തോളുകളുടെയും ഇടുപ്പുകളുടെയും പ്രവര്‍ത്തനശേഷി വളരെക്കുറയ്ക്കുന്നു. ഈ വിഭാഗത്തില്‍ ആങ്കൈലോസിങ് സ്‌പോന്‍ഡിലൈറ്റിസ് ആണ് സാധാരണയായി കണ്ടുവരുന്ന വാതരോഗം.
ഒരു കൂട്ടം വാതരോഗങ്ങളുടെ പേരാണ് സ്‌പോണ്‍ണ്ടൈലോ ആര്‍ത്രൈറ്റിസ്. നട്ടെല്ലിനെ ബാധിക്കുന്നതിനാല്‍ ഇതു മറ്റു വാതരോഗങ്ങളില്‍നിന്നും വ്യത്യസ്തമാണ്. ഈ അസുഖം കാലുകളുടെയും കൈകളുടെയും സന്ധികളെ ബാധിച്ചെന്നു വരാം. ചര്‍മ്മം, ആമാശയം, കണ്ണ് എന്നീ അവയവങ്ങളെയും ബാധിക്കാം.
ഈ രോഗം പ്രധാനമായും രണ്ടു രീതിയില്‍ രോഗികളില്‍ പ്രത്യക്ഷപ്പെടുന്നു.
1. നട്ടെല്ലില്‍ വേദനയും പിരിമുറുക്കവും ഉണ്ടാക്കുന്നു. ചില വകഭേദങ്ങള്‍ കാലുകളിലെയും കൈകളിലേയും സന്ധികളില്‍ വേദനയും നീര്‍ക്കെട്ടും ഉണ്ടാക്കുന്നു.
2. എല്ലുകളുടെ തകര്‍ച്ചയ്ക്ക് കാരണമാകാം. അതുവഴി നട്ടെല്ലിന്റെ രൂപത്തിലും ഘടനയിലും വികൃതമാക്കുന്നു. തോളുകളുടെയും ഇടുപ്പുകളുടെയും പ്രവര്‍ത്തനശേഷി വളരെക്കുറയ്ക്കുന്നു. ഈ വിഭാഗത്തില്‍ ആങ്കൈലോസിങ് സ്‌പോന്‍ഡിലൈറ്റിസ് ആണ് സാധാരണയായി കണ്ടുവരുന്ന വാതരോഗം. ഈ അസുഖം പ്രധാനമായി നട്ടെല്ലുകളെ ബാധിക്കുന്നു.
ആങ്കൈലോസിങ് സ്‌പോണ്‍ണ്ടിലൈറ്റിസ് പാരമ്പര്യമായാണ് ഉണ്ടാകുന്നത്. പലതരം ജീനുകള്‍ ഈ അസുഖം ഉണ്ടാകാന്‍ കാരണമാകുന്നു. മുപ്പത് തരം ജീനുകള്‍ രോഗകാരണമായി ഇതുവരെ കണ്ടുപിടിച്ചിട്ടുണ്ട്. പ്രധാനമായി ഈ അസുഖമുണ്ടാകുന്ന ജീന്‍ എച്ച് എല്‍ എ ബി 27 ആണ്.
എന്ററോപ്പതിക് ആര്‍ത്രൈറ്റിസ് ഈ കൂട്ടം അസുഖങ്ങളിലെ മറ്റൊരു തരം വാതരോഗമാണ്. ആമാശയത്തെ ബാധിക്കുന്ന രണ്ടുതരം അസുഖങ്ങളാണ് ഈ വാതരോഗം ഉണ്ടാകാന്‍ കാരണമാകുന്നത്.
1. അള്‍സെറേറ്റീവ് കൊളൈറ്റിസ്
2. ക്രോണ്‍സ് ഡിസീസ്
എച്ച്. എല്‍. എ ബി 27 ജീന്‍ ഉള്ളവരിലാണ് ഈ വാതരോഗം കൂടുതലായി കണ്ടുവരുന്നത്.
ആങ്കൈലോസിങ് സ്‌പോണ്‍ണ്ടിലൈറ്റിസ് സാധാരണയായി കൗമാരപ്രായത്തിലും ഇരുപതുകളിലും തുടങ്ങുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ ഈ അസുഖം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അസുഖം ബാധിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.
ശരിയായ രോഗനിര്‍ണയത്തിനു വേണ്ടി ഒരു റുമറ്റോളജിസ്റ്റിനെ കണ്ട് വിശദമായ പരിശോധന നടത്തേണ്ടത് രോഗസാധ്യതയുള്ളവര്‍ക്ക് ആവശ്യമാണ്.
രക്തപരിശോധന, എക്‌സറേ എന്നിവ ഡോക്ടര്‍ നിര്‍ദേശിച്ചെന്നു വരാം. എക്‌സറേയിലൂടെ രോഗനിര്‍ണയത്തിനാവശ്യമായ വിശദാംശങ്ങള്‍ ലഭ്യമാകുന്നില്ലെങ്കില്‍, ഡോക്ടര്‍ എം. ആര്‍. ഐ സ്‌കാന്‍ നിര്‍ദേശിക്കാന്‍ സാധ്യതയുണ്ട്. എം. ആര്‍.ഐ സ്‌കാന്‍ സന്ധികളെ കുറച്ചുകൂടി വിശദമായി പഠിക്കാന്‍ സഹായിക്കും. വാതം തുടങ്ങുന്ന സന്ദര്‍ഭങ്ങളില്‍ വരുന്ന നേരിയ മാറ്റങ്ങളെ എം. ആര്‍. ഐ സ്‌കാനില്‍ തിരിച്ചറിയാന്‍ സാധിക്കുന്നു.
രക്തപരിശോധനയില്‍ എച്ച്. എല്‍. എ ബി 27 എന്ന ടെസ്റ്റിനു ആവശ്യപ്പെട്ടെന്നു വരാം. ഈ ടെസ്റ്റ് മാത്രം പോസിറ്റീവ് ആയി വന്നാല്‍ അസുഖമുണ്ടെന്നു സ്ഥിരീകരിക്കാനാകില്ല. എന്നാല്‍ വ്യക്തമായ ലക്ഷണമുള്ളവരില്‍ ഈ ടെസ്റ്റ് പോസിറ്റീവാണെങ്കില്‍ ഇതു രോഗമുണ്ടെന്നുള്ളതിന്റെ സൂചനയാണ്. മാത്രമല്ല, അസുഖത്തിന്റെ ചില ലക്ഷണങ്ങളുമായി എച്ച്. എല്‍. എ ബി 27 എന്ന ജീനിന് ബന്ധമുണ്ട്.
ഫിസിയോതെറാപ്പി, വ്യായാമം എന്നിവ ചികിത്സയുടെ പ്രധാന ഘടകങ്ങളാണ്. വ്യായാമം നട്ടെല്ലിന്റെ പ്രവര്‍ത്തനശേഷി നിലനിര്‍ത്താനും ചലനക്ഷമത കൂട്ടാനും സഹായിക്കുന്നു. വാതം ചികിത്സിക്കാന്‍ പലതരം മരുന്നുകളുണ്ട്. സന്ധികളിലെ വേദനയും നീര്‍ക്കെട്ടും കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു.
ബയോളജിക് ഇന്റക്‌റ്റോ ണിക്‌സ് എന്നു വിശേഷിപ്പിക്കുന്ന ചികിത്സാ രീതി ഈ അസുഖത്തിന്റെ ചികിത്സ രീതിയില്‍ തന്നെ വലിയ വിപ്ലവം ഉണ്ടാക്കി. ഈ അസുഖം ബാധിച്ച നിസഹായരായ രോഗികളെ പലരേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഈ മരുന്നുകള്‍ക്ക് സാധിച്ചു. എന്നാല്‍ ഇവ സൂക്ഷ്മമായി ഉപയോഗിക്കേണ്ടതുകൊണ്ട് ഒരു റുമറ്റോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം മാത്രം മരുന്നുകള്‍ സ്വീകരിക്കേണ്ടതുണ്ട്.
അസ്ഥിക്ഷയം : -
അന്‍പത് ശതമാനം ആങ്കൈലോസിങ് സ്‌പോണ്‍ണ്ടിലോസിസ് ബാധിച്ച രോഗികളിലും അസ്ഥിക്ഷയം ഉണ്ടാകുന്നു. അസ്ഥിക്ഷയം നട്ടെല്ലില്‍ വിള്ളലുണ്ടാകാന്‍ കാരണമായേക്കാം.
യുവിഐറ്റിസ് : -
കണ്ണുകളില്‍ വേദനയും ചുവപ്പുമായി പ്രത്യക്ഷപ്പെടുന്ന കണ്ണിന്റെ ഈ അവസ്ഥ 40 ശതമാനം സ്‌പോന്‍ഡിലോ ആര്‍ത്രൈറ്റിസ് രോഗികളില്‍ കണ്ടുവരു
ന്നു.
a. ഹൃദയവാല്‍വുകളില്‍ വാല്‍വുലൈറ്റിസ് ഉണ്ടാകാം.
b. ആമാശയത്തെയും അസുഖം ബാധിച്ചെന്നു വരാം.
ഡോ. ഏബ്രഹാം മോഹന്‍
റുമറ്റോളജിസ്റ്റ്
കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം
അവസാനം പരിഷ്കരിച്ചത് : 6/20/2020