Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / രോഗങ്ങള്‍ / കൊറോണ വൈറസ്; ലോകം മുഴുവന്‍ ജാഗ്രതയില്‍..
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൊറോണ വൈറസ്; ലോകം മുഴുവന്‍ ജാഗ്രതയില്‍..

കേരളത്തില്‍ മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ലോകം മുഴുവന്‍ ഭയത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ലോകം മുഴുവന്‍ ഭയത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഭയമല്ല ജാഗ്രതയും പ്രതിരോധവുമാണ് വേണ്ടത് എന്നത് മറക്കരുത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഭയക്കേണ്ട സാഹചര്യങ്ങള്‍ കേരളത്തില്‍ ഇല്ലെന്നും സ്ഥിതി നിയന്ത്രവിധേയമാണ് എന്നും ആരോഗ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചില ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. രോഗത്തെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളതും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എന്താണ് ചെയ്യേണ്ടത് എന്നുള്ളതും അറിഞ്ഞിരിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും അതിന്‍റെ ഇന്‍ക്യുബേഷന്‍ പിരിയഡ് എത്രയാണെന്നും എന്തൊക്കെ മുന്‍കരുതലുകള്‍ രോഗം പടരാതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതായുണ്ട് എന്നതും അറിയേണ്ടതാണ്. കൊറോണ വൈറസിനെതിരെ എങ്ങനെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

രോഗം സ്ഥിരീരകിച്ച ഘട്ടത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

 • ചൈനയിലേക്ക് ആരും പോകരുത്
 • ചൈനയില്‍ ഇപ്പോള്‍ നിലവിലുള്ള ഇന്ത്യക്കാര്‍ അവരുടെ ആരോഗ്യ നില പരിശോധിക്കേണ്ടതാണ്
 • പൂണെ, ആലപ്പുഴ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഏത് സമയത്തും പരിശോധന സജ്ജം
 • ഡല്‍ഹിയില്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ വിവരവിനിമയ കേന്ദ്രം തുറന്നു.
 • വിമാനത്താവളങ്ങളില്‍ ആംബുലന്‍സുകള്‍ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. 24 മണിക്കൂറും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാണ്
 • ആശുപത്രികളില്‍ ഐസലോഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വ്യക്തിപരമായ സംരക്ഷണ ഉപകരണങ്ങളും മുഖാവരണങ്ങളും തയ്യാറാണ്.

മനുഷ്യരില്‍ മാത്രമല്ല

മനുഷ്യരില്‍ മാത്രമല്ല കന്നുകാലികളിലും മറ്റ് വളര്‍ത്ത് മൃഗങ്ങളിലും എല്ലാം വൈറസ് സാന്നിധ്യം കണ്ടെത്താവുന്നതാണ്. സാധാരണ ഒരു ജലദോഷമായാണ് തുടക്കമെങ്കിലും പിന്നീട് അത് മാരകമായ ജീവഹാനിയുണ്ടാക്കുന്ന ന്യൂമോണിയ ആയി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വൈറസുകളുടെ ഉത്ഭവം പലപ്പോഴും ജലദോഷം മാത്രമേ ഉണ്ടാക്കു എന്നായിരുന്നു ആദ്യ ധാരണ. എന്നാല്‍ പിന്നീട് 2002-ല്‍ ചൈനിലും തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലും ഭീതി പരത്താന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു.

തുടക്കം ഇങ്ങനെ

2019-ല്‍ ചൈനയിലെ വുഹാനില്‍ ആണ് ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിലെ മാര്‍ക്കറ്റാണ് ഇതിന്‍റെ പ്രഭവ കേന്ദ്രം എന്നാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഇതില്‍ ധാരാളം തിരുത്തലുകള്‍ സംഭവിക്കുകയാരുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും വളരെ വേഗത്തിലാണ് ഈ വൈറസ് വ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ രോഗംബാധിച്ച ആളുമായി യാതൊരു വിധത്തിലുള്ള സമ്ബര്‍ക്കവും ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രധാന രോഗലക്ഷണങ്ങള്‍

പ്രധാന രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് കൊറോണ വൈറസ് ആണോ അല്ലയോ എന്ന കാര്യം ഉറപ്പിക്കേണ്ടതാണ്. പനിയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ശരീര താപനില 38ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ആണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ചുമ, ശ്വാസം മുട്ട്, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, വയറിനുണ്ടാവുന്ന അസ്വസ്ഥത, തലവേദന, ജലദോഷം എന്നിവയെല്ലാം ഒരുമിച്ചുണ്ടെങ്കില്‍ മടിക്കാതെ ചികിത്സ തേടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഗുരുതരമായ ശ്വാസകോശരോഗങ്ങള്‍ ഉള്ള രോഗികളെ ശുശ്രൂഷിച്ചിട്ടുണ്ടെങ്കില്‍ പലപ്പോഴും അക്കാര്യവും രോഗബാധക്ക് കാരണമാകുന്നുണ്ട്.

പകരുന്നത് ഇങ്ങനെ

എങ്ങനെയെല്ലാം രോഗം പകരാം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം പലപ്പോഴും വേണ്ടത്ര മുന്‍കരുതല്‍ എടുക്കാത്തും ആണ് രോഗം പകരുന്നതിന്‍റെ പ്രധാന കാരണം. രോഗബാധിതനായ വ്യക്തിയുമായി അടുത്തിടപഴകുക, ഒരേ വീട്ടില്‍ കഴിയുക, ഒരുമിച്ച്‌ ജോലി ചെയ്യുക എന്നിവയെല്ലാം രോഗം പകരുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. രോഗബാധിതനെ ആശുപത്രിയില്‍ പോയി സന്ദര്‍ശിക്കുക, രോഗത്തെ തിരിച്ചറിയാതിരിക്കുക, കൃത്യമായ പരിചരണം വിശ്രമം എന്നിവ എടുക്കാതിരിക്കുക എല്ലാം നിങ്ങളില്‍ രോഗബാധക്കുള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇതൊന്നുമല്ലാതെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും മുന്‍കരുതലുകളും ഉണ്ടാവുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

 • സോപ്പും വെള്ളവും ഉപയോഗിച്ച്‌ ഇടക്കിടെ കൈകള്‍ കഴുകാന്‍ ശ്രദ്ധിക്കണം. ഏകദേശം 20സെക്കന്‍റെങ്കിലും കൈകള്‍ കഴുകുന്നതിന് ശ്രമിക്കുക.
 • ചുമക്കുമ്ബോഴും തുമ്മുമ്ബോഴും തൂവാല ഉപയോഗിക്കുക
 • കഴുകാത്ത കൈ കൊണ്ട് വായും മൂക്കും കണ്ണും തിരുമ്മരുത്
 • പനിയുള്ളവരുമായി ഇടുത്തിടപഴകാതിരിക്കുക
 • പനിയുള്ളവര്‍ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
 • രോഗബാധിത പ്രദേശത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കുക
 • രോഗിയുമായി ബന്ധപ്പെടുന്നുണ്ടെങ്കില്‍ കൈയ്യുറകളും കാലുറകളും എല്ലാം ധരിക്കാന്‍ ശ്രദ്ധിക്കണം
 • രോഗി കിടക്കുന്ന മുറിയില്‍ ആവശ്യത്തിന് വായു സഞ്ചാരം ഉണ്ടായിരിക്കണം
 • രോഗിയുമായി കഴിയുന്നത്ര അകലം പാലിച്ചു കൊണ്ടുള്ള പരിചരണമാണ് നല്ലത്
 • രോഗിയെ ശുശ്രൂഷിക്കുന്നവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടായാല്‍ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല

യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കാന്‍

അന്താരാഷ്ട യാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ ചിലത് താഴെകൊടുക്കുന്നു

 • പനി, ചുമ, ജലദോഷം എന്നിവ ഉള്ളവരുമായി അടുത്തിടപഴകുമ്ബോള്‍ ശ്രദ്ധിക്കണം
 • രോഗബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കില്‍ സോപ്പുപയോഗിച്ച്‌ കൈകള്‍ ഇടക്കിടെ വൃത്തിയാക്കണം
 • ചത്തതോ ജീവനുള്ളതോ ആയ മൃഗങ്ങളുമായി അടുത്ത് ഇടപഴകരുത്
 • ചുമക്കുമ്ബോഴും തുമ്മുമ്ബോഴും മൂക്കും വായും പൊത്തിപ്പിടിക്കാന്‍ ശ്രദ്ധിക്കണം

ശ്രദ്ധിക്കേണ്ടത്

രോഗം പടര്‍ന്ന് പിടിക്കുകയാണ് മാരക വൈറസാണ് രക്ഷയില്ല എന്നുള്ള കുപ്രചരണങ്ങള്‍ ധാരാളം ഉണ്ടാവുന്ന ഒരു സാഹചര്യം കൂടിയാണ് ഇപ്പോഴുള്ളത്. എന്നാല്‍ നിപ്പയെ അതിജീവിച്ച നമുക്ക് കൊറോണയെ പ്രതിരോധിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും ഇല്ല. അതുകൊണ്ട് തന്നെ അസത്യ പ്രചരണങ്ങളില്‍ വിശ്വസിക്കാതെ കൃത്യമായ വിവരങ്ങള്‍ മാത്രം മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കുക. ഉത്തരവാദിത്വപ്പെട്ട സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കുക. അസത്യ പ്രചരണങ്ങളില്‍ വിശ്വസിക്കാതിരിക്കുക. ഒരിക്കലും ഭീകരമായ ഒരു അവസ്ഥയല്ല നമുക്ക് ചുറ്റും എന്ന് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

കടപ്പാട്boldsky

3.33333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top