തലച്ചോറിലെ ചില ന്യൂറോണുകളുടെ അപസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ് അപസ്മാരം . മസ്തിഷ്കത്തിൽ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം.സ്ത്രീകളിലും കുട്ടികളിലുമാണ് കൂടുതലായി ഈ രോഗം കാണുന്നത്.
അപസ്മാരം ബാധിക്കുന്ന സമയം രോഗിക്കുതന്നെ മനസ്സിലാകും. രോഗി നിശ്ചലനായി യാതൊന്നും ശ്രദ്ധിക്കാതെയിരിക്കുന്നതാണ് പ്രധാന ലക്ഷണം. ഇതു നിമിഷങ്ങളോളം നീണ്ടു നിൽക്കും. തുടർന്ന് കൈകളും കാലുകളും മുഖവും കോച്ചിവലിക്കുന്നു. ഈ സമയത്ത് അപകടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. ചിലപ്പോൾ നാക്ക് പുറകിലോട്ടുപോയി ശ്വാസനാളത്തെ അടയ്ക്കുകയും മരണം സംഭവിക്കുകയും ചെയ്യാം. വായിൽ നിന്നു നുരയും പതയും വരും. അതിനുശേഷം കുറേ സമയം രോഗി ബോധരഹിതനായിരിക്കും. ആ സമയം രോഗിയെ ഉണർത്തിയില്ലെങ്കിൽ രോഗി ദീർഘനേരത്തേക്ക് ഉറങ്ങും. പിന്നെ ഉണർന്ന് എഴുന്നേല്ക്കുമ്പോൾ കഴിഞ്ഞതൊന്നും ഓർമ കാണുകയില്ല.ചിലപ്പോൾ തലവേദനയും കാണും.ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായോ മൊത്തമായോ ഈ രോഗം ബാധിക്കാം. ഏതെല്ലാം ഭാഗങ്ങളിൽ കോച്ചിവലിക്കൽ വരുന്നു എന്നതനുസരിച്ച് തലച്ചോറിലെ ഏതു ഭാഗമാണ് രോഗത്തിനു കാരണം എന്നു മനസ്സിലാക്കാം.
രോഗം വരുന്ന സമയത്ത് പ്രത്യേക ഉപകരണം (ഇലക്ട്രോ എൻസെഫലോഗ്രാഫ്) ഉപയോഗിച്ചു തലച്ചോറിൽ നിന്നു പുറപ്പെടുന്ന വൈദ്യുത തരംഗങ്ങൾ രേഖപ്പെടുത്തുകയാണെങ്കിൽ അവയുടെ താളക്രമത്തിലുള്ള വ്യത്യാസം ശ്രദ്ധിച്ച് രോഗം ഏതു തരത്തിൽപ്പെടും എന്നു മനസ്സിലാക്കി ചികിത്സ നിർണയിക്കാം.
രോഗം ഒരുതവണ വന്നുകഴിഞ്ഞാൽ വളരെ നാൾ മരുന്നു കഴികേണ്ടി വരും. രോഗം വരുമ്പോൾ അപകടങ്ങളിൽ നിന്ന് രക്ഷിക്കുക എന്നതാണ് പ്രധാനം. ഫിനോബാർബിറ്റോൺ, ഇതോസക്സിമൈഡ്, ഫെനിറ്റോയ്ൻ തുടങ്ങിയ മരുന്നുകളാണ് സാധാരണയായി ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഹിസ്റ്റീരിയ എന്ന അസുഖം ഈ അസുഖത്തിൽ നിന്നു വേർതിരിച്ചറിയണം. തുടരെത്തുടരെ അപസ്മാരം വരുകയും ഇടയ്ക്കൊന്നും രോഗി ബോധം കൈവരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സ്റ്റാറ്റസ് എപ്പിലെപ്റ്റിക്കസ് . ഇത് വളരെ അപകടകാരി ആണ്.
കാന്‍സര്‍ എന്ന പദം കേള്‍ക്കുമ്പോള്‍ ഭയക്കാത്തവരായി ആരുമില്ല. ഇന്ന് കാന്‍സര്‍ രോഗികളുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും അമിതമായി വര്‍ദ്ധിക്കുന്നതാണിതിനു കാരണം. കാന്‍സറിനെ പറ്റി വ്യക്തമായ ധാരണ നമ്മുടെ സമൂഹത്തിനില്ലാത്തതും ഇതിനൊരു കാരണമാകുന്നുണ്ട്. അതേസമയം 50 ശതമാനകത്തിലധികം കാന്‍സറുകളും ചികിത്സിച്ച് ഭേതമാക്കാനാവുന്നതാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
നൂറോളം വരുന്ന വിവിധ അസുഖങ്ങള്‍ക്കായി പൊതുവില്‍ പറയുന്ന ഒരു പേരാണ് കാന്‍സര്‍. ഏകദേശം നൂറോളം അസുഖങ്ങളാണ് ഈ ഗണത്തില്‍പ്പെടുന്നത്. അതില്‍ തന്നെ ബ്രയിന്‍ ട്യൂമര്‍ എന്ന തലച്ചോറിനെ ബാധിക്കുന്ന രോഗം മുതല്‍ നിഷ്പ്രയാസം മാറുന്ന തൊലിയുടെ കാന്‍സര്‍ വരെ ഉള്‍പ്പെടുന്നു. ഇതില്‍ പലതും ലളിതവും ചികിത്സിച്ച് ഭേതമാക്കാവുന്നതുകൂടിയാണ്.
നമ്മുടെ ശരീരം വിവിധയിനം കോശങ്ങള്‍ കൊണ്ടാണല്ലോ നിര്‍മിച്ചിരിക്കുന്നത്. ഈ കോശങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനം ഇവയുടെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്കു കാരണമാകുന്നു. കൂടാതെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ പെറ്റുപെരുകുന്നതിനും ഇത് കാരണമാകുന്നു. ഫലമോ, അവയവങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റുകയും ഏതവയവത്തിലാണോ ഇത് സംഭവിക്കുന്നത് ആ അവയവത്തിന്റെ രോഗ ലക്ഷണങ്ങള്‍ രോഗിയില്‍ പ്രകടമാവുകയും ചെയ്യുന്നു. കോശങ്ങളിലെ ഈ വ്യതിയാനം ആ കോശങ്ങളിലെ ഡി.എന്‍. എ. എന്ന പ്രധാനവസ്തുവിലുണ്ടാകുന്ന കേടുമൂലമാണ് ഇങ്ങിനെ കേടുവന്ന ഡി.എന്‍. എ ഉള്ള കോശം കാന്‍സര്‍ കോശങ്ങളായി മാറുന്നു. കാന്‍സര്‍ കോശങ്ങള്‍ പെറ്റുപെരുകി ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ അവ രക്തത്തില്‍ കലരുന്നു. പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ രക്തത്തിലൂടെ എത്തിചേരുകയും രോഗം മറ്റു ഭാഗങ്ങളില്‍ വരുന്നതിനിടയാകുകയും ചെയ്യുന്നു.
ഈ കോശങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനം ഇവയുടെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്കു കാരണമാകുന്നു. കൂടാതെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ പെറ്റുപെരുകുന്നതിനും ഇത് കാരണമാകുന്നു. ഫലമോ, അവയവങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റുകയും ഏതവയവത്തിലാണോ ഇത് സംഭവിക്കുന്നത് ആ അവയവത്തിന്റെ രോഗ ലക്ഷണങ്ങള്‍ രോഗിയില്‍ പ്രകടമാവുകയും ചെയ്യുന്നു. കോശങ്ങളിലെ ഈ വ്യതിയാനം ആ കോശങ്ങളിലെ ഡി.എന്‍. എ. എന്ന പ്രധാനവസ്തുവിലുണ്ടാകുന്ന കേടുമൂലമാണ് ഇങ്ങിനെ കേടുവന്ന ഡി.എന്‍. എ ഉള്ള കോശം കാന്‍സര്‍ കോശങ്ങളായി മാറുന്നു. കാന്‍സര്‍ കോശങ്ങള്‍ പെറ്റുപെരുകി ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ അവ രക്തത്തില്‍ കലരുന്നു. പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ രക്തത്തിലൂടെ എത്തിചേരുകയും രോഗം മറ്റു ഭാഗങ്ങളില്‍ വരുന്നതിനിടയാകുകയും ചെയ്യുന്നു.
പ്രായം കൂടുംതോറും കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലായാണ് കണ്ടു വരുന്നത്. പ്രായം കൂടുന്തോറും ശരീരത്തിലെ കോശങ്ങള്‍ക്ക് കേടുപറ്റുന്നത് വര്‍ദ്ധിക്കുന്നതാണിതിനു കാരണം.
ക്യാന്‍സറിന്റെ കാരണങ്ങള്‍
ക്യാന്‍സര്‍ പ്രധാനമായും ഉണ്ടാക്കുന്നത് ഒരാളുടെ താമസ സ്ഥലം ജീവിത രീതി, അയ്യാളുടെ താമസസ്ഥലം അന്തരീക്ഷം മുതലായ ഘടകങ്ങളിലൂടെയായതിനാല്‍, അത് ഏതു വ്യക്തിക്കും വരാം. പ്രധാനമയും കോശങഅങളിലെ ഡി.എന്‍.എ കേടുവരുത്തുന്ന പദാര്‍ത്ഥങ്ങളെ ക്യാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കളില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പുകയില, മദ്യം, രാസപദാര്‍ത്ഥങ്ങള്‍, അന്തരീക്ഷ മലിനീകകരണം , റേഡിയേഷന്‍, അണുപ്രസരണം എന്നിവയാണ് അവയില്‍ പ്രധാനം.
ജീവിത രീതി, ഭക്ഷണം.
കൊഴുപ്പുകൂടിയ ഭക്ഷണ രീതി: പ്രധാനമായും മാംസ ഭക്ഷണം കൂടുതലായുള്ള ഭക്ഷണ രീതി. വ്യായാമം കുറവുള്ള ജീവിത രീതി പ്രധാനമായും പൊണ്ണത്തടിയുണ്ടാകുന്നതിനും ക്യാന്‍സറുണ്ടാകുന്നതിനും സാധ്യതയുണ്ടാകുന്നു.
അണുപ്രസരണം അഥവാ റേഡിയേഷന്‍
അന്തരീക്ഷത്തിലെ റേഡിയേഷന്‍ വെയിലതികം കൊള്ളുന്നവര്‍
അന്തരീക്ഷത്തിലെ മലിനീകരണം
രാസവളം പ്രയോഗം, കീടനാശനികളുടെ അമിത ഉപയോഗം മുതലായവ
അണുബാധ
ചിലയിനം വൈറല്‍ രോഗം പ്രധാനമായും മഞ്ഞപ്പിത്തം ഉണ്ടാകുന്ന ഹൈപ്പറൈറ്റിസ് ബി, ഹൈപ്പറൈറ്റിസ്‌സിവൈറസും
പ്രതിരോധ ശക്തിയിലുള്ള കുറവ്
എയ്ഡ്‌സ്, അവയവവം മാറ്റിവെച്ചവര്‍ ഉദ: വൃക്ക മാറ്റിവെച്ചവര്‍
ശരീരത്തിന്റെ ജനിതക സ്വഭാവം
ചിലയാളുകളിലെ ശരീരത്തിലെ കോശങ്ങള്‍ വളരെ പെട്ടെന്നു കേടുവരാന്‍ സാധ്യതയുള്ളതാണ്. ഇത് അയാളുടെ കോശങ്ങളിലെ ജനിതക ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം ആളുകള്‍ക്ക് ചെറുപ്പത്തിലേ കാന്‍സര്‍ ഉണ്ടാകാം. കാന്‍സര്‍ പലപ്പോഴും ഒന്നിലധികം ഇത്തരം ഘടകങ്ങള്‍ ഒരു വ്യക്തിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് രൂപാന്തരപ്പെട്ട് വരുന്നത്.
ചില പ്രത്യേക ജീവിതരീതികള്‍ കാന്‍സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. കാന്‍സറുകളില്‍ 50 ശതമാനത്തിലധികം പുകയില കൊണ്ടുണ്ടാകുന്നതാണ്.
പുകയിലയുടെ ഉപയോഗം പുകവലി, മുറുക്ക് പുകയില അടങ്ങിയ ചൂയിംഗം, പാന്‍മസാല എന്നിവ പ്രധാനകാരണങ്ങളാണ്.
മദ്യപാനം
കൊഴുപ്പുകൂടിയ ഭക്ഷണം
വ്യയാഴാമക്കുറവ്
മാനസിക പ്രിമുറുക്കം
കുത്തഴിഞ്ഞ ലൈംഗിക ബന്ധങ്ങള്‍
കാന്‍സറിന്റെ രോഗ ലക്ഷണങ്ങള്‍
രോഗലക്ഷണങ്ങള്‍ പ്രചത്യക്ഷപ്പെടുന്നതിനു മുമ്പു തന്നെ നമുക്ക് കാന്‍സര്‍ കണ്ടെത്താനാവും. സ്‌ക്രീനിങ്ങ് എന്ന ടെസ്റ്റ് ഇതിനു വേണ്ടിയുള്ളതാണ്. ഏല്ലാ പ്രധാന ആശുപത്രികളിലും ഈ സൗകര്യം ഇന്ന് ലഭ്യമാണ്. മാത്രവുമല്ല കാന്‍സറിനു മാത്രമായി രോഗ ലക്ഷണങ്ങളില്ല. അതുകൊണ്ടാണ് ഈ രോഗം തിരിച്ചറിയുന്നതില്‍ പലപ്പോഴും താമസ്സമുണ്ടാകുന്നത്. കാന്‍സര്‍ പിടിപ്പെട്ടിരിക്കുന്ന അവയവങ്ങളുടെ പ്രവൃത്തിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ മാത്രമേ രാഗലക്ഷണങ്ങളായി ഇപ്പോള്‍ പരിഗണിക്കാനാവൂ. ഇവ മറ്റുരോഗങ്ങളുടെ ലക്ഷണങ്ങളുമാകാം. എന്നിരുന്നാലും താഴെപറയുന്ന രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കണം.
വിശപ്പില്ലാഴ്മ
ശരീരം മെലിഞ്ഞുവരിക അല്ലെങ്കില്‍ തൂക്കം കുറഞ്ഞുവരിക
തുടര്‍ച്ചയായ പനി
ക്ഷീണം,വേദന,വിട്ടുമാറാത്ത ചുമ
രക്ത സ്രാവം,ഉണങ്ങാത്ത വ്രണങ്ങള്‍
ശരിരത്തിലെവിടെയെങ്കിലും ഉള്ള മുഴകള്‍
മലബന്ധം അല്ലെങ്കില്‍ കൂടുതല്‍ അയഞ്ഞുള്ള ശോധന
തൊലിയിലെ മറുകിലുള്ള വ്യത്യാസം.
പ്രതിവിധി
ആരോഗ്യകരമായ ഒരു ജീവിതരീതി സ്വീകരിക്കുകയാണ് കാന്‍സര്‍ വരാതെ സൂക്ഷിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം. പുകയില തീര്‍ത്തും ഉപേക്ഷിക്കണം. മറ്റുള്ളവര്‍ വലിക്കുമ്പോഴുണ്ടാകുന്ന പുകയും ശ്വസിക്കാതിരിക്കുക. പച്ചക്കറികള്‍ ധാരാളം അടങ്ങിയ ഭക്ഷണ രീതി അവലംബിക്കുക. മാംസം, കൊഴുപ്പുകൂടിയവ ഒഴിവാക്കുക. പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചിട്ടയായി വ്യായാമം പ്രധാനമാണ്. മാനസിക പിരിമുറുക്കം കുറയ്ക്കുക.
അന്തരീക്ഷ മലിനീകരണം കുറഞ്ഞ ചുറ്റുപാടുകള്‍ജീവിക്കാനായി തിരഞ്ഞെടുക്കുക. പ്രതിരോധ കുത്തിവെപ്പ് എടുക്കുക, ഹൈപ്പറ്ററ്റിസ് ബി, ഹ്യൂമണ്‍ പാപ്പിലോമാ വൈറസ് ബാധ എന്നിവക്കെതിരെയുള്ള കുത്തിവെപ്പ് ചെറുപ്പത്തില്‍ എടുക്കുക.
കാന്‍സറിന് ഇന്ന് വളരെ ഫലപ്രദമായ ചികിത്സയുമുണ്ട്. ഏകദേശം 50 ശതമാനത്തിലധികം കാന്‍സറും ചികിത്സിച്ച് പൂര്‍ണ്ണമായും സുഃഖപ്പെടുത്താം എന്ന് നേരത്തെ പറഞ്ഞതാണല്ലോ. താഴെ പറയുന്നവയാണ് കാന്‍സറിന് ഇന്ന് നിലവിലുള്ള പ്രധാന ചികിത്സാ രീതികള്‍
സര്‍ജറി
റേഡിയേഷന്‍
കീമോതെറാപ്പി
കാന്‍സര്‍ വന്ന ഭാഗം നീക്കം ചെയ്യുന്നരീതിയാണ് സര്‍ജറി. അസുഖം വന്ന ഭാഗത്തിലെ കോശങ്ങളെ റേഡിയേഷന്‍ രശ്മികള്‍ ഉപയോഗിച്ച് നശിപ്പിച്ച് കളയുന്ന രീതിയാണ് റേഡിയേഷന്‍. ശരീരത്തിലെവിടെയെങ്കിലും കാന്‍സര്‍ കോശങ്ങള്‍ ഉണ്ടെങ്കില്‍ അവയെ മരുന്നുപയോഗിച്ച് രക്തത്തിലൂടെ നശിപ്പിക്കുന്ന ചികിത്സയാണ് കീമോതെറാപ്പി.
ഏറ്റവും ആധുനികമായ ചികിത്സാരീതികള്‍ ഈ മൂന്ന് സമ്പ്രദായത്തിലും ലഭ്യമാണ്. ഒരു രോഗിക്ക് ഈ മൂന്ന് സമ്പ്രദായങ്ങളും തനിച്ചോ അല്ലെങ്കില്‍ ഒരുമിച്ചോ നല്‍കാവുന്നതാണ്. ഇത് തീരുമാനിക്കുന്നത് ചികിത്സയില്‍ വൈദഗ്ദ്യമുള്ള ഓങ്കോളജിസ്‌റാണ്.
കാന്‍സര്‍ കണ്ടുപിടിച്ചാല്‍ ചെയ്യേണ്ടത്:
ഭയപ്പെടാതിരിക്കുക, പരിഭ്രമിയ്ക്കാതിരിക്കുക. കാരണം ചികിത്സ വളെരെ ഫലപ്രദമായ കാലഘട്ടമാണിത്. ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുക.
മറ്റു ചികിത്സാ രീതികള്‍ പരീക്ഷിക്കുന്നതിനുമുമ്പ് കാന്‍സര്‍ ചികിത്സിക്കുന്ന ഒരു വിദഗ്ധനുമായി ചികിത്സാ രീതികളെപ്പറ്റി വിശദമായ ചര്‍ച്ച ചെയ്യുക. ചികിത്സയുടെ ഫലപ്രാപ്തിയില്‍ വിശ്വസിക്കുക. ചികിത്സയുടെ പാര്‍ശ്വഫലങ്ങളെപ്പറ്റി ഭയക്കാതിരിക്കുക.
തീരുമാനം എടുക്കുന്നതിനുമുമ്പ്, ഏറ്റവും വിദഗ്ധമായ ഉപദേശമാണ് ലഭിച്ചിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചികിത്സയെക്കുറിച്ച് വിദഗ്ധരെല്ലാത്തവരുടെയോ അല്ലെങ്കില്‍ പത്രമാസികകളില്‍ നിന്നുള്ള ഉപദേശങ്ങളോ നിര്‍ദ്ദേങ്ങളോ സ്വീകരിക്കാതിരിക്കുകയും വേണം.
കടപ്പാട്------------doolnews
നിങ്ങള്‍ വിഷാദമനുഭവിക്കുന്നുണ്ടോ? ജീവിതത്തില്‍ എന്തെങ്കിലും നഷ്ടമായതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
വിഷാദം മാറ്റി എങ്ങിനെ ആരോഗ്യമുള്ള ഒരു മാനസികാവസ്ഥ മെച്ചപ്പെടുത്താമെന്ന് ചിന്ത ഓരോരുത്തര്‍ക്കും ഉണ്ടാകും. ശരീരവും മനസും ആരോഗ്യമുളളതാക്കി മാറ്റുന്നതിമെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മാനസികാരോഗ്യ വിദ്ഗ്ധര്‍ പറയുന്നത് ശ്രദ്ധിക്കൂ.
മാനസികാരോഗ്യമെന്നത് ഒരു സങ്കീര്‍ണമായ വിഷയമാണ്. ഇതിനെ വിശദീകരിക്കുന്നത് വളരെ പ്രയാസമുള്ളതും , കഠിനവുമാണ്. മാനസികാരോഗ്യം കൈവരിക്കുകയെന്നത് വിവിധ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
മാനസികാരോഗ്യം നിലനിര്‍ത്താന്‍ ലളിതമായ ചില ചുവടുവെപ്പുകളാണ് ജീവിതത്തില്‍ ആവശ്യമെന്നും അത് നമ്മള്‍ കൃത്യമായി പാലിക്കുന്നതിലൂടെ നല്ല ആരോഗ്യമുള്ള ഒരു മനസ് സ്വന്തമാക്കാമെന്നും ഡോക്ടമാര്‍ പറയുന്നു.
ഇതിനായി താഴെ പറയുന്ന ചില വിദ്യകള്‍ പരിശീലിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് മാനസികരാരോഗ്യ വിദഗ്ധര്‍ പറയുന്നത്.
1. വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
ഉറക്കം ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്‍കുന്നു
2. എന്താണോ നിങ്ങള്‍ക്ക് തോന്നുന്നത് അത് അനുഭവിക്കുക
നിങ്ങളുടെ തോന്നലുകള്‍ മാറികൊണ്ടിരിക്കുകയോ,നിയന്ത്രിക്കുകയോ ചെയ്യുന്നതിനെ കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടുതരുത്. നമ്മുടെ തോന്നലുകളെയും ചിന്തകളും പ്രകടിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുക.
3. ഭൂതകാലത്തിലെ നമ്മുടെ തെറ്റുകള്‍ക്ക് നമ്മോടു തന്നെ ക്ഷമാപണം നടത്തുക.
ഭൂതകാലത്തില്‍ സംഭവിച്ചു പോയ തെറ്റുകള്‍ ജീവിതത്തിന്റെ ഭാഗമായി കണ്ടുകൊണ്ടു തിരുത്താനും അതു വഴി അത് മറക്കാനും ശ്രമിക്കുക. മാനസികാരോഗ്യത്തിന് ഈ തിരിച്ചറിവ് അത്യാവശ്യമാണ്.
6.നല്ലൊരു കേള്‍വിക്കാരനെ കണ്ടെത്തുക
നിങ്ങള്‍ക്ക് തുറന്നു സംസാരിക്കാനും വിശ്വസിക്കാനും പറ്റുന്ന ഒരാളെ കണ്ടെത്തുക. മാനസിക സമ്മര്‍ദ്ദം വളരെയധികം കുറയും. പരസ്പരം തുറന്നുസംസാരിക്കുന്ന രണ്ടുപേര്‍ക്കു മാനസിക സമ്മര്‍ദ്ദം വളരെ കുറയുന്നതായി പഠനം തെളിയിക്കുന്നു.
7.ജീവിതത്തിലെ ചെറിയ നേട്ടങ്ങള്‍ ആഘോഷിക്കുക
നിങ്ങളുടെ ജീവിതത്തിലെ ചെറിയ നേട്ടങ്ങള്‍ പോലും ആഘോഷിക്കുക. ഇത് നിങ്ങളെ വിഷാദത്തില്‍ നിന്നും തിരിച്ചുകൊണ്ടുവരുന്നതിന് ഏറെ സഹായകരമാകും.
8.നല്ലൊരു പിന്തുണ കണ്ടെത്തുക
ചിലപ്പോള്‍ അത് നിങ്ങളുടെ കുടംബമാകാം, സുഹൃത്തുകളാകാം, മതസ്ഥാപനങ്ങളാകാം. നിങ്ങളെ സ്‌നേഹിക്കുകയും പ്രചോദനം നല്‍കുകയും ചെയ്യുന്നത് ആരാണോ അങ്ങിനെ ഒരാളെ കണ്ടെത്തുന്നത് നിങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും പുറത്ത് കടക്കാന്‍ സഹായിക്കും.
9. ആരോഗ്യദായകമായ ഭക്ഷണം ഉറപ്പുവരുത്തുക
ഏതെല്ലാം ഭക്ഷണമാണ് നിങ്ങളെ ഉഷാറാക്കുന്നതെന്നും ഏതെല്ലാമാണ് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതെന്നും കണ്ടെത്താന്‍ കുറച്ചു സമയം നീക്കി വെക്കുക. ഭക്ഷണക്രമീകരണം ആരോഗ്യമുള്ള മനസ് നേടിയെടുക്കുന്നതില്‍ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. സ്വയം മെച്ചപ്പെടുത്തുന്നതിനും സ്വയം പ്രചോദിപ്പിക്കുന്നതിനും ഇത് സഹായകരമാണ്.
10.വ്യായാമം
സ്ഥിരമായിട്ടുള്ള വ്യായാമം മാനസിക സമ്മര്‍ദ്ദം കുറച്ചുകൊണ്ടു വരുന്നു. നിങ്ങളുടെ ശരീരത്തിലും ജോലിയിലും വ്യായാമം ഊര്‍ജ്ജസ്വലത പ്രദാനം ചെയ്യുന്നു. ഇത് തലച്ചോറിനും വളരെ ഗുണപ്രദമാണ്
11. സൂര്യ പ്രകാശം കൊള്ളുക
സൂര്യപ്രകാശം നമ്മെ ഊര്‍ജ്ജസ്വലരാക്കുന്നതോടൊപ്പം മാനസികാരോഗ്യത്തെ വര്‍ധിപ്പിക്കുന്നു. ഇത് വിഷാദത്തെ പ്രതിരോധിക്കുന്നു.
12.വിനോദത്തിനായി സമയം കണ്ടെത്തുക
10.ലഹരി പദാര്‍ത്ഥങ്ങള്‍ നിര്‍ത്തുക
13 . മറ്റുള്ളവരെ സഹായിക്കുക
14. അച്ചടക്കം ഉണ്ടാക്കുക
15.പുതിയ അറിവ് നേടുക
16.കലാ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം ചിലവഴിക്കുക
17.16.സുഹൃത്തുക്കളെ നിലനിര്‍ത്തുക
18.ആശങ്കയില്ലാതെ തീരുമാനമെടുക്കുക
ഇടക്കിടെ വരുന്ന നെഞ്ചുവേദന നമ്മളെ വളരെ അസ്വസ്ഥരാക്കാറുണ്ട്. നെഞ്ചുവേദനയ്ക്ക് കാരണം ഗ്യാസ് പ്രശ്‌നങ്ങളാണോ ഹൃദയാഘാതമാണോ എന്ന ആശങ്കയാണ് അധികംപേര്‍ക്കും.
എന്നാല്‍ നെഞ്ചുവേദനയുണ്ടായാല്‍ ഗ്യാസാണെന്ന് കരുതി തള്ളി കളയാന്‍ പാടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നെഞ്ചുവേദന അനുഭവപ്പെടുമ്പോള്‍ വിയര്‍പ്പ് പൊടിയുകയോ, കൈകളിലേക്ക് വേദന പടരുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്
പക്ഷെ പ്രമേഹരോഗികളില്‍ ഇത്തരം ലക്ഷണമൊന്നും പ്രകടമാകില്ല. വെറും നെഞ്ചുവേദന മാത്രമായാണ് ഹൃദയാഘാതം സംഭവിക്കുക. ഇതു പോലെ തന്നെ നമ്മുടെ ആരോഗ്യനില വളരെയധികം തകരാറിലാക്കുന്ന ഒന്നാണ് ഗ്യാസ് പ്രശ്‌നങ്ങള്‍.
ഗ്യസിന് പ്രധാന കാരണം തെറ്റായ ഭക്ഷണ രീതി, ഭയം, ആശങ്ക, മാനസിക സമ്മര്‍ദ്ദം എന്നിവയാണ്. ഇത് വളരെ കൃത്യമായി ചികിത്സിക്കേണ്ട രോഗമാണ്. കാരണം പലരും ഗ്യാസ് ട്രബ്ളണെന്നു കരുതി നമ്മള്‍ തള്ളി കളയുന്ന നെഞ്ചുവേദന ഹൃദയാഘാതമായിരിക്കാം.
പുതിയ തലമുറയെ വിടാതെ പിടികൂടിയിരിക്കുന്ന ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനിയാണ് ഈ ഗ്യാസ് ട്രബ്ള്. ഇതിന് പ്രധാന കാരണം നമ്മുടെ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളാണ്. മദ്യവും, കോളകളും ഇതിന് കാരണമാകുന്നു. ഈ രോഗത്തിന്റെ പ്രധാന കാരണങ്ങളും ഇതെങ്ങിനെ ഇല്ലാതാക്കാമെന്നും താഴെ വിശദീകരിക്കുന്നു.
ഗ്യാസ്ട്രബ്ളിന്റെ പ്രധാന കാരണങ്ങള്‍
അധികപേരുടെയും ഭക്ഷണം മാത്രമാണ് അവര്‍ക്ക് അസുഖങ്ങള്‍ സമ്മാനിക്കുന്നത്. ഭക്ഷണ ക്രമീകരണമില്ലായ്മ ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഇത് ഉദരത്തിന്റെ അനിശിച്താവസ്ഥയ്ക്ക് വഴിയൊരുക്കുന്നു.
ഭക്ഷണ ക്രമീകരണം വരുത്തുന്നതോടെ നമ്മുടെ ഉദരാവസ്ഥ നല്ല നിലയില്‍ നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. സാധാരണ ഭക്ഷണ രീതി സാവധാനത്തിലുള്ളതാണ് .നമ്മള്‍ സാവധാനം ചവച്ചരച്ച് കഴിക്കുമ്പോള്‍ വയറില്‍ വായു നിറയുന്നത് തടയുന്നു.
ഫാസ്റ്റ് ഫുഡ് കഴിക്കുന്നവര്ക്ക് സാധാരണ ഭക്ഷണരീതി പിന്തുടരുന്നവരേക്കാള്‍ വയറില്‍ വായു നിറയാന്‍ ഇടയാക്കുന്നു. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ താറുമാറാക്കുകയും ഗ്യാസ് ട്രബ്ളിന് ഇടയാക്കുകയും ചെയ്യുന്നു
ച്യുയിഗം ഗ്യാസ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു
വെറുതെ ചിന്തിച്ചിരിക്കുമ്പോള്‍ ച്യുയിഗം തിന്നുകൊണ്ടിരിക്കുന്ന ശീലമുള്ളവരാണ് നമ്മുടെ യുവതലമുറ. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് ഈ ശീലമില്ല. ച്യുയിഗം തിന്നുന്ന ശീലങ്ങളും നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയെ അട്ടിമറിക്കുന്നു. മധുരവും, ഐസ്‌ക്രീം എന്നിവ ഭക്ഷിക്കുന്നതും വായു വയറില്‍ നിറയുന്നതിനിടയാക്കുന്നു.
പക്കറ്റ് വെള്ളം, മദ്യവും മറ്റുള്ള കൂള്‍ഡ്രിങ്ക്‌സും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഗ്യാസ് ട്രബിള് ഭയക്കുന്നവര്‍ ഇത്തരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതാണ് ഗുണം ചെയ്യുക.
സോര്‍ബിറ്റോള്‍
പഞ്ചസാരയ്ക്കു പകരം മധുരത്തിനായി ഉപയോഗിക്കുന്ന വസ്തുവാണ് സോര്‍ബിറ്റോള്‍ . ഇത് കുടലില്‍ ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നു.
ഇത് ഉല്‍പ്പാദിപ്പിക്കുന്ന ബാക്ടീരിയയാണ് ഗ്യാസിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും സോര്‍ബിറ്റോള്‍ മൂലമുണ്ടാകുന്ന ഗ്യാസ് ട്രബിള് ഇല്ലാതാക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഇത് ദീര്‍ഘനേരം അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ്. പഞ്ചസാരയ്ക്കു പകരം മധുരത്തിനായി ഉപയോഗിക്കുന്ന പ്രക്ടോസ്, ലാക്ടോസ്,റബിനോസ് എന്നിവയും ഇതേ പ്രശ്‌നങ്ങളിടയാക്കുന്നവയാണ്. അതിനാല്‍ ഇത്തരം വസ്തുക്കള്‍ നമ്മുടെ ഭക്ഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഗ്യാസ് വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെ?
ചില പച്ചക്കറികള്‍ ഗ്യാസ് വര്‍ധിപ്പിക്കാറുണ്ട്. ക്യാബേജ്, കോളിഫഌര്‍, ബീന്‍സ്, ഉള്ളി, പൂര്ണ്ണമായി വേവിക്കാത്ത ഉരുളക്കിഴങ്ങ്, കടല, മുള്ളങ്കി എന്നിവ ഗ്യാസ് ഉല്‍പ്പാദകരില്‍ മുന്‍പന്തിയിലാണ്.
പഴവര്‍ഗങ്ങളില്‍ ആപ്പിള്‍, പഴം, ഓറഞ്ചും പാലുല്‍പ്പന്നങ്ങളായ ഐസ്‌ക്രീം, ടാന്‍ഡ് മില്‍ക്ക് എന്നിവയും ഗ്യാസ് പ്രശ്‌നങ്ങള്‍ക്കിടയാക്കും. ബീര്‍, ഡയറ്റ് സോഡ, പഞ്ചസാരയുള്ള പഴച്ചാര്‍, വൈനും ഗ്യാസ് വര്‍ധിപ്പിക്കുന്നവയാണ്.
ഇതില്‍ ബീവറേജസില്‍ ഫ്രാക്ടോസ്, സോര്‍ബിറ്റോള്‍ ഉപയോഗിക്കുന്നതിനാലാണ് ഗ്യാസ് ഉല്‍പ്പാദിക്കുന്നത്. എല്ലാതരത്തിലുള്ള സ്‌നാക്‌സും ഗ്യാസിനെ പേടിക്കുന്നവര്‍ ഒഴിവാക്കേണ്ടതാണ്.
ഗ്യാസ് കുറയ്ക്കുന്ന ഭക്ഷണങ്ങള്‍
കട്ടി തൈര്, വെണ്ണ, പഞ്ചസാരയില്ലാത്ത പഴച്ചാര്‍, വെളുത്ത അരി, പൂര്ണ്ണമായി വേവിച്ച ഉരുളക്കിഴങ്ങ്, മുട്ട, മീന്‍, കൊഴുപ്പ് ഒഴിവാക്കിയ ചിക്കന്‍, കാരറ്റ്, വെജിറ്റബിള്‍ സൂപ്പ്, എന്നിവയെല്ലാം ഗ്യാസില്ലാത്ത ഭക്ഷണങ്ങളാണ്.
ഭക്ഷണങ്ങളില്‍ പഞ്ചസാര ഒഴിവാക്കുന്നത് ഗ്യാസില്ലാതിരിക്കാന്‍ നല്ലതാണ്. ഗ്യാസ് കുറയ്ക്കാന്‍ മറ്റൊരു നല്ല വഴി നടത്തമാണ്. അരകിലോമീറ്റര്‍ ദൂരമെങ്കിലും ഒരു ദിവസം നടന്നാല്‍ ഗ്യാസിന് കുറവുണ്ടാകും.
ജ്യൂസ് കുടിക്കുമ്പോള്‍ സ്‌ട്രോ ഒഴിവാക്കണം. ഇത് വയറില്‍ വായു നിറയുന്നതിനിടയാക്കും. ഇതിനൊക്കെ പുറമെ നമ്മുടെ മാനസിക സമ്മര്‍ദ്ദവും, ആശങ്കയും,ഭയവും ഗ്യാസ് വര്‍ധിപ്പിക്കുന്നതിന് കാരണങ്ങളാണ്.
കുഞ്ഞിന്റെ ജലദോഷം മാറ്റാന്‍ ചില പൊടിക്കൈകളുണ്ട്
കിടക്കുമ്പോള്‍ ശരിയായി കിടന്നില്ലെങ്കില്‍, പെട്ടെന്നു കഴുത്തു തിരിയ്ക്കുമ്പോള്‍..എല്ലാം വരുവാന്‍ സാധ്യതയുള്ള ഒരു പ്രശ്‌നമാണ് കഴുത്ത് ഉളുക്കുകയെന്നത്. കഴുത്ത് ഇഷ്ടാനുസരണം തിരിയ്ക്കാനുള്ള ബുദ്ധിമുട്ടും കഴുത്തു തിരിയ്ക്കുമ്പോള്‍ ഉള്ള കഠിനമായ വേദനയുമാണ് ഇതിന്റ പ്രധാന ദോഷങ്ങള്‍.
കഴുത്തിനുണ്ടാകുന്ന ഉളുക്ക് മരുന്നുകളൊന്നും തന്നെ ചെയ്തില്ലെങ്കിലും സാധാരണ ഗതിയില്‍ അല്‍പം കഴിഞ്ഞാല്‍ ശരിയാകും. എന്നാല്‍ ഈ പ്രശ്‌നത്തിനു ശമനം കിട്ടാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്.
ഉളുക്കിയ ഭാഗത്ത് ഐസ് ബാഗ് വയ്ക്കുന്നത് ഉളുക്കിനുള്ള ഒരു പരിഹാരമാണ്. ഇത് മസിലുകള്‍ക്ക് അയവ് നല്‍കുന്നു.
മസാജും നല്ലതു തന്നെ. ചൂടാക്കിയ എണ്ണ കൊണ്ടുള്ള മസാജ് കൂടുതല്‍ നല്ലതാണ്. കഴുത്തിനു ചുറ്റും ഷോള്‍ഡറിലുമായി പതുക്കെ മസാജ് ചെയ്യാം. എന്നാല്‍ കൂടുതല്‍ ശക്തിയോടെ മസാജ് ചെയ്യരുത്.
ഉളുക്കിയ ഭാഗത്ത് ചൂടു പിടിയ്ക്കുന്നതും ഗുണം ചെയ്യും. ഇത് ഈ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം ശക്തിയാകാന്‍ സഹായിക്കും. കഴുത്തുളുക്കിയതിന് ശമനം കിട്ടുകയും ചെയ്യും.
കഴുത്തുളുക്കിയതു മാറാന്‍ കഴുത്തിനുള്ള ചില വ്യായാമങ്ങള്‍ ചെയ്യുന്നതു ഗുണം ചെയ്യും. കഴുത്ത് ഇരുവശത്തേയ്ക്കും പതുക്കെ തിരിയ്ക്കുക, വട്ടത്തില്‍ പതുക്കെ തിരിയ്ക്കുക തുടങ്ങിയ വ്യായാമങ്ങള്‍ ഗുണം ചെയ്യും.
ഉളക്കിനു പെയിന്‍ കില്ലറുകള്‍ കഴിയ്ക്കുന്നതും ഒരു പരിധി വരെ ആശ്വാസം നല്‍കും. എ്ന്നാല്‍ ഇവ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം പെയിന്‍ കില്ലറുകള്‍ കഴിയ്ക്കുന്നത് മറ്റു രോഗങ്ങളിലേക്കു നയിക്കാനും സാധ്യത കൂടുതലാണ്.
പ്രമേഹത്തെ കീഴടക്കാം
പൂർണമായി ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാറാരോഗമാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിച്ച് കൊണ്ടു പോകുന്നതിലൂടെ ആരോഗ്യകരമായ ഒരു ജീവിതം സാധ്യമാകും. പ്രമേഹം രോഗിയെ അല്ല, രോഗി പ്രമേഹത്തെയാണ് കീഴടക്കേണ്ടത്. ആയുർവേദത്തിൽ പ്രമേഹത്തെ നിയന്ത്രണ വരുതിയിലാക്കാൻ മരുന്നുകളുണ്ട്.
അമിതമായി മൂത്രം പോകുന്ന രോഗം എന്നാണ് ആയുർവേദത്തിൽ പ്രമേഹം എന്ന വാക്കിന്റെ അർത്ഥം. രാത്രി കൂടെക്കൂടെ മൂത്രം ഒഴിക്കാനായി എഴുന്നേൽക്കുന്പോഴാണ് രോഗം ശ്രദ്ധയിൽ പെടുക. അമിത പോഷണം കൊണ്ടുണ്ടാകുന്ന രോഗമെന്നായിരുന്നു പരന്പരാഗത സങ്കല്പം. മനസ്സിലാക്കാൻ പറ്റുന്നതും പറ്റാത്തതുമായ നിരവധി കാരണങ്ങൾ പ്രമേഹത്തിനുണ്ട്. ജീവിത രീതിയിലുള്ള തകരാറാണ് പ്രധാന കാരണം.
കൃത്രിമമായ ആഹാര പദാർത്ഥങ്ങളുടെ (നൂഡിൽസ് പോലുള്ള ആഹാരം) ഉപയോഗം പ്രമേഹത്തിനു കാരണമാകാറുണ്ട്. കൊളസ്ട്രോൾ ഉണ്ടാക്കുമെന്ന് ഭയന്ന് വെളിച്ചെണ്ണയ്ക്ക് പകരം ഉപയോഗിക്കുന്ന മറ്റു പലതരം എണ്ണകൾ പ്രമേഹത്തിനു കാരണമാകുന്നുണ്ടെന്ന് ശാസത്രജ്ഞന്മാർ സംശയിക്കുന്നുണ്ട്. പാരന്പര്യമായി പ്രമേഹം വരുമെന്ന് പറയാറുണ്ടെങ്കിലും രോഗമല്ല,രോഗസാധ്യതയാണ് പരന്പരാഗതമായി കിട്ടുന്നത്. അതിന്റെ കൂടെ ജീവിതരീതി കൂടി ചേരുന്പോഴാണ് രോഗമായി പുറത്തേക്ക് വരുന്നത്. അമ്മയുടെ ഗർഭകാലത്തെ ചര്യകൾ കൂടി പ്രമേഹ രോഗ കാരണമാകുന്നു എന്ന സംശയം ആയുർവേദം പ്രകടിപ്പിക്കുന്നു.
മൂത്രം പോകുന്നത് തന്നെയാണ് പ്രമേഹത്തിന്റെ പ്രധാന രോഗലക്ഷണം. ശരീരത്തിന്റെ ജലാംശം പോകുന്നതു കൊണ്ട് തൊണ്ട വറ്റിവരണ്ട് ഉണ്ടാകുന്നതു പോലുള്ള ദാഹം, ക്ഷീണം, ഉണങ്ങാ വ്രണം, മറ്റു കാരണങ്ങൾ കൊണ്ട് വിശദീകരിക്കാൻ പറ്റാത്ത ഭാര നഷ്ടം (മെലിയൽ), ഗുഹ്യഭാഗങ്ങളിലെ ചൊറിച്ചിൽ എന്നിവയൊക്കെ ലക്ഷണങ്ങളാണ്. അതേസമയം, ലക്ഷണം കാര്യമായി പുറമേക്ക് കാണാത്ത രീതിയിൽ രോഗം ഒളിച്ചിരിക്കാം. പെട്ടെന്ന് മറ്റൊരു രോഗത്തിന്റെ ഉപദ്രവത്തോടെ പ്രമേഹം പുറത്തേക്ക് ചാടും. ചിലപ്പോൾ ഈ അനുബന്ധ രോഗങ്ങളാവും പ്രമേഹത്തിൽ ലക്ഷണമായി പുറത്തേക്ക് ചാടുക. ധാരാളം കൂട്ടുകാരുള്ള രോഗമാണ് പ്രമേഹം. നിയന്ത്രിച്ചില്ലെങ്കിൽ ഓരോ വർഷം കഴിയുന്പോൾ അകന്പടി രോഗങ്ങൾ ഓരോന്നായി വരും. ഹൃദയം, വൃക്ക, നേത്രം, നാഡീവ്യൂഹം എന്നീ അവയവങ്ങൾ ഓരോന്നായി പ്രമേഹത്തിന് കീഴടങ്ങും.
പ്രമേഹത്തെ തിരിച്ചറിയാൻ മൂത്ര പരിശോധന മാത്രം പോര, രക്ത പരിശോധനയും ആവശ്യമാണ്. രക്തത്തിൽ മധുരാംശം കുറഞ്ഞെന്ന് കരുതി രോഗം ഭേദമായി എന്നു കരുതരുത്. മധുരാംശം കുറയാൻ സഹായിച്ച ജീവിത രീതി തുടർന്നും കൊണ്ടു പോവുക. ഔഷധം,ആഹാരം, വ്യായാമം എന്നിവയാണ് ചികിത്സയുടെ മൂന്ന് ഘടകങ്ങൾ. ഔഷധവും ആഹാരവും ചേരുന്നതാണ് പഥ്യം എന്ന വാക്ക് കൊണ്ടുദ്ദേശിക്കുന്നത്. പഥ്യത്തിന് പ്രാധാന്യമുള്ള രോഗമാണ് പ്രമേഹം. ഔഷധമുണ്ടെങ്കിലും പഥ്യമുണ്ടെങ്കിലേ രോഗം നിയന്ത്രണ വിധേയമാകൂ.
കുടുംബാംഗങ്ങളും രോഗിയുടെ പഥ്യത്തോട് ചേർന്ന് ജീവിച്ചാൽ രോഗിക്ക് അനായാസമായി പഥ്യത്തെ കൂടെ കൊണ്ടു പോകാനാവും. പ്രമേഹത്തിൽ ഗോതന്പാണ് അരിയേക്കാൾ പഥ്യം. പയറു വർഗങ്ങളിൽ ചെറുപയർ, മുതിര പഴ വർഗങ്ങളിൽ പേരക്ക,പപ്പായ, പാലുത്പന്നങ്ങളിൽ വെണ്ണ നീക്കിയ മോര് എന്നിവ നല്ലതാണ്. തൈര് പാടെ ഉപേക്ഷിക്കണം. സസ്യാഹാരമാണ് പ്രമേഹ രോഗികൾക്ക് നല്ലത്. അമിത വിശ്രമം നല്ലതല്ല. ശരീരത്തിന്റെ ആയാസവും വിശ്രമവും തുലനപ്പെട്ട് പോകണം. വ്യായാമം ഒഴിച്ചു കൂടാനാവാത്തതായി കരുതണം. മഴയോ മറ്റു കാരണങ്ങളോ വ്യായാമത്തെ ബാധിക്കരുത്. ഗർഭിണിയോ വാർദ്ധക്യത്തിലോ അല്ലാത്തപക്ഷം പകലുറക്കം പാടില്ല. യോഗ നല്ലതാണ്.
ഒറ്റമൂലികളെയോ പരസ്യത്തിൽ കാണുന്ന മരുന്നുകളെയോ ആശ്രയിച്ച് ചികിത്സ ചെയ്യരുത്. രോഗത്തിന്റെ അവസ്ഥയും രോഗിയുടെ സ്വഭാവവുമനുസരിച്ച് ആയുർവേദത്തിൽ ഔഷധങ്ങൾ നിരവധിയാണ്. മഞ്ഞൾ, നെല്ലിക്ക, കരിങ്ങാലിക്കാതൽ, വേങ്ങക്കാതൽ,ഉലുവ, വേപ്പ്, തുടങ്ങിയവയുടെ കൂട്ടുകളാണ് പ്രധാനമായും പ്രമേഹത്തിന് ആയുർവേദ ഔഷധങ്ങളിൽ ഉള്ളത്. പാദസംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. മുറിവ്, ചതവ്, വളം കടി എന്നിവ വ്രണങ്ങളുണ്ടാക്കാൻ ഇടയാക്കും. ഇടയ്ക്കിടെ പാദം പരിശോധിക്കുന്നത് നല്ലതായിരിക്കും. സുഖകരമായ പാദരക്ഷകൾ ഉപയോഗിക്കണം.
ഡോ. കെ. മുരളി
പ്രൊഫസർ
കായചികിത്സാ വിഭാഗം
ഗവ.ആയുർവേദ കോളേജ്
തൃപ്പൂണിത്തുറ
ഒട്ടനവധി പേരെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളാണ് വിട്ടുമാറാത്ത നടുവേദന, മുട്ടുവേദന,ഉപ്പൂറ്റി വേദന എന്നിവ. ഇവയെ വാതരോഗങ്ങൾ എന്ന് പൊതുവെ വിളിക്കാം. അസ്ഥികളെയും പേശികളെയും ബാധിക്കുന്ന രോഗങ്ങൾ എന്ന അർത്ഥത്തിൽ ഇവയെല്ലാം മസ്കുലോ സ്കെലറ്റൽ ഡിസോർഡർ എന്നറിയപ്പെടുന്നു.
പാരന്പര്യമായാണ് വാതരോഗങ്ങൾ പ്രധാനമായും ഉണ്ടാകുന്നത്. ഇതിനൊപ്പം ജീവിതസാഹചര്യങ്ങൾ കൂടിയാകുന്നതോടെ വാതരോഗം എന്ന അവസ്ഥയിലേക്ക് വ്യക്തി എത്തിച്ചേരും. വാതരോഗം പേശീവ്യൂഹം, അസ്ഥികൾ എന്നിവയുടെ സ്വാഭാവിക ഘടനയിലും പ്രവർത്തനത്തിലും വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയിലും മാറ്റമുണ്ടാക്കും. വേദനയും നീർക്കെട്ടും നിറവ്യത്യാസങ്ങളും പ്രത്യക്ഷപ്പെടാം.
വേദന, ശാരീരിക വൈകല്യങ്ങൾ, മാനസിക, സാമൂഹിക പ്രശ്നങ്ങൾ എന്നിവയാണ് ഒരു വാതരോഗി അനുഭവിക്കേണ്ടി വരുന്നത്. വാതരോഗങ്ങളെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. അവയുടെ ഉപവിഭാഗങ്ങളാണ് നടുവേദന, മുട്ടുവേദന തുടങ്ങിയവ.
നടുവേദന
നടുവേദനയുടെ കാരണങ്ങൾ താഴെപ്പറയുന്ന പ്രകാരമാണ്.
1) അപകടം, വീഴ്ച, ഉളുക്ക് മുതലായ ഭൗതികമായ കാരണങ്ങൾ
2) നട്ടെല്ലിന്റെ അസ്ഥികളിലും കശേരുക്കളിലും ഉണ്ടാക്കുന്ന തേയ്മാനം, നീർക്കെട്ട്
3) നട്ടെല്ലുമായി ബന്ധപ്പെട്ട പേശീ തന്തുക്കളിലുണ്ടാകുന്ന വലിവ്, പൊട്ടൽ
4) നാഡീ ഞരന്പുകൾക്കുണ്ടാകുന്ന അസുഖങ്ങൾ
5) കാൻസർ (അസ്ഥികളിൽ) അവസ്ഥയുമായി ബന്ധപ്പെട്ട്
മുട്ടുവേദന
മുട്ടുകളിലെ സന്ധികളുടെ ഭാഗമായ തരുണാസ്ഥിക്കുണ്ടാകുന്ന തേയ്മാനം, നീർക്കെട്ട് എന്നിവയാണ് പ്രധാനകാരണം. പ്രായമായവരിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. ഇവ കൂടാതെ അപകടം,വീഴ്ച, ഉളുക്ക് എന്നിവമൂലം മുട്ട്, ചിരട്ട, പേശീതന്തുക്കൾ എന്നിവയിൽ സംഭവിക്കുന്ന പോറലുകളും വലിവുകളും പൊട്ടലുകളും വിട്ടുമാറാത്ത മുട്ടുവേദനയ്ക്ക് കാരണമാകാറുണ്ട്.
ചിക്കുൻഗുനിയ പോലുള്ള വൈറസ് പനി ബാധിച്ചവർക്ക് വിട്ടുമാറാത്ത സന്ധിവേദനകൾ ഉണ്ടാകാറുണ്ട്. വൈറസിന്റെ ആക്രമണം സന്ധികളുടെ ചലനാത്മകത നിലനിർത്തുന്ന സൈനോവിയൽ ഭാഗങ്ങളിൽ നാശം ഉണ്ടാക്കുന്നതാണ് ഇതിനുകാരണം.
ഉപ്പൂറ്റിവേദന
നിരവധി പേരെ വിഷമിപ്പിക്കുന്ന ഒരു അവസ്ഥയാണിത്. സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. അതിനുകാരണം അവരുടെ ശാരീരിക പ്രത്യേകതയാണ്. ഉപ്പൂറ്റിയുടെ അസ്ഥിയിൽ സംജാതമാകുന്ന മാറ്റങ്ങൾ മൂലമാണ് വേദനയുണ്ടാകുന്നത്.
രോഗനിർണ്ണയം
രോഗിക്ക് അനുഭവപ്പെടുന്ന വിഷമതകളുടെ വിശദമായ വിവരണങ്ങളും ശാരീരിക പരിശോധനകളുമടങ്ങിയ ക്ളിനിക്കൽ ഇവാലുവേഷൻ ആണ് പ്രധാനം. രോഗം നിർണ്ണയിക്കപ്പെട്ടാൽ ആവശ്യമാണെങ്കിൽ ലാബ് പരിശോധനകളും ചെയ്യാം. രക്തപരിശോധന,സൈനോവിയൽ ഫ്ലൂയീഡ് പരിശോധന, എക്സറേ,എം.ആർ.ഐ, സി.ടി.സ്കാൻ, ബയോപ്സി എന്നിവ ആവശ്യാനുസരണം നടത്താം.
ചികിത്സ
രോഗം, രോഗത്തിന്റെ കാഠിന്യം, രോഗത്തിന്റെ ഗതി എല്ലാം നിർണ്ണയിച്ച് കഴിഞ്ഞ ശേഷം ഹോമിയോപ്പതിയിൽ മരുന്നുകൾ നൽകും. രോഗിയുടെ മാനസിക - ശാരീരിക പ്രത്യേകതകൾ, രോഗിക്ക് മുൻകാലങ്ങളിലുണ്ടായ മറ്റ് രോഗങ്ങളുടെ വിവരം, കുടുംബപശ്ചാത്തലത്തിൽ നിലനിൽക്കുന്ന രോഗങ്ങൾ, പാരന്പര്യഘടകങ്ങൾ തുടങ്ങിയവ സമഗ്രമായി വിലയിരുത്തിയാണ് മരുന്ന് നിർണ്ണയിക്കുന്നത്. മരുന്നിന്റെ മാത്ര, ആവർത്തനം എന്നിവയും വളരെ പ്രധാനമാണ്.
മരുന്നുകൾ മാത്രമല്ല രോഗിയുടെ ആഹാരം, വ്യായാമം,വിശ്രമം, ജീവിത ശൈലി എന്നിവയ്ക്കെല്ലാം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സമഗ്രമായ ഒരു ചികിത്സാ പദ്ധതിയാണ് ഹോമിയോപ്പതിയിലുള്ളത്. രോഗിയുടെ പ്രയാസങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ശമനം ലഭിക്കുന്ന മരുന്നുകളും പൂർണ്ണമായും ഭേദമാക്കാനുതകുന്ന മരുന്നുകളും ഹോമിയോപ്പതിയിൽ ഉണ്ട്.
ഡോ.പി.മനോജ്കുമാർ,
സീനിയർ കൺസൾട്ടന്റ്,
ആപ്പിൾ ഹോമിയോപ്പതിക് സ്പെഷാലിറ്റി ക്ളിനിക്ക്,
യോഗശാല റോഡ്, കണ്ണൂർ
ഫോൺ: 9895428471, 04972705722
സന്ധികൾ ചലനാത്മകമാക്കി സൂക്ഷിയ്ക്കുക
ഓഫീസിലായാലും വീട്ടിലായാലും വായന, എഴുത്ത് , ഒറ്റയിരുപ്പിൽ ചെയ്യേണ്ടി വരുന്ന മറ്റു ജോലികൾ ഇവ ചെയുന്നതിനിടയിലും സന്ധികൾക്ക് ഇടയ്ക്ക് ചലനം നല്കാൻ ശ്രമിയ്ക്കുക . ഒന്ന് എഴുന്നേല്ക്കുകയോ മേശയ്ക്കു ചുറ്റുമെങ്കിലും ഒന്ന് നടക്കുകയോ ഒക്കെയാകാം.
ശരീരഭാരം കുറയ്ക്കുക
ഇടുപ്പ് വേദന, മുട്ട് വേദന, നടുവേദന തുടങ്ങിയവയ്ക്ക് കാരണം ചിലപ്പോൾ അമിതമായ ശരീരഭാരമാകാം . ശരീരഭാരം കൂടുന്നതിന് അനുസരിച്ച് സന്ധികളുടെ ജോലി ഭാരം വർദ്ധിയ്ക്കും. കൂടാതെ സന്ധികളിലെ തരുണാസ്ഥിയ്ക്ക് പൊട്ടൽ ഉണ്ടാകാനും ഇടയാക്കും. നിങ്ങൾ കുറയ്ക്കാൻ ആഗ്രഹിയ്ക്കുന്ന ഒരു കിലോഗ്രാം ഭാരം കാൽമുട്ടിൽ ഉണ്ടാക്കുന്ന നാല് കിലോഗ്രാം മർദ്ദത്തെ ആകും കുറയ്ക്കുക
അമിത വ്യായാമം വേണ്ട
നടപ്പ് , സൈക്ളിംഗ് , നീന്തൽ തുടങ്ങിയ ചെറു വ്യായാമങ്ങൾ ആണ് സന്ധികൾക്ക് സുരക്ഷിതം . ചെറിയ ഭാരം കൊണ്ടുള്ള ഭാരോദ്വഹനവും ആകാം. അമിത വ്യായാമങ്ങൾ ചിലപ്പോൾ സന്ധികൾക്ക് കുഴപ്പം ഉണ്ടാക്കിയേയ്ക്കാം . നിലവിൽ വാതത്തിന്റെ ഉപദ്രവം ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം അല്ലാതെ ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങൾ ചെയ്യരുത്.
സന്ധികൾക്ക് ചുറ്റുമുള്ള പേശികൾ ബലപ്പെടുത്തുക.
ബലമുള്ള പേശികൾ സന്ധികളെ രോഗങ്ങളിൽ നിന്നും രക്ഷിയ്ക്കും. തുടയിലെ പേശികൾ ദുർബലം ആണെങ്കിൽ കാൽമുട്ടിൽ ഓസ്റ്റിയോ ആർത്രൈറ്റിസിന് സാധ്യത കൂടുതൽ ആണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. പേശീലത്തിൽ വരുന്ന ചെറിയ വർദ്ധന പോലും രോഗസാധ്യത കുറയ്ക്കും. രോഗബാധയുള്ള സന്ധികൾക്ക് ചടുലവും ആവർത്തിച്ചുള്ളതുമായ ചലനങ്ങൾ നൽകരുത്.
പാലും പച്ചക്കറികളും കഴിയ്ക്കുക.
അസ്ഥികൾ ബലപ്പെടുന്നതിനു കാത്സ്യവും ജീവകം ഡിയും അനിവാര്യമാണ്. ബലമുള്ള അസ്ഥികളും സന്ധികളും വേദനകളെയും രോഗത്തെയും അകറ്റും .പാലും പാലുത്പന്നങ്ങളും ഇലക്കറികളും കാത്സ്യത്തിന്റെ സ്രോതസ്സ് ആയതിനാൽ ഭക്ഷണത്തിൽ അവ ഉൾപ്പെടുത്തുക .
ശരിയായ ശരീരനില (postures)സൂക്ഷിയ്ക്കുക.
കഴുത്തുമുതൽ കാൽമുട്ടുവരെയുള്ള സന്ധികളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ശരിയായ ശരീര നില ആവശ്യമാണ് . ശരിയായ ശരീരനില കൈവരുന്നതിന് നടത്തം , നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ സഹായിക്കും . കൂടുതൽ വേഗത്തിൽ നടക്കുമ്പോൾ ശരീരത്തെ ആരോഗ്യകരമായ നിലയിൽ എത്തിയ്ക്കുന്നതിനാവശ്യമായ ബലം പേശികൾക്കുണ്ടായിരിയ്ക്കും
സന്ധിയിൽ ഉണ്ടാകുന്ന പരുക്ക് ചികിത്സിച്ചു ഭേദമാക്കുക
അത്തരം പരുക്കുകൾ തരുണാസ്ഥികളുടെ തകരാറുകളിലെയ്ക്കോ ഓസ്റ്റിയോ ആർത്രൈറ്റിസിലെയ്ക്കോ നയിച്ചേയ്ക്കാം.
ഇ.എന്‍.ടി. എന്ന മൂന്നക്ഷരംകൊണ്ട് അറിയപ്പെടുന്ന വൈദ്യശാസ്ത്രശാഖ ഉടലെടുത്തതോടെയാണ് മനുഷ്യന്റെ എന്നത്തേയും തീരാദുരിതങ്ങളായിരുന്ന ചെവി, മൂക്ക്, തൊണ്ട രോഗങ്ങള്‍ക്ക് പ്രതിവിധിയായത്. ഇയര്‍, നോസ്, ത്രോട്ട് (ചെവി, മൂക്ക്, തൊണ്ട) എന്നതിന്റെ ചുരുക്കപ്പേരാണ് ഇ.എന്‍.ടി. ക്രിസ്തുവിന് 800 വര്‍ഷം മുമ്പുതന്നെ ഈ ചികില്‍സാ സമ്പ്രദായം ഭാരതത്തിലുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ആയുര്‍വേദത്തിലെ ശാലാകൃതന്ത്രം ഇന്നത്തെ ഇ.എന്‍.ടി.യാണെന്നാണ് നിഗമനം.
19-ാം നൂറ്റാണ്ടോടുകൂടിയാണ് ഇ.എന്‍.ടി. എന്ന വൈദ്യശാസ്ത്രശാഖ വികസിച്ചത്. 1921 ആയപ്പോഴേക്കും ചെവിയ്ക്കുള്ളില്‍ ശസ്ത്രക്രിയ നടത്താന്‍ തുടങ്ങി. മൂക്കിന്റെ പ്ളാസ്റിക് സര്‍ജറി ആദ്യമായി നടന്നത് ഇന്ത്യയിലാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് തൊണ്ടയിലെ ആദംമുഴയെ സംബന്ധിച്ച ഗവേഷണങ്ങള്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചത്. ഇന്ന് ഇ.എന്‍.ടി. എന്നത് വൈദ്യശാസ്ത്രത്തിലെ ഒരു സുപ്രധാനശാഖയായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. എത്ര സങ്കീര്‍ണ്ണമായ രോഗങ്ങളും അത്ഭുതകരമായി ചികില്‍സിച്ചു ഭേദപ്പെടുത്താനാവുന്നു എന്നത് ഇ.എന്‍.ടി.ശാഖയുടെ വിജയകരമായ മുന്നേറ്റത്തിനുള്ള ദൃഷ്ടാന്തമാണ്.
കര്‍ണ്ണരോഗങ്ങള്‍
പഞ്ചേന്ദ്രിയങ്ങളില്‍പ്പെട്ട ചെവി അഥവാ കര്‍ണ്ണം ശബ്ദം കേള്‍ക്കാനുള്ള ഒരു അവയവം മാത്രമല്ല. നമ്മുടെ ശരീരത്തിന്റെ സംതുലനാവസ്ഥ അല്ലെങ്കില്‍ ബാലന്‍സ് കാക്കുന്നതും ചെവികളാണ്. ഏതു ചരിവുള്ള റോഡില്‍കൂടിയും നിറയെ ആളുകളുമായി പോകുന്ന ബസ് മറിയാതെ കാക്കുന്നത് വാഹനത്തിന്റെ അടിയില്‍ ഘടിപ്പിച്ചിട്ടുള്ള ഇരുമ്പു ലീഫുകളാണ്. ഇതുപോലെയാണ് നമ്മുടെ ശരീരത്തില്‍ ചെവിക്കുള്ള റോള്‍. ലീഫു പൊട്ടിയാല്‍ വാഹനത്തിന്റെ ബാലന്‍സിങ് പോവുകയും അപകടം സംഭവിക്കുയും ചെയ്യും. ചെവിക്കു തകരാറു പറ്റിയാല്‍ നമ്മുടെ ജീവിതത്തെത്തന്നെ ആകെ മറിച്ചിടാം.
ബാഹ്യകര്‍ണ്ണവും രോഗങ്ങളും
ചെവിയുടെ ഘടനയനുസരിച്ച് മൂന്ന് ഭാഗങ്ങളാണുള്ളത്. ബാഹ്യകര്‍ണ്ണം, മധ്യകര്‍ണ്ണം, ആന്തരികകര്‍ണ്ണം. സാധാരണ നമ്മള്‍ ചെവി എന്നു പറയുന്നത് പുറമേ കാണുന്ന ബാഹ്യകര്‍ണ്ണത്തെയാണ്. വെളിയിലേക്കു പരന്നു നില്‍ക്കുന്ന കട്ടിയുള്ള കാര്‍ട്ടിലേജ് കൊണ്ടുള്ള ഭാഗവും അകത്തേക്കു നീളുന്ന കുഴല്‍പോലത്തെ ഭാഗവും ചേര്‍ന്നതാണ് ബാഹ്യകര്‍ണ്ണം.
പല്ലുവേദനപോലെതന്നെ അസഹനീയമാണ് ചെവിവേദനയെന്ന് അത് അനുഭവിച്ചവര്‍ക്കറിയാം. ചെവിവേദന വന്നാല്‍ ഉപ്പുവെള്ളമോ വെളിച്ചെണ്ണയോ തുളസിനീരോ ഒഴിക്കുകയായിരുന്നു പണ്ടുള്ളവര്‍ ചെയ്തിരുന്നത്. വേദനയുടെ കാരണമെന്താണെന്നറിയാതെയുള്ള ഈ ചികില്‍സകൊണ്ട് ചിലപ്പോള്‍ പ്രതികൂലഫലമാവും ഉണ്ടാവുക. ഇന്നും നാട്ടിന്‍പുറങ്ങളിലുള്ളവര്‍ ചെവിവേദനയെ നിസാരമായി കണ്ട് ഇത്തരം ചില പ്രയോഗങ്ങള്‍ നടത്താറുണ്ട്. ചെവിയെ ബാധിക്കുന്ന രോഗങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
വിട്ടുമാറാത്ത ജലദോഷവും മൂക്കടപ്പും തലവേദനയും അനുഭവിക്കുന്നവര്‍ പറയും ലോകത്തിലേക്കും വച്ച് ഏറ്റവും ദുരിതം ഇതാണെന്ന്. എങ്ങനെ പറയാതിരിക്കും? രോഗി ഒരു വാര്‍ത്താ അവതാരകയാണെന്ന് സങ്കല്പിച്ചു നോക്കൂ. ഷെഡ്യൂളനുസരിച്ച് രാവിലെ വാര്‍ത്ത വായിക്കേണ്ട സമയത്താണ് മൂക്കടഞ്ഞത്. പെട്ടെന്ന് എന്തു ചെയ്യും? വെളുപ്പാന്‍കാലത്ത് മറ്റൊരാളെ വിളിച്ചുണര്‍ത്തി പകരത്തിനു നില്‍ക്കാന്‍ സമ്മതിപ്പിക്കുന്നത് അത്ര എളുപ്പമല്ലല്ലോ. ചിലര്‍ ഫോണെടുക്കില്ല. ചിലര്‍ സ്ഥലത്തുണ്ടാവില്ല. ഒടുവില്‍ ഒരാളെ തപ്പിപ്പിടിച്ചെടുക്കുമ്പോഴേക്ക് അനുഭവിച്ച ടെന്‍ഷന്‍ 10 വര്‍ഷത്തെ ആയുസ്സുംകൊണ്ടുപോയിരിക്കും. ഇതുതന്നെയാണ് അധ്യാപകരുടെ കാര്യവും. സംസാരിക്കാന്‍ ടീച്ചറുടെ മൂക്കു സമ്മതിക്കില്ലെങ്കില്‍ കുട്ടികള്‍ക്ക് ആ അധ്യായനദിവസം പോയതുതന്നെ.
ഇങ്ങനെ സൈനസൈറ്റിസ് എന്ന ശാപവും പേറി ജീവിക്കുന്നവര്‍ കേരളത്തില്‍ കുറച്ചൊന്നുമല്ല. ഇ.എന്‍.ടി. വിഭാഗത്തില്‍ ചികില്‍സ തേടിയെത്തുന്ന രോഗികളില്‍ 50% സൈനസൈറ്റിസ് ബാധിച്ചവരാണ്. ഉത്തരേന്ത്യയില്‍ ഇത് 5% മാത്രമേയുള്ളൂ. നമ്മുടെ നാട്ടില്‍ സൈനസ് കൂടാന്‍ കാരണം ജീവിതശൈലിയുടെ പ്രത്യേകതതന്നെയാണ്. പുഴയോരങ്ങളിലുള്ളവര്‍ക്കാണ് ഈ രോഗം കൂടുതലുള്ളതെന്നു കണ്ടുവരുന്നു. ഇതിന്റെ കാരണം മണലെടുക്കാനും കക്കവാരാനുമൊക്കെ ദീര്‍ഘനേരം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
സൈനസുകളില്‍ രോഗം ബാധിക്കുന്നതെങ്ങനെ?
മനുഷ്യന്റെ തലയോട്ടിയിലെ വായു അറകളെയാണ് സൈനസ് എന്നു പറയുന്നത്. തലയോടും അനുബന്ധഭാഗങ്ങളും കട്ടികുറഞ്ഞ എല്ലുകള്‍കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. മൂക്കിനുചുറ്റുമുള്ള എല്ലുകളും ഇതില്‍പ്പെടും. ഈ എല്ലറകളിലാണ് സൈനസുകള്‍ കുടികൊള്ളുന്നത്. മൂക്കിനുള്ളിലെ സൈനസുകളില്‍ എപ്പോഴും ഈര്‍പ്പമുണ്ടാവും. ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുക, ചൂടാക്കുക, ശീതീകരിക്കുക തുടങ്ങിയവയാണ് മൂക്കിന്റെ ധര്‍മ്മം. മണംപിടിക്കുന്ന ഘ്രാണപ്രദേശവും മൂക്കിനുള്ളിലാണ്. ഓരോരുത്തരുടെയും ശബ്ദത്തിലുള്ള വ്യത്യാസം സൈനസുകളുടെ വലുപ്പത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍കൊണ്ടുണ്ടാവുന്നതാണ്.
പ്രായപൂര്‍ത്തിയായ ഒരാളുടെ നാസികയും സൈനസുകളും 24 മണിക്കൂറില്‍ അര ലിറ്ററോളം കഫം വിസര്‍ജിക്കുന്നുവെന്നാണ് കണക്ക്. സൈനസില്‍നിന്ന് മൂക്കിലൂടെ തൊണ്ടയിലേക്കു കഫം ഒഴുകുന്നു. ഈ ഒഴുക്കുപാതയിലുണ്ടാവുന്ന തടസ്സം മൂലം കഫം കെട്ടിനില്‍ക്കാനിടയാവുന്നു. ഇതിനോടൊപ്പം അണുബാധകൂടിയാവുമ്പോള്‍ രോഗം പൂര്‍ണ്ണമായി. ഓവുചാലിലെ ഒഴുക്കുനിലച്ചാല്‍ ചെളി കെട്ടിനില്‍ക്കുമല്ലോ. ഏതാണ്ടതുതന്നെ മൂക്കിനുള്ളിലും സംഭവിക്കുന്നു. ഇതാണ് സൈസൈറ്റിസ് എന്ന രോഗം.
സൈനസ് അറകള്‍ അടയുമ്പോള്‍
വൈറസ്, ഫംഗസ്, ബാക്ടീരിയ എന്നിവയാണ് സൈനസൈറ്റിസിലേക്കെത്തിക്കുന്നത്. കൂടാതെ പഴുപ്പുളവാക്കപ്പെടുന്ന ദന്തരോഗങ്ങള്‍, അലര്‍ജി, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, മൂക്ക് ശക്തിയായി ചീറ്റുന്നത് തുടങ്ങിയ കാരണങ്ങള്‍ക്കൊണ്ടൊക്കെ സൈനസൈറ്റിസ് ഉണ്ടാവാം. പ്രമേഹം നിയന്ത്രിക്കപ്പെടാത്തവരിലാണ് ഫംഗസ് സൈനസൈറ്റിസ് കൂടുതലും കണ്ടുവരുന്നത്. നേസല്‍സ്പ്രേ, ആന്റിബയോട്ടിക്കുകള്‍, പ്രതിരോധശേഷി കുറയ്ക്കുന്ന തരം മരുന്നുകള്‍ എന്നിവയുടെ ഉപയോഗം ഫംഗസ്ബാധയ്ക്കു കാരണമാകുന്നു. ബാക്ടീരിയ മൂലമല്ലാതെ സംഭവിക്കുന്നതാണ് ക്രോണിക് സൈനസൈറ്റിസ്. ഇതിന്റെ കാരണം ഇന്നും അജ്ഞാതമാണ്.
ഏറെ സാധാരണവും ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കാത്തതുമാണ് അക്യൂട്ട് സൈനസൈറ്റിസ്. സൈനസൈറ്റിസ് പഴകുമ്പോള്‍ വിട്ടുമാറാത്ത തലവേദന മാത്രമായിരിക്കും ലക്ഷണം. രാവിലെയുള്ള മൂക്കടപ്പ്, ഗന്ധങ്ങള്‍ അറിയാന്‍ സാധിക്കാത്തത്, ശ്വാസത്തിനു ദുര്‍ഗന്ധം എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ടാവുന്നു.
ചികില്‍സ
ഓര്‍ഗാനോപ്പതിക് ഔഷധങ്ങളാണ് സൈനസൈറ്റിസ് എന്ന രോഗത്തിന് ഏറ്റവും ഫലപ്രദമെന്ന് തെളിഞ്ഞിട്ടുള്ളത്. എത്ര പഴകിയ രോഗത്തിനും ഈ ഔഷധം ഫലംചെയ്യും. രോഗാണുബാധയുണ്ടായാല്‍ അവയെ ചെറുക്കാനുള്ള ആന്റിബയോട്ടിക്കുകള്‍ നല്‍കുകയാണ് മാര്‍ഗ്ഗം. മൂക്കടപ്പു മാറ്റാന്‍ തുള്ളിമരുന്നുകളും നല്‍കാറുണ്ട്. മറ്റൊരു നിരുപദ്രവ ചികില്‍സയാണ് ആവിപിടുത്തം.
സൈനസൈറ്റിസ് രോഗത്തില്‍നിന്നു പരിപൂര്‍ണ്ണമായ മോചനം അസാധ്യമാണ്. ഇടയ്ക്കിടെ ഈ രോഗം കടന്നുവന്നുകൊണ്ടേയിരിക്കും. പൂര്‍ണ്ണമായി ഭേതമാക്കാന്‍ ശസ്ത്രക്രിയയാണ് മാര്‍ഗ്ഗം. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നവരിലും മൂക്കില്‍ ദശ വളര്‍ന്ന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരിലുമാണ് സാധാരണയായി ശസ്ത്രക്രിയ നിര്‍ദ്ദേശിക്കാറ്.
ഏറ്റവും ലളിതമായ പരിഹാരം കാരണത്തിനുള്ള ചികില്‍സയാണ്. രോഗം വരാനുള്ള കാരണങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയും കരുതലോടെ ജീവിക്കുകയും ചെയ്യുകയാണ് സൈനസ് എന്ന ശാപത്തെ അകറ്റിനിര്‍ത്താനുള്ള പ്രാഥമികവും പ്രധാനവുമായ നടപടി.
ത്വക്കിനെ ബാധിക്കുന്ന രോഗങ്ങളുടെ കാരണം പുറത്തുനിന്നും ശരീരത്തില്‍ നിന്നതന്നെയും ഉണ്ടാകാം. പുറത്തുനിന്ന് രോഗം കൊണ്ടുവരുന്നത് ബാക്ടീരിയയോ ഫംഗസോ വൈറസുകളോ ആകാം. പേന്‍, സ്കാബ് മൈറ്റ് എന്നിവയും രോഗംകൊണ്ടുവരുന്നവയാണ്. യൌവനാരംഭത്തിലെ മുഖക്കുരുവും തുടയിടുക്കിലെ ചൊറിച്ചിലുമൊക്കെ ബാക്ടീരിയയും ഫംഗസും സമ്മാനിക്കുന്നതാണ്. ചര്‍മ്മരോഗങ്ങള്‍ കലശലായി, മരണകാരണമാവുന്ന തരവുമുണ്ട്. ത്വക്കില്‍ ചൊറിഞ്ഞുതിണിര്‍ത്ത പാടുകളായോ കുരുവും കുമിളകളുമായോ പ്രത്യക്ഷപ്പെടുന്ന തരം ചര്‍മ്മരോഗങ്ങളുണ്ട്. ചിക്കന്‍പോക്സ്, മണല്‍, ഹെര്‍പ്പിസ് എന്നിവ ഉദാഹരണം. ചില സസ്യങ്ങളുടെ സമ്പര്‍ക്കം, പ്രാണികളുടെ കടി എന്നിവയുണ്ടാക്കുന്ന അലര്‍ജി മൂലവും ചര്‍മ്മരോഗങ്ങള്‍ വരാറുണ്ട്. ശരീരത്തിന്റെ ഏതെങ്കിലും പ്രവര്‍ത്തനത്തകരാറുമൂലം സംഭവിക്കാവുന്നവയാണ് സോറിയാസിസ്, വെള്ളപ്പാണ്ട് (ലൂക്കോഡെര്‍മ) , എക്സീമ തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍. അരിമ്പാറയ്ക്കു കാരണമാവുന്നത് വൈറസുകളാണ്. ത്വക്കിനെ ബാധിക്കുന്ന കാന്‍സര്‍ ആണ് ഇക്കുട്ടത്തില്‍ വെച്ചേറ്റവും മാരകമായ ചര്‍മ്മ രോഗം.
എക്സീമ :
ചര്‍മ്മത്തിലെ വീക്കം എന്നര്‍ത്ഥം വരുന്ന ഡെര്‍മാറ്റിറ്റിസ് എന്നും ഇതിനുപേരുണ്ട്. ചൊറിച്ചിലോടുകൂടിയ ചുവന്ന തിണര്‍പ്പുകളാണ് എക്സീമയുടെ മുഖഭാവം. ചര്‍മ്മം, വരണ്ടതോ ചെളുക്കകളുള്ളതോ വിണ്ടുകീറിയതോ പൊട്ടിയൊലിക്കുന്നതോ ആയി കാണപ്പെടുന്നു. ഒലിക്കുന്ന ദ്രാവകം അണുബാധയുള്ളതോ ചലമോ അല്ലതാനും. എക്സീമയ്ക്ക് കാരണം പലതാണ്. അലര്‍ജികൊണ്ടും പാരമ്പര്യമായും എക്സീമ പിടിപെടാം. ഇതാണ് അറ്റോപിക്എക്സീമ. മറ്റെന്തെങ്കിലും പ്രകോപനംകൊണ്ടും, ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയുടെ ആക്രമണത്താലും ഇതുണ്ടാവാറുണ്ട്. ഈ ആക്രമണം കണ്ട ഭാഗത്തുനിന്ന് വിട്ടുമാറിയാണ് ഇത്തരം എക്സീമ വ്യാപിക്കുന്നത്. സ്ഥിരമായി ഉരച്ചിലും ചൊറിച്ചിലും നടക്കുന്ന ശരീരഭാഗങ്ങളിലും എക്സീമ വരാം. എക്സീമ ശരീരത്തിന്റെ ഏതു ഭാഗത്തും വരാം, തലയോട്ടിയിലും നെറ്റിയിലും മുട്ടുമടക്കുകളിലും ആസനത്തിനിടയിലും വരെ രോഗം ബാധിക്കുന്നു. വരണ്ട ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെട്ട് തണുപ്പും ഈര്‍പ്പരഹിതവുമായ കാലാവസ്ഥയില്‍ മൂര്‍ച്ഛിക്കുന്ന തരവും, കൈവെള്ളയിലും കാലടിയിലും പ്രത്യക്ഷപ്പെട്ട് വരണ്ടകാലാവസ്ഥയില്‍ ഗുരുതരമാവുന്ന തരവുമുണ്ട്. വെരിക്കോസ് വെയിനിന്റെ അസുഖമുള്ള പ്രായം ചെന്നവരില്‍ വീനസ് എക്സീമ ബാധിക്കാറുണ്ട്. ചുവന്ന നിറത്തില്‍ ചെതുമ്പല്‍ കെട്ടി, തടിച്ച ഞരമ്പുകളുടെ മേലുള്ള ചര്‍മ്മത്തില്‍ ചൊറിച്ചിലോടെ ഇത് കാണപ്പെടുന്നു. തന്നിഷ്ടം പോലെ വന്നുപോകുന്ന രോഗമാണ് എക്സീമ.
എക്സീമയ്ക്കുള്ള ചികിത്സ ലളിതമാണ്. ഒരു സസ്യമോ ഭക്ഷണമോ ജീവിയോ മറ്റേതെങ്കിലും വസ്തുവോ ആയുള്ള സ്പര്‍ശനമാണ് രോഗം തുടങ്ങാനോ കലശലാവനോ കാരണമാവുന്നതെങ്കില്‍ അതുമായിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാമല്ലോ. സ്ഥിരമായി ഉരച്ചിലോ പോറലോ ഏല്ക്കുന്ന ജീവിതരീതിയാണെങ്കില്‍ അതും മാറ്റിയെടുക്കാം. സ്റിറോയ്ഡ് അടങ്ങിയ കോര്‍ട്ടിസോണ്‍ ക്രീമുകള്‍ ഫലപ്രദമായ മരുന്നാണ്. കൂടുതല്‍ കലശലായ ഘട്ടത്തില്‍ സ്റിറോയ്ഡ് ഗുളികകളും ഇന്‍ജെക്ഷനും വേണം. കാലാവസ്ഥാമാറ്റത്തിനും എക്സീമ ശമിപ്പിക്കാനാവും. തണുപ്പ്മൂലം പ്രത്യക്ഷപ്പെടുന്ന രോഗം, ചൂടുകാലാവസ്ഥയിലേക്ക് മാറിത്താമസിക്കുമ്പോള്‍ ഭേദമാവുന്നതുകണ്ടിട്ടുണ്ട്. ചെറുപ്പത്തില്‍ എക്സീമ വന്നവരില്‍ പ്രായമാകുമ്പോള്‍ അതുമാറാറുണ്ട്. എന്നാല്‍ ഇവര്‍ക്ക് ആസ്മ പിടിപെടാന്‍ സാധ്യത കൂടുതലാണ്.
അരിമ്പാറ (വാര്‍ട്ട്)
തൊലിപ്പുറത്ത് പൊന്തിവരുന്ന, ഉരുണ്ട് കട്ടിയുള്ള, പല വലിപ്പത്തിലുള്ള, വൃത്തികേടുതോന്നിക്കുന്ന കറുത്ത മുഴകളാണിവ. ഏതാണ്ട് പത്തുതരം അരിമ്പാറകളുണ്ട്. കണ്ണില്‍പ്പെടാത്ത കറുത്ത പൊട്ടുകളായും വലിയ അഭംഗിയുണ്ടാക്കുന്ന വിധത്തിലും, മുഖത്തും കൈകാലുകളിലും ഇത് മുളച്ചുപൊന്തുന്നു. മനുഷ്യനില്‍ ഇതുണ്ടാക്കുന്ന 130 തരം “ പാപ്പിലോമവൈറസു ”കളുണ്ട്. സമ്പര്‍ക്കംകൊണ്ട് പകരുന്നതാണ് അരിമ്പാറകള്‍. ചില മാസങ്ങള്‍ക്കുള്ളില്‍ മാഞ്ഞുപോകുന്നതരവും ജീവകാലം നിലനില്‍ക്കുന്നതരവും അരിമ്പാറകളുണ്ട്. ചിലതാകട്ടെ, ഇല്ലാതായാലും അതേ സ്ഥാനത്ത് വീണ്ടും പൊന്തിവരികയും ചെയ്യും.
ശരീരത്തിലെവിടെയും അരിമ്പാറ പൊന്താം. കൈകളില്‍, ഒറ്റക്കൊറ്റക്ക്, തടിച്ചുപരുപരുത്ത മുഖത്തോടെ അവ കാണപ്പെടുന്നു. പരന്നുമൃദുവായി കാണപ്പെടുന്ന ചെറിയ അരിമ്പാറക്കൂട്ടങ്ങള്‍ മുഖത്തിലും കഴുത്തിലും മണികണ്ഠത്തിലും മുട്ടുകളിലും കാണാം. നൂല്‍ വണ്ണത്തിലും വിരല്‍വണ്ണത്തിലും ഇവ പ്രത്യക്ഷപ്പെടും. കണ്‍പോളകളിലും ചുണ്ടിലുമാണ് ഈ തരം സാധാരണ കാണുന്നത്. നഖങ്ങള്‍ക്കു ചുറ്റുമായും കാലിനടിയിലും ജനനേന്ദ്രിയങ്ങളില്‍പ്പോലും അരിമ്പാറ പൊന്താം. അരിമ്പാറയുണ്ടാക്കുന്ന വൈറസിന് പലവിധം കാന്‍സറുമായും ബന്ധമുണ്ട് എന്നത് സംഗതി ഗൌരവമുള്ളതാക്കുന്നു. ജനനേന്ദ്രിയ അരിമ്പാറയ്ക്കും കാന്‍സറിനും ഒരുതരം വാക്സിന്‍ ചികിത്സയുണ്ട്. സാലിസിലിക് ആസിഡും സില്‍വര്‍നൈട്രേറ്റും മികച്ച ഫലം തരുന്ന മരുന്നുകളാണ്. ഈ മരുന്നുകള്‍ അരിമ്പാറകളെ അലിയിച്ച് ഇല്ലാതാക്കുന്നു. ഇതിനുശേഷം പ്യൂമിസ് കല്ലുകൊണ്ട് ഉരസുന്നത് നല്ലതാണ്. അരിമ്പാറകളെ മരവിപ്പിച്ച് കൊഴിച്ചുകളയുന്നതും ലേസര്‍ ചികിത്സയും ഫലപ്രദമാണ്. ശസ്ത്രക്രിയ വഴി നീക്കം ചെയ്യുന്നതും ഒരു ചികിത്സാ രീതിയാണ്. ഇത്തരത്തില്‍, ഹിപ്പ്നോട്ടിസം അടക്കം വിവിധ ചികിത്സകള്‍ അരിമ്പാറയെ നശിപ്പിക്കാന്‍ നിലവിലുണ്ട്. എന്നാല്‍ പ്രശ്നമിതാണ് ; അരിമ്പാറ ചിലപ്പോള്‍ വീണ്ടും പൊന്തിവരും.
ലൂക്കോഡെര്‍മ അഥവാ വെള്ളപാണ്ട്
വിറ്റിലാഗോ എന്നുകൂടി അറിയപ്പെടുന്ന വെള്ളപാണ്ട്, മനുഷ്യശരീരം തന്നെ ഉണ്ടാക്കുന്ന ഒരവസ്ഥയാണ്. തൊലിക്ക് നിറം (കറുപ്പോ, വെളുപ്പോ, ഇരുനിറമോ) കൊടുക്കുന്ന മെലാനിന്‍ ഇല്ലാതെ ജനിക്കുന്ന “ വെള്ളക്കാരെ ” കണ്ടിട്ടില്ലേ ? ആല്‍ബിനിസം എന്നാണ് ഈ അവസ്ഥയുടെ പേര്. ഇക്കുട്ടരുടെ തൊലിയും മുടിയും പുരികവും കണ്‍പീലികളും ഒക്കെ വെളുത്തിരിക്കും. ഇത് ജ•നാല്‍ വരുന്നതാണ്. എന്നാല്‍ നിറം കൊടുക്കുന്ന മെലാനിന്‍ പതുക്കെപ്പതുക്കെ ഇല്ലാതായി അവിടവിടെ വെളുത്ത പാണ്ടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ലൂക്കോഡെര്‍മ. കാഴ്ചയില്‍ അറുപ്പും വെറുപ്പുമുണ്ടാവുന്ന രൂപമാണ് രോഗിക്ക്. ഏതു പ്രായക്കാരെയും ഇത് ബാധിക്കാം. പാരമ്പര്യമായും ഇത് കണ്ടുവരുന്നു. ചെറുപ്പത്തില്‍ തന്നെ ഇത് തുടങ്ങി വെക്കും. ലോകത്ത് ഒരു ശതമാനം പേര്‍ക്കെങ്കിലും ഈ രോഗമുണ്ട്. ഇന്ത്യയില്‍ ഈ തോത് അല്പം കൂടുതലുമാണ്. സ്ത്രീകളെയാണത്രെ കൂടുതലും ഇതാക്രമിക്കുന്നത്. കൈകളിലും കഴുത്തിലും തുടങ്ങി പുറത്തും ദേഹം മുഴുവനും പാണ്ടുകളായി ഇതി വ്യാപിക്കുന്നു. മുടികൊഴിച്ചിലും നരയും രോഗിയെ ബാധിക്കുന്നു.
വെളുത്തനിറം ഇന്ത്യക്കാരന്റെ ഭ്രമമാണെങ്കിലും പാണ്ടുപിടിച്ചുവെളുക്കുന്നത് ആരുമിഷ്ടപ്പെടില്ല. പാണ്ടുള്ളവരെ അകറ്റിനിര്‍ത്തുകയും ലജ്ജമൂലം അവര്‍ സ്വയം അകന്നുനില്‍ക്കുകയും ചെയ്യുന്നു. മറ്റെല്ലാവിധത്തിലും ആരോഗ്യവാനും യോഗ്യനുമാണെങ്കിലും ഒരുതരം ഒറ്റപ്പെടലിന് രോഗി വിധേയനാവുന്നു. ചികിത്സ ഇതിനുംകൂടി വേണമെന്നര്‍ത്ഥം.
വിരകള്‍ മൂലമോ, കാല്‍സിയത്തിന്റെ കുറവുകൊണ്ടോ മഞ്ഞപ്പിത്തംമൂലമോ ഉദരരോഗങ്ങള്‍ മൂലമോ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതുകൊണ്ടോ ആവാം രോഗബാധ. എന്നാല്‍ കടുത്ത മാനസിക സംഘര്‍ഷം ആണ് പ്രധാനകാരണമായി വിദഗ്ധര്‍ പറയുന്നത്. ബാക്ടീരിയയോ വൈറസോ ഫംഗസോ അല്ല മൂലകാരണം. തൊലിയിലെ മെലാനിന്‍ എന്ന വസ്തുവിനെ ശരീരം തന്നെ ഇല്ലാതാക്കുന്നതാണ് നിറപ്പകര്‍ച്ചയ്ക്ക്കാരണം. പാണ്ടുള്ളവരുമായി അടുത്തിടപഴകുന്നതുകൊണ്ട് ഒരിക്കലും രോഗം വരില്ല.
വെള്ളപാണ്ടിന് ചികിത്സകള്‍ പലതുണ്ടെങ്കിലും ഫലസിദ്ധിക്ക് വലിയ ഉറപ്പൊന്നുമില്ല. ചില ചികിത്സാവിധികള്‍ താഴെപ്പറയുന്നു.
നാരങ്ങാ വര്‍ഗ്ഗത്തിലുള്ള ഫലങ്ങള്‍, മത്സ്യം, ഞണ്ട്, കൊഞ്ച് തുടങ്ങിയ കടല്‍ വിഭവങ്ങള്‍, ഡൈ എന്നിവ വര്‍ജിക്കുന്നത് രോഗം പടരാതിരിക്കാന്‍ നല്ലതാണത്രെ. എന്നാലിതിന് ഉറപ്പൊന്നും പറഞ്ഞുകേട്ടിട്ടില്ല.
തലപ്പേന്‍:
ശരീരശുചിത്വത്തെക്കുറിച്ചുള്ള ബോധവും ഷാംപൂ പോലുള്ള വസ്തുക്കളും മരുന്നുകളും ആണ് ഇതിനുകാരണം.
പേനില്ലാത്ത തലയില്ല എന്നതുപോയി തലയില്‍പ്പോലും പേനില്ല എന്ന അവസ്ഥ നല്ലിട്ടുണ്ട്. എന്നാല്‍ അപ്പറഞ്ഞതൊക്കെ അപ്രാപ്യരായ ആളുകളും നാട്ടിലുണ്ടല്ലോ. പേന്‍ ശല്യം അവരില്‍ ഇപ്പോഴുമുണ്ട്.
ചിരങ്ങ് (Scabies)
തൊലിക്കടിയില്‍ മാളത്തില്‍ കഴിയുന്ന മൈറ്റ് എന്ന കാണാന്‍ പറ്റാത്ത സൂക്ഷ്മ പ്രാണികളാണ് ചിരങ്ങിനു കാരണം. പെട്ടെന്ന് മുട്ടയിട്ടുപെരുകുന്ന ഇവ ത്വക്കിലേക്കു തുരന്നുകയറി ചൊറിച്ചിലുണ്ടാക്കുന്നു. ചൊറിച്ചില്‍മൂലം പൊട്ടലും രോമ നഷ്ടവുംകൊണ്ട് തൊലിപ്പുറം വികൃതമാകുന്നു. മനുഷ്യരിലും മൃഗങ്ങളിലും വ്യത്യസ്ത സൂക്ഷ്മപ്രാണികളാണ് ചിരങ്ങുണ്ടാക്കുന്നത്. ചൂടുള്ള സമയത്തും രാത്രിയിലുമാണ് ചൊറിച്ചില്‍ അസഹനീയമാകുന്നത്. മുട്ട വിരിഞ്ഞു വലുതായ മൈറ്റ് തൊലിക്കടിയില്‍ മാളമുണ്ടാക്കി തൊലിപ്പുറമേ ആകൃതിയില്‍ പാടുകളുണ്ടാക്കും. കൊതുകു കടിച്ചപോലത്തെ അടയാളങ്ങളും ഉണ്ടാകും. ശരീരത്തിന്റെ മടക്കുകളിലും ഇടുക്കുകളിലും ചന്തിയിലും തുടയിടുക്കിലും വിരലുകള്‍ക്കിടയിലും സ്ത്രീകളുടെ മുലകള്‍ക്കിടയിലും ആണ് ഇത് അനുഭവപ്പെടുന്നത്. ലക്ഷണങ്ങള്‍ പ്രകടമാകുവാന്‍ അഞ്ചാറാഴ്ച പിടിക്കും. ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെവേണ്ടിവന്നേക്കാം. കുട്ടികളില്‍ കൈവെള്ളകളിലും കാലടികളിലും ചലം നിറഞ്ഞ കുരുക്കളായി ഇതു കാണപ്പെടുന്നു. ത്വക്ക് പൊറ്റകെട്ടി തടിച്ചുനില്‍ക്കുന്ന അവസ്ഥ പ്രായമായവരിലും എച്ച്. ഐ. വി. രോഗികളിലും ഇമ്യൂണോസപ്രസന്റ് മരുന്നുകഴിക്കുന്നവരിലും ആണ് ഉണ്ടാവുക. പ്രാണികള്‍ ഈ പൊറ്റയ്ക്കടിയില്‍ ഒളിച്ചിരിക്കും. ഇത് ചികിത്സ വിഷമകരമാക്കുന്നു. രോഗകാരണകാരായ ഈ സൂക്ഷ്മപ്രാണികള്‍ ചിലന്തികളെ പ്പോലെ എട്ടുകാലുള്ളവയാണ്. ത്വക്കിനിടയിലും പുറത്തുമുള്ള ഇവയുടെ സഞ്ചാരം അസ്വാസ്ഥ്യവും ചൊറിച്ചിലുമുണ്ടാക്കും. ഇതിന് ആറാഴ്ച പിടിക്കും. ചൊറിഞ്ഞും മാന്തിയും രോഗബാധ പൂര്‍ണമാകും. എന്നാല്‍ മുമ്പ് രോഗം വന്നുമാറിയ ഒരാളെ വീണ്ടും രോഗം ബാധിച്ചാല്‍ ഈ മാറ്റം വളരെ പെട്ടെന്നാകും. ഈ സൂക്ഷ്മ പ്രാണിക്ക് രോഗിയുടെ ശരീരത്തിലേ ജീവിക്കാനാവൂ. അല്ലെങ്കില്‍ 36 മണിക്കൂറിനകം അതു ചത്തുപോകും.
ചിരങ്ങിന്റെ ചികിത്സക്ക് പലതരം മരുന്നുകളുണ്ട്. പ്രാണികളെ കൊല്ലാന്‍ ശക്തിയുള്ള പെര്‍മെത്രിന്‍ എന്ന രാസവസ്തു അടങ്ങിയ ലോഷന്‍ ഒരുതവണ ത്വക്കില്‍ പുരട്ടിയാല്‍ തന്നെ ഫലംകിട്ടും രോഗം കഠിനമാണെങ്കില്‍ രണ്ടാഴ്ചക്കകം ഒന്നുകൂടി പുരട്ടേണ്ടിവരും. സള്‍ഫര്‍ കലര്‍ന്ന ഓയിന്‍മെന്റുകളും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. “ ഐവര്‍ മെക്റ്റിന്‍ ” എന്ന മരുന്ന് കഴിക്കുകയോ അതിന്റെ ലോഷന്‍ പുറമേ പുരട്ടുകയോ ചെയ്യുന്നതും ഫലം ചെയ്യും. അലര്‍ജിക്കുള്ള മരുന്നുകള്‍ ചൊറിച്ചിലിനു ശമനമുണ്ടാക്കും. എന്നാലിത് കുട്ടികളില്‍ പ്രയോഗിച്ചുകൂടാ.
ഇതുപോലെ വേറെയും അസുഖങ്ങള്‍ ചാടിവീഴാന്‍ തക്കംനോക്കി നില്‍പ്പുള്ളതുകൊണ്ട് ശ്രദ്ധയും വൃത്തിയുമുള്ള ജീവിതശൈലി കൂടിയേ കഴിയൂ. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതല്ലേ നല്ലത്.?
ഇന്ന് ഇനി സിനിമയ്ക്ക് പോവാനൊന്നും എനിക്ക് വയ്യ. എനിക്ക് ഭയങ്കര ക്ഷീണം തോന്നുന്നു. അല്ലെങ്കില്‍ ആ പണി ഇന്നിനി ചെയ്യാന്‍ വയ്യ. നാളെയാവട്ടെ. ഇങ്ങനെ ഓരോ കാര്യങ്ങള്‍ക്കും ക്ഷീണം തോന്നുന്നത് ഒരു പതിവ് സംഭവമാണോ? പലപ്പോഴും നിങ്ങളുടെ ഈ ഒരു ക്ഷീണത്തെ നിങ്ങളുടെ വീട്ടുകാരും, കൂട്ടുകാരും മടിയെന്ന് തെറ്റിദ്ധരിച്ചേക്കാം. ചിലപ്പോള്‍ നിങ്ങള്‍ക്കും ഉപബോധ മനസ്സില്‍ ഒരു തോന്നലുണ്ടായേക്കാം ഇനി ഇത് മടിയാണോ എന്ന്. എന്നാല്‍ ഇത് എല്ലായ്പ്പോഴും മടി ആയിരിക്കണമെന്നില്ല. ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം എന്ന് അസുഖം നിങ്ങളെ ബാധിച്ചതായിരിക്കും. സാധാരണ ക്ഷീണം തോന്നുമ്പോള്‍ നമ്മള്‍ കുറച്ച് വിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ.
എന്നാല്‍ ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം ഉള്ളവര്‍ എത്ര വിശ്രമിച്ചാലും ക്ഷീണം അവരെ വിട്ടകലില്ല. ഇത് മാനസികമായും, ശാരീരികമായും അവരെ തളര്‍ത്തും. പണികള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥ വരെയെത്തുന്നു കാര്യങ്ങള്‍. ഈ അസുഖം ബാധിക്കുന്നതിന് മുമ്പ് വളരെ ഉഷാറായി എല്ലാം ചെയ്തു കൊണ്ടിരുന്നവര്‍ ഈ അസുഖം വരുന്നതോടെ ഒരു മൂലയ്ക്ക് ഒതുങ്ങുന്ന സ്ഥിതി വരുന്നു. ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോമിന്റെ വ്യക്തമായ കാരണങ്ങള്‍ ഇതു വരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അതു പോലെ ഈ അസുഖം കണ്ടു പിടിക്കാനായി എന്തെങ്കിലും രീതികളോ ഇതു വരെ കണ്ടു പിടിച്ചിട്ടില്ല. ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോമിനെ തിരിച്ചറിയുന്നത്. എന്നാലും കണക്കുകള്‍ സൂചിപ്പിക്കുന്നത് 20 ശതമാനം ആളുകളില്‍ ഈ അസുഖം തിരിച്ചറിയപ്പെടാതെ പോവുന്നു എന്നാണ്.
ക്ഷീണം തോന്നല്‍ മറ്റ് പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം ഇവയില്‍ നിന്നെല്ലാം വ്യത്യസ്തപ്പെട്ടു കിടക്കുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നത് ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ് എന്നാണ്. അതു പോലെ സ്്ത്രീകളിലാണ് കൂടുതലായി ഈ അസുഖം കണ്ടു വരുന്നത്. അതു പോലെ ഒരു നാല്‍പ്പതിനും അമ്പതിനും വയസ്സിന് ഇടയിലുള്ളവരിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത്. ഈ അസുഖത്തിന്റെ തോത് പലരിലും പല രീതിയിലാണ് ബാധിക്കുന്നത്. ഈ അസുഖം ഉള്ള ചില ആളുകള്‍ താരതമ്യേന കുഴപ്പമില്ലാത്ത ജീവിതം നയിക്കുമ്പോള്‍ ചിലര്‍ പൂര്‍ണ്ണമായി കിടപ്പിലായി പോകുകയും അവര്‍ക്ക് അവരെ തന്നെ ശ്രദ്ധിക്കാന്‍ പറ്റാത്ത സ്ഥിതി ആവുകയും ചെയ്യുന്നു.
ലക്ഷണങ്ങള്‍
സാധാരണ ചെയ്തിരുന്ന കാര്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ക്ഷീണം അനുഭവപ്പെടുക
ഓര്‍മ്മക്കുറവ്, ഏകാഗ്രതയില്ലായ്മ
സുഖകരമല്ലാത്ത ഉറക്കം
പേശി വേദന
ശക്തമായ തലവേദന
വയറ് വേദന, വയറിളക്കം
ശക്തമായ ചുമ
കാഴ്ചയ്ക്ക് പ്രശ്നമുണ്ടാവുക
ഭക്ഷണത്തിനോടും, ചില മണങ്ങളോടും, ശബ്ദത്തിനോടും എല്ലാം ദേഷ്യം പിടിക്കുക
മാനസിക പ്രശ്നങ്ങള്‍ ഉണ്ടാവുക
ശക്തമായ ക്ഷീണത്തോടൊപ്പം മുകളില്‍ പറഞ്ഞ ഏതെങ്കിലും മൂന്ന് ലക്ഷണങ്ങള്‍
എങ്കിലും നിങ്ങള്‍ക്കുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക.
കാരണങ്ങള്‍
എന്തു കൊണ്ട് ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം എന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരം തരാന്‍ വൈദ്യ ശാസ്ത്രത്തിന് ഇതു വരെ കഴിഞ്ഞിട്ടില്ല. പഠനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. എന്നിരുന്നാലും പറയപ്പെടുന്ന ചില കാരണങ്ങള്‍ താഴെ കൊടുക്കുന്നു.
വൈറല്‍ ബാധ-
എന്തെങ്കിലും തരത്തിലുള്ള വൈറല്‍ ബാധ ഉണ്ടായവരില്‍ കാലക്രമേണ ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം ബാധിക്കുന്നതായി കണ്ടു വരുന്നു. എല്ലാ വൈറസുകളും ഇല്ല. ചില വൈറസുകളാണ് അപകടകാരികളായി കണ്ടു വരുന്നത്. അവയില്‍ പ്രധാനമായവ എപ്സ്റീന്‍-ബാര്‍, ഹ്യൂമന്‍ ഹെര്‍പെസ് വൈറസ് 6, മൌസ് ലുക്കീമിയ വൈറസ് എന്നിവയാണ്.
ശരീരത്തിലെ പ്രതിരോധ സംവിധാനത്തിലുള്ള തകരാറുകള്‍- ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം ബാധിച്ച മിക്കവരിലും പ്രതിരോധ ശേഷി വളരെ കുറവായാണ് കണ്ടു വരുന്നത്. പക്ഷേ പ്രതിരോധ ശേഷി കുറവായതോണ്ടാണോ ഈ അസുഖം ബാധിച്ചത് എന്നതിന് തെളിവുകള്‍ ഒന്നും നിരത്താന്‍ ഇതു വരെ സാധിച്ചിട്ടില്ല.
ഹോര്‍മോണില്‍ കണ്ടു വരുന്ന വ്യതിയാനങ്ങള്‍- ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം ബാധിച്ച ചിലര്‍ക്ക് ഹൈപ്പോത്തലാമസ്, പിറ്റ്യൂട്ടറി ഗ്രന്ഥി, അഡ്രിനാല്‍ ഗ്രന്ഥി എന്നിവിടങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ രക്തത്തിന്റെ തോതില്‍ വ്യത്യാസം കണ്ടു വരുന്നു. ഇതിനെ കുറിച്ചും കൂടുതല്‍ ആധികാരികമായ തെളിവുകള്‍ കിട്ടിയിട്ടില്ല.
ചികിത്സ
ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോമിനായി ഒരു മരുന്ന് എന്ന രീതിയില്‍ ഇതു വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഇതിന്റെ ലക്ഷണങ്ങളായി കാണുന്ന അസുഖങ്ങള്‍ക്കാണ് സാധാരണ ചികിത്സ കൊടുക്കുന്നത്. അതു വഴി രോഗിയുടെ ജീവിത രീതികള്‍ മെച്ചപ്പെടാനും, ക്ഷീണത്തിന് ശമനം നല്‍കാനുമാണ് ശ്രദ്ധിക്കുന്നത്. ചില മരുന്നുകളുടെ കൂട്ടും, തെറാപ്പികളുമാണ് സാധാരണയായി ഇതിന് ഉപയോഗിച്ച് വരുന്നത്. ജീവിത രീതികള്‍ മെച്ചപ്പെടുത്താനും, ടെന്‍ഷന്‍ കുറക്കാനും ഒക്കെയുള്ള ശ്രമത്തോടൊപ്പം, ഉറക്കം ശരിയാക്കാനുള്ള മാര്‍ഗ്ഗങ്ങളും ഒക്കെ ചേര്‍ത്താണ് ഇത്തരം രോഗികളെ ചികിത്സിക്കുന്നത്. ഇവിടെയും ചികിത്സക്ക് വിലങ്ങു തടിയായി നില്‍ക്കുന്നത് ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം തന്നെയാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് ഉള്ള ഒരു സംശയമാണ്. മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ഇതുമായി സാമ്യത ഉള്ളതു കാരണം ഒരു കൃത്യമായ ചികിത്സ തുടങ്ങാന്‍ ഡോക്ടര്‍മാര്‍ക്കും കഴിയുന്നില്ല എന്നതാണ് ഈ അസുഖത്തിന്റെ ഒരു ഭീകരത. ചികിത്സ തുടങ്ങാന്‍ വൈകുന്ന ഓരോ നിമിഷവും രോഗിയുടെ സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം ബാധിച്ച് രണ്ടു വര്‍ഷത്തിനിടയ്ക്ക് ചികിത്സിക്കുകയാണെങ്കില്‍ രോഗി മരുന്നുകളോടു കൂടുതല്‍ നന്നായി പ്രതികരിക്കും എന്നാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ രണ്ടു വര്‍ഷത്തിനിടയ്ക്കൊക്കെ വളരെ അപൂര്‍വ്വമായേ ഈ രോഗം തിരിച്ചറിയുന്നുള്ളൂ. മരുന്നുകളോടു പൂര്‍ണ്ണമായും ഈ രോഗം പ്രതികരിക്കാറില്ലെങ്കിലും രോഗിയുടെ ജീവിത രീതി മെച്ചപ്പെടുത്തുന്നതിന് ചികിത്സ വഴി സാധിക്കുന്നു. രോഗിക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. കാരണം ഈ അസുഖം ബാധിച്ച് കഴിയുമ്പോള്‍ രോഗി സമൂഹത്തില്‍ നിന്നും, വീട്ടുകാരില്‍ നിന്നും ഒക്കെ വളരെ ഒറ്റപ്പെട്ടു എന്ന് ഒരു തോന്നല്‍ ഉണ്ടാവും. ഇത് മാറ്റിയെടുക്കാന്‍ കൂട്ടുകാരും, ബന്ധുക്കളുടെയും സഹകരണം വളരെ ആവശ്യമാണ്. ഇതിന് കഴിക്കുന്ന ചില മരുന്നുകള്‍ വേറെ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കി എന്നും വരാം. അതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ക്ഷീണം തോന്നുന്ന അവസരങ്ങളില്‍ അധികം ജോലി എടുക്കാതിരിക്കുക
എപ്പോഴൊക്കെ ജോലി ചെയ്യണം, എപ്പോഴൊക്കെ വിശ്രമിക്കണം, എപ്പോഴൊക്കെ ഉറങ്ങണം എന്നതിനെ കുറിച്ച് ഒരു ടൈം ടേബിള്‍ ഉണ്ടാക്കുക
വലിയ ജോലികള്‍ ചെറിയതാക്കി, പല സമയത്തായി ചെയ്തു തീര്‍ക്കാന്‍ നോക്കുക
ഒറ്റയടിക്ക് ജോലികള്‍ ചെയ്തു തീര്‍ക്കുന്നതിന് പകരം ഒരാഴ്ചക്കുള്ളില്‍ ഇത്ര ജോലി ചെയ്തു തീര്‍ക്കും എന്ന് ഒരു തീരുമാനം എടുക്കുക
നല്ല ഒരു ഡയറ്റീഷ്യനെ കണ്ട് കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കുക
ചിലരില്‍ യോഗ ഒരു പരിധി വരെ ഗുണം ചെയ്യുന്നുണ്ട്. അതു കൊണ്ട് യോഗയും ശീലിച്ച് നോക്കുക
സൌന്ദര്യമെന്നാല്‍ ഇന്ന് ഫിറ്റ്നെസ് ആണ്. നല്ല മുഖസൌന്ദര്യമുള്ള മല്ലികയുടെ പ്രശ്നവും അതുതന്നെയാണ്. ബോഡിഫിറ്റ്നസ് തീരെയില്ല. രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതം നടന്നിട്ടും തന്റെ വണ്ണം കുറയാത്തതെന്താണെന്നാണ് ബാങ്ക്ജീവനക്കാരിയായ മല്ലികയ്ക്കു പിടികിട്ടാത്തത്. താനാണെങ്കില്‍ ശുദ്ധവെജിറ്റേറിയനുമാണ്. എന്നിട്ടും ദിവസംചെല്ലുംതോറും വണ്ണം കൂടുന്നതല്ലാതെ ഒരിഞ്ചു കുറയുന്നില്ല. കൊളസ്ട്രോളും ഷുഗറുമടക്കം നൂറുകൂട്ടം രോഗങ്ങളും അകമ്പടിയായിട്ടുണ്ട്. തടി കുറയ്ക്കൂ എന്നു പറയാത്തവര്‍ ചുരുക്കമാണ്.
ഡോക്ടര്‍ മല്ലികയുടെ ഈ പരാതി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ഓരോ പ്രാവശ്യവും ഓരോ പുതിയ വ്യായാമമുറയ്ക്ക് നിര്‍ദ്ദേശം നല്‍കുന്ന ഡോക്ടര്‍ പതിനെട്ടടവും പയറ്റിനോക്കിയതു വെറുതെ. തന്റെ രോഗിയെ മെലിയിക്കാന്‍ കഴിയാത്തതില്‍ ഡോക്ടര്‍ക്ക് കടുത്ത നിരാശയുണ്ടായിരുന്നു. അതിനിടയിലാണ് ബിഹേവിയര്‍ തെറാപ്പി എന്ന വിദ്യയെക്കുറിച്ച് ഡോക്ടര്‍ കൂടുതല്‍ മനസിലാക്കിയത്. ഉടനെ മല്ലികയെ വിളിച്ചുവരുത്തി തെറാപ്പിക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഭക്ഷണം കഴിക്കുന്ന സ്വഭാവത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. നിങ്ങള്‍ വ്യായാമം ചെയ്ത് വണ്ണം കുറച്ചു എന്ന അഭിമാനവുമായി ജീവിക്കുകയാണോ? പക്ഷേ, അതത്ര ശാശ്വതമാവണമെന്നില്ല. ആഹാരനിയന്ത്രണവും വ്യായാമവും വഴി വണ്ണം കുറച്ച പലരും പിന്നീട് വണ്ണം വയ്ക്കുന്നതായാണ് കണ്ടുവരുന്നത്. തടി കുറഞ്ഞെന്നു കണ്ടപ്പോള്‍ വിഷമത്തോടെ ഒഴിവാക്കിനിര്‍ത്തിയ പ്രിയവിഭവങ്ങള്‍ വീണ്ടും കഴിക്കുന്നത് സ്വാഭാവികമാണ്. ഈ പ്രശ്നം പരിഹരിക്കാനും ബിഹേവിയര്‍ തെറാപ്പി സഹായിക്കും.
കൊതിപ്പിക്കുന്ന മണമോ, എങ്കില്‍ സ്ഥലംവിട്ടോ...
കൊതിപ്പിക്കുന്ന മണവുമായി ഏതെങ്കിലുമൊരു ഭക്ഷണപദാര്‍ഥം നിങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചാല്‍ അകന്നു മാറാന്‍ ശ്രമിക്കുക എന്നതാണ് ബിഹേവിയര്‍ തെറാപ്പിയില്‍ ആദ്യത്തേത്. കറിയുടെയും പായസത്തിന്റെയുമൊക്കെ മണമടിക്കുമ്പോള്‍ ദഹനരസം ഉല്പാദിപ്പിക്കാന്‍ തലച്ചോറ് തയ്യാറാകും. ഉടനെ വിശപ്പ് കത്തിക്കാളും. തലച്ചോറിന് വിശപ്പുണ്ടാക്കാനുള്ള സന്ദേശം നല്‍കുന്ന മണം ശ്വസിക്കാതെ ഒഴിഞ്ഞുമാറിപ്പോയി നോക്കൂ. ഈ ബിഹേവിയര്‍ തെറാപ്പി ശീലിച്ചാല്‍ വരുത്തിക്കൂട്ടുന്ന വിശപ്പും അമിതഭക്ഷണവും വലിയൊരളവില്‍ ഒഴിവാക്കാം.
കൊറിക്കുന്ന ശീലം വേണ്ടേവേണ്ട
കപ്പലണ്ടികൊറിച്ചുകൊണ്ടുള്ള ട്രെയിന്‍യാത്ര, ചിപ്സ് രുചിച്ചുകൊണ്ടുള്ള ടി.വി. കാണല്‍. സന്ദര്‍ഭം ഏതുമായിക്കൊള്ളട്ടെ, കയ്യിലെന്താണോ ഉള്ളത് അതു തീരും വരെ കൊറിക്കുക തന്നെ ചെയ്യും. ഇത്തരം സാധനങ്ങള്‍ വളരെ കുറച്ചു മാത്രം വാങ്ങുകയോ കരുതിവയ്ക്കാതിരിക്കുകയോ ചെയ്യുകയാണ് ഈ ശീലത്തില്‍നിന്നു രക്ഷപ്പെടാനുള്ള വഴി.
ബേക്കറിട്ടിന്നു നിറയ്ക്കാന്‍ ശ്രമിക്കരുത്
എപ്പോഴാണ് വിരുന്നുകാരെത്തുക എന്നറിയില്ലല്ലോ. അതുകൊണ്ട് മാസാദ്യം ശമ്പളം കിട്ടുമ്പോഴേ അഞ്ഞൂറു രൂപയ്ക്ക് ബേക്കറിസാധനങ്ങള്‍ വാങ്ങി ടിന്നില്‍ നിറച്ചാല്‍ സമാധാനമായി. എന്നാല്‍ പ്രതീക്ഷിച്ച വിരുന്നുകാര്‍ വന്നില്ലെങ്കിലോ? കാശുകൊടുത്തു വാങ്ങിയ സാധനം കളയാനൊക്കുമോ? അതുമായി ടി.വിയുടെ മുന്നിലേക്ക് ചെല്ലുകയേ വേണ്ടൂ. എപ്പോള്‍ ടിന്നു കാലിയായി എന്നു നോക്കിയാല്‍ മതി. ബിഹേവിയര്‍ തെറാപ്പിയില്‍ ഇതിനും പോംവഴിയുണ്ട്. വിരുന്നുകാര്‍ വരുന്ന ദിവസം തൊട്ടടുത്ത കടയില്‍നിന്ന് ആവശ്യത്തിനു മാത്രം പലഹാരങ്ങള്‍ വാങ്ങുക.
നമുക്കുമാവാം ടേബിള്‍ മാനേഴ്സ്
ഭക്ഷണം കഴിക്കുമ്പോഴുള്ള ടേബിള്‍ മാനേഴ്സ് നമുക്കും ആയിക്കൂടെന്നില്ലല്ലോ. എത്ര രുചിയുള്ള ഭക്ഷണമാണെങ്കിലും വെട്ടിവിഴുങ്ങാന്‍ വിദേശികളെ കിട്ടില്ല. അത് സംസ്കാരമില്ലായ്മയാണെന്നേ അവര്‍ പറയൂ. നമ്മുടെ നാട്ടിലെ കല്യാണമണ്ഡപങ്ങളുടെ ഡൈനിങ്ങ്ഹാളിലേക്ക് നോക്കിയാല്‍ അവര്‍ മൂക്കത്തു വിരല്‍വയ്ക്കും. തുടച്ചുനക്കി ഒടുവില്‍ ഇലയും അകത്താക്കുമോയെന്ന് അവര്‍ കരുതിയേക്കാം. ആര്‍ത്തിപിടിച്ച തീറ്റകൊണ്ട് പറ്റുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുടവയര്‍ ചാടല്‍. ഫിറ്റ്നസിനെ കരുതി ഈ വെപ്രാളം ഒഴിവാക്കാം.
ലെപ്റ്റിനെ അറിയൂ
ഭക്ഷണം കഴിക്കുമ്പോള്‍ വയറുനിറഞ്ഞു, ഇനി മതിയായി എന്ന സന്ദേശം പുറപ്പെടുവിക്കുന്നത് തലച്ചോറിലെ 'ലെപ്റ്റിന്‍' എന്ന ഹോര്‍മോണ്‍ ആണ്. ഇത് പ്രവര്‍ത്തിക്കാന്‍ തുടങ്ങണമെങ്കില്‍ കുറഞ്ഞത് ഇരുപതു മിനിട്ടെങ്കിലും വേണം. വാരിവലിച്ച് വേഗത്തില്‍ ഭക്ഷിക്കുമ്പോള്‍ അളവില്‍ കഴിഞ്ഞ് ആഹാരം അകത്താകുമെന്നല്ലാതെ വിശപ്പു മാറി എന്നു തോന്നുകയില്ല. ഇതുകൊണ്ടാണ് വിദേശികള്‍ വളരെ സാവകാശം ഭക്ഷണം കഴിക്കുന്നത്. നമ്മുടേതുപോലെ കുടവയര്‍ അവര്‍ക്കില്ലാത്തതും അതുകൊണ്ടാണ്.
ഭക്ഷണം കഴിക്കാന്‍ തുടങ്ങി ഇരുപതു മിനിട്ടായതിനുശേഷം മാത്രമേ ലെപ്റ്റിന്‍ പ്രവര്‍ത്തിക്കൂ എന്നതുകൊണ്ട് കുറഞ്ഞത് അര മണിക്കൂറെങ്കിലും സമയമെടുത്തുവേണം പ്രധാന ഭക്ഷണം കഴിക്കാന്‍. പ്രത്യേകിച്ചും ഡിന്നര്‍. കാരണം ഡിന്നറിനുശേഷം ശരീരത്തിന് ഒട്ടും വ്യായാമം കിട്ടുന്നില്ല. രാത്രി ഉറങ്ങുന്ന വേളയില്‍ ശരീരത്തിലെ കൊഴുപ്പ് വയറ്റിലേക്കും അരക്കെട്ടിലേക്കും ഒഴുകിയെത്തി അവിടെ അടിഞ്ഞുകൂടും. പിന്നെ അതെരിച്ചുകളയാന്‍ കഠിനമായ വ്യായാമംതന്നെ വേണ്ടിവരും. അല്ലെങ്കില്‍ 'ഞാന്‍ മുമ്പേ' എന്നു പറഞ്ഞുകൊണ്ട് വയര്‍ നമ്മുടെ മുന്നില്‍ നില്‍ക്കും. ഈ ബിഹേവിയര്‍ ശീലിച്ചാല്‍ നിങ്ങള്‍ക്കും നേടാം ഫിറ്റ്നസിന് 100 മാര്‍ക്ക്.
ആദ്യം മാനസികമായി തയ്യാറാവാം
ബിഹേവിയര്‍ തെറാപ്പിയെ വളരെ ഗൌരവത്തോടെ മാത്രം സമീപിച്ചെങ്കില്‍ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടൂ. ഇതിനായി ആദ്യം വേണ്ടത് മാനസികമായ തയ്യാറെടുപ്പാണ്. അവ എന്തൊക്കെയാണെന്നു നോക്കൂ.
വൈറ്റ്കോളര്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഒരു ദിവസം വേണ്ട കാലറിയുടെ തോത് സ്ത്രീകള്‍ക്ക് 1500 കാലറിയും പുരുഷന് 1800 കാലറിയുമാണ്.
പ്രാതല്‍ 400 കാലറി
ഇടനേരത്തെ ചായ, സ്നാക്സ് 150 ,,
ഉച്ചഭക്ഷണം 450 ,,
സ്നാക്സ്,ചായ 150 ,,
ഡിന്നര്‍ 450 ,,
400 കാലറിബ്രേക്ക് ഫാസ്റ് എന്നു പറയുന്നതില്‍ നാല് ഇഡ്ലിയും സാമ്പാറും ചായയും ഉള്‍പ്പെടും. ഊണിന് കുറഞ്ഞത് 450 കാലറി. ഒരു ചായയില്‍ 75 കാലറിയും ഒരു ഗ്ളാസ് നാരങ്ങാവെള്ളത്തില്‍ 60 കാലറിയുമുണ്ട്.
ഒരു ചാണ്‍ വയറിലേക്ക് ഒരു ദിവസം വേണ്ട ഭക്ഷണം എത്രയാണെന്നതിന് ഒരു കണക്കുണ്ടായാല്‍ ഫിറ്റ്നസിനുവേണ്ടി അധികമൊന്നും വിയര്‍ക്കേണ്ട കാര്യമില്ല. ബിഹേവിയര്‍ തെറാപ്പിയിലൂടെ ഭക്ഷണശൈലിയും ഒപ്പം ജീവിതശൈലിയും മാറ്റിയെടുത്താല്‍ ബോളിവുഡ് ഹീറോകളെപ്പോലെ നിങ്ങള്‍ക്കും എവിടെയും തിളങ്ങാം.
നെഞ്ചെരിച്ചിലുണ്ടാവുമ്പോഴൊക്കെ ദേവകിയമ്മയുടെ മനസില്‍ തീയാളും. അതിനു കാരണമുണ്ട്. രണ്ടു വര്‍ഷം മുമ്പ് അവരുടെ ഭര്‍ത്താവിനെ നെഞ്ചെരിച്ചിലാണെന്നും പറഞ്ഞാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡോക്ടര്‍ പരിശോധിച്ചിട്ടു പറഞ്ഞത് ഹൃദയത്തില്‍ മൂന്നു ബ്ളോക്കുണ്ടെന്നാണ്. നിന്നനേരംകൊണ്ട് ബൈപ്പാസ് സര്‍ജറിയും കഴിഞ്ഞു, ഒന്നൊന്നര ലക്ഷം രൂപയും പൊട്ടി. പിന്നെങ്ങനെ ദേവകിയമ്മയ്ക്ക് ഇരിക്കപ്പൊറുതിയുണ്ടാവും. അതുകൊണ്ട് സര്‍ജറിയെപ്പേടിച്ച് നെഞ്ചെരിച്ചിലിന്റെ കാര്യം അവര്‍ ആരോടും പറയാനും പോയില്ല.
ഇങ്ങനെ പേടിച്ച് എത്രനാള്‍ കഴിയും? മകളുടെ ഭര്‍ത്താവ് ആയുര്‍വ്വേദ ഡോക്ടറാണ്. എന്തായാലും ഹൃദയം കീറിമുറിക്കാന്‍ പറയില്ലല്ലോ. അവര്‍ ധൈര്യം സംഭരിച്ച് മരുമകനോട് കാര്യം പറഞ്ഞു. അപ്പഴല്ലേ സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടിയത്. ഈ നെഞ്ചിരിച്ചിലിനു കാരണം അസിഡിറ്റിയാണത്രേ.
അസിഡിറ്റി ദഹനത്തകരാറാണെന്നും അതിന്റെ ഫലമായുണ്ടാകുന്ന രോഗമാണ് അള്‍സര്‍ എന്നുമൊക്കെ ദേവകിയമ്മയ്ക്കറിയുമോ ആവോ? എന്തായാലും ഹൃദയം സുരക്ഷിതമാണെന്നറിഞ്ഞതിലുള്ള ആശ്വാസത്തില്‍ അവര്‍ സന്തോഷിച്ചു.
നെഞ്ചെരിച്ചില്‍ മാത്രമല്ല, അസഹനീയമായ വയറുവേദനയും
തലവേദനയുമൊക്കെ അസിഡിറ്റിയുടെ ഫലമായി ഉണ്ടാവും. ഏതോ സീരിയസായ രോഗമാണെന്നു തോന്നുന്ന തരത്തിലുള്ള പല ലക്ഷണങ്ങളും അസിഡിറ്റി വഴി ഉണ്ടാവാം. വയറിനു പിടിക്കാത്ത ഭക്ഷണം കഴിക്കുന്നതുമൂലം അല്ലെങ്കില്‍ നമ്മുടെ ദഹനവ്യവസ്ഥയുമായി ഒത്തുപോകാത്ത ആഹാരശീലംകൊണ്ട് ആമാശയം, അന്നനാളം, ചെറുകുടലിന്റെ അറ്റം എന്നീ അവയവങ്ങള്‍ ക്ഷയിച്ചുതുടങ്ങുകയും പിന്നീട് അള്‍സറായി മാറുകയും ചെയ്യുന്നു. അള്‍സര്‍ അല്ലെങ്കില്‍ ദ്രവിച്ച ഭാഗത്തെ വിടവിലൂടെ ആഹാരത്തിലെ അമ്ളരസങ്ങള്‍ അന്നനാളത്തിലേക്ക് അരിച്ചുകയറും. അപ്പോഴാണ് അസഹനീയമായ വയറുവേദന അനുഭവപ്പെടുക.
ഗ്യാസ്ട്രബിളാണെന്ന് കരുതി നിസാരമാക്കരുത്
ചിലര്‍ ഇത് ഗ്യാസ്ട്രബിള്‍ ആണെന്ന ധരിക്കുകയും ഗ്യാസിനുള്ള മരുന്നു കഴിച്ച് താല്‍ക്കാലിക ആശ്വാസം തേടുകയും ചെയ്യും. മറ്റു ചിലര്‍ ഏതോ മാരകരോഗമാണെന്ന ധാരണയില്‍ ചെലവേറിയ ടെസ്റ്റുകളുടെ പിന്നാലെ പോവുകയും ചെയ്യും. ഇതു രണ്ടും അപകടം ചെയ്യും എന്നതുകൊണ്ട് അസിഡിറ്റിയെ അത്ര നിസാരമായി കാണാന്‍ ശ്രമിക്കരുത്.
അമ്ളം പ്രവര്‍ത്തിച്ച് അസിഡിറ്റിയുണ്ടാവുന്നു
നാം കഴിക്കുന്ന ഭക്ഷണത്തില്‍ അമ്ളവും ക്ഷാരവും അടങ്ങിയിട്ടുണ്ട്. ഇതു തമ്മിലുള്ള അനുപാതം തെറ്റുമ്പോഴാണ് അസിഡിറ്റിയുണ്ടാവുന്നത്. 75-80 ശതമാനം ക്ഷാരസ്വഭാവമുള്ളതും 20-25 ശതമാനം അമ്ളസ്വഭാവമുള്ള ആഹാരമാണ് കഴിക്കേണ്ടത്. ഇതില്‍ അമ്ളത്തിനാണ് അസിഡിറ്റി എന്നു പറയുക. അമ്ളം കൂടിയ ഭക്ഷണം കൂടുതലായി കഴിച്ചാല്‍ അസിഡിറ്റിയും കൂടും.
അമ്ളത്തിന്റെ അംശം കൂടുമ്പോള്‍ ക്ഷാരത്തിന്റെ അംശംകൊണ്ട് അമ്ളത്തെ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്ന ഒരു സ്വാഭാവികപ്രക്രിയയാണ്. ഇതിനാവശ്യമായ ക്ഷാരത്തിന്റെ കരുതല്‍ശേഖരം ആരോഗ്യമുള്ള ശരീരത്തില്‍ ഉണ്ടായിരിക്കും. ഇങ്ങനെ വീണ്ടും വീണ്ടും കരുതല്‍ശേഖരത്തില്‍നിന്ന് ക്ഷാരം എടുക്കേണ്ടിവരുമ്പോള്‍ ശരീരം ക്ഷീണിതമാകും. വീണ്ടും ശരീരത്തിലെത്തുന്ന അമ്ളത്തെ നിര്‍വീര്യമാക്കാന്‍ കരുതല്‍ശേഖരം പോരാതെ വരുകയും പകരം ആഹാരത്തിലൂടെ എത്തുന്ന കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, മഗനീഷ്യം തുടങ്ങിയ ധാതുലവണങ്ങള്‍ ശരീരത്തില്‍നിന്ന് കവര്‍ന്നെടുക്കപ്പെടുകയും ചെയ്യും. ഈ പ്രക്രിയ തുടരുന്നപക്ഷം, ആന്തരാവയവങ്ങള്‍ തകരാറിലാവാന്‍ തുടങ്ങുന്നു.
ഭക്ഷ്യവിഭവങ്ങളില്‍ ക്ഷാരാംശമുള്ളവയും അമ്ളാംശമുള്ളവയും ഏതൊക്കെയാണെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.
ക്ഷാരാംശം ലഭിക്കുന്നവ |
അമ്ളാംശം ലഭിക്കുന്നവ |
ഏത്തപ്പഴം |
ഉരുളക്കിഴങ്ങ് |
മഞ്ഞപ്പിത്തം ആര്‍ക്കും വരാം. ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമാകും. തുടര്‍ന്ന് മരണം വരെ നിശ്ചയം. ലോകത്തെ അര ശതമാനം പേര്‍ക്ക് വര്‍ഷം തോറും ഈ രോഗം പിടിപെടുന്നു. കാമല, മഞ്ഞനോവ്, ജോണ്ടിസ് എന്ന പേരിലൊക്കെ അറിയപ്പെടുന്ന ഈ വ്യാധി ഗര്‍ഭിണികളിലും നവജാതശിശുക്കളിലും വേഗം പടരുന്നു. പലപ്പോഴും കാലാവസ്ഥ മാറി ജീവിക്കുമ്പോഴും, പരിചിതമല്ലാത്ത ആഹാരസാധനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കേണ്ടി വരുമ്പോഴും ഇത് പിടിപെടാരുണ്ട്. ചില പ്രത്യേക സ്ഥലങ്ങളില്‍ രോഗം കൂടുതല്‍ പ്രത്യക്ഷപ്പെട്ടുകാണുന്നു. ആയുര്‍വേദത്തില്‍ പാണ്ഡുജന്യം ശാഖാത്രയം, കോഷ്ഠാശ്രയം എന്നിങ്ങനെ മൂന്നായി അസുഖത്തെ തിരിച്ചിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രവും ഒബ്സ്ട്രാക്ടീവ്, ലിവര്‍സെല്‍, ഹൈറിയോലിറ്റിക് ജോണ്ടിസുകള്‍ എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്. രക്തത്തിലുള്ള ബിലിറൂബിന്‍ എന്ന വര്‍ണ്ണകം സാധാരണ അളവില്‍ കവിയുമ്പോഴാണ് മഞ്ഞപ്പിത്തം എന്ന രോഗാവസ്ഥ സംജാതമാകുന്നത്. പിത്തനീരിലുള്ള ചുവന്ന വര്‍ണ്ണകമാണ് ബിലുറൂബിന്‍. ചുവന്ന രക്താണുക്കള്‍ വിഘടിച്ചിട്ടുണ്ടാകുന്ന പദാര്‍ത്ഥങ്ങളിലൊന്നാണത്.
കാരണങ്ങള്‍
മഞ്ഞപ്പിത്തത്തിന്റെ കാരണങ്ങളെ മൂന്നായി തരം തിരിക്കാം. പിത്തരസ വാഹികളായ നാളികള്‍ക്കുണ്ടാകുന്ന തടസ്സം നിമിത്തം പിത്തരസം കെട്ടിനിന്ന് രക്തത്തില്‍ വ്യാപിച്ച് മൂത്രം, ത്വക്ക്, കണ്ണ് ഇവയില്‍ മഞ്ഞനിറമുണ്ടാകുന്ന അവസ്ഥയുണ്ട്. ഇതില്‍ മലം വെളുത്തനിറത്തിലോ, മൂത്രം തവിട്ടുനിറത്തിലുള്ളതായോ കാണപ്പെടുന്നു. ആയൂര്‍വ്വേദത്തില്‍ പറയുന്ന ശാഖാശ്രയകാമല അല്ലെങ്കില്‍ ഒബ്സ്ട്രാക്ടീവ് എന്ന് മോഡേണ്‍ മെഡിസിന്‍ വിലയിരുത്തുന്നത് ഇതിനെയാണ്. രക്തത്തിലെ ചുവന്ന രക്താണുക്കള്‍ക്ക് അമിതമായി നാശം സംഭവിക്കുന്നതാണ് മറ്റൊരു പ്രശ്നം. മലമ്പനി പോലുള്ള ചില രോഗങ്ങളുടെ അണുക്കള്‍ ശരീരത്തില്‍ നിലനില്‍ക്കുന്നതുകൊണ്ട് അത് സംഭവിക്കാം. ഇതുമൂലം കരളില്‍ പിത്തരസം ധാരാളം ഉണ്ടാവുകയും അതു മുഴുവന്‍ പിത്തരസത്തിലൂടെ പുറംതള്ളാന്‍ കരളിന് കഴിയാതെ വരുകയും ചെയ്യും. അങ്ങനെ പിത്തരസം രക്തത്തില്‍ കെട്ടികിടക്കുന്നു. തുടര്‍ന്ന് പ്ളീഹ വലുതാകുകയും മലം തവിട്ടോ, ഓറഞ്ചുനിറത്തിലോ കാണപ്പെടുകയും ചെയ്യും. ഹൈറിയോലിറ്റിക് ജോണ്ടിസ് ഇതാണ്. പാണ്ഡ്യജന്യകാമല എന്ന ആയൂര്‍വേദത്തിന്റെ വീക്ഷണം ഇതിന് സമാനമാണ്.
ശരീരത്തില്‍ അകപ്പെടുന്ന പലതരത്തിലുള്ള വിഷാംശങ്ങള്‍, വിഷവാതകശ്വസനം, ചില മനോരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍, അമിതമദ്യപാനം, കരളിന്റെ പ്രവര്‍ത്തനവൈകല്യം ഇവ മൂലം മഞ്ഞപ്പിത്തമുണ്ടാകാം. ഇത് കരളിനും പ്ളീഹയ്ക്കും വീക്കമുണ്ടാക്കും. അതിയായ പനി, ഛര്‍ദ്ദി, ഓക്കാനം, ശരീരക്ഷീണം, കണ്ണ്, മൂക്ക്, നഖം, തുടങ്ങിയവയ്ക്ക് മഞ്ഞനിറം ഇവയെല്ലാം പ്രകടമായ ലക്ഷണങ്ങളാണ്. ലിവര്‍സെന്‍ ജോണ്ടിസ് (കോശജന്യകാമല)ആണിത്.
രക്തത്തിലെ ബിലുറൂബിന്റെ അളവ് സാധാരണഗതിയില്‍ 0.2-0.8 മില്ലി ഗ്രാം / 100 മില്ലി ലിറ്റര്‍ രക്തം എന്നുള്ളതാണ്. ഇത് കവിയുമ്പോള്‍ തന്നെ രോഗിയുടെ ചര്‍മ്മവും കൃഷ്ണമണിയുടെ ശ്വേതമണ്ഡലവും മഞ്ഞനിറത്തിലാകും. രോഗം തുടങ്ങിയെന്ന് പെട്ടെന്ന് അറിയാന്‍ കഴിയും. തുടര്‍ന്ന് മൂത്രത്തിനും മഞ്ഞനിറം പ്രകടമാകും. ഭക്ഷണം, വെള്ളം എന്നിവയിലൂടെ രോഗം പകരാം. രക്തദാനം, മറ്റൊരു രോഗിക്ക് കുത്തിവെയ്ക്കുന്ന സൂചിയുടെ ഉപയോഗം, മാതാപിതാക്കളുടെ രക്തഗ്രൂപ്പുകളുടെ വ്യത്യാസം ഇതൊക്കെ രോഗത്തിന് കാരണമായി തീരുന്നു. മേല്‍പ്പറഞ്ഞവയ്ക്ക് പുറമെ ചിലരുടെ രക്തത്തില്‍ ജന്മനാ ബിലുറൂബിന്റെ അളവ് സാധാരണഗതിയില്‍ കവിഞ്ഞിരിക്കും. അതുപോലെ ബിലുറൂബിനെ പരിവര്‍ത്തനവിധേയമാക്കുന്ന രാസപദാര്‍ത്ഥങ്ങളും, എന്‍സൈമുകളും കരളില്‍ ജന്മനാ ഇല്ലാതിരുന്നേക്കാം. ഈ അവസ്ഥകളിലും മഞ്ഞപ്പിത്തം പിടിപെടുന്നു.
ചികിത്സ
മഞ്ഞപ്പിത്തത്തിന്റെ ചികിത്സ രോഗകാരണങ്ങളെ ആശ്രയിച്ചിരിക്കുന്നു. കാരണങ്ങള്‍ വിവിധങ്ങളായതിനാല്‍ പരിശോധനകളും, പരീക്ഷണങ്ങളും രോഗനിര്‍ണ്ണയത്തിന് അത്യാവശ്യമാണ്. ഔഷധങ്ങള്‍ മുതല്‍ ശസ്ത്രക്രിയകള്‍ വരെ ചികിത്സാവിധിയില്‍ ഉള്‍പ്പെടാറുണ്ട്. രോഗം കണ്ടാല്‍ ഉടന്‍ ചികിത്സ ലഭ്യമാക്കണം. ഹൃദയം, മസ്തിഷ്കം, എന്നിവയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കാം. വെന്ത ചോറ് അല്‍പ്പമെടുത്ത് മൂത്രത്തില്‍ 6 മണിക്കൂറോളമിട്ട് പരീക്ഷിച്ച് മഞ്ഞപ്പിത്തം തിരിച്ചറിയാം. ചോറിന് നല്ല മഞ്ഞനിറമുണ്ടെങ്കില്‍ രോഗമുണ്ടെന്ന് അര്‍ത്ഥം. നിരവധി കാരണങ്ങള്‍ കൊണ്ട് ഈ അസുഖം ബാധിക്കാമെന്നുള്ളതുകൊണ്ടുതന്നെ മലയാളത്തില്‍ ആ വാക്കുപയോഗിക്കുന്നത് വൈറസുകള്‍ മുഖേനയുണ്ടാകുന്ന കരള്‍ വീക്കത്തെ (Infective Hepatitis) ഉദ്ദേശിച്ചാണ്. രക്തപരിശോധനകൊണ്ട് മഞ്ഞപ്പിത്തത്തിന്റെ ഏതവസ്ഥയും തിരിച്ചറിയാവുന്നതാണ്. ശ്വേതരക്താണുക്കളുടെ എണ്ണം അധികരിച്ചുകണ്ടാല്‍ അസുഖം ഉറപ്പിക്കാം. അതുപോലെ കരള്‍ക്രിയാ പരിശോധന, അള്‍ട്രാസോണോഗ്രഫി എന്നിങ്ങനെയുള്ള പരിശോധന രീതികളുമുണ്ട്.
ജലം തിളപ്പിച്ചുപയോഗിക്കുക എന്നതാണ് മുഖ്യമായുള്ള പ്രതിരോധമാര്‍ഗ്ഗം. കിണറ്റിലേയോ കുഴല്‍ക്കണറുകളിലേയോ വെള്ളം ശുദ്ധമെന്ന് കരുതി കുടിക്കുന്നത് അപകടകരമാകും. പലപ്പോഴും കൃത്യമായ രീതിയില്‍ അണുനാശിനികള്‍ ഉപയോഗിക്കാത്തതിനാല്‍ നമ്മുടെ ജലസ്രോതസുകളെല്ലാം രോഗാണുനിബിഡമായിരിക്കും. അതിനാല്‍ ജലം ഉപയോഗിക്കുന്നതിന് മുമ്പ് ഒരു മിനിറ്റെങ്കിലും വെട്ടിതിളക്കാന്‍ ശ്രദ്ധിക്കണം. പാത്രങ്ങള്‍ കഴുകുന്നത് ചൂടുവെള്ളമുപയോഗിച്ച് തന്നെ ശീലമാക്കണം. പ്രത്യേകിച്ച് രോഗം പടരാനുള്ള സാധ്യതകളുള്ളപ്പോള്‍. രക്തദാന സമയങ്ങളിലും ശ്രദ്ധിക്കണം. സ്വീകരിക്കുന്നയാളും, ദാതാവും രോഗിയോ, രോഗാണുവാഹകരോ അല്ലെന്ന് ഉറപ്പുവരുത്തി രക്തദാനം നടത്തണം. നമ്മുടെ ആശുപത്രികളിലെ ചികിത്സാ ഉപകരണങ്ങള്‍ യഥാവിധം വൃത്തിയാക്കിയതാവണം. കുത്തിവെയ്പിന് സിറിഞ്ച് ഉപയോഗിച്ചശേഷം വേണ്ടവിധം വൃത്തിയാക്കിയില്ലെങ്കില്‍ രോഗം പകരാനുള്ള സാധ്യത നൂറുശതമാനമാണ്. മഞ്ഞപ്പിത്തം പിടിപെടുമ്പോള്‍ ആഹാരകാര്യങ്ങളിലും ശ്രദ്ധവേണം. മധുരരസമുള്ളതും, ശീതഗുണമുള്ളതുമായ ഭക്ഷണമാണ് രോഗാവസ്ഥയില്‍ ഗുണകരം. ഇറച്ചി, മീന്‍, എണ്ണയില്‍ വറുത്തത് തുടങ്ങിയവ ഉപേക്ഷിക്കണം. നെയ്യും, നെയ്യ് ഉപയോഗിച്ച് മറ്റ് പലഹാരങ്ങളും ഇക്കാലയളവില്‍ വര്‍ജ്ജിക്കണം. പുകയിലയും മദ്യവും ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. രോഗം മൂര്‍ഛിക്കാന്‍ അത് വഴിയൊരുക്കും.
ആയുര്‍വേദപ്രകാരം ഫലത്രികാദികഷായം, ആരോഗ്യവര്‍ദ്ധിനി വടി, ഗുളുഛ്യാദികഷായം, എന്നിവ ഔഷധങ്ങളാണ്. കീഴാര്‍നെല്ലി പാലില്‍ അരച്ച് സേവിക്കുന്ന രീതിയുമുണ്ട്. ആവണക്കിന്റെ കുരുന്നിലയും ഗുണകരമാണെന്ന് പറയുന്നു. ഇളനീരും, നെല്ലിക്കാനീരും, കരിമ്പിന്‍നീരും മഞ്ഞപ്പിത്ത രോഗികള്‍ക്ക് ആശ്വാസകരം തന്നെ. മുന്തിരിച്ചാറും, കഴിക്കാം. കഴിക്കുന്ന ആഹാരസാധനങ്ങള്‍ മൂടിവെച്ച് ഉപയോഗിക്കണം. ശരിയായ ശൌചപരിപാലനവും പരിസരശുചിത്വവും സൂക്ഷിക്കുന്നത് രോഗപ്പകര്‍ച്ചയെ തടയും.
മഞ്ഞപ്പിത്തത്തെ കുറിച്ച് നിരവധി അന്ധവിശ്വാസങ്ങള്‍ നിലവിലുള്ളത് ശ്രദ്ധിക്കണം. പലപ്പോഴും ഒറ്റമൂലികള്‍ ഇതിനൊരു പരിഹാരമായി കാണപ്പെടുന്നു. നല്ല വിശ്രമവും പഥ്യവും കാത്തുസൂക്ഷിച്ചാല്‍ സുഖപ്പെടുന്ന രോഗാവസ്ഥയ്ക്ക് മാത്രമേ ഇത്തരം ഒറ്റമൂലികള്‍ ഫലിച്ചതായി തോന്നുകയുള്ളു. രോഗത്തിന് നിരവധി കാരണങ്ങളും, ഫലങ്ങളും ഉള്ളതിനാല്‍ രക്തപരിശോധന, അനുബന്ധപരിശോധനകള്‍ ഇവ നിര്‍ബന്ധമാണ്. ശരിയായ രോഗനിര്‍ണ്ണയം നടത്താതെ ലക്ഷണങ്ങള്‍ മാത്രം കണ്ട് ചികിത്സിച്ചാല്‍ അപകടകരമാകും. എങ്കിലും ശരിയായ ശുചിത്വബോധത്തിലൂന്നിയ രോഗപ്രതിരോധ മാര്‍ഗ്ഗം തന്നെയാണ് ഈ രോഗത്തെയും തടയാനുള്ള ക്രിയാത്മകമായ മാര്‍ഗ്ഗം.
ശരീരത്തില്‍ കടന്നു കൂടുന്ന പുറത്തു നിന്നുള്ള എന്തെങ്കിലും പദാര്‍ത്ഥങ്ങളോട് ശരീരത്തിലെ പ്രതിരോധ സംവിധാനം അസാധാരണമായ വിധത്തില്‍ പ്രതികരിക്കുന്ന അവസ്ഥയാണ് അലര്‍ജി എന്നറിയപ്പെടുന്നത്. അസാധാരണമായി പ്രതികരിക്കുക എന്നു പറയാനുള്ള കാരണം അലര്‍ജി ഇല്ലാത്ത ആളുകളില്‍ പുറത്തു നിന്നുള്ള ഇത്തരം പദാര്‍ത്ഥങ്ങള്‍ ഉണ്ടെങ്കിലും അവ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. അലര്‍ജി ഉള്ള ആളുകള്‍ ഇത്തരം പുറത്തു നിന്നുള്ള പദാര്‍ത്ഥങ്ങളുമായി എന്തെങ്കിലും സമ്പര്‍ക്കമുണ്ടാവുമ്പോള്‍ തന്നെ ശരീരത്തിലെ പ്രതിരോധ സംവിധാനം അതുമായി പ്രതികരിക്കുന്നു. അലര്‍ജി ഉണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍ അലര്‍ജന്‍സ് എന്നറിയപ്പെടുന്നു. ഏതു പ്രായത്തിലും വരാവുന്ന ഒരു അസുഖമാണ് അലര്‍ജി. അതു പോലെ അലര്‍ജി ഉണ്ടാവാനുള്ള സാദ്ധ്യത നിങ്ങളുടെ കുടുംബ പശ്ചാത്തലം അനുസരിച്ച് ഇരിക്കും. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് അലര്‍ജി ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും അതുണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. മൂക്ക്, ശ്വാസ കോശം, ത്വക്ക് എന്നിവയെ ആണ് അലര്‍ജി കൂടുതലായി ബാധിക്കുന്നത്. പൊടി, പൂമ്പൊടി, പൂപ്പല്‍ എന്നിവയില്‍ നിന്നെല്ലാം അലര്‍ജി ഉണ്ടാവാം. അതു പോലെ വളര്‍ത്തു മൃഗങ്ങളുടെ രോമങ്ങളും, ചിലയിനം മരുന്നുകളും, ചിലരില്‍ അലര്‍ജി സൃഷ്ടിക്കാറുണ്ട്. കണക്കുകള്‍ സൂചിപ്പിക്കുന്നത് ജനസംഖ്യയിലെ 10 മുതല്‍ 15 ശതമാനത്തോളം ആളുകളില്‍ അലര്‍ജി കണ്ടു വരുന്നു എന്നാണ്.
അലര്‍ജിയുടെ ലക്ഷണങ്ങള്‍
അലര്‍ജിയുടെ ലക്ഷണങ്ങളെ പൊതുവേ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. തീവ്രമല്ലാത്ത അലര്‍ജി, മിതമായ അലര്‍ജി,; കാഠിന്യമേറിയ അലര്‍ജി എന്നിങ്ങനെയാണവ.
തീവ്രമല്ലാത്ത അലര്‍ജി (Mild Allergy)
തീവ്രമല്ലാത്ത അലര്‍ജി പൊതുവേ ആളുകള്‍ തിരിച്ചറിയാറില്ല. ചെറിയ ജലദോഷമോ തുമ്മലോ ഒക്കെ വരുമ്പോള്‍ അത് സ്വാഭാവികമാണ് എന്ന് കരുതി ആളുകള്‍ ശ്രദ്ധിക്കാറില്ല. ആ ഒരു അവസ്ഥയുമായി ആളുകള്‍ ഒത്തു പോവുന്ന ഒരു സ്ഥിതി വിശേഷമാണ് കണ്ടു വരുന്നത്. തീവ്രമല്ലാത്ത അലര്‍ജി പൊതുവേ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് പടരാറില്ല.
ലക്ഷണങ്ങള്‍
ശരീരത്തില്‍ കാണുന്ന ചെറിയ തടിപ്പുകള്‍
കണ്ണുകള്‍ ചൊറിയുക, കണ്ണില്‍ എപ്പോഴും വെള്ളം നിറഞ്ഞിരിക്കുക
തുമ്മല്‍
മൂക്കിനകത്ത് എന്തൊക്കെയോ ഉണ്ടെന്ന തോന്നല്‍ അനുഭവപ്പെടുക
മിതമായ അലര്‍ജി (Moderate Allergy)
മിതമായ അലര്‍ജി പൊതുവേ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും പടരാറുണ്ട്.
ലക്ഷണങ്ങള്‍
ചൊറിച്ചില്‍ ശ്വാസം വിടാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക
കാഠിന്യമേറിയ അലര്‍ജി (Severe Allergy)
ഈ തരത്തിലുള്ള അലര്‍ജി അനഫ്ളാക്സിസ് എന്നും അറിയപ്പെടുന്നു. ഈ അവസ്ഥയില്‍ അലര്‍ജനുകളോട് ശരീരം പെട്ടെന്ന് പ്രതികരിക്കുകയും, ഇത് ശരീരത്തില്‍ പെട്ടെന്ന് ദൃശ്യമാവുകയും ചെയ്യുന്നു. ഇതിന്റെ ആദ്യ പടിയായി കണ്ണുകളോ, മുഖമോ ചൊറിഞ്ഞ് തുടങ്ങുന്നു. ഇതിനെ തുടര്‍ന്നുണ്ടാവുന്ന മറ്റ് ലക്ഷണങ്ങള്‍
നീര് വെക്കുകയും ശ്വാസം വിടാന്‍ പോലും ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യുന്നു.
വയര്‍ വേദന
ഛര്‍ദ്ദി
വയറിളക്കം
മാനസിക പിരിമുറുക്കം
വിവിധ തരം അലര്‍ജി രോഗങ്ങള്‍
അലര്‍ജിക് റൈനൈറ്റിസ് (Allergic Rhinitis)
അലര്‍ജി രോഗങ്ങളില്‍ പൊതുവായി കാണപ്പെടുന്ന ഒരു രോഗമാണ് അലര്‍ജിക് റൈനൈറ്റിസ്. ഇത് മൂക്കിനെയാണ് ബാധിക്കുന്നത്. പൂമ്പൊടിയുടെയും, മൃഗങ്ങളില്‍ നിന്നും, വീട്ടിനകത്തെ പൊടിയില്‍ നിന്നും ഒക്കെയുള്ള അലര്‍ജി കാരണം ഈ രോഗം വരാം. മൂക്കിനകത്ത് എന്തോ പുകയുന്ന പോലെ ഒക്കെ തോന്നിയേക്കാം. അതു പോലെ ചെവിയിലും, സൈനസ് ഭാഗങ്ങളിലും, തൊണ്ടയിലും ഒക്കെ ഇത് ബാധിച്ചേക്കാം. മൂക്കിന് മുകളിലും, വശങ്ങളിലുമായി കാണുന്ന സൈനസുകളേയും, മൂക്കിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നാളികള്‍ അടയുന്നത് മൂലം സൈസസൈറ്റിസ് ബാധിക്കാനും സാദ്ധ്യത ഉണ്ട്.
ലക്ഷണങ്ങള്‍
മൂക്കൊലിപ്പ്
തുമ്മല്‍
മൂക്ക് എപ്പോളും തിരുമ്മാന്‍ ഉള്ള ഒരു പ്രവണത ഉണ്ടാവുക
ചെവിയും തൊണ്ടയും ചൊറിയുക
ആന്റി ഹിസ്റ്റമിനുകള്‍, സ്റ്റിറോയിഡുകള്‍ എന്നീ മരുന്നുകളടങ്ങിയ മൂക്കിലടിക്കുന്ന സ്പ്രേയാണ് അലര്‍ജിക് റൈനൈറ്റിസിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ദീര്‍ഘ കാലം മരുന്ന് കഴിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍ ഇതു വഴി കുറക്കാം.
ആസ്തമ (Asthma)അലര്‍ജി കാരണമാണ് എല്ലാവര്‍ക്കും ആസ്തമ ഉണ്ടാവുന്നത് എന്ന് പറയാന്‍ പറ്റില്ലെങ്കിലും, ഭൂരി പക്ഷം ആളുകളിലും അങ്ങനെയാണ് സംഭവിക്കുന്നത്. ലോകത്താകെ മുപ്പത് കോടിയിലധികം ആസ്തമ രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. ആസ്തമ രോഗമുള്ളവര്‍ക്ക് പൊതുവേ ചില വേദന സംഹാരികള്‍ കഴിച്ചാല്‍ രോഗം കൂടും. അത് ഏതൊക്കെയാണ് എന്നൊക്കെ മനസ്സിലാക്കി ചികിത്സ ആവശ്യമാണ്.
അലര്‍ജിക് കണ്‍ജങ്ക്റ്റിവൈറ്റിസ് (Allergic Conjunctivitis)
കണ്ണിനെ ബാധിക്കുന്ന അലര്‍ജിയാണിത്. കണ്ണിലെ കൃഷ്ണ മണിയിലും, കണ്ണിന്റെ അകത്തും എല്ലാം പുകച്ചില്‍ അനുഭവപ്പെടുന്നു. എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുടെ ഭാഗമായാണ് ഇത്തരം പുകച്ചില്‍ കണ്ണിന് അനുഭവപ്പെടുന്നത്.
ലക്ഷണങ്ങള്‍
കണ്ണിനുള്ളില്‍ ചുവപ്പ് അനുഭവപ്പെടുക
കണ്ണില്‍ എപ്പോളും വെള്ളം നിറഞ്ഞിരിക്കുക
കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക
അലര്‍ജിക് എക്സിമ (Allergic Eczema)
തൊലിക്ക് പുറമേ കാണുന്ന അലര്‍ജിയാണിത്. എതെങ്കിലും അലര്‍ജനുകളുമായി ത്വക്ക് സംവദിക്കുമ്പോളാണ് ഇത്തരം അലര്‍ജി ഉണ്ടാവുന്നത്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത്. മുഖത്തും കൈകാലുകളിലും മറ്റും ചൊറിഞ്ഞ് പൊട്ടി കരപ്പന്‍ പോലെ കാണും. അതു പോലെ കുട്ടിക്കാലത്ത് എക്സിമ വന്നിട്ടുള്ള കുട്ടികളില്‍ ഭാവിയില്‍ ആസ്തമ ഉണ്ടാവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ചില ആളുകളില്‍ ആസ്തമയും എക്സിമയും മാറി മാറി കണ്ടു വരുന്നുണ്ട്
അര്‍ട്ടിക്കേറിയ (Urticaria)
ശരീരത്തിന്റെ എവിടെ വേണമെങ്കിലും ഈ അലര്‍ജി വരാം. തൊലിയുടെ പുറമേ കാണുന്ന പാടുകളാണ് അള്‍ട്ടിക്കേറിയ. കടുത്ത ചൊറിച്ചില്‍ അനുഭവപ്പെടുമെങ്കിലും എക്സിമയെ പോലെ തൊലി പൊട്ടുകയോ, വ്രണമാവുകയോ ഒന്നും ചെയ്യാറില്ല. ആഹാര സാധനങ്ങളോടും, ചില മരുന്നുകളോടും ഒക്കെയുള്ള അലര്‍ജി കാരണം അള്‍ട്ടിക്കേറിയ വരാം. ചിലപ്പോള്‍ അലര്‍ജി ഇല്ലാത്ത ആളുകളിലും അള്‍ട്ടിക്കേരിയ കണ്ടു വരുന്നു.
അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍
പാല്‍, മുട്ട, ഗോതമ്പ്, കശുവണ്ടി, നാളികേരം, പയര്‍, കടല, മാംസം, മത്സ്യ വിഭാഗത്തില്‍ പെടുന്ന കൊഞ്ച്, ഞണ്ട്, കക്ക മുതലായവ ചിലരില്‍ അലര്‍ജി ഉണ്ടാക്കുന്നു. അതു പോലെ പ്രിസര്‍വേറ്റീവ്സ്, നിറം നല്‍കുന്ന രാസ വസ്തുക്കള്‍, അച്ചാറുകള്‍, ടിന്നിലടച്ച ഭക്ഷ്യ വസ്തുക്കള്‍, ചോക്കളേറ്റുകള്‍, ഐസ് ക്രീം എന്നിവയും ചിലപ്പോള്‍ വില്ലന്‍മാരാവാറുണ്ട്.
അലര്‍ജിയുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അലര്‍ജിയുള്ളവര്‍ അലര്‍ജനുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം.
വീടിനകം പൊടിയൊന്നുമില്ലാതെ വൃത്തിയായി സൂക്ഷിക്കണം
മുറികളില്‍ ആവശ്യത്തിന് ശുദ്ധ വായു കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം
ബെഡ് ഷീറ്റും, തലയിണയുറയും രണ്ടാഴ്ച കൂടുമ്പോള്‍ തിളച്ച വെള്ളത്തില്‍ കഴുകണം
അലര്‍ജിയുള്ളവര്‍ പുക വലിക്കരുത്
മൃഗങ്ങളെയും പക്ഷികളെയും വീട്ടിനുള്ളില്‍ വളര്‍ത്താതിരിക്കുക
ചന്ദനത്തിരി, കൊതുകു തിരി, റൂം ഫ്രഷ്നറുകള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറക്കുക
ചികിത്സ
ചികിത്സയിലൂടെ പൂര്‍ണ്ണമായി മാറ്റാവുന്ന ഒരു അസുഖമല്ല അലര്‍ജി. എന്നാല്‍ ചികിത്സിക്കുകയും, മുന്‍കരുതലുകള്‍ എടുക്കുകയും വഴി അലര്‍ജിയെ ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. അലര്‍ജിയുള്ളവരില്‍ ചെയ്യുന്ന ഒരു ചികിത്സാ രീതിയാണ് ഇമ്മ്യൂണോ തെറാപ്പി. രോഗം രൂക്ഷമായവരിലാണ് സാധാരണയായി ഇമ്മ്യൂണോ തെറാപ്പി ചെയ്യുന്നത്. അലര്‍ജി ടെസ്റ്റിംഗിലൂടെ രോഗത്തിന് കാരണമെന്ന് കണ്ടെത്തിയ അലര്‍ജനുകള്‍ക്കെതിരേയുള്ള ശരീരത്തിന്റെ അമിത പ്രതികരണം ഇല്ലാതാക്കുകയാണ് ഇമ്മ്യൂണോ തെറാപ്പി വഴി ചെയ്യുന്നത്. അതിനായി അലര്‍ജനുകളെ വളരെ ചെറിയ അളവില്‍ നിശ്ചിത ഇടവേളയില്‍ ശരീരത്ത് കുത്തി വെക്കും. അലര്‍ജനുകളുമായുള്ള തുടരെ തുടരെയുള്ള സമ്പര്‍ക്കം മൂലം ഒടുവില്‍ ശരീരം മേല്‍പ്പറഞ്ഞ അലര്‍ജനുകളോട് പ്രതികരിക്കാതാവും. സബ് ലിംഗ്വല്‍ ഇമ്മ്യൂണോ തെറാപ്പി എന്ന ആധുനിക ചികിത്സാ രീതിയാണ് ഇപ്പോ മിക്കവരും അവലംബിക്കുന്നത്. ഈ ചികിത്സാ രീതിയില്‍ കുത്തി വെക്കുന്നതിന് പകരം മരുന്ന് നാവിനടിയില്‍ വെച്ച് അലിയിക്കുകയാണ് ചെയ്യുന്നത്. കുത്തി വെപ്പിനായി എവിടെയും പോവണ്ട, വേദനയില്ല എന്നിവയാണ് ഇതിന്റെ മേന്‍മ. അതു പോലെ കുത്തി വെപ്പിനുണ്ടാവുന്നത് പോലെ റിയാക്ഷനും ഉണ്ടാവാറില്ല.
കുട്ടികളിലെ അലര്‍ജി
വലിയവര്‍ക്ക് തന്നെ അലര്‍ജി എന്ന അസുഖം തലവേദന സൃഷ്ടിക്കാറുണ്ട്. അപ്പോ പിന്നെ കുട്ടികളുടെ സ്ഥിതി പറയേണ്ടല്ലോ. കുട്ടികളില്‍ അലര്‍ജിയുണ്ടാവുമ്പോള്‍ അതൊരു കുടുംബ പ്രശ്നമായി തന്നെ മാറുന്നു എന്ന് വേണമെങ്കില്‍ പറയാം. കാരണം കുട്ടികളോടൊപ്പം തന്നെ മാതാപിതാക്കളുടെ ശ്രദ്ധയും ആവശ്യമാണ്. കാരണം കുട്ടികള്‍ അങ്ങനെ അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളോട് വിട്ട് നില്ക്കുകയൊന്നുമില്ല. അപ്പോള്‍ വീട്ടിലെ മുതിര്‍ന്നവര്‍ തന്നെ എല്ലാം ശ്രദ്ധിക്കണം. ഒന്നു ശ്രദ്ധിച്ചാല്‍ കൂട്ടിക്ക് അലര്‍ജി ഉണ്ടാക്കുന്ന ഘടകം ഏതെന്ന് അമ്മയ്ക്ക് തന്നെ മനസ്സിലാവും. ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴാണ് അലര്‍ജി ഉണ്ടാവുന്നതെങ്കില്‍ അത് ഒഴിവാക്കിയാല്‍ മതി. അതു പോലെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും അലര്‍ജിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജി ഉണ്ടാവാനുള്ള സാദ്ധ്യത പതിന്‍മടങ്ങാണ്. കൂട്ടികളില്‍ സാധാരണ കണ്ടു വരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്. അതു കൊണ്ട് അലര്‍ജിയുള്ള കുട്ടികള്‍ പൊടിയുമായി എന്തെങ്കിലും സമ്പര്‍ക്കമുണ്ടാവാനുള്ള സാദ്ധ്യത ഒഴിവാക്കണം. കുട്ടിയുടെ മുറി എപ്പോഴും വൃത്തിയുള്ളതായി സൂക്ഷിക്കുക. ഭിത്തിയില്‍ കലണ്ടര്‍ പെയിന്റിംഗുകള്‍ എന്നിവ തൂക്കിയിടുന്നത് ഒഴിവാക്കുക. വളര്‍ത്തു മൃഗങ്ങളുമായി കുട്ടികള്‍ അധികം ഇടപെടാതെ നോക്കണം. ചര്‍മ്മത്തില്‍ ചൊറിച്ചിലോ, തടിപ്പോ കണ്ടാല്‍ ചര്‍മ്മ രോഗ വിദഗ്ദ്ധനെ കാണിച്ച് ആന്റി അലര്‍ജിക്ക് മരുന്നുകള്‍ നല്‍കേണ്ടതാണ്. കുട്ടികളുടെ ഭക്ഷണത്തില്‍ പ്രതിരോധത്തിനായി വൈറ്റമിന്‍ സി ധാരാളമടങ്ങിയ പഴങ്ങളും മറ്റും ഉള്‍പ്പെടുത്തുക.
ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പദമാണ് കൊളസ്ട്രോള്‍. മലയാളിയുടെ ഉറക്കം കെടുത്തുന്ന ഒന്നാണ് കൊളസ്ട്രോള്‍ എന്നു പറഞ്ഞാല്‍ പോലും തെറ്റില്ല. കൊളസ്ട്രോളിനെ ഇത്രമേല്‍ ഭയപ്പെടേണ്ടതുണ്ടോ? നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ് കൊളസ്ട്രോള്‍. മറ്റെല്ലാ വസ്തുക്കളെയും പോലെ അധികമാകുമ്പോള്‍ മാത്രമാണ് ഇവനും വില്ലനാകുന്നത്.
എന്താണ് കൊളസ്ട്രോള്‍?
മനുഷ്യ കോശങ്ങളിലും രക്തത്തിലും കണ്ടു വരുന്ന ഒരു കൊഴുത്ത പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. ഭക്ഷണത്തിലൂടെയും കരളിലെ ഉത്പാദനത്തിലൂടെയുമാണ് ശരീരത്തില്‍ കൊളസ്ട്രോള്‍ ഉണ്ടാകുന്നത്. കൊളസ്ട്രോള്‍ തന്മാത്രകളെ മൂന്നായി തിരിച്ചിരിക്കുന്നു.
കൊളസ്ട്രോള്‍ എന്ന ബന്ധു.
ഹൃദ്രോഗങ്ങളില്‍ നിന്നും ഹൃദയത്തെ സംരക്ഷിക്കാനും രക്തക്കുഴലുകളില്‍ അടിഞ്ഞു കിടക്കുന്ന ചീത്ത കൊളസ്ട്രോളിനെ അലിയിച്ചു കളയാനും സാന്ദ്രത കൂടിയ എച്ച്.ഡി.എല്ലിനു കഴിയും. ഇത് നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന കോശങ്ങളിലെ വൈദ്യുതിവാഹകപ്രക്രിയക്ക് ചുക്കാന്‍ പിടിക്കുന്നു. വിറ്റാമിന്‍ എ,ഡി,ഇ,കെ തുടങ്ങിയവയുടെ ആഗിരണത്തെ സജീവമാക്കുന്നു. വിവിധയിനം സ്റ്റിറോയിഡ് ഹോര്‍മോണുകളുടേയും ലൈംഗിക ഹോര്‍മോണുകളുടേയും ഉത്പാദനം കൊളസ്ട്രോളില്‍ നിന്നാണ്.
കൊളസ്ട്രോള്‍ വില്ലനാകുന്നത് എങ്ങനെ?
രക്തത്തിലെ കൊളസ്ട്രോളിന്റെ എഴുപതു ശതമാനവും സാന്ദ്രത കുറഞ്ഞ ലിപോ പ്രോട്ടീന്‍ (എല്‍.ഡി.എല്‍) ആണ്. ഓക്സീകരണം സംഭവിച്ച എല്‍.ഡി.എല്‍ അത്യപകടകാരിയാണ്. ഇത് ധമനികളുടെ ഉള്‍പ്പാളികളില്‍ പറ്റിപ്പിടിച്ച് പുറ്റായി വളര്‍ന്ന് ധമനികളുടെ വ്യാസം കുറച്ച് രക്തപ്രവാഹത്തിന് തടസമുണ്ടാക്കുന്നു. അതിരോസ്ക്ളിറോസിസ് എന്നാണിത് അറിയപ്പെടുന്നത്. ഹൃദയധമനികള്‍ അടഞ്ഞുപോകല്‍, പിന്നെ നെഞ്ചുവേദനയും ഹാര്‍ട്ട് അറ്റാക്കും ആണ് അനന്തരഫലം. അതുകൊണ്ടുതന്നെ എന്‍.ഡി.എല്ലിനെ ചീത്ത കൊളസ്ട്രോള്‍ എന്നു വിളിക്കുന്നു.
കുടവയര്‍ ബാഹ്യസൂചന
യാതൊരു ലക്ഷണങ്ങളുമില്ലാതെ നിശ്ശബ്ദമായി, അനേകവര്‍ഷങ്ങള്‍ എടുത്താണ് അതിരോസ്ക്ളിറോസിസ് ആക്രമിക്കുന്നത്. ഇത് കൌമാരത്തില്‍ത്തന്നെ ആരംഭിക്കുന്നു. അദ്ധ്വാനം കൂടിയ ജോലികള്‍ ചെയ്യുമ്പോഴോ വേഗത്തില്‍ നടക്കുമ്പോഴോ വിമ്മിട്ടം അനുഭവപ്പെടുന്നത് കൊഴുപ്പടിയുന്നതിന്റെ ലക്ഷണമാണ്. അന്‍ജൈന എന്നാണ് ഇത് അറിയപ്പെടുന്നത്. കൊഴുപ്പടിയുന്നതിന്റെ ബാഹ്യസൂചനതന്നെയാണ് കുടവയര്‍.
കൊളസ്ട്രോള്‍ നില അറിയുക.
20 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും കൊളസ്ട്രോള്‍ നില പരിശോധിച്ചറിയണം. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ഇത് വേണം. പ്രമേഹം, ബി.പി തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ഇടയ്ക്കിടെ പരിശോധിക്കണം. വിവധതരം കൊളസ്ട്രോളിന്റെ നില പരിശോധിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത് ലിപിഡ് പ്രൊഫൈല്‍ അറിയുകയാണ്.
ചികിത്സിക്കാം, മരുന്നില്ലാതെതന്നെ.
മുന്നുവേണ്ട, മനസ്സുവെച്ചാല്‍ മതി മൂന്നു മാസം കൊണ്ട് കൊളസ്ട്രോള്‍ നിയന്ത്രിക്കാം. ഭക്ഷണനിയന്ത്രണം,വ്യായാമം, ടെന്‍ഷനില്ലാത്ത മനസ്സ് ഇതാണ് ശരിയായ മാര്‍ഗ്ഗം. ഒപ്പം പുകവലിയും മദ്യപാനവും ഒഴിവാക്കുകയും വേണം.
ഭക്ഷണക്രമം:
വ്യായാമം:
ദിവസവും 45 മിനിട്ടുവീതം സ്ഥിരമായി നടക്കുന്നത് അമിതകൊഴുപ്പ് അടിയുന്നത് തടയും. നീന്തല്‍, സൈക്ളിങ് പോലുള്ളവയും നല്ലതാണ്. എങ്കിലും ഡോക്ടറുടെ ഉപദേശപ്രകാരമേ വ്യായാമം തുടങ്ങാവൂ.
ആയുര്‍വേദ ചികിത്സ
പഥ്യം കൃത്യമായി പാലിച്ച് ആയുര്‍വേദ ചികിത്സ നടത്തിയാല്‍ കൊളസ്ട്രോള്‍ തടയാം.വിശപ്പുള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കാന്‍ ആയുര്‍വേദം നിഷ്കര്‍ഷിക്കുന്നു. മരണാദികഷായം, രസോനാദി കഷായം, ഗുല്‍ഗുലുതിക്തതം കഷായം എന്നിവയും വിധിപ്രകാരം കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. ത്രിഫല, മുത്തങ്ങ, മലങ്കാരങ്ക, വേപ്പിന്‍തൊലി,കൊന്നത്തൊലി ഇവ ചൂര്‍ണ്ണമാക്കിയും കഷായമാക്കിയും രോഗിയുടെ ശരീരസ്ഥിതിയനുസരിച്ച് കഴിക്കുക. ഇവ അരച്ച് ലേപനം ചെയ്യുക, വെള്ളം തിളപ്പിച്ച് കുളിക്കുക. എന്നിവയെല്ലാം കൊളസ്ട്രോള്‍ കുറക്കും. ആവശ്യത്തിലധികം ഉറങ്ങാതെ, മുഠക്കമില്ലാതെ വ്യായാമവും ചെയ്യണം.
പാരമ്പര്യവും കൊളസ്ട്രോളും
ആധുനിക മനുഷ്യന്റെ ഭക്ഷണ ലഭ്യതതയിലും, ഭക്ഷണശീലങ്ങളിലും, ജീവിതചര്യയിലും വന്ന അനരോഗ്യകരമായ പ്രവണതകളാണ് രക്തത്തില്‍ കൊളസ്ട്രോള്‍ കൂടുവാനും ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ കൊളസ്ട്രോള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുവാനും ഇടയാക്കിയത്. എന്നാല്‍ കൊഴുപ്പ് കുറഞ്ഞ സസ്യഭക്ഷണം മാത്രം കഴിക്കുന്ന ചിലരിലും രക്തപരിശോധനയില്‍ കൊളസ്ട്രോള്‍ വളരെ കൂടിയിരിക്കുന്നത് പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. ചില ജനിതക വൈകല്യങ്ങള്‍ മൂലമുള്ള പാരമ്പര്യമായ കാരണങ്ങളാവാം ഈ കൂട്ടരില്‍ കൊളസ്ട്രോള്‍ നില അപകടകരമാം വിധം ഉയരുവാന്‍ ഇടയാക്കുന്നത്.
കൊളസ്ട്രോള്‍ റിസപ്റ്ററുകള്‍
രക്തത്തിലെ കൊളസ്ട്രോള്‍ പ്രധാനമായും ഭക്ഷണത്തിലെ കൊഴുപ്പില്‍ നിന്നാണ് ഉണ്ടാകുന്നത്. കരളില്‍ കൊളസ്ട്രോള്‍ ഉത്പാദിപ്പിക്കുന്നതാണ് മറ്റൊരു കാരണം. ഇങ്ങനെയുണ്ടാകുന്ന കൊളസ്ട്രോള്‍ കോശങ്ങളിലെത്തി വിവിധ ശരീരധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണമെങ്കില്‍ കോശങ്ങളുടെ ഉപരിതലത്തില്‍ സാധാരണ കാണുന്ന ഘഉഘ കൊളസ്ട്രോള്‍ റിസപ്റ്ററുകളുടെ സഹായം കൂടിയേ തീരൂ. പാരമ്പര്യമായി കൊളസ്ട്രോള്‍ കൂടിയ വ്യക്തികളില്‍ ചില ജനിതക തകരാറുകള്‍ മൂലം ഈ റിസപ്ടറുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയോ, ചിലരില്‍ തീര്‍ത്തും ഇല്ലാതാകുകയോ ചെയ്യുന്നു. ഇതുമൂലം ഇവരുടെ ശരീരത്തിലെ വിവിധ കോശങ്ങള്‍ക്ക് കൊളസ്ട്രോളിനെ ഉപയോഗിക്കാന്‍ സാധിക്കാതെ വരികയും രക്തത്തില്‍ കൊളസ്ട്രോള്‍ നില അഞ്ചാറുമടങ്ങുവരെ കൂടി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്നു.
ഏകദേശം 500 ല്‍ ഒരാള്‍ക്ക് പാരമ്പര്യമായി കൊളസ്ട്രോള്‍ കൂട്ടുന്ന ജനിതക വൈകല്യമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. LDL റിസപ്ടറുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച രോഗികളില്‍, വളരെ ചെറുപ്രായത്തില്‍ തന്നെ രക്തക്കുഴലുകളില്‍ ചീത്ത കൊളസ്ട്രോളായ LDLകൊളസ്ട്രോള്‍ നില 500 മില്ലിഗ്രാമിന് മുകളില്‍ വരെ ചിലരില്‍ കൂടിയേക്കാം.
രോഗലക്ഷണങ്ങള്‍
രോഗലക്ഷണങ്ങളില്‍ പ്രധാനം സന്ധികള്‍ക്ക് ചുറ്റും സ്നായുക്കളിലും കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന മുഴകളാണ് (Xanthoma). കണ്ണിന് താഴെയും കണ്‍പോളകളിലും കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന മഞ്ഞപ്പാടുകളും (Xanthelasma) ചിലരില്‍ കാണാം. പാരമ്പര്യമായി കൊളസ്ട്രോളിന്റെ ആധിക്യം സംശയിക്കുന്ന സാഹചര്യങ്ങളില്‍ രോഗിയുടെ അടുത്ത ബന്ധുക്കളെയും രക്തപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. രോഗനിര്‍ണ്ണയം ചെറുപ്രായത്തിലേ നടത്തി ശരിയായ ചികിത്സ നല്‍കിയാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒരു പരിധിവരെ തടയുവാന്‍ സാധിക്കും.
രോഗം നിയന്ത്രിക്കാന്‍
ഭക്ഷണക്രമീകരണവും ചിട്ടയായുള്ള വ്യായാമവും കൊളസ്ട്രോള്‍ നില കുറയ്ക്കുവാനാവശ്യമാണ്. കൊളസ്ട്രോളും പൂരിത കൊഴുപ്പും കൂടുതലായടങ്ങിയ മുട്ടയുടെ ഉണ്ണി, പാല്‍, വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, പാമോയില്‍, മൃഗങ്ങളുടെ ഇറച്ചി എന്നിവ കഴിവതും ഒഴിവാക്കണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും ബേക്കറി പലഹാരങ്ങളും ഒഴിവാക്കണം. മത്സ്യം കറിവച്ചു കഴിക്കാം. മീനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 കൊഴുപ്പമ്ളങ്ങള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കും. അപൂരിത കൊഴുപ്പടങ്ങിയ സൂര്യകാന്തി എണ്ണ, നല്ലെണ്ണ, സോയാബീന്‍ എണ്ണ എന്നിവയും നട്സും നിയന്ത്രിച്ച് ഉപയോഗിക്കാം. നാരുകളുടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കണം. ഭക്ഷ്യ നാരുകള്‍ ചെറുകുടലില്‍ കൊളസ്ട്രോളിന്റെ ആഗിരണത്തെ തടഞ്ഞ് കൊളസ്ട്രോള്‍ കുറയ്ക്കും. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നിരോക്സീകാരികള്‍ രക്തധമനികളില്‍ ബ്ളോക്കുണ്ടാക്കുന്ന പ്രക്രിയയായ 'അതറോസ്ക്ളീറോസീസ്' തടഞ്ഞ് ഹൃദയാഘാതവും പക്ഷാഘാതവുമുണ്ടാകുവാനുള്ള സാധ്യതയും കുറയ്ക്കും.
ചിട്ടയായ വ്യായാമം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ അനിവാര്യമാണ്. രാവിലെ അരമണിക്കൂര്‍ ആഴ്ചയില്‍ 5 ദിവസമെങ്കിലും ശരീരമനങ്ങി നടന്നാലെ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. വ്യായാമത്തോടൊപ്പം ദുശ്ശീലങ്ങളായ പുകവലി, അമിതമദ്യപാനം എന്നിവ വര്‍ജ്ജിക്കുകയും വേണം. മനോസംഘര്‍ഷം അകറ്റുന്ന മാര്‍ഗ്ഗങ്ങളായ യോഗ, ധ്യാനം, പ്രാര്‍ത്ഥന, ജീവനകല എന്നിവ അഭ്യസിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുവാന്‍ നല്ലതാണ്. ഇതോടൊപ്പം മിക്ക രോഗികള്‍ക്കും കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്നുകളും തുടര്‍ച്ചയായി കഴിക്കേണ്ടി വന്നേക്കാം.
നൂതന ചികിത്സ.
LDL റിസപ്ടറുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായവരില്‍ മരുന്ന് ചികിത്സ ഫലപ്രദമാകണമെന്നില്ല. ഇക്കൂട്ടരുടെ രക്തത്തിലെ ഹാനികരമായ കൊളസ്ട്രോള്‍ നില നിയന്ത്രിക്കാന്‍ രക്തത്തില്‍ നിന്നും LDL കൊളസ്ട്രോള്‍ മാത്രം വേര്‍തിരിച്ച് കളഞ്ഞ് രക്തം ശുദ്ധീകരിക്കുന്ന ചികിത്സയായ LDL എഫറസിസ് വേണ്ടി വന്നേക്കാം. പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായ കരളിലെ LDL റിസപ്ടറുകള്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെയും ജനിതക ചികിത്സയിലൂടെയും പുന:സ്ഥാപിച്ചും കൊളസ്ട്രോള്‍ നില നിയന്ത്രിച്ചും വിധേയമാക്കാം.
കൊളസ്ട്രോള്‍ വരുതിയിലാക്കാം
കൊളസ്ട്രോള്‍ ചാര്‍ട്ട് ...
പ്രായം, ശരീര സ്ഥിതി, പാരമ്പര്യം എന്നീ ഘടകങ്ങള്‍ ഒരാളില്‍ കൊളസ്ട്രോളിനെ അക്രമകാരിയാക്കുന്നതില്‍ പ്രധാന പങ്കാളികളാകുന്നു. ജീവിത രീതിയും ഭക്ഷണശൈലിയും മാറ്റിയെടുത്താല്‍ കൊളസ്ട്രോള്‍ അപകടകരമല്ലാത്ത തോതിലേക്ക് കൊണ്ടുവരാന്‍ കഴിയും. മനുഷ്യശരീരത്തിലെ ഓരോ ഞരമ്പിലും മാംസപേശിയിലും ധമനികളിലും കൊളസ്ട്രോളിന്റെ സാന്നിദ്ധ്യമുണ്ട്. പക്ഷെ, ഇത് അപകടകരമായ തോതിലെത്തുമ്പോഴാണ് അതീവ ജാഗ്രതയും ശ്രദ്ധയും വേണ്ടത്.
എല്‍ ഡി എല്‍ കൊളസ്ട്രോള്‍
ലിപ്പോ പ്രോട്ടീന്റെ അളവു കുറയുകയും എല്‍ ഡി എല്‍ കൊളസ്ട്രോള്‍ സാന്നിദ്ധ്യം അമിതമായി വര്‍ദ്ധിക്കുകയും ചെയ്യുമ്പോഴാണ് ഹൃദയ ധമനികളുടെ ഭിത്തിയില്‍ മാംസളത കൂടി തുടങ്ങുന്നത്. അപകടത്തിന് ഇടയാക്കുന്ന സ്ഥിതിവിശേഷമാണിത്. ഇതാണ് എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ ക്രമ പട്ടിക.
എല്‍.ഡി.എല്‍. കൊളസ്ട്രോള്‍ ക്രമ പട്ടിക
100 നേക്കാള്‍ കുറവ് |
സുരക്ഷിത നില |
100 - 129 |
സുരക്ഷിത നിലയോടടുത്ത് |
130 - 159 |
ഉയര്‍ന്ന പരിധി |
160 - 189 |
ഉയര്‍ന്ന നില |
190 കൂടുതലും |
വളരെ ഉയര്‍ന്ന നില/അപകടകരം |
എച്ച് ഡി എല്‍ കൊളസ്ട്രോള്‍ ക്രമ പട്ടിക
പ്രായം കൂടുംതോറും എച്ച് ഡി എല്‍ കൊളസ്ട്രോള്‍ സാന്നിദ്ധ്യം ശരീരത്തില്‍ വര്‍ദ്ധിക്കുക സ്വാഭാവികമാണ്. ശരീരത്തില്‍ എച്ച് ഡി എല്‍ അല്ലെങ്കില്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതില്‍ എച്ച് ഡി എല്‍ കൊളസ്ട്രോളിന് പ്രധാന റോളുണ്ട്. പ്രമേഹം, ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലെ രോഗബാധ, പൊണ്ണത്തടി എന്നിവ മൂലം ഹൃദയധമനികളില്‍ തകരാറുണ്ടാകാതിരിക്കാനും പക്ഷപാതവും ഹൃദയാഘാതവും വരാനുള്ള സാധ്യതകള്‍ കുറയ്ക്കുന്നതിനും എച്ച് ഡി എല്ലിന്റെ തോത് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
എച്ച് ഡി എല്‍ കൊളസ്ട്രോള്‍ ക്രമ പട്ടിക
60 ഉം കൂടുതലും |
സുരക്ഷിതം |
40 - 59 |
സുരക്ഷിത നിലയോടടുത്ത് |
40 ല്‍ കുറവ് |
അതീവ ഗുരുതരം |
ട്രിഗ്ളിസെറൈഡ്സ് ക്രമ പട്ടിക
കൊളസ്ട്രോള്‍ അളവ് പരിശോധിക്കുന്നതോടൊപ്പം ട്രിഗ്ളിസെറൈഡ്സിന്റെ തോതും ഒപ്പം പരിശോധിക്കുന്നതാണ് അഭികാമ്യം. ട്രിഗ്ളിസെറൈഡ്സിന്റെ തോത് കൂടുന്നതോടെ ഹൃദയാഘാതത്തിന്റേയും പക്ഷാഘാതത്തിന്റേയും സാധ്യതകള്‍ വര്‍ദ്ധിക്കുന്നു.
ട്രിഗ്ളിസെറൈഡ്സ് ക്രമ പട്ടിക
150 നേ ക്കാള്‍ കുറവ് |
സുരക്ഷിത അവസ്ഥ |
150 - 199 |
സുരക്ഷിത പരിധി |
200 - 499 |
ഉയര്‍ന്ന നില |
240 ഉം കൂടുതലും |
ഏറ്റവും ഉയര്‍ന്ന അവസ്ഥ |
കൊളസ്ട്രോള്‍ ക്രമ പട്ടിക
കുറഞ്ഞ തോതിലുള്ള എല്‍ ഡി എല്‍ നിലനിര്‍ത്തുകയും ഉയര്‍ന്ന തോതിലുള്ള എച്ച് ഡി എല്ലും ആരോഗ്യകരവും സക്രിയവുമായ സാധാരണ ജീവിതം നയിക്കാന്‍ ആവശ്യമാണ്. എല്‍ ഡി എല്ലിന്റെ അമിത സാന്നിദ്ധ്യം ഹൃദയകോശങ്ങളെ രോഗാതുരമാക്കുന്നു. എല്‍ ഡി എല്‍, എച്ച് ഡി എല്‍, വി എല്‍ ഡി എല്‍ എന്നിവ ചേര്‍ന്നാണ് മൊത്തത്തില്‍ കൊളസ്ട്രോള്‍ തോത് കണക്കാക്കുന്നത്.
മൊത്തം കൊളസ്ട്രോള്‍ ക്രമ പട്ടിക
200 നേക്കാള്‍ കുറഞ്ഞത് |
സുരക്ഷിതം |
200 - 239 |
സുരക്ഷിത പരിധി |
240 ഉം കൂടുതലും |
ഉയര്‍ന്ന നില |
കൊളസ്ട്രോള്‍ അനുപാതം
പ്രായാധിഷ്ഠിതമായ കൊളസ്ട്രോല്‍ അനുപാതം തിട്ടപ്പെടുത്താന്‍ സാധ്യമല്ല. അനുപാതം വിവിധ വ്യക്തികളില്‍ അവരവരുടെ ശരീരാവസ്ഥയും രോഗങ്ങളും മറ്റു പ്രശ്നങ്ങളും അടിസ്ഥാനമായി മാറിയിരിക്കും.
അനുകരണീയമായി നിര്‍ദ്ദേശിക്കുന്ന അനുപാതം മൊത്തം കൊളസ്ട്രോളില്‍ എച്ച് ഡി എല്ലിന്റെ പങ്കാംശം ചേര്‍ന്നതാണ്. 3.5:1 ആണ് അനുകരണീയ നില.
എന്നാല്‍ എച്ച് ഡി എല്‍/എല്‍ ഡി എല്‍ ആകട്ടെ 0.4 : 1
കൂടാതെ എല്‍ ഡി എല്‍/എച്ച് ഡി എല്‍ അനുപാതം 2.5:1 ആയി പരിഗണിക്കുന്നു.
കൊളസ്ട്രോള്‍ ക്രമപട്ടിക (Blood Cholesterol Chart)
[കുറഞ്ഞതും കൂടിയതും ഉള്‍പ്പെടെ]
രക്തത്തിലെ കൊളസ്ട്രോള്‍ ക്രമ പട്ടിക |
അനുകരണീയ അളവ് |
അപകടപരിധി |
ഉയര്‍ന്ന പരിധി |
ആകെ കൊസ്ട്രോള്‍ |
<200 |
200 - 240 |
>240 |
ട്രിഗ്ളിസെറൈഡ്സ് |
<150 |
150 - 500 |
>500 |
താഴ്ന്ന സാന്ദ്രതയുള്ള കൊളസ്ട്രോള്‍ |
<130 |
130 - 160 |
>240 |
ഉയര്‍ന്ന സാന്ദ്രതയുള്ള കൊളസ്ട്രോള്‍ |
>50 |
50 - 35 |
<3 |
കൊളസ്ട്രോളിനുള്ള ചീത്തപ്പേര് ഹൃദയരോഗങ്ങളില്‍നിന്നുണ്ടായതാണ്. ഏറ്റവും കൂടുതല്‍ ഹൃദയസ്തംഭനങ്ങള്‍ക്കും ഹൃദയധമനികളിലെ കേടുപാടുകള്‍ക്കും കാരണമാക്കുന്നതുകൊണ്ടാണ് ഇതുണ്ടായത്. ഭക്ഷണത്തില്‍ നിന്നും സ്വാംശീകരിക്കുന്ന അപൂരിത കൊഴുപ്പു കണങ്ങള്‍ രക്തചംക്രമണ കുഴലുകളുടെ ഭിത്തികളില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് പ്രധാന കാരണമാണ്. ഈ പറ്റിപ്പിടിച്ചിരിക്കുന്ന കൊളസ്ട്രോള്‍ തരികള്‍ക്ക് സാന്ദ്രതയും വലുപ്പവും വര്‍ദ്ധിക്കുമ്പോള്‍ രക്തക്കുഴലുകള്‍ ഇടുങ്ങിയതാകുകയും ഹൃദയപ്രവര്‍ത്തനത്തിനാവശ്യമായ രക്തമൊഴുക്കിന് വിഘ്നം സംഭവിക്കുകയും ചെയ്യുന്നു. ഇത് ഹൃദയസ്തംഭനത്തിനും രക്തക്കുഴലുകളുടെ തകരാറുകള്‍ക്കും ശോഷണത്തിനും ഇടയാക്കുമെന്നതാണ് വാസ്തവം. രക്തത്തിലെ കൊളസ്ട്രോള്‍ അളവില്‍ നല്ല കൊളസ്ട്രോളിന്റെ സാമാന്യ അളവുണ്ടെങ്കില്‍ കുഴല്‍ഭിത്തികളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കൊളസ്ട്രോള്‍ തരികളെ ലയിപ്പിച്ച് ചംക്രമണത്തെ സാധാരണ നിലയിലാക്കിക്കൊള്ളും. അപകടകാരിയായ എന്‍ ഡി എല്‍ കൊളസ്ട്രോളാണ് ഹൃദയത്തിന് ഭീഷണി. രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കുകയാണ്
ഈ അപകടകാരിയുടെ മുഖ്യ ദൌത്യങ്ങളിലൊന്ന്. ഇതുമൂലം ഹൃദയാഘാതത്തിന് മുമ്പുണ്ടാകുന്ന അസ്വസ്ഥതകളും ലക്ഷണങ്ങളും കാണുന്നു. ചികിത്സ തക്കസമയത്ത് ലഭ്യമായാല്‍ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമായി. നാല്‍പ്പതു വയസ്സിന്മേല്‍ പ്രായക്കാരില്‍ സാധാരണ കൊളസ്ട്രോള്‍ കൂടുതലായി കാണുന്നു. ഭക്ഷണം, കരളിന്റെ പ്രവര്‍ത്തനം എന്നിവ വഴി വന്നു ചേരുന്ന കൊളസ്ട്രോളിലെ അപൂരിത കൊളസ്ട്രോള്‍ എച്ച് ഡി എല്ലിന്റെ സഹായത്താല്‍ നിര്‍ദോഷമാക്കുന്ന പ്രക്രിയയുടെ തോതില്‍ മാറ്റമുണ്ടാകുമ്പോഴാണ് കൊളസ്ട്രോള്‍ മാരകമായി മാറുന്നത്.
ഹൃദയത്തിന് രക്തമെത്തിക്കുന്ന പ്രത്യേക ധമനികളായ ഹൃദയപേശികുഴലുകളില്‍ കൊഴുപ്പുതരികള്‍ അടിഞ്ഞുകൂടി തടസമുണ്ടാകുമ്പോള്‍ രക്തമൊഴുക്കിന്റെ ക്രമം തെറ്റി, താളം തെറ്റി വേഗത കുറയുന്നു. കൊളസ്ട്രോള്‍ തരികള്‍ ഹൃദയപേശിയുടെ ഉള്‍ഭിത്തികളില്‍ അടിഞ്ഞുചേരുമ്പോള്‍ രക്തത്തിലെ പ്രാണവായുസാന്ദ്രതയുടെ തോത് കുറയുന്നു. ഇത് അസ്വസ്ഥകളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കും. ഇതിനെയാണ് ഹൃദയപേശിക്കുഴലുകളിലെ രോഗബാധയെന്ന് പറയുന്നത്. കൊളസ്ട്രോള്‍ തന്മാത്രകള്‍ വ്യാപകമായി ഏറെ ഭാഗത്ത് രക്തമൊഴുക്കിനെ ബാധിച്ചാല്‍ നെഞ്ചുവേദന/പ്രയാസവും ഉണ്ടാകുന്നു. പ്രാണവായു സമൃദ്ധമായ രക്തം ഹൃദയത്തിന് ലഭിക്കാതെ വരുമ്പോഴാണ് ഇത് ഉണ്ടാകുക. ഇതു ഹൃദയപേശിക്കുഴലുകള്‍ രോഗബാധിതമായെന്നതിന്റെ ലക്ഷണം കൂടിയായിട്ടാണ് കരുതുന്നത്. രക്തധമനികളില്‍ വന്നുകൂടുന്ന കൊളസ്ട്രോള്‍ തന്മാത്രകള്‍ രക്തമൊഴുക്കിനെ തടസ്സപ്പെടുത്തുമ്പോഴാണ് ഹൃദയസ്തംഭനവും അനുബന്ധ രോഗങ്ങളും ഉണ്ടാകുന്നത്. ചിലപ്പോള്‍ രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊളസ്ട്രോള്‍ കണങ്ങള്‍ ഒരു വിസ്ഫോടനത്തിന് കളമൊരുക്കിയേക്കാം. കൊളസ്ട്രോളിന്റെ അളവ് കുറയുമ്പോള്‍ സ്വാഭാവികമായും ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതകളും കുറയുകയാണ്.
എന്നാല്‍, കൊളസ്ട്രോള്‍ കേന്ദ്രീകരണം രക്തക്കുഴലുകളില്‍, ഹൃദയത്തിനോടു നേരിട്ട് ബന്ധപ്പെട്ട കുഴലുകളിലോ സമീപത്തോ ഉള്ളതാകണമെന്നില്ല, ഉണ്ടാകുമ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. രക്തത്തില്‍ കൊളസ്ട്രോള്‍ അമിതമായുണ്ടായാല്‍ ഇത് അതീവ ഗുരുതരാവസ്ഥയാണ്. ഉയര്‍ന്ന കൊളസ്ട്രോള്‍ സാന്നിദ്ധ്യം രക്തത്തിലുള്ളവര്‍ക്ക് ഹൃദയാഘാതവും അനുബന്ധരോഗങ്ങളും ഉണ്ടാകാന്‍ സാധ്യതകള്‍ ഒരുപാടുണ്ട്.
കൊളസ്ട്രോള്‍ കൂടുതല്‍ രക്തത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഈ കൊലയാളിയെ അകറ്റി നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഗൌരവത്തോടെ നടത്തേണ്ടതുണ്ട്. എന്നാല്‍, കൊളസ്ട്രോള്‍ ആക്രമണത്തിന് വിധേയരായവരാകട്ടെ വ്യായാമവും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും മറ്റു ചികിത്സകളും വളരെ കൃത്യതയോടെ തുടര്‍ന്നാല്‍ അപകടാവസ്ഥക്കു പുറത്തു നില്‍ക്കാനാകും. ആധുനിക വൈദ്യശാസ്ത്രം ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്ന മേഖലയിലൊന്നാണിതെന്ന ഓര്‍മ്മയുണ്ടാകുക.
എന്താണ് കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ അപകടകാരിയോ?
ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പദമാണ് കൊളസ്ട്രോള്‍. മലയാളിയെ ഉറക്കം കെടുത്തുന്ന ഒന്നാണ് കൊളസ്ട്രോള്‍ എന്നു പറഞ്ഞാല്‍ പോലും തെറ്റില്ല. കൊളസ്ട്രോളിനെ ഇത്രമേല്‍ ഭയപ്പെടേണ്ടതുണ്ടോ? നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ് കൊളസ്ട്രോള്‍. മറ്റെല്ലാ വസ്തുക്കളെയും പോലെ അധികമാകുമ്പോള്‍ മാത്രമാണ് ഇവനും വില്ലനാകുന്നത്.
എന്താണ് കൊളസ്ട്രോള്‍?
മനുഷ്യ കോശങ്ങളിലും രക്തത്തിലും കണ്ടു വരുന്ന ഒരു കൊഴുത്ത പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. ഭക്ഷണത്തിലൂടെയും കരളിലെ ഉത്പാദനത്തിലൂടെയുമാണ് ശരീരത്തില്‍ കൊളസ്ട്രോള്‍ ഉണ്ടാകുന്നത്. കൊളസ്ട്രോള്‍ തന്മാത്രകളെ മൂന്നായി തിരിച്ചിരിക്കുന്നു.
കൊളസ്ട്രോള്‍ എന്ന ബന്ധു.
ഹൃദ്രോഗങ്ങളില്‍ നിന്നും ഹൃദയത്തെ സംരക്ഷിക്കാനും രക്തക്കുഴലുകളില്‍ അടിഞ്ഞു കിടക്കുന്ന ചീത്ത കൊളസ്ട്രോളിനെ അലിയിച്ചു കളയാനും സാന്ദ്രത കൂടിയ എച്ച്.ഡി.എല്ലിനു കഴിയും. ഇത് നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന കോശങ്ങളിലെ വൈദ്യുതിവാഹകപ്രക്രിയക്ക് ചുക്കാന്‍ പിടിക്കുന്നു. വിറ്റാമിന്‍ എ,ഡി,ഇ,കെ തുടങ്ങിയവയുടെ ആഗിരണത്തെ സജീവമാക്കുന്നു. വിവിധയിനം സ്റ്റിറോയിഡ് ഹോര്‍മോണുകളുടേയും ലൈംഗിക ഹോര്‍മോണുകളുടേയും ഉത്പാദനം കൊളസ്ട്രോളില്‍ നിന്നാണ്.
കൊളസ്ട്രോള്‍ വില്ലനാകുന്നത് എങ്ങനെ?
രക്തത്തിലെ കൊളസ്ട്രോളിന്റെ എഴുപതു ശതമാനവും സാന്ദ്രത കുറഞ്ഞ ലിപോ പ്രോട്ടീന്‍ (എല്‍.ഡി.എല്‍) ആണ്. ഓക്സീകരണം സംഭവിച്ച എല്‍.ഡി.എല്‍ അത്യപകടകാരിയാണ്. ഇത് ധമനികളുടെ ഉള്‍പ്പാളികളില്‍ പറ്റിപ്പിടിച്ച് പുറ്റായി വളര്‍ന്ന് ധമനികളുടെ വ്യാസം കുറച്ച് രക്തപ്രവാഹത്തിന് തടസമുണ്ടാക്കുന്നു. അതിരോസ്ക്ളിറോസിസ് എന്നാണിത് അറിയപ്പെടുന്നത്. ഹൃദയധമനികള്‍ അടഞ്ഞുപോകല്‍, പിന്നെ നെഞ്ചുവേദനയും ഹാര്‍ട്ട് അറ്റാക്കും ആണ് അനന്തരഫലം. അതുകൊണ്ടുതന്നെ എല്‍.ഡി.എല്ലിനെ ചീത്ത കൊളസ്ട്രോള്‍ എന്നു വിളിക്കുന്നു.
കുടവയര്‍ ബാഹ്യസൂചന
യാതൊരു ലക്ഷണങ്ങളുമില്ലാതെ നിശ്ശബ്ദമായി, അനേകവര്‍ഷങ്ങള്‍ എടുത്താണ് അതിരോസ്ക്ളിറോസിസ് ആക്രമിക്കുന്നത്. ഇത് കൌമാരത്തില്‍ത്തന്നെ ആരംഭിക്കുന്നു. അദ്ധ്വാനം കൂടിയ ജോലികള്‍ ചെയ്യുമ്പോഴോ വേഗത്തില്‍ നടക്കുമ്പോഴോ വിമ്മിഷ്ടം അനുഭവപ്പെടുന്നത് കൊഴുപ്പടിയുന്നതിന്റെ ലക്ഷണമാണ്. അന്‍ജൈന എന്നാണ് ഇത് അറിയപ്പെടുന്നത്. കൊഴുപ്പടിയുന്നതിന്റെ ബാഹ്യസൂചനതന്നെയാണ് കുടവയര്‍.
കൊളസ്ട്രോള്‍ നില അറിയുക.
20 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും കൊളസ്ട്രോള്‍ നില പരിശോധിച്ചറിയണം. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ഇത് വേണം. പ്രമേഹം, ബി.പി തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ഇടയ്ക്കിടെ പരിശോധിക്കണം. വിവധതരം കൊളസ്ട്രോളിലെ നില പരിശോധിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത് ലിപിഡ് പ്രൊഫൈല്‍ അറിയുകയാണ്
ചികിത്സിക്കാം, മരുന്നില്ലാതെതന്നെ.
മുന്നുവേണ്ട, മനസ്സുവെച്ചാല്‍ മതി മൂന്നു മാസം കൊണ്ട് കൊളസ്ട്രോള്‍ നിയന്ത്രിക്കാം. ഭക്ഷണനിയന്ത്രണം,വ്യായാമം, ടെന്‍ഷനില്ലാത്ത മനസ്സ് ഇതാണ് ശരിയായ മാര്‍ഗ്ഗം. ഒപ്പം പുകവലിയും മദ്യപാനവും ഒഴിവാക്കുകയും വേണം.
ഭക്ഷണക്രമം:
വ്യായാമം:
ദിവസവും 45 മിനിട്ടുവീതം സ്ഥിരമായി നടക്കുന്നത് അമിതകൊഴുപ്പ് അടിയുന്നത് തടയും. നീന്തല്‍, സൈക്ളിങ് പോലുള്ളവയും നല്ലതാണ്. എങ്കിലും ഡോക്ടറുടെ ഉപദേശപ്രകാരമേ വ്യായാമം തുടങ്ങാവൂ.
GOOD & BAD CHOLESTEROL
കൊളസ്ട്രോള്‍ നല്ലതും ചീത്തയും
എല്ലാ നാണയങ്ങള്‍ക്കും രണ്ടു പുറങ്ങളുണ്ടല്ലൊ. അതുപോലെ തന്നെ വില്ലനെന്ന് പൊതുവെ അറിയപ്പെടുന്ന കൊളസ്ട്രോളിനും രണ്ടു സ്വഭാവമുണ്ട്. നല്ലതും ചീത്തയും. ഹൃദയം ധമനികളെ സംരക്ഷിക്കുന്ന ദൌത്യം നല്ല കൊളസ്ട്രോളിനാണ്. ഹൃദയത്തിലേക്കു പോകുന്ന രക്തകുഴലുകളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു തരികളെ അലിയിച്ചു രക്തമൊഴുക്ക് തടസമില്ലാതെ തുടരാന്‍ നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന സാന്ദ്രത കൂടിയ ലിപോ പ്രോട്ടീന്‍ കൊളസ്ട്രോള്‍ (HDL) സഹായിക്കുന്നു. ഹൃദയത്തിലേക്ക് പ്രവഹിക്കുന്ന രക്തക്കുഴല്‍ ഭിത്തികളില്‍ അടിയുന്ന കൊഴുപ്പുതരികളെ ഇത് ഒഴുക്കിനൊടൊപ്പം തള്ളിവിട്ട് കരളിലെത്തിക്കുന്നു (Liver). പിന്നീട് ഇത് പിത്ത സഞ്ചിയിലൂടെ (Bile) പുറത്തേക്ക് പോകുന്നു. തീരെ കട്ടി കുറഞ്ഞ കൊളസ്ട്രോള്‍ തന്മാത്രകള്‍ (LDL) മുഖ്യ ഹൃദയ കുഴലിന്റെ ഭിത്തികളില്‍ രക്തമൊഴുക്കിന് തടസം വരും വിധത്തില്‍ അടിഞ്ഞു കൂടുന്ന കണങ്ങളെ ഒഴിവാക്കുന്നു. ശരീരത്തില്‍ കട്ടി കൂടിയ കൊളസ്ട്രോളിന്റെ (HDL) തോത് അനുസരിച്ചാണ് ഹൃദയാഘാതമടക്കം വരാന്‍ സാധ്യതകളുള്ളത്. എച്ച് ഡി എല്‍ കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ കൂടുകയാണെങ്കില്‍ അപകട സാധ്യതകള്‍ കുറവാകുന്നു. എന്നാല്‍ എച്ച് ഡി എല്ലിന്റെ സാന്നിദ്ധ്യം കുറഞ്ഞാല്‍ അപകടമാണ്, സൂക്ഷിക്കണമെന്ന് ചുരുക്കം. എച്ച്.ഡി.എല്‍. അളവ് കുറഞ്ഞവരും കൂടിയവരും ഒരേ കുടുംബത്തില്‍ ഉണ്ടാകുന്നത് സാധാരണയാണെങ്കിലും എച്ച് ഡി എല്‍ തോത് കുറഞ്ഞവരുടെ കുടുംബത്തില്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഹൃദയരോഗികളെ കാണാം. ഇത് പാരമ്പര്യമായി തുടരുകയും ചെയ്യും. എന്നാല്‍, എച്ച് ഡി എല്‍ കൊളസ്ട്രോള്‍ സാന്നിദ്ധ്യം കൂടുതലുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് ഹൃദയാഘാതവും അനുബന്ധ രോഗങ്ങളും കുറവാണ് കണ്ടുവരുന്നത്. മാത്രമല്ല, പൊതുവെ ഇവര്‍ ദീര്‍ഘായുസ്സ് ഉള്ളവരുമാകുന്നു എല്‍.ഡി.എല്‍ കൊളസ്ട്രോളിനെ പോലെ തന്നെ എച്ച് ഡി എല്‍ കൊളസ്ട്രോള്‍ വര്‍ദ്ധനക്ക് ജീവിതശൈലി തന്നെയാണ് മുഖ്യ കാരണക്കാരന്‍. പുകവലിക്കുന്നവരിലും ടൈപ്പ് രണ്ട് പ്രമേഹരോഗികളിലും എച്ച് ഡി എല്‍ തോത് തീരെ താണതായിട്ടാണ് കണ്ടുവരുന്നത്. കാര്യമായ കായിക അദ്ധ്വാനമില്ലാത്തതു മൂലം പൊണ്ണത്തടിയുള്ളവരിലും ഇത് പ്രകടമാണ്. പുകവലിക്കാത്തവരിലും ദിനചര്യയില്‍ വ്യായാമം ഉള്‍പ്പെടുത്തിയിട്ടുള്ളവരിലും എച്ച് ഡി എല്‍ ഉയര്‍ന്ന ശതമാനത്തിലുണ്ടാകുന്നു. മെലിഞ്ഞവരിലും എച്ച് ഡി എല്‍ കൊളസ്ട്രോള്‍ കൂടുതലായിരിക്കും. ഈസ്ട്രജന്‍ എച്ച് ഡി എല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഘടകമാണ്. ഇതുകൊണ്ടു തന്നെയാണ് പൊതുവെ സ്ത്രീകളില്‍ ഉയര്‍ന്നതോതില്‍ എച്ച് ഡി എല്‍ കൊളസ്ട്രോള്‍ സാന്നിദ്ധ്യമുള്ളത്.
വളരെ താണ തോതില്‍ എച്ച് ഡി എല്‍ കൊളസ്ട്രോള്‍ ഉള്ളവരിലും മൊത്തത്തില്‍ ഉയര്‍ന്ന എല്‍ ഡി എല്‍ രക്തത്തിലുള്ളവര്‍ക്കും ഹൃദയരോഗസാധ്യതകള്‍ കൂടുതലാണെന്ന് നേരത്തെ പറഞ്ഞല്ലോ. ഇതുകൊണ്ടു തന്നെയാണ് സംയോജിത തോതില്‍ കൊളസ്ട്രോള്‍ നിലയുണ്ടാകുന്നതാണ് നല്ലതെന്ന് വിദഗ്ധ ചികിത്സകരും ഡയറ്റീഷ്യന്മാരും പറയുന്നത്. അതായത് വളരെ താണ തോതില്‍ എച്ച് ഡി എല്‍ കൊളസ്ട്രോള്‍ ഉള്ളവരുടെ ഹൃദയരക്തക്കുഴലുകളിലെ ഭിത്തികളില്‍ കൊഴുപ്പിന്റെ തന്മാത്രകള്‍ അടിഞ്ഞുണ്ടാകുന്ന തടസ്സം (Atherosclerosis) മൂലം രക്തമൊഴുക്ക് നിലയ്ക്കുന്നതും അതീവ ഗുരുതരമായ അവസ്ഥയാണ്. മൊത്തം കൊളസ്ട്രോള്‍ തോത് താഴ്ന്നതും അതില്‍ എച്ച് ഡി എല്ലിന്റെ സാന്നിദ്ധ്യം കൂടുകയും ചെയ്യുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്തായിരിക്കണം എല്‍ ഡി എല്‍, എച്ച് ഡി എല്‍ അനുപാതവും മൊത്തത്തില്‍ കൊളസ്ട്രോള്‍ സാന്നിദ്ധ്യവും? മൊത്തം കൊളസ്ട്രോള്‍ ഘടനയില്‍ എച്ച് ഡി എല്‍ അനുപാതമാണ് രക്തധമനികളുടെ ഭിത്തികളില്‍, കൊഴുപ്പ് അടിയുന്നതും രക്തകുഴല്‍ ദ്വാരവട്ടം കുറയുന്നതുമൂലം രക്തചംക്രമണ തടസ്സവും അനുമാനിക്കാന്‍ ആധാരമാക്കുന്നത്. അനുപാതം കണക്കാക്കുന്നത് മൊത്തം കൊളസ്ട്രോളില്‍നിന്ന് എച്ച് ഡി എല്‍ കൊളസ്ട്രോള്‍ ഹരിച്ചെടുത്താണ്. അനുപാതം കൂടുംതോറും ഹൃദയാഘാത സാധ്യതകളും വര്‍ദ്ധിക്കുന്നു. എന്നാല്‍, അനുപാതം താഴ്ന്നതാകുമ്പോള്‍ അപകടസാധ്യതകളും കുറഞ്ഞിരിക്കും. മൊത്തത്തിലുള്ള കൊളസ്ട്രോള്‍ ഉയര്‍ന്ന തോതിലും എച്ച് ഡി എല്‍ കൊളസ്ട്രോള്‍ കുറവുമാണ് അനുപാത വര്‍ദ്ധനയുണ്ടാക്കുന്നതെങ്കില്‍ ഇതും അപകടകാരിയായ അവസ്ഥയാണ് സൃഷ്ടിക്കുക. അതേ സമയം ഉയര്‍ന്ന എച്ച് ഡി എല്‍ കൊളസ്ട്രോള്‍ സാന്നിദ്ധ്യവും അനുപാതം കുറവുമാണെങ്കില്‍ ഈയവസ്ഥ ആരോഗ്യകരവും അപകടരഹിതവുമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. ശരാശരി അനുപാതം 4.5 ആണ്. എന്നാലിത് 2 അല്ലെങ്കില്‍ 3 (നാലിനേക്കാള്‍ കുറവ്) ആകുന്നതാണ് ഉത്തമ മാതൃക.
എല്‍. ഡി.എല്‍. കൊളസ്ട്രോള്‍ തോത് കുറയ്ക്കുന്നതിനെപ്പറ്റിയും എച്ച് ഡി എല്‍ കൊളസ്ട്രോളിന്റെ പ്രതിപ്രവര്‍ത്തനവും പഠനവും ഗവേഷണവും നടത്തിയ വൈദ്യാസ്ത്രജ്ഞര്‍ക്ക്, ഹൃദയാഘാതത്തിനും ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴല്‍ ഭിത്തികളില്‍ പറ്റിപ്പിടിക്കുന്ന കൊഴുപ്പു തരികളുടെ പരിണാമത്തിനും ഏറെ സ്വാധീനമുണ്ടെന്നാണ് അഭിപ്രായം. എച്ച് ഡി. എല്‍ കൊളസ്ട്രോളിന്റെ നേരിയ വര്‍ദ്ധനപോലും ഹാര്‍ട്ട് അറ്റാക്കിന്റെ ഇടവേളകള്‍ കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. ഓരോ 1 മില്ലിഗ്രാം/ഡി എല്ലിന്റെ വര്‍ദ്ധനയും ഹൃദയപേശികളെ ബാധിക്കുന്ന മാരകരോഗങ്ങളെ രണ്ടു മുതല്‍ നാല് ശതമാനം വരെ അകറ്റി നിര്‍ത്തുന്നു. എച്ച് ഡി എല്‍ കൊളസ്ട്രോള്‍ അളവ് 40 മില്ലിഗ്രാം/ഡി എല്‍ താഴെ അഭികാമ്യമായതല്ല. ഇത് കൂടുതലാക്കാന്‍ വേണ്ടത് ചെയ്യേണ്ടതാണ്.
എങ്ങിനെ എച്ച് ഡി എല്‍ കൊളസ്ട്രോള്‍ കൂടുതലാക്കാം?
പ്രധാനമായും എച്ച് ഡി എല്‍ കൊളസ്ട്രോള്‍ തോത് കൂടുതലാക്കാനായി ആദ്യം ചെയ്യേണ്ടത് ജീവിതശൈലി തന്നെ മാറുകയാണ്. ചികിത്സയുടെ ഒരു പ്രധാന ഭാഗമാണ് ഇതെന്ന് ഓര്‍ക്കണം. ജീവിത രീതിയിലെ മാറ്റം, കൊളസ്ട്രോള്‍ നിയന്ത്രണാധിഷ്ഠിതമായ വ്യതിയാനങ്ങള്‍ വരുത്തിയ ശേഷവും പുരോഗതിയില്ലെങ്കില്‍ മാത്രമേ മരുന്നുകള്‍ക്ക് പിന്നാലെ പോകേണ്ടതുള്ളൂ. കൊളസ്ട്രോള്‍ നിയന്ത്രണത്തിനായി ജീവിതശൈലി തന്നെ മാറ്റിയെടുത്താല്‍ രണ്ടുമൂന്നും മാസങ്ങള്‍ക്കകം വ്യത്യാസം കാണാനാകും - കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാകുകയും ചെയ്യും.
കൊളസ്ട്രോളിന്റെ മരുന്നെഴുതുമ്പോള്‍ ഡോക്ടര്‍മാര്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിച്ചാണ് ഓരോ മരുന്നും കുറിച്ചു നല്‍കുന്നത്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളാണ് ഏറ്റവും കൂടുതലായി പരിഗണിക്കുന്നത്. അമിത കൊളസ്ട്രോള്‍ മൂലം ഉണ്ടായ മാറ്റങ്ങള്‍, അസാധാരണ വ്യതിയാനങ്ങള്‍, ദിനം പ്രതിയുള്ള പ്രവര്‍ത്തനക്ഷമത കുറവ് ഇതെല്ലാം മനസിലാക്കിയതിന് ശേഷമായിരിക്കും മരുന്നുകള്‍ നിര്‍ദ്ദേശിക്കുക. ഒപ്പം വ്യായാമം ചികിത്സയുടെ അവിഭാജ്യ ഘടകമാകുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഇതു സഹായിക്കുക മാത്രമല്ല ശരീരത്തില്‍ സ്വീകരിക്കപ്പെടുന്ന അമിത ഊര്‍ജ്ജവും/കലോറികളും കത്തിച്ചുകളയാന്‍/അലിയിച്ചു കളയാന്‍ കായികാഭ്യാസങ്ങള്‍ക്ക് കഴിയുന്നു.
പുകവലി നിര്‍ത്തുകയാണെങ്കില്‍ എച്ച് ഡി എല്‍ കൊളസ്ട്രോള്‍ നില ഉയരുന്നതിനാല്‍ ഹൃദയാഘാത സാധ്യതകള്‍ ദീര്‍ഘിപ്പിക്കുന്നതായും നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. നിത്യേനയുള്ള മിത മദ്യപാനം (ഒരു പെഗ് ഒരു ദിവസം എന്ന തോതില്‍) എച്ച് ഡി എല്‍ കൊളസ്ട്രോള്‍ സാന്നിദ്ധ്യം കൂട്ടാനുതകുന്നു. അമിത മദ്യപാനം നിരവധി വിപരീതഫലങ്ങള്‍ക്ക് കാരണമാകുമെന്നിരിയ്ക്കെ എച്ച് ഡി എല്‍ കൊളസ്ട്രോളിന്റെ തോതു കുറഞ്ഞാല്‍ അത് കൂടുതലാക്കാനായി മദ്യസേവ, നിലവാരമുള്ള ചികിത്സയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മദ്യപാനംമൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ രോഗിയെ മാത്രമല്ല കുടുംബത്തേയും സമൂഹത്തേയും ബാധിക്കാനിടയുള്ളതുകൊണ്ടാണിത്. ദിനംപ്രതിയെന്നോണം പുതിയ ഔഷധങ്ങള്‍ എല്ലാ വൈദ്യവിഭാഗങ്ങളില്‍നിന്നും വിപണിയിലെത്തുന്നുണ്ട്. ഇവയെല്ലാം ശരീരത്തിലെ എച്ച് ഡി എല്‍ ലെവല്‍ ഉയര്‍ത്തി സെറം ട്രിഗ്ളിസെറൈഡ്സ് (Serum Triglycerides) കുറയ്ക്കാനായിട്ടാണ് ഉപയോഗപ്പെടുത്തുന്നത്.എച്ച് ഡി എല്‍ കൊളസ്ട്രോള്‍ ശരീരത്തില്‍ വര്‍ദ്ധിപ്പിക്കാനായി നിക്കോട്ടിനിക് ആസിഡ് (Nicotinic Acid), ജെംഫിബ്രോസില്‍ (Gemfibrozil), ഈസ്ട്രജന്‍ എന്നിവ അടങ്ങിയ മരുന്നുകളാണ് ഡോക്ടര്‍മാര്‍
ട്രിഗ്ളിസെറൈഡ്
കൊഴുപ്പുള്ള മൂന്ന് അമ്ളങ്ങള്‍ ചേര്‍ന്നുള്ള പദാര്‍ത്ഥമാണ് ട്രിഗ്ളിസെറൈഡ്സ്. കൊളസ്ട്രോളിനെപ്പോലെ ട്രിഗ്ളിസെറൈഡ്സ് ഉണ്ടാകുന്നത് ഭക്ഷണത്തില്‍നിന്നാണ്. അതുമല്ലെങ്കില്‍ കരളിന്റെ പ്രവര്‍ത്തനത്തില്‍നിന്നും ഇത് ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. കൊളസ്ട്രോളിന്റെ ഏകദേശം എല്ലാ സ്വഭാവങ്ങളും ഈ പദാര്‍ത്ഥത്തിനുണ്ട്. രക്തത്തില്‍ ഇത് അലിഞ്ഞു ചേര്‍ന്ന് രക്തചംക്രമണത്തോട് ലയിയ്ക്കണമെങ്കില്‍ ലിപോ പ്രോട്ടീനിന്റെ സങ്കലനം കൂടിയേ തീരു. രക്തത്തില്‍ നിന്നും ട്രിഗ്ളിസെറൈഡ്സിനെ കരള്‍ നീക്കം ചെയ്യുന്നു. ഇത് പിന്നീട് സമന്വയിച്ച് വി എല്‍ ഡി എല്‍ (Very Low Density Lipoprotien) അംശങ്ങളായി തിരിച്ചു രക്തത്തില്‍ കലര്‍ന്ന് ഒഴുകുന്നു.
ട്രിഗ്ളിസെറൈഡ്സ് രക്തത്തില്‍ കൂടുതലായാല്‍ ഹൃദയാഘാതമോ/ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞുണ്ടാകുന്ന പ്രതിസന്ധികള്‍ക്കോ ഉള്ള സാധ്യതകളെപ്പറ്റി ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്രര്‍ക്കിടയില്‍ വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്, എന്നാല്‍, അസാധാരണമാം വിധത്തില്‍ ട്രിഗ്ളിസെറൈഡിന്റെ സാന്നിദ്ധ്യം ഹൃദയത്തിലേക്കുള്ള രക്തവാഹിനികളില്‍ തടസ്സം വരത്തക്ക കൊഴുപ്പു തന്‍മാത്രകള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുകയും രക്തമൊഴുക്ക് തടസ്സപ്പെടുത്തി ഹൃദയസ്തംഭനം ഉണ്ടാകാനും ഇടയുണ്ട്. എന്നാല്‍, അമിത ട്രിഗ്ളിസെറൈഡ്സിന്റെ സാന്നിദ്ധ്യം കൊണ്ടുമാത്രം ഈയ്യവസ്ഥ ഉണ്ടാകുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ട്രിഗ്ളിസെറൈഡ്സിന്റെ സാന്നിദ്ധ്യത്തോടൊപ്പം മറ്റു പല ഘടകങ്ങളും ചേര്‍ന്നാലാണ് അപകടകരമായ അവസ്ഥയുണ്ടാകുന്നത്. പൊണ്ണത്തടി, എച്ച് ഡി എല്‍ കൊളസ്ട്രോളിന്റെ തോതില്‍ കുറവ്, ഇന്‍സുലിന്‍ പ്രതിരോധത്തിന്റെ ദുര്‍ബലത, പ്രമേഹ നിയന്ത്രണത്തിലെ അപാകതകള്‍, എല്‍ ഡി എല്‍ കൊളസ്ട്രോളിന്റെ കൂടി സാന്ദ്രത, കൊളസ്ട്രോള്‍ ചെറു തന്മാത്രകളുടെ സാന്നിദ്ധ്യം എന്നിവയൊക്കെ രക്തക്കുഴലുകളില്‍ ചംക്രമണ തടസ്സം സൃഷ്ട്രിക്കുന്ന അവസ്ഥയ്ക്കു കാരണമാക്കുന്നു.
ലിപ്പോ പ്രോട്ടീന്‍
മനുഷ്യശരീരത്തില്‍ അടങ്ങിയിട്ടുള്ള അപൂരിത പദാര്‍ത്ഥമാണ് ലിപോ പ്രോട്ടീന്‍. ഇത് രക്തത്തില്‍ കൊളസ്ട്രോളിനൊപ്പം കൂട്ടുകൂടുന്നു. ട്രിഗ്ളിസെറൈഡ്സിനെപോലെയും കൊളസ്ട്രോളിനെപോലെയും ഇത് രക്തത്തിലെ ജലാംശത്തോടൊപ്പം (Plasma) ഒഴുകിക്കൊണ്ടിരിക്കുന്നു. ലിപിഡുകളെ രക്തചംക്രമണത്തില്‍ ചേര്‍ക്കാനായി, ഇവയെ പ്രോട്ടീനുകളുമായി ചേര്‍ത്ത് രക്ത ജലാംശത്തില്‍ അലിയിച്ചു ചേര്‍ക്കേണ്ടതുണ്ട്. ഇതിനായിട്ടുള്ള പ്രോട്ടീനുകളെ അപോലിപോ പ്രോട്ടീന്‍സ് എന്നാണ് പറയുക. അപോലിപോ പ്രോട്ടീനുകളും ലിപിഡുകളും ചേര്‍ന്നതാണ് ലിപോ പ്രോട്ടീന്‍സ് എന്നറിയപ്പെടുന്ന അപൂരിത മാംസ്യം (മാംസ്യത്തിന്റെ അനേക രൂപങ്ങളില്‍ ഒന്നു മാത്രം). അറിയപ്പെടുന്ന ഈ അപൂരിത മാംസ്യങ്ങളില്‍ ഒന്ന് എല്‍ ഡി എല്ലും മറ്റൊന്ന് എച്ച് ഡി എല്ലുമാണ്. ആശങ്കാജനകമായൊരു ഘടകം കൂടി, ലിപോ പ്രോട്ടീനില്‍ അടങ്ങിയിരിക്കുന്നത്,
രക്തകുഴലുകളില്‍ രക്തം കട്ടയാക്കുന്ന 'പ്ളാസ്മിനോജ'ന്റേതിനു തുല്യമായ പദാര്‍ത്ഥം കൂടിയുണ്ടെന്നതാണ്. പ്ളാസ്മിനോജന്‍ രക്തവാഹിനികളിലെ തടസങ്ങളും കട്ടപിടിക്കലും അലിയിച്ചു കളയുന്ന പദാര്‍ത്ഥമാണ്. ലിപോപ്രോട്ടീന്‍ സാന്നിദ്ധ്യം കൂടുതലുള്ള ഒരാള്‍ക്ക് ഹൃദയാഘാതമുണ്ടായാല്‍ ജീവന്‍ രക്ഷിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. പ്രതിരോധ കോശങ്ങളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടാന്‍ സഹായകരമാകുക വഴി രക്തചംക്രമണക്കുഴലുകള്‍ ഇടുങ്ങിയതാക്കി പ്രവാഹം തടസ്സപ്പെടുത്തി ഹൃദയസ്തംഭന സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. ലിപിഡ് പ്രോട്ടീന്‍ അളവ് ശരീരത്തില്‍ 30 മില്ലിഗ്രാം/ഡി എല്‍ ആണെങ്കില്‍ നോര്‍മലായിട്ടാണ് കണക്കാക്കുന്നത്.
ഹൃദ്രോഗം സ്ഥിരീകരിയ്ക്കപ്പെട്ടീട്ടുണ്ടെങ്കില്‍ ലിപിഡ് പ്രോട്ടീന്‍സിന്റെ അളവ് പരിശോധിക്കുന്നതു നല്ലതാണ്. ഹൃദയ രോഗ പാരമ്പര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതു തന്നെയാണ്. രക്തത്തില്‍ നിന്നും ലിപിഡ് പ്രോട്ടീന്റെ അളവ് കുറയ്ക്കാനും നിയന്ത്രിക്കാനുമുള്ള ചികിത്സകളും മരുന്നുകളും ഉണ്ടെങ്കില്‍ ഇതെല്ലാം പരിമിതമായ ഫലങ്ങളെ നല്‍കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ലിപോ പ്രോട്ടീന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഇതിന്റെ പ്രതിഫലനങ്ങളെപ്പറ്റിയും ഗവേഷണങ്ങള്‍ ഇപ്പോഴും നടന്നു വരികയാണ്. ഇനിയും അധികമൊന്നും ഈ പദാര്‍ത്ഥത്തെപ്പറ്റി ശാസ്ത്രലോകത്തിന് കാര്യമായ അറിവ് ലഭിച്ചിട്ടില്ല. ലിപോ പ്രോട്ടീനിന്റെ അളവ് രക്തത്തില്‍ വര്‍ദ്ധിച്ചാല്‍ ഇത് നീക്കം ചെയ്യാനുള്ള ചികിത്സകള്‍ പരിമിതമാണ്. ഇപ്പോള്‍ നിലവിലുള്ള ഫലപ്രദമെന്ന് അവകാശപ്പെടുന്ന ചികിത്സ ലിപോ പ്രോട്ടീനെ രക്തത്തില്‍ നിന്നും അരിച്ചെടുക്കുകയെന്ന പ്രക്രിയയാണ്. ഇത് വളരെ വ്യാപകമായിട്ടില്ലാത്തതിനാല്‍ സാധാരണക്കാര്‍ക്ക് അപ്രാപ്ത്യമാണ്. രക്തത്തില്‍ കലര്‍ന്നിരിക്കുന്ന അപൂരിത പദാര്‍ത്ഥമായ ലിപോ പ്രോട്ടീനെ യന്ത്രസഹായത്താല്‍ അരിച്ചെടുക്കുന്ന സംവിധാനമുള്ള ആശുപത്രികള്‍ കേരളത്തില്‍ കുറവാണ്. ഡയാലിസീസിനു തുല്യമായ പ്രക്രിയയാണ് ഈ യന്ത്രം ചെയ്യുന്നത്. ലിപോ പ്രോട്ടീന്‍ കുറയ്ക്കാനായിട്ടുള്ള മരുന്നു പ്രയോഗങ്ങളും കുറവാണ്. നിലവിലുള്ള മരന്നുകള്‍ മൂലം ഹൃദയം, വൃക്കകള്‍, കരള്‍ എന്നിവയ്ക്ക് പരോക്ഷമായോ നേരിട്ടോ അപകടമുണ്ടാകുന്ന, പരിക്കേല്‍ക്കുന്ന അവസ്ഥയുണ്ടാകാതിരിക്കാനുള്ള മരുന്നുകളാണ് ഡോക്ടര്‍മാര്‍ നല്‍കി വരുന്നത്.
മരുന്നും നിയന്ത്രണങ്ങളും
കൊളസ്ട്രോള്‍ കുറയ്ക്കാനായി ചിട്ടയായൊരു ജീവിത ശൈലിയാണ് മരുന്നുകള്‍ക്കൊപ്പം രോഗിക്ക് ആവശ്യമായിട്ടുള്ളത്. എല്‍ ഡി എല്‍ കൊളസ്ട്രോള്‍ ജീവിത ശൈലിയിലൂടെ കുറയ്ക്കാനാകുന്നു. അമിതവണ്ണം കുറയ്ക്കാന്‍ വ്യായാമങ്ങള്‍ ചെയ്യണം. പൂരിത കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞ ഭക്ഷണവും ശീലിക്കേണ്ടതുണ്ട്. ജീവിതശൈലി മാറ്റത്തിലൂടെ എല്‍ ഡി എല്‍ കൊളസ്ട്രോള്‍ നിയന്ത്രണവിധേയമായില്ലെങ്കില്‍ മരുന്നുകള്‍ ആവശ്യമായി വരുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനായി ഏറ്റവും ഫലപ്രദമായ മരുന്നുകളെ സ്റാറ്റിന്‍സ് എന്നാണ് അറിയപ്പെടുന്നത്. എല്‍ ഡി എല്‍ കുറയ്ക്കാനായി നിക്കോട്ടിക് ആസിഡ് (Niacin), ജെംഫിബ്രോസില്‍ (Lopid) പോലെയുള്ള ഫൈബ്രേറ്റ്സും കൊളസ്ട്രിറാമി (choleslyramine)നെപോലെ റെസിഡിന്‍സുകളും മരുന്നായി ഉപയോഗിക്കുന്നുണ്ട്. ശരീരത്തില്‍ എത്രത്തോളമാണ് കൊളസ്ട്രോളിന്റെ സാധാരണ അളവെന്നൊന്ന് ഇല്ല. എന്നാല്‍, സാധാരണ ഗതിയില്‍, രക്തത്തിലെ കൊളസ്ട്രോള്‍ അളവ് കുറഞ്ഞിരുന്നാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യതകള്‍ കുറയുമെന്നാണ് അനുമാനം. പൊതുവെയുള്ള ധാരണ ഇതാണെങ്കിലും ഇതിനു വിപരീതമായിട്ടും സംഭവിക്കാറുണ്ട് ചിലരില്‍.
കൊളസ്ട്രോളിന്റെ ആധിക്യമുള്ളവര്‍ പരമ പ്രധാനമായി ഓര്‍ത്തിരിക്കേണ്ടത് വ്യായാമമാണ്. ഇത് നിയന്ത്രിക്കാനുള്ള അല്ലെങ്കില്‍ കുറയ്ക്കാനുള്ള ഒറ്റമൂലി തന്നെയാണ് ഇത്. ദിവസവും 30 മുതല്‍ 45 മിനിറ്റുവരെ വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പലവിധത്തിലുള്ള ഗുണങ്ങള്‍ ആരോഗ്യപരമായി ലഭ്യമാകുന്നു. കൊളസ്ട്രോള്‍ നിയന്ത്രണവിധേയമാകുക മാത്രമല്ല ഇതുകൊണ്ട് ശരീരത്തിനുള്ള ഗുണഗണങ്ങള്‍ നിരവധിയുണ്ട്. രക്തചംക്രമണം കൂടുക വഴി ശരീരപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാകുന്നു. മാത്രമോ, രക്തസമര്‍ദ്ദം കുറയുന്നു. പ്രമേഹമുള്ളവര്‍ക്കാണെങ്കില്‍ ആശ്വാസമുണ്ടാകും. പക്ഷാഘാതമോ തളര്‍ച്ചകളോ ബാധിക്കാനുള്ള സാധ്യതകള്‍ കുറയുന്നു. ഹൃദയാഘാതമുണ്ടാകാനുള്ള അവസരത്തിന് തടയിടുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് കൊളസ്ട്രോളിന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, വ്യായാമം ചെയ്യണമെന്ന് തുടരെതുടരെ ഓര്‍മ്മപ്പെടുത്തുന്നത്. വ്യായാമം ഫലപ്രദമാകാതെ വരുമ്പോള്‍ മാത്രമേ കടുത്ത മരുന്നു പ്രയോഗത്തിന് ഡോക്ടര്‍മാര്‍ മുതിരുകയുള്ളു. കൊളസ്ട്രോള്‍ ബാധിതര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:
അതീവ അപകടസ്ഥിതി കൈവന്നിരിക്കുന്ന കൊളസ്ട്രോള്‍ ബാധിതര്‍ ചികിത്സകൊണ്ടും വ്യായാമങ്ങള്‍ മൂലവും അളവ് 100 മില്ലിഗ്രാം/ഡി എല്‍ നിരക്കിലാക്കാന്‍ ശ്രമിക്കണം. എന്നാല്‍, ഇത്തരക്കാരുടെ കൊളസ്ട്രോള്‍ 70 മില്ലിഗ്രാം/ഡി എല്‍ ആക്കാനായി സ്റാറ്റിന്‍സുകള്‍ ഉപയോഗപ്പെടുത്താമെന്നും നിര്‍ദ്ദേശിക്കുന്നു. അതീവ അപകടകരമായ നിലയില്‍ കൊളസ്ട്രോള്‍ സാന്നിദ്ധ്യമുണ്ടെങ്കില്‍ ഹൃദയാഘാത സാധ്യതകള്‍ വളരെ ഉയര്‍ന്നതായിരിക്കും. ഇതൊഴിവാക്കാനുള്ള തീവ്രശ്രമമാണ് ആവശ്യമായിട്ടുള്ളത്.
ജീവിത ശൈലിയില്‍ സമൂല മാറ്റമുണ്ടാകുക. ഗുരുതരാവസ്ഥകള്‍ ഒഴിവാക്കാന്‍ ഇതു സഹായകരമാണ്. പൊണ്ണത്തടി, മേലനങ്ങായ്മ, അഥവാ കായികാദ്ധ്വാനക്കുറവ്, എച്ച് ഡി എല്‍ കൊളസ്ട്രോളിന്റെ കുറഞ്ഞ അളവ്, രക്തത്തില്‍ ട്രിഗ്ളിസെറൈഡ്സിന്റെ വര്‍ദ്ധന, മെറ്റാബൊളിക് സിന്‍ഡ്രം തുടങ്ങിയവ അതീവ ഗുരുതരാവസ്ഥയിലാണെന്നതിന്റെ ലക്ഷണങ്ങളും പ്രകടമായ തെളിവുകളുമാണ്. ഇതുകൊണ്ടുതന്നെ മസ്തിഷ്ക്ക/ഹൃദയാഘാത സാധ്യതകള്‍ മറ്റുള്ളവരേക്കാള്‍ പതിന്മടങ്ങാണ്.
അതീവ ഗുരുതര നിലയില്‍ അകപ്പെട്ട കൊളസ്ട്രോള്‍ ബാധിതര്‍ക്ക് എല്‍ ഡി എല്‍ കുറയ്ക്കാന്‍, മരുന്നുകള്‍ നല്‍കുമ്പോള്‍ വളരെ ഫലപ്രദമായി 30 മുതല്‍ 40 ശതമാനം വരെ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാകണം.
അതീവ അപകടകരമായ അവസ്ഥയിലുള്ള കൊളസ്ട്രോള്‍ ബാധിതര്‍ക്കായി ഡോക്ടര്‍മാര്‍ നിക്കോട്ടിനിക്ക് ആസിഡിന്റേയും സ്റാറ്റിന്‍ ഉള്‍പ്പെട്ട ഫൈബ്രേറ്റ് സമ്മിശ്ര മരുന്നുകളോ ആണ് സാധാരണ നിലക്ക് നിര്‍ദ്ദേശിക്കാറ്. എച്ച് ഡി എല്‍ കൊളസ്ട്രോള്‍ അളവ് കൂട്ടാനും ട്രിഗ്ളിസെറൈസ്ഡ് കുറയ്ക്കാനും നിക്കോട്ടിക് ആസിഡും ഫൈബ്രോറ്റ്സും അടങ്ങിയ മരുന്നുകളാണ് സ്റാറ്റിനേക്കാള്‍ ഫലപ്രദമെന്നാണ് അനുഭവം.
കൊളസ്ട്രോള്‍ അളവ് കുറയ്ക്കുന്നതില്‍ പ്രായവ്യത്യാസത്തെ പരിഗണിക്കേണ്ടതില്ല. കാരണം, എല്‍ ഡി എല്‍ കൊളസ്ട്രോളിന്റെ തോതില്‍ കുറവുണ്ടായാല്‍ അത് ഏതു പ്രായക്കാര്‍ക്കും നല്ലതു തന്നെയാണ്. ജീവിതശൈലിയില്‍ മാറ്റം വരുത്തി ആരോഗ്യകരമായ തോതില്‍ കൊഴുപ്പ് ശരീരത്തില്‍ നിലനിര്‍ത്തുന്നതിനായി പ്രായപരിതിയോ, പരിമിതിയോ ഇല്ല. എപ്പോഴും മുന്‍ക്കരുതലുകള്‍ നല്ലതാണല്ലോ. നെയ്യേറിയതുകൊണ്ട് അപ്പം മോശമാകില്ലെന്ന് പഴമൊഴി ഇവിടെ പ്രസക്തമാകുന്നു. പ്രായമേറെയായവര്‍ക്ക് അമിത കൊളസ്ട്രോള്‍ കരളിനേയും വൃക്കയേയും ദോഷകരമായി ബാധിക്കാന്‍ ഇടയുള്ളതിനാല്‍ ഇതു തടയുന്നതിനുള്ള മരുന്നുകളും ഒപ്പം നല്‍കേണ്ടതുണ്ട്. സ്റാറ്റിന്‍സുമായി ഒത്തുചേരാത്ത ചില മരുന്നുകള്‍ ചിലപ്പോള്‍ പ്രതികൂലമായ ഫലങ്ങല്‍ക്ക് കാരണമാക്കുന്നു. അത്തരം മരുന്നുകള്‍, പരസ്പരം വിപരീത ഫലമുളവാക്കുന്നത് ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ പരമാവുധി ശ്രമിക്കുന്നു.
ഹൃദയാഘാതവും അമിത രക്തസമ്മര്‍ദ്ദവുമായി കടുത്ത ബന്ധമാണുള്ളത്. ഒട്ടുമിക്ക രക്തസമ്മര്‍ക്കാരിലും ഹൃദയാഘാതമോ, ഹൃദ്രോഗമോ കണ്ടുവരുന്നു. ഹൃദയത്തിലെത്തുന്ന രക്തത്തിന്റെ അളവ് കുറയ്ക്കുക മാത്രമല്ല രക്തസമ്മര്‍ദ്ദ തോത് ഉയരുമ്പോള്‍ ഉണ്ടാകുന്നത്, രക്തത്തില്‍ ആവശ്യമായ പ്രാണവായുവും ഇല്ലാതെ വരുന്നു. രക്തപ്രവാഹിനിക്കുഴലുകളുടെ സങ്കോചവും തകരാറുമൊക്കെയാകാം ഇതിന് കാരണമെങ്കിലും അത്യന്തികമായി ഇത് നേരെ ബാധിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ്. ഓരോ ഹൃദയമിടിപ്പിനിടയ്ക്കും ശേഷവും രക്തസമ്മര്‍ദ്ദ തോത് വ്യത്യസ്ഥമായിരിക്കും. ഈ വ്യത്യസ്ഥത മാറ്റത്തിന് വിധേയമാകുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. രക്തസമ്മര്‍ദ്ദ വര്‍ദ്ധനയോ, കുറവോ ഉണ്ടാകാനുള്ള സാധ്യതകള്‍ കണ്ടെത്തി ചികിത്സയക്കും വൈദ്യസഹായത്തിനും അമാന്തിക്കരുത്.
പ്രായം കൂടുംതോറും രക്തസമ്മര്‍ദ്ദ തോത് കൂടിവരാനുള്ള സാധ്യതകളുണ്ട്. ആര്‍ട്ടറികള്‍ സങ്കോചിക്കുക, ഹൃദയമിടിപ്പ് വേഗത കൂടുക, വൃക്ക രോഗം, തൈറോയിഡ് രോഗം, ഉറക്കക്കുറവ് എന്നിവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള കാരണങ്ങളാണ്. ജലദോഷ നിവാരണത്തിനും ആസ്തമയ്ക്കുമുള്ള മരുന്നുകള്‍ കഴിച്ചാലും ചിലര്‍ക്ക് രക്തസമ്മര്‍ദ്ദം കൂടുന്നതായി കണ്ടുവരുന്നു. ചില സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചാലും ഗര്‍ഭിണിയായാലും ഹോര്‍മോണ്‍ ചികിത്സകള്‍ നടക്കുമ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നു. എന്തു തന്നെയായാലും രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തചംക്രമണക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്. ഏതെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാക്കുന്നു. പലപ്പോഴും ഇതിന്റെ കാരണങ്ങള്‍ അറിയാറില്ല. അതിരക്ത സമ്മര്‍ദ്ദം ചികിത്സിച്ച് പൂര്‍ണ്ണമായി മാറ്റിയെടുക്കാന്‍ കഴിയില്ലെങ്കിലും ഇതിനെ തടയാനും നിയന്ത്രിതമാക്കാനും വൈദ്യസഹായത്താല്‍ സാധ്യമാണ്. ഹൃദയാഘാതത്തിനും ഹൃദ്രോഗത്തിനും അമിത രക്തസമ്മര്‍ദ്ദം പ്രധാന കാരണക്കാരനാണ്.
ഹൃദയാഘാതം അകറ്റി നിര്‍ത്താന്‍ രക്തസമ്മര്‍ദ്ദ തോത് സാധാരണ നിലയിലാക്കുകയാണ് പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന്. രക്ത സമ്മര്‍ദ്ദം ഉയരാതിരിക്കാന്‍ പുകവലി നിയന്ത്രിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം അമിത ശരീരഭാരം കുറയ്ക്കുകയും കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രമേഹരോഗികള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകുകയും ഇതുവഴി ഹൃദയാഘാതത്തിന് ഇടയാക്കുകയും ചെയ്യുന്നു. ദേഹാദ്ധ്വാനക്കാര്‍ക്ക് പൊതുവെ അതി രക്തസമ്മര്‍ദ്ദം അപൂര്‍വ്വമായിട്ടേ കാണാറുള്ളു. വ്യായാമം ചെയ്താല്‍ രക്തസമ്മര്‍ദ്ദത്തെ പിടിച്ച പിടിയാല്‍ നിര്‍ത്താമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
ഹൃദയാഘാതത്തിന് അമിത രക്തസമ്മര്‍ദ്ദം ഇടയാക്കുന്നതുപോലെ, ഹൃദ്രോഗത്തിന്റെ ഒരു ലക്ഷണമായിട്ടും അമിത രക്തസമ്മര്‍ദ്ദ തോതിനെ പരിഗണിക്കുന്നുണ്ട് വൈദ്യശാസ്ത്രം. എന്നു കരുതി രക്തസമ്മര്‍ദ്ദമുണ്ടായാല്‍, കൂടിയാല്‍ ഉടന്‍ തന്നെ ഹൃദയാഘാതമുണ്ടാകുമെന്ന ധാരണവേണ്ട. രക്തസമ്മര്‍ദ്ദത്തിന്റെ കാരണങ്ങള്‍ മറ്റു പലതുമാകാനിടയുള്ളതിനാല്‍ ശരിയായ രോഗനിര്‍ണ്ണയത്തിനുശേഷം മാത്രമേ അനന്തര നടപടികളുടെ ആവശ്യമുള്ളു. ആന്തരിക ആവയവങ്ങളുടെ തകരാറുകള്‍ മൂലവും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാം.ഹൃദയ പേശികളുടെ ക്ഷയം മൂലം ഹൃദയത്തിന് ആവശ്യമുള്ളത്ര രക്തം പമ്പുചെയ്യാന്‍ സാധിക്കാതെ വരുന്നത് പേശികളെ നിഷ്ക്രിയമാക്കുകയോ മൃതപ്രായത്തിലെത്തിക്കുകയോ ചെയ്യുന്നു. ഇത് മിക്കവാറും ഹൃദയാഘാതത്തിന് ശേഷമുണ്ടാകുന്ന സ്ഥിതിവിശേഷമായിട്ടാണ് കണ്ടുവരുന്നത്. ഇയ്യൊരവസ്ഥയിലും അമിത രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തുന്നു. മാത്രമല്ല, ചിലതരം മരുന്നുകള്‍ കഴിച്ചാല്‍, ഹൃദയത്തിനേല്‍ക്കുന്ന ഒരുതരം 'വിഷബാധ'മൂലവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദ നില രേഖപ്പെടുത്തുമെന്നാണ് വിദഗ്ദരായ ഭിഷഗ്വരന്മാര്‍ പറയുന്നത്.
പ്രായമായവരിലാണ് രക്തസമ്മര്‍ദ്ദ തോത് വര്‍ദ്ധിയ്ക്കുന്നതെന്നിരിക്കെ, രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവുമായുള്ള അടുത്ത ബന്ധവും ഈ പ്രായക്കാരിലാണ് ഏറേയും കാണപ്പെടുന്നത്.
താഴ്ന്ന രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും
താഴ്ന്ന രക്തസമ്മര്‍ദ്ദ തോതും ഹൃദയാഘാതത്തിന് കാരണമാക്കുന്നുണ്ട്. എന്നാല്‍, ഇത് അമിത രക്തസമ്മര്‍ദ്ദത്താല്‍ ഹൃദയാഘാതമുണ്ടാക്കുന്നതിനേക്കാള്‍ കുറഞ്ഞ തോതിലാണെന്നു മാത്രം. ഹൃദയത്തില്‍ പ്രാണവായുവും രക്തവും ആവശ്യത്തിനു ലഭിക്കാതെ വരുമ്പോഴാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമെങ്കില്‍ ഹൃദയത്തില്‍ ആവശ്യത്തിലധികം ചെന്നെത്തുമ്പോഴുണ്ടാകുന്ന അവസ്ഥയില്‍ രക്തസമ്മര്‍ദ്ദതോത് ഗണ്യമായി കുറയാനിടയാകുന്നു. ഇത് നീണ്ടകാലം നിലനിന്നാല്‍ ഹൃദയാഘാതമുണ്ടാകുമെന്നാണ് വൈദ്യശാസ്ത്രജ്ഞര്‍ സമര്‍ത്ഥിക്കുന്നത്. ഹൃദയപേശികളില്‍ അണുബാധ, ചിലതരം വൈറസുകളുടെ കടന്നുകയറ്റം, ഹൃദയവാള്‍വുകള്‍ രോഗബാധ എന്നിവയെക്കെയുമായി രക്തസമ്മര്‍ദ്ദം ബന്ധപ്പെട്ടതാണ്. എന്നു കരുതി രക്തസമ്മര്‍ദ്ദം കുറഞ്ഞതായാലും കൂടിയതായാലും അത് ഹൃദ്രോഗലക്ഷണമായി, പരിപൂര്‍ണ്ണമായി വിലയിരുത്തേണ്ടതില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.
ചിലതരം മരുന്നുകള്‍ കഴിക്കുമ്പോള്‍, പ്രത്യേകിച്ച് ഹൃദ്രോഗത്തിനും ഹൃദയാഘാതാനന്തരവും കഴിക്കുന്ന മരുന്നുകള്‍ രോഗിയുടെ രക്തസമ്മര്‍ദ്ദത്തെ കൂടുതല്‍ താഴ്ത്താനുള്ള സാധ്യതകളുണ്ട്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ സാധാരണയില്‍ കൂടുതലാക്കുന്ന ചില മരുന്നുകള്‍ ഹൃദ്രോഗികളില്‍ സമ്മര്‍ദ്ദനില കുറയ്ക്കുകയും ഇത് അതീവ ഗുരുതരമാകുകയും ചെയ്യുന്നതായി കണ്ടുവരുന്നു. ഇതിനുപുറമെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഉപയോഗപ്പെടുത്തുന്ന മരുന്നുകള്‍ രക്തസമ്മര്‍ദ്ദം തീരെ കുറയ്ക്കുന്നതായും കണ്ടുവരുന്നുണ്ട്. എന്തു തന്നെയായാലും രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധങ്ങള്‍ നിഷേധിക്കാനാകാത്തതാണ്. ഹൃദയാഘാതത്തെ അകറ്റി നിര്‍ത്താന്‍ ഒരുപായമെന്ന നിലയില്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുക.
ഹൃദയാഘാത കാരണങ്ങളില്‍ ഒന്നായ, ആര്‍ട്ടറികളിലെ തടസ്സങ്ങള്‍ രക്തസമ്മര്‍ദ്ദവുമായി നേരിട്ട് ബന്ധമുള്ളതാണ്. ഇതുണ്ടാകുന്നത് കൊഴുപ്പുതരികള്‍ കട്ടയായി ഹൃദയത്തിലേക്ക് പ്രവഹിക്കുന്ന ധമനികളുടെ ഭിത്തികളില്‍ പറ്റിപ്പിടിച്ച് ഒഴുക്കിനെ കുറയ്ക്കുന്നതു മൂലമാണ്. അതുമല്ലെങ്കില്‍ രക്തമാത്രകള്‍ കൂട്ടിപ്പിടിച്ച് രക്തവാഹിനികളിലൂടെ സഞ്ചരിച്ച് ഹൃദയത്തിനകത്ത് കടക്കുന്നതിനുമുന്നെ കുഴലുകളെ പിളര്‍ത്തുന്നു. ഇതോടെ, രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുക സ്വാഭാവികം. യാഥാര്‍ത്ഥ്യത്തില്‍ ഇങ്ങിനെയുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ മുഖ്യ ഉത്തരവാദിത്വം രക്തസമ്മര്‍ദ്ദത്തിനാണ്.
രക്തസമ്മര്‍ദ്ദത്തിന് ഹൃദയാഘാതവുമായിട്ടുള്ള ബന്ധം കൊളസ്ട്രോള്‍, പ്രമേഹം, വൃക്കരോഗം എന്നിവയുമായിട്ടുള്ളതിനേക്കാള്‍ കൂടുതലോ, കുറവോ ആണെന്ന് പറയാനാകില്ലെങ്കിലും, ഒരു കാര്യം വ്യക്തമാണ് - രക്തസമ്മര്‍ദ്ദം മൂലം പ്രത്യേകിച്ച് അതീവ വര്‍ദ്ധിത രക്തസമ്മര്‍ദ്ദമാണ് ഹൃദയാഘാതത്തിന്റെ വലിയ കാരണക്കാരില്‍ ഒന്ന്. പ്രത്യേകിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും ഹൃദ്രോഗവുമൊക്കെ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നിരിയ്ക്കെ നമ്മുടെ ഭക്ഷണശീലങ്ങളും ജീവിതശൈലിയുമൊക്കെ ആരോഗ്യകരമായ രീതിയില്‍ പുനര്‍ക്രമീകരിക്കേണ്ടതുണ്ട്.
റെഡിമെയ്ഡ് ഭക്ഷണങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും ആവുന്നത്ര അകറ്റുകയാണ് പ്രധാനമായും അനുവര്‍ത്തിക്കേണ്ടത്. ഇതിന് പുറമെ ശരീരത്തിന് വ്യായാമം ലഭിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, പാക്കറ്റുകളില്‍ വില്‍പ്പനയ്ക്കെത്തുന്ന പ്രത്യേകിച്ച് എണ്ണയില്‍ വറുത്തെടുക്കുന്ന ലഘുഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതുമെല്ലാം രക്തസമ്മര്‍ദ്ദത്തേയും അതുവഴിയുള്ള ഹൃദ്രോഗങ്ങളേയും ആഘാതങ്ങളേയും ഒരു പരിധിവരെ അകറ്റാന്‍ പര്യാപ്തമാണ്.
വിനയാകുന്ന താഴ്ന്ന രക്തസമ്മര്‍ദ്ദം
അമിത രക്തസമ്മര്‍ദ്ദത്തെപോലെ തന്നെ അപകടകാരിയാണ് തീരെ താണ രക്തസമ്മര്‍ദ്ദ തോതും. ഓരോ ഹൃദയമിടിപ്പിനു മുമ്പും ശേഷവും രക്തത്തിന്റെ സമ്മര്‍ദ്ദം സാധാരണ തോതില്‍ നിന്നും കുറഞ്ഞ്, അപര്യാപ്തമാകുമ്പോഴാണ് തീരെ താണ രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്. തലച്ചോറ്, ഹൃദയം, ശരീരത്തിന്റെ മറ്റ് അവയവങ്ങള്‍ എന്നിവയ്ക്കൊന്നും വേണ്ടത്ര രക്തം ലഭിക്കുന്നില്ലെന്നതാണ്ഇതിന്റെ അര്‍ത്ഥം. ചിലരില്‍ അനുഭവപ്പെടുന്ന താണ രക്തസമ്മര്‍ദ്ദതോത് മറ്റു ചിലരില്‍ നോര്‍മലായിരിക്കാം. അതായത്, ചിലര്‍ക്ക് അനുഭവപ്പെടുന്ന താണ തോതിലെ രക്തസമ്മര്‍ദ്ദ നില പ്രശ്നങ്ങളുണ്ടാക്കണമെന്നില്ല, ഇത് മറ്റു ചിലര്‍ക്ക്പ്രശ്നങ്ങളുണ്ടാക്കുമെങ്കിലും. സാധാരണ നിലയില്‍ നിന്നും രക്തസമ്മര്‍ദ്ദം ഉയരുന്നത് എന്തുകൊണ്ടാണെന്നതിന്റെ അടിസ്ഥാനത്തിലാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. സാധാരണ നിലക്ക് 90/60 എം എം എച്ച് ജി (മില്ലി മീറ്റേഴ്സ് ഓഫ് മെര്‍ക്കുറി) മുതല്‍ 130/80 വരെയുള്ള രക്തസമ്മര്‍ദ്ദം നോര്‍മലില്‍പ്പെടുന്നു. എന്നാല്‍ ഇതിന്‍നിന്നും ശ്രദ്ധേയമായ തോതില്‍ ഉയര്‍ന്നാല്‍, 20 എം എം എച്ച് ജിയായാലും, ചിലരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. തീരെ താണ രക്തസമ്മര്‍ദ്ദത്തിന് പല കാരണങ്ങളുമുണ്ട്. മദ്യം, ആകാംക്ഷകുറയ്ക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍, മാനസിക പിരിമുറുക്കത്തെ കുറക്കാനുള്ള ചികിത്സ, ഹൃദ്രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍, ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍, വേദന സംഹാരികള്‍ എന്നിവയും രക്തസമ്മര്‍ദ്ദതോത് മാറ്റി മറിയ്ക്കുന്നതിന് സഹായകരമാകുന്നുണ്ട്. രക്തസമ്മര്‍ദ്ദം തീരെ താഴുന്നത് എന്തുകൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത് ഇടയ്ക്കിടെ പരിശോധനകള്‍ക്ക് വിധേയമാക്കിയാണ്. വല്ലപ്പോഴുമൊരിക്കല്‍ രക്തസമ്മര്‍ദ്ദനില താണെന്ന് കരുതി ഇതൊരു അപാകതയോ, പ്രശ്നമോ, രോഗമോ, ആയി കരുതാനാകുകയില്ലല്ലോ?ശരീരോഷ്മാവ്, ഹൃദയസ്പന്ദനം, ശ്വസനം, രക്തസമ്മര്‍ദ്ദം ഇതെല്ലാം പലവട്ടം പരിശോധിച്ചുകൊണ്ടിരിക്കണം. ഇതിനായി ആശുപത്രിയില്‍ കുറച്ചുനാളുകള്‍ കിടക്കാനായിരിക്കും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്.
രക്തസമ്മര്‍ദ്ദത്തില്‍ അതീവ കുറവുണ്ടാകുമ്പോള്‍ വൈദ്യസഹായം തേടുന്നതാണ് നല്ലത്. താണ രക്തസമ്മര്‍ദ്ദം അബോധാവസ്ഥയിലാക്കും. താഴ്ന്ന രക്ത സമ്മര്‍ദം മറ്റു പല അസുഖങ്ങള്‍ക്കും കാരണമായിത്തീരുകയും ചെയ്യും.രക്തസമ്മര്‍ദ്ദം കുറഞ്ഞ് ഒരു രോഗാവസ്ഥയിലാണോ എന്നറിയാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.ചില ലക്ഷണങ്ങള്‍ ഇതാണ്.
ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ ഡോക്ടറുടെ ചികിത്സകള്‍ തേടുകയാണ് വേണ്ടത്. തീരെ താണ രക്തസമ്മര്‍ദ്ദവും മാരകമാകുന്നതാണ്.
കൂടുതല്‍ നേരം നില്‍ക്കുന്നത് രക്തസമ്മര്‍ദ്ദ നിരക്ക് കുറഞ്ഞവര്‍ക്ക് യോജിച്ചതല്ല. കാരണം, ഇവര്‍ തലചുറ്റി വീഴാന്‍ സാധ്യതയുണ്ട്. മദ്യപാനം ഇത്തരക്കാര്‍ തീര്‍ത്തും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, വെള്ളം ധാരാളം കുടിക്കാനാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. കിടപ്പില്‍ നിന്നോ, ഇരിപ്പില്‍ നിന്നോ സാവധാനത്തില്‍ മാത്രം എണീക്കുക. പെട്ടെന്ന് ധൃതിപിടിച്ചുള്ള എണീപ്പ് തലക്കറക്കത്തിനിടയാക്കുകയും വീഴ്ചക്ക് കാരണമാകുകയും ചെയ്യുന്നു. ഇറുക്കമുള്ള മുറുക്കമുള്ള കാലുറകള്‍ ധരിക്കുന്നത് നല്ലതാണ്. ഇത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു.
ശരീരത്തില്‍ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൂട്ടാനുമുള്ള സ്വാഭാവിക പ്രക്രിയയുണ്ട്. ആര്‍ട്ടറികളുടെ ഭിത്തികള്‍ക്ക് സമ്മര്‍ദ്ദം വിവേചിച്ചറിയാനുള്ള കഴിവുണ്ട്. ധമനികള്‍, കിഡ്നി, ആര്‍ട്ടറികള്‍ എന്നിവയില്‍ എന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ രക്തപ്രവാഹത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളും മാറ്റങ്ങളും ഭിത്തികളിലുള്ള വിവേചിനികള്‍ ഹൃദയത്തെ അറിയിക്കും. ഇതുപോലെ തന്നെ സമ്മര്‍ദ്ദ വര്‍ദ്ധനയും കുറവും എല്ലാം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ പലവിധ മാര്‍ഗ്ഗങ്ങളുമുണ്ട്. ആര്‍ട്ടറികളിലേക്ക് ഹൃദയം പമ്പു ചെയ്യുന്ന രക്തത്തിന്റെ അളവ് കൂട്ടാനും കുറയ്ക്കാനും കഴിയും; ധമനികളില്‍ ഉള്‍ക്കൊള്ളാവുന്ന രക്തത്തിന്റെ അളവിലും വ്യത്യസ്ഥത കൈവരിക്കാനാകും. ഹൃദയത്തിന് മിടിപ്പ് കൂടുതല്‍ തവണയാക്കാനും ഇതുവഴി കൂടുതല്‍ രക്തം പുറന്തള്ളാനും കഴിയുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ രക്തമൊഴുക്ക് വര്‍ദ്ധിപ്പിക്കുകയും സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യുന്നു. ധമനികള്‍ വികസിക്കുകയും ചുരുങ്ങുകയുമാകാം. ധമനികള്‍ വികസിക്കുമ്പോള്‍, ധമനികളില്‍ കൂടുതല്‍ രക്തം തങ്ങുകയും കുറച്ചു രക്തം മാത്രം ആര്‍ട്ടറികളിലേക്ക് ഹൃദയം എത്തിക്കുകയും ചെയ്യുന്നു. ഇതിനര്‍ത്ഥം ഹൃദയം കുറച്ചു രക്തം മാത്രം പമ്പുചെയ്യുന്നു; ഇതോടെ രക്തസമ്മര്‍ദ്ദം കുറയുന്നു. മറിച്ചും സംഭവിക്കുമ്പോഴാണ് അമിത രക്തസമ്മര്‍ദ്ദമുണ്ടാകുന്നതും. അതായത്, ധമനികള്‍ ചുരുങ്ങുമ്പോള്‍ രക്തം തങ്ങി നില്‍ക്കുന്നത് കുറയുകയും ഹൃദയത്തിലേക്ക് കൂടുതല്‍ രക്തമെത്തുമ്പോഴുമാണ് രക്തസമ്മര്‍ദ്ദ തോത് വര്‍ദ്ധിക്കുന്നത്. ആര്‍ട്ടറികള്‍ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദ തോതനുസരിച്ച് വൃക്കകള്‍ പ്രതികരിക്കും - മൂത്രത്തിന്റെ അളവ് കൂട്ടിയും കുറച്ചും. മൂത്രം അടിസ്ഥാനപരമായി ജലമാണ്, രക്തത്തില്‍ നിന്നും വേര്‍ തിരിച്ചെടുക്കുന്നത്. കിഡ്നികള്‍ കൂടുതല്‍ മൂത്രത്തെ ഉല്പാദിപ്പിക്കുമ്പോള്‍ ആര്‍ട്ടറികളിലുള്ള രക്തത്തിന്റെ അളവ് കുറയുന്നു. ഇതും രക്തസമ്മര്‍ദ്ദ തോത് താണു പോകാനുള്ള കാരണങ്ങളില്‍ ഒന്നാണ്. വൃക്കകള്‍ കുറഞ്ഞ അളവിലാണ് മൂത്രത്തെ പുറന്തള്ളുന്നതെങ്കില്‍, ആര്‍ട്ടറികളിലും മറ്റു രക്തധമനികളിലും രക്തത്തിന്റെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നു, കൂടുതല്‍ അളവില്‍. ഇത് രക്തസമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുവാന്‍ പര്യാപ്തമാണ്. മൂത്രത്തിന്റെ ഉല്‍പാദനത്തിലൂടെയുള്ള മാറ്റം സാവകാശത്തിലാണെന്നതുകൊണ്ട് ഇതിന്റെ പ്രതിഫലനവും മണിക്കൂറുകള്‍ക്ക് ശേഷമായിരിക്കും മനസ്സിലാക്കാനാകുന്നത്.
ഹൃദയം രക്തത്തെ ആര്‍ട്ടറികളിലേക്ക് ഒഴുക്കുന്നതിന്റെ അളവില്‍ ഉണ്ടാകുന്ന മാറ്റമനുസരിച്ചുള്ള രക്തസമ്മര്‍ദ്ദ കുറവും കൂടലും പെട്ടെന്ന് ദൃശ്യമാകുന്ന പ്രക്രിയയാണ്. ഉദാഹരണം, വയറിനുള്ളിലെ വൃണമോ, മുറിവോ മൂലം ആര്‍ട്ടറികളിലും മറ്റും രക്തമെത്തുന്നത് കുറഞ്ഞാല്‍ രക്തസമ്മര്‍ദ്ദില്‍ കുറവുണ്ടാകുന്നു. രക്തത്തിന്റെ അളവ് കുറയുമ്പോഴും സമ്മര്‍ദ്ദത്തില്‍ വ്യത്യാസമുണ്ടാകുമ്പോഴും ശരീരം ഇത് പെട്ടെന്ന്, പരിഹരിക്കാന്‍ ശ്രമിക്കുക പതിവാണ്. ഹൃദയ സ്പന്ദനത്തിന്റെ തോത് വര്‍ദ്ധിപ്പിച്ച് സങ്കോചിക്കാന്‍ നിര്‍ബന്ധിതമാകുന്നതോടെ ഹൃദയത്തില്‍ കൂടുതല്‍ രക്തം പ്രവേശിക്കാന്‍ ഇടയാകും. നാഡികളാണെങ്കില്‍ ഇടുങ്ങിയതാകുകയും ഹൃദയത്തിലേക്ക് പമ്പ് ചെയ്യാനായി കൂടുതല്‍ രക്തമെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുക സ്വാഭാവികം. ഇതോടെ കിഡ്നിയിലേക്കുള്ള രക്തപ്രവാഹം കുറയുന്നു; ഇതുമൂലം മൂത്ര ഉല്പാദനം പരമിതപ്പെടുകയും നാഡികളിലും ആര്‍ട്ടറികളിലും രക്തമെത്തുന്ന തോത് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആര്‍ട്ടറികള്‍ സങ്കോചിച്ച് രക്തമൊഴുക്ക് പ്രതിരോധിക്കാന്‍ ശ്രമം നടക്കും. ഈ അനുരൂപീകരണ പ്രതികരണങ്ങള്‍ രക്തസമ്മര്‍ദ്ദത്തെ സാധാരണ നിലയിലാക്കുന്നു; രക്ത നഷ്ടം വളരെ അധികമാണെങ്കില്‍ ഇത് മറിച്ചാകുമെന്നും ഓര്‍ക്കുക.
താഴ്ന്ന രക്തസമ്മര്‍ദ്ദ തോത് നല്ലതാണോ?
താഴ്ന്ന രക്തസമ്മര്‍ദ്ദം പക്ഷാഘാതം, വൃക്ക രോഗങ്ങള്‍,ഹൃദ്രോഗങ്ങള്‍ എന്നിവക്കുള്ള സാധ്യതകള്‍ കുറയ്ക്കുന്നു. കായിക താരങ്ങള്‍, മുടങ്ങാതെ വ്യായാമം ചെയ്യുന്നവര്‍, ശരീരഭാരം കൂടാതെ സൂക്ഷിക്കുന്നവര്‍, മദ്യപിക്കാത്തവര്‍ എന്നിവര്‍ക്കെല്ലാം താഴ്ന്ന രക്തസമ്മര്‍ദ്ദത്തിന് സാധ്യതകളുണ്ട്. ഒരു പരിധിവരെ താണ രക്തസമ്മര്‍ദ്ദതോത് സൂക്ഷിക്കുന്നത് നല്ലതാണെന്ന പക്ഷക്കാരാണ് വിദഗ്ദരായ ഭിഷഗ്വരന്മാര്‍. എന്നാല്‍, ശരീരത്തിനോ ആന്തരാവയവങ്ങള്‍ക്കോ കേടുപാടോ, പരിക്കുകളോ വരത്തക്കവിധം രക്തസമ്മര്‍ദ്ദ തോത് കുറയാതെ സൂക്ഷിക്കേണ്ടതുമാണ്. എന്തായാലും,രക്തസമ്മര്‍ദ്ദം ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പാക്കുകയാണ് നല്ലത്, താഴ്ന്നതായാലും ഉയര്‍ന്നതായാലും രക്തസമ്മര്‍ദ്ദത്തിന്റെ അവസ്ഥ അറിയേണ്ടതുണ്ട്.
ആന്തരീകാവയവങ്ങള്‍ക്കും മറ്റും വേണ്ടത്ര രക്തം എത്താത്തവിധത്തില്‍ സമ്മര്‍ദ്ദതോത് കുറഞ്ഞാല്‍ അവയവങ്ങള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കില്ല. ഇത് താല്‍ക്കാലികമോ,സ്ഥിരമോ ആയ കേടുപാടുകള്‍ അവയവങ്ങള്‍ക്ക് ഉണ്ടാക്കുന്നു. ഉദാഹരണം : തലച്ചോറിലേക്ക് വേണ്ടത്ര രക്തമെത്താതെ വരുമ്പോള്‍ പ്രാണവായുവിന്റെ സാന്നിദ്ധ്യവും തീര്‍ത്തും പ്രവര്‍ത്തനങ്ങള്‍ അപ്രാപ്ത്യമാക്കും. തലക്ക് കനം കുറവ്, തലചുറ്റല്‍, മയക്കം എന്നിവ ഇതിനാല്‍ അനുഭവപ്പെടുന്നു. ഇരിപ്പില്‍ നിന്നോ കിടപ്പില്‍ നിന്നോ പെട്ടെന്ന് എണീക്കുമ്പോള്‍ ഒരു നിമിഷം രക്തസമ്മര്‍ദ്ദം കുറയുന്നത് മനസിലാക്കാവുന്നതാണ്. എണീറ്റ് നില്‍ക്കുമ്പോള്‍ ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. എണീറ്റ് നില്‍ക്കുമ്പോള്‍ ശരീരത്തിന്റെ കീഴ്ഭാഗത്തെ രക്തസമ്മര്‍ദ്ദ തോത് ക്രമപ്പെടുത്തുകയാണ്, രക്തസമ്മര്‍ദ്ദം കുറയാനുള്ള കാരണവും മറ്റൊന്നല്ല. താഴ്ന്ന രക്തസമ്മര്‍ദ്ദമുള്ള ആളാണെങ്കില്‍, പെട്ടെന്നുള്ള എണീറ്റു നില്‍പ്പ് കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നയിക്കും. പെട്ടെന്ന്,രക്തസമ്മര്‍ദ്ദം വീണ്ടു കുറയുന്നു. താഴ്ന്ന രക്തസമ്മര്‍ദ്ദത്താല്‍ അനുഭവപ്പെടുന്ന തലചുറ്റല്‍, തലക്ക് കനം കുറയല്‍, എണീറ്റു നില്‍ക്കുമ്പോള്‍ കുഴയല്‍ എന്നീ ലക്ഷണങ്ങള്‍ കാണുന്ന സമ്മര്‍ദ്ദത്തെ ഓര്‍ത്തോസ്റാറ്റിക് ഹൈപ്പോടെന്‍ഷന്‍ (orthostatic hypotension) എന്നാണ് പറയുക.
ഹൃദയധമനികളിലേക്ക് രക്തമെത്തിക്കുന്ന നാഡികളില്‍ ആവശ്യത്തിനുള്ള രക്തസമ്മര്‍ദ്ദം ഇല്ലാതെ വന്നാല്‍ നെഞ്ചുവേദനയോ ഹൃദയാഘാതമോ വന്നേക്കാം. പ്രവര്‍ത്തനക്ഷമതക്ക് ആവശ്യമായ രക്തം ലഭിച്ചില്ലെങ്കില്‍ വൃക്കകള്‍ക്ക് ശരിയായ വിധത്തില്‍ മാലിന്യങ്ങളെ പുറത്തുവിടാനാകുകയില്ല. ഇതോടെ രക്തത്തില്‍ മൂത്രലവണത്തിന്റേയും മറ്റും സാന്നിദ്ധ്യം തീരെ താഴ്ന്ന രക്തസമ്മര്‍ദ്ദത്തിലെത്തിച്ച് വൃക്കകള്‍, ശ്വസകോശം, കരള്‍, ഹൃദയം,തലച്ചോര്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ നിലപ്പിച്ച് മരണം വരെ സംഭവിക്കാന്‍ കാരണമാകുന്നു.
താഴ്ന്ന രക്തസമ്മര്‍ദ്ദം നിര്‍ണ്ണയിക്കല്‍
രക്തസമ്മര്‍ദ്ദതോത് താഴ്ന്ന തോതിലാണോ എന്നറിയാന്‍ സാധാരണയായി രക്തസമ്മര്‍ദ്ദം അളക്കുന്നതുപോലെ തന്നെയാണ് പരിശോധിക്കുന്നത് പക്ഷെ, ഇത് അളക്കുന്നത്, രോഗിയെ കിടത്തിയും അതുപോലെ തന്നെ എണീറ്റ് നിര്‍ത്തിയും സമ്മര്‍ദ്ദം പരിശോധിച്ചാണ്. ആരോഗ്യമുള്ളവരില്‍ ക്ഷീണം, തളര്‍ച്ച, തലചുറ്റല്‍,കുഴച്ചില്‍ എന്നിവയെല്ലാം താഴ്ന്ന രക്തസമ്മര്‍ദ്ദക്കാര്‍ക്ക് ഉണ്ടാകുന്നു. ഹൃദയാഘാതശേഷവും താഴ്ന്ന രക്തസമ്മര്‍ദ്ദതോത് കണ്ടേക്കാം. രക്തസമ്മര്‍ദ്ദം തീരെ താഴ്ന്നവരെ എണീറ്റ് നിര്‍ത്തി മര്‍ദ്ദം പരിശോധിച്ചാല്‍ തോത് കുറഞ്ഞിരിക്കുന്നതു കാണാം. എന്നാല്‍ കിടന്നാണ് അളക്കുന്നതെങ്കില്‍ മറിച്ചും. ഹൃദയമിടിപ്പിന്റെ വേഗതയും കൂടുന്നതായി കണ്ടുവരന്നു. താഴ്ന്ന രക്തസമ്മര്‍ദ്ദ ബാധയുണ്ടെന്ന് കണ്ടുപിടിച്ചാല്‍ പിന്നെ ഇതിന്റെ കാരണമാണ് അന്വേഷിക്കേണ്ടത്. ചിലപ്പോള്‍ കാരണങ്ങള്‍ വളരെ വ്യക്തമായി പെട്ടെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകാറില്ല. ചിലപ്പോള്‍ അമിതമായി രക്തനഷ്ടം ഉണ്ടായതിനാലാകാം. അതുമല്ലെങ്കില്‍ എക്സറേ എടുക്കുമ്പോള്‍ ഉപയോഗിക്കുന്ന മരുന്നില്‍ ഐഡിന്‍ ചേര്‍ന്നിട്ടുള്ളതുകൊണ്ടാകാനും സാധ്യതയുണ്ട്. ഈ രണ്ടു കാരണങ്ങളുമല്ലെങ്കില്‍ ശരിയായ പരിശോധനകള്‍ക്ക് വിധേയമാക്കിയാലെ തീരെ താഴ്ന്ന രക്തസമ്മര്‍ദ്ദക്കാരെ തിരിച്ചറിയാനാകു.
കടപ്പാട് :crynikith.blogspot.in
അവസാനം പരിഷ്കരിച്ചത് : 6/28/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കാരണങ്ങളും പരിഹാരങ്ങളും
അപ്പൻഡിസൈറ്റിസ് - വിവരങ്ങൾ