പ്രതിവര്‍ഷം കേരളത്തില്‍ മുപ്പതിനായിരത്തോളം ആളുകള്‍ ക്യാന്‍സര്‍ബാധിതരാകുന്നു എന്നാണ് കണക്ക്. സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നത് സ്തനാര്‍ബുദമാണ്. ക്യാന്‍സര്‍ എന്ന രോഗത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യുന്നതുകൊണ്ടും അര്‍ബുദത്തിന് ചികിത്സയില്ല എന്ന മിഥ്യാധാരണ പടര്‍ത്താന്‍ ചില ഭാഗത്തുനിന്നെങ്കിലും ശ്രമങ്ങളുണ്ടാകുന്നതും ഈ രോഗത്തെക്കുറിച്ച് സമൂഹത്തില്‍ ഭീതിപടര്‍ത്തുന്നു..
യഥാര്‍ഥത്തില്‍ രണ്ടു കാര്യങ്ങള്‍കൊണ്ടാണ് ഇന്ന് നമ്മള്‍ ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യുന്നത്. ഒന്ന്, ആധുനിക വൈദ്യശാസ്ത്രത്തിലുണ്ടായ മുന്നേറ്റങ്ങള്‍കൊണ്ട് മുമ്പത്തെക്കാള്‍ കൂടുതല്‍ രോഗനിര്‍ണയ സംവിധാനങ്ങള്‍ ലഭ്യമാണ്. രണ്ട്, ചെറിയ തോതിലെങ്കിലും അര്‍ബുദം ഉണ്ടാകുന്ന തോതും കൂടിയിട്ടുണ്ട്.
പ്രാരംഭഘട്ടത്തിലേ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍കഴിയുന്നതാണ് മിക്കതരത്തിലുള്ള അര്‍ബുദവും. രോഗം കൂടുതല്‍ ബാധിചുകഴിഞ്ഞാല്‍ മാത്രമാണ് ചിലപ്പോള്‍ ഭേദമാക്കാന്‍ കഴിയാതെവരുന്നത്. എങ്കില്‍പ്പോലും നിയന്ത്രിച്ചുനിര്‍ത്താന്‍ ഇന്നത്തെ ചികിത്സക്ക് സാധിക്കുന്നുണ്ട്.
അതിന്റെ കാരണങ്ങളും ലക്ഷണങ്ങളും ചികിത്സാരീതികളും പരിശോധിക്കാം.
കാരണങ്ങള്‍
ലക്ഷണങ്ങള്‍
മാറിടത്തില്‍ കണ്ടുവരുന്ന എല്ലാ മുഴകളും അര്‍ബുദം ആകണമെന്നില്ല. പക്ഷേ ഏറ്റവും അടുത്തുള്ള ഡോക്ടറെക്കണ്ട് അര്‍ബുദമല്ലെന്ന് ഉറപ്പുവരുത്തേതുണ്ട്.
സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍
ണമായും ചികിത്സിച്ചു ഭേദമാക്കാനും കഴിയുന്ന രോഗം മാത്രമാണ് സ്തനാര്‍ബുദം.
ചികിത്സാരീതികള്‍ :
ചികിത്സാരീതികള്‍: സര്‍ജറി, കീമോതെറാപ്പി, റേഡിയേഷന്‍, ഹോര്‍മോണല്‍ തെറാപ്പി എന്നിവയാണ് പ്രധാനപ്പെട്ട ചികിത്സാരീതികള്‍. ഇവയില്‍ ഏതൊക്കെ വേണം, ഏതൊക്കെ ക്രമത്തില്‍ ഉപയോഗിക്കണം എന്നതൊക്കെ രോഗത്തിന്റെ സ്റ്റേജ്, ഏതുതരം സ്തനാര്‍ബുദമാണ്, രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും.
എങ്ങനെ പ്രതിരോധിക്കാം
ഭക്ഷണനിയന്ത്രണം: ചിട്ടയായ ‘ഭക്ഷണക്രമം സ്തനാര്‍ബുദ പ്രതിരോധത്തിന് സഹായകമാകുന്നു. ഇലകള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ‘ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ആറുമാസമെങ്കിലും മുലയൂട്ടുന്നത് സ്തനാര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കുന്നതാണ്.
വ്യായാമം: ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നവരില്‍ അര്‍ബുദം വരാനുള്ള സാധ്യത കുറയുന്നു.
നേരത്തെ കണ്ടെത്താം; ചികിത്സിച്ചുമാറ്റാം
ലളിതമായ സ്തനപരിശോധനകൊണ്ടുതന്നെ രോഗം കണ്ടുപിടിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്കുതന്നെ സ്വയം ചെയ്യാവുന്നതാണ്. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ഡോക്ടറുടെ സഹായം തേടാവുന്നതാണ്.
2. മാമ്മോഗ്രാം :
തുടക്കത്തിലേതന്നെ സ്തനാര്‍ബുദം കണ്ടുപിടിക്കാന്‍ ഈ പരിശോധന വളരെയേറെ സഹായകമാണ്. ഒരു പ്രത്യേകതരം തൃമ്യ ലേരവിശൂൌല ഉപയോഗിച്ച് മാറിലെ മുഴകളെ കണ്ടെത്തുന്ന രീതിയാണിത്. വളരെ ചെലവുകുറഞ്ഞതും ലളിതവുമാകയാല്‍ സ്തനാര്‍ബുദം തുടക്കത്തിലേ കണ്ടുപിടിക്കാനുള്ള സ്ക്രീനിങ് പ്രോഗ്രാമുകള്‍ക്ക് ഇതാണ് ഉപയോഗിക്കുന്നത്.
പാശ്ചാത്യരാജ്യങ്ങളില്‍ 40 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകളും മൂന്നുവര്‍ഷത്തിലൊരിക്കലും 50 വയസ്സിനു മുകളില്‍ എല്ലാ വര്‍ഷവും ഈ പരിശോധന നിര്‍ബന്ധമായും ചെയ്യണമെന്ന് നിയമമുണ്ട്. അതുകൊണ്ടുതന്നെ സ്തനാര്‍ബുദംമറ്റ് ശരീരഭാഗങ്ങളിലേക്ക് പടരുന്നതിനു മുമ്പുതന്നെ കണ്ടുപിടിക്കാനും പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാനും കഴിയുന്നതുമാണ്.
3. അള്‍ട്രാസൌണ്ട് സ്കാന്‍
4.എഫ്എന്‍എസി/ബയോപ് സി: ചെറിയൊരു സൂചികൊണ്ട് മുഴയിലെ ഒരുഭാഗം എടുത്ത് പരിശോധിക്കുന്ന രീതിയാണ് ബയോപ്സി. ഇങ്ങനെ എടുക്കുന്ന ഭാഗം മൈക്രോസ്കോപ്പിലൂടെ നോക്കി അതില്‍ അര്‍ബുദകോശങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്. ലളിതമായതും രോഗം സ്ഥിരീകരിക്കാന്‍ ഉതകുന്നതുമായ ചികിത്സസാരീതിയെന്ന നിലയില്‍ ബയോപ്സി വളരെ ഉപകാരപ്രദമാണ്.
എംആര്‍ഐ സ്കാന്‍
സ്തനാര്‍ബുദ നിര്‍ണയത്തിന് സഹായിക്കുന്ന മറ്റൊരു പരിശോധനയാണ് എംആര്‍ഐ സ്കാന്‍. 40 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകളില്‍ രോഗനിര്‍ണയത്തിന് എംആര്‍ഐ സ്കാനോ അള്‍ട്രാസൌണ്ട് സ്കാനോ ഉപയോഗപ്പെടാറുണ്ട്.
സ്തനാര്‍ബുദ സ്ക്രീനിങ്:
സ്തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍തന്നെ കണ്ടുപിടിക്കാന്‍ സ്ക്രീനിങ് പരിശോധനകള്‍ സഹായിക്കുന്നു. മറ്റു ഭാഗങ്ങളിലേക്ക് പടരുന്നതിനുമുമ്പ് കണ്ടെത്താനാകുമെന്നതുകൊണ്ടുതന്നെ പൂര്‍ണമായി രോഗം ഭേദമാക്കാനുമായേക്കാം. ഇഹശിശരമഹ ആൃലമ ഋഃമാശിമശീിേ/സ്വയം സ്തനപരിശോധനയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സ്ത്രീകള്‍ക്ക് ഒരു കണ്ണാടിയുടെ മുന്നില്‍നിന്ന് കൈയുടെ പരന്ന പ്രതലംകൊണ്ട് മാറില്‍ എന്തെങ്കിലും പ്രകടമായ വ്യത്യാസമോ മുഴകളോ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. സംശയകരമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വിദഗ്ധ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഇത് മാസത്തിലൊരിക്കലെങ്കിലും ചെയ്യേണ്ടതാണ്. 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ ഒരിക്കലെങ്കിലും മാമോഗ്രഫി ടെസ്റ്റ് ചെയ്യേണ്ടതാണ്.
ക്യാന്‍സറിനെ‘ഭയപ്പെടേണ്ടതില്ല. കൃത്യമായ അറിവും ശ്രദ്ധയുമുണ്ടെങ്കില്‍ പ്രതിരോധിക്കാനും അഥവാ വന്നാല്‍തന്നെ പൂര്‍ണമായും ചികിത്സിച്ചുമാറ്റാനുമാവും.
(തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റാണ് ലേഖകന്‍)
ക്യാന്‍സര്‍ കഴിഞ്ഞാല്‍ കേരളത്തിലെ ആരോഗ്യപ്രശ്നങ്ങളില്‍ രണ്ടാംസ്ഥാനത്തുള്ളത് ഹൃദ്രോഗമാണ്. ഇതിനുകാരണം കൊളസ്ട്രോളാണ്. മറ്റ് രോഗങ്ങളില്‍നിന്ന് വ്യത്യസ്തമായി കൊഴുപ്പിന്റെ പ്രത്യേകത ഇത് അമിതമായാലും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുമെന്നതാണ്.
ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ 2005ലെ കണക്ക് പ്രകാരം കേരളത്തില്‍ 28.1 ശതമാനം സ്ത്രീകള്‍ക്കും 17.8 ശതമാനം പുരുഷന്മാര്‍ക്കും പൊണ്ണത്തടിയുണ്ട്. അമിതവണ്ണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് രണ്ടാംസ്ഥാനക്കാരാണ് കേരളീയര്‍. ഒന്നാംസ്ഥാനം പഞ്ചാബും. ദരിദ്ര–സമ്പന്ന വ്യത്യാസമില്ലാതെ കേരളത്തിലെ 30 ശതമാനത്തോളംപേര്‍ അമിതമായി തടിയുള്ളവരാണ്. ലോകാരോഗ്യസംഘടനയുടെ (ണഒഛ) ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഡോ. ബോബ് കിം ഫാര്‍ലെ പറഞ്ഞു, "ഇന്ത്യ ഭാരം ചുമക്കുകയാണ്.'' യുവാക്കളില്‍ അമിതഭാരം വര്‍ധിച്ചുവരുന്ന അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ഈ പ്രസ്താവം കേരളത്തിനായിരിക്കും കൂടുതല്‍ യോജിക്കുക. പൊണ്ണത്തടി മിക്ക രോഗങ്ങളുടെയും വാസസ്ഥലമാണ്.
കൊളസ്ട്രോള്‍ തലസ്ഥാനം
അമ്പത് ശതമാനം കൊളസ്ട്രോള്‍ രോഗികളുമായി കേരളം ഇന്ത്യയിലെ അമിത കൊളസ്ട്രോളിന്റെ തലസ്ഥാനമായി മാറിയിരിക്കുകയാണ്. 30 വയസ്സ് കഴിഞ്ഞ മലയാളികളില്‍ പകുതിപേരും കൊളസ്ട്രോള്‍ പരിധി പിന്നിട്ടവരാണ്. കേരളത്തിലെ 14 ജില്ലകളില്‍ ഏകദേശം 40,000 പേരില്‍ നടത്തിയ പഠനങ്ങളിലൂടെയാണ് ഈ ഞെട്ടിക്കുന്ന വസ്തുത പുറത്തുവന്നത്. ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്– 60 ശതമാനം പേര്‍. ഏറ്റവും കുറവ് ഇടുക്കിയില്‍– 36 ശതമാനം. നഗരവല്‍ക്കരണം കൂടിയ പ്രദേശങ്ങളിലാണ് കൊളസ്ട്രോള്‍ കൂടുന്നത്്. വ്യായാമക്കുറവ്, പരമ്പരാഗത ഭക്ഷണക്രമത്തിലെ വ്യതിയാനം എന്നിവയൊക്കെയാണ് പ്രധാന കാരണം.
ജില്ലാതലത്തിലെ കൊളസ്ട്രോള്‍ നിരക്ക് നോക്കുമ്പോള്‍ എറണാകുളംമുതല്‍ വടക്കോട്ട് മലയോരജില്ലയായ വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും കൊളസ്ട്രോള്‍നില കേരള ശരാശരിയെക്കാള്‍ (50 ശതമാനം) കൂടുതലാണ്. സമാനസാഹചര്യം തെക്കന്‍ ജില്ലകളില്‍ കാണാനാകുന്നത് തിരുവനന്തപുരത്താണ്. ഇതിന് കാരണം ഈ ജില്ലകളില്‍ കൊഴുപ്പേറിയ മാംസാഹാരത്തിന്റെ ഉപയോഗം കൂടുതലാണ്. ഒരുദിവസം 5000 ടണ്‍ മാംസാഹാരമാണ് കേരളീയര്‍ കഴിക്കുന്നത്. ഇതില്‍ കൂടുതലും വടക്കന്‍ ജില്ലക്കാരാണ്. സവിശേഷമായ മറ്റൊരു കാര്യം ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ളതും ഈ ജില്ലകളിലാണ്. അതുകൊണ്ടുതന്നെ വ്യായാമക്കുറവ് കൂടുതലുള്ളതായി കണക്കാക്കാം. നഗരവല്‍ക്കരണം, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണശീലം ഇതെല്ലാം ഇവിടെ കൂടുതലാണ്.
വളരെ ചെറുപ്പംമുതല്‍തന്നെ കേരളത്തിലെ കുട്ടികളില്‍ കായികക്ഷമത വളരെ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരള സര്‍ക്കാര്‍ ആരോഗ്യസംബന്ധമായ കാര്യക്ഷമതാ പരിശോധന നടത്തിയതിന്റെ ഫലം വളരെ ശോചനീയമായിരുന്നു. കുട്ടികളിലെ ഈ കായികക്ഷമതക്കുറവ് അവര്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ശരീരത്തില്‍ കൊളസ്ട്രോള്‍ അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു.
മിത്രം ശത്രുവാകുമ്പോള്‍
നമ്മുടെ ആരോഗ്യം നിലനിര്‍ത്താന്‍ കൊഴുപ്പ് മനുഷ്യശരീരത്തിന് അത്യന്താപേക്ഷിതമാണ്. പക്ഷേ, ആ മിത്രം അമിതമാകുമ്പോഴാണ് അത് ശത്രുവായി മാറുന്നത്. ശരീരത്തില്‍ ഭക്ഷണത്തിലൂടെ ഊര്‍ജം ഉപയോഗിക്കപ്പെടാതാകുമ്പോള്‍ അത് കൊഴുപ്പായി അടിഞ്ഞുകൂടും. ദിവസവും ആവശ്യമുള്ള ഭക്ഷണംമാത്രം കഴിച്ചാല്‍ അധിക കൊഴുപ്പ് ഉണ്ടാകുകയില്ല. ആരോഗ്യം സുരക്ഷിതമായിരിക്കും. ഭക്ഷണശീലം മാറ്റുക എന്നതാണ് ഏക പോംവഴി
കടപ്പാട് :വലിയശാല രാജു
ഇന്ന് റിപ്പോര്‍ട്ട്ചെയ്യുന്ന ക്യാന്‍സര്‍കേസുകളില്‍ 30–35% പേരിലും, ശരിയായ ഭക്ഷണരീതി സ്വീകരിച്ചിരുന്നുവെങ്കില്‍ രോഗം ഒഴിവാക്കാമായിരുന്നു എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ഭക്ഷണവും ക്യാന്‍സര്‍ബാധയും തമ്മിലുള്ള ബന്ധം വേര്‍തിരിക്കുക വളരെ സങ്കീര്‍ണമാണ്. പക്ഷേ പഠനങ്ങള്‍ തെളിയിക്കുന്നത് ചില ഭക്ഷണങ്ങള്‍ ക്യാന്‍സര്‍സാധ്യത കൂട്ടുമെന്നും, മറ്റു ചിലത് ക്യാന്‍സറിനെതിരെ പ്രവര്‍ത്തിക്കുമെന്നുമാണ്. എന്നാല്‍ ഒരു പ്രത്യേക ആഹാരം മാത്രമായി ക്യാന്‍സറിന് കാരണമാവില്ല. ഭക്ഷണത്തോടൊപ്പം മറ്റു പല ഘടകങ്ങളും പരിഗണിക്കണം.
ആഹാരരീതിക്കൊപ്പംതന്നെ ജീവിതരീതിയും, സാഹചര്യങ്ങളും ക്യാന്‍സര്‍ബാധയെ സ്വാധീനിക്കുന്നു. ഉദാ: പുകവലി, മദ്യപാനം, അമിതവണ്ണം, വ്യായാമക്കുറവ്, പാരമ്പര്യം.
അങ്ങനെ നോക്കുമ്പോള്‍ ശരിയായ ഭക്ഷണരീതിയും, ചിട്ടയായ ജീവിതരീതിയും ശീലമാക്കിയാല്‍ ഒരുപരിധിവരെ ക്യാന്‍സര്‍ എന്ന രോഗം വരാതിരിക്കാനും, വന്നുകഴിഞ്ഞാല്‍ രോഗത്തോട് പൊരുതി ജയിക്കാനുള്ള കഴിവും ലഭിക്കുന്നതായി മനസ്സിലാക്കാം. അതായത് രോഗം വരാതെനോക്കുകയാണ് രോഗംവന്ന്ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്.
ക്യാന്‍സര്‍ പ്രതിരോധവും ഭക്ഷണവും
ക്യാന്‍സര്‍ പ്രതിരോധത്തിന് സ്വീകരിക്കാവുന്ന ഒരു ഭക്ഷണരീതി ചോദിച്ചാല്‍ അതില്‍ പഴങ്ങളും പച്ചക്കറികളും, മുഴുധാന്യങ്ങളും നാരുകളും ധാരാളമായും, എന്നാല്‍ റെഡ്മീറ്റ്, അല്ലെങ്കില്‍ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, പൊരിച്ചതും വറുത്തതുമായ ആഹാരസാധനങള്‍ മിതമായും, ഒപ്പം ചിട്ടയായ വ്യായാമവും വേണമെന്നു പറയാം.
സൂപ്പര്‍ ഫുഡ്സ്, പഴങ്ങള്‍, പച്ചക്കറികള്‍
പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പോഷകഘടങ്ങള്‍ക്ക് ക്യാന്‍സറിനെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ഇവയിലെ കരോട്ടിനോയ്ഡ്സ്, ഫ്ളേവനോയ്ഡ്സ്, ഫൈറ്റോ കെമിക്കല്‍സ്, ഫൊലേറ്റ്സ്, ബീറ്റ കരോട്ടീന്‍, വിറ്റാമിന്‍ എ, സി, ഇ, കെ (carotenoids,flavanoids,phytochemicals,folates,beta carotene,vitA,C,E,K) എന്നിവ ആന്‍ഡിഓക്സിഡന്‍്സ് ആയി പ്രവര്‍ത്തിച്ച് കോശങ്ങളെ സംരക്ഷിക്കുകയും ഒപ്പം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ക്രൂസിഫെറസ് വെജിറ്റബിള്‍സ് (cruciferous vegitables) ആയ കാബേജ്, കോളിഫ്ളവര്‍, ബ്രോക്കോളി എന്നിവയിലെ ഡി ഐ എം എന്ന ആന്റി ഓക്സിഡന്റിന്റെ ക്യാന്‍സര്‍ പ്രതിരോധശേഷി പഠനങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്.
സിട്രസ് ഫ്രൂട്സ് ആയ ഓറഞ്ച്, മുസംബി, നാരങ്ങ എന്നിവയ്ക്കും, തക്കാളി, പേരയ്ക്ക എന്നിവയ്ക്കും ക്യാന്‍സറിനെ ചെറുത്തുനില്‍ക്കാന്‍ കഴിയും.
ചുരുക്കത്തില്‍ എല്ലാതരം പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും അടങ്ങിയ റെയിന്‍ബോ ഡയറ്റ് (rainbow diet) ആണ് ക്യാന്‍സര്‍ പ്രതിരോധത്തിനും, ചികിത്സാവേളയിലും ഉത്തമം. അതായത് എല്ലാ നിറങ്ങളിലും ഉള്ളവ ഒരുദിവസത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ഭക്ഷ്യവസ്തുക്കളിലെ വില്ലന്മാര്‍
ഭക്ഷണം തെരഞ്ഞെടുക്കുമ്പോഴും തയ്യാറാക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭാവിയിലെ ആരോഗ്യപ്രശ്നങ്ങള്‍ ഒരുപരിധിവരെ തടയാന്‍ സാധിക്കും.
എപ്പോഴും മുഴുധാന്യങ്ങള്‍, അതായത് തവിടോടുകൂടിയ അരി, തോടോടുകൂടിയ പയര്‍, പരിപ്പ്, കടല എന്നിവ തെരഞ്ഞെടുക്കാം. തൊലികളഞ്ഞ ധാന്യങ്ങള്‍ കഴിവതും ഒഴിവാക്കുക. ഉദാ: മൈദ, റവ, ധാന്യങ്ങളിലെ തവിടിലും തവിടെണ്ണയിലും അടങ്ങിയിരിക്കുന്ന ഒറിസാനോള്‍ (Oryzanol) എന്ന ആന്റി ഓക്സിഡന്റ് ഹൃദയത്തിനു (heart friendly) നല്ലതാണ്.
കൊഴുപ്പിന്റെയും പ്രിസര്‍വേറ്റീവ്സിന്റെയും അജിനാമോട്ടോയുടെയും അമിത ഉപയോഗം ശരീരത്തിലെ ഹോര്‍മോണിന്റെ അമിത ഉല്‍പ്പാദനത്തിന് കാരണമാകും. കൂടാതെ വറുത്തതും പൊരിച്ചതുമായ നോണ്‍വെജ് ഭക്ഷണവും, മൃഗക്കൊഴുപ്പും രാസവസ്തുക്കളും ചേര്‍ന്ന ബേക്കറിപലഹാരങ്ങള്‍, പലതരം നിറങ്ങള്‍ അഡിറ്റീവുകള്‍ എന്നിവ ചേര്‍ന്ന പാക്കറ്റ് ഫുഡ്ഡുകള്‍ എന്നിവ ക്യാന്‍സര്‍ ക്ഷണിച്ചുവരുത്തും.
ഉയര്‍ന്ന ചൂടില്‍ തയ്യാറാക്കുന്ന മാംസാഹാരത്തിന്റെ, പ്രത്യേകിച്ചും ബീഫ്, മട്ടണ്‍, കരള്‍ മുതലായ റെഡ്മീറ്റിന്റെ അമിത ഉപയോഗം കുടല്‍ ക്യാന്‍സറിന് കാരണമാകാം. കാരണം റെഡ്മീറ്റിലെ ഹീം (haem ) എന്ന ചുവന്ന ഘടകത്തിന് വയറിനുള്ളില്‍ ബാക്ടീരിയുമായി ചേര്‍ന്ന് ക്യാന്‍സര്‍ വരുത്താനുള്ള പ്രവണതയുള്ളതിനാല്‍ ബാര്‍ബിക്യൂ, ഗ്രില്‍ഡ് രീതിയില്‍ തയ്യാറാക്കുന്ന മാംസവിഭവങ്ങള്‍ വല്ലപ്പോഴും മാത്രം ഉപയോഗിക്കുക.
പണ്ട് വീട്ടില്‍തന്നെ തയ്യാറാക്കുന്ന ആവിയിലും വെള്ളത്തിലും വേവിച്ച ആഹാരത്തിനും, നാലുമണി പലഹാരങ്ങളും ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കുന്നവയായിരുന്നു. പഴകിയതും, ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതുമായ ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതുപോലെതന്നെ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ ഏതുതന്നെയായാലും അമിതമാവാതെ ശ്രദ്ധിക്കുക. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ ചൂടാക്കി വീണ്ടും വീണ്ടും ഉപയോഗികുന്നത് ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്ന് ഓര്‍ക്കുക.
സസ്യാഹാരത്തിന്റെ മേന്മകള്‍
ക്യാന്‍സര്‍ പ്രതിരോധത്തിന് എപ്പോഴും മുന്‍തൂക്കം നല്‍കുന്ന ഭക്ഷണം സസ്യാഹാരംതന്നെയാണ്. അതിനാല്‍ സസ്യാഹാരികള്‍ക്ക് ക്യാന്‍സര്‍സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറവായി കാണുന്നു. നമ്മുടെ ശരീരത്തില്‍ സ്വാഭാവികമായി കാണപ്പെടുന്ന പ്രതിരോധശക്തിയെ വെജിറ്റേറിയന്‍ ഭക്ഷണം വര്‍ധിപ്പിക്കുന്നു.
1970ല്‍ ബ്രിട്ടീഷ് ഫിസിഷ്യന്‍ ഡോ. ഡെന്നീസ് ബര്‍കിറ്റ് നടത്തിയ പഠനത്തില്‍, സസ്യാഹാരികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ കുടല്‍ ക്യാന്‍സറിന്റെ എണ്ണത്തില്‍ കുറവുള്ളതായി കണ്ടുപിടിച്ചു. കാരണം സസ്യാഹാരത്തില്‍ മാത്രം കാണപ്പെടുന്ന നാരുകള്‍, കുടലില്‍ ശേഖരിക്കപ്പെടുന്ന ആഹാരമാലിന്യങ്ങളെ വേഗത്തില്‍ ശരീരത്തില്‍നിന്ന് പുറന്തള്ളുന്നതിന് സഹായിക്കുന്നു.
ഭക്ഷണവും ക്യാന്‍സര്‍ ചികിത്സയും
ക്യാന്‍സര്‍ ചികിത്സാവേളയില്‍ മരുന്നിനൊപ്പംതന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഭക്ഷണവും. ചികിത്സാവേളയിലെ റേഡിയേഷന്‍, കീമോതെറാപ്പി, ചില പ്രത്യേക മരുന്നുകള്‍ എന്നിവ ചിലപ്പോള്‍ രോഗിയുടെ ശരീര അസ്വസ്ഥത കൂട്ടാന്‍ കാരണമാകുന്നു. പാര്‍ശ്വഫലങ്ങളായയ ഛര്‍ദി, വയറിളക്കം, വിശപ്പില്ലായ്മ, ദഹനക്കുറവ്, ക്ഷീണം എന്നിവമൂലം പലപ്പോഴും ശരിയായ പോഷണം ലഭിക്കാറില്ല.
ഓരോ രോഗിയുടെയും പോഷകാവശ്യങ്ങള്‍ ഡോക്ടറുടെയോ, ഡയറ്റീഷ്യന്റെയോ നിര്‍ദേശം അനുസരിച്ച് മനസ്സിലാക്കിയശേഷം, ഭക്ഷണം തയ്യാറാക്കാം.
പോഷകപ്രദമായ ഭക്ഷണം രോഗിക്ക് നല്‍കുന്നതിലൂടെ ശരീരത്തിന്റെ ബലവും രോഗപ്രതിരോധശേഷിയും വര്‍ധിപ്പിക്കാന്‍ സാധിക്കും. ശരിയായ ശരീരഭാരം നിലനിര്‍ത്തുന്നതിനും, മുറിവുകള്‍ വേഗത്തില്‍ സുഖംപ്രാപിക്കാനും പാര്‍ശ്വഫലങ്ങള്‍ അതിജീവിക്കാനും മികച്ച പോഷണം അനിവാര്യമാണ്.
മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജം, പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ് എന്നിവ ഇവര്‍ക്ക് ചികിത്സാവേളയില്‍ ആവശ്യമാണ്.
ഭക്ഷണത്തിലൂടെ മുന്‍കരുതല്‍
പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും നാരുകളും അങ്ങിയ ഭക്ഷണരീതി ശീലമാക്കുക. (rainbow diet).
ഫാസ്റ്റ്ഫുഡ്, നിറംചേര്‍ത്ത പാക്കറ്റ് ഫുഡ്, പഞ്ചസാര, ഉപ്പ്, റെഡ്മീറ്റ് എന്നിവ മിതമായി ഉപയോഗിക്കുക.
മഞ്ഞള്‍പ്പൊടി കൂടുതല്‍ ഉപയോഗിക്കുന്നത് ഫലപ്രദമായി കണ്ടുവരുന്നു. (പ്രതിരോധശക്തി + അയണിന്റെ കുറവിനും).
അമിതമായ ചൂടില്‍ പാകംചെയ്ത മാംസാഹാരവും, കരിഞ്ഞതും, പഴകിയതുമായ ഭക്ഷണവും ഒഴിവാക്കുക.
മദ്യപാനവും പുകവലിയും അമിതവണ്ണം ഉള്ളവരില്‍ ക്യാന്‍സറിനെ ക്ഷണിച്ചുവരുത്തും.
ശരീരഭാരം അമിതമാവാതെ നിത്യവും വ്യായാമം ശീലമാക്കുക.
പച്ചയ്ക്ക് കഴിക്കുന്ന പച്ചക്കറികളും, തൊലിയോടെ കഴിക്കുന്ന പഴങ്ങളും ഒരുമണിക്കൂര്‍ വിനാഗിരി/പുളി വെള്ളത്തില്‍ ഇട്ടുവച്ചശേഷം കഴുകുന്നത് അതില്‍ അടങ്ങിയ കീടനാശിനി നിര്‍വീര്യമാക്കാന്‍ സഹായിക്കും.
വീട്ടില്‍ ഒരു അടുക്കളത്തോട്ടം എന്നത് പ്രാവര്‍ത്തികമാക്കിയാല്‍ വിഷരഹിത പച്ചക്കറി ഉപയോഗം സാധ്യമാകും.
കടപ്പാട് : അനുമാത്യു
(തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയില്‍ ഡയറ്റീഷ്യനാണ് ലേഖിക)
ഏതെങ്കിലും ഒരു ആഹാരം കഴിച്ചാല്‍, അത് ആമാശയസ്ഥമായിക്കിടന്ന് ദോഷങ്ങളെ ഇളക്കിയിട്ട്, ആഹാരവും ഉല്‍ക്ളേശിതമായ ദോഷങ്ങളും പുറത്തുപോകാതെയിരിക്കുന്ന സ്ഥിതിയുണ്ടാക്കുകയും ചെയ്യുമ്പോള്‍, ആ ആഹാരത്തെ വിരുദ്ധാഹാരം എന്നുപറയുന്നു. വിരുദ്ധമായ ആഹാരം വിഷംപോലെയോ കൂട്ടുവിഷംപോലെയോ (ഗരം) ആണ്. ദഹനാനന്തരം ഈ വിഷം രസാദികളായ ധാതുക്കളെയൊക്കെയും വിഷലിപ്തമാക്കുന്നു. അങ്ങിനെ ധാതുക്കള്‍ക്ക് വിപരീതഗുണമുള്ളതായി മാറും. ശരീരത്തിന് ഹാനികരമായതെന്തും ആമാശയത്തിലേക്കു ചെന്നുപെട്ടാല്‍ അതിനെ ഛര്‍ദിരൂപേണയോ അതിസാരരൂപേണയോ പുറത്തുകളയാനുള്ള നൈസര്‍ഗികമായ കഴിവ് ശരീരത്തിനുണ്ട്. എന്നാല്‍ വിരുദ്ധാഹാരങ്ങളുടെ ഉപയോഗത്തില്‍ ശരീരത്തിന്റെ ഈ കഴിവ് അശക്തമാകുകയും ആഹാരരസവും, അതിനാല്‍ ഉല്‍ക്ളേശിതമായ ദോഷങ്ങളും അതുകൊണ്ടുതന്നെ ഉള്ളില്‍ തങ്ങിനില്‍ക്കുകയും ചെയ്യുന്നു. ഇത് അപ്പോള്‍തന്നെയോ ദീര്‍ഘകാലംകൊണ്ടോ രോഗങ്ങളെ ഉണ്ടാക്കും.
ആയുര്‍വേദത്തിലെ ചരകസംഹിത, സുശ്രുത സംഹിത തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളൊക്കെയും വിരുദ്ധാഹാരങ്ങളെക്കുറിച്ച് സുവിശദം പ്രതിപാദിച്ചിട്ടുണ്ട്. അഷ്ടാംഗസംഗ്രഹത്തില്‍ ഇത് പ്രത്യേക അധ്യായമായിത്തന്നെ വിവരിച്ചിരിക്കുന്നു. ഇന്ന് പല രോഗങ്ങളുടെയും കാരണം ആധുനിക വൈദ്യശാസ്ത്രംപോലും അജ്ഞാതം unknown)’എന്നു കൈമലര്‍ത്തുമ്പോള്‍, ഇവയില്‍ പലതിനും നിദാനം വിരുദ്ധാഹാര ശീലനമാണെന്ന് രോഗസമ്പ്രാപ്തിയെ കൃത്യമായി വിശദീകരിച്ച് ആയുര്‍വേദത്തിനു പറയാന്‍കഴിയുന്നുണ്ട്. അറിഞ്ഞും അറിയാതെയും സമൂഹത്തിലെ ഭൂരിപക്ഷം വ്യക്തികളും വിരുദ്ധാഹാരങ്ങള്‍ ഉപയോഗിക്കാറുണ്ട് എന്നതാണു സത്യം. ഒരുദാഹരണം: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍, അമ്മയുടെ സ്തന്യമോ കുപ്പിപ്പാലോ കുടിച്ചുകൊണ്ടിരിക്കുന്ന ശിശുവിനെ വാത്സല്യപൂര്‍വം അടുത്തുവിളിച്ച് മീന്‍ ചേര്‍ത്ത ചെറു ചോറുരുള വായിലേക്കു വച്ചുകൊടുക്കുന്നത് ശിശുക്കളുള്ള മിക്ക ഗൃഹങ്ങളിലും ഒരു സാധാരണ കാഴ്ചയാണ്. ആയുര്‍വേദ വിരുദ്ധാന്ന വിജ്ഞാനപ്രകാരം, പാലും മീനും ഒരുമിക്കുന്നത് വിരുദ്ധാഹാരമാണ്. കുട്ടിയുടെ ആമാശയത്തിലെ പാലും ഉടനെ ചെല്ലുന്ന മീനും തമ്മില്‍ കലരുന്നതോടെ അത് വിഷരൂപമാകും.
പലതവണ ഇങ്ങിനെ സംഭവിക്കുന്നുവെന്നു സങ്കല്‍പ്പിക്കുക. അകാരണമായി എന്നു മറ്റുള്ളവര്‍ പറയുംവണ്ണം കുട്ടിക്കു പനിയോ, ശ്വാസംമുട്ടോ, ഛര്‍ദിയോ, വയറിളക്കമോ, ത്വക്ക് രോഗങ്ങളോ, വിശപ്പില്ലായ്മയോ ഒക്കെ സംഭവിക്കുന്നു. ഈ രോഗങ്ങളെ കുട്ടി കഴിച്ച പാലും മീനുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കാറില്ല. ഇതുസംബന്ധിച്ചുള്ള ആയുര്‍വേദ വീക്ഷണം ഇനി പറയാം. പാല്‍ ശീതവീര്യവും മത്സ്യം ഉഷ്ണവീര്യവുമാണ്. വീര്യത്തിലെ ഈ പരസ്പരവിരുദ്ധത്വം കുട്ടിയുടെ ആമാശയത്തില്‍ പുതിയൊരു വിഷരൂപം ജനിപ്പിക്കുന്നു. അത് ദഹനാനന്തരം രക്തത്തില്‍ കലര്‍ന്ന് ശരീരമാകെ പ്രസരിക്കുന്നു. ഇനി ഇതേ ഭക്ഷണത്തിന് ആയുര്‍വേദം മറ്റൊരുതരത്തിലും വിരുദ്ധത്വം കല്‍പ്പിച്ചിരിക്കുന്നതു കേള്‍ക്കുക. പാല്‍ സ്വതവേ മധുരരസമുള്ളതാണ്. ദഹനശേഷവും (വിപാകം) അത് മധുരരസമായിത്തന്നെ തുടരുന്നു. മത്സ്യവും മധുരരസമാണ്. വിപാകത്തിലും മധുരമായി തുടരുന്നു. ദഹനത്തിലൂടെ രൂപംകൊള്ളുന്ന ഈ മധുരരസം, വേണ്ട അനുപാതത്തിലും കൂടുതലായിപ്പോകുന്നു. ഇത് അഭിഷ്യന്ദത്തിനു കാരണമാകും. കഫത്തെ വര്‍ധിപ്പിക്കുന്നു എന്നതാണ് അഭിഷ്യന്ദം. മത്സ്യം മഹാഭിഷ്യന്ദിയാണ്. (ചെമ്മീന്‍ മത്സ്യത്തെക്കാള്‍ അഭിഷ്യന്ദമുണ്ടാക്കുന്നതാണ്) ശൈശവം എന്നത് ത്രിദോഷങ്ങളില്‍ കഫത്തിന്റെ ആധിക്യമുള്ള പ്രായമാണ്. ആയതിനാല്‍ സ്വതവേ കഫാധിക്യമുള്ള ശിശുവില്‍, അഭിഷ്യന്ദിയായി മധുരരസം വരുന്നതോടെ കുട്ടിക്ക് കഫപ്രധാനമായ രോഗങ്ങള്‍ പിടിപെടുന്നു. കഫാധിക്യം കുട്ടിയുടെ സ്രോതസ്സുകളില്‍ കഫഉപലേപത്വം‘(coating)’ഉണ്ടാക്കുന്നത് രക്തചംക്രമണത്തില്‍പ്പോലും പ്രതിബന്ധമുണ്ടാക്കി വേറെ പല രോഗങ്ങളെയും ജനിപ്പിക്കാം. അതായത് വ്യാധിക്ഷമത്വം നശിക്കുന്നു.
മുതിര്‍ന്നവരും ഇക്കാര്യത്തില്‍ മോശക്കാരല്ല. മത്സ്യം കൂട്ടി ഊണുകഴിച്ചിട്ട് അതു ദഹിക്കും മുമ്പ് പാലോ, പാല്‍ ചേര്‍ത്ത ചായയോ കാപ്പിയോ, പാലുല്‍പ്പന്നമായ ഐസ്ക്രീമോ കഴിക്കുന്നവര്‍ ധാരാളമുണ്ട്. ഇവര്‍ക്കും മേല്‍പ്പറഞ്ഞ വീര്യവൈരുധ്യവും അഭിഷ്യന്ദവും രോഗങ്ങളെ ജനിപ്പിക്കും. രോഗപ്രതിരോധശേഷിയാകട്ടെ ഈ വിരുദ്ധാഹാരം സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ ചെറുക്കാനുള്ള മല്‍പ്പിടുത്തത്തില്‍പ്പെട്ട് ക്ഷീണിതമാകുന്നു. ആയതിനാല്‍ ഒരു കൊതുകു കടിച്ചാല്‍ ചിക്കുന്‍ ഗുനിയയോ, ഡെങ്കിപ്പനിയോ ഒക്കെ ബാധിക്കാന്‍ പാകത്തില്‍ ന്യൂനവ്യാധിക്ഷമത്വത്തില്‍ (deficiency of immunity))’അയാള്‍ പീഡിതനാകുന്നു. വിരുദ്ധാഹാരം ശീലിക്കാത്തയാളെയാണ്, ഇതേ കൊതുകുകള്‍ കടിക്കുന്നതെങ്കിലോ കൊതുകു നല്‍കുന്ന രോഗബീജത്തിന് അയാളുടെ വ്യാധിക്ഷമത്വത്തിന്റെ ശക്തിയില്‍ നിഷ്ക്രിയമായിരിക്കാനേ നിര്‍വാഹമുള്ളൂ എന്നതിനാല്‍ രോഗം വ്യക്തീഭവിക്കുന്നില്ല. ഒരേ സമൂഹത്തിലെ അല്ലെങ്കില്‍ ഒരു പ്രദേശത്തെ ചിലര്‍ക്ക് രോഗം വരുന്നു, ചിലര്‍ക്ക് വരുന്നില്ല എന്നതിന്റെ കാരണം വിരുദ്ധാഹാരത്തോടു ബന്ധപ്പെട്ടിരിക്കുന്നു എന്നു സാരം.
ഇനി, വിരുദ്ധാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അതു രോഗമുണ്ടാക്കണമെന്നില്ല. ഭക്ഷണം കഴിക്കുന്നതിനുമേല്‍ വീണ്ടും ഭക്ഷണം കഴിക്കുക (അധ്യശനം), ദഹനവൈഷമ്യം ഉണ്ടായിരിക്കുക (അജീര്‍ണം) എന്നിങ്ങനെയുള്ള വിരുദ്ധാന്ന ശീലികള്‍ക്ക് രോഗം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇങ്ങിനെയുള്ളവര്‍ക്ക് ആമവിഷം’ എന്നൊരു രോഗംതന്നെ ഉണ്ടാകുമെന്ന് ആയുര്‍വേദം ഓര്‍മിപ്പിക്കുന്നു. ആമാശയത്തില്‍, ദഹിപ്പിക്കപ്പെടാനായി എത്തുന്ന ഏത് ആഹാരവും, ജഠരാഗ്നിയുടെ മാന്ദ്യത്താല്‍ ആദ്യ ധാതുവായി (രസധാതു) വേണ്ടത്ര പരിണമിക്കാതെ ശേഷിക്കുന്നതാണ് ആമം. ആമത്തിനെ (ദഹിക്കാനുള്ള പദാര്‍ഥങ്ങള്‍) വഹിക്കുന്നു എന്നതുകൊണ്ടാണ് ആമാശയത്തിന് ആ പേരുണ്ടായതുതന്നെ. ക്രമേണ അത് ദഹിച്ചുപോകുന്നതോടെ അടുത്ത ആമാശയത്തിലേക്ക് (പച്യമാനാശയംsmall intestine-)) തുടര്‍പരിണാമത്തിന് അതു വിധേയമാകുന്നുണ്ട്. ആയുര്‍വേദ സിദ്ധാന്തപ്രകാരം ദഹനം ഒരു അനുസ്യൂത പ്രക്രിയയാണ്. രസധാതു രക്തമായി പരിണമിക്കുന്നതിനും ‘ധാത്വഗ്നികള്‍’ദീപ്തമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ അഗ്നികളുടെ മാന്ദ്യത്താലും ധാതുക്കളില്‍ അര്‍ധപാചിതമോ അപാചിതമോ ആയി ആമംരൂപപ്പെടാം.
ആമവിഷത്തിന്റെ’ സമ്പ്രാപ്തി ആമാശയത്തില്‍ത്തന്നെയാണു സംഭവിക്കുന്നത്. വിരുദ്ധാഹാരങ്ങള്‍ ശീലിക്കുകയും അധ്യശനം അഭ്യസിക്കുകയും അജീര്‍ണരോഗം ഉള്ളവനായിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ദുഷിച്ച് മലീമസമായിരിക്കുന്ന ആമാശയം ഇവയുടെ സങ്കലിതത്താല്‍ വിഷം ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥയിലായിരിക്കുന്നു. അതിസൂക്ഷ്മങ്ങളായ വിഷക്രിമികള്‍ രൂപപ്പെടുകയും ചെയ്യുന്നുണ്ട്. ഇവിടെ ഒരേസമയം ആമത്തെ ദഹിപ്പിക്കുന്നതും അതേസമയം വിഷത്തെ ശമിപ്പിക്കുന്നതുമായ ചികിത്സ ചെയ്യേണ്ടിവരുന്നു. ആമം’ദഹിപ്പിക്കാന്‍ തീക്ഷ്ണമായ ഔഷധങ്ങള്‍ പ്രയോഗിക്കണം; വിഷമാകട്ടെ അതിന്റെ പ്രകൃതിദത്തമായ ഗുണത്തില്‍ തീക്ഷ്ണ ഉഷ്ണസ്വഭാവമുള്ളതാണ്. ആമത്തെ ദഹിപ്പിക്കാന്‍ നടത്തുന്ന തീക്ഷ്ണമായ പ്രയോഗങ്ങള്‍ ആയതിനാല്‍ വിഷത്തെ വര്‍ധിപ്പിക്കും. എന്നാല്‍ വിഷത്തെ ശമിപ്പിക്കാന്‍ സ്നിഗ്ധശീതമായ ഔഷധങ്ങള്‍ പ്രയോഗിക്കാമെന്നുവച്ചാലോ, ആമം കഫദോഷ പ്രധാനമായതിനാല്‍, കഫത്തിന്റെ ഗുണമായ സ്നിഗ്ധശീതങ്ങളുടെ പ്രവേശനം ആമത്തെ വര്‍ധിപ്പിക്കുകയും ചെയ്യും. ചുരുക്കത്തില്‍ ഒന്നിനെ ശമിപ്പിക്കാന്‍ ചെയ്യുന്ന പ്രയോഗം മറ്റൊന്നിനെ വര്‍ധിപ്പിക്കും. ഈ സങ്കീര്‍ണാവസ്ഥകൊണ്ട് ഇത്തരം രോഗിയെ ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് ആയുര്‍വേദം കൈയെയ്യാഴിയുന്നുണ്ട്! ഇനി ഇത്രത്തോളം ഗുരുതരമായി ആമദോഷം ഇല്ലെങ്കില്‍പ്പോലും, ഉള്ള ആമവിഷം ശരീരധാതുക്കളിലേക്ക് കുറച്ചൊക്കെ പചിപ്പിക്കപ്പെട്ട് വ്യാപിച്ച് രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ളം എന്നീ ധാതുക്കളെയും വിഷപൂരിതമാക്കും.
ചുരുക്കത്തില്‍ വിരുദ്ധാഹാര ഉപയോഗം ഒരു നിത്യരോഗിയെ സൃഷ്ടിക്കുന്നുവെന്നു സാരം. വിരുദ്ധാന്നശീലിക്ക് പിടിപെടാവുന്ന രോഗങ്ങളുടെ ഒരുവലിയ പട്ടികതന്നെ ചരകന്‍ നല്‍കിയിട്ടുണ്ട്. ഷണ്ഡത്വം, അന്ധത, വിസര്‍പ്പം ((Herpes zoster-),--), ജലോദരം (Ascitis),വിസ്ഫോടനം(ശരീരത്തു പൊള്ളലുകള്‍),നീര്,
ഉന്മാദം,ഭഗന്ദരം, (Fistula), മോഹാലസ്യം, മദം,വയറുവീര്‍പ്പ്, ഗളഗണ്‍ഡം (Goiter-),
പാണ്ഡുരോഗം(Anemia), ആമവിഷം,ശ്വിത്രം (Laeukoderma), ത്വക്ക്രോഗങ്ങള്‍, ഗ്രഹണീരോഗം, ക്ഷയരോഗം, വിദ്രധി, രക്തപിത്തം, ജ്വരം,പീനസം(Sinusitis),വാതരക്തരോഗം,ആമവാതം (Rheumaticfever), അസൃഗ്ദരം (ആര്‍ത്തവകാലങ്ങളിലല്ലാത്തരക്തസ്രാവം), ആഭ്യന്തരകൃമി (Intestinalworms), അതിസാരം,അമ്ളപിത്തം
(Hyperacidity),മസൂരിക(കുരുക്കള്‍), വാതവ്യാധി (Rheumatic complaints),അശ്മരി(Urolithiasis), പ്രമേഹം,അര്‍ശസ്സ്,അര്‍ബുദം (Cancer),എന്നിവഅവയില്‍ പ്രധാനമാണ്. (തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് റിട്ടയേഡ് പ്രൊഫസറാണ് ലേഖകന്‍)
വിരുദ്ധാഹാര വിഭജനം
ചരകസംഹിതയില്‍ 18–തരത്തിലുള്ള
വിരുദ്ധാഹാര വിഭജനങ്ങളാണുള്ളത്.
ചരകസംഹിതയിലെ വിരുദ്ധാഹാരവിഭജനം
കടപ്പാട് : ഡോ.കെ ജ്യോതിലാല്‍
ഇന്ത്യന്‍ വനിതകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ക്യാന്‍സര്‍ സ്തനാര്‍ബുദമാണ്. ജനസംഖ്യാധിഷ്ഠിത ക്യാന്‍സര്‍ രജിസ്ട്രി (പിബിസിആര്‍) പ്രകാരം ഇന്ത്യന്‍ നഗരങ്ങളിലെ വനിതകളില്‍ കാണുന്ന ക്യാന്‍സറുകളില്‍ 25 മുതല്‍ 32 ശതമാനംവരെ സ്തനാര്‍ബുദമാണ്. വനിതകളിലെ ക്യാന്‍സര്‍ബാധയുടെ നാലിലൊന്ന് സ്തനാര്‍ബുദമാണ്. അത്മൂന്നിലൊന്നിലേക്ക്എന്നുവെന്നത് ആശങ്കപ്പെടുത്തുന്നു.
ഇന്ത്യയില്‍ സ്തനാര്‍ബുദം നിര്‍ണയിക്കപ്പെടുന്ന വനിതകളില്‍ പകുതിയോളം പേര്‍തുടര്‍ന്ന് മരണപ്പെടുകയും ചെയ്യുന്നു.വളരെ വൈകിയ വേളയിലാണ് ഇന്ത്യന്‍ വനിതകളില്‍ പലരിലും അര്‍ബുദബാധ കണ്ടെത്തുന്നത് എന്നതാണ് ഇതിനു പ്രധാന കാരണം. ഇതുകൊണ്ടുതന്നെ എന്തൊക്കെ ചികിത്സ ലഭിച്ചാലും അവര്‍ക്കിടയിലെ മരണനിരക്ക് താരതമ്യേന ഉയര്‍ന്നതാകും.
സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ അഭാവവും പരിശോധനയെക്കുറിച്ചുള്ള അവബോധമില്ലായ്മയുമാണ് ഇന്ത്യയില്‍ ഈ രോഗം താരതമ്യേന വൈകിയ അവസ്ഥയില്‍ മാത്രം കണ്ടെത്തുന്നതിന് ഇടയാക്കുന്ന പ്രധാന ഘടകങ്ങളെന്ന് സ്താനാര്‍ബുദ നിര്‍ണയരംഗത്ത് സ്പെഷ്യലൈസ്ചെയ്ത റേഡിയോളജിസ്റ്റ ഡോ. ശില്‍പ്പ ലാഡ് ചൂണ്ടിക്കാട്ടുന്നു.
സാധാരണമായ ചില ലക്ഷണങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവല്‍ക്കരിക്കുകയാണ് സ്തനാരോഗ്യ ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. സ്തനങ്ങളില്‍ വേദനയില്ലാതെ കാണപ്പെടുന്ന മുഴകള്‍, ഞെട്ടുകള്‍ വലിയല്‍, നിപ്പിളുകളില്‍നിന്ന് രക്തത്തോടുകൂടിയോ അല്ലാതെയോ പെട്ടെന്നുണ്ടാകുന്ന സ്രവങ്ങള്‍, സ്തനങ്ങളുടെ വലുപ്പത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍, ത്വക്കിലുണ്ടാകുന്ന ചുഴികള്‍ തുടങ്ങിയ ലക്ഷണങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കണം. അതുവഴി ഈലക്ഷണങ്ങള്‍വളരെ നേരത്തെത്തന്നെ മനസ്സിലാക്കാന്‍ അവര്‍ക്കു സാധ്യമാകും.
ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന സ്ത്രീകള്‍ ഉടന്‍തന്നെ ഡോക്ടറെ കാണുകയും മാമോഗ്രഫിക്കു വിധേയയാകുകയും വേണം. ഇതിന്റെ അടിസ്ഥാനത്തില്‍ അള്‍ട്രാ സൌണ്ട് ശുപാര്‍ശചെയ്യപ്പെടുകയും തുടര്‍ന്ന് സ്തനാര്‍ബുദം സ്ഥിരീകരിക്കാനായി ഇമേജിങ് ഗൈഡഡ് ബ്രസ്റ്റ് ബയോപ്സി നടത്തുകയും ചെയ്യും. ഈ നിര്‍ണയരീതി സ്തനാര്‍ബുദം കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിലും വളരെ പ്രധാനപ്പെട്ടതാണ്. ഫൈന്‍ നീഡില്‍ ആസ്പിരേഷന്‍ബയോപ്സി(എഫ്എന്‍എബി), ട്രൂകട്ട് എന്ന കോര്‍ നീഡില്‍ബയോപ്സി (സിഎന്‍ബി), വാക്വം അസിസ്റ്റഡ് ബയോപ്സി (വിഎബി) തുടങ്ങി നിരവധി ബയോപ്സി രീതികള്‍ രോഗനിര്‍ണയം കൂടുതല്‍ കൃത്യതയോടെയും ആയാസരഹിതമായും നടത്തുന്നതിന് സഹായിക്കുമെന്ന് ഡോ. ശില്‍പ്പ ലാഡ് പറഞ്ഞു.
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന മുന്നേറ്റങ്ങളാണ് കഴിഞ്ഞ ദശാബ്ദത്തില്‍ സ്തനാര്‍ബുദ ചികിത്സാ നേട്ടങ്ങളില്‍ ഏറെ പ്രധാനപ്പെട്ട മറ്റൊന്ന്. മുന്‍കാലങ്ങളില്‍ ഒരു സ്ത്രീക്ക് സ്തനാര്‍ബുദം കണ്ടെത്തിക്കഴിഞ്ഞാല്‍, അത് ഏതുഘട്ടത്തിലാണെങ്കിലും സ്തനം നീക്കംചെയ്യണം എന്നതായിരുന്നു സ്ഥിതി. ഒന്നും രണ്ടും ഘട്ടങ്ങളില്‍ രോഗം കണ്ടെത്തുന്നവരുടെ സ്തനങ്ങളുടെ ആരോഗ്യമുള്ള ടിഷ്യുകള്‍ പരമാവധി നിലനിര്‍ത്തുക എന്നതാണ് ഇന്ന് ബ്രെസ്റ്റ് ഓങ്കോളജിസ്റ്റുകളുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. ഇതിനായുള്ള മികച്ച രണ്ടു സാങ്കേതികവിദ്യകള്‍ അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ബ്രെസ്റ്റ് ടിഷ്യൂ മാര്‍ക്കറാണ് ഇതിലൊന്ന്. അടുത്തത് ഹുക്ക് വയര്‍ ലോക്കലൈസേഷന്‍ നീഡിലാണ്. പരമാവധി നേരത്തെ, കൃത്യമായി സ്തനാര്‍ബുദം നിര്‍ണയിക്കുന്നതിനുള്ള പ്രാധാന്യത്തെ ആര്‍ക്കും ലഘൂകരിച്ചു കാണാനാവില്ലെന്നും ഡോ. ശില്‍പ്പ ചൂണ്ടിക്കാട്ടുന്നു. പൂര്‍ണമായും ഭേദമാകുന്ന അവസ്ഥയിലേക്കെത്താനുള്ള ഏക മാര്‍ഗം നേരത്തെത്തന്നെ രോഗനിര്‍ണയം സാധ്യമാക്കുക എന്നതാണ്. കനഡയില്‍ പരിശീലനം നേടുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഡോ. ശില്‍പ്പ ലാഡ് മുംബൈയിലെ എന്‍ എം മെഡിക്കല്‍ സെന്ററിലാണിപ്പോള്‍.
മാനവരാശി ഇന്ന് ഭീതിയോടെ കാണുന്ന രോഗങ്ങളില്‍ പ്രധാന സ്ഥാനമാണ് ക്യാന്‍സറിന്. ജീവനേയും ജീവിതത്തേയും തല്ലികെടുത്താന്‍ ശേഷിയുള്ള ഈ വിനാശകാരിയായ രോഗം പ്രാഥമികാവസ്ഥയില്‍ കണ്ടെത്താനാകില്ലയെന്നാതാണ് പ്രധാന വെല്ലുവിളി. പ്രധാനമായും മനുഷ്യരില്‍ കാണപെട്ടിട്ടുള്ള ക്യാന്‍സറുകളും അവയുടെ രോഗലക്ഷണങ്ങളും ചുവടെ ചേര്‍ക്കുന്നു. ഈ ലക്ഷണങ്ങള്‍ കൊണ്ടു മാത്രം കാന്‍സര്‍ ഉറപ്പിക്കാനാവില്ല. പക്ഷേ, ലക്ഷണങ്ങള്‍ കാന്‍സറിന്റേതല്ലെന്ന് ഉറപ്പുവരുത്തണം.
സ്തനാര്‍ബുദം
ആഗോളതലത്തില്‍ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളില്‍ ഏറ്റവും മുന്നിലാണ് സ്തനാര്‍ബുദം. എന്നാല്‍, തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കാനായാല്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്നതാണ് സ്തനാര്‍ബുദം.
സ്തനത്തില്‍ തടിപ്പ്, മുഴ, സ്തനത്തിലോ മുഴയിലോ വേദന, സ്തന ചര്‍മ്മത്തില്‍ വ്യത്യാസം, മുലക്കണ്ണില്‍ പൊട്ടല്‍, മുലക്കണ്ണ് ഉള്ളിലേക്കു വളയുക, രക്തമയമുള്ള സ്രവം, കക്ഷത്തിലെ തടിപ്പ്, സ്തനങ്ങിലെ തടിപ്പിലുള്ള വ്യത്യാസം എന്നിവ സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. സ്തനാര്‍ബുദം കണ്ടെത്താനുള്ള പ്രധാന പരിശോധന മാമോഗ്രാഫിയാണ്. കൂടാതെ സ്വയം സ്തന പരിശോധനയിയൂടെയും രോഗം കണ്ടെത്താവുന്നതാണ്.
ഗര്‍ഭാശയഗള കാന്‍സര്‍
മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാവുന്ന കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍ സെര്‍വിക്കല്‍ (കാന്‍സര്‍). സ്താനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാന്‍സറാണിത്. ഗര്‍ഭാശയഗളത്തിലെ കോശങ്ങളിലുണ്ടാകുന്ന മാറ്റമാണ് കാന്‍സറിനു കാരണമാകുന്നത്. രോഗം പ്രകടമാകുന്നതിനു 10–15 വര്‍ഷം മുമ്പു തന്നെ കാന്‍സറിനു കാരണമാകുന്ന കോശമാറ്റങ്ങള്‍ ഗര്‍ഭാശയഗളത്തില്‍ നടക്കും. അതുകൊണ്ട് സ്ക്രീനിങ്ങിലൂടെ കോശമാറ്റങ്ങള്‍ കണ്ടെത്താനും രോഗസാധ്യത തിരിച്ചറിയാനും പറ്റും.
ലൈംഗിക ബന്ധത്തിനു ശേഷം രക്തസ്രാവമുണ്ടാകുക, ആര്‍ത്തവങ്ങള്‍ക്കിടയ്ക്കുള്ള സമയത്തെ രക്തംപോക്ക് എന്നിവ ഗര്‍ഭാശയഗള കാന്‍സറിന്റെ ലക്ഷണമാവാം. അതുകൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഗര്‍ഭാശഗള കാന്‍സറാണോ എന്നറിയാന്‍ സ്ക്രീനിങ്ങ് നടത്തണം.
പാപ്സ്മിയറാണ് ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാന സ്ക്രീനിങ്ങ് പരിശോധന. വേദനയോ പാര്‍ശ്വഫലങ്ങളോ വളരെ പെട്ടെന്ന് ചെയ്യാവുന്നതുമായ പരിശോധനയാണിത്. നഗ്നനേത്രങ്ങള്‍ കൊണ്ട് ഗര്‍ഭാശയമുഖത്തെ നിരീക്ഷിക്കുകയാണ് ആദ്യ പടി. പിന്നീട് ഗര്‍ഭാശയമുഖത്തിന്റെ അകത്തും പുറത്തുമുള്ള കോശങ്ങള്‍ സ്പാറ്റുല എന്ന ഉപകരണം കൊണ്ട് ശേഖരിച്ചു പരിശോധിക്കും. ഈ കോശങ്ങളെ സൂക്ഷ്മ നിരീക്ഷണിയിലൂടെ മാറ്റങ്ങളുണ്ടോയെന്നു നോക്കുന്നു.
പാപ് സ്മിയറില്‍ എന്തെങ്കിലും പ്രകടമായ മാറ്റം കണ്ടാല്‍ കോള്‍പ്പോസ്കോപ്പി പരിശോധന നടത്താം. എച്ച് പി വി ടെസ്റ്റും സ്ക്രീനിങ്ങിന് ഉപയോഗിക്കുന്നു. ഗര്‍ഭാശയഗള കാന്‍സറിനു കാരണമാകുന്ന എച്ച് പി വി ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് സജീവമായ ലൈംഗികബന്ധം തുടങ്ങി രണ്ടു വര്‍ഷം മുതല്‍ പാപ് സ്മിയര്‍ നടത്താം. ആദ്യ മൂന്നു വര്‍ഷത്തില്‍ എല്ലാ പ്രാവശ്യവും തുടര്‍ന്ന് 65 വയസ്സു വരെ മൂന്നു വര്‍ഷത്തിലൊരിക്കലും പരിശോധ നടത്തേണ്ടതാണ്.
പ്രോസ്റ്റേറ്റ് കാന്‍സര്‍
പുരുഷ•ാരില്‍ കണ്ടുവരുന്ന കാന്‍സറാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പ്രായം കൂടുന്നത് ഈ കാന്‍സറിനുള്ള സാധ്യതയെ സ്വാധീനിക്കാം.
മൂത്രമൊഴിക്കുന്നതിനുള്ള പ്രശ്നങ്ങളാണ് പ്രേസ്റ്റേറ്റ് കാന്‍സറിന്റെ ലക്ഷണമായി കാണുന്നത്. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നതും മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളും കടുത്തവേദനയും അപകട ലക്ഷണങ്ങളായി കരുതേണ്ടതാണ്. രോഗലക്ഷണങ്ങളെ വിലയിരുത്തിയതിനു ശേഷം ശാരീരിക പരിശോധന, സ്കാനിങ്ങ്, ബയോപ്സി എന്നിവ ചെയ്യും.
40 കഴിഞ്ഞാല്‍ പിഎസ്എ ടെസ്റ്റ് എന്നുപറയുന്ന രക്തപരിശോധന നടത്താവുന്നതാണ്. പിഎസ്എ അളവ് എപ്പോഴും കാന്‍സറിന്റെ സൂചനയാകണമെന്നില്ല. പിഎസ്എ ഫലത്തോടൊപ്പം, പിഎസ്എ അളവ് നാല് നാനോഗ്രാമോ അതില്‍ കൂടുതലോ ആണെങ്കില്‍ കാന്‍സര്‍ നിര്‍ണ്ണയ പരിശോധനകള്‍ നടത്താറുണ്ട്. 40 വയസ്സിനു ശേഷം എല്ലാ പുരുഷ•ാരും വര്‍ഷത്തിലൊരിക്കല്‍ പിഎസ്എ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.
കൊളോറെക്ടല്‍ കാന്‍സര്‍
വന്‍കുടലിലും മലാശയത്തിലുമുണ്ടാകുന്ന കാന്‍സറുകളും ( കൊളോറെക്ടല്‍ കാന്‍സര്‍ ) ലക്ഷണങ്ങളിലൂടെ മുന്‍കൂട്ടി കണ്ടെത്താം. മലത്തിലൂടെ രക്തം പോകുക, മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം, ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന മലബന്ധം, അടിവയറ്റിലുണ്ടാകുന്ന വേദന, ഭാരനഷ്ടം എന്നിവയൊക്കെ ഇത്തരം കാന്‍സറുകളുടെ ലക്ഷണമാവാം. ഇത്തരം ലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍ ഡോക്ടറെ സമീപിക്കണം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വന്‍കുടലില്‍ മുഴകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ 10 വയസ്സിനു മുമ്പേ മറ്റ് അംഗങ്ങളും സ്ക്രീനിങ്ങ് തുടങ്ങണം. മലത്തില്‍ രക്തത്തിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ഫീക്കല്‍ ഔക്കള്‍ട്ട് ബ്ളഡ് ടെസ്റ്റ് ( എഫ്.ഒ.ബി ) കോളനോ സ്കോപ്പി എന്നീ പരിശോധനകളാണ് സ്ക്രീനിങ്ങിനായി ഉപയോഗിക്കുന്നത്. ഇവയില്‍ എഫ്.ഒ.ബി വര്‍ഷന്തോറുമാണ് നടത്തേണ്ടത്. കൂടുതലും പ്രായം ചെന്നവരിലാണ് ഇത്തരം കാന്‍സറുകള്‍ കണ്ടുവരുന്നത് എന്നതുകൊണ്ട് 40 വയസ്സു മുതല്‍ ഇത്തരം സ്ക്രീനിങ്ങിനു വിധേയരാക്കേണ്ടതാണ്.
ശ്വാസകോശ കാന്‍സര്‍
ശ്വാസകോശ കാന്‍സറിന്റെ കാര്യത്തില്‍ പലപ്പോഴും രോഗം ഗുരുതരമായി കഴിഞ്ഞേ ലക്ഷണങ്ങള്‍ പ്രകടമാകൂ എന്നതുകൊണ്ടു തന്നെ മുന്‍കൂട്ടി തിരിച്ചറിയല്‍ പ്രയാസമാണ്. പക്ഷേ, രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ചെസ്റ്റ് എക്സ്–റേയിലൂടെ രോഗതീവ്രത ഉണ്ടോ എന്നറിയാം. പുകവലി പതിവാക്കിയവര്‍, ആസ്ബറ്റോസ്, ചില രാസവസ്തുക്കള്‍ എന്നിവയുമായി സ്ഥിരം ബന്ധപ്പെടുന്ന ജോലികളിലേര്‍പ്പെടുന്നവര്‍ തുടങ്ങിയവരെല്ലാം പ്രകടമായ ലക്ഷണങ്ങളില്ലെങ്കിലും സിടി സ്കാന്‍ പരിശോധനയ്ക്കു വിധേയരാകുന്നത് നല്ലതാണ്.
മൂന്നാംലോക രാഷ്ട്രങ്ങളില്‍ കണ്ടെത്തുന്ന 80 ശതമാനം കാന്‍സറുകളും ഗുരുതരാവസ്ഥയിലെത്തിയതിനു ശേഷമാണ് തിരിച്ചറിയപ്പെടുന്നത്. ഇത്തരം കേസുകളില്‍ 70–80 ശതമാനവും മുന്‍കൂട്ടി തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പൂര്‍ണ്ണമായി സുഖപ്പെടുത്താനാവും എന്നതൊരു ദു: ഖ സത്യമാണ്. അതുകൊണ്ടു തന്നെ, സ്പെഷ്യലിസ്റ്റുകളുടെ ഈ യുഗത്തില്‍ ഫാമിലി ഡോക്ടര്‍ എന്ന ആശയത്തിന് പ്രസക്തിയേറുന്നു. വര്‍ഷാവര്‍ഷമുള്ള പരിശോധനകളില്‍ നിങ്ങള്‍ക്കാവശ്യമുള്ള കാന്‍സര്‍ സ്ക്രീനിങ്ങുകള്‍ ഉപ്പെടുത്താനും ലക്ഷണങ്ങളോടൊപ്പം കുടുംബപാരമ്പര്യവും ജീവിതശൈലിയും കണക്കിലെടുത്ത് രോഗം മുന്‍കൂട്ടി തിരിച്ചറിയാനും വേണ്ട സമയത്ത് ചികിത്സ തുടങ്ങാനും കുടുംബ ഡോക്ടര്‍ക്ക് എളുപ്പം കഴിഞ്ഞേക്കും. പുകയില ഒഴിവാക്കുന്നത് ശ്വാസകോശാര്‍ബുദം തടയുന്നതിനു സഹായിക്കും.
ഈ കാന്‍സര്‍ ലക്ഷണങ്ങളിലൂടെ അറിയാം
നാസോഫാരിങ്സ്
മൂക്കൊലിപ്പ്, സ്ഥിരം മൂക്കടപ്പ്, കേള്‍വിക്കുറവ്, കഴുത്തിനു മുകള്‍ വശത്തായി മുഴകളും വീക്കവും.
ലാരിങ്സ്
തുടര്‍ച്ചയായി ഒച്ചയടപ്പ് രണ്ടുമാസത്തില്‍ കൂടുതല്‍.
ആമാശയം
മുകള്‍ വയറ്റില്‍ വേദന, ദഹനക്കുറവ്, ഭാരനഷ്ടം, കറുത്ത നിറത്തിലുള്ള മലം.
സ്കിന്‍ മെലനോമ
കൃത്യമായ അരികുകളില്ലാതെ പടര്‍ന്നു കിടക്കുന്ന തവിട്ടുനിറമുള്ള പാടുകള്‍, ചൊറിച്ചിലുള്ളതോ രക്തം വരുന്നതോ ആയ പാടുകള്‍.
മറ്റ് ത്വക്ക് കാന്‍സറുകള്‍
ത്വക്കിലെ ഭേദമാകാത്ത പാടുകള്‍.
മൂത്രാശയ കാന്‍സര്‍
വേദന, ഇടയ്ക്കിടെയുള്ള ആയാസകരമായ മൂത്രം പോക്ക്, മൂത്രത്തില്‍ രക്തം കാണപ്പെടുക
ടെസ്റ്റിക്കുലര്‍ കാന്‍സര്‍
ഏതെങ്കിലും ഒരു വൃഷണത്തിലുണ്ടാകുന്ന തടിപ്പ്
തൈറോയിഡ് കാന്‍സര്‍
കഴുത്തിലെ വീക്കം
തലച്ചോറില ട്യൂമര്‍
തുടര്‍ച്ചയായ തലവേദന, ഛര്‍ദ്ദി, അപസ്മാരം, ബോധക്ഷയം
ഈ ലക്ഷണങ്ങള്‍ കൊണ്ടു മാത്രം കാന്‍സര്‍ ഉറപ്പിക്കാനാവില്ല. പക്ഷേ, ലക്ഷണങ്ങള്‍ കാന്‍സറിന്റേതല്ലെന്ന് ഉറപ്പുവരുത്തണം.
കടപാട് : ഡോ. ജയപ്രകാശ്
കിംസ് കാന്‍സര്‍ സെന്റര്‍,തിരുവനന്തപുരം
കേരളത്തില്‍ കാണുന്ന ക്യാന്‍സറുകളില്‍ പകുതിയിലധികവുംജീവിതശൈലിയില്‍ വരുത്തുന്ന മാറ്റത്തിലൂടെയും പ്രാരംഭദശയില്‍ കണ്ടെത്തുന്നതിലൂടെയും തടയാനാകും. ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ മൂന്നു പ്രധാന മാര്‍ഗങ്ങളുള്ളതില്‍ പ്രഥമവും പ്രധാനവും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ക്യാന്‍സറിനെ അകറ്റിനിര്‍ത്തുകയാണ്. പ്രാരംഭദശയില്‍ കണ്ടെത്തുകയും ചികിത്സയും രണ്ടാമത്തെയും മൂന്നാമത്തെയും കാര്യമാണ്.
പുകയില ഒഴിവാക്കണം
പുരുഷന്മാരില്‍ കാണുന്ന, ശ്വാസകോശം, വായ, തൊണ്ട എന്നീ ക്യാന്‍സറുകളില്‍ അധികവും പുകയില ഉപയോഗത്താല്‍ ഉണ്ടാകുന്നതാണ്. പുകവലിക്കുന്നതോടൊപ്പം മദ്യപാനവുംകൂടി ഉണ്ടെങ്കില്‍ ക്യാന്‍സര്‍സാധ്യത പതിന്മടങ്ങ് വര്‍ധിക്കും. ചികിത്സയില്‍ വിജയസാധ്യത അല്‍പ്പം കുറവുള്ളത് ശ്വാസകോശാര്‍ബുദമാണ്. എന്നാല്‍ ശ്വാസകോശാര്‍ബുദങ്ങളില്‍ 90 ശതമാനത്തിനും കാരണം പുകവലിയാണ്. അതുകൊണ്ടുതന്നെ പുകവലി ഉപേക്ഷിച്ചാല്‍ ഈ ക്യാന്‍സറിനെ അകറ്റിനിര്‍ത്താം. 10 ശതമാനം ക്യാന്‍സറുകള്‍ക്കും കാരണം മറ്റുള്ളവരുടെ പുകവലിയാണ്. ആമാശയം, അന്നനാളം എന്നിവയിലുണ്ടാകുന്ന ക്യാന്‍സറുകള്‍ക്ക് പുകയില്ലാത്ത പുകയില ഉപയാഗം (മുറുക്കും പാന്‍പരാഗ് പോലുള്ളവയും) പ്രധാന കാരണമാണ്. മദ്യപാനവും കാരണമാണ്.
പച്ചക്കറികളും പഴങ്ങളും;നാരുള്ള ഭക്ഷണവും ശീലമാക്കണം
കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണം കൂടുതലായി കഴിക്കുകയും നാരുള്ള ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നതാണ് പല ക്യാന്‍സറുകളുടെയും കാരണം. കൊഴുപ്പും കലോറിയും കൂടിയ ആഹാരവും ജങ്ക്ഫുഡും മൈദയും കൃത്രിമനിറങ്ങളും ചേര്‍ത്ത പലഹാരങ്ങളും ഫാസ്റ്റ് ഫുഡും, പൊണ്ണത്തടിക്കും കൊഴുപ്പിനും കാരണമാണെന്ന് പറയേണ്ടല്ലോ. കൊഴുപ്പുകൂടിയ ഭക്ഷണം കൂടുതലായി കഴിക്കുകയും നാരുള്ള ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നത് കുടലിലെ ക്യാന്‍സര്‍, പ്രത്യേകിച്ച് വന്‍കുടലിലെ ക്യാന്‍സറിനു കാരണമാണ്. പഴങ്ങളും പച്ചക്കറികളും കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരുപരിധിവരെ ഇതിനെ ചെറുക്കാം. ചീര, പിണ്ടി, വെണ്ടക്ക, മുരിങ്ങ, കിഴങ്ങ് എന്നിവ കൂടുതല്‍ നാരുള്ള പച്ചക്കറികളാണ്. എന്നാല്‍ കീടനാശിനികലര്‍ന്ന പച്ചക്കറികളാണെങ്കില്‍ ഈ സുരക്ഷയും ഇല്ലാതാകും എന്നറിയാലോ. അതുമാത്രമല്ല, ഈ കീടനാശിനികള്‍ ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രതിരോധപ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കുകയും ക്യാന്‍സറിനു കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വിഷമില്ലാത്ത പച്ചക്കറി വീടുകളില്‍ത്തന്നെ ഉല്‍പ്പാദിപ്പിക്കുന്നതും ശീലമാക്കണം.
മലിനീകരണം തടയണം
വായു, ജല മലിനീകരണവും വിവിധ ക്യാന്‍സറുകള്‍ക്ക് കാരണമാണ്. വാഹനങ്ങളില്‍നിന്നുള്ള പുക, പ്ളാസ്റ്റിക് കത്തിക്കുമ്പോഴുള്ള പുക, വ്യവസായമാലിന്യങ്ങളായ പുക എന്നിവയും വായുവിനെ മലിനമാക്കുന്നു. വെള്ളത്തില്‍ കാഡ്മിയംപോലുള്ള ലോഹങ്ങള്‍ കലരുന്നതും ക്യാന്‍സറിനു കാരണമാകുന്നു.
സ്ത്രീകളിലെ ക്യാന്‍സര്‍ തടയാം
സ്ത്രീകളില്‍ അധികവും കണ്ടുവരുന്ന ക്യാന്‍സറുകളായ സ്തനാര്‍ബുദം, ഗര്‍ഭാശയഗള ക്യാന്‍സര്‍ എന്നിവയാണ്. പൊണ്ണത്തടിയും അതിന്റെ ഭാഗമായ ശരീരത്തിലെ കൊഴുപ്പുംമൂലം ഉണ്ടാകുന്ന ക്യാന്‍സറുകളാണ് സ്തനാര്‍ബുദവും ഗര്‍ഭാശയഗള ക്യാന്‍സറും. സ്ത്രീകളില്‍ നേരിട്ടുള്ള പുകവലി കുറവാണെങ്കിലും പുകവലിക്കുന്നവരുമായുള്ള സാമീപ്യവും സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനു കാരണമാകുന്നു. പ്ളാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന പുക ശ്വസിക്കുന്നതും സ്ത്രീകളിലെ ക്യാന്‍സറിനു കാരണമാണ്. ആദ്യ പ്രസവം 30 വയസ്സിനു മുമ്പാകാത്തതും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടല്‍ നടത്താത്തതും മാസമുറ മാറ്റിവയ്ക്കാന്‍ ഹോര്‍മോണ്‍ ഗുളിക കഴിക്കുന്നതും സ്തനാര്‍ബുദത്തിനു കാരണമാകാറുണ്ട്. ഗര്‍ഭാശയഗള ക്യാന്‍സറിനാണെങ്കില്‍ പ്രായപൂര്‍ത്തിയാകുംമുമ്പുള്ള ലൈംഗികബന്ധവും ലൈംഗിക ശുചിത്വമില്ലായ്മയും കാരണമാകാറുണ്ട്.
പ്രാരംഭദശയില്‍ കണ്ടെത്താം
ക്യാന്‍സര്‍ പ്രാരംഭദശയില്‍ കണ്ടുപിടിക്കാന്‍ ആരും ശ്രദ്ധിക്കാറില്ല. കേരളത്തില്‍ പുരുഷന്‍മാരില്‍ കണ്ടുവരുന്ന രണ്ട് പ്രധാന ക്യാന്‍സറുകളാണ് ശ്വാസകോശാര്‍ബുദവും കഴുത്തിലെയും തൊണ്ടയിലെയും ക്യാന്‍സറും. സ്ത്രീകളില്‍ കണ്ടുവരുന്ന രണ്ട് പ്രധാന ക്യാന്‍സറുകളാണ് സ്തനാര്‍ബുദവും ഗര്‍ഭാശയ ക്യാന്‍സറും. ഇതില്‍ ശ്വാസകോശ ക്യാന്‍സര്‍ ഒഴിച്ചുള്ള മൂന്നു ക്യാന്‍സറും പ്രാരംഭദശയില്‍ കണ്ടുപിടിക്കാന്‍ കഴിയും. ശ്വാസകോശാര്‍ബുദം കണ്ടെത്തുക എളുപ്പമല്ലെങ്കിലും വായ്ക്കകത്തെ ക്യാന്‍സര്‍ലക്ഷണങ്ങള്‍ നിരീക്ഷിച്ച് കണ്ടെത്താം. വെളുത്ത പാടുകള്‍, മുറിവ് എന്നിവ സ്വയമോ ദന്തരോഗ വിദഗ്ധന്റെ പരിശോധനയിലൂടെയോ കണ്ടെത്താം. എല്ലാ ലക്ഷണങ്ങളും ക്യാന്‍സറിന്റേതാവണമെന്നില്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ ക്യാന്‍സറിന്റേതാകാം. സ്തനാര്‍ബുദം കണ്ടെത്താന്‍ വിവിധ പരിശോധനകളുണ്ട്. ബിഎസ്ഇ (ബ്രസ്റ്റ് സെല്‍ഫ് എക്സാമിനേഷന്‍) സ്വന്തം സ്തനത്തെ അറിയുക എന്നതാണ്. 20 വയസ്സുമുതല്‍ മാസത്തിലൊരിക്കലെങ്കിലും സ്വന്തം സ്തനത്തിന്റെ വലുപ്പവ്യത്യാസം, നിറവ്യത്യാസം, പാടുകള്‍, മുഴ എന്നിവയുണ്ടോ എന്നും പരിശോധിക്കണം. സ്തനാര്‍ബുദം നേരത്തെ കണ്ടെത്തിയാല്‍ സ്തനം നീക്കംചെയ്യാതെത്തന്നെ ആ ഭാഗം മാത്രം നീക്കിയാല്‍ മതി.
ഇരുപതു വയസ്സിനു മുകളില്‍ സ്വയം സ്തനപരിശോധന നടത്തേണ്ടതാണ്. ആര്‍ത്തവംകഴിഞ്ഞ് ഏഴുമുതല്‍ 10 ദിവസത്തിനുള്ളിലാണ് ഈ പരിശോധന നടത്തേണ്ടത്. 40 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തണം. ഇരുപതിനും 40നും ഇടയ്ക്ക് പ്രായമുള്ളവര്‍ സ്വയം സ്തനപരിശോധന നടത്തുന്നതോടൊപ്പം മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഡോക്ടറെ കണ്ട് സ്തനം അള്‍ട്രാസൌണ്ട് സ്കാനിങ് നടത്തണം.
ഗര്‍ഭാശയഗള ക്യാന്‍സര്‍ ഉണ്ടോ എന്നറിയാന്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ പാപ്സ്മിയര്‍ പരിശോധന (ജമുാലമൃ ഠല) നടത്തുകയും സംശയമുണ്ടെങ്കില്‍ കൊളോസ്കോപി ടെസ്റ്റ് (ഇീഹീിീര്യീുെ ഠല) നടത്തേണ്ടതുമാണ്.
പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടോ എന്നറിയാന്‍ അമ്പതു വയസ്സിനു മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ പ്രോസ്റ്റേറ്റ്ഗ്രന്ഥി വികസിക്കുന്നുണ്ടോ എന്ന പരിശോധനയും പിഎസ്എ (ജൃീമെേലേ ടുലരശളശര അിശേഴലി ഠല) പരിശോധനയും നടത്തണം. വന്‍കുടല്‍ ക്യാന്‍സര്‍ ഉണ്ടോ എന്നറിയാന്‍ മലത്തില്‍ രക്തം കലര്‍ന്നിട്ടുണ്ടോ എന്ന് നിരീക്ഷിക്കുകയും പരിശോധന നടത്തുകയും മൂന്നുവര്‍ഷത്തിലൊരിക്കല്‍ കൊളോണോസ്കോപി (ഇീഹീിീര്യീുെ ഠല) പരിശോധന നടത്തുകയും വേണം.
കടപ്പാട് : ഡോ. വി പി ഗംഗാധരന്‍
ഉറവിടം : ദേശഭിമാനി
അവസാനം പരിഷ്കരിച്ചത് : 7/2/2020