വരിസെല്ല എന്നും അറിയപ്പെടുന്ന ചിക്കൻപോക്സ് വളരെ വേഗം പകരുന്ന ഒരു വൈറസ് അണുബാധയാണ്. വരിസെല്ല സോസ്റ്റർ വൈറസ് ആണ് കുട്ടികളിലും യുവാക്കളിലും ചിക്കൻപോക്സിനു കാരണമാകുന്നത്. ഒരിക്കൽ അണുബാധ ഭേദമായ ശേഷം വൈറസ് വീണ്ടും പ്രവർത്തനനിരതമാവുകയാണെങ്കിൽ, ഷിങ്കിൽസ് (ഹെർപ്സ് സോസ്റ്റർ), ഹെർപ്സ് തുടങ്ങിയ അണുബാധകൾക്ക് കാരണമായേക്കാം. മിതശീതോഷ്ണ കാലാവസ്ഥയിലായിരിക്കും വരിസെല്ല സോസ്റ്റർ വൈറസ് ബാധ സാധാരണമാകുന്നത്.
ഭൂരിഭാഗം കേസുകളിലും ലഘുവായ തോതിലായിരിക്കും അണുബാധ ഉണ്ടാകുന്നത്. എന്നാൽ, ദുർബലമായ പ്രതിരോധശേഷിയുള്ളവരിൽ ഇത് ഗുരുതരമായേക്കാം. പ്രതിരോധ കുത്തിവയ്പാണ് ചിക്കൻപോക്സ് പ്രതിരോധിക്കുന്നതിനുള്ള മികച്ച മാർഗം. പ്രതിരോധ കുത്തിവയ്പുകൾ സാധാരണമാകുന്നതിനു മുമ്പ് ചിക്കൻപോക്സ് ബാധ കൂടുതലായിരുന്നു എന്നത് ശ്രദ്ധേയമാണ്. മുമ്പ് വന്നിട്ടില്ലാത്തവർക്കും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലാത്തവർക്കും എപ്പോൾ വേണമെങ്കിലും ചിക്കൻപോക്സ് ബാധിക്കാം.
വരിസെല്ല സോസ്റ്റർ വൈറസ് ബാധ മൂലം ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും ഉണ്ടാകുന്നു. അണുബാധയേറ്റവരുമായുള്ള സമ്പർക്കത്തിലൂടെ ഇത് പകരാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഉച്ഛ്വസിക്കുമ്പോഴും മറ്റും പുമേ തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധയുള്ള സ്രവങ്ങൾ സ്പർശിക്കുന്നതിലൂടെയും വൈറസ് പകരുന്നു. ഇന്ത്യയിൽ കൊച്ചു കുട്ടികളിൽ ചിക്കൻപോക്സ് ബാധ മൂലമുള്ള മരണ നിരക്ക് 2/100,000 ആണ്. ഗർഭിണിയായിരിക്കുമ്പോൾ വൈറസ് ബാധയുണ്ടാകുന്നത് അമ്മയ്ക്കും കുഞ്ഞിനും അതീവ ഗുരുതരമായ അവസ്ഥയ്ക്ക് കാരണമായേക്കാം.
വരിസെല്ല സോസ്റ്റർ വൈറസ് ആണ് ചിക്കൻ പോക്സിനും മുതിർന്നവരിൽ ഷിങ്കിൽസിനും കാരണമാകുന്നത്. ചിക്കൻപോക്സുകളിലെ കുമിളകളിൽ നിന്നുള്ള ദ്രവങ്ങളിൽ നിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. ചിക്കൻപോക്സ് ബാധിച്ച കുട്ടികളെ കുമിളകൾ വറ്റി ഉണങ്ങുന്നതു വരെ സ്കൂളിൽ വിടാതിരിക്കുന്നത് അണുബാധ മറ്റു കുട്ടികളിലേക്ക് പകരാതിരിക്കാൻ സഹായിക്കും.
ചിക്കൻപോക്സ് വൈറസിന്റെ ഇങ്കുബേഷൻ സമയം 10-21 ദിവസമാണ്. ശരീരത്തിൽ കുമിളകൾ പൊന്തിത്തുടങ്ങുന്നതിനു രണ്ട് ദിവസം മുമ്പു മുതൽ അവ ഉണങ്ങി പൊറ്റയാവുന്ന (5-8) ദിവസം വരെ അണുബാധ പകരാം.
ഒരിക്കൽ രോഗം ബാധിച്ചാൽ പിന്നെ അതിനോടുള്ള പ്രതിരോധശേഷി കൈവരിക്കും. എന്നാൽ, എപ്പോഴും അങ്ങനെയായിരിക്കണമെന്നുമില്ല. ചിലപ്പോൾ വീണ്ടും അണുബാധയുണ്ടാകാം. വൈറസുകൾ നാഡീ കോശങ്ങളിൽ നിലനിൽക്കുകയും പിന്നീടൊരവസരത്തിൽ പ്രതിരോധ ശേഷി ദുർബലമാകുന്ന അവസരത്തിൽ, സജീവമാകുകയും ചെയ്യുമ്പോഴാണ് വീണ്ടും അണുബാധ -ഷിങ്കിൽസ്- ഉണ്ടാകുന്നത്. അമ്പത് വയസ്സിനു മുകളിൽ പ്രായമുള്ളവരിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് വീണ്ടും അണുബാധയുണ്ടാകുന്നത്. കടുത്ത വേദനയുളവാക്കുന്ന കുമിളകളും ഞരമ്പുകൾക്ക് സ്ഥിരമായ തകരാറുകളും ഇതു മൂലം ഉണ്ടാകുന്നു.
ചികിസ്തയുണ്ടെങ്കിലും ഇല്ലെങ്കിലും സ്വയം ഭേദമാകുന്ന ഒരു രോഗാവസ്ഥയാണിത്. ചൊറിച്ചിൽ ഉളവാക്കുന്ന തടിപ്പുകൾ പിന്നീട് ദ്രാവകം നിറഞ്ഞ കുമികളായി രൂപപ്പെടുന്നു. ഇവ പിന്നീട് പൊറ്റകളായി മാറും. പ്രാരംഭ ഘട്ടത്തിൽ, മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകൾ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിച്ചേക്കാം. വായിലെയും ജനനേന്ദ്രിയ നാളിയിലെയും ശ്ളേഷ്മ സ്തരങ്ങളിലും കുമിളകൾ പ്രത്യക്ഷപ്പെട്ടേക്കാം. ഇവ പിന്നീട് പൊറ്റകളായി മാറുകയും 7-10 ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകൾ ഉണ്ടാകുന്ന സമയം വരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.
ചിക്കൻപോക്സിന്റെ മറ്റു ലക്ഷണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;
ഗർഭിണികൾക്ക് ആദ്യത്തെ ട്രൈമസ്റ്ററിൽ ചിക്കൻപോക്സ് ബാധ ഉണ്ടായാൽ, കൺജനീറ്റൽ വാരിസെല്ല സിൻഡ്രോം (ജനനസമയത്ത് കുഞ്ഞിന് ഭാരവും വലിപ്പവും കുറയുന്നതിനും ചർമ്മത്തിലെ അസ്വാഭാവികതകൾക്കും കാരണമാകുന്ന അവസ്ഥ) ഉണ്ടാകുന്നതിനു കാരണമാകും. ഗർഭത്തിന്റെ അവസാനത്തെ മൂന്ന് ആഴ്ചകളിൽ വൈറസ് ബാധ ഉണ്ടാകുന്നത് ജീവനു തന്നെ ഭീഷണിയായേക്കാം. ഇത് നിയോനേറ്റൽ വാരിസെല്ല എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.
രോഗചരിത്രം മനസ്സിലാക്കുന്നതിലൂടെയും ചർമ്മത്തിലെ തടിപ്പുകൾ പരിശോധിക്കുന്നതിലൂടെയും ഡോക്ടർക്ക് ചിക്കൻപോക്സ് തിരിച്ചറിയുന്നതിനു സാധിക്കും. പ്രാരംഭ ഘട്ടത്തിൽ ചൊറിച്ചിലുള്ള തടിപ്പുകളായിരിക്കും. ഇവ പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായും പഴുപ്പ് നിറഞ്ഞ കുരുക്കളായും അവസാനം പൊറ്റകളായും രൂപാന്തരം പ്രാപിക്കുന്നു.
സാധാരണഗതിയിൽ, ചിക്കൻപോക്സ് അത്ര രൂക്ഷമാകാറില്ല. എന്നാൽ, ചിലരിൽ ഇനി പറയുന്ന സങ്കീർണതകൾ ഉണ്ടാകാം;
ഗർഭാവസ്ഥയിൽ ചിക്കൻപോക്സ് ബാധിക്കുന്നതു മൂലം സങ്കീർണതകൾ ഉണ്ടാകാം. ഗർഭത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ബാധിക്കുകയാണെങ്കിൽ, ജനിതക വൈകല്യങ്ങളുണ്ടാകുകയും ജനനസമയത്ത് ഭാരം കുറയുകയും ചെയ്യാം. പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് അല്ലെങ്കിൽ പ്രസവിച്ച് ഏതാനും ആഴ്ചകൾക്ക് ശേഷം ചിക്കൻപോക്സ് ബാധിക്കുന്നത് കുഞ്ഞിന്റെ ജീവനെ ബാധിക്കുന്ന രീതിയിലുള്ള അണുബാധയ്ക്ക് കാരണമായേക്കാം.
ഒരിക്കൽ ചിക്കൻപോക്സ് ബാധിച്ചാൺ, വൈറസുകൾ നാഡീകോശങ്ങളിൽ അവശേഷിക്കാൻ സാധ്യതയുണ്ട്. ഇവ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്ന അവസരങ്ങളിലോ പ്രായം കൂടുമ്പോഴോ വീണ്ടും പ്രവർത്തനനിരതമാകുന്നത് ഷിങ്കിൾസ് എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.
അടുത്ത നടപടികൾ
നിങ്ങളുടെ കുഞ്ഞിന്റെ ചർമ്മത്തിലോ വായയിലോ ജനനേന്ദ്രിയ ഭാഗങ്ങളിലോ കുമിളകൾ പ്രത്യക്ഷപ്പെടുന്നതിനൊപ്പം പനിയും ക്ഷീണവും അനുഭവപ്പെടുകയാണെങ്കിൽ, ചിക്കൻപോക്സ് ആണെന്ന് സംശയിക്കാം. ഈ അവസരത്തിൽ, ഉടൻ ഡോക്ടറുടെ സഹായം തേടുക.
ഇനി പറയുന്ന സാഹചര്യങ്ങളിൽ ഉടനടി വൈദ്യസഹായം തേടുക;
അവസാനം പരിഷ്കരിച്ചത് : 1/28/2020