অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ

സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ

സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് SPF, PA എന്നിവയാണ്. SPF എന്നാൽ സൺ പ്രൊട്ടക്ഷൻ ഫാക്ടർ ആണ്. സൂര്യതാപത്തിനും ചിലതരം ത്വക്ക് അർബുദങ്ങൾക്കും കാരണമായ UVB(അൾട്രാവയലറ്റ് B) രശ്മികളിൽ നിന്നുള്ള സംരക്ഷണമാണ് SPF നൽകുന്നത്. അകാലവാർദ്ധക്യത്തിനും ചിലതരം ത്വക്ക് അർബുദങ്ങൾക്കും കാരണമായ UVA(അൾട്രാവയലറ്റ് A)  രശ്മികളിൽ നിന്നുള്ള സംരക്ഷണമാണ് PA നൽകുന്നത്. എല്ലാ സൺസ്ക്രീനിലും SPFൻറ്റെയും PAയുടെയും അളവ് രേഖപ്പെടുത്തിയിരിക്കും. SPFൻറ്റെ കൂടെ ചില അക്കങ്ങളാകും രേഖപ്പെടുത്തിയിരിക്കുക ഉദാ: SPF15,SPF20,SPF30 മുതലായവ. PAടെ കൂടെ '+' ചിഹ്നമാകും രേഖപ്പെടുത്തുക, ഉദാ: PA+,PA++ മുതലായവ. SPFൻറ്റെ കൂടെയുള്ള അക്കങ്ങളും, PAടെ  കൂടെയുള്ള '+' ചിഹ്നങ്ങളുടെ എണ്ണവും നോക്കിവേണം സൺസ്ക്രീൻ തിരഞ്ഞെടുക്കേണ്ടത്.

SPFൻറ്റെ കൂടെയുള്ള സംഖ്യകളുടെ അർത്ഥം, SPF20 എന്നാൽ ഉദാ: സാധാരണ നിങ്ങൾ  വെയിലത്ത് നിൽക്കാൻ തുടങ്ങിയിട്ട് 10 മിനിട്ട് കഴിയുമ്പോൾ ആണ് സൂര്യതാപം ഏൽക്കുക എന്ന് കരുതുക, ഇപ്പോൾ  SPF20 ഉപയോഗിച്ചാൽ 10×20=200, 200 മിനിട്ട് സൂര്യതാപം ഏൽക്കാതെ സംരക്ഷിക്കും. ഒാർക്കുക ഇത് കണക്കുകൾ മാത്രം ആണ്, അവയെ പല കാര്യങ്ങൾ സ്വാധീനിക്കും, നിങ്ങളുടെ ചർമ്മത്തിൻറ്റെ സ്വഭാവം അനുസരിച്ചും, വെയിലിൻ്റ്റെ കാഠിന്യം അനുസരിച്ചും, ഉപയോഗിച്ച അളവിനനുസരിച്ചും ഇൗ കണക്കിനു മാറ്റം വരാം.

SPFൻറ്റെ കൂടെയുള്ള അക്കത്തിൻറ്റെ മൂല്യം കൂടുന്നതനുസരിച്ചും PAടെ കൂടെയുള്ള + ചി്ഹ്നത്തിൻറ്റെ എണ്ണം കൂടുന്നതനുസരിച്ചും അവ നൽകുന്ന സംരക്ഷണം കൂടും എന്നാണ്. എന്നാൽ അങ്ങനെ അല്ല എന്ന് ഒരു വിഭാഗം വാദിക്കുന്നു. ഇത് ഒരു തർക്ക വിഷയം ആയി ഇന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും കേരളത്തിലെ കാലാവസ്ഥ അനുസരിച്ച്  കുറഞ്ഞത് SPF30 PA++ ആവശ്യമാണ്. അതിൽ കൂടിയാലും ദോഷമില്ല. കൃത്യമായ അളവിൽ പുരട്ടിയാൽ അവ നമുക്ക് പൂർണ്ണ സംരക്ഷണം നൽകുന്നതാണ്. ആവശ്യമായ അളവിൽ കുറവാണ് പുരട്ടിയതെന്കിൽ അത് പൂർണ്ണമായി ഗുണംചെയ്യില്ല ഉദാ: SPF40 ആണ് പുരട്ടിയതെന്കിലും SPF20ൽ താഴെയുള്ള സംരക്ഷണമേ ലഭിക്കുകയുള്ളു.

സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ചർമ്മത്തിൻറ്റെ സ്വഭാവം അനുസരിച്ച് തിരഞ്ഞെടുക്കണം. എണ്ണമയമുള്ള (oily) ചർമ്മക്കാർ oil free light water based sunscreen lotion വേണം തിരഞ്ഞെടുക്കാൻ, വരണ്ട (dry) ചർമ്മക്കാർക്ക് cream based sunscreen തിരഞ്ഞെടുക്കാം, മുഖക്കുരു ഉള്ളവർക്ക് gel based sunscreen തിരഞ്ഞെടുക്കാം അല്ലെന്കിൽ സ്കിൻ ഡോക്ടറുടെ ഉപദേശം തേടി തീരുമാനം എടുക്കാം. നീന്തലിൽ താൽപര്യമുള്ളവർ water proof sunscreen തിരഞ്ഞെടുക്കണം കൂടാതെ ഒാരോ 40 മിനുട്ടിലും അത് വീണ്ടും പുരട്ടുകയും വേണം.

ചില സൺസ്ക്രീനിൽ PA രേഖപ്പെടുത്തിയിട്ടില്ലാത്തതായി കാണാം എന്നാൽ അതിൽ broad spectrum/full spectrum എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്കിൽ അത് വാങ്ങാൻ അനുയോജ്യമാണ്, broad spectrum/full spectrum എന്ന് രേഖപ്പെടുത്തിയാൽ UVAൽ നിന്നും UVBൽ നിന്നും സംരക്ഷണം നൽകുന്നു എന്ന് അർത്ഥം.

അവസാനം പരിഷ്കരിച്ചത് : 6/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate