ഫാറ്റ് വാലറ്റ് സിന്‍ഡ്രോം
ഫാറ്റ് വാലറ്റ് സിന്‍ഡ്രോം
ഫാറ്റ് വാലറ്റ് സിന്‍ഡാം, വാലറ്റ് സയാറ്റിക്ക, പിരിഫോര്‍മിസ് സിന്‍ഡ്രം എന്നിങ്ങനെ പല പേരുകളുണ്ട് ഈ രോഗത്തിന്. എന്നാല്‍ ഇതുമൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ ചില്ലറയൊന്നുമല്ല. നടക്കുമ്പോള്‍ അരക്കെട്ടിനെ പുറമേ ചലപ്പിക്കുന്നത് നിതംബത്തിന്റെ പിന്‍ഭാഗത്തുള്ള ഗ്ലൂട്ടസ് മാക്സിമസ് പേശികളാണ്. ബാക്ക് പോക്കറ്റില്‍ പഴ്സ് വെച്ച് ഇരിക്കുമ്പോള്‍ ഈ ഭാഗത്തുള്ള പിരിഫോര്‍മിസ് (piriformis) പേശികള്‍ക്ക് സമ്മര്‍ദമുണ്ടാവുന്നു. ഈ ഭാഗത്തുള്ള സയാറ്റിക്ക എന്ന നാഡിയും ഞെരുങ്ങി സമ്മര്‍ദത്തിലാകുന്നു. സയാറ്റിക്ക ഞെരുങ്ങുന്നതോടെ നിതംബ ഭാഗത്തും തുടയുടെ പിന്നിലേക്കും കാല്‍വണ്ണയിലെ പേശികളിലേക്കും വേദന പടരുന്നു.
പരിഹാരം
- പഴ്സ് ബാക്ക് പോക്കറ്റില്‍ വെക്കരുത് എന്നതു മാത്രമാണ് ഈ വേദന അകറ്റാനുള്ള പരിഹാരം.
- വേദന കുറയാതെ തുടരുകയാണെങ്കില്‍ ഡോക്ടറെ കണ്ട് ഉപദേശം തേടണം.
- ഈ പ്രശ്നമുള്ളവര്‍ വേദന വര്‍ധിപ്പിക്കുന്ന തരത്തിലുള്ള കഠിനമായ പ്രവൃത്തികളൊ ന്നും ചെയ്യരുത്.
- തുടര്‍ച്ചയായി ഒരേ ഇരുപ്പ് ഇരിക്കുന്നത് ഒഴിവാക്കണം.
- കഠിനമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് വാം അപ്പ്, സ്ട്രെച്ചിങ് എന്നിവ ചെയ്യുക.
- വ്യായാമം ചെയ്യുമ്പോള്‍ കൃത്യമായ ശരീരഘടനയും ബാലന്‍സും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
- മാര്‍ദവമില്ലാത്ത പ്രതലത്തില്‍ ദീര്‍ഘനേരം ഇരിക്കരുത്.
- സമ്മര്‍ദം കൂടി മുറുകിയിരിക്കുന്ന പിരിഫോര്‍മിസ് പേശിക്ക് അയവു നല്കുന്ന വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്.
വിവരങ്ങള്‍ക്ക് കടപ്പാട്:
മാതൃഭൂമി ആരോഗ്യമാസിക
ഡോ, സവാദ് എം.പി.
കണ്‍സള്‍ട്ടന്റ്
അസ്ഥിരോഗ വിഭാഗം
അവസാനം പരിഷ്കരിച്ചത് : 4/22/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.