാത്ത അവസ്ഥ, വേദന, മഞ്ഞപ്പിത്തത്തോടു കൂടിയുണ്ടാകുന്ന വൃക്കരോഗങ്ങള്‍. കരള്‍ഭാഗത്തുള്ള വേദന, പിത്താശയത്തിലെ കല്ല് എന്നിങ്ങനെയുള്ള ലക്ഷണങ്ങളിലാണ് ഈ ഔഷധം വ്യാപകമായി ഉപയോഗിക്കുന്നത്.ലൈക്കോപോഡിയംവലതുവശത്തുള്ള വൃക്ക, മൂത്രനാളി, ജനനേന്ദ്രിയങ്ങള്‍, ദഹനാവയവങ്ങള്‍ എന്നിവിടങ്ങളാണ് ഇതിന്റെ പ്രവര്‍ത്തനമേഖല.പഴകിയ വൃക്കരോഗങ്ങള്‍, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട വൃക്കരോഗങ്ങള്‍ (നെഞ്ചെരിച്ചില്‍, അസിഡിറ്റി, ഗ്യാസ്ട്രബിള്‍, ഛര്‍ദി, ഓക്കാനം, വിശപ്പില്ലായ്മ, മലബന്ധം തുടങ്ങിയവയുള്ള വൃക്കരോഗികള്‍), മൂത്രത്തില്‍ ചുവന്ന മണലുപോലുള്ള കല്ലുകള്‍, വലതുഭാഗത്ത് കൂടുതലായനുഭവപ്പെടുന്ന റീനല്‍ കോളിക്, ചുവന്നുകൊഴുത്ത മൂത്രം, മൂത്രം പോകുമ്പോഴുള്ള അതിശക്തമായ പുറംവേദന, പ്രോസ്റ്റേറ്റ് വീക്കം, ജനനേന്ദ്രിയങ്ങളിലെ തകരാറുകള്‍ എന്നിവയുള്ള വരില്‍ ഈ ഔഷധം ഉപയോഗിക്കുന്നു.സരസപ്പാരില്ലവൃക്കകള്‍, മൂത്രനാളി, ബ്ലാഡര്‍, ജനനേന്ദ്രിയങ്ങള്‍, മലാശയം, എല്ലുകള്‍ എന്നിവിടങ്ങളിലാണ് ഈ ഔഷധത്തിന്റെ പ്രവര്‍ത്തന മേഖല. അണുബാധകള്‍, കല്ലുകള്‍ തുടങ്ങിയ കാരണങ്ങള്‍കൊണ്ടുണ്ടാകുന്ന വൃക്കത്തകരാറിന്റെ പൊതുലക്ഷണങ്ങള്‍ ഈ രോഗികളില്‍ കാണപ്പെടുന്നു. കല്ലുകള്‍ കാരണമുണ്ടാകുന്ന അതിശക്തമായ വേദന, വലതുകാലുകളിലേക്കിറങ്ങുന്ന തീവ്രമായ വേദന, നിന്നാലുമിരുന്നാലും മൂത്രം പോകാത്ത അവസ്ഥ, തുള്ളിയായി പോവുക, വെളുത്ത മണലുപോലുള്ള കല്ലുകള്‍ മൂത്രത്തിലൂടെ പോവുക, ചൊറിച്ചില്‍, പൊട്ടലുകള്‍, ചുളിവ്, പഴുപ്പ്, വരണ്ട തൊലി എന്നിങ്ങനെയുള്ള രോഗികളില്‍ ഈ ഔഷധം വളരെ ഫലപ്രദമാണ്.തൂജപഴകിയ വൃക്കരോഗങ്ങളില്‍ തൂജ ഉപയോഗിക്കുന്നു. ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ലൈംഗികരോഗങ്ങള്‍ അടിസ്ഥാനകാരണമായുള്ള രോഗങ്ങളില്‍ ബ്ലാഡറിനെയും മൂത്രനാളികളെയും വൃക്കകളെയും രോഗവിമുക്തമാക്കാന്‍ ഈ ഔഷധം ഉപയോഗിക്കുന്നു. പ്രതിരോധ മാര്‍ഗങ്ങള്‍പ്രമേഹരോഗവും രക്തസമ്മര്‍ദവും കര്‍ശനമായി നിയന്ത്രിക്കുക. അനുബന്ധമായ വൃക്കരോഗങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കാന്‍ സാധിക്കും.വൃക്കയിലെ കല്ലുകള്‍ നേരത്തെ കണ്ടെത്തി നീക്കം ചെയ്യുക. കല്ലുകള്‍ പൊടിച്ചുകളയുകയോ സങ്കീര്‍ണമായ ശസ്ത്രക്രിയയോ വേണ്ടതില്ല. വളരെ ഫലപ്രദമായ ഹോമിയോ മരുന്നുകള്‍ ഉപയോഗിച്ചാല്‍ മതി. കാന്‍താരിസ്, സരസപ്പാരില്ല,ലൈക്കോപോഡിയം തുടങ്ങിയവയില്‍ രോഗിക്ക് ചേരുന്നത് തിരഞ്ഞെടുത്താല്‍ മതി.വേദന സംഹാരികളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക.പ്രോട്ടീന്‍ കൂടുതലായുള്ള മത്സ്യമാംസാദികള്‍, മുട്ട, കൃത്രിമ ആഹാരപദാര്‍ഥങ്ങള്‍ എന്നിവ ഒഴിവാക്കുക. സസ്യഭക്ഷണം മാത്രം ശീലമാക്കുക. മദ്യപാനവും പുകവലിയും നിര്‍ത്തുക. ശരിയായ ഭക്ഷണക്രമം പാലിക്കുക.ജന്മനാലുണ്ടാകുന്ന വൃക്കത്തകരാറുകള്‍ 10 ശതമാനം കുട്ടികളില്‍ കാണപ്പെടുന്നു. കിഡ്‌നിയില്‍ സിസ്റ്റുകള്‍ രൂപപ്പെടുന്ന പോളിസിസ്റ്റിക് ഇതിലൊന്നാണ്. ഇവ വളര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നു. പാരമ്പര്യമായോ മൂത്ത കുട്ടികള്‍ക്കോ ഈ രോഗം വന്നിട്ടുണ്ടെങ്കില്‍ മാതാപിതാക്കളുടെ ശാരീരിക മാനസിക പ്രത്യേകതകള്‍ അപഗ്രഥിച്ച് സിഫിലിനം (ട്യുവ), (തൂജ), (കാര്‍സിനോസിനം), (സോറിനം) എന്നീ ഹോമിയോ മരുന്നുകള്‍ നല്‍കിയാല്‍ ജനിതക വൈകല്യങ്ങള്‍ ഒഴിവാക്കാം എന്ന് അനുമാനിക്കപ്പെടുന്നു.പ്രോസ്റ്റേറ്റ്ഗ്രന്ഥി വലുതായി മൂത്രതടസ്സമുണ്ടാകുന്നത് വൃക്കരോഗങ്ങളുണ്ടാക്കുന്നുണ്ട്. കുട്ടികളിലും വൃദ്ധന്മാരിലും ഇത് കണ്ടുവരുന്നു. (കാല്‍ക്കേരിയ കാര്‍മ്പ്), (കോണിയം), (ഡിജിറ്റാലിസ്), (പള്‍സാറ്റില) എന്നീ മരുന്നുകള്‍ ഈ അസുഖത്തെ ഫലപ്രദമായി തടയുന്നു.ഡോ. എം.ഒ. മിനി'മിന്‍സി', മയ്യില്‍, കണ്ണൂര്‍

മൂത്ര ചുടിച്ചില്‍ മൂത്ര കടുപ്പ് ശരീരത്തിലെ ഉഷ്ണം കൂടി അത് കിഡ്നിയെ ബാധിക്കും . വെള്ളം കുടി കുറയ്ക്കുക .തലയില്‍ കുളിരെ വെളിച്ചെണ്ണ തേച്ച ശരീര ഉഷ്ണം ശമിക്കാന്‍ അനുവദിക്കാതെ ഇരിക്കുക .വിയര്‍ത്തിരിക്കുമ്പോള്‍ കുളിക്കുക ഇതൊക്കെ ഇതിനു കാരണം . അടി വയറ്റില്‍ വേദന ക്ഷീണം ഉന്മേഷ കുറവ് ഇതെല്ലം ഓരോ കാരണങ്ങള്‍ . ഇതിനെ ഗൌനിക്കാതെ വിട്ടാല്‍ കിഡ്നി സ്ടോന്‍ തുടങ്ങി കിഡ്നി രോഗങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി അവസാനം കിഡ്നിയുടെ പൂര്‍ണ നാശത്തില്‍ കലാശിക്കും. മരുന്നുകള്‍ : പരുത്തി പാല്‍ -100 മില്ലി തേങ്ങാ പാല്‍ - 100 മില്ലി പനംകല്‍ക്കണ്ടം - ആവശ്യത്തിനു പനിനീര്‍ റോസാ പൂ ഇതള്‍ ഒരു പൂവിന്റെത് . ചെയ്യണ്ട വിധം : പരുത്തി കുരു തലേദിവസം കുതിര്‍ത്തു അടുത്ത ദിവസം അരച്ചെടുത്ത് പിഴിഞ്ഞെടുക്കുന്ന പാല്‍ .( പണ്ട് കാലത്ത് കറവയുള്ള പശുക്കള്‍ക്ക് പരുത്തി കുരു അരച്ച് കലക്കി കൊടുക്കുമായിരുന്നു മലയാളിക്ക് പരുത്തി കുരു ഒരു കാലിത്തീറ്റ എന്നാ ധാരണ എന്നാല്‍ ഇതിനു ചില ഗുണങ്ങള്‍ ഉണ്ട് എന്നറിയുക . പരുത്തിയില്‍ നിന്നും പഞ്ഞി മാത്രമല്ല മനുഷ്യനു പ്രയോജനം ചെയ്യുന്ന വസ്തുക്കള്‍ ) പരുത്തി പാല്‍ എടുത്തു സമം വെള്ളം ചേര്‍ത്തു നല്ല വണ്ണം തിളപ്പിക്കുക ഇത് തിളച്ചതിനു ശേഷം അടുപ്പില്‍ നിന്നും ഇറക്കി ആ ചൂടില്‍ അതില്‍ 100 മില്ലി തേങ്ങാപ്പാല്‍ ചേര്‍ത്തു നല്ലവണ്ണം ഇളക്കി പനം കല്‍ക്കണ്ടം അല്ലെങ്കില്‍ പനം ചക്കര ചേര്‍ത്തു അതിന്റെ കൂടെ റോസാപ്പൂ ഇതള്‍കള്‍ ചേര്‍ത്തു രാവിലെ കുടിച്ചാല്‍ മൂത്ര കടുപ്പ് മാറും . ശരീരോഷണം കുറയും എന്ത് കഴിച്ചാലും വണ്ണം വെക്കില്ല എന്നുള്ളവര്‍ ഈ മരുന്ന് 48 ദിവസം കുടിച്ചാല്‍ തൊലി കിളിര്‍ക്കാന്‍ തുടങ്ങും . മഴ ക്കാലത്തും തണുപ്പ് കാലത്തും ഇത് കുടിക്കരുത് . എളുപ്പം വണ്ണം വെക്കാം എന്ന് പറഞ്ഞു അളവില്‍ കൂടുതല്‍ കുടിക്കരുത് വയര്‍ ഇളക്കം ഉണ്ടാകും. മൂത്ര കടുപ്പ് കാരണം ഉണ്ടാകുന്ന അടി വയര്‍ വേദന പോകും . കിഡ്നി രോഗങ്ങള്‍ക്ക് ശമനം ഉണ്ടായി സംരക്ഷിക്കപ്പെടും . രോഗമുള്ളവര്‍ അത് മാറുന്നത് വരെ കുടിക്കണം .മാസത്തില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്‌താല്‍ കിഡ്നി ആരോഗ്യമുള്ളതായിരിക്കും. സ്ത്രീകളും കഴിക്കാം. എന്നാല്‍ 50 മില്ലിയില്‍ കൂടരുത് . കുട്ടികള്‍ക്ക് ഒരു സ്പൂണ്‍ വീതം കൊടുക്കാം .

കിഡ്‌നി സ്റ്റോണ്‍ മാറ്റാന്‍ വീട്ടുവൈദ്യം

കല്ലിന്റെ വലുപ്പം 5 മില്ലീമീറ്ററില്‍ കുറവാണെങ്കില്‍ ഇത് അലിയിച്ചു കളയാന്‍ ചെയ്യാവുന്ന വീട്ടുവൈദ്യങ്ങളുണ്ട്. എന്നാല്‍ കല്ലിന്റെ വലിപ്പം ഇതില്‍ കൂടുതലാണെങ്കില്‍ ലാപ്രോസ്‌കോപി വഴി ഒഴിവാക്കുകയോ മരുന്നകളുടെ സഹായത്തോടെ അലിയിച്ചു കളയുകയോ ചെയ്യണം.

കിഡ്‌നി സ്‌റ്റോണ്‍ വരുന്നതിനുള്ള ഒരു പ്രധാന കാരണം ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തതാണ്. ദിവസവും അഞ്ചു മുതല്‍ ആറു ലിറ്റര്‍ വരെ വെള്ളം കുടിയ്ക്കുന്നത് കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കാനും ഈ പ്രശ്‌നം അകറ്റാനും സഹായിക്കും.

ഉലുവ രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി ആ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. കിഡ്‌നിയിലെ കല്ല് മാറുകയും ചെയ്യും, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അകലുകയും ചെയ്യും.          വാഴപ്പിണ്ടി വേവിച്ചു കഴിയ്ക്കുന്നത് ഈ രോഗത്തിനുള്ള പ്രതിവിധിയാണ്. വേവിച്ചു കഴിയ്ക്കുമ്പോള്‍ വേറെ വെള്ളം ചേര്‍ക്കാതെ ശ്രദ്ധിക്കണം. വാഴപ്പിണ്ടിയില്‍ തന്നെ വേണ്ടുവോളം വെള്ളമുണ്ട്. ഇതിലെ നാരുകളാണ് കിഡ്‌നി സ്‌റ്റോണ്‍ മാറാന്‍ സഹായിക്കുന്നത്. 

സെലറി, മല്ലിയില എന്നിവയും കിഡ്‌നി സ്റ്റോണിനുള്ള പരിഹാരമാര്‍ഗങ്ങളാണ്. ഇവ കറികളിലും മറ്റും ചേര്‍ത്ത് ഉപയോഗിക്കാം. ഇവ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം അരിച്ചു കുടിയ്ക്കുന്നതും നല്ലൊരു പരിഹാരമാര്‍ഗമാണ്.

അവസാനം പരിഷ്കരിച്ചത് : 7/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate