തലവേദന എല്ലാവര്ക്കും വരുന്ന ഒരു സാധാരണ അസുഖമാണ് ഇത്. ചില സന്ദര്‍ഭത്തില്‍ ഇത് അസഹ്യമായി തോന്നാം. എന്നാല്‍ മിക്കപ്പോഴും ഇത് താത്കാലികമായിരിക്കും.
സാധാരണയായി ഇത് കുറച്ചു നേരത്തേയ്ക്കു മാത്രം തോന്നുന്ന ഒരു വിഷയമാണ്. ചികിത്സകള്‍ ഒന്നും കൂടാതെ തന്നെ ഇത് മാറിയേക്കാം. എന്നാല്‍ വേദന അസഹ്യമായതോ നീണ്ടു നില്ക്കുന്നതോ ആയാല്‍ ഡോക്ടറെ കാണാന്‍ മടിയ്ക്കരുത്. പനിയോടു കൂടിയതും , നീണ്ടു നില്ക്കുന്നതും കഠിനവുമായ തലവേദന മാറുവാന്‍ ഡോക്ടറുടെ പരിചരണം വേണം.
തലവേദന എപ്പോള്‍ അപകടകരമാകുന്നു?
എല്ലാ തലവേദനകള്‍ക്കും ചികിത്സ വേണ്ട. ചില തലവേദനകള്‍ വയറുകായുന്നതു കൊണ്ടും ടെന്‍ഷന്‍ കൊണ്ടും ഉണ്ടാകാം. ഇത് തനിയെ മാറിക്കൊള്ളും. എന്നാല്‍ മറ്റു ചില തലവേദനകള്‍ ഗൗരവമേറിയതും ഉടനെ ചികിത്സിക്കേണ്ടതുമാണ്. താഴെപ്പറയുന്നവയാണ് ഇവ.
താഴെപ്പറയുന്ന തരത്തിലുള്ള തലവേദനയുടെ ലക്ഷണം കണ്ടാല്‍ ചികിത്സ തേടണം.
ടെന്‍ഷന്‍, ചെന്നിക്കുത്ത്, തലപെരുക്കല്‍ ഇവ പല പ്രകാരത്തിലുള്ള തലവേദനകളാണ്. ചെന്നിക്കുത്തും തല പെരുക്കുലും ധമനികള്‍ സംബന്ധമായ അസുഖങ്ങള്‍ കൊണ്ടുള്ളതാകാം. ശാരീരികദ്ധ്വാനം ധമനി സംബന്ധമായ തലവേദനയുടെ ആക്കം കൂട്ടാം. തലയ്ക്കകത്തുള്ള പേശികളിലെ ധമനികള്‍ക്കു നീരും വീക്കവും മൂലം അസഹ്യമായ തലവേദനയുണ്ടാകും. തല പെരുപ്പിയ്ക്കുന്ന വേദനകള്‍ ചെന്നിക്കുത്തിനേക്കാള്‍ ധമനികള്‍ക്കുള്ള അപൂര്‍വ്വ പ്രശ്നങ്ങളെ സൂചിപ്പിയ്ക്കുന്നു.
തല പെരുപ്പിയ്ക്കുന്ന തലവേദന ഇടതടവില്ലാതെ വരും. ഇത് ആഴ്ചകളോളമോ മാസങ്ങളോളമോ നീണ്ടു നില്ക്കും. ഇത് സാധാരണവും അസഹ്യമായ വേദനയോടുകൂടിയതും ആകുന്നു.
രോഗനിര്‍ണ്ണയം
എല്ലാ തലവേദനകളും ഗൗരവമേറിയവയല്ല. സാധാരണ മരുന്നുകള്‍ കൊണ്ടു മാറുന്നവയുമാണ്, എന്നാല്‍ ചെന്നിക്കുത്തു പോലുള്ള ഗൗരവമേറിയ തലവേദനകള്‍ക്കും ഡാക്ടറുടെ ചികിത്സ തന്നെ വേണം.
തലവേദനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍
പിരിമുറുക്കം കൊണ്ടുള്ള തലവേദനകള്‍
പിരിമുറുക്കവും മസിലുകള്‍ ചുരുങ്ങുന്നതു കൊണ്ടുള്ള തലവേദനകള്‍ സര്‍വ്വ സാധാരണമാണ്. ഇത് മന:ക്ലേശങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം തലവേദനകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതും, നെറ്റിത്തടത്തിലും, തലയുടെ മുന്‍ഭാഗത്തും കഴുത്തിനു പുറകിലുമായി അനുഭവപ്പെടാറുള്ളതമാണ്. തലയ്ക്കു ചുറ്റും മുറുകെ കെട്ടി വരിഞ്ഞതു പോലെ അനുഭവപ്പെടും. കൂടുതല്‍ നേരം നിലനില്‍ക്കാറുണ്ടെങ്കിലും, മനക്ലേശം മാറുന്പോള്‍ ഇത് കുറയും ചെന്നിക്കുത്തില്‍ തോന്നുന്ന മറ്റു ലക്ഷണങ്ങള്‍ ഇതിനില്ല. 90% തലവേദനകളും ഈ തരത്തില്പ്പെട്ടവയാണ്.
സൈനസിറ്റിസ് കൊണ്ടുള്ള തലവേദന
നാസാദ്വാരത്തിലുണ്ടാകുന്ന അണുബാധ കൊണ്ടുള്ളതാണ് ഇത്തരം തലവേദന. സാധാരണ ഫ്ളൂ, ജലദോഷം, അലര്‍ജി എന്നിവകളോടനുബന്ധിച്ച് ഇതുണ്ടാകുന്നു. നാസാദ്വാരത്തിലും മുകളിലുള്ള അസ്തികള്‍ക്ക് ഇടയിലൂടെയുള്ള ശ്വാസനാളത്തില്‍ അണുബാധയുണ്ടാകുന്നതാണ്. ഇതിനു കാരണം. വീക്കംമൂലം ശ്വാസനാളം അടയുന്നു. ശ്വാസോഛ്വാസത്തിനു ബുദ്ധിമുട്ടുണ്ടാകുന്പോള്‍ തലവേദനയുണ്ടാകുന്നു. ഇതു കഠിനവും നീണ്ടുനില്‍ക്കുന്നതുമാണ്. രാവിലെ മുതല്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു. കുനിയുന്പോള്‍ തലവേദന കൂടുന്നു.
സൈനറ്റിസ് തലവേദനയുടെ സാധാരണ ലക്ഷണങ്ങള്‍
ചെന്നിക്കുത്ത്
ഇത് പലരിലും പല വിധത്തിലാണ് അനുഭവപ്പെടാറുണ്ട്. എന്നാല്‍ തലയുടെ രണ്ടുവശത്തുമുള്ള വേദനയും മറ്റു ചില ലക്ഷണങ്ങളും പൊതുവായി കാണാം. മനംപുരട്ടല്‍ ഛര്‍ദ്ദി, കാഴ്ചക്കുറവ്, തലചുറ്റല്‍, പനി, കുളിര് തുടങ്ങിയ വnഷമതകളും കൂടെയുണ്ടാകാം.
ചെന്നിക്കുത്തിന്റെ സാധാരണ ലക്ഷണങ്ങള്‍
കുറിപ്പ്: ദുര്‍ലക്ഷണങ്ങളോടു കൂടിയ തലവേദനയുണ്ടായാല്‍ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച് ഡാക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം.
എന്താണ് ഇത്.
തലമുടി കൊഴിച്ചില്‍ മുടിയ്ക്ക് കനം കുറഞ്ഞ് കഷണ്ടി വരെ ആകാം. ഇത് പല കാരണങ്ങള്‍ കൊണ്ടാകാം. വൈദ്യശാസ്ത്ര പ്രകാരം ഇതിനെ പല വിഭാഗത്തില്‍പ്പെടുത്താം.
പരമ്പരാഗതമായ കഷണ്ടി: പുരുഷന്മാരില് ഈ രീതിയിലൊരു പ്രതിഭാസം കാണപ്പെടുന്നു. (മുന്‍വശം കട്ടി കുറഞ്ഞ മുടി). ഇത് ഏതു പ്രായത്തിലും പ്രത്യക്ഷപ്പെടാം. ചിലപ്പോള്‍ ബാല്യകാലം മുതലേ ഈ ലക്ഷണം കണ്ടുതുടങ്ങും. മുന്നു കാരണങ്ങള്‍ കൊണ്ടിതു സംഭവിയ്ക്കുന്നു – പാരമ്പര്യം, പുരുഷ ഹോര്‍മോണുകള്‍, പ്രായം. എന്നാല്‍ സ്ത്രീകളില്‍ തല മുഴുവനായോ ഉച്ചിയിലോ മാത്രം മുടി കൊഴിച്ചില്‍ സംഭവിയ്ക്കുന്നു. മുന്‍ഭാഗത്ത് ഇതു ബാധിയ്ക്കാറില്ല.
ലക്ഷണങ്ങള്‍
സാധാരണ ഏകദേശം 50 മുതല്‍ 100 വരെ തലമുടികള്‍ ദിനംതോറും പൊഴിയുന്നുതു കാണാം. ഇതില്‍ കൂടുതലായല്‍ പ്രശ്നമാണ്. ചിലപ്പോള്‍ തലമുടിയ്ക്കു കനം കുറയുന്നതായും ചില ഭാഗങ്ങളില്‍ കഷണ്ടി രൂപപ്പെട്ടു വരുന്നതായും കാണാം.
പ്രതിരോധം
ചില പ്രകാരത്തിലുള്ള മുടികൊഴിച്ചില്‍ ഭക്ഷണക്രമത്തിലൂടെയും പിരിമുറുക്കങ്ങള്‍ ഒഴിവാക്കിയും പരിഹരിയ്ക്കാം. മുടിയുടെ പരിചരണത്തില്‍ വേണ്ട ശ്രദ്ധയും വരുത്തണം. വേണ്ടി വന്നാല്‍ മുടു നഷ്ടപ്പെടാതിരിയ്ക്കുവാനുള്ള മരുന്നുകളും ഉപയോഗിയ്ക്കാം. ഫംഗസ് ബാധ തടയുവാനുള്ള ഉപായം തലമുടി വൃത്തിയായി സൂക്ഷിയ്ക്കുന്നതും, തൊപ്പി, ചീപ്പ്, ബ്രഷ് തുടങ്ങി മറ്റുള്ളവരുപയോഗിച്ച് സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുകയുമാണ് പാരമ്പര്യമായുള്ള കഷണ്ടി മരുന്നുകളുടെ ഉപയോഗത്തിലൂടെ തടയാന്‍ പറ്റിയേക്കാം.
ജലദോഷം എങ്ങിനെ പകരുന്നു?
ജലദോഷം കൂടുതലും ഹസ്തദാനത്തിലൂടെ പകരുന്നു. ജലദോഷമുള്ള വ്യക്തി മൂക്കു ചീറ്റിക്കഴിഞ്ഞ് അതേ കൈ കൊണ്ട് മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോൾ രോഗാണുക്കള്‍ പകരുവാന്‍ അവസരമുണ്ടാകുന്നു. പേന, ബുക്കുകള്‍ കപ്പുകള്‍ തൂടങ്ങിയ വസ്തുക്കളില്‍ രോഗണുക്കള്‍ മണിക്കൂറുകളോളം കുടിയിരിയ്ക്കു.ം ഈ വസ്തുക്കള്‍ മറ്റൊരാള്‍ കൈകാര്യം ചെയ്യുന്പോള്‍ രോഗാണുക്കള്‍ അയാളിലേയ്ക്കും പകരും. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുന്പോള്‍ രോഗം മറ്റുള്ളവരിലേയ്ക്ക് പകരുവാന്‍ സാദ്ധ്യത കുറവാണ്.
തണുപ്പു കൊണ്ടാല്‍ ജലദോഷം പിടിയ്ക്കുമോ?
തണുപ്പു കാലാവസ്ഥയില്‍ വെളിയില്‍ ഇറങ്ങി നടന്നാല്‍ ജലദോഷം പിടിയ്ക്കുകയില്ല. തണുപ്പു കാലത്ത്, സാധാരണ കൂടുതല്‍ ആളുകളും മുറികള്‍ക്കുള്ളില്‍ ഒതുങ്ങി കൂടാറാണ് പതിവ്. രോഗമുള്ള ആളുകളുമായുള്ള സന്പര്‍ക്കമാണ് മുഖ്യപ്രശ്നം. ഈ കാരണങ്ങള്‍ കൊണ്ട് നേഴ്സറികളിലും ബാലവാടികളിലുമുള്ള കുട്ടികളിലേയ്ക്ക് ഇതു പകരുവാന്‍ എളുപ്പമാണ്,
രക്തചംക്രമണംമൂലം രക്തധമനികളുടെ ഭിത്തികളിലൂണ്ടാക്കുന്ന മര്ദ്ദത്തേയാണ് രക്തസമ്മര്‍ദ്ദം എന്നു പറയുന്നത്. ഹൃദയത്തില്‍ നിന്നും പന്പു ചെയ്യുന്ന രക്തത്തെ ശരീരത്തിലുള്ള വിവിധ പേശികളിലും അവയവങ്ങളിലും എത്തിയ്ക്കുന്നത് ധമനികളിലൂടെയാണ്. ഇങ്ങനെ രക്തം പന്പു ചെയ്യുന്നതിന് ഹൃദയം ഉത്പാദിയ്ക്കേണ്ട മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം.
ഈ മര്‍ദ്ദത്തെ രണ്ടു തരത്തില്‍ സിസ്റ്റോളിക് (ഹൃദയസങ്കോചംമൂലമുള്ള) എന്നും ഡൈസ്റ്റോളിക് (ഹൃദയം വികാസം മൂലമുള്ള) എന്നും വിളിയ്ക്കുന്നു. സാധാരണ ഇത് യഥാക്രമം 120/80 നിലയിലാണ്. രക്തം ധമനികളിലേയ്ക്ക് പമ്പു ചെയ്യുന്നതിന് കൂടുതല്‍ മര്‍ദ്ദമുപയോഗിക്കേണ്ടിവരുന്നു. തിരിച്ച് പമ്പ് ചെയതതിനു ശേഷം ഹൃദയം വിശ്രമിയ്ക്കു മ്പോള്‍ മര്‍ദ്ദം കുറയുകയും രക്തം തിരികെ ഹൃദയത്തിനുള്ളില്‍ നിറയുകയും ചെയ്യുന്നു.
സിസ്റ്റോളിക് പ്രഷര്‍ പ്രായപൂര്‍ത്തിയായ വ്യക്തിയില്‍ 120 ല്‍ നിന്നും 90 വരെയും, ഡൈസ്റ്റോളിക് 80ല്‍ നിന്നും 60 വരെയും താഴാം. നിലവിലുള്ള മാര്‍ഗ്ഗരേഖകള്‍ പ്രകാരം ഇങ്ങനെ കുറയുന്നതിനെ താഴ്ന്ന രക്തസമ്മര്‍ദ്ദമെന്നു വിളിയ്ക്കുന്നു.
എന്താണ് താഴ്ന്ന രക്തസമ്മര്‍ദ്ദം?
താഴ്ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പോടെന്ഷന് മൂലം ധമനികളിലും സിരകളിലും കൂടിയുള്ള രക്തപ്രവാഹത്തിനു ശക്തി കുറയുന്പോള്‍ ചില ലക്ഷണങ്ങള്‍ കാണിയ്ക്കാം. രക്തപ്രവാഹത്തിന്റെ കുറവു മൂലം തലച്ചോറ്, ഹൃദയം, വൃക്കകള്‍ തുടങ്ങിയ ശരീരത്തിലെ പ്രധാന അവയവങ്ങള്‍ പ്രാണവായുവും പോഷണങ്ങളും എത്തുന്നതു കുറയുന്നു. ഇതു മൂലം ഈ അവയവങ്ങള്‍ക്കു തകരാറു സംഭവിയ്ക്കാം.
എന്നാല്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം പൊലെ കൃത്യമായ അക്കങള്‍ കൊണ്ടല്ല മറിച്ച് രക്തപ്രവാഹത്തിന്റെ കുറവുമൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ കൊണ്ടു മാത്രം പ്രവചിയ്ക്കുവാന്‍ പറ്റുന്ന അവസ്ഥയാണിത്. ചിലര്‍ക്കു സ്ഥിരമായി 90/50 എന്ന മര്‍ദ്ദം കാണപ്പെടും. പക്ഷേ പ്രത്യേക ക്ഷീണങ്ങളൊന്നും ഉണ്ടാകുകയില്ല. അതു കൊണ്ട് ഇവര്‍ക്കു താഴ്ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപോ ടെന്‍ഷന്‍ ഉണ്ടെന്ന് ഊഹിയ്ക്കാന്‍ സാദ്ധ്യമല്ല. എന്നാല്‍ സാധാരണ നിലയില്‍ 120/80 ഉള്ള വ്യക്തിയുടെ രക്തസമ്മര്‍ദ്ദം കുറഞ്ഞ് 100/60 നിലയിലെത്തിയാല്‍ ഇതുണ്ടെന്നുറപ്പു വരുത്താം.
തലയ്ക്കു കനകുറവു തോന്നുക, തലകറക്കം, എഴുന്നേറ്റു നില്ക്കുന്പോള് ബോധം കെടുക ഇങ്ങനെ താഴ്ന്ന ര്ക്തസമ്മര്ദ്ദം കൊണ്ടുണ്ടാകുന്ന അസുഖത്തിനെ ഓര്‍ത്തോസ്റ്റാറ്റിക് ഹൈപോടെന്ഷന് എന്നു വിളിയ്ക്കുന്നു. നിവര്‍ന്നു നില്ക്കുന്പോള് രക്തപ്രവാഹത്തിന്റെ തോത് വര്‍ദ്ധിയ്ക്കുന്നു. ഇതിനു മതിയായ സമര്‍ദ്ദം ചെലുത്തുവാന്‍ സാധാരണ വ്യക്തിയുടെ ഹൃദയത്തിനു സാധിയ്ക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള രക്തചംക്രമണ സ്ഥിതി നിലനിര്‍ത്തിപ്പോരാന്‍ ഹൈപോടെന്‍ഷനുള്ള വ്യക്തിയുടെ ഹൃദയത്തിനു സാധിയ്ക്കാതെ പോകുന്നു. തന്മുലം ഹൃദയപേശികളിലെ രക്തധമനികളിലെയ്ക്കുള്ള രക്തപ്രവാഹത്തിന്റെ അളവു കുറയുന്നു. തന്മൂലം വ്യക്തിയ്ക്കു നെഞ്ചുവേദന, ഹൃദയസ്തംഭനം മുതലായ അവസ്ഥകള്‍ ഉണ്ടായേക്കാം. വൃക്കകളിലേയ്ക്കുള്ള രക്തപ്രവാഹത്തിന്റെ അളവു കുറഞ്ഞാല്‍ മാലിന്യങ്ങള്‍ നീക്കുവാനുള്ള അതിന്റെ പ്രവര്‍ത്തനം കൂറയും. ഇക്കാരണങ്ങളില്‍ രക്തത്തിലുള്ള യൂറിയ, ക്രിയേറ്റിനിന്‍ തുടങ്ങിയവയുടെ അളവുകള്‍ കൂടും. ജീവനു തന്നെ ഭീഷണിയായി വൃക്കകള്‍, കരള്‍, ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ച് മസ്തിഷ്ക്കാഘാതം തന്നെ സംഭവിയ്ക്കാനുള്ള വഴിയൊരുക്കും.
എന്താണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം?
130/80 നു മുകളിലുള്ള അവസ്ഥ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ ധമനികളിലുള്ള ഉയര്‍ന്ന മര്‍ദ്ദത്തെയാണ് സൂചിപ്പിയ്ക്കുന്നത്. എന്നാല്‍ ഇതു മാനസിക പിരിമുറുക്കങ്ങള്‍ കൊണ്ടുള്ള താല്‍ക്കാലിക പ്രതിഭാസമല്ല. സാധാരണ രക്തസമ്മര്‍ദ്ദമായ 120/80 ലോ അതില്‍ താഴെയോ ഉള്ളവര്‍ 139/89 നിലവാരത്തിലേയ്ക്കു നീങ്ങുമ്പോള്‍ ഇവര്‍ക്ക് ഹൈപ്പര്ടെന്ഷന് ഉള്ളതായി പറയാം. എന്നാല്‍ 140/90 നിലയിലുള്ള രക്തസമ്മര്‍ദ്ദം വളരെ കൂടുതലായി കാണാം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ഹൃദ്രോഗം, വൃക്കരോഗം, ധമനികളിലെ തടസ്സങ്ങള്‍, നേത്രരോഗങ്ങള്‍, മസ്തിഷ്ക്കാഘാതം തുടങ്ങിയ പ്രതിസന്ധികളുണ്ടാകാം. അതിനാല്‍ ഇതു കണ്ടുപിടിച്ച് കാലാകാലങങളില് നിയന്ത്രച്ചു നിര്‍ത്തിയാല്‍ ഇങ്ങനെയുള്ള അപകടങ്ങളില്‍ നിന്നും രക്ഷ നേടാം.
എന്താണ് തൈറോയിഡ്.
കഴുത്തിനു താഴെ നടുവിലായി ചിത്രശലഭാകൃതിയില്‍ കാണപ്പെടുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയിഡ്. ജീവന് നിലനിര്‍ത്തുന്ന പോഷണപരിണാമ പ്രക്രിയയ്ക്ക് ആവശ്യം വരുന്ന പ്രാഥമിക ജോലികള്‍ ചെയ്യുകയാണ്. ഇതിന്റെ ധര്‍മ്മം. പോഷണപരിണാമ വ്യവസ്ഥ നിലനിര്‍ത്തുവാനായി ഈ ഗ്രന്ഥി സ്രാവങ്ങള്‍ അഥവാ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിയ്ക്കുന്നു. ഈ സ്രാവങ്ങള്‍ ഊര്‍ജ്ജസ്രോതസ്സുകളും എത്രമാത്രം ഊര്‍ജ്ജം ഓരോ അവയവങ്ങളും ഉപയോഗിയ്ക്കണം എന്നു നിയന്ത്രിയ്ക്കുന്നു.
ശരിയായി പ്രവര്‍ത്തിയ്ക്കുന്ന തൈറോയിഡ് എല്ലാ ഭാഗങ്ങള്‍ക്കും വേണ്ട പ്രവര്‍ത്തനക്ഷമതയ്ക്ക് ആവശ്യം വരുന്ന അളവില്‍ ഹോര്‍മോണ്‍ നല്കുന്നു. തീരുന്ന മുറയ്ക്ക് ഹോര്‍മോണ്‍ വീണ്ടും ഉല്‍പ്പാദിപ്പിയ്ക്കുന്നു. രക്തത്തില്‍ ഈ ഹോര്‍മോണിന്റെ അളവു നിയന്ത്രിയ്ക്കുന്നത് പിറ്റ്യുറ്ററി ഗ്രന്ഥികളാണ്. തലച്ചോറിനു താഴെയായി തലയോട്ടിയില്‍ നടുവില്‍ ഈ ഗ്രന്ഥി സ്ഥിതി ചെയ്യുന്നു. തൈറോയിഡ് ഉല്പ്പാദിപ്പിയ്ക്കുന്ന സ്രാവത്തിന്റെ ഏറ്റക്കുറച്ചില്‍ സ്വന്തം സ്രാവമുപയോഗിച്ച് ഈ ഗ്രന്ഥി നിയന്ത്രിയ്ക്കുന്നു.
തൈറോയിഡിന്റെ അസുഖങ്ങള്‍ എന്തെല്ലാം.? ആരെയാണ് ഇതു ബാധിയ്ക്കുന്നത്?
തൈറോയിഡ് കൂടുതല്‍ സ്രാവമുല്‍പ്പാദിപ്പിയ്ക്കുമ്പോള്‍ ശരീരം കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിയ്ക്കുന്നു. ഈ അവസ്ഥയെ ഹൈപ്പര്‍ തൈറോയിഡിസം എന്നും നേരെ എതിരായ അവസ്ഥയെ ഹൈപ്പോ തൈറോയിഡിസം എന്നും നേരെ എതിരായ അവസ്ഥയെ ഹൈപ്പോ തൈറോയിഡിസം എന്നും പറയുന്നു.
എല്ലാ പ്രായത്തിലുള്ള വ്യക്തികള്‍ക്കും ഈ അസുഖം ഉണ്ടാകാം. എന്നാല്‍ സ്ത്രീകളില്‍ ഇത് 5 മുതല്‍ 8 ഇരട്ടി വരെ കാണാം.
തൈറോയിഡ് അസുഖങ്ങള്‍ക്കുള്ള കാരണങ്ങള്‍ എന്തെല്ലാം?
ഹൈപ്പോ തൈറോയിഡിസത്തിന്റേയും ഹൈപ്പര്‍ തൈറോയിഡിസന്റെയും ലക്ഷണങ്ങള്‍ എന്തെല്ലാം?
ഹൈപ്പര്‍ തൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍.
നേരത്തെ കണ്ടുപിടിച്ചാല്‍ ഈ രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാം. ജീവിതകാലം മുഴുവന്‍ നീണ്ടു നില്ക്കാവുന്ന രോഗാവസ്ഥയാണ് ഇത്. ശരിയായ പരിചരണങ്ങള്‍ കൊണ്ട് രോഗിയ്ക്ക് ദീര്‍ഘകാലം സാധാരണ ജീവിതം നയിയ്ക്കാം.
സാധാരണഗതിയില്‍ ആഹാരം ഊര്‍ജ്ജമായി മാറുന്നതും പ്രമേഹാവസ്ഥയില്‍ അതിനുണ്ടാകുന്ന മാറ്റങ്ങളും ചുവടെ വിശദീകരിച്ചിരിക്കുന്നു.
ധാന്യകം ഗ്ലൂക്കോസായി മാറുന്നു: നാം കഴിക്കുന്ന ഭക്ഷണത്തിലെ ധാന്യകം ആമാശയത്തിനുള്ളില്‍ വച്ച് ഗ്ലൂക്കോസ് എന്ന പഞ്ചസാരയായി മാറുന്നു. ഈ ഗ്ലൂക്കോസ് രക്തത്തിലൂടെ ശരീരത്തിലുള്ള ദശലക്ഷക്കണക്കിന് കോശങ്ങളിലെത്തിച്ചേരുന്നു.
ഗ്ലൂക്കോസ് കോശങ്ങളില്‍ പ്രവേശികപാന്‍ക്രിയാസ് എന്ന ഗ്രന്ഥി ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നു. ഇന്‍സുലിന്‍ രക്തത്തിലൂടെ കോശങ്ങളിലെത്തുന്നു. ഇത് കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണത്തെ സഹായിക്കുന്നു.
കോശങ്ങള്‍ ഗ്ലൂക്കോസിനെ ഊര്‍ജ്ജമാക്കി മാറ്റുന്നു : കോശത്തിനുള്ളില്‍ വച്ച് ഗ്ലൂക്കോസിന് ഉപാപചയം സംഭവിച്ച് ഊര്‍ജ്ജം സ്വതന്ത്രമാകുന്നു.
പ്രമേഹാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇനിപ്പറയുന്നു.
ആഹാരം ഗ്ലൂക്കോസായി മാറുന്നു: ഈ അവസ്ഥയിലും ആഹാരം ഗ്ലൂക്കോസായി മാറുകയും ഗ്ലൂക്കോസ് രക്തത്തില്‍ കലരുകയും ചെയ്യുന്നു. എന്നാല്‍ ഈ ഗ്ലൂക്കോസ് പൂര്‍ണ്ണമായും കോശങ്ങളിലേക്ക് പ്രവേശിക്കുന്നില്ല. കാരണങ്ങള്‍:
കോശങ്ങള്‍ക്ക് ഊര്‍ജ്ജം സ്വതന്ത്രമാക്കാന്‍ കഴിയുന്നില്ല : ഗ്ലൂക്കോസിന്റെ ഏറിയ പങ്കും രക്തത്തില്‍ത്തന്നെ നിലനില്ക്കുന്നു. ഈ അവസ്ഥയെ ഹൈപ്പര്‍ഗ്ലൈസീമിയ എന്നുപറയുന്നു. ആവശ്യത്തിന് ഗ്ലൂക്കോസ് കോശത്തിനുള്ളില്‍ എത്താതിരുന്നാല്‍ കോശങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം സ്വതന്ത്രമാക്കാന്‍ കഴിയില്ല.
പ്രമേഹ ലക്ഷണങ്ങള്‍
പ്രമേഹരോഗികള്‍ വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണിക്കുന്നു. അവയില്‍ പ്രധാനപ്പെട്ടവ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത
രക്താതിസമ്മര്‍ദ്ദത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍
ഹൃദയം സ്പന്ദിക്കുമ്പോള്‍ രക്തം രക്തക്കുഴലുകളിലേക്ക് പമ്പ് ചെയ്യപ്പെടുന്നു. ഇത് രക്തക്കുഴലുകളില്‍ മര്‍ദ്ദം സൃഷ്ടിക്കുന്നു. ആരോഗ്യവാനായ ഒരാളില്‍ രക്തക്കുഴലുകള്‍ പേശീനിര്‍മ്മിതം ഇലാസ്തികതയുള്ളതുമായിരിക്കും. രക്തം പ്രവഹിക്കുമ്പോള്‍ അവ വികസിക്കുന്നു. സാധാരണയായി ഹൃദയം മിനിട്ടില്‍ 60 മുതല്‍ 80 വരെ തവണ മിടിക്കുന്നു. ഓരോ സ്പന്ദനത്തിലും രക്തസമ്മര്‍ദ്ദം ഉയരുകയും ഹൃദയം വിശ്രാന്താവസ്ഥ പ്രാപിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം താഴുകയും ചെയ്യുന്നു. വ്യായാമം ചെയ്യുമ്പോഴും ശാരീരികാവസ്ഥ വ്യത്യാസപ്പെടുമ്പോഴും രക്തസമ്മര്‍ദ്ദത്തിന്റെ നിരക്കിന് വ്യത്യാസം വരുന്നു. മുതിര്‍ന്നവരില്‍ സാധാരണ രക്തസമ്മര്‍ദ്ദം 130/80 mmHg യ്ക്കു താഴെയായിരിക്കുന്നു. ഇതില്‍ നിന്ന് കൂടിയ അവസ്ഥയാണ് അധിക രക്തസമ്മര്‍ദ്ദം.
സാധാരണഗതിയില്‍ രക്താതിസമ്മര്‍ദ്ദത്തിന് പ്രത്യേക ലക്ഷണങ്ങളില്ല. വര്‍ഷങ്ങളോളമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള പല രോഗികള്‍ക്കും ഇതിനെക്കുറിച്ച് യാതൊരറിവുമില്ല എന്നതാണ് സത്യം. രക്താതിസമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ഒരാള്‍ മാനസിക പിരിമുറുക്കവും അക്രമാസക്തിയും പ്രകടിപ്പിച്ചുകൊള്ളണമെന്നില്ല. വളരെ ശാന്തമായ മനസോടെയിരിക്കാന്‍ കഴിയും. നിയന്ത്രണാതീതമായ രക്തസമ്മര്‍ദ്ദം ഹൃദയാഘാതം, പക്ഷാഘാതം വൃക്കമാന്ദ്യം തുടങ്ങിയ മാരകമായ അവസ്ഥകളിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ രക്താതിസമ്മര്‍ദ്ദത്തെ “നിശബ്ദനായ കൊലയാളി” എന്നു വിളിക്കുന്നു.
കൊളസ്ട്രോളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍
ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ ഹൃദ്രോഗസാധ്യത നാലുമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. അമിതമായ കൊഴുപ്പ് ധമനീഭിത്തികളില്‍ അടിഞ്ഞുകൂടുന്നു. രക്തധമനികളില്‍ കട്ടിയുള്ളതാവുകയും ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുന്നു. തല്‍ഫലമായി രക്തപ്രവാഹത്തിന്റെ വേഗത കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുന്നു. തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെടുന്നു. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോള്‍ ഹൃദയാഘാതമുണ്ടാകുന്നു. പ്രമേഹരോഗികളില്‍ അമിത രക്തസമ്മര്‍ദ്ദത്തോടൊപ്പം കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദയാഘാത സാധ്യത 16 മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.
പ്രമേഹം നിയന്ത്രിക്കാന്‍
ഭക്ഷണക്രമം, വ്യായാമം, വ്യക്തിശുചിത്വം, ഇന്‍സുലിന്‍ കുത്തിവയ്പ്പ്, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ ഉപയോഗിക്കുക തുടങ്ങിയവ പ്രമേഹം നിയന്ത്രിക്കാനുള്ള ചില മാര്‍ഗ്ഗങ്ങളാണ്.
വ്യായാമം : വ്യായാമം ചെയ്യുന്നതു വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം. മണിക്കൂറില്‍ 6 കിലോമീറ്റര്‍ നടക്കുന്നതു വഴി 30 മിനിട്ടില്‍ 135 കലോറി എന്ന കണക്കില്‍ ഊര്‍ജ്ജം വിനിയോഗിക്കാനാവും. സൈക്കിള്‍ ചവിട്ടുന്നതിലൂടെ ഏതാണ്ട് 200 കലോറി കത്തിച്ചുകളയാനാകും.
പ്രമേഹരോഗികളിലെ ത്വക്ക് സംരക്ഷണം: ത്വക്ക് സംരക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഗ്ലൂക്കോസ് ത്വക്കില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ട് ബാക്ടീരിയ, ഫംഗസ് എന്നിവ പെരുകാന്‍ സാധ്യതയുണ്ട്. രക്തപ്രവാഹം കുറയുന്നതിനാല്‍ ശരീരത്തിന് ഇവയോട് പൊരുതാനുള്ള ശേഷിയും കുറവായിരിക്കും. ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ക്ക് രോഗാണുക്കളോട് പൊരുതാനുള്ള കഴിവ് കുറവായിരിക്കും. ഉയര്‍ന്ന ഗ്ലൂക്കോസ് ത്വക്കിന്റെ നിര്‍ലീകരണത്തിന് കാരണമാകുന്നു. തുടര്‍ന്ന് ത്വക്ക് വരണ്ടുണങ്ങിക്കാണുന്നു.
കൃത്യമായി ശരീരം പരിശോധിക്കുകയും ഇനിപ്പറയുന്ന കാര്യങ്ങള്‍ ഡോക്ടറെ അറിയിക്കുകയും വേണം:
ത്വക്ക് സംരക്ഷണ മാര്‍ഗ്ഗങ്ങള്‍:
മുറിവുകളുടെ സംരക്ഷണം:ശരീരത്തില്‍ മുറിവുകളുണ്ടാകുന്നത് പൂര്‍ണ്ണമായും തടയാന്‍ നമുക്ക് കഴിയില്ല. പ്രമേഹരോഗികള്‍ ചെറിയ മുറിവുകളുണ്ടായാല്‍പ്പോലും അതീവ ശ്രദ്ധ പുലര്‍ത്തണം.
അടിയന്തിരമായി വൈദ്യസഹായം തേടേണ്ട സന്ദര്‍ഭങ്ങള്‍
പ്രമേഹ രോഗികളിലെ പാദസംരക്ഷണം:
രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള ഗ്ലൂക്കോസ് നാഡികളെ തളര്‍ത്തുകയും കാലുകളുടെ സംവേദനശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു. പാദസംരക്ഷണത്തിനായുള്ള ചില മാര്‍ഗ്ഗങ്ങള്‍
പാദങ്ങള്‍ പതിവായി പരിശോധിക്കുക: എല്ലാ ദിവസവും നല്ല വെള്ളത്തില്‍ വച്ച് പാദങ്ങള്‍ പരിശോധിക്കുക. മുറിവുകളോ, പോറലുകളോ, പൊള്ളലുകളോ ഉണ്ടോ എന്ന് കണ്ടെത്തുക. വിരലുകള്‍ക്കിടയില്‍ പരിശോധിക്കാന്‍ മറക്കരുത്.
പാദങ്ങള്‍ പതിവായി കഴുകുക:ഗാഡത കുറഞ്ഞ സോപ്പും ഇളം ചൂടുവെള്ളവുമുപയോഗിച്ച് പാദങ്ങള്‍ കഴുകുക.
കാല്‍നഖങ്ങള്‍ യഥാസമയം മുറിച്ചുകളയുക.
പാദരക്ഷകളുപയോഗിച്ച് പാദങ്ങള്‍ സംരക്ഷിക്കുക.
വായ് സംരക്ഷണം
അടുക്കും ചിട്ടയോടുമുള്ള ദിനചര്യ പല്ലുകളെ ദീര്‍ഘകാലം ആരോഗ്യത്തോടെ സംരക്ഷിക്കും.
പല്ലു തേയ്ക്കുന്നത് :മൃദുവായ ടൂത്ത് ബ്രഷുകൊണ്ടായിരിക്കണം. കടുപ്പമുള്ള നാരുള്ള ബ്രഷുകള്‍ മോണയില്‍ മുറിവുണ്ടാക്കും.
പല്ലു തേയ്ക്കേണ്ടത് എങ്ങനെ:
ഇനി പറയുന്ന സാഹചര്യങ്ങളില്‍ ഒരു ദന്തവിദഗ്ദ്ധനെ കാണേണ്ടതാണ്
നേത്രസംരക്ഷണം
പ്രമേഹരോഗികളില്‍ തിമിരം, ഗ്ലോക്കോമ എന്നിവയ്ക്കുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണ്. പ്രമേഹരോഗികളില്‍ കണ്ണിലേക്കുള്ള നേര്‍ത്ത രക്തക്കുഴലുകള്‍ കേടാകാനിടയുണ്ട് (ഡയബറ്റിക് റെറ്റിനോപ്പതി). പ്രമേഹരോഗികളിലെ അന്ധതയ്ക്ക് ഇത് ഒരു പ്രധാന കാരണമാകുന്നു. ഒരിക്കല്‍ പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാല്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി കണ്ണു പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.
ഇനിപ്പറയുന്ന അവസ്ഥകളില്‍ വൈദ്യസഹായം തേടേണ്ടതാണ്
തിരക്കുപിടിച്ച ആധുനിക ജീവിതത്തില്‍ ഭക്ഷണ, വ്യായാമ ശീലങ്ങളിലെ ചിട്ടവട്ടങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നതുകാരണം സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങളില്‍ പ്രധാനമാണ് നടുവേദന. പ്രായഭേദമന്യേ നടുവേദന കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടിവരുകയാണ്.
കാരണങ്ങള്‍
നടുവേദന ഉണ്ടാവാന്‍ കാരണങ്ങള്‍ പലതാണ്- അസ്ഥിസംബന്ധമായ കാരണങ്ങള്‍, ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കിഡ്നിയിലെ കല്ല്, പെപ്റ്റിക് അള്‍സര്‍, എല്ലിനെ ബാധിക്കുന്ന ടി.ബി, നട്ടെല്ലിനിടക്കുണ്ടാവുന്ന ട്യൂമറുകള്‍ എന്നിവ മൂലമെല്ലാം നടുവേദന ഉണ്ടാവും.
മിക്കപ്പോഴും നടുവേദന രോഗലക്ഷണമാവും. രോഗം മറ്റുപലതും. മൂത്രത്തിന് അണുബാധ വന്നാല്‍ മൂത്രമൊഴിക്കുമ്പോഴുള്ള വേദനയോടൊപ്പം നടുവേദനയുമുണ്ടാകും. ഗര്‍ഭപാത്രസംബന്ധമായ അസുഖമാണെങ്കില്‍ നടുവേദനയോടൊപ്പം വെള്ളപോക്കോ മറ്റോ ഉണ്ടാകും.
എന്താണ് പ്രശ്നകാരണമെന്ന് തിരിച്ചറിഞ്ഞതിനു ശേഷം വേണം ചികിത്സ തീരുമാനിക്കാന്‍. ലബോറട്ടറി സൗകര്യങ്ങളൊന്നുമില്ലാതിരുന്ന പണ്ടുകാലത്ത് വൈദ്യന് രോഗിയെയും രോഗലക്ഷണങ്ങളെയും നിരീക്ഷിച്ചാല്‍തന്നെ എന്താണ് രോഗകാരണമെന്ന് വ്യക്തമാകുമായിരുന്നു. ഇന്ന് രോഗനിര്‍ണയത്തിന് എല്ലാ സാങ്കേതിക സൗകര്യങ്ങളും ആയുര്‍വേദം ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇങ്ങനെ നടുവേദനയുടെ യഥാര്‍ഥ കാരണം കണ്ടത്തെി അതിനുള്ള മരുന്നുകളും ചികിത്സയും പ്രയോഗിച്ചാല്‍ ആ രോഗത്തോടൊപ്പം നടുവേദനയും ഭേദമായിക്കൊള്ളും.
മറ്റു ചികിത്സാ രീതികള്‍ വേദന മാറ്റാന്‍ ശ്രമിക്കുമ്പോള്‍ രോഗം സമ്പൂര്‍ണമായി ഭേദമാക്കാനാണ് ആയുര്‍വേദം മുന്‍ഗണന നല്‍കുന്നത്.
നടുവേദനക്ക് കാരണമായ ശീലങ്ങള്‍
1 ഇരിക്കുമ്പോഴും കിടക്കുമ്പോഴും ശരീരത്തിന്‍െറ പൊസിഷന്‍ ശരിയല്ളെങ്കില്‍ നടുവേദന ഉണ്ടാകും.
2വ്യായാമക്കുറവ്- 90 ശതമാനം ‘ഡിസ്ക് തെറ്റല്‍’ കേസുകളും മസിലിന് ശക്തി കുറയുന്നതുകൊണ്ടാണ് ഉണ്ടാവുന്നത്. നട്ടെല്ലിലെ കശേരുക്കളെ പിടിച്ചുനിര്‍ത്താന്‍ മസിലിന്‍െറ ശക്തി നഷ്ടപ്പെടുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. വ്യായാമത്തിലൂടെ മസിലുകളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
3 വാഹനങ്ങളുടെ ഉപയോഗം കൂടിയത്: ആയുര്‍വേദ ശാസ്ത്രത്തില്‍ ‘കുതിരസവാരി’ കൂടിയാല്‍ നടുവേദനയുണ്ടാവുമെന്ന് പറയുന്നുണ്ട്. പണ്ടത്തെ കുതിരസവാരിക്ക് തുല്യമാണ് ഇന്നത്തെ മോട്ടോര്‍ബൈക്ക് സവാരി.
4തുടര്‍ച്ചയായി ഓരേ പൊസിഷനില്‍ ശരീരം നില്‍ക്കുന്നത്.
കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍, ദിവസം മുഴുവന്‍ നിന്ന് ജോലി ചെയ്യുന്ന ബസ് കണ്ടക്ടര്‍മാര്‍ എന്നിവര്‍ക്കെല്ലാം നടുവേദന വരാന്‍ സാധ്യത ഏറെയാണ്. ഇടക്ക് സമയം കണ്ടത്തെി വ്യായാമം ചെയ്യുക മാത്രമാണ് ഇതിന് പോംവഴി.
കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍
കഴുത്തിനും നടുവിനും ഏറെ ആയാസമുണ്ടാക്കുന്നതാണ് കമ്പ്യൂട്ടറിനു മുന്നിലെ ഇരിപ്പ്. സൗകര്യം കരുതി തോള് മുന്നോട്ടാഞ്ഞിരിക്കുകയോ കുനിഞ്ഞിരിക്കുകയോ ചെയ്യരുത്. കണ്ണിനു നേരെയായിരിക്കണം മോണിറ്റര്‍. മൗസ്, കീബോര്‍ഡ് തുടങ്ങിയവ മുട്ടിനു മുകളില്‍ വരുന്ന രീതിയില്‍ സജ്ജീകരിക്കണം.
ഇരിക്കേണ്ടതെങ്ങനെ?
നട്ടെല്ല് നിവര്‍ന്നു വേണം ഇരിക്കാന്‍. നടുഭാഗം മുതല്‍ കഴുത്തുവരെയുള്ള എല്ല് പരമാവധി നേരെ വരുന്നവിധം ഇരിക്കാന്‍ ശ്രദ്ധിക്കുക. തുടര്‍ച്ചയായി വളരെനേരം ഇരിക്കരുത്. ഇടക്ക് എഴുന്നേറ്റ് നടക്കുക. കഴുത്തും അരക്കെട്ടും ഇളക്കിക്കൊണ്ടുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുക. കഴുത്ത് മുകളിലേക്കും വശങ്ങളിലേക്കും പതുക്കെ ചലിപ്പിക്കുക.
കിടക്കുമ്പോള്‍
തലയണയില്ലാതെ നേരെ മലര്‍ന്നുകിടക്കുക. കഴുത്തുരോഗങ്ങള്‍ക്ക് വലിയൊരളവുവരെ കാരണമാണ് തലയണകള്‍. ഭക്ഷണം കഴിച്ച ഉടന്‍ പോയി കിടക്കരുത്. അങ്ങനെ വന്നാല്‍ ഗ്യാസ്ഫോര്‍മേഷനും തുടര്‍ന്ന് നീര്‍ക്കെട്ടും ഉണ്ടാവും. നടുവേദനയുള്ളവര്‍ പലകക്കട്ടില്‍ ഉപയോഗിക്കുക. വെറും തറയില്‍ കിടക്കരുത്. തണുപ്പ് തട്ടിയാല്‍ നടുവേദന വര്‍ധിക്കും.
ചികിത്സാ രീതികള്‍
പൊതുവെ മൂന്നുതരത്തിലുള്ള ചികിത്സാ രീതികളാണ് ആയുര്‍വേദത്തിലുള്ളത്. 1) സ്നേഹം (എണ്ണയിടല്) 2) സ്വേദം (ഫോര്‍മെന്‍േറഷന്‍) 3) ശോധന വരുത്തല്‍ (ഇവാക്വേഷന്)
മരുന്നിനോടൊപ്പം പഥ്യം, പതിവായ വ്യായാമങ്ങള്‍, ജീവിതം ചിട്ടപ്പെടുത്തല്‍ എന്നിവയാണ് രോഗശാന്തി എളുപ്പമാക്കാനുള്ള മാര്‍ഗങ്ങള്‍.
കടപ്പാട് :ഡോ. ആര്യാദേവി
മറ്റൊരു പേര് – നെമാട്രോഡ് ഇന്ഫക്ഷന് (വിരശല്യം)
വിശദീകരണം
ലക്ഷണങ്ങള്‍
ഇവയുടെ വാസസ്ഥലമനുസരിച്ച് ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു.
കാരണങ്ങള്‍
1.പേശികളിലുള്ള വിരകള്‍
2.കുടലിലുള്ള വിരകള്ഃ:
വിരകളുടെ മലത്തില്‍ അതിന്റെ മുട്ടയും കാണപ്പെടുന്നു. ശുചിത്വമില്ലാത്ത മലിനമായ ചുറ്റുപാടില്‍ ആഹാരത്തില്‍ കൂടി ഇതു മനുഷ്യരിലേയ്ക്കു കടക്കും. അതു കുടലില്‍ വളര്‍ച്ച പ്രാപിച്ച് രക്തത്തില്‍ കൂടി ശ്വാസകോശം മുതലായ സ്ഥലങ്ങളിലേയ്ക്കു കുടിയേറും. ഇതിനു 40 സെ: മീ വരെ നീളം വരാം.
3.നാടവിരഃ:
പല അടുക്കുകളായി നാട പോലെ നീണ്ടവിരയാണിത്. ഇത് അന്നപഥത്തില്‍ പ്രവേശിച്ച് ആതിഥേയനില്‍ നിന്നും. പോഷണം വലിച്ചെടുക്കുന്നു.
4.ഫൈലേറിയാസിസ്:
ഈ വിരകള്‍ ത്വക്കിനേയും മേദോവാഹിനി പേശികളേയും ആക്രമിച്ച് മന്തുരോഗാവസ്ഥ ഉണ്ടാക്കുന്നു.
അപകടത്തിനുള്ള വഴികള്‍
ലഘുപോംവഴികള്‍
എന്താണ് ഡീഹൈഡ്രേഷന്?
ഡിഹൈഡ്രേഷന് അഥവാ നിര്‍ജലീകരണം എന്നാല്‍ ശരീരത്തില്‍ നിന്നും ജലാംശം കുറയുക എന്നതാണ്. ശരീരത്തിന് അതിന്റെ നിലനില്‍പ്പിന് ദിവസേന കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും വേണം (അതായത് 1 ലിറ്റര്‍ അഥവാ ¼ ഗാലന്) ഈ ആവശ്യം പ്രവര്‍ത്തനത്തിനും പ്രായത്തിനുമനുസരിച്ച് വര്‍ദ്ധിയ്ക്കാം. അദ്ധ്വാനിയായ ഒരു മനുഷ്യന് ഇരട്ടിയോ മൂന്നിരട്ടിയോ വെള്ളം വേണ്ടി വന്നേക്കാം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്പോള് ജലം നഷ്ടപ്പെടുന്നു. ഈ നഷ്ടം നികത്തുവാനാണ് വെള്ളം കുടിയ്ക്കുന്നത്. കുടിയ്ക്കുന്ന വെള്ളം പകരത്തിനു മതിയാകാതെ വരുന്പോള്‍ നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന് സംഭവിയ്ക്കുന്നു.
ഡീഹൈഡ്രേഷന് എങ്ങിനെ സംഭവിയ്ക്കുന്നു?
കുടലിലെ ഭിത്തികളിലുള്ള അണുബാധ, വൃണങ്ങള്‍, മുറിവുകള്‍ തുടങ്ങിയവ മൂലം കൂടുതല്‍ ദ്രാവകം ഉല്‍പ്പാദിപ്പിയ്ക്കപ്പെടുകയും അതിന്റെ ആഗീരണം നടക്കാതിരിയ്ക്കുകയുമാണ് ഒരു കാരണം. മറ്റൊന്ന്, ഛര്‍ദ്ദി, വിശപ്പില്ലായ്മ, ഇവമൂലം വെള്ളം കുടിയ്ക്കുന്നതിലുള്ള കുറവുമാണ്.
ഡീഹൈഡ്രേഷന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം?
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രോഗിയുടെ തൂക്കം കുറഞ്ഞിരിയ്ക്കും. ചിലപ്പോള്‍ 8 മണിക്കൂറുകള്‍ക്കകം ഇതു സംഭവിച്ചിരിയ്ക്കും. ഇത് ഒരു സൂചനയാണ്. ഇങ്ങനെ 10%ത്തോളം തൂക്കം കുറയുന്നതായി കാണപ്പെട്ടാല്‍ പ്രശ്നം ഗുരുതരമാണ്. മറ്റു രോഗലക്ഷണങ്ങളില്‍ നിന്നും ഇതു തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ദാഹക്കൂടുതല്‍ വായ് വരളുക, ക്ഷീണം, തലയ്ക്കു ഭാരക്കുറവ് (പ്രത്യേകിച്ച് എഴുന്നേല്ക്കുന്പോള്) മൂത്രം ഇരുണ്ട നിറത്തിലും കുറഞ്ഞും കാണുക തുടങ്ങിയ ലക്ഷണങ്ങള്‍ കൊണ്ട് ഇത് തിരിച്ചറിയാം. തീര്‍വ്വമായ നിര്‍ജലീകരണം മൂലം ശാരീരികമായ രാസഘടനയില്‍ മാറ്റം വന്ന് വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുവാനും മരണം വരെ സംഭവിയ്ക്കാനും ഇടയുണ്ട്.
മലബന്ധം എങ്ങിനെയുണ്ടാകുന്നു
മലബന്ധം എന്നാല്‍ വിരേചന പ്രക്രിയയിലുള്ള മാറ്റങ്ങള്‍ മൂലം മലം ഉറച്ച് കട്ടിയായി സാധാരണ കാലയളവില്‍ പോകാതിരിയ്ക്കുന്നതാണ്. എന്നാല്‍ ആഴ്ചയില്‍ 3 മുതല്‍ 12 പ്രാവശ്യം വരെ ഇത് സാധാരണയായി കണക്കാക്കാം.
ലക്ഷണങ്ങള്‍
വയറിനു അസ്വസ്ഥത, വയറു വീര്‍ക്കല്‍.
കാരണങ്ങള്‍
ലഘുപോംവഴികള്‍
അസ്വാസ്ഥ്യം നീണ്ടു നിന്നാല്‍ ഡാക്ടറെ കാണുക.
കൊഴുപ്പു ശേഖരിയ്ക്കുന്ന് ശരീരത്തിലെ പേശികളില്‍ അമിതമായി ശേഖരം വര്ദ്ധിയ്ക്കുന്പോള് പൊണ്ണത്തടിയുണ്ടാകുന്നു. ഇതുമൂലം സാധാരണയില്‍ നിന്നും 20% കവിഞ്ഞ തൂക്കം വര്‍ദ്ധിയ്ക്കുന്നു.
പൊണ്ണത്തടിയ്ക്കുള്ള കാരണങ്ങള്‍
ഉദാത്തമായ ശരീരഭാരം
ശരീരത്തിന്റെ ഉയരത്തിനു ചേര്‍ന്ന ഭാരമാണ് ശാരീരികകര്മ്മങ്ങള് ശരീയായ വിധത്തില്‍ നടത്തുന്നതിന് ആവശ്യം. ഇതിനു വേണ്ടി സാധാരണ പ്രയോഗത്തിലുള്ള അനുപാതസംഖ്യയാണ്. ബി.എം.ഐ അഥവാ ഉയരവും തൂക്കവും തമ്മിലുള്ള അനുപാത സൂചിക.
കിലോഗ്രാമിലുള്ള തൂക്കത്തെ, മീറ്ററിലുള്ള ഉയരത്തിന്റെ വര്‍ഗം കൊണ്ടു ഹരിച്ചാല്‍ ഈ അനുപാതസംഖ്യ കിട്ടും. ഇങ്ങനെ കിട്ടുന്ന സംഖ്യ 185 ല്‍ താഴെയാണെങ്കില്‍ പോഷണക്കുറവുള്ള വ്യക്തിയായും 25ല്‍ താഴെയാണെങ്കില്‍ പോഷണക്കുറവുള്ള വ്യക്തിയായും 25 ല്‍ കൂടുതലെങ്കില്‍ പൊണ്ണത്തടിയും കണക്കാക്കാം.
എങ്ങിനെ ഭാരം കുറയ്ക്കാം?
മനുഷ്യശരീരത്തിലെ സാധാരണ ഊഷ്മാവ് 37 ºസെന്റിഗ്രേഡ് അഥവാ 98.6 ഫാരന്‍ഹീറ്റാണ്. ഇതില്‍ കൂടുതലാകുന്പോള്‍ പനിയുള്ളതായി പറയുന്നു. പനി ഒരു രോഗമല്ല. രോഗലക്ഷണമാണ്. അണുബാധയെ ശരീരം പ്രതികരിയ്ക്കുന്നതാണിത്. ചൂടിന്റെ വര്‍ദ്ധന അണുബാധയുടെ കാഠിന്യം കാണിയ്ക്കുന്നു.
കാരണങ്ങള്‍
താഴെപ്പറയുന്ന രോഗങ്ങള്‍ പനിയ്ക്കു കാരണമാകാം.
1. മലേറിയ
2. ടൈഫോയിഡ്
3. ക്ഷയം
4. സന്ധിവാതം
5. അഞ്ചാം പനി.
6. പൊങ്ങന്‍പനി
7. ന്യൂമോണിയ, ജലദോഷം, ചുമ, ടോണ്സിലിറ്റിസ്
8. മൂത്രനാളിയിലെ അണുബാധ
പനിയുടെ സാധാരണ ലക്ഷണങ്ങള്‍
അനുകരിയ്ക്കേണ്ട ഉപായങ്ങള്‍
പനിയുള്ളപ്പോള്‍ കഴിയ്ക്കേണ്ട ആഹാരങ്ങള്‍
അള്‍സര്‍ എന്താണ്?
അന്നപഥത്തിലുണ്ടാകുന്ന കുരുക്കളും വ്രണങ്ങളുമാണ് അള്‍സര്‍. അള്‍സര്‍ സാധാരണയായി ചെറുകുടലിന്റെ ആരംഭത്തില്‍ കാണുന്നു. രണ്ടാമതായി ആമാശയത്തിലും കാണുന്നു. ഇതിനെ ഗാസ്റ്റിക് അള്‍സര്‍ എന്നു പറയുന്നു.
അള്‍സര്‍ എന്തുകൊണ്ട് ഉണ്ടാകുന്നു?
അള്‍സര്‍ പ്രകടിപ്പിയ്ക്കാവുന്ന ലക്ഷണങ്ങള്‍
നിയന്ത്രിയ്ക്കുവാനുള്ള ഉപായങ്ങള്‍
അള്‍സറിന്റെ സ്ഥിതി ഗുരുതരമാകുമ്പോള്‍ കിട്ടുന്ന സൂചനകള്‍
പുകയില ഉപയോഗത്തിന്റെ ദുഷ്ഫലങ്ങള്‍
വായ്, തൊണ്ട ശ്വാസകോശം, ആമാശയം, വൃക്കകള്‍, മൂത്രസഞ്ചി, എന്നീ ശരീരഭാഗങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറിനു പുകയില ഉത്തരവാദിയാണ്.
പുകയില ഹൃദ്രോഗത്തിനു ധമനികളുടെ അസുഖത്തിനും കാരണമാകുന്നു. ഹൃദയരോഗങ്ങള്‍ കാലുകളിലെ ധമനികളിലുള്ള രക്ത ഓട്ടം നിലയ്ക്കല്‍, നെഞ്ചുവേദന, ഹ-ദയസ്തംഭനം മൂലമുള്ള മരണം മസ്തിഷ്ക്കാഘാതം തുടങ്ങിയവയ്ക്കും പുകയില വഴിയൊരുക്കുന്നു.
ആധാരമായ വസ്തുതകള്‍
ആധാരമായ വസ്തുതകള്‍
പുകവലി/പുകയില ഉപേക്ഷിച്ചാലുള്ള ആരോഗ്യപരമായ ഗുണങ്ങള്‍
പുകയില മോചനം കൊണ്ടുള്ള സാമുഹ്യനന്മ
പുകയില ഉപേക്ഷിയ്ക്കു! ഇനിയും താമസമായിട്ടില്ല.
പുകവലിയും പുകയിലയും ഉപേക്ഷിയ്ക്കുന്നതിനുള്ള എളുപ്പവഴികള്‍
മൃഗങ്ങളുടെ ദംശനം ചെറിയ മുറിവോ, അണുബാധയുണ്ടാക്കി ജീവാപായം വരുത്തുന്ന വലിയ മുറിവോ ആകാം.
കാരണങ്ങള്‍
പട്ടികടി സാധാരണമാണ്, ചിലപ്പോള്‍ പൂച്ച കടിച്ചതാകാം. പട്ടികടിയെക്കാള് ഗൗരവമുള്ളതാണ് പൂച്ചയുടെ കടി. കാരണം അണുബാധയ്ക്കു കൂടുതല്‍ സാദ്ധ്യത ഇതിലാണ്. കുരങ്ങിന്റേയും പാമ്പുകളുടേയും കടികളാണ് മറ്റുള്ളവ.
മൃഗങ്ങളുടെ കടിയേറ്റാല്‍ പേവിഷ ബാധയ്ക്കു സാദ്ധ്യതയുണ്ട്. പട്ടികടിയാണ് ഇതില്‍ പ്രധാനം.
ലക്ഷണങ്ങള്‍
തൊലിപ്പുറത്ത് മുറുവു കണ്ടില്ല എങ്കിലും ഉള്ളില്‍ മാംസപേശികള്‍ക്കോ എല്ലിനോ ഞരമ്പിനോ ക്ഷതമുണ്ടാകാം. തൊലി പൊട്ടിയിട്ടുണ്ടെങ്കില്‍ അണുബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്.
അണുബാധയുടെ ലക്ഷണങ്ങള്‍ താഴെപ്പറയുന്നു
സ്നായുക്കള്‍ക്കും ഞരന്പുകള്‍ക്കും ക്ഷതമേറ്റാല്‍
പ്രഥമ ശുശ്രുഷ
മുറിവുകളിലെ രക്തം വായ്കൊണ്ട് വലിച്ചെടുക്കുന്നത് അപകടകരമാണ്. വായില്‍ അസംഖ്യം അണുക്കളുണ്ട്. ഇവ മുറിവില്‍ പ്രവേശിച്ച് അണുബാധയുണ്ടാകും.
പോറലേറ്റാല്‍ ആ ഭാഗം സോപ്പും വെള്ളവുമോ, സ്പിരിറ്റ് ഹൈഡ്രജന്‍ പെറോക്സയിഡ് മുതലായവ ഉപയോഗിച്ചോ കഴുകി വൃത്തിയാക്കണം. അതിനുശേഷം ഒരു ആന്ടിസെപ്ടിക് ക്രീം പുരട്ടി ഒട്ടിപ്പിടിയ്ക്കാത്ത ബാന്ഡേജു കൊണ്ട് മുറിവ് മൂടി കെട്ടണം. ഒരാഴ്ച മുതല്‍ 10 ദിവസത്തിനുള്ളില്‍ ഇതുണങ്ങും. അഥവാ ഉണങ്ങിയില്ലെങ്കിലോ ഡാക്ടറെ സമീപിയ്ക്കണം.
വൃത്തിയായ തൂണികൊണ്ട് മുറിവ് അമര്‍ത്തിപ്പിടിയ്ക്കുക. മുറിവേറ്റ ഭാഗം ഉയര്‍ത്തിപ്പിടിയ്ക്കുക. കൂടുതല്‍ രക്തം വരുന്നുല്ല എങ്കില്‍ തുടച്ചുകളയേണ്ട ആവശ്യമില്ല. വൃത്തിയുള്ള ബാന്ഡേജു കൊണ്ട് മുറിവ് മൂടിക്കെട്ടി എത്രയും വേഗം ഡാക്ടറുടെ അടുത്ത് എത്തി മുറിവ് മൂടിക്കെട്ടി എത്രയും വേഗം ഡാക്ടറുടെ അടുത്ത് എത്തിയ്ക്കുക. മുറിവ് മുഖത്തോ തലയിലോ കഴുത്തിലോ ആണെങ്കില്‍ ഒട്ടും കാലതാമസം വരുത്തരുത്.
പാമ്പുകള്‍ തണുത്ത രക്തമുള്ളവയാണ്. തണുത്ത അന്തരീക്ഷത്തില്‍ അവയ്ക്ക് ശരീരത്തിന്റെ ഊഷ്മാവ് ഉയര്‍ത്തി സജീവമാകാന്‍ കഴിയുകയില്ല. എന്നാല്‍ അന്തരീക്ഷത്തിലെ ഊഷ്മാവ് 25-32º സെന്റിഗ്രേഡുള്ളപ്പോള് ഇവ സക്രിയമാണ്.
വിഷപാമ്പ് കള്‍ 8000 വിധമുണ്ട്.
ഇതില്‍ മനുഷ്യര്‍ക്ക് ഏറ്റവും അപകടകാരികള്‍ മൂര്‍ഖനും അണലിയുമാണ്.
പാമ്പ് കടിച്ചാലുള്ള ലക്ഷണങ്ങള്‍
പാമ്പ് കടിയേറ്റാല്‍ വിവിധപ്രകാരത്തിലുള്ള ലക്ഷണങ്ങളാണ്. ചിലപ്പോള്‍ ചെറിയ മുറിവുകള്‍ മാത്രം ശേഷിയ്ക്കും. എന്നാല്‍ ചില അവസരങ്ങളില്‍ മാരകരോഗങ്ങളിലേയ്ക്ക് നയിച്ചു മരണത്തില്‍ വരെ എത്തിയ്ക്കും. ചില അവസരങ്ങളില്‍ നിരീക്ഷണങ്ങള്‍ തെറ്റാം. പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത ആള് പെട്ടെന്നു ശ്വാസംമുട്ടി ബോധക്കേടിലേയ്ക്കു മാറും.
സര്‍പ്പവിഷബാധയുടെ അടയാളങ്ങളും ലക്ഷണങ്ങളും ചില പ്രത്യേക വീഭാഗത്തില്പ്പെടുന്നു.
ചികിഝ തേടേണ്ടത് ഏതൊക്കെ അവസരത്തില്‍
കടിച്ച പാമ്പ് വിഷമില്ലാത്തതാണ് എന്ന് ഉറപ്പുണ്ടെങ്കില്‍ രോഗിയെ നിരീക്ഷിയ്ക്കുക. അല്ലാത്തപക്ഷം ഉടനെ തന്നെ ആശുപത്രിയില്‍ എത്തിയ്ക്കണം. പാന്പിന്റെ ഇനം തിരിച്ചിറഞ്ഞില്ലെങ്കില് ഇതില്‍ അപകടം പതിയിരിയ്ക്കുന്നു. വിഷമില്ലാത്ത പാമ്പ് കടിച്ചാല്‍ മുറിവ് ശ്രദ്ധിയ്ക്കണം. കൂടാതെ അഞ്ചു കൊല്ലത്തിനിടയ്ക്ക് ടെറ്റനസ് ഇഞ്ചക്ഷന് എടുത്തിട്ടില്ല എങ്കില്‍ ഉടനെ എടുക്കണം.
പേവിഷബാധ തടയല്‍
പകര്‍ച്ച
പേവിഷത്തിന്റെ രോഗണു മുറിവുകളില്‍ കൂടിയും ശ്ലേഷ്മപാളികകളില് കൂടിയും ശരീരത്തില്‍ കടക്കുന്നു. പേബാധയുള്ള മൃഗങ്ങളില്‍ നിന്നും ഇതു പകരുന്നു. ദക്ഷിണാഫ്രിക്കയിലെ ഗുഹകളില്‍ വസിയ്ക്കുന്ന വവ്വാലുകളില്‍ ഇത് ശ്വാസോഛ്വാസത്തിലൂടെ പകരുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്. മാറ്റി വയ്ക്കപ്പെടുന്ന നേത്രപടലങ്ങളില്‍ കൂടിയും ഇതു പകരുന്നതായി രേഖകളുണ്ട്.
രോഗം വ്യാപിക്കുന്ന വിധം
കടിയേറ്റ ഭാഗത്തെ മാംസപേശികളില്‍ ഈ രോഗാണു ഇരട്ടിയ്ക്കുന്നു. ദിവസങ്ങളും ആഴ്ചകളും കൊണട് ഇത് നാഡീവ്യവസ്ഥയില്‍ പ്രവേശിച്ച് സെന്‍ട്രല്‍ നെര്‍വ്സ് സിസ്റ്റ (കേന്ദ്രനാഡീവ്യൂഹം)ത്തിലേയ്ക്ക് കടക്കുന്നു. അവിടെ നിന്നും തലച്ചോറിലും നട്ടെല്ലിലുമുള്ള ദ്രാവകങ്ങളിലേയ്ക്ക് വ്യാപിക്കുന്നു.
ഒരിയ്ക്കല്‍ ഈ രോഗത്തെ നാഡീവ്യവസ്ഥയില്‍ കടന്നാല്‍ രക്തത്തിലെ രോഗപ്രതിരോധാണുക്കള്ക്കു കീഴ്പ്പെടുന്നില്ല. നട്ടെല്ലില്‍ കൂടി മാത്രം ഈ രോഗാണുവിനെ സമീപിയ്ക്കാം.
രോഗശാസ്ത്ര നിരീക്ഷണം:
രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് 4 ദിവസം മുതല്‍ വര്‍ഷങ്ങള്‍ക്കുശേഷവും ആകാം. എന്നാല്‍ 90% കേസുകളിലും ഇത് 30 മുതല്‍ 90 വരെ ദിവസങ്ങളില്‍ പ്രത്യക്ഷമാകാം. മുഖത്തു കടിയേറ്റാല്‍ ലക്ഷണങ്ങള്‍ വേഗം പ്രത്യക്ഷപ്പെടും. ഇതു ശരാശരി 35 ദിവസവും മറ്റു ഭാഗങ്ങളില്‍ കടിയേറ്റാല്‍ 52 ദിവസവുമാണ്.
ലക്ഷണങ്ങള്‍
ചീത്ത വിക്ഷോഭങ്ങള്‍ ഉണ്ടാക്കുന്ന പേവിഷബാധ
ചീത്ത വിക്ഷോഭങ്ങള്‍ ഉണ്ടാക്കുന്ന പേവിഷബാധ ഇതു സാധാരണ കാണുന്ന ഇനമാണ്. ഉയര്‍ന്ന പേശീചലനം, വിറയല്‍, കോച്ചല്‍, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അന്നനാളത്തിലുള്ള വലിച്ചില് കൊണ്ട് രോഗിയ്ക്ക് ആഹാരവും വെള്ളവുമിറക്കാന് ബുദ്ധിമുട്ടുണ്ടാകുന്നു. വെള്ളത്തോടു പേടി തോന്നുകയും തുടര്‍ന്നു തുറന്ന വായുവിനോടും ഭീതിജനകമായ അവസ്ഥയില്‍ വായില്‍ നിന്നും ധാരാളം ഉമിനീരു പുറപ്പെടുവിയ്ക്കും.
തളര്‍ച്ച ബാധിയ്ക്കുന്ന പേവിഷബാധ
അഞ്ചിലൊരു കേസ് ഇത്തരത്തിലുള്ളതാകാം. കടിച്ച അവയവങ്ങളില്‍ തുടങ്ങി മറ്റവയവങ്ങളിലേയ്ക്കു ബാധിയ്ക്കുന്നു. മസിലുകളുടെ കോച്ചിപ്പിടുത്തം തളര്‍ച്ച എന്നീ ലക്ഷണങ്ങള്‍ പ്രകടമാക്കും. ചിലപ്പോള്‍ ഇത് എന്സെഫയിറ്റിസ് എന്ന രോഗമായി തെറ്റിദ്ധരിയ്ക്കപ്പെട്ടേക്കാം.
ഒരു മനുഷ്യന് ജനിയ്ക്കുന്ന അന്നു മുതല്‍ പ്രായം വര്‍ദ്ധിയ്ക്കുന്നു. ഒരു കുട്ടി പ്രായപൂര്‍ത്തിയായി യുവാവാകുന്നു. പിന്നീട് പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ് മരണത്തോടടുക്കുന്ന പ്രക്രിയ ആരംഭിയ്ക്കുന്നു. ഇതിനെ പ്രായാധിക്യം അല്ലെങ്കില്‍ വാര്‍ദ്ധക്യത്തിലേയ്ക്കുള്ള പ്രയാണം എന്നു വിളിയ്ക്കാം.
ഈ കാലയളവില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നു.
തലച്ചോറും നാഡീവ്യവസ്ഥയും
വാര്ദ്ധക്യത്തോടടുക്കുന്പോള് മനുഷ്യരുടെ തലച്ചോറിലുള്ള നാഡീകോശങ്ങളുടെ എണ്ണം ചെറിയ രീതിയില്‍ കുറയുന്നു. ഈ കുറവു പരിഹരിയ്ക്കാന്‍ വളരെ കാര്യങ്ങള്‍ സഹായകമാണ്. നാഡീകോശങ്ങളുടെ എണ്ണക്കുറവും മാറ്റങ്ങളും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ചെറിയ രീതിയില്‍ മന്ദീഭവിപ്പിയ്ക്കുന്നു. ഇതിനാല്‍ വയസ്സായ ആളുകള്‍ പ്രതികരിയ്ക്കുന്നതും പ്രവര്‍ത്തിയ്ക്കുന്നതും സാവധാനത്തിലാണ്. ക്രമേണ വാക്കുകളുടെ ശേഖരം പരിമിതമാകുക, ഓര്‍മ്മക്കുറവ്, പുതിയ കാര്യങ്ങള്‍ പഠിയ്ക്കുവാനുള്ള കഴിവു കുറയുക, വാക്കുകള്‍ മറന്നു പോകുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉത്ഭവിയ്ക്കും.
60 വയസ്സു കഴിഞ്ഞാല്‍ നട്ടെല്ലിലെ കശേരുക്കളിലെ കോശങ്ങളുടെ എണ്ണവും കുറയാന്‍ തുടങ്ങും. അതുമൂലം വയസ്സായ ആളുകള്‍ക്ക് ഇന്ദ്രീയബോധം കുറഞ്ഞിരിയ്ക്കുന്നതായി കാണാം. തന്മൂലം അവര്‍ ഒടിവിനും ചതവിനും കൂടുതല്‍ വിധേയരാകുന്നു.
രോഗപ്രതിരോധ സംവിധാനം.
വയസ്സായ ആളുകളില്‍ രോഗപ്രതിരോധസംവിധാനം അത്ര കണ്ട് ഫലവത്തല്ല. അവര്‍ക്ക് ക്യാന്‍സര്‍, ന്യൂമോണിയ, ഇന്‍ഫ്ലൂവന്‍സ തുടങ്ങിയ രോഗങ്ങള്‍ എളുപ്പം ബാധിയ്ക്കുന്നതിനു കാരണം ഇതാണ്.
എന്താണ് സൂര്യഘാതം?
ഉയര്‍ന്ന താപമാനമുള്ള അന്തരീക്ഷത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ കഴിയുന്പോഴുണ്ടാകുന്ന അവസ്ഥയാണിത്. ശരീരത്തിന്റെ താപനിയന്ത്രണത്തിനുള്ള കഴിവും നഷ്ടപ്പെട്ട് ജീവനു തന്നെ ഭിഷണിയാകുന്നു. കഠിനപ്രയത്നവും അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയും മൂലം ശരീരത്തില്‍ ആഗീരണം ചെയ്യപ്പെട്ട ചൂടു പുറത്തേയ്ക്കു കളയുവാന്‍ ആകാതെ വരുന്നു. തുടര്‍ന്നു ശരീരത്തിലെ പ്രധാന അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നു.
ആവശ്യത്തിനു ദ്രവപദാര്‍ത്ഥങ്ങള്‍ കഴിയ്ക്കാതെ ഉയര്‍ന്ന താപമാനമുള്ളഅന്തരീക്ഷത്തില്കഠിനപ്രയത്നങ്ങളിലേര്പ്പെടുന്പോഴാണ്കൂടുതലും സംഭവിയ്ക്കുന്നത്.
അമിത ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. ഉടന്‍തന്നെ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണംപോലും സംഭവിക്കാം. പ്രായമേറിയവരിലും കുട്ടികളിലും മറ്റ് ശാരീരിക പ്രശ്നങ്ങളുള്ളവരിലുമാണ് സൂര്യാഘാതം സാധാരണയുണ്ടാകുന്നത്. എന്നാല്‍, കഠിനമായ ചൂടില്‍ അത്യധ്വാനം ചെയ്യുന്ന അരോഗദൃഢഗാത്രരിലും ഈ പ്രശ്നമുണ്ടാകാം.
കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു. ആന്തരാവയവങ്ങളായ തലച്ചോര്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിക്കുകയും രോഗി അതീവ ഗുരുതരാവസ്ഥയില്‍ എത്തുകയും ചെയ്യുന്നു.
സൂര്യാഘാതം രണ്ടുതരത്തില്‍ പ്രശ്നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഈ വിഭാഗത്തില്‍പെട്ട സൂര്യാഘാതം കണ്ടുവരുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. എന്നാല്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരില്‍ അമിത ചൂടില്‍ അത്യധ്വാനത്തിലേര്‍പ്പെടുന്നതിനെ തുടര്‍ന്ന് സൂര്യാഘാതമുണ്ടാകാം. പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും വൃക്ക സ്തംഭനം ഉള്‍പ്പടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു.
തലച്ചോറിന്‍െറ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്‍െറ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങി അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥക്കും (കോമ) ഇടയാക്കുന്നു. വൃദ്ധജനങ്ങളില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ചര്‍മം ഉണങ്ങി വരണ്ടിരിക്കും. എന്നാല്‍, അത്യധ്വാനത്തെ തുടര്‍ന്നുണ്ടാകുന്ന സൂര്യാഘാതമേറ്റവരില്‍ ശരീരം വിയര്‍ത്ത് നനഞ്ഞിരിക്കും.
സൂര്യാഘാതമുണ്ടായാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കുന്നതിന് തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണനിരക്ക് 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുപോലും 20 ശതമാനത്തിനും തലച്ചോറില്‍ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ട്. ഓര്‍മക്കുറവ്, നാഡീഞരമ്പുകളുടെ തളര്‍ച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും തുടരാനിടയുണ്ട്.
ആര്‍ക്കാണ് സൂര്യഘാതം ഏല്‍ക്കുന്നത്?
സൂര്യഘാതം ആര്‍ക്കും ഏല്‍ക്കാമെങ്കിലും ചില വിഭാഗങ്ങള്‍ പ്രത്യേക ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കുട്ടികള്‍, കായികാഭ്യാസികള്‍, പ്രമേഹരോഗികള്‍, മദ്യപാനികള്‍, ചൂടിലും വെയിലത്തും ശീലമില്ലാത്തവര്‍ ഇവരാണ് അവര്‍.
സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം?
ആര്‍ക്കാണ് സൂര്യഘാതം ഏല്‍ക്കുന്നത്?
ശരീരതാപമാനം104 ഡിഗ്രിഫാരന്ഹീറ്റില് കവിയുകയാണ് പ്രധാന ലക്ഷണം. മാനസീക വിഭ്രാന്തിയും ബോധക്കേടുമുണ്ടാകാം. തൊലി ചുടു പിടിച്ച് വരണ്ടിരിയ്ക്കും. എന്നാല്‍ കായികദ്ധ്വാനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വിയര്‍ത്തിരിയ്ക്കും.
മറ്റു ലക്ഷണങ്ങള്‍
സൂര്യഘാതം തുടര്‍ന്നാല്‍ കൂടുതല്‍ ഗുരുതരമായ, താഴെപ്പറയുന്ന അവസ്ഥകളിലേയ്ക്കെത്താം.
പ്രഥമ ശുശ്രുഷ
സൂര്യഘാതമേറ്റ വ്യക്തിയെ തണലത്തേയ്ക്കുമാറ്റി,തണുപ്പുള്ള അന്തരീക്ഷത്തിലേയ്ക്കു മാറ്റി കാലുകള്‍ ചെറുതായി പൊക്കി വച്ചു കിടത്തുക.
102 º ഫാരന്‍ഹീറ്റില്‍ കൂടുതല്‍ ചുടനുഭവപ്പെട്ടാല് ബോധക്കേടും കോച്ചലും വരാം. ഉടനെ തന്നെ വൈദ്യസഹായം ലഭ്യമാക്കണം.
സൂര്യഘാതം എങ്ങിനെ തടയാം?
വെളിയില്‍ ജോലി ചെയ്യുന്പോള്‍ ധാരാളം വെള്ളം കുടിയ്ക്കുകയും ശരീരത്തിലെ താപമാനം നിയന്ത്രിയ്ക്ുവാന് ശ്രദ്ധിയ്ക്കുകയും വേണം. മദ്യത്തില്‍ നിന്നും കോഫിയില്‍ നിന്നും അകന്നിരിയ്ക്കുണം. ഈ വസ്തുക്കള്‍ ജലീകരണത്തിന് ഹേതുക്കളാകുന്നു. നിറമുള്ളതും മുറുകാത്തതുമായ വസ്ത്രങ്ങള്‍ ധരിയ്ക്കണം. കൂടെക്കൂടെ ഇടവേളകള്‍ എടുക്കണം. ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തണം.
വേനല്‍ചൂടിനെ നേരിടാം
കടപ്പാട്: മായോക്ലിനിക്ക്.കോം
അവസാനം പരിഷ്കരിച്ചത് : 6/10/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
എരുമകളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളും നിയന്ത്രണമ...
ചെമ്മരിയാട് വളർത്തലിന്റെ പ്രയോജനങ്ങൾ