অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

റൊട്ടേറ്റർ കഫ് പരുക്കുകൾ

തോൾ സന്ധിയെ ചുറ്റിയുള്ള ഒരു കൂട്ടം മസിലുകളും സ്നായുക്കളുമാണ് റൊട്ടേറ്റർ കഫ്.

ഇനി പറയുന്ന നാല് മസിലുകൾ ചേർന്നാണ് റൊട്ടേറ്റർ കഫ് രൂപംകൊള്ളുന്നത്;

  • സപ്രാസ്പൈനേറ്റസ്
  • ഇൻഫ്രാസ്പൈനേറ്റസ്
  • സബ്സ്ക്യാപുലാരിസ്
  • ടെറിസ് മൈനർ

കൈകൾ ഉയർത്തുന്നതിനും കൈത്തണ്ട ചുഴറ്റുന്നതിനും റൊട്ടേറ്റർ കഫ് സഹായിക്കുന്നു. ഈ സമയത്ത് തോൾ സന്ധിക്കുള്ളിലെ ബോളിന് സ്ഥിരത ലഭിക്കുന്നത് ഇവയുടെ പ്രവർത്തനഫലമായാണ്. പരുക്കുകൾ പറ്റുന്നതിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള മസിലുകളാണിവ.

കാരണങ്ങൾ

റൊട്ടേറ്റർ കഫ് പരുക്കുകളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

  • ടെൻഡിനൈറ്റിസ്: സ്നായുക്കൾക്ക് കോശജ്വലനം സംഭവിക്കുന്നു.
  • ബുർസൈറ്റിസ്: ബുർസ എന്ന ദ്രവം നിറഞ്ഞ ചെറിയ സഞ്ചിക്ക് കോശജ്വലനം സംഭവിക്കുന്നു.
  • റൊട്ടേറ്റർ കഫ് ടിയർ: പരുക്ക് അല്ലെങ്കിൽ ആഘാതം മൂലം മസിലുകളെ ബന്ധിപ്പിക്കുന്ന സ്നായുക്കൾ ഭാഗികമയോ പൂർണമായോ പൊട്ടുന്നു.

ബാഡ്മിന്റൺ, ടെന്നിസ്, ബേസ്ബോൾ പോലെയുള്ള കായിക ഇനങ്ങളിൽ ഏർപ്പെടുന്നവർ, പെയിന്റർമാർ, ആശാരിമാർ തുടങ്ങി കൈകൾ തുടർച്ചയായി ചലിപ്പിക്കേണ്ടിവരുന്നവരിൽ ഇത്തരം പരുക്കുകൾ സാധാരണമായിരിക്കും.

ലക്ഷണങ്ങൾ

ലക്ഷണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

  • ബാധിക്കപ്പെട്ട ചുമലിൽ ആഴത്തിൽ കടുത്ത വേദന
  • കയ്യ് പിന്നോട്ട് ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ട്
  • കൈത്തണ്ട ഉയർത്തുന്നതിനു ബുദ്ധിമുട്ട്
  • ബാധിക്കപ്പെട്ട കൈയുടെ ഭാഗം ചരിഞ്ഞ് കിടന്ന് ഉറങ്ങാൻ കഴിയാതിരിക്കുക
  • ചുമലുകൾക്ക് ശക്തിയില്ലാത്തതായി തോന്നുകൃ

സ്ഥിരീകരണം

തൊഴിൽസ്ഥലത്തെ ശാരീരിക പ്രവർത്തനങ്ങളെക്കുറിച്ച് ഡോക്ടർ ചോദിച്ചു മനസ്സിലാക്കും. മിക്കപ്പോഴും ഇതാവും പ്രധാന കാരണം. കൈയുടെ ചലനശേഷിയും വിലയിരുത്തും.

എല്ലുകളിൽ മുഴകൾ ഉണ്ടോയെന്ന് മനസ്സിലാക്കുന്നതിനായി കൈത്തണ്ടയുടെ എക്സ്-റേ എടുക്കും. ഇത്തരത്തിൽ ഉണ്ടാകുന്ന വളർച്ചകൾ സ്നായുക്കളിൽ ഉരസുന്നതും വേദനയ്ക്ക് കാരണമാകാം.

സോഫ്റ്റ് ടിഷ്യൂകൾ, സ്നായുക്കൾ, മസിലുകൾ എന്നിവ പരിശോധിക്കുന്നതിനായി എം‌ആർഐ എടുക്കാൻ നിർദേശിച്ചേക്കാം. കീറലുകളും പൊട്ടലുകളും മറ്റും വിലയിരുത്താൻ ഇത് സഹായിക്കും.

ചികിത്സയും പ്രതിരോധവും

ചികിത്സ (Treatment)

വിശ്രമം മുതൽ ശസ്ത്രക്രിയ വരെയുള്ള ചികിത്സകളായിരിക്കും ഇതിനായി നിർദേശിക്കുക.

ചികിത്സയിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

  • നീര് കുറയ്ക്കുന്നതിനായി കോൾഡ് പായ്ക്കുകൾ വയ്ക്കാൻ നിർദേശിക്കാം.
  • ബാധിക്കപ്പെട്ട കൈത്തണ്ടയ്ക്ക് വിശ്രമം നൽകുന്നതിനായി സ്ല്ലിംഗിൽ ഇടുക.
  • ഫിസിക്കൽ തെറാപ്പി: ചുമലിനുള്ള വ്യായാമങ്ങൾ
  • ആന്റി-ഇൻഫ്ളമേറ്ററി മരുന്നുകൾ
  • സ്റ്റിറോയിഡ് കുത്തിവച്ച് കോശജ്വലനം കുറയ്ക്കുക
  • ശസ്ത്രക്രിയ: സ്നായുക്കളുടെ പൊട്ടൽ ഗുരുതരമാണെങ്കിലും പൂർണമാണെങ്കിലും ശസ്ത്രക്രിയ നടത്തുന്നു.

പ്രതിരോധം (Prevention)

  • തോളുകൾക്ക് നിരന്തര അധ്വാനം നൽകുന്ന കായിക താരങ്ങളും തൊഴിലാളികളും ഇടവേളകൾ എടുത്ത് കൈകകൾക്ക് വിശ്രമം നൽകേണ്ടതുണ്ട്.
  • തോളുകൾക്ക് മെച്ചപ്പെട്ട ചലനവും ശക്തിയും നൽകാൻ സഹായിക്കുന്ന സ്ട്രെച്ചുകളും വ്യായാമങ്ങളും ഡോക്ടറിൽ നിന്ന് മനസ്സിലാക്കുക.

സങ്കീർണതകൾ

റൊട്ടേറ്റർ കഫ് പരുക്ക് ചികിത്സിച്ചില്ലെങ്കിൽ,

  • കാഴ്ചശക്തി സ്ഥിരമായി നഷ്ടമാകും
  • തോളിലെ സന്ധി നശിക്കുന്നു
  • തോൾ വേദന

അടുത്ത നടപടികൾ

മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.

കടപ്പാട് : മോഡസ്റ്റ

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate