অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സെപ്റ്റിക് ഷോക്ക്

ശരീരത്തെ മൊത്തത്തിൽ ബാധിക്കുന്ന അണുബാധ മൂലം രക്തസമ്മർദം അപകടകരമാം വിധം താഴുന്ന അതീവ ഗുരുതരമായ അവസ്ഥയാണ് സെപ്റ്റിക് ഷോക്ക്. രോഗകാരണമായ ബാക്ടീരിയ, ഫംഗസ് അല്ലെങ്കിൽ വൈറസ് അല്ലെങ്കിൽ ഇവയുടെ വിഷാംശം ഒരു പ്രത്യേക ഭാഗത്തെയോ അല്ലെങ്കിൽ ശരീരത്തെ പൊതുവായോ ആക്രമിക്കുന്നതിനെയാണ് ‘സെപ്സിസ്’ എന്നു പറയുന്നത്.

കാരണങ്ങൾ

സെപ്റ്റിക്ക് ഷോക്ക് ആയിമാറുന്ന അണുബാധയ്ക്ക് ബാക്ടീരിയകളാണ് സാധാരണ കാരണമാവുന്നത്. ഫംഗസുകളും ഇതിനു കാരണമാകാമെങ്കിലും വൈറസുകൾ മൂലം അപൂർവമായി മാത്രമേ ഈ സ്ഥിതിവിശേഷമുണ്ടാവുകയുള്ളൂ.

ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് പുറത്തുവിടുന്ന വിഷപദാർത്ഥങ്ങൾ മൂലം കോശകലകൾക്ക് തകരാർ സംഭവിക്കുന്നു. ശരീരം ഇതിനെതിരെ ശക്തമായ കോശജ്വലനത്തോടെയുള്ള (ഇൻഫ്ളമേഷൻ) പ്രതികരണം നടത്തുകയാണെങ്കിൽ സെപ്സിസ് ഗുരുതരമാവും. രക്തധമനികളിൽ ഉണ്ടാകുന്ന ചെറിയ തടസ്സങ്ങൾ മൂലം ശരീരത്തിലെ വിവിധ കോശകലകളിലേക്കുള്ള ഓക്സിജന്റെയും പോഷകങ്ങളുടെയും വിതരണം തടസ്സപ്പെടാൻ കാരണമാവുന്നു. അവയവങ്ങൾ പ്രവർത്തനരഹിതമാകുന്നതിനും രക്തസമ്മർദം കുറയുന്നതിനും ഇത് കാരണമായേക്കാം. കുറഞ്ഞ രക്തസമ്മർദത്തോടു കൂടിയ ഗുരുതരമായ സെപ്സിസിനെയാണ് ‘സെപ്റ്റിക് ഷോക്ക്’ എന്ന് വിളിക്കുന്നത്. ഈ അവസ്ഥ സങ്കീർണതകൾക്കും മരണത്തിനും വരെ കാരണമായേക്കാം.

അപകടസാധ്യതാ ഘടകങ്ങൾ

  • പ്രമേഹം
  • രക്താർബുദം
  • ലിംഫോമ
  • പ്രതിരോധ ശേഷി ദുർബലമാക്കുന്ന എയിഡ്സ് പോലെയുള്ള രോഗാവസ്ഥകൾ
  • ജനീഷ്യോയൂറിനറി സംവിധാനത്തെയും ആമാശയത്തെയും കുടലുകളെയും കരൾ, പിത്തസഞ്ചി, പിത്താശയക്കുഴലുകൾ എന്നിവയെയും ബാധിക്കുന്ന രോഗങ്ങൾ
  • ഉള്ളിൽ കടത്തുന്ന കത്തീറ്ററുകൾ
  • ദീർഘകാലം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത്
  • അടുത്തകാലത്ത് ഉണ്ടായ അണുബാധ
  • അടുത്തകാലത്ത് നടത്തിയ ശസ്ത്രക്രിയ
  • സ്റ്റിറോയിഡുകളുടെ ഉപയോഗം (പ്രതിരോധശേഷിയെ അമർച്ചചെയ്യുന്ന മരുന്നുകൾ)
  • അവയവം മാറ്റിവയ്ക്കൽ അല്ലെങ്കിൽ മജ്ജ മാറ്റിവയ്ക്കൽ

ലക്ഷണങ്ങൾ

തലച്ചോർ, ഹൃദയം, വൃക്കകൾ, കുടൽ തുടങ്ങി ശരീരത്തിന്റെ ഏതു ഭാഗയത്തെ വേണമെങ്കിലും സെപ്റ്റിക് ഷോക്ക് ബാധിക്കാം. ഇതിന്റെ ലക്ഷണങ്ങൾ ഇനി പറയുന്നു;

  • വിളറിയതും തണുത്തതും ഈർപ്പമുള്ളതുമായ ചർമ്മം
  • വളരെ താഴ്ന്നത് അല്ലെങ്കിൽ ഉയർന്ന ശരീരോഷ്മാവ്
  • തലയ്ക്ക് ഭാരമില്ലായ്മ
  • താഴ്ന്ന രക്തസമ്മർദം
  • നെഞ്ചിടിപ്പ്
  • ഹൃദയമിടിപ്പ് വേഗത്തിലാവുക
  • ഓക്കാനവും ഛർദിയും
  • കിതപ്പ്
  • ക്ഷീണം, മയക്കം, വിക്ഷോഭം

രോഗനിർണയം

ഇനി പറയുന്നവ കണ്ടെത്താനായി രക്തപരിശോധന നടത്തും;

  • കം‌പ്ളീറ്റ് ബ്ളഡ് കൗണ്ട്
  • ബാക്ടീരിയ അല്ലെങ്കിൽ മറ്റ് സൂക്ഷ്മാണുക്കളുടെ സാന്നിധ്യം
  • രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത്
  • ശരീരദ്രവങ്ങളിലെ ആസിഡ് -ബേസ് സന്തുലനം
  • ഉയർന്ന നിലയിലുള്ള വിസർജ്യ പദാർത്ഥങ്ങളുടെ സാന്നിധ്യം
  • അവയവങ്ങളുടെ പ്രവർത്തനം കുറയുക അല്ലെങ്കിൽ നിലയ്ക്കുക

ശ്വാസകോശങ്ങളിൽ എന്തെങ്കിലും ദ്രവങ്ങൾ ഉണ്ടോ എന്നും ന്യൂമോണിയ ഉണ്ടോ എന്നും മനസ്സിലാക്കൻ നെഞ്ചിന്റെ എക്സ്-റേ

രക്തപരിശോധനയുടെ അടിസ്ഥാനത്തിൽ, ഇനി പറയുന്ന തരത്തിലുള്ള പരിശോധനകൾ കൂടി നടത്താൻ ശുപാർശ ചെയ്തേക്കാം;

  • മൂത്രപരിശോധന
  • തലച്ചോറിന്റെയും സ്പൈനൽ ഫ്ളൂയിഡിന്റെയും പരിശോധന
  • മുറിവിന്റെ കൾച്ചർ

ചികിത്സ

സെപ്റ്റിക് ഷോക്ക് നേരത്തെ കണ്ടുപിടിക്കുന്നത് ജീവൻ നിലനിർത്താനുള്ള സാധ്യത വർധിപ്പിക്കും. തീവ്രപരിചരണവിഭാഗത്തിൽ കിടത്തിയുള്ള പരിചരണം ആവശ്യമാണ്. ചികിത്സയ്ക്കായി ഇനി പറയുന്നവ ഉപയോഗിക്കുന്നു;

  • ആന്റിബയോട്ടിക്കുകൾ
  • ഞരമ്പുകളിലൂടെ നൽകുന്ന ഫ്ളൂയിഡുകൾ
  • ഓക്സിജൻ ചികിത്സ
  • രക്തം കട്ടപിടിക്കൽ, അണുബാധ, താഴ്ന്ന രക്തസമ്മർദം എന്നിവയ്ക്കുള്ള മരുന്നുകൾ
  • അണുബാധയുള്ള ഭാഗങ്ങൾ സുഖപ്പെടുത്തുന്നതിനായി ശസ്ത്രക്രിയ

അണുബാധയുടെ കാരണം, പ്രവർത്തനരഹിതമായ അവയവങ്ങൾ, എത്രത്തോളം വേഗത്തിൽ ചികിത്സ ലഭ്യമാക്കി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സെപ്റ്റിക് ഷോക്ക് ബാധിച്ച വ്യക്തിയുടെ അതിജീവനം.

പ്രതിരോധം

ബാക്ടീരിയ അണുബാധകൾക്ക് ശരിയായ ചികിത്സ തേടുന്നത് സഹായകരമായിരിക്കും. സെപ്റ്റിക്ക് ഷോക്കിന്റെ മിക്ക കേസുകളും പ്രതിരോധിക്കാൻ കഴിയാത്തതാണ്.

സങ്കീർണതകൾ

സെപ്റ്റിക് ഷോക്ക് സങ്കീർണതകളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

  • ശ്വസന പ്രക്രിയ തടസ്സപ്പെടുന്നു
  • ഹൃദയാഘാതം
  • വൃക്കത്തകരാർ
  • ഗംഗ്രീൻ (രക്തയോട്ടമില്ലാത്തതു കാരണമോ അണുബാധ മൂലമോ കോശകലകൾ നശിക്കുന്ന അവസ്ഥ)

അപകട സൂചനകൾ

സെപ്റ്റിക്ക് ഷോക്കിന്റെ ലക്ഷണങ്ങൾ കണ്ടാൽ അടിയന്തിരമായി വൈദ്യസഹായം തേടുക.

കടപ്പാട്: modasta

അവസാനം പരിഷ്കരിച്ചത് : 2/5/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate