രോഗലക്ഷണങ്ങളിലുള്ള സാമ്യത്താല്‍ ചിക്കന്‍പോക്സായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നൊരു രോഗമാണ് ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസ്. പേര് സൂചിപ്പിക്കും പോലെ തന്നെ കയ്യിലേയും, കാലിലേയും, വായിലേയും, തൊലിയെയാണിത് ബാധിക്കുന്നത്. പൈകോര്‍ണവൈറിഡെ ഫാമിലിയില്‍പ്പെട്ട കോക്സാകി വൈറസുകളും, എന്റീറോ വൈറസുകളുമാണ് രോഗകാരികള്‍. കൂടുതലായും പത്തുവയസ്സിനു താഴെയുള്ള കുട്ടികളിലാണിത് കണ്ടുവരുന്നത്. രോഗിയുടെ ഉമിനീര്‍, മലം, മൂക്കിള എന്നിവയിലൂടെ മറ്റൊരാള്‍ക്ക് രോഗം പകരുന്നു.
രോഗിയുടെ പുറമെയുള്ള ലക്ഷണങ്ങളിലൂടെത്തന്നെ രോഗനിര്‍ണ്ണയം നടത്താവുന്നതാണ്. വൈറസുകളെ കണ്ടെത്താന്‍ മലം പരിശോധന, Th roat swab തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.
സാധാരണ, മറ്റൊരു ചികിത്സയും കൂടാതെത്തന്നെ 7-10 ദിവസത്തിനുള്ളില്‍ രോഗം ഭേദമാകുന്നതാണ്. എന്നാല്‍ കൃത്യമായ ചികിത്സയുടെ അഭാവം രോഗത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും, ഹൃദയത്തെയും, നാഡീവ്യവസ്ഥയേയും ദോഷകരമായി ബാധിക്കാനിടയാക്കുകയും ചെയ്യുന്നു.
എളുപ്പത്തില്‍ പകര്‍ന്നു പിടിക്കുന്ന രോഗമായതിനാല്‍ ശരിയായ രീതിയിലുള്ള പ്രതിരോധമാര്‍ഗ്ഗങ്ങള്‍ അതിപ്രധാനമാണ്.
അവസാനം പരിഷ്കരിച്ചത് : 10/24/2019