തൈറോയ്ഡ് രോഗത്തെയും നിങ്ങളുടെ ഭക്ഷണക്രമത്തെയും കുറിച്ച് അറിയേണ്ടകാര്യങ്ങൾ
ഹൈപ്പോതൈറോയ്ഡിസം ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഉണ്ടോ?
നിങ്ങൾക്ക് തൈറോയ്ഡ് രോഗം ഉണ്ടെങ്കിൽ-
1. നിങ്ങൾ ഹൈപ്പോതൈറോയ്ഡ് (തൈറോയ്ഡ്ഗ്രന്ഥി പ്രവർത്തിക്കാത്ത അവസ്ഥ) ആണെങ്കിൽ
2. ഹൈപ്പർ തൈറോയ്ഡ്(തൈറോയ്ഡ്ഗ്രന്ഥി അമിതമായി പവർത്തിക്കുന്ന അവസ്ഥ)
3. ഹാഷിമോട്ടോകൾ
4. ഗ്രേവ്‌സ് രോഗം
5. മറ്റ് തൈറോയ്ഡ് അവസ്ഥകൾ
നിങ്ങൾ കഴിക്കുന്ന ഭക്ഷണമാണ് നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ഇവിടെ നിങ്ങളുടെ തൈറോയ്ഡ് അവസ്ഥയും നിങ്ങളുടെ ഭക്ഷ്യക്രമവും ഭക്ഷണവും പാനീയങ്ങളും തമ്മിൽ ബന്ധപ്പെട്ട ചില കാര്യങ്ങൾ പരാമർശിക്കുന്നു. കൂടാതെ തൈറോയ്ഡ് രോഗചികിത്സയിൽ അവ ചെലുത്തുന്ന സ്വാധീനവും പരാമർശിക്കുന്നു.
ഗോയിറ്ററോജനിക് ഭക്ഷണങ്ങൾക്ക് നിങ്ങളുടെ തൈറോയ്ഡ്ഗ്രന്്ഥിയുടെ പ്രവർത്തനം സാവകാശമാക്കാനാകും:
ഗോയിറ്ററോജനുകൾ നമ്മുടെ ചിലഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന വസ്തുവാണ്.- അത് നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങുവാൻ കാരണമാകുന്നു.
അങ്ങനെ വീർത്തു തടിച്ച തൈറോയ്ഡ് ഗ്രന്ഥിയെയാണ് ഗോയിറ്റർ എന്നു വിളിക്കുന്നത്.
ഗോയിറ്ററോജനിക് ഭക്ഷണങ്ങൾ ഒരു ആന്റിതൈറോയ്ഡ് മരുന്നായിക്കൂടി പ്രവർത്തിക്കുന്നു. അത് നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവരത്തനം മന്ദീഭവിപ്പിച്ച് അത് ക്രമേണ നിഷ്‌ക്രിയമാക്കുന്നു ഇതിനെയാണ് ഹൈപ്പോതൈറോയ്ഡിസം എന്നു പറയുന്നത്.
് ഗോയിറ്ററോജനിക് ഭക്ഷണങ്ങൾ നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ തടയുകയും അയഡിൻ ഉപയോഗിക്കാനുള്ള ശരീരത്തിന്റെകഴിവിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
ഗോയിറ്ററോജനിക് ഭക്ഷണങ്ങൾ നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിഉത്പാദിപ്പിക്കുന്ന തൈറോക്‌സിൻ(T4)
ട്രൈ അയഡോതൈറോനിൻ(T3)
എന്നിയുടെ ഉത്പാദനം തടയുന്നു.
മാത്രമല്ല അത് നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്ന് ഹോർമോണുകൾ പുറത്തുവിടുന്നതിൻെ തടയുകകൂടിചെയ്യുന്നു. തൈറോക്‌സിൻ (T4)
എന്നഹോർമോണിന്റെ സംഭരണത്തെ പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം തന്നെ ട്രൈഅയഡോതൈറോനിൻ(T3)ഹോർമോണിന്റെ പ്രവർത്തനശേഷിയെ ഇല്ലാതാക്കുന്നു.
നിങ്ങളുടെ ശരീരം ആരോഗ്യകരമായ ഒരു തൈറോയ്ഡ് പ്രവർത്തനം കാഴ്ചവെക്കണമെങ്കിൽ ആവശ്യമായ തോതിലുള്ള അയഡിന്റെ അളവ് നിങ്ങളുടെ ഭക്ഷ്യക്രമത്തിൽ ഉൾപ്പെടുത്തണം. താങ്കളുടെ ഭക്ഷ്യക്രമം താങ്കളുടെ തൈറോയ്ഡ് പ്രവർത്തനത്തെ മാനേജ് ചെയ്യുന്നു. ഗോയിറ്ററോജനിക് ഭക്ഷണം ഉൾപ്പെടെ ക്രമപ്പെടുത്തുന്നതിലൂടെയാണ് അത് നേടാനാകുക.
എന്നിരുന്നാലും ചില കേസുകളിൽ ഉയർന്നതോതിൽ പതിവായി ഗോയിറ്ററോജനിക് ഭക്ഷണങ്ങൾ ഭക്ഷ്യക്രമത്തിൽ ഉൾപ്പെടുത്തിയാൽ നിങ്ങളുടെ തൈറോയ്ഡ് പ്രവർത്തനത്തിൽ സ്വാധീനത കാണാൻ കഴിയും
ഏതൊക്കെ സാധാരണ ഭക്ഷണങ്ങളാണ് ഗോയിറ്ററോജനിക് കഴിവ് കാണിക്കുന്നത്?
ക്രൂസിഫെറസ് പച്ചക്കറികൾപോലുള്ളവയാണ് പ്രധാനപ്പെട്ട ഗോയിറ്ററോജനിക് ഭക്ഷണങ്ങളാണ്.
താഴെപ്പറയുന്ന പച്ചക്കറികളും പഴങ്ങളും മറ്റുഭക്ഷണങ്ങളും സാധാരണയായി ഗോയിറ്ററോജനിക് അംശങ്ങൾ അടങ്ങുന്നതാണ്:
ബ്രാക്കോളി
ബ്രുസെൽസ് സ്പ്രൗട്‌സ്
കാബേജ്
കോളിഫ്‌ളവർ
കൊള്ളാർഡ്‌സ്
കേൽ
കടുക്
പീച്ച്
ചുവപ്പ് റാഡിഷ്
നിലക്കടല
മുള്ളങ്കി
ചീര
സേ്ട്രാബറീസ്
മധുരമുള്ളങ്കി
വാട്ടർക്രെസ്സ്
ചാമവർഗധാന്യങ്ങൾ
നിങ്ങൾ ഗോയിറ്ററോജനിക് ഭക്ഷണങ്ങൾ നിങ്ങൾ കഴിക്കാറുണ്ടോ?
ഗോയിറ്ററോജനിക് ഭക്ഷണങ്ങൾ വിറ്റാമിനാകളുടെയും ധാതുക്കളുടെയും മികച്ച കലവറയാണ് അതിനാൽത്തന്നെ അധികം വിദഗ്ധൻമാരും തൈറോയ്ഡ്‌രോഗികളോടടക്കം ഒരാളോടും അത് ഒഴിവാക്കാൻ നിർദേശിക്കാറില്ല. എന്നാലും ചില ബുദ്ധിപൂർവമുള്ള മാർഗനിരദേശങ്ങൾ അവർ നൽകിവരുന്നുണ്ട്.
ആവിയിൽപാകം ചെയ്യൽ, വേവിക്കൽ, പുളിപ്പിക്കൽ എന്നിവ ഗോയിറ്ററോജനിക് അംശങ്ങളെ ഭക്ഷത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു. ഗോയിറ്ററോജനിക് ആണെന്നു നിർദേശിക്കപ്പെടുന്ന ഭക്ഷ്യപദാർഥങ്ങൾ പച്ചരീതിയിൽ ഉപയോഗിക്കുന്നത് കഴിവതും കുറയ്ക്കുക.
നിങ്ങൾക്ക് ശരിയായരീതിയിൽ തൈറോയ്ഡ് പ്രവർത്തിക്കുന്നുവെങ്കിൽ ഗോയിറ്ററോജനിക് ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷ്യക്രമത്തിൽ ഉൾപ്പെടുത്താൻ മടികാണിക്കേണ്ട കാര്യമില്ല. പക്ഷേ, അത് അമിതമായ തോതിൽ ഉപയോഗിക്കുന്നത് ദോഷം ചെയ്യും.
ഒരു പ്രധാനപ്പെട്ട കുറിപ്പ്:
ഗോയിറ്ററോജനിക് പച്ചക്കറികളുടെ പച്ചയ്ക്കുള്ള ജൂസുകൾ ഗോയിറ്ററോജനിക് കെമാക്കലുകളുടെ അംശം കൂടുതൽ അടങ്ങിയതാണ്.
നിങ്ങൾ ഹൈപ്പർതൈറോയ്ഡ് രോഗിയാണെങ്കിൽ ഗോയിറ്ററോജനിക് ഭക്ഷണങ്ങൾ കഴിക്കുന്നത് നിർത്തിയാൽ നിങ്ങളുടെ തൈറോയ്ഡ് കുറച്ചുകൊണ്ടുവരാൻ സഹായിക്കും.
(പക്ഷേ, അത് ശരിയിക്കാൻ മറ്റ് പ്രാകൃതികമായ രീതികൾ അവലംബിക്കാൻ ഒരു ഡോക്ടറെക്കാണുന്നതിന് മുമ്പ് കഴിയില്ല.)
നിങ്ങൾ ഒരു ഹൈപ്പോതൈറോയ്ഡ് രോഗിയാണെങ്കിൽ നിങ്ങൾ തൈറോയ്ഡ് ശസ്ത്രക്രിയചെയ്ത വ്യക്തിയാണ്- ഉദാഹരണത്തിന് തൈറോയ്ഡ് കാൻസറിൽ നിന്ന് രക്ഷ നേടിയആൾ, അല്ലെങ്കിൽ ഗോയിറ്റർ കൊണ്ടോ ചെറിയ വീക്കം കൊണ്ടോ ശസ്ത്രക്രിയചെയ്ത് ഒഴിവാക്കിയ ആളോ-എങ്കിൽ ഗോയിറ്ററോജനിക് ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേകത പുലരത്തേണ്ട കാര്യമില്ല.
നിങ്ങൾ ഒരു ഹൈപ്പോതൈറോയ്ഡ് രോഗിയാണെങ്കിൽ നിങ്ങൾ അതിന് റേഡിയോ ആക്ടീവ് അയഡിൻ (RAI) ചികിത്സനടത്തിയെങ്കിൽ ഗോയിറ്ററോജനിക് ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേകതയില്ല.
നിങ്ങൾ ഒരു ഹൈപ്പോതൈറോയ്ഡ് രോഗിയാണ് പക്ഷേ ഭാഗികമായി ഒരു ഗ്രന്ഥിമാത്രം പ്രവർത്തിക്കുന്നു- ഹാഷിമോട്ടോ തൈറോയ്ഡ്- ഗോയിറ്ററോജനിക് ഭക്ഷണം അമിതമായി ഉപയോഗിക്കരുത്.
വേവിച്ച ഗായിറ്ററോജനിക് ഭക്ഷണം അമിതമായ തോതിൽ കഴിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങളുടെ തൈറോയ്ഡ് രോഗചികിത്സ ബഉദ്ധിമുട്ടേറിയ ൗന്നായി മാറും അതിനാൽ നിങ്ങൾ നിങ്ങളുടെ ഭക്ഷ്യക്രമത്തിൽ നിന്ന് അത് നിർബന്ധമായും ഒഴിവാക്കണം.
നിങ്ങൾനിങ്ങളുടെ ഡോക്ടറുമായി നിങ്ങൾക്ക് ആവശ്യമുള്ള അയഡിൻ, സെല്ലനിയം തോതിനെക്കുറിച്ച് ചർച്ചചെയ്യുക. ഈ ധാതുക്കൾ നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിയെ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു സ്വാധീനത നൽകുകയും തുലനാത്മകത കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.-മന്ദീഭവിപ്പിക്കാനും ഗോയിറ്ററിനും-ഗോയിട്രോജൻസിനെതിരെ
എന്താണ് സോയയെപ്പറ്റി അറിയേണ്ടത്?
സോയയും ഗോയിട്രോജൻസിന്റെ സപരിധിയിൽ വരുന്നതാണ്. ഇതിന് ഫൈറ്റോസേ്ട്രാജൻ പോലുള്ള മറ്റൊരു കഴിവു കൂടിയുണ്ട്. നിങ്ങൾുടെതൈറോയ്ഡ് ചികിത്സയെ തടയാനും ഗ്രസിക്കാനും കഴിയുന്ന രീതിയിൽ നിങ്ങൾക്ക് ഒരു തൈറോയ്ഡ് ഗ്രന്ഥി ഉണ്ടെങ്കിലും ഇല്ലെങ്കിലും.
ചില വിദഗ്ധർ തൈറോയ്ഡ് രോഗികളോട് സോയകലരന്ന ഭക്ഷണങ്ങളും അതിന്റെ ഫുഡ് സപ്ലിമെന്റുകളും ഒഴിവാക്കാൻ നിർദേശിക്കാറുണ്ട്.
ഗോയിട്രോജൻ ഭക്ഷണത്തോട് ചിലർക്ക് ജനിതകപരമായ വിരക്തിയുണ്ടോ?
വളരെ രസകരമായൊരു കാര്യം ചില വ്യക്തികൾക്ക് ജനിതകപരമായിത്തന്നെ ഗോയിട്രോജനിക് ഭക്ഷണങ്ങളോട് താത്പര്യക്കുറവുണ്ടെന്നതാണ്. അതിന്റെ രുചി, മണം എന്നിവ അവർ ഇഷ്ടപ്പെടുന്നില്ലയെന്നതാണ്. മോണൽ കെമിക്കൽ സെൻസസ് സെന്റർ എന്ന ലാഭേച്ഛയില്ലാത്ത സഥാപനമാണ് ചിലർക്ക് ഇതിന്റെ മണം, രുചി, രാമപരമായപൊരുത്തക്കേടുകൾ എന്നിവയെക്കുറിച്ച് പഠിച്ചത്. ചില ജനിതകപരമായ ഘടകങ്ങൾക്ക് ഗോയിട്രോജനിക് പച്ചക്കറികളെ ിലരിൽനിന്ന് മാറ്റി നിർത്താൻ കഴിയുന്നെന്ന് മനസ്സിലാക്കിയത്.
അതേപോലെത്തന്നെ ജനിതകപരമായി ചിലർ് ഇതിനോട് തീരെ താത്പര്യവും കാണിക്കാത്തതായുണ്ട്. അവർ് ഗോയിട്രോജൻ ക്രൂസിഫെറസ് പച്ചക്കറികൾ ഉപയോഗിക്കാത്തിനാൽ തൈറോയ്ഡ് പ്രശ്‌നങ്ങൾ കുറയ്ക്കാൻ കഴിയുന്നു.