ഡെങ്കിപ്പനിയെ പ്രതിരോധിക്കാം
മഴക്കാലമായതോടെ നാടൊട്ടുക്കും ഡെങ്കിപ്പനിയുടെ കോലാഹലമാണ്
ഡെങ്കിയെ പ്രതിരോധിക്കാനും അതൊരു ശീലമാക്കിമാറ്റാനുമുള്ള സുപ്രധാന കാര്യങ്ങൾ താഴെപ്പറയുന്നു
കുറച്ച് ലളിതമായ മാർഗങ്ങളിലൂടെ നമുക്ക് ഡെങ്കിയെ പ്രതിരോധിക്കാം.
- ഉറപ്പുള്ള മൂടികൊണ്ട് ജല ടാങ്കുകളും പാത്രങ്ങളും മൂടുക.
- ആക്രിസാധനങ്ങളും ഉപയോഗശൂന്യമായ പാത്രങ്ങളും ടയറുകളും ശരിയായരീതിയിൽ നശിപ്പിക്കുക.
- കൂളറുകൾ എല്ലാ ആഴ്ചയിലും വൃത്തിയാക്കുക. എല്ലാ വർഷവും അതിന്റെ ഉൾഭാഗം പെയിന്റ് ചെയ്യുക.
- പാത്രങ്ങളിലും സംഭരണികളിലെയും വെള്ളം എല്ലാ ആഴ്ചയിലും മാറ്റുക.
- മുഴുക്കൈ വസ്ത്രങ്ങൾ, കൊതുകുവലകൾ, കെതുകു നാശിനീ ലേപനങ്ങൾ എന്നിവഉപയോഗിക്കുക.
- പനിയുണ്ടെങ്കിൽ പാരസെറ്റമോൾ ഗുളികകളും ധാരാളം കുഴമ്പുരൂപത്തിലുള്ള ഭക്ഷണങ്ങളും കഴിക്കുക.
- ഡെങ്കിയെ പ്രതിരോധിക്കാൻ ഒട്ടേറെ സുപ്രധാനമുൻകരുതലുകൾ ഭാരത സർക്കാർ എടുത്തിരിക്കുന്നു അവയിൽ ചിലതിവയാണ്.
- ഡെങ്കിയെ പ്രതിരോധിക്കാൻ ഭാരതസർക്കാർ ഒരു മൊബൈൽ ആപ്പ് പുറത്തിറക്കിയിരിക്കുന്നു.
- ആ ആപ്പ് നിങ്ങളുടെ മൊബൈലിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
- പ്രതിരോധത്തിനുള്ള നടപടികൾക്കായി ഫലപ്രദമായ ചട്ടക്കൂട് ഉണ്ടാക്കിയിരിക്കുന്നു. ആയത് നടപ്പാക്കാൻ സമൂഹത്തിന്റെ ശക്തമായ സഹവർത്തിത്വം ലക്ഷ്യമാക്കുന്നു്.
- രാജ്യത്ത് വിവിധയിടങ്ങളിൽ 571 രോഗനിർണയകേന്ദ്രങ്ങൾ തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ അടുത്തുള്ള കേ്ന്ദ്രത്തെക്കുറിച്ചറിയാൻ www.nvbdcp.gov.in എന്നതിൽ ലോഗിൻ ചെയ്യൂ.
സാമൂഹികശാക്തീകരണമാണ് ഡെങ്കിപ്പനിയെ നിയന്ത്രിക്കാനുള്ളപ്രധാനമാർഗം എന്നതുകൂടി ൃാർമയിൽ വെക്കുക.
പ്രമോദ് കുമാർ വി.സി.
അവസാനം പരിഷ്കരിച്ചത് : 3/13/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.