അയഡിന്റെ കുറവ് ഏറ്റവും പ്രകടമായരിീതിയിൽ ബാധിക്കുന്നത് കുട്ടികളെയും വതിനകളെയുമാണ്. അത് അവരിൽ ഹൈപ്പോതൈറോയ്ഡിസം ബാധിക്കാനും വളർച്ച മുരടിപ്പിക്കാനും ബുദ്ധിമാന്ദ്യത്തിനും ചലനശേഷികുറയ്ക്കാനും സംസാരശേഷിയെയും കേൾവിശക്തിയെയും തന്നെ ബാധിക്കാനും ഇടയാക്കുന്നു.
ലോകമാകമാനം 50 മില്യൺ കുട്ടികളെ അയഡിന്റെ അപര്യാപ്തത ബാധിച്ചിരിക്കുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. അയഡിന്റെ കുറവുള്ള ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ ഗർഭം അലസാനും ചാപിള്ളയെ അല്ലെങ്കിൽ ബുദ്ധിവികാസമില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കാനും കാരണമാകുന്നു.മാത്രമല്ല വളരെ ചെറിയൊരു അംശം അയഡിന്റെ കുറവ് കുട്ടികളുടെ ബുദ്ധിവളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. അവരുടെ ഐ.ക്യു. കുറയ്ക്കുന്നു. മാത്രമല്ല അവരുടെ പഠനവൈകല്യത്തിനും ഇത് കാരണമാകുന്നു. ഗർഭകാലത്തെ അയഡിന്റെ കുറവ് ഭ്രൂണത്തിന്റെ വളർച്ചയെയും അപകടകരമായി ബാധിക്കുന്നു. ഗവേഷകർ രക്തത്തിൽ അയഡിന്റെ കുറവിനുള്ള കാരണം കൃത്യമായി പറയുന്നില്ല. എന്നാൽ, ഭക്ഷണക്രമത്തിൽ ഉപ്പിന്റെ സാന്നിധ്യം കുറയുന്നതാണ് ഇതിന് കാരണമെന്നാണ് അവർ സംശയിക്കുന്നത്. അതുമാത്രമല്ല ഭക്ഷണക്രമത്തിൽ അയഡിന്റെ അളവ് കുറയുന്നതും ഇതിന് ഉത്തരവാദിയായേക്കാമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം തെളിയുന്നത് ഒരു ബില്യൺ ആളുകൾ ലോകമാകമാനം അയഡിന്റെ അപര്യാപ്തതകൊണ്ടുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്നു എന്നാണ്.
പ്രമോദ്കുമാർ വി.സി.
അവസാനം പരിഷ്കരിച്ചത് : 3/13/2020