തൈറോയ്ഡ് വ്യതിയാനത്തിന്റെയും അയഡിൻ കുറവിന്റെയും സൂചനകൾ വളരെപ്പെട്ടെന്നും കൃത്യമായും ലഭിക്കില്ലയെന്നതാണ് ഇതിന്റെ ഒരു പോരായ്മയും ഇതിന് ചികിത്സയെടുക്കാനും അയഡിൻപോരായ്മ ഇല്ലാതാക്കാനുള്ള ഭക്ഷണക്രമം പാലിക്കാനും വൈകുരന്നതിന്റെ പ്രധാനകാരണം. എന്നാൽ ശരീരം ചിലസൂചനകളിലൂടെ തൈറോയ്ഡിന്റെ പണിമുടക്കലും മന്ദഗതിയും നമ്മെ അറിയിച്ചുകൊണ്ടിരിക്കും. ഈസൂചനകൾ കൃത്യമായ സമയത്ത് തിരിച്ചറിയാനും അങ്ങനെ കൃത്യവും ഫലപ്രദവുമായ ചികിത്സയെടുക്കാനും കഴിഞ്ഞാൽ രോഗം ഒരളവുവരെ നിയന്ത്രിച്ചു നിർത്താം.
തൈറോയ്ഡിന്റെ തകരാറും അയഡിന്റെ കുറവും നമ്മെ ശാരീരികമായും മാനസികമായും ബാധിക്കുമെന്ന് മുമ്പേ പറഞ്ഞു. മാത്രമല്ല ഭഉദ്ധിപരമായും ബാധിക്കും. ശാരീരികമായ ലക്ഷണങ്ങൾ എന്തെലാമാണെന്നുനോക്കാം.
ശരീരം തടിക്കൽ അല്ലെങ്കിൽ തൂക്കം ക്രമാതീതമായി കൂടൽ, ശരീരം വല്ലാതെ മെലിയുക:
ഉപാപചയപ്രവർത്തനത്തിന്റെ വയവസ്ഥിതി തകരാറിലാകുന്നതോടെ കരളിന്റെയും മറ്റും പ്രവർത്തനം മന്ദഗതിയിലാകുന്നതുകൊണ്ട്. ശരീരത്തിന്റെ തൂക്കം വല്ലാതെ കൂടുന്നതും തടിക്കുന്നതും ഒരു രോഗലക്ഷണമാണ്. അതേകാരണംകൊണ്ടുതന്നെ കോശങ്ങൾക്ക് കൊഴുല്ലിനെയും ഊർജത്തെയും ആഗിരിണംചെയ്ത് നിലനിർത്താൻ കഴിയാത്തതിനാൽ ശരീരം വല്ലാതെ മെലിഞ്ഞുംപോകും.
ക്ഷീണം
പ്രതിരോധപ്രവർത്തനങ്ങളും ആരോഗ്യകരമായ ഉന്മേഷദായകമായ അവസ്ഥയും ശരീരകോശങ്ങൾക്ക് മൊത്തം ശരീരത്തിന് പ്രദാനംചെയ്യാൻ കഴിയാത്ത അവസ്ഥവരുന്നതിനാൽ എപ്പോഴും ക്ഷീണം എന്നൊരു രീതിയിലേക്ക് തൈറോയ്ഡ് രോഗികൾ മാറുന്നു. ദഹനത്തിലൂടെയും മറ്റും എത്തിച്ചേരുന്ന പോഷകങ്ങളെ പൂർണമായും ആഗിരണം ചെയ്ത് ഊർജമാക്കിമിറ്റിൻ കെല്പില്ലാതെ ശരീരം ക്ഷീണത്തിലേക്കും മ്യക്കത്തിലേക്കും വീണുപോകുന്നു.
മുടികൊഴിച്ചിൽ
അധികം സ്ത്രീകളുടെയും മുടി കൗമാരത്തിനുശേഷം പുഷ്ടിപ്രാപിച്ച് വളരാത്തതിന്റെ അവ കൊഴിഞ്ഞുപോകുന്നതിന്റെയും പ്രധാനവില്ലൻ തൈറോയദഡ് പ്രശ്‌നങ്ങളാണ്. കുട്ടികളിലെ തൈറോയ്ഡ് എങ്ങനെയാണൊ വളർച്ചയെ ബാധിക്കുന്നത് അതുപോലെയാണ് മുടിയുടെവളർച്ചയെയും തൈറോയ്ഡ് ബാധിക്കുന്നത്. തൈറോയ്ഡ് പ്രശ്‌നങ്ങളുള്ള മിക്ക സ്ത്രീകളുടെയും മുടി കൊഴിഞ്ഞുപോകാൻ ഇതൊരു കാരണമാണ്.
ആർത്തവ ക്രമക്കേടുകൾ
തൈറോയ്ഡ് ഗ്രന്ഥി വരുത്തിവെക്കുന്ന ഒരു പ്രധാന പ്രതിസന്ധിയാണിത്. കൃത്യമായി ആർത്തവം സംഭവിക്കാത്ത പെൺശരീരങ്ങളുടെ സൃഷ്ടിയാണ് മറ്റൊരു ദുരന്തം. കൃത്യമായ തിയതിക്കുവരാതെ ഇത് സറ്റതീകളെ കുഴപ്പത്തിലാക്കുന്നു വളരെ വൈകിയാണ് മാസമുറയുണ്ടാകുന്നത് 28-30 ദിവസങ്ങളുടെ ഇടവേളകൾക്ക് പകരം ഇത് മാസങ്ങൾ തന്നെയെടുക്കുനന്നു അതുകൊണ്ടുതന്നെ വിവിധ പ്രത്യുത്പാദനപരമായ പ്രശ്‌നങ്ങളും കാണപ്പെടുന്നു.
വന്ധ്യത
എല്ലാ ഉപാപചയപ്രവർത്തനങ്ങളെയും തൈറോയ്ഡിന്റെ കുറവ് ബാധിക്കുന്നതുപേലെത്തന്നെ പ്രത്യുത്പാദനവ്യവസ്ഥയെയും അത് പ്രതികൂലമായി ബാധിക്കുന്നു
അണ്ഡോത്പാദനത്തിന്റെ തോത് സത്രീകളിൽ കുറയുകയാണ് ഇതിന്റെ ഫലമായുണ്ടാക്ുന്നത് അതാണ്
സ്ത്രീകളുടെയിടയിൽ വന്ധ്യതയ്ക്ക് തൈറോയ്ഡ് പ്ശ്‌നങ്ങൾ കാരണമാകുന്നത്.
മലബന്ധം
തൈറോയ്ഡ് പ്രശങ്ങളുള്ളവ്യക്തികളിൽ കാണപ്പെടുന്ന മറ്റൊരു ശാരീരിക സൂചനയാണ് മലബന്ധം. ഉപാപചയപ്രവർത്തനങ്ങളാലെ മന്ദതയും മറ്റ് അവസ്ഥാവിശേഷങ്ങളും എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും തകരാറിലാക്കുന്നതുപോലെ ഡയജഷൻ പ്രക്രിയയെയും ബാധിക്കുന്നു.
ഓർമക്കുറവ്
തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവരിൽ കാണപ്പെടുന്ന മറ്റൊരു പ്രധാന സൂചനയാണ് ഓർമ്മക്കുറവ്. കാര്യങ്ങൾവളരെപ്പെട്ടെന്ന് മനസ്സിലാക്കുന്നതിൽ വരുന്ന പരാജയവും ഇതിന്റെ സൂചനയാണ്. തലച്ചോറിലെ ബൗദ്ധിക നിലവാരത്തെ സ്വാധീനിക്കുന്ന കോശങ്ങളിൽ നടക്കുന്ന പ്രവർത്തനമന്ദതയാണ് ഇതിന് കാരണം. ഗരഭാവസ്ഥയിൽ അമ്മയ്ക്ക് വേണ്ടത്ര ശളവിൽ അയഡിൻ ലഭിച്ചില്ലെങ്കിൽ കുട്ടികൾക്ക് ബുദ്ധിമാന്ദ്യം സംഭവിക്കുന്നതുപോലെയാണിതിലും നടക്കുന്നത്.
ചർമസംബന്ധമായ രോഗങ്ങൾ
തൊലിപ്പുറമേയുള്ള രോഗങ്ങൾ പിടിപെടാനെളുപ്പവും അത് മാറാനുള്ള താമസവും ഇതിന്റെ വേറൊരു സൂചനയാണ്. ത്വക്ക് കോശങ്ങളുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാവുന്നതാണ് ഇതിന്റെ കാരണം തണുപ്പ് സഹിക്കാൻ കഴിയാതെയിരിക്കുക, തൊലിയിൽ തടിപ്പ് വരൾച്ച എന്നിവയും ഇതിന്റെ സൂചനകളാണ്.
തൈറോയ്ഡ് പ്രശ്‌നങ്ങൾ ശാരീരികമായി ബാധിക്കുന്നതുപോലെത്തന്നെ മാനസികമായും ബാധിക്കുന്നു. അത് പിന്നീട് തിരുത്താനാവാത്ത മാനസികവൈകല്യമായി മാറുന്നത് ചില കേസുകളിലെങ്കിലും കാണാറുണ്ട്. സ്ത്രികളിൽ കാണുന്ന വിഷാദം അമിതമായ ഉത്ക്കണ്ഠ എന്നിവയാണ് മാനസികമായി ഇതിന് നൽകുന്ന സൂചനകൾ.
വിഷാദം
വിഷാദത്തിന് മറ്റുപല കാരണങ്ങളും ആധുനികവൈദ്യശാസ്ത്രം പറയുന്നുണ്ടെങ്കിലും ഹോർമോണിന്റെ കുറവും ഇതിനൊരു കാരണമായി വിലയിരുത്താം. തലച്ചോറിന്റെ വികാസവും പ്രവർത്തനവുമായി തൈറോയ്ഡ് ഹോർമോണുകൾ ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ബുദ്ധിപരമായ പ്രശ്‌നങ്ങൾ വരുന്നത്. ഹോർമോണുകൾകുറയുമ്പോൾ തലച്ചോറിന്റെ ഊർജവും പ്രവർത്തനവും മന്ദീഭവിക്കുന്നു അങ്ങനെ തലച്ചോറിൽ സന്ദേശങ്ങൾകൈമാറുന്ന ന്യൂറോണുകൾ മന്ദീഭവിക്കുകയും അങ്ങനെ മൊത്തം പ്രവർത്തനങ്ങളും മന്ദീഭവിച്ച് വിഷാദത്തിലേക്ക് ഇവർ വീണുപോക്ുന്ന അവസ്ഥയും വരുന്നു. മുകളിൽപ്പറഞ്ഞതാണ് തൈറോയ്ഡ് ഗ്രന്ഥി നല്ലരീതിയിൽ പ്രവർത്തിക്കാത്തതിനാലും അയഡിന്റെ കുറവിനാലും ഉണ്ടാകുന്ന തൈറോയ്ഡ് രോഗാവസഥയുടെ ലക്ഷണങ്ങൾ അവ കണ്ടറിഞ്ഞ് ചികിത്സതുടങ്ങിയാൽ രക്ഷപ്പെടാം.
തൈറോയ്ഡ് ലക്ഷണങ്ങൾ അറിയാം.തൈറോയ്ഡ് വ്യതിയാനത്തിന്റെയും അയഡിൻ കുറവിന്റെയും സൂചനകൾ വളരെപ്പെട്ടെന്നും കൃത്യമായും ലഭിക്കില്ലയെന്നതാണ് ഇതിന്റെ ഒരു പോരായ്മയും ഇതിന് ചികിത്സയെടുക്കാനും അയഡിൻപോരായ്മ ഇല്ലാതാക്കാനുള്ള ഭക്ഷണക്രമം പാലിക്കാനും വൈകുരന്നതിന്റെ പ്രധാനകാരണം. എന്നാൽ ശരീരം ചിലസൂചനകളിലൂടെ തൈറോയ്ഡിന്റെ പണിമുടക്കലും മന്ദഗതിയും നമ്മെ അറിയിച്ചുകൊണ്ടിരിക്കും. ഈസൂചനകൾ കൃത്യമായ സമയത്ത് തിരിച്ചറിയാനും അങ്ങനെ കൃത്യവും ഫലപ്രദവുമായ ചികിത്സയെടുക്കാനും കഴിഞ്ഞാൽ രോഗം ഒരളവുവരെ നിയന്ത്രിച്ചു നിർത്താം.
അയഡിൻ ആറ്റങ്ങളാണ് തൈറോയ്ഡ് ഹോർമോണിന്റെ അടിസ്ഥാനഘടകം. നാംകഴിക്കുന്ന അയഡിൻ അടങ്ങിയ
ഭക്ഷണങ്ങളിൽനിന്നാണ് അയഡിൻ ആവശ്യമായത്രയും ലഭിക്കുന്നത്. തൈറോക്‌സിൻ(T4), ട്രൈഅയഡോതൈറോനിൻ(T3) തൈറോയ്ഡ്ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിൽ 80 ശതമാനത്തിലധികവും T4 ആണ്. അതിലടങ്ങിയിരിക്കുന്ന അയഡിൻ ആ്ങ്ങൾ നാലെണ്ണമായതുകൊണ്ടാണ് അങ്ങനെ പേരു വന്നത്. അതിൽ ഒരു ആറ്റം കുറഞ്ഞാൽ അത് T3 ആയി മാറുന്നു. T4 രൂപത്തിൽ ഹോർമോണുകൾക്ക് കോശങ്ങളിൽ കടന്ന് പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കില്ല അതിനാൽ അതിനെ T3 ആക്കിയാണ് ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ അതിനെ പ്രീഹോർമോൺ എന്നൊരു വിളിപ്പേരുമുണ്ട്.
തൈറോയ്ഡ് ഉത്പാദനവും പ്രവർത്തനവും.
ശരീരത്തിനെയും മനസ്സിനെയും എല്ലായിപ്പോഴും ഊർജസ്വലമായിനിർത്താനും അതിന് നവോന്മേഷം പകരാനും സദാഊർജവഴീഞ്ഞ് നിലനിൽക്കുന്നൊരു ഗ്രന്ഥിയുണ്ട്. പൂവിന് മുകളിൽ പൂമ്പാറ്റയെന്നപേലെ മനുഷ്യരുടെ കഴുത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു ഗ്രന്ഥി അതാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് എന്ന സുപ്രധാനപ്പെട്ട ഗ്രന്ഥിയുടെ പ്രവർത്തനം വളരെയധികം സങ്കീരണമാണ്. അതിൽ ഹോർമോണുകളുടെ ഉത്പാദനവും നിയന്ത്രണവും അതിസങ്കീർണവും. നമ്മുടെ ശരീരത്തിന്റെ പ്രധാന നിയന്ത്രകനായ ഹൈപ്പോതലാമസാണ് തൈറോയ്ഡ് ഹോർമോണുകളുടെ നിർമാണത്തിനും വിതരണത്തിനും തുടക്കമിടുന്നത്. ഹൈപ്പോതലാമസ് പിറ്റിയൂട്ടറിഗ്രന്ഥിയിലേക്ക് ശരീരത്തിന് തൈറോയ്ഡ് ഹോർമോൺ ആവശ്യമുണ്ടെന്ന സന്ദേശമയ്ക്കുന്നു. അതോടൊപ്പംതന്നെ ഹൈപ്പോതലാമസ് റോട്രോപ്പിൻ റിലീസിങ്് ഹോർമോൺ TRH ഉത്പാദിപ്പിക്കുന്നു. പിറ്റിയൂട്ടറി ഗ്രന്ഥിയിലേക്ക് TRH എത്തിയാൽ ഉടൻതന്നെ പിറ്റിയൂട്ടറി തന്റെ ജോലി ചെയ്യുകയായി. തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ TSH ഉത്പാദിപ്പിക്കുകയാണ് ആ ഗ്രന്ഥിയുടെ ജോലി. അങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന TSH തൈറോയ്ഡ് ഗ്രന്ഥിയിലെത്തിയാൽ ഉടൻതന്നെ തൈറോയ്ഡ് അതിന്റെ കർത്തവ്യത്തിൽപ്പെട്ട ഹോർമോൺ ഉത്പാദിപ്പിക്കും. ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ രക്തത്തിൽകലർന്ന് എല്ലാ കോശങ്ങളിലും എത്തിച്ചേരുന്നു. അവിടെനിന്ന് രൂപമാറ്റം സംഭവിച്ച് കോശങ്ങളിൽ തങ്ങളുടെ ഉപാപചയപ്രവർത്തനങ്ങളിൽ സഹായിക്കുകയെന്ന കടമനിറവേറ്റുന്നു ഇങ്ങനെയാണ് തൈറോയ്ഡ് ഹോർമോണിന്റെ നിർമാണവും നിയന്ത്രണവും പ്രവർത്തനവും. നിയന്ത്രണത്തിനും ശരീരത്തിന് ആശയവിനിമയത്തിന്റെതായ വലിയ ഒരു മാനമുണ്ട്. ശരീരകോശങ്ങളിൽ ഹോർമോണിന്റെ അളവ് കൂടുമ്പോൾ കോശങ്ങൾ തിരിച്ച് ഒരു സന്ദേശം ഹൈപ്പോതലാമസിലേക്ക് അയക്കുന്നു. ഹൈപ്പോതലാമസ് ഹോർമോൺ ഉത്പാദനം മന്ദഗതിയിലാക്കാൻ പിറ്റിയൂട്ടറി ഗ്രന്ഥിക്ക് സന്ദേശമയയ്ക്കുന്നു. അങ്ങനെ അത്യന്തം സങ്കീർണമായ പ്രവർത്തനമാണ് തൈറോയ്ഡ് ഗ്രന്ഥിയുടേത്.
പ്രമോദ്കുമാർ വി.സി.
അവസാനം പരിഷ്കരിച്ചത് : 3/13/2020