മനുഷ്യ ശരീരത്തിന്‍റെ രോഗ പ്രതിരോധ ശേഷി നശിപ്പിക്കുന്ന എഛ് ഐ വി വൈറസുകളാണ് എയ്ഡ്സ് എന്ന രോഗം ഉണ്ടാക്കുന്നത്.പകര്‍ച്ച വ്യാധിയാണ് എച് ഐ വി. പക്ഷേ രോഗിയയോടൊപ്പം കഴിഞ്ഞതുകൊണ്ടൊ സ്പര്‍ശിച്ചതു കൊണ്ടൊ രോഗം വരില്ല
എച്ച്.ഐ.വി ബാധിച്ച ഒരാളുടെ രക്തത്തിലും ലൈംഗിക സ്രവങ്ങളിലും മുലപ്പാലിലും എച്ച്.ഐ.വി ഉണ്ടാവും. ഇവ മറ്റൊരാളുടെ രക്തവുമായി ചേരുമ്പോഴാണ് രോഗം പകരുന്നത്. സംരക്ഷണമില്ലാത്ത ലൈംഗിക ബന്ധം, വദനസുരതം, ഗുദസുരതം തുടങ്ങിയ ലൈംഗിക ചേഷ്ടകള്‍, രോഗിയായ ഒരാളുടെ രക്തവുമായുള്ള ബന്ധം, രക്തദാനം, മരുന്നുകള്‍ കുത്തിവയ്ക്കല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് എയ്ഡ്സ് പകരാം. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് ഗര്‍ഭധാരണ സമയത്തോ മുലയൂട്ടല്‍ സമയത്തോ രോഗം പകരാം ,
ബാര്‍ബര്‍ ഷോപ്പുകളില്‍ ശുചീകരിക്കാത്ത ക്ഷൌരക്കത്തികള്‍ ഉപയോഗിക്കുന്നതും ലാബുകളിലും ആശുപത്രികളിലും മറ്റും ശുചീകരിക്കാത്ത സിറിഞ്ചുകള്‍ ഉപയോഗിക്കുന്നതും മറ്റും രോഗം പകരാന്‍ കാരണമാവുന്നുണ്ട്. എങ്കിലും നിരങ്കുശമായ ഈ ലൈംഗിക ബന്ധമാണ് എയ്ഡ്സ് രോഗം പകരാനുള്ള ഏറ്റവും പ്രധാന കാരണം. ലൈംഗിക ബന്ധത്തിന് ഒരു ഇണ മാത്രം എന്ന ജീവിതചര്യ പാലിക്കുന്നതില്‍ എയ്ഡ്സ് ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണ്. രക്തദാനം, മരുന്നുകള്‍ കുത്തിവയ്ക്കല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് എയ്ഡ്സ് പകരാം.
അവസാനം പരിഷ്കരിച്ചത് : 2/15/2020