অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബോംബെ ബ്ലഡ് അത്യപൂര്‍വ രക്തഗ്രൂപ്

ബോംബെ ബ്ലഡ് അത്യപൂര്‍വ രക്തഗ്രൂപ്

1952-ൽ മുംബയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേർന്ന കർണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബേ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബേ ഗ്രൂപ്പ് എന്ന പേരു വരാൻ കാരണം. ഏ-ബി-ഓ രക്തഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകമായ ‘എയ്ച്ച്’ (H) പ്രതിജനകം ഇല്ലാത്ത ഒരു അപൂർവ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. ‘ഏ’, ‘ബി’ എന്നീ രക്ത പ്രതിജനകങ്ങളുടെ (antigen) പൂർവ്വരൂപ തന്മാത്രയായ ‘എയ്ച്ച്’ ഘടകത്തെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു രാസാഗ്നിയുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിനു കാരണമാകുന്നത്. ഏ-,ബി-,ഓ- ഗ്രൂപ്പുകളെ നിർണയിക്കാനുള്ള രക്തപരിശോധനകളിൽ ഇത്തരക്കാരുടെ രക്തം ‘ഓ’ ഗ്രൂപ്പായി കാണിക്കുന്നതിനാൽ Oh എന്ന് ഇവരുടെ ഗ്രൂപ്പിനെ പൊതുവേ രേഖപ്പെടുത്തുന്നു. രക്തത്തിന്റെ എയ്ച്ച് ഘടകം നിർണയിക്കേണ്ട ജീനിന്റെ രണ്ട് അല്ലീലുകളും (alleles) അപ്രഭാവി (recessive) ആയിരിക്കുമ്പോഴാണ് ഒരാൾ ബോംബെ രക്തഗ്രൂപ്പ് ആകുന്നത്. ഏ-ബി-ഓ രക്തഗ്രൂപ്പുകളുടെ മുഖമുദ്രയായ ഏ, ബി, എയ്ച്ച് പ്രതിജനകങ്ങൾ Oh ബോംബേ ഗ്രൂപ്പുകാരിൽ ഇല്ല. ഈ പ്രതിജനകങ്ങൾക്കെതിരേ പ്രതിപ്രവർത്തിക്കാൻ ശേഷിയുള്ള പ്രതിദ്രവ്യങ്ങൾ (antibody) ഇക്കൂട്ടരിൽ കാണുകയും ചെയ്യും. ഇതുമൂലം Oh ഗ്രൂപ്പിലേതല്ലാത്ത ഏത് രക്തത്തിനെതിരേയും ഇവരുടെ ശരീരം പ്രതിരോധമുയർത്തുന്നു, തന്മൂലം പ്രതിരോപണ പ്രതികരണങ്ങളും (transfusion reaction) ഉണ്ടാവുന്നു. ചുരുക്കത്തിൽ Oh രക്തഗ്രൂപ്പിൽപ്പെടുന്നവർക്ക് മറ്റു ഏ-ബി-ഓ ഗ്രൂപ്പുകളിൽ പെട്ടവരുടെ രക്തം സ്വീകരിക്കാനോ അവർക്ക് തിരിച്ച് രക്തം നൽകാനോ കഴിയുകയില്ല. ബോംബേ ഗ്രൂപ്പ് രക്തമുള്ളവർ അത്യപൂർവ്വമായതുകൊണ്ട്, അപകടഘട്ടങ്ങളിൽ രക്തം നൽകുന്നതിനോ സ്വീകരിക്കുന്നതിനോ ബോംബേ Oh ഗ്രൂപ്പുകാർ തന്നെ വേണമെന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഇതു തരണം ചെയ്യാൻ ഒരു മാർഗ്ഗം നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്, ആരോഗ്യമുള്ള സമയത്ത് ബോംബേഗ്രൂപ്പുകാരുടെ രക്തം ഊറ്റി ശേഖരിച്ച് രക്തബാങ്കുകളിൽ സൂക്ഷിക്കുകയും അതേ രക്തം തന്നെ അവരിലേക്ക് ആവശ്യഘട്ടങ്ങളിൽ പ്രതിരോപണം (transfusion) ചെയ്യുക എന്നതാണ്. കേരളത്തിൽ ഇതു വരെ രക്തബാങ്കുകളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് 50 - ൽ താഴെ ബോംബെ ഗ്രൂപ്പുകാരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. തിരിച്ചറിയുന്ന വിധം

സാധാരണ എ-ബി-ഓ ഗ്രൂപ്പു നിർണയത്തിനായുള്ള പരിശോധനയിൽ ബോംബേ ഗ്രൂപ്പ് തിരിച്ചറിയാൻ പറ്റില്ല. എ, ബി എന്നിവയെ ബന്ധിക്കാൻ ശേഷിയുള്ള രാസവസ്തുക്കളാണു സാധാരണ എ-ബി-ഓ ഗ്രൂപ്പുനിർണയത്തിൽ ഉപയോഗിക്കുന്നത്. ബോബേ Oh ഗ്രൂപ്പിൽ ഏ-പ്രതിജനകമോ ബി-പ്രതിജനകമോ ഇല്ലാത്തതിനാൽ ഇവ ഓ-ഗ്രൂപ്പ് ആണെന്നായിരിക്കും സാധാരണ രക്തഗ്രൂപ്പുനിർണയത്തിൽ തെളിയുക. എന്നാൽ ഓ ഗ്രൂപ്പാണോ ബോംമ്പേ ഗ്രൂപ്പാണോ എന്ന് നിശ്ചയിക്കണമെങ്കിൽ എയ്ച്ച് പ്രതിജനകം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തണം. എയ്ച്ച്-പ്രതിജകത്തെ ബന്ധിക്കുവാൻ ശേഷിയുള്ള എയ്ച്ച്-ലെക്റ്റിൻ (H -Lectin) എന്ന രാസവസ്തു ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇന്ത്യയില്‍ 400 ല്‍ താഴെ മാത്രം ആളുകള്‍ക്കാണ് ഈ അപൂര്‍വ്വ രക്തമുള്ളത്. ഇതുക്കൊണ്ടു തന്നെ ഈ രക്ത ഗ്രൂപ്പുക്കാരെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറംലോകം അറിയാറില്ല.

1.എബിഒ രക്ത ഗ്രൂപ്പാണ് ബോംബെ രക്ത ഗ്രൂപ്പ് എന്ന് പറയുന്നത്. ബോംബെയിലുള്ള ചില ആളുകളില്‍ മാത്രാണ് തുടക്കത്തില്‍ ഈ രക്തം കണ്ടു വന്നിരുന്നത്. ഇതിനാലാണ് ഇതിന് ബോംബെ രക്ത ഗ്രൂപ്പ് എന്ന പേരു വന്നത്.

2. ഇന്ത്യയില്‍ മാത്രമല്ല ജപ്പാനിലും കൊക്കാസ്യന്‍ വിഭാഗക്കാര്‍ക്കിടയിലും ഈ രക്ത ഗ്രൂപ്പ് കാണപ്പെടുന്നു.

3. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബോംബെ രക്തഗ്രൂപ്പ് കണ്ടെത്തുന്നത്. പേള്‍സ് കെഇഎം ആശുപത്രിയില്‍ യുവാവിന് ഒ ഗ്രൂപ്പ് രക്തം കയറ്റിയപ്പോള്‍ ഉണ്ടായ മാറ്റമാണ് ബോംബെ ഗ്രൂപ്പിനെ തിരിച്ചറിയാന്‍ സാധിച്ചത്.

4. ബോംബെ രക്ത ഗ്രൂപ്പുകാര്‍ക്ക് ആരില്‍ നിന്നും രക്തം സ്വീകരിക്കാനോ കൊടുക്കാനോ സാധിക്കില്ല. കേരളത്തിൽ മുൻപ് വന്ന ഒരു വാർത്ത കൂടി ഇവിടെ ചേർക്കുന്നു....

പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി കോക്കാട്ട് ഹരിജന്‍ കോളനിയിലെ ശ്രീജയ്ക്കാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്തഗ്രൂപ്പുള്ളത്. ഒ.എച്ച് അഥവാ ബോംബെ ബ്ലഡ് എന്ന രക്തഗ്രൂപ്പാണ് ശ്രീജയുടേത്. ഇന്ത്യയില്‍ത്തന്നെ ചുരുക്കം ചിലരില്‍ മാത്രമാണ് ഈ ഗ്രൂപ്പില്‍ രക്തമുള്ളത്. പരേതനായ ചാക്കുണ്ണി-കാളി ദമ്പതിമാരുടെ മകളാണ് മുപ്പതുകാരിയായ ശ്രീജ. അങ്ങാടിപ്പുറം സ്വദേശി സുബ്രഹ്മണ്യനാണ് ഭര്‍ത്താവ്. രണ്ടുവര്‍ഷം മുന്‍പ് ആദ്യകുഞ്ഞിനെ പ്രസവിക്കാനായി പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രിയില്‍ എത്തിയപ്പോഴാണ് രക്തഗ്രൂപ്പ് അത്യപൂര്‍വമാണെന്നു കണ്ടെത്തിയത്. സിസേറിയന്‍ ആവശ്യമാണെന്നും രക്തം ആവശ്യമായിവരുമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചതോടെ കുടുംബവും നാട്ടുകാരും അങ്കലാപ്പിലായി. ബോംബെ ബ്ലഡ് എന്ന രക്തഗ്രൂപ്പിനെക്കുറിച്ച് കേട്ടി ട്ടുപോലുമില്ലായിരുന്നെന്നു ശ്രീജ പറയുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചെങ്കിലും ഈ ഗ്രൂപ്പില്‍പ്പെട്ട ആരെയും കണ്ടത്താനായില്ല. ഒടുവില്‍ ഇന്റര്‍നെറ്റിലൂടെ കര്‍ണാടക സ്വദേശിയായ ഒരാളെ കണ്ടെത്തി. ഇയാള്‍ രക്തംനല്‍കാന്‍ തയ്യാറായെങ്കിലും ആവശ്യം വന്നില്ല.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate