অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മാനസികാരോഗ്യത്തെ തടയല്‍

മാനസികാരോഗ്യത്തെ മനസിലാക്കല്‍

എന്തു കൊണ്ടാണ് കൗമാരക്കാരുടെ മാനസ്സിക സൗഖ്യത്തിൽ നാം നിശ്ചയമായും ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്?

ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തിൽ ജീവിതത്തിലെ ഈ ഘട്ടം എങ്ങിനെയാണ് നാഴികക്കല്ലാകുന്നതെന്നതിനെപ്പറ്റി കൗമാരകാലമെന്നത് മാറ്റങ്ങളിലേക്ക്,  ഉയർച്ചതാഴ്ചകളിലേക്കു നയിച്ചേക്കാവുന്ന ഘട്ടമാണ്. ത്വരിതഗതിയിലുള്ള വളർച്ചയുടെ മാറ്റങ്ങളും ബാല്യത്തിന്റെ സംരക്ഷണവലയത്തിൽ നിന്നു പുറത്തുകടന്ന് യൗവ്വനത്തിലേക്കു പ്രവേശിക്കുന്നതിന്റേതായ ആശയക്കുഴപ്പങ്ങളും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. പുതിയ അനുഭവങ്ങളുടെയും ശാരീരികബിംബങ്ങളുടെയും മാതാപിതാക്കൾക്കും കൂട്ടുകാർക്കും തത്തുല്യരായ മറ്റുള്ളവർക്കുമൊപ്പമുള്ള തങ്ങളുടെ പങ്കാളിത്തത്തിന്റെ നിർമിതിയുടെയും അടിസ്ഥാനത്തിൽ കൗമാരക്കാർ തങ്ങളിൽ ഒരു സ്വയംബോധം ഊട്ടിയുറപ്പിക്കുന്ന ഘട്ടംകൂടിയാണിത്.

പഠനത്തിന്റെയും സാമൂഹ്യസമ്മർദ്ദങ്ങളുടെയും ഒപ്പം പ്രധാനമായ മാറ്റങ്ങൾകൂടി ചേർന്ന് ഈ വർഷങ്ങൾ കൗമാരക്കാരെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാകുന്നു. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം കൗമാരക്കാരായ മക്കളുടെ മാനസ്സിക സൗഖ്യം നിരീക്ഷിച്ച് ഉറപ്പുവരുത്തേണ്ട പ്രധാനപ്പെട്ട സമയവുമാണിത്.

മാത്രമല്ല, ഒരു വ്യക്തിയുടെ (ആളുടെ) വ്യക്തിത്വം രൂപപ്പെടുന്നതും ഈ ഘട്ടത്തിലാണ്. കൗമാരക്കാരുടെ തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ വളരുന്ന സമയമായതിനാൽ തന്നെ തീരുമാനമെടുക്കുന്നതിലും സമയക്രമീകരണത്തിലും ലക്ഷ്യബോധം സൃഷ്ടിക്കുന്നതിലും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലുമെല്ലാം അവർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ അതിൽ അസ്വാഭാവികതകൾ യാതൊന്നുമില്ല.

'ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ച  പ്രശ്‌നങ്ങൾ, ലൈംഗികമായ ആശങ്കകൾ, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, സാങ്കേതിക വിധേയത്വം തുടങ്ങിയവ കൗമാരക്കാരിൽ കണ്ടുവരുന്ന ചില സാധാരണപ്രശ്‌നങ്ങളാണ്. എന്നിരുന്നാലും, ഈ ആശങ്കകൾ പ്രശ്‌നങ്ങളായി മാറുകയാണെങ്കിൽ അത് അവരുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഒരു മാനസികാരോഗ്യവിദഗ്ദ്ധന്റെ സഹായം ആവശ്യമായേക്കും.' - ബാംഗ്ലൂരിൽ കുട്ടികളുടെയും കൗമാരക്കാരുടെയും സൈക്കോതെറാപ്പിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മനഃശാസ്ത്രജ്ഞയായ ഡോ. പ്രിയ കയസ്ത ആനന്ദ് പറയുന്നു. ആത്മപ്രചോദനവും ആത്മസംയമനവുമാണ് കൗമാരക്കാരുടെ മാനസ്സികസ്വാസ്ഥ്യത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളെന്നും ഇതിലേക്ക് അവരെ നയിക്കാനാവശ്യമായ മുന്നുപാധി ആന്തരിക സംതൃപ്തിയും സന്തുഷ്ടിയുമാണെന്നും ഡോ. കയസ്ത കൂട്ടിച്ചേർത്തു.

ഒരു കൗമാരക്കാരന്റെ ആവശ്യങ്ങൾ:

  • വളർന്നുവരുന്ന വ്യക്തിയെന്ന നിലയിലുള്ള പരിഗണനയും ബഹുമാനവും.
  • അവർ ചിന്തിക്കുകയും അനുഭവിക്കുകയും ചെയ്യുന്നതിനെ സ്വീകരിക്കൽ.
  • അവരുടെ അനുഭവങ്ങളെ അനുകമ്പയോടെ മനസ്സിലാക്കൽ.
  • മാർഗനിർദ്ദേശം.
  • നിർണയിക്കൽ

ഇത്തരമൊരു നിർണായകാവസ്ഥയോട് ഒത്തുപോകാൻ മാതാപിതാക്കൾക്ക് എങ്ങിനെയാണ് കൗമാരക്കാരെ സഹായിക്കാനാകുക?

  • മാതാപിതാക്കളുടെ വ്യക്തിത്വവും കൗമാരക്കാരെ സ്വാധീനിക്കാറുണ്ട്. വികാരവിചാരങ്ങളെ കൈകാര്യം ചെയ്യുന്നതിലും തരം തിരിക്കുന്നതിലും ഉള്ള കഴിവിലും മറ്റും മാതൃകാവ്യക്തിത്വം പ്രധാനപ്പെട്ട പങ്കുവഹിക്കുമെന്നതിനാൽ നിശ്ചയദാർഡ്യമുണ്ടായിരിക്കേണ്ടതും ആശയവിനിമയം കൃത്യമായിരിക്കേണ്ടതുമാണ്.
  • കൗമാരക്കാരുമായി സംവദിക്കുമ്പോൾ എപ്പോഴും തുറന്ന ഇടപെടലുണ്ടാവണം, സംവാദാത്മകമായിരിക്കണം, പിന്തുണയ്ക്കുന്നതരത്തിലാകണം, ജനാധിപത്യപരവുമായിരിക്കണം.
  • നിയന്ത്രണബോധം പരിപാലിക്കണം.
  • കൗമാരക്കാരെപ്പറ്റി തീരുമാനങ്ങളെടുക്കുംമുൻപ് അവരോട് (അഭിപ്രായം) അനുവാദം ചോദിച്ചിരിക്കണം.
  • വിശ്രമവേളകളിലൂടെ കുടുംബത്തിന്റേതായ സമയം സൃഷ്ടിക്കണം.
  • കൗമാരക്കാരെ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മാർഗനിർദ്ദേശം നൽകിയും ഊർജ്ജിതരാക്കിയും സ്വയം ചിന്തിച്ച് തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കണം.
  • താരതമ്യങ്ങൾ ഒഴിവാക്കണം

കൗമാരക്കാർക്ക് നേരിടാവുന്നത്:

  • തങ്ങളെ സ്വയം പ്രചോദിതരാക്കാനും സ്വയം അച്ചടക്കം ഉണ്ടാക്കാനും പ്രവർത്തിക്കാം.
  • പ്രതീക്ഷയർപ്പിക്കുന്ന ഒരു മുതിർന്നയാളിൽ വിശ്വസിക്കാം.
  • ഉറക്കത്തിന്റെ ആരോഗ്യപരമായകൃത്യതയിൽ ശ്രദ്ധചെലുത്താം.
  • ഭക്ഷണശൈലിയിൽ നിബന്ധനകളാകാം.
  • കൃത്യമായ ഒരു സമയക്രമം പിന്തുടരാം
  • അഞ്ചുവർഷത്തിനുശേഷം തങ്ങൾ സ്വയം എങ്ങിനെയായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സ്വയം ചോദിച്ച് ജീവിതലക്ഷ്യം സജ്ജീകരിക്കാം

എല്ലാ കൗമാരക്കാരും അനന്യരും വ്യത്യസ്തവഴിയിലൂടെയും വ്യത്യസ്ത വേഗതയിലും  വളരുന്നവരുമായിരിക്കുമെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ പ്രക്രിയയിൽ ശ്രദ്ധയൂന്നുകയെന്നത് മാതാപിതാക്കളുടെയും അധ്യാപകരുടെയും യൗവ്വനാരംഭത്തിലുള്ളവരുടെയും ആവശ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നതും പ്രധാനമാണ്.   പരിണിത ഫലത്തേക്കാൾ പ്രാധാന്യം ഇതിനാണ്.

തലച്ചോറിലെ ഗ്രേ മാറ്റർ വർധിക്കും  - സ്വാഭാവികമായി

ഒരൊറ്റ തവണ യോഗ ചെയ്യുന്നത് കൊണ്ട് തന്നെ ബുദ്ധി ശക്തി ഉൾപ്പെടെയുള്ളവ നിയന്ത്രിക്കുന്ന തലച്ചോറിലെ കോശങ്ങളുടെ  പ്രവർത്തനം മെച്ചപ്പെടുത്താം.

യോഗ പരിശീലിക്കുന്നതിലൂടെ ലഭിക്കുന്ന ശാരീരിക ഗുണങ്ങൾ സംബന്ധിച്ച് നമ്മിൽ മിക്കവർക്കും ധാരണകളുണ്ട് .- യോഗ ശക്തിയുള്ളതും വഴങ്ങുന്നതുമായ ശരീരം രൂപപ്പെടുത്താൻ സഹായിക്കും. കൂടുതൽ സഹനശക്തിയും ശാരീരിക ക്ഷേമവും ലഭിക്കും. ഇതെല്ലാം കൊണ്ട് വ്യായാമത്തിന്റെ മറ്റൊരു വകഭേദമാണ് യോഗ എന്നുള്ള തെറ്റായ ചിന്ത ഉണ്ടാകാം.തുടക്കത്തിൽ യോഗയിലൂടെ മനസിനെ (അല്ലെങ്കിൽ തലച്ചോറിനെ) പരിശീലിപ്പിക്കുക എന്ന ഉദ്ദേശ്യമായിരുന്നു ഉണ്ടായിരുന്നത് . എന്നാൽ കഴിഞ്ഞ കുറെ നൂറ്റാണ്ടുകളിലായാണ് യോഗയിലൂടെയുള്ള ശാരീരിക മേന്മക്കു ഇത്ര മാത്രം പ്രാധാന്യം കൈവന്നിരിക്കുന്നത്.

ധ്യാനവും, ശ്രദ്ധയുമായി ബന്ധപ്പെട്ട തന്ത്രങ്ങളും യോഗയിൽ ഉപയോഗിക്കുന്നത് മനസിനെ പരിശീലിപ്പിക്കുന്നതിനാണ് എന്ന് വിദഗ്ധർ പറയുന്നു. മനസിനുള്ള ആരോഗ്യദായകമായ മരുന്നാണ് യോഗയെന്ന് പതാഞ്ജലി വ്യക്തമാക്കുന്നു.യോഗ പരിശീലിക്കുന്നതിന്റെ ലക്‌ഷ്യം മനസിന് മേൽ ആധിപത്യം ലഭിക്കുക എന്നതാണ്. യോഗാ പരിശീലനത്തിന്റെ ഉപോത്പന്നം എന്ന നിലയിൽ പല തരത്തിലുള്ള ഗുണങ്ങൾ ശാരീരിക തലത്തിൽ ലഭിക്കും, എന്നാൽ ഇവയെക്കാളും തലച്ചോറിനാണ് കൂടുതൽ ഗുണം. ഇത് സമ്മർദ്ദം കുറയ്ക്കും, ശ്രദ്ധിക്കാനുള്ള കഴിവ് (ഏകാഗ്രത ) ഉയർത്തും,തലച്ചേറിലെ ഗ്രേ മാറ്റർ വികസിപ്പിക്കുകയും നാഡികൾ കൂടുതൽ വളരാൻ സഹായിക്കുകയും ചെയ്യും.വിഷാദ രോഗം, പ്രവൃത്തികള്‍ക്ക്‌ ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസികരോഗം (സ്‌കീസോ ഫ്രീനിയ) തുടങ്ങിയ മാനസിക തകരാറുകളെ നിയന്ത്രിക്കാനുള്ള കഴിവും ഇത് നൽകുമെന്നു നിംഹാൻസിലെ സൈക്യാട്രി വിഭാഗം അഡിഷണൽ പ്രൊഫസർ ഡോ. ശിവരാമ വരമ്പള്ളി പറഞ്ഞു.

എന്റെ തലച്ചോറിന് യോഗ കൊണ്ട് ഗുണം ലഭിക്കുമോ?

സമ്മർദ്ദം കുറക്കാനും പ്രായമേറുന്തോറും ശരീരം ക്ഷയിക്കുന്നതു കുറക്കുന്നതിനു യോഗ മുറകൾ ഫലപ്രദമാണെന്ന് പൊതുവെ എല്ലാവർക്കും അറിയാം. അത് നിങ്ങളുടെ ഓർമ ശക്തി മെച്ചപ്പെടുത്താനും ശ്രദ്ധിക്കാനുള്ള കഴിവുകളുടെ  മൂർച്ച കൂട്ടാനും സഹായിക്കും. ഇത് തലച്ചോറിലേക്കുള്ള രക്ത ഓട്ടം വർധിപ്പിക്കും,പക്ഷാഘാത സാധ്യതകൾ കുറയ്ക്കും, പ്രത്യേകിച്ച് പ്രമേഹം, രക്ത സമ്മർദ്ദം, ഉയർന്ന കൊഴുപ്പു എന്നിവ ഉള്ളവരിൽ. ആരോഗ്യകരമായ നിലയിലേക്ക് നിങ്ങളുടെ ഹൃദയമിടിപ്പ് കൊണ്ടുവരാനും,ശാന്തനായി തുടരാനും അടിയന്തിര ഘട്ടങ്ങളിൽ വിവേക പൂർവം പെരുമാറാനും നിങ്ങളെ സഹായിക്കും. ഒരു ലക്ഷ്യത്തിലേക്കു ദീർഘകാലം ശ്രദ്ധ കേന്ദ്രീകരിച്ച്  മുന്നേറാനും ഇത് നിങ്ങളെ സഹായിക്കും.

ഫലം കാണാൻ എത്ര കാലം വേണ്ടി വരും?

ഒരൊറ്റ തവണയുള്ള  യോഗയുടെ പരിശീലനം പോലും തലച്ചോറിൽ മാറ്റങ്ങൾക്കു കാരണമാകും. നിങ്ങളുടെ മാനസിക ക്ഷേമത്തിന്റെ മെച്ചപ്പെടൽ  ആദ്യത്തെ  ഒരാഴ്ചക്കകം വ്യക്തമാകും. നിങ്ങൾക്ക് കൂടുതൽ ഉണർവും ശാന്തതയും കൈവരും, വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ വിശ്വാസം തോന്നും, മാനസിക സമ്മർദ്ദത്തിന്റെ തോത് കുറഞ്ഞതായി അനുഭവപ്പെടും. ചില ആഴ്ചകൾക്കകം നിങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ വേഗത്തിൽ ഗ്രഹിക്കാൻ കഴിയുന്നുവെന്ന് മനസിലാകും, ഓർമ്മ കുറച്ചു കൂടി സൂക്ഷ്മമാകും. ഏകാഗ്രതയും ശ്രദ്ധയും വർധിക്കും.

ആറു മാസക്കാലത്തിനിടെ ആഴ്ചയിൽ മൂന്നു ദിനം വീതം  യോഗ മുറകളിൽ തുടർച്ചയായി ഏർപ്പെട്ടാൽ ദീർഘകാലത്തേക്ക് അതിന്റെ പ്രയോജനം ലഭിക്കുകയും നില നിൽക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. ശ്രദ്ധയൂന്നലും ശ്വസന പ്രക്രിയ നിയന്ത്രണവും കേന്ദ്രീകരിച്ചുള്ള യോഗ പരിശീലനങ്ങൾ മൂലം നിങ്ങൾക്ക് ഉയർന്ന ഗുണ ഫലം ലഭ്യമാകും.

സമ്മർദ്ദവും ഉത്കണ്ഠയും കുറക്കുക

വിശ്രമവും, പ്രവർത്തനവും നിയന്ത്രിക്കുന്ന നാഡീ വ്യവസ്ഥയുടെ പ്രവർത്തനങ്ങൾ സംതുലനാവസ്ഥയിൽ ആക്കി സമ്മർദ്ദവും ഉത്കണ്ഠയും കുറക്കാൻ യോഗ സഹായിക്കും.

കേന്ദ്ര നാഡീ വ്യൂഹം രണ്ടു ഭാഗങ്ങളായാണ് രൂപീകരിച്ചിട്ടുള്ളത്. സിമ്പതെറ്റിക്, പാരാ സിമ്പതെറ്റിക് എന്നിവയാണ് ഇവ.  പാരാ സിമ്പതെറ്റിക്  നാഡികൾ നമ്മുടെ ശരീരത്തെയും മനസിനെയും പ്രവർത്തന ക്ഷമമാക്കുകയും അപകട  സന്ദർഭങ്ങളിൽ നേരിടാനോ  ഓടി രക്ഷപെടാനോ  പ്രേരിപ്പിക്കുകയും ചെയ്യുന്നു. സിമ്പതെറ്റിക് സിസ്റ്റം ഹൃദയ മിടിപ്പ് കുറക്കാനും ശാന്തമാകാനും  വിശ്രമ നിലയിൽ ആകാനും സഹായിക്കുന്നു. ഈ രണ്ടു നാഡീ വ്യൂഹങ്ങളുടെ പ്രവർത്തനം സംതുലനാവസ്ഥയിൽ ആകുന്നതു നമ്മെ സാധാരണ നിലയിൽ പ്രവർത്തിക്കുവാൻ സഹായിക്കുന്നു. നമ്മുടെ ആധുനിക ജീവിത ശൈലി,അത് മൂലമുള്ള സമ്മർദ്ദം , അമിത ഉത്തേജനം തുടങ്ങിയവ സിമ്പതെറ്റിക് നാഡീ വ്യവസ്ഥയെ പ്രവർത്തിപ്പിക്കുന്നത് മൂലം ഇരു നാഡീ വ്യൂഹങ്ങളും തമ്മിലുള്ള സംതുലനാവസ്ഥ നഷ്ടപ്പെടുത്തുന്നു.  യോഗ തുടർച്ചയായി പരിശീലിക്കുമ്പോൾ പാരാ സിമ്പതെറ്റിക് വ്യൂഹത്തെ  അത് പ്രവർത്തന  നിരതമാക്കുകയും ശ്വസനം, ഹൃദയമിടിപ്പ്, എന്നിവയെ നിയന്ത്രിക്കുകയും സമ്മർദ്ദം, ഉത്കണ്ഠ നിലകളെ ചുരുക്കുകയും ചെയ്യും.

ഓർമ ശക്തി വർധിപ്പിക്കുക, ചിന്തകളുടെ മൂർച്ച കൂട്ടുക

യോഗ ക്രമമായി പരിശീലിക്കുന്നത് തലച്ചോറിലെ ഗ്രേ  മാറ്റർ വികസിക്കാൻ  ഇട  നൽകുമെന്ന  വസ്തുത  നിങ്ങൾക്ക്  അറിയാമോ ? തലച്ചോറിൽ  ഓർമ ശക്തിയും ക്രിയാത്‌മക പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ഹിപ്പോ ക്യാമ്പസ് ഭാഗം  നമുക്ക് പ്രായമാകുന്തോറും ചുരുങ്ങും. അതാണ് പ്രായമേറുന്തോറും നമ്മൾ കാര്യങ്ങൾ മറക്കുന്നതിനും നമ്മുടെ ബുദ്ധി ശക്തി കുറയുന്നതിനും കാരണം.ബാംഗ്ലൂരിലെ വിവിധ വൃദ്ധ സദനങ്ങളിൽ  നിംഹാൻസ് നടത്തിയ പഠനത്തിൽ ഈ കേന്ദ്രങ്ങളിൽ താമസിക്കുന്നവരുടെ തലച്ചോറിൽ യോഗയുടെ പ്രസക്തി പരിഗണിച്ചിരുന്നു.ഇതിനായി അവർക്ക്‌ ആറ് മാസം യോഗ പരിശീലനം നൽകി.ക്രമമായ യോഗ പരിശീലനം പ്രായാധിക്യം മൂലമുണ്ടാകുന്ന ശാരീരിക പ്രവർത്തനങ്ങൾക്ക് പരിഹാരമാകുന്നതായും  ഹിപ്പോ ക്യാമ്പസിന്റെ വലുപ്പം വർധിപ്പിച്ചതായും ഗവേഷകർ കണ്ടെത്തി. അവരുടെ  പഠനം ഉപസംഹരിക്കുന്നതു  ഇപ്രകാരമാണ്.  പ്രായമേറിയവരിൽ  മസ്തിഷ്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഓർമ കുറവ് പോലെ  ഉള്ളവരിൽ യോഗ മുറകൾ പരിശീലിക്കുന്നത് വളരെയധികം പ്രയോജനം ചെയ്യും.  അവ വരാതെ തടുക്കുകയും ചെയ്യും.

തലച്ചോറിനെ സുഖപ്പെടുത്തുക

സ്വയം സുഖപ്പെടുത്താനുള്ള  സവിശേഷമായ കഴിവുള്ള അവയവമാണു തലച്ചോറ്.പരുക്കോ ആഘാതമോ ഏറ്റാൽ തലച്ചോറിന്റെ ശേഷി കുറച്ചു കാലത്തേക്ക് നഷ്ടമാകും. ഈ ഘട്ടത്തിൽ തലച്ചോറ് പരുക്കേറ്റ ഭാഗം സ്വയം കേടുപാട് തീർക്കുകയോ  അല്ലെങ്കിൽ പ്രവർത്തനത്തിന്റെ കേന്ദ്രം മറ്റൊരു ഭാഗത്തേക്ക് മാറ്റുകയോ ചെയ്യും. സ്വയം കേടുപാട് തീർക്കാനുള്ള തലച്ചോറിന്റെ കഴിവ് അല്ലെങ്കിൽ തലച്ചോറിന്റെ വഴങ്ങുന്ന സ്വഭാവം വെളിപ്പെടുത്തുന്നതാണ് ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോപിക് ഫാക്ടർ (ബിഡിഎൻഎഫ്.). ഒരു വ്യക്തിയിൽ ഈ ബിഡിഎൻഎഫ്  എത്ര കൂടുതൽ ഉണ്ടാകുന്നോ തലച്ചോറിലെ പരുക്കിന്റെ ശമനവും അത്ര വേഗത്തിൽ ഉണ്ടാകും .

വിഷാദ രോഗം ഉള്ളവരിലും ബൈപോളാർ രോഗം ഉള്ളവരിലും ബി ഡി എൻ എഫ് നില തീരെ താഴ്ന്നതാകും. സമ്മർദ്ദത്തിന് കാരണമാകുന്ന ഹോർമോൺ കോർട്ടിസോൾ ഇവരിൽ അധികമാകും. വിഷാദ രോഗത്തിനു ഇവർ മരുന്ന് ചികിത്സ നേടുമ്പോൾ  വിഷാദാവസ്ഥയിൽ കാര്യമായ മാറ്റം ഉണ്ടാകും. ഒപ്പം ബി ഡി എൻ എഫ് (നാഡീ കോശങ്ങളുടെ വളർച്ച , അതി ജീവന പ്രവർത്തനങ്ങൾ,തുടങ്ങിയവ നിയന്ത്രിക്കുന്ന ന്യൂറോട്രോഫിൽ കുടുംബത്തിലെ പ്രധാന ഘടകമാണ് ) നില ഉയരുകയും ചെയ്യും.അവർ മരുന്ന് കഴിക്കുന്നത് നിർത്തിയാൽ സമ്മർദ്ദം തിരികെ വരാനും നിയന്ത്രിത നില ഉയരാനും സാധ്യതയുണ്ട്.

നിംഹാൻസ് ഇന്റഗ്രേറ്റഡ് സെന്റർ ഫോർ യോഗ നടത്തിയ പഠനം തെളിയിക്കുന്നത് വിഷാദ രോഗികൾ മരുന്ന് ഉപയോഗം തുടർന്ന് കൊണ്ടോ അല്ലെങ്കിൽ ഉപയോഗിക്കാതെയോ യോഗ പരിശീലിച്ചാൽ അവരിലെ ബി ഡി എൻ എഫ്  സാധാരണ നിലയിലേക്ക് വരികയും കോർട്ടിസോൾ അളവ് കുറയുകയും ചെയ്യുമെന്നാണ് .  ഇത് വെളിപ്പെടുത്തുന്നത് സമ്മർദ്ദം കുറഞ്ഞുവെന്നും അത് തിരികെ വരാനുള്ള സാധ്യതകൾ മങ്ങിയെന്നുമാണ്.

നിഷേധ വികാരങ്ങൾ കുറക്കുക

കോപം, സമ്മർദ്ദം, അസൂയ അല്ലെങ്കിൽ വെറുപ്പ് തുടങ്ങിയ നിഷേധ വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ  ഭാഗത്തേക്ക് രക്തം ഒഴുകുന്നത് കുറക്കാൻ അഞ്ചു മിനിറ്റ തുടർച്ചയായി 'ഓം' മന്ത്രം ഉച്ചരിച്ചാൽ മതിയാകും.

നിംഹാൻസിലെ എം ആർ ഐ പഠനത്തിൽ യോഗ പരിശീലനം ലഭിക്കാത്ത വളരെ സാധാരണക്കാരായവരോട്  തുടർച്ചയായി അഞ്ചു മിനിറ്റ്  'ഓം' മന്ത്രം ഉരുവിടാൻ ആവശ്യപ്പെട്ടു. അതെ സമയം മറ്റൊരു മന്ത്രം സമാനമായി 5 മിനിറ്റു ഉരുവിടാനും നിർദ്ദേശിച്ചു. ഇത് നടത്തിയത് നിയന്ത്രിത സാഹചര്യങ്ങളിൽ ആയിരുന്നു. 'ഓം ' മന്ത്രവും അടുത്ത മന്ത്രവും ഉരുവിടുമ്പോൾ നടത്തിയ സ്‌കാനിങ്ങിൽ വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളിലേക്കുള്ള രക്ത ഓട്ടം ഓം മന്ത്ര സമയത്തു  കുറഞ്ഞതായി കണ്ടെത്തി. ഇത് വെളിപ്പെടുത്തടുന്നത് വിവിധ തരത്തിലുള്ള മന്ത്രോച്ചാരണം വിവിധ ശ്രദ്ധാ തന്ത്രങ്ങൾക്ക് ( യോഗ അല്ലെങ്കിൽ ശ്രദ്ധാ ധ്യാനം) ക്രമമായി  പരിശീലിച്ചാൽ     നിഷേധ വികാരങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും എന്നാണ് .

മുഖ ഭാവങ്ങൾ തിരിച്ചറിയുന്നത് മെച്ചമാക്കൽ

സ്‌കീസോ ഫ്രീനിയ രോഗികളിൽ യോഗ പരിശീലനം മൂലം മുഖ ഭാവങ്ങൾ മനസിലാക്കാനുള്ള തലച്ചോറിന്റെ കഴിവ് വർധിച്ചു. സ്‌കീസോ ഫ്രീനിയ രോഗികളിൽ മുഖ ഭാവങ്ങൾ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതായി തോന്നി. ഫേഷ്യൽ ഇമോഷൻ റെക്കഗ്നീഷൻ ഡെഫിസിറ്സ് എന്ന ഈ നില മൂലം അവർക്കു മുഖ  ഭാവങ്ങളെ മനസ്സിലാക്കാനോ  അല്ലെങ്കിൽ മറ്റുള്ളവരുടെ മുഖത്തെ വികാരങ്ങൾ തിരിച്ചറിയാനോ കഴിയുന്നില്ല. ഉദാഹരണത്തിന് നിഷ്പക്ഷമോ അല്ലെങ്കിൽ മുഖത്തെ   പ്രസന്ന ഭാവമോ സ്‌കീസോ ഫ്രീനിയ ബാധിച്ച ഒരു വ്യക്തി കോപമോ ഭയമോ ആയി തെറ്റിദ്ധരിച്ചേക്കും .

നിംഹാൻസിൽ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് സ്‌കീസോ ഫ്രീനിയ രോഗം ബാധിച്ച വ്യക്തി യോഗ പരിശീലിക്കുന്നതിലൂടെ    രോഗം മൂലമുള്ള ഈ കുറവുകളെ മറികടക്കാമെന്നാണ്. സ്‌കീസോ ഫ്രീനിയ രോഗികളിൽ ഒരു സംഘത്തെ പരിശീലനം ലഭിച്ച അഭിനേതാക്കൾ വിവിധ വികാരങ്ങൾ പ്രകടിപ്പിക്കുന്ന ചലന ചിത്രങ്ങളും നിശ്ചല ദൃശ്യങ്ങളും കാണിച്ചു.  പങ്കെടുത്തവർക്ക് മുഖ ഭാവങ്ങൾ   കൃത്യമായി മനസ്സിലാക്കാനോ  വെളിപ്പെടുത്താനോ കഴിഞ്ഞില്ല.മൂന്നു മാസം തുടർച്ചയായി ആഴ്ചയിൽ കുറഞ്ഞത് മൂന്നു ദിവസം യോഗ പരിശീലനം നേടിയപ്പോൾ അവരെല്ലാവരും തന്നെ ഈ കഴിവിൽ കാര്യമായ പുരോഗതി നേടി  . ഇത് മുകളിൽ  പറഞ്ഞ  വിധത്തിൽ തലച്ചോറിലേക്കുള്ള രക്ത ഓട്ടത്തിൽ മാറ്റം വന്നത് കൊണ്ടാകാം. അത് പോലെ തന്നെ മറ്റൊരു ഹോർമോൺ ആയ ഓക്‌സിടോസിന്റെ  (ബന്ധങ്ങളെ നിയന്ത്രിക്കുന്ന ഹോർമോൺ) അളവ് കൂടിയതും കാരണമാണ്.   ഓക്‌സിടോസിൻ ഹോർമോൺ അമ്മയും കുഞ്ഞും  തമ്മിലുള്ള  ബന്ധം സുദൃഢമാക്കുന്നതിൽ നിർണ്ണായകമാണ് .  ഇതിനൊക്കെ പുറമെ ബന്ധങ്ങൾ, ശാന്തത, വിശ്വാസം എന്നിവ വര്ധിപ്പിക്കുന്നതിലൂടെ വ്യക്തിയുടെ സാമൂഹിക പെരുമാറ്റ രീതികളെ ക്രമപ്പെടുത്താനും ഇത് കാരണമാകും.

യോഗയും വ്യായാമവും

വ്യായാമത്തിൽ നിന്ന് ലഭിക്കുന്ന ഗുണങ്ങൾക്കു പുറമെ സമാധാനവും  സംതൃപ്തിയും സന്തോഷവും യോഗ പ്രദാനം ചെയ്യുന്നു.

ശാരീരിക ക്ഷമതയുടെ  പ്രാധാന്യം സംബന്ധിച്ച് നാമെല്ലാം ഇപ്പോൾ വർധിച്ച നിലയിൽ ബോധവാന്മാരാണ്. വ്യായാമ കേന്ദ്രത്തിലെ അംഗത്വവും, ഓട്ടക്കാരുടെയും , സൈക്കിൾ യാത്രികരുടെയും  സംഘത്തിലെ അംഗത്വവും ഇന്ന് വളരെ സാധാരണമാണ്. യോഗയും വളരെ ജനപ്രീതി  നേടുന്നു. എങ്കിലും  അത് വെറുമൊരു ശാരീരിക വ്യായാമം എന്ന നിലയിൽ പൊതുവെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തിൽ യോഗയിലെ ശാരീരികമായ  ഭാവങ്ങൾ ആസനങ്ങൾ പരിശീലനത്തിന്റെ സഹായക ഭാഗം മാത്രമാണ്. മാത്രമല്ല, ഈ ആസനങ്ങൾ സാധാരണ ശാരീരിക വ്യായാമങ്ങളിൽ നിന്നും വ്യത്യസ്തമാർന്നതാണ് അതിന്റെ പ്രവർത്തനത്തിലും ഫലത്തിലും.

യോഗ കൂടുതൽ ശ്രദ്ധ നൽകുന്നത് നേരായ  പേശികളെ  വിശ്രമ നിലയിലാക്കുന്നതിലും സുസ്ഥിരമായ ശാരീരിക നിലകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ആസനങ്ങളെ പതാഞ്ജലി നിർവചിക്കുന്നത് സ്ഥിരമായആനന്ദം ലഭിക്കുന്ന ഒരു അവസ്ഥ എന്നാണ് . ചലനങ്ങൾ സാവധാനവും നിയന്ത്രിതവുമായിരിക്കും. ശ്വസനം സമകാലികമാക്കും. പതിവായ വ്യായാമം കൂടുതൽ ശ്രദ്ധ നൽകുന്നത് പേശികളുടെ ചലനങ്ങളും അതിന്റെ സമ്മർദ്ദങ്ങളും സംബന്ധിച്ചാണ് . വ്യായാമങ്ങളിൽ ആവർത്തിച്ചുള്ള ചലനങ്ങൾക്കാണ് പ്രാധാന്യം.  ശ്വസനത്തിനു പോലും താളക്രമം ഉണ്ടാകും. കാരണം  സമ കാലികമായ ശ്വസന നിയന്ത്രണം ഇവിടെ ഇല്ല. ഇത് മൂലം യോഗയുടെയും വ്യായാമത്തിന്റെയും ഫലങ്ങളിൽ വ്യത്യാസം അനുഭവപ്പെടുന്നു.

പേശീ വ്യൂഹം

യോഗ: അസ്ഥികളുടെ പ്രതലത്തിലും പേശികൾ തുല്യമായ നിലയിൽ വർധിക്കാനും അങ്ങനെ മെയ് വഴക്കത്തിനും സഹായിക്കും.യോഗ ഊർജ്ജം ലഭ്യമാക്കുകയും ചെയ്യും.

വ്യായാമം: വ്യായാമം പൊതുവെ ഊന്നൽ നൽകുക പേശികളുടെ പിണ്ഡ വലുപ്പം കൂട്ടുന്നതിനാണ്. ഇതു മൂലം, പേശികളുടെ നീളം,വഴക്കം എന്നിവ കുറയും.വ്യായാമം ചെയ്യുമ്പോൾ നാം കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്നു.

ഹൃദയം

യോഗ: യോഗയിൽ ആസനങ്ങൾ ഫലപ്രാപ്തിയിൽ എത്തിയാൽ ശരീരം ശാന്തമാകുകയും രക്ത സമ്മർദ്ദം കുറയുകയും ചെയ്യും.ഇത് ഹൃദയത്തിനു മേലുള്ള സമ്മർദ്ദം കുറയ്ക്കും.

വ്യായമം: വ്യായാമത്തിൽ ഇതിന്റെ ഫലം നേരെ വ്യത്യസ്തമാണ്. സാധാരണ വ്യായാമം പേശികളിൽ സമ്മർദ്ദം ഏൽപ്പിക്കും . ഇതു  രക്ത സംക്രമണ വേഗതയും  രക്ത സമ്മർദ്ദവും കൂട്ടും.കൂടുതൽ രക്തം കടത്തി വിടണമെന്നതിനാൽ ഹൃദയത്തിന്റെ പ്രവർത്തനം അധികമാക്കുകയും ചെയ്യും.

ശ്വസന സംവിധാനം

യോഗ: യോഗയിൽ ശരീരം വിശ്രമ  അവസ്ഥയിലായതിനാൽ ശ്വാസനേന്ദ്രിയങ്ങളുടെ അദ്ധ്വാനഭാരം കുറയും.

വ്യായാമം: വ്യായാമത്തിലെ പതിവായ സ്ഥിര ചലനങ്ങൾ മൂലം പേശികളിൽ കൂടുതൽ ഓക്സിജൻ ആവശ്യമായി വരും. ഇത് ശ്വസന വേഗത ഉയർത്തുന്നതിനാൽ ശ്വാസ കോശങ്ങൾക്ക് കഠിന പ്രയത്‌നം ചെയ്യേണ്ടി വരും.

രോഗ പ്രതിരോധ സംവിധാനം

യോഗ: രോഗ പ്രതിരോധ കോശങ്ങളുടെ എണ്ണവും പ്രവർത്തന ശേഷിയും വർധിപ്പിക്കുന്ന യോഗ ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു.

വ്യായാമം: വ്യായാമത്തിന്റെ കാര്യത്തിലും ഇത് സത്യമാണെങ്കിലും അത് പൊതുവെ  സ്വഭാവം, തീവ്രത, സമയ ദൈർഘ്യം  എന്നിവയുമായി ആശ്രയിച്ചിരിക്കുന്നു.

സമ്മർദ്ദ നില

യോഗ: ശരീരത്തിലെ കോർട്ടിസോൾ അളവ് യോഗ കുറക്കുന്നു. കോർട്ടിസോൾ എന്ന ഹോർമോൺ കൊളസ്ട്രോളിൽ നിന്നുമാണ് ഉദ്പാദിപ്പിക്കപ്പെടുന്നത്. ഇത് ഇന്ദ്രിയങ്ങളാല്‍ സംവേദിക്കപ്പെട്ട സമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു.

വ്യായാമം: വ്യായാമത്തെ ശരീരം ഒരു സമ്മർദ്ദമായി കരുതുന്നതിനാൽ ഇത് ശരിക്കും ശരീരത്തിലെ കോർട്ടിസോൾ നില ഉയരുകയാണ് ചെയ്യുന്നത്.

യോഗ നാസാരന്ധ്രം മുഖേനയുള്ള നിശ്ചിത ശ്വസനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതാകട്ടെ സാധാരണ വ്യായാമത്തിൽ ഉണ്ടാകാറില്ല. യോഗയ്ക്ക് ശേഷം നാഡീ വ്യൂഹം ശാന്തമാകുന്നതിനാൽ ശരീരം വിശ്രമം അനുഭവിക്കുന്നു . വ്യായാമം മൂലം ക്ഷീണിച്ച മാംസപേശികളിൽ  ജൈവ അമ്ലം രൂപപ്പെടാൻ വഴിയൊരുക്കുന്നു. ഇത് ക്ഷീണവും മടുപ്പും അനുഭവപ്പെടാൻ  കാരണമാകുന്നു. വ്യായാമത്തിൽ നിന്നും ലഭ്യമാകാത്ത യോഗയുടെ മറ്റു ഗുണങ്ങൾ ചിലതു് കൂടി സൂചിപ്പിക്കാം. വേദന  സഹിക്കാനുള്ള വർധിച്ച  കഴിവ്,  തിടുക്കപ്പെട്ട  പെരുമാറ്റ  നിയന്ത്രണം, ജീവശാസ്ത്രപരമായ താളം പുനഃക്രമീകരിക്കൽ  തുടങ്ങിയവ. വ്യായാമം  നൽകുന്ന ഒട്ടു മിക്ക ഗുണങ്ങൾക്കും ഒപ്പം   യോഗ  സമാധാനം , സംതൃപ്തി, സന്തോഷം എന്നിവ നൽകും.

എന്താണ് മാനസികാരോഗ്യം?

മാനസികാരോഗ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത് ആളുകൾക്ക് അവർക്കു സ്വയമായും ചുറ്റുമുള്ളവരുമായും ബന്ധപ്പെടാനും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുമുള്ള  കഴിവിനെയാണ്. കുറേക്കൂടി ലളിതമായി പറഞ്ഞാൽ മാനസിക ആരോഗ്യം എന്നത് വെറുമൊരു മാനസികാരോഗ്യ തകരാർ ഇല്ലാതിരുന്ന അവസ്ഥ മാത്രമല്ല . ആരോഗ്യം എന്ന  ആശയത്തെ ലോകാരോഗ്യ സംഘടന വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്. സമ്പൂർണ ശാരീരിക, മാനസിക സാമൂഹിക ക്ഷേമം ഉണ്ടാകുക . അസുഖമോ ബലക്ഷയമോ ഇല്ലാതിരിക്കുക എന്നത് മാത്രമല്ല. ഒരു വ്യക്തിയുടെ ക്ഷേമം അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ജീവിതത്തിലെ ചെറിയ സമ്മർദ്ദങ്ങളെ താങ്ങാനും, തൊഴിൽ മേഖലയിലെ ഉദ്പാദന ക്ഷമതയും സമൂഹത്തിൽ അവർ നൽകുന്ന സംഭാവനകളും അടിസ്ഥാനമാക്കിയാണ് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

നാമെല്ലാം   തന്നെ നമ്മെ പരീക്ഷണത്തിന് വിധേയരാക്കുന്ന  വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. വ്യക്തിപരവും, തൊഴിൽ സംബന്ധവുമായ പ്രതിസന്ധികൾ മൂലം താത്കാലിക സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവക്ക് കാരണമാകുകയും ചെയ്യും.അതെന്തായാലും നമ്മുടെ സാധാരണ പ്രവർത്തനം തടസ്സപ്പെടുന്നു എന്ന് നമുക്ക് തോന്നിയാൽ, ചിലപ്പോൾ അത് മാനസിക രോഗത്തിന്റെ ഒരു സൂചനയാകാം. ശാരീരിക സൗഖ്യം സംബന്ധിച്ച ചിന്തകൾ ഇൻഡ്യക്കാർക്കിടയിൽ വ്യാപകമായിരിക്കുന്നു. ജീവിത ശൈലി മൂലമുള്ള രോഗങ്ങളാണ് ഈ ചിന്തകൾക്ക് കാരണം.മാനസിക ആരോഗ്യം സംബന്ധിച്ച അവബോധം ഇന്നും വളരെ പിന്നോക്കം നിൽക്കുന്നു. മാനസിക ആരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും യഥാർത്ഥത്തിൽ ഉള്ളതല്ലെന്നും വെറും തോന്നൽ മാത്രമാണെന്നുമുള്ള വിധത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു.

ഈ വിഭാഗത്തിൽ ഞങ്ങളുടെ വിദഗ്ധർ ആരോഗ്യ മേഖലയിലെ മറ്റേതൊരു വിഭാഗവും പോലെ തന്നെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ പ്രത്യേക ലക്ഷണങ്ങൾ മൂലം കണ്ടെത്താമെന്നും മാനസിക രോഗ ചികിത്സയിലൂടെയും മരുന്നുകളിലൂടെയും ചികില്സിക്കാമെന്നും പറയുന്നു. ഇന്ത്യയിൽ കേന്ദ്ര സർക്കാർ മാനസിക രോഗങ്ങളെ പകർച്ചവ്യാധികളുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മാനസിക തകരാറുകൾ രണ്ടു തരത്തിൽ വിഭജിച്ചിരിക്കുന്നു. സാധാരണ കാണുന്ന മാനസിക പ്രശ്നങ്ങളായ വിഷാദം, ഉത്കണ്ഠ അടിസ്ഥാനമാക്കിയുള്ളവ.  പ്രവൃത്തികള്‍ക്ക്‌ ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന (സ്കീസോഫ്രീനിയ), ഇരട്ട വ്യക്തിത്വം എന്നിവ പോലെയുള്ള രോഗങ്ങൾ കടുത്ത മാനസിക തകരാറുകളുടെ ഗണത്തിൽ ഉൾപ്പെടുന്നു.

കടുത്ത മാനസിക തകരാറുകൾക്കു വിദഗ്ധരുടെ ശ്രദ്ധ അടിയന്തിരമായി വേണമെങ്കിലും പൊതുവെ കാണുന്ന മാനസിക പ്രശ്നങ്ങളാണ് തിരിച്ചറിയപ്പെടാത്തതും ചികിത്സ ലഭ്യമാകാതെ അവഗണിക്കപ്പെടുന്നതും അറിവില്ലായ്‍മ മൂലമാണ് .മാനസിക ആരോഗ്യ പ്രശ്നങ്ങൾ കൂടുതലും അവഗണിക്കുന്നതും  തെറ്റിദ്ധരിക്കപ്പെടുകയോ ആണ് പതിവ്. മാനസിക ആരോഗ്യ ലോകത്തെ കുറിച്ച് കൂടുതൽ മനസിലാക്കുവാൻ വായിക്കുക. ഈ വിഭാഗത്തിൽ മാനസിക ആരോഗ്യം എന്താണ് എന്നത് സംബന്ധിച്ച് അടിസ്ഥാന വിവരങ്ങൾ നൽകുവാനാണ്‌ ശ്രമിക്കുന്നത്. എന്തു കൊണ്ട് ഇത് നമുക്ക് പ്രാധാന്യമർഹിക്കുന്നു,  എന്ത് കൊണ്ട് മാനസിക ആരോഗ്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നേടണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പരിഗണിക്കുക.

മികച്ച പരിശീലനത്തിന് സഹായിക്കുന്ന അഞ്ചു യോഗാ ആപ്പുകൾ

യാത്രക്കിടയിലോ വീടിന്റെ സ്വസ്ഥതയിലോ പരിശീലിക്കാം

യോഗ പാരമ്പര്യ വാദികൾ എതിർത്തേക്കാം, എന്നാൽ യോഗാ ക്ലാസ്സിൽ പങ്കെടുക്കാൻ സൗകര്യം ലഭിക്കാത്തവർക്കു പ്രയോജനകരമാണ് പുതുതായി തുടങ്ങുന്ന ആപ്ലിക്കേഷനുകൾ അഥവാ ആപ്പുകൾ.ഞങ്ങൾ  അപ്ലിക്കേഷൻ സ്റ്റോറുകളിൽ  പരിശോധിച്ചപ്പോൾ പല തരത്തിലുള്ള ആപ്പുകൾ ലഭ്യമാണെന്ന് മനസിലായി. യോഗ ഗുരുവിനെ പകരം വെക്കാൻ മറ്റൊന്നും ഇല്ലെങ്കിലും അല്പം പോലും യോഗ ചെയ്യാതിരിക്കുന്നതിനേക്കാൾ ഭേദം ഈ ആപ്പുകൾ തന്നെയാണ്. വൈറ്റ് സ്വാൻ ഫൌണ്ടേഷൻ പ്രതിനിധി എം. പ്രിയങ്ക മൊബൈൽ ഫോൺ പ്ളാറ് ഫോമിൽ ലഭ്യമായ അഞ്ചു ആപ്പുകൾ പരിശോധിക്കുകയും അവയിലെ നല്ല വശവും മോശമായതും കണ്ടെത്തുകയും ചെയ്യാൻ ശ്രമം നടത്തി.

യോഗ പ്രേമികൾക്കിടയിലെ സമ്പർക്കത്തിന്റെയും ജന സമ്മതിയുടെയും അടിസ്ഥാനത്തിലാണ് ഇവ തിരഞ്ഞെടുത്തത്.

1. ഡെയിലി യോഗ (ഐഒഎസ്)

ഐഒഎസ്, വിൻഡോസ്,ആൻഡ്രോയിഡ് എന്നീ മൂന്നു മൊബൈൽ പ്ലാറ്റുഫോമുകളിൽ ഈ ആപ്പ് ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഇടയിൽ ഏറെ പ്രചാരവുമുണ്ട്. ഒരു യോഗി ആസനങ്ങൾ ചെയ്തു കാണിക്കുന്നതാണ്  ഡെയിലി യോഗ. താഴെ പറയുന്ന വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സ്റ്റാർട്ട് ട്രെയിനിങ്, പോസ് ലൈബ്രറി, കമ്മ്യൂണിറ്റി, യോഗ മ്യൂസിക്, മോർ ഇൻഫോ, മോർ ആപ്പ്സ് . ഈ ആപ്ലിക്കേഷനിൽ ഒരു സ്വതന്ത്ര പതിപ്പ് ലഭ്യമാണെങ്കിലും പൂർണതയ്ക്ക് ഉയർന്ന പതിപ്പിലേക്കു പരിഷ്കരിക്കണം.

ഗുണകരമായവ എന്തൊക്കെ?

  • ശാരീരീക മികവ് ലക്ഷ്യമാക്കി നിങ്ങൾക്ക് സ്വന്തം കാര്യക്രമം തയ്യാറാക്കാം.
  • ചലന ദൃശ്യങ്ങൾ ഉന്നത മികവിൽ ഉള്ളതാണ്
  • ആപ്പിലെ പോസ് ലൈബ്രറി ഓരോ നിലയും  സംബന്ധിച്ച് വിശദമായ വിവരണവും ഓരോന്നും നൽകുന്ന ഗുണങ്ങളും വെളിപ്പെടുത്തുന്നു. * ഡൌൺ ലോഡ്  ചെയ്താലും  ആസനങ്ങൾ അനുകരിക്കുന്ന വിഡിയോകൾ പ്രവർത്തിക്കും.

തടസ്സങ്ങൾ എന്തെല്ലാം?

  • ഓൺലൈനിൽ ഉപയോഗിക്കുന്ന ഉപയോക്താവ് അൽപ നേരം വീഡിയോ നിർത്തിയാൽ പരസ്യങ്ങൾ പോപ്പ് അപ്പ് രീതിയിൽ സ്‌ക്രീനിൽ തെളിയും. വീണ്ടും സെഷൻ പുനരാരംഭിക്കുമ്പോൾ ഇവ അപ്രത്യക്ഷമാകില്ല.

2. സിംപ്ലി യോഗ (ആൻഡ്രോയിഡ്)

ഈ യോഗ ആപ്പിൾ 2 തലത്തിലുള്ള പ്രവർത്തനങ്ങൾ ലഭ്യമാണ്. 20,40,60 മിനിറ്റ വീതമുള്ളതാണ് ഇവ. യോഗ മുറകളുടെ തീവ്രത അനുസരിച്ച് നില മാറും.സ്വതന്ത്രവും ഉയർന്നതുമായ പതിപ്പുകൾ ലഭ്യമാണ്.

ഗുണകരമായവ എന്തെല്ലാം?

  • യോഗ അഭ്യാസം എല്ലാം തന്നെ ചലന ദൃശ്യങ്ങളായി തയ്യാറാക്കിയിരിക്കുന്നു. ഇവ വേഗംലോഡ് ചെയ്യാനും കഴിയും..
  • യോഗ തുടക്കക്കാർക്ക് ഈ ആപ് ഏറെ ഗുണകരമാണ്.

ഗുണകരമല്ലാത്തവ എന്തെല്ലാം?

  • ചലന ദൃശ്യങ്ങൾ ഡൌൺ ലോഡ് ചെയ്യാൻ കഴിയില്ല.ഇന്റർനെറ്റ് സൗകര്യം ഇല്ലെങ്കിൽ ഈ ആപ്  ഉപയോഗിക്കാൻ കഴിയില്ല.
  • നിങ്ങൾക്ക് ഹിതകമായ വിധത്തിൽ അത്  പ്രവർത്തിപ്പിക്കാനാകില്ല
  • സ്വതന്ത്ര പതിപ്പ് ആദ്യ തലത്തിലെ ആസനങ്ങൾക്കു മാത്രമേ ലഭ്യമാകുന്നുള്ളൂ.

3- യോഗ സ്റ്റുഡിയോ (ഐഒഎസ്)

യോഗയിലെ തുടക്കാർക്കും പരിചിതർക്കും ഇടയിൽ ഏറെ പ്രചാരമുള്ളതാണ് ഈ ആപ്. യോഗ സ്റ്റുഡിയോ പണം നൽകി സ്വീകരിക്കേണ്ട ആപ് ആണ്. ഇതിൽ യോഗ മുറകൾ അനുകരിക്കുന്ന ക്‌ളാസ്സുകൾക്ക്  ശാന്തികരമായ നിലയിൽ ശബ്ദം കൊടുത്തിരിക്കുന്നു. നിങ്ങൾക്ക് ലഭ്യമായ സമയത്തിനു അനുസരിച്ച് ക്രമീകരിക്കാനുള്ള സംവിധാനവും ഉണ്ട്. ഉയർന്ന നിലയിലുള്ള   ഒരു പതിപ്പ് മാത്രം ഉള്ള ഈ ആപ്പിന് 250 രൂപയാണ് വില .

ഗുണങ്ങൾ ഏതെല്ലാം?

  • റെക്കോർഡ് ചെയ്ത ക്ലാസ്സുകൾ വിവിധ തലങ്ങളിൽ ഉള്ളവർക്കായി തയ്യാറാക്കിയതാണ്. തുടക്കക്കാർ, അല്പം പരിചയമുള്ളവർ, അനുഭവജ്ഞർ എന്നിവർക്കുള്ളവ ഇന്റർനെറ്റ് സൗകര്യം ഇല്ലെങ്കിലും ഡൌൺ ലോഡ് ചെയ്തു ഉപയോഗിക്കാം.
  • ആപ്ലിക്കേഷനിൽ പതിവായി യോഗ സംബന്ധമായ സമകാലിക വിവരങ്ങൾ നൽകും. പുതിയയോഗ നിലകളും പരിചയപ്പെടുത്തുന്നു .
  • നിങ്ങളുടെ സമയത്തിനും യോഗ ചെയ്യുന്ന തീവ്രതക്കും അനുസൃതമായി മുറകൾ തയ്യാറാക്കിയിരിക്കുന്നു.

ഗുണകരമല്ലാത്ത കാര്യങ്ങൾ

  • ആപ്പിനെ മനസിലാക്കുവാൻ സഹായിക്കുന്ന ഒരു സ്വതന്ത്ര പതിപ്പ് ലഭ്യമല്ല.
  • സംഗീതം നിശബ്ദമാക്കുവാൻ കഴിയുന്നില്ല.

4. യോഗ ക്യുയർ (വിൻഡോസ്)

വിൻഡോസ് പ്ലാറ്റ് ഫോമിൽ ലഭ്യമായ സമഗ്ര ആപ്പാണ് യോഗ ക്യുയർ. ഇതിനു മൂന്നു വിഭാഗങ്ങളുണ്ട്. മൈ ബോഡി, മൈ ഹെൽത്ത്, യോഗ സെന്റേഴ്സ് ( രാജ്യത്താകമാനമുള്ള യോഗ പരിശീലന കേന്ദ്രങ്ങളുടെ വിവരം). മൈ ബോഡി വിഭാഗം ശരീര ഭാഗങ്ങളായ തലച്ചോറ് , തോളുകൾ, തൈറോയ്ഡ്, ഉദരം തുടങ്ങിയ ഭാഗങ്ങൾക്ക് ഗുണം ലഭിക്കുന്ന പ്രത്യേക ആസനങ്ങളുടെ  പ്രയോജനം വ്യക്തമാക്കുന്നു. മൈ ഹെൽത്ത് വിഭാഗത്തിൽ രക്ത സമ്മർദ്ദം, നടുവേദന, പ്രമേഹം തുടങ്ങിയ പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായ ആസനങ്ങൾ വ്യക്തമാക്കുന്നു. ആനിമേറ്റ് ചെയ്ത വിഡിയോകൾ റീപ്ലേ സൗകര്യം ഉള്ളതാണ് .

ഗുണകരമായ കാര്യങ്ങൾ എന്തെല്ലാം ?

  • റിസലിയൂഷൻ കുറഞ്ഞവ ആയതിനാൽ ഫ്ലാഷ് വിഡിയോകൾ അധികം ഇന്റർനെറ്റ് സൗകര്യം ഇല്ലെങ്കിലും ഉപയോഗിക്കാം.
  • ശരീര നന്മക്കു ഉതകുന്ന ആസനങ്ങൾ പരിശീലനത്തിനു അനുസൃതമായി രൂപപെടുത്താം.

ഗുണകരമല്ലാത്ത കാര്യങ്ങൾ ഏതെല്ലാം?

  • വളരെ അധികം പരസ്യങ്ങൾ
  • ഫ്‌ളാഷിലുള്ള വിഡിയോകൾ ഇടയ്ക്കു നിർത്താനും വീണ്ടും പ്രവർത്തിപ്പിക്കാനുമുള്ള സൗകര്യം ഇല്ലാത്തവയാണ്.

5. യോഗ.കോം (ആൻഡ്രോയിഡ് )

വ്യക്തികളുടെ വൈഭവങ്ങളുടേയും സിദ്ധികളുടേയും സാകല്യം വെളിപ്പെടുത്തടുന്ന 289 മുറകളുടെയും 37 ശ്വസന മുറകളുടെയും മേന്മയിൽ യോഗ.കോം വളരെയധികം പരിശീലനം നടത്താനുള്ള അവസരം ഒരുക്കുന്നു. ഉദാഹരണത്തിന് ഓരോ യോഗ മുറക്കും അനുരൂപമായ ചിത്രമോ അല്ലെങ്കിൽ വീഡിയോയോ ലഭ്യമാണ്.

ഗുണകരമായ കാര്യങ്ങൾ ഏതെല്ലാം?

  • സ്വതന്ത്ര പതിപ്പിൽ തന്നെ വിവിധ ആസന രീതികൾ ലഭ്യമാക്കുന്നു.
  • വിഡിയോകൾ ഉയർന്ന മേന്മയിലുള്ളതാണ്. ശരീരത്തിലെ പേശികളുടെ 3 ഡി രൂപ പ്രദർശനത്തിലൂടെ ഓരോ ആസനങ്ങൾ മൂലം അവ എങ്ങനെയാണ് കൂടുതൽ പ്രചോദിപ്പിക്കപ്പെടുന്നത് എന്ന് വ്യക്തമാക്കുന്നു.
  • ഉപയോഗിക്കാൻ വളരെ എളുപ്പം.

ഗുണകരമല്ലാത്ത കാര്യങ്ങൾ ഏതെല്ലാം?

  • വീഡിയോ പെട്ടെന്ന് അപ്രത്യക്ഷമാകുകയും ഒരു ചെറിയ ക്രൂശ് രൂപം തെളിയുകയും ചെയ്യും. ഇതിൽ അമർത്തിയാൽ വീഡിയോ പ്രവർത്തനം നിലക്കും. ഈ തകരാർ പരിഹരിക്കണം.
  • വീഡിയോസ് ഇന്റർനെറ്റ് സൗകര്യമില്ലെങ്കിൽ പ്രവർത്തിക്കില്ല.

എപ്രകാരമാണ് ആത്മശിക്ഷണം യോഗയെ സഹായിക്കുന്നത്

"മനസിന്റെ രൂപാന്തരത്തെ യോഗ നിയന്ത്രിക്കും" - പതാഞ്ജലി യോഗ മന്ത്രം

ഏതു തരത്തിലുള്ള വ്യായാമം സംബന്ധിച്ചും  നാം ആലോചിക്കുമ്പോൾ ആദ്യം ചിന്തയിൽ വരുന്ന കാര്യം സമയം, അതിനു വേണ്ടി വരുന്ന പ്രയത്‌നം, എത്ര തവണ വീതം അത് ചെയ്യണം,എത്ര മാത്രംആയാസകരമാണ് അല്ലെങ്കിൽ അനായാസകരമാണ് തുടങ്ങിയ കാര്യങ്ങളാണ്. എന്തായാലും ഏതു തരത്തിലുള്ള വ്യായാമമോ പ്രവർത്തനമോ ആയിക്കൊള്ളട്ടെ അതിനു ആവശ്യമായ മുഖ്യ കാര്യം ആത്മശിക്ഷണമാണ്.

സമഗ്രമായ ഒരു വ്യായാമ രീതിയാണ് യോഗ എന്നത് ഇന്ന് എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണെന്നു നമുക്കെല്ലാവർക്കും അറിയാം. ലോകമൊട്ടാകെയുള്ള ആളുകൾ ഓരോ തരത്തിലുള്ള യോഗ മുറകൾ ചെയ്യുന്നു.ഒരു വ്യക്തിയുടെ ശാരീരിക, മാനസിക മികവിനെ ഉയർത്താൻ ഇവക്കു ഓരോന്നിനും അതിന്റേതായ പ്രാധാന്യവും പ്രയോജനവും ഉണ്ട്.

യോഗയുടെ ഒരു ലക്‌ഷ്യം ആത്മശിക്ഷണവും ആത്മാവബോധവും ഉണ്ടാക്കുകയെന്നതാണ്. ഏതു തരത്തിലുള്ള യോഗ പരിശീലനത്തിലും പ്രധാനവും നിർണായകവുമായ ആവശ്യം എന്നത്  ആത്മശിക്ഷണമാണ്. ഇത് കൂടാതെ ഒരാൾക്ക് യോഗയുടെ നല്ല വശങ്ങൾ മനസിലാക്കുവാൻ കഴിയില്ല.

പതാഞ്ജലി യോഗ മന്ത്രത്തിൽ ആത്മശിക്ഷണം  'തപസ്' എന്ന് അറിയപ്പെടുന്നു. പ്രവർത്തിക്കാനുള്ള താല്പര്യവും അറിയാനുള്ള താല്പര്യവുമാണിത്. ആത്മശിക്ഷണം ഏതു തരത്തിലുള്ള പ്രവർത്തനത്തിലും പ്രാവർത്തികമാക്കാം. - ജോലിയിൽ കൂടുതൽ ഉദ്പാദന ക്ഷമത വരുത്തുന്നതിന്, വ്യക്തിത്വ ബന്ധങ്ങൾ വളർത്തുന്നതിന്,ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്നതിനു,പുതിയ ശീലങ്ങൾ പഠിക്കുന്നതിനു, കോപവും, വികാരങ്ങളും നിയന്ത്രിക്കുന്നതിന് തുടങ്ങിയവ.യോഗയിൽ  ആത്മശിക്ഷണം എന്നത് പ്രവർത്തനങ്ങളോടുള്ള നമ്മുടെ സമർപ്പണമാണ്.

ഇനി പറയുന്ന ചില കാര്യങ്ങൾ യോഗ ചെയ്യുന്നതിൽ ആത്മശിക്ഷണം വളർത്താൻ നിങ്ങളെ സഹായിക്കും.

അവബോധം  : ഒരു പ്രവർത്തനത്തിന്റെ ഫലവും, ലക്ഷ്യവും തിരിച്ചറിയുന്നത് നിങ്ങളുടെ ശ്രദ്ധ കൂട്ടാനും ആവശ്യമായ ഫലം നേടാനും സഹായിക്കും. യോഗയിലും ഇത് തന്നെയാണ്  ചെയ്യുന്നത്. നിങ്ങളുടെ ആവശ്യം മനസിലാക്കുക, എന്തിനു നിങ്ങൾ യോഗ ചെയ്യുന്നു എന്ന് മനസിലാക്കുക, ശാരീരികവും, മാനസികവുമായ ആരോഗ്യ മേഖലയിൽ ഏതു തരത്തിലുള്ള നല്ല മാറ്റങ്ങളാണ് നിങ്ങൾ നിശ്ചിത സമയത്തെ പ്രവർത്തനനത്തിനു ശേഷം പ്രതീക്ഷിക്കുന്നത് എന്ന് മനസിലാക്കുക.അറിവും, ധാരണയും  നിങ്ങള്ക്ക് മികച്ച, വ്യക്തമായ കാഴ്ചപ്പാട് നൽകും. യോഗ പതിവായി ചെയ്യുവാൻ നിങ്ങളെ ഉത്സാഹിപ്പിക്കുകയും ചെയ്യും.

  • യോഗയിലെ വിവിധ ആസനങ്ങളുടെ ഗുണങ്ങൾ സംബന്ധിച്ച്  അറിവ് നേടുക
  • ഏതെങ്കിലും വിധത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ യോഗ അധ്യാപകരോട് സംസാരിച്ചു ദൂരീകരിക്കുക
  • സമാന ചിന്താഗതിക്കാരോട് സംസാരിച്ചു യോഗയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കുക.

സ്ഥിരത : 'വിജയത്തിലേക്ക് കുറുക്കു വഴികൾ ഇല്ല' എന്ന ചൊല്ല് പോലെ ഏതു തരത്തിലുള്ള മുന്നേറ്റവും  സ്ഥിരതയുള്ള പ്രവർത്തനത്തിലൂടെ മാത്രമേ സഫലമാക്കുവാൻ കഴിയൂ. യോഗ പതിവായി ചെയ്യുന്നത് മാനസിക അച്ചടക്കം നേടാൻ  സഹായിക്കുകയും ആത്യന്തികമായി അത്  നമ്മുടെ ജീവിത ചര്യയായി മാറുകയും ചെയ്യും.നിങ്ങളുടെ തൊഴിലിൽ, ശീലങ്ങളിൽ, ജീവിത രീതികളിൽ നല്ല മാറ്റങ്ങൾ നിങ്ങൾക്കു  കാണാൻ കഴിയും. ഈ മാറ്റങ്ങളെ നിങ്ങൾ ആസ്വദിക്കുകയും ജീവിതത്തിലെ ചില നല്ല ചിട്ടകളുടെ പേരിൽ ആത്‌മ സംതൃപ്തി തോന്നുകയും ചെയ്യും.

യോഗ പരിശീലനത്തിൽ സ്ഥിരത ഉറപ്പാക്കുവാൻ ഇനി പറയുന്ന കാര്യങ്ങൾ സഹായകരമാകും

  • ഉറങ്ങുന്നതിനു രണ്ടു മൂന്നു മണിക്കൂർ മുമ്പ് ലഘുവായി അത്താഴം കഴിക്കുക .
  • ഉറക്കത്തിനു ശരിയായ സമയ ക്രമം നിശ്ചയിക്കുക. . 7-8 മണിക്കൂർ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
  • ഉറക്കത്തെ ബാധിക്കാമെന്നതിനാൽ ഇലക്ട്രോണിക് ഉപകാരണങ്ങളായ ലാപ് ടോപ് , മൊബൈൽ  ഫോൺ  തുടങ്ങിയവ അധിക സമയം ഉപയോഗിക്കാതിരിക്കുക . അല്ലെങ്കിൽ രാത്രിയിൽ  ഏറെ  നേരം  ടെലി വിഷൻ കാണാതിരിക്കുക.
  • യോഗ പതിവായി കൃത്യ സമയത്തു പ്രത്യേക സ്ഥലത്തു നടത്തുക. സമയ ക്രമരാഹിത്യവും സ്ഥലം കണ്ടെത്തുന്നതിലെ അലസതയും ഒഴിവാക്കാൻ കഴിയും.

കൂട്ടായ പ്രവർത്തനം : യോഗ ചെയ്യുന്നത് ഇടയ്ക്കു വെച്ച് നിർത്താതിരിക്കാനും അത് കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും നിങ്ങൾക്ക്  സുഹൃത്തുക്കൾക്കൊപ്പമോ അല്ലെങ്കിൽ ഒരു സംഘത്തിന് ഒപ്പമോ യോഗ ചെയ്യാം. അപ്പോൾ അതൊരു കൂട്ടായ പ്രവർത്തനം ആകുകയും , പ്രവർത്തനങ്ങളിൽ സന്തോഷം അനുഭവപ്പെടുകയും കൂട്ടായി ഗുണഫലം നേടുകയും ചെയ്യാം.

താങ്കൾ മാനസികാരോഗ്യം ഉള്ള വ്യക്തിയാണോ?

മാനസിക സൗഖ്യം എന്താണെന്ന് മനസിലാക്കാൻ ഒരു നിമിഷം ആലോചിക്കുക.

ഡോ. എസ് . കല്യാണ സുന്ദരം

മികച്ച മാനസികാരോഗ്യം,  മാനസിക സൌഖ്യം  എന്നീ പ്രയോഗങ്ങൾ മിക്കവാറും സമാനാര്‍ത്ഥത്തിൽ ഉപയോഗിക്കുന്നവയാണ്. സൌഖ്യം എന്നത് വെറും സന്തോഷം മാത്രമല്ല. ലോകാരോഗ്യ സംഘടന ( (ഡബ്ല്യൂ.എച്.ഓ ) മാനസികാരോഗ്യത്തെ നിര്‍വചിക്കുന്നത് ഇങ്ങനെ: ഓരോ വ്യക്തിയും അവന്റെ/ അവളുടെ കഴിവുകളെ തിരിച്ചറിയുന്നതും ജീവിതത്തിലെ സാധാരണ സമ്മർദ്ദങ്ങളെ നേരിടാൻ കഴിവുള്ളവരും  ഉത്‌പാദനക്ഷമമായും ഫലപ്രദമായും പ്രവർത്തിച്ചു  അവളുടെ/ അവന്റെ സമൂഹത്തിനു നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുമ്പോഴാണ് മാനസിക സൗഖ്യം ഉള്ളവരാകുന്നത്.

എങ്ങനെയാണ് നമ്മൾ മികച്ച മാനസികാരോഗ്യത്തിനു ഉടമയെന്ന് തെളിയിക്കുന്നത് ? നാം നമ്മളെ  സ്വയം മനസിലാക്കുകയും നമ്മുടെ നില എന്താണെന്ന് സ്വയം അംഗീകരിക്കുകയും ചെയ്യുന്നത് മുതൽ ഇത് ആരംഭിക്കുന്നു. നമ്മുടെ കഴിവുകളെ തിരിച്ചറിയാനും മെച്ചപ്പെടുത്താനും   ആ കഴിവുകളിലേക്ക് എത്താനുമുള്ള ഏക വഴിയാണിത്. മാനസിക സൗഖ്യം എന്നത് കൊണ്ട് ഒരാൾ ഇപ്പോഴും ശരിയായ കാര്യങ്ങളിൽ ഇടപെടുമെന്നോ സന്തോഷവാൻ ആയിരിക്കുമെന്നോ കരുതാൻ സാധിക്കുകയില്ല. ജീവിതത്തിൽ ഉണ്ടാകുന്ന തിരിച്ചടികളെ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനും കൂടുതൽ ശക്തിയോടെ തിരിച്ചു വരാനും ഉള്ള കഴിവിനേയുമാണ് മാനസിക സൗഖ്യം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഏകാന്തതയിൽ നിന്നും മാനസിക സൌഖ്യം ലഭിക്കില്ല. രണ്ടു വ്യക്തികള്‍ക്കിടയിലെ ഇടപെടലുകൾ മാനസിക സൌഖ്യത്തെ സ്വാധീനിക്കുന്നു. അത് നമ്മെ കുറിച്ചു ശരിയായ അവബോധം വളർത്തുവാനും സഹായിക്കുന്നു. ശാരീരിക  മാനസിക  ആരോഗ്യത്തിൽ മറ്റുള്ളവരുടെ സുപ്രധാനമായ പങ്കിനെ കുറിച്ചു നമ്മൾ അംഗീകരിക്കണം. നമ്മൾ മറ്റുള്ളവർക്ക് നല്കുന്നതും അവർ നമുക്ക് നല്കുന്നതുമായ ഈ ബഹുമാന്യ പദവി നമ്മുടെ മാനസിക സൌഖ്യത്തെ സംബന്ധിച്ചു നിർണ്ണായകം ആണ്.

കടുത്തതും ദീർഘ  കാലമായി നില നില്ക്കുന്നതുമായ മാനസിക രോഗം നമ്മുടെ ജീവിത രീതികളിൽ അതിർ  വരമ്പുകൾ തീർത്തേക്കാം  മാനസിക സൌഖ്യം എന്നത് കൊണ്ട് അർഥമാക്കുന്നത്  വ്യക്തിത്വം നില നിർത്തിക്കൊണ്ട്‌ ഇവയെ അംഗീകരിക്കുകയും തരണം ചെയ്യുകയും ചെയ്യുക  എന്നതാണ്. താഴെ പറയുന്ന സംഭവം ഇത് വ്യക്തമാക്കുന്നു.

പ്രവൃത്തികള്‍ക്ക്‌ ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന(സ്‌കിസോഫ്രീനിയ) എന്ന  കടുത്ത മാനസികരോഗത്തിനു 52 കാരനായ ശ്രീ രാം 25 വർഷമായി വിധേയനായിരുന്നു. അമേരിക്കയിൽ കെമിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് എടുക്കുന്ന കാലത്താണ്  അതിന്റെ ആദ്യ സൂചനകൾ കണ്ടു തുടങ്ങിയത്.   ആശങ്കയും അഭിപ്രായ പ്രകടങ്ങളും  പ്രവർത്തനത്തിൽ കടന്നു വരികയും അയാളുടെ നീക്കങ്ങളിൽ മുടക്കം വരുത്തുകയും ചെയ്തു.(സംശയങ്ങളും ശബ്ദങ്ങളും സ്ഥിരമായി അയാളുടെ പ്രവർത്തികളെ പാട്ടി അഭിപ്രായ പ്രകടനം നടത്തുകയും അയാളെ ഭീഷണിപ്പെടുത്തുകയും പ്രവർത്തനങ്ങളിൽ മുടക്കം വരുത്തുകയും ചെയ്തു.)ഇത് സഹിക്കാൻ കഴിയാതെ ഇന്ത്യയിലേക്ക് തിരികെ പോന്ന അയാൾ  ഒന്നും ചെയ്യാതെ വീട്ടില്‍തന്നെ കഴിച്ചു കൂട്ടുന്ന നിലയിലായി. മനോരോഗചികിത്സ ആരംഭിച്ച്  വൈകാതെ പടിപടിയായും ക്രമാനുഗതമായും നിലയിൽ  അഭിവൃദ്ധി ഉണ്ടാകുകയും ജീവിതം കരുപ്പിടിപ്പിക്കാനും തുടങ്ങി. അയാൾക്ക്‌ അനുയോജ്യമായ ജോലി ലഭിക്കുകയുണ്ടായില്ല. പകരം ഒരു എഞ്ചിനീയറിംഗ് കോളേജിൽ അധ്യാപകനായി. അയാൾ വിവാഹം കഴിച്ചു. ഭാര്യയുടെയും കുടുംബത്തിന്റെയും പിന്തുണയോടെ അയാളിൽ ആത്മ വിശ്വാസവും വ്യക്തിത്വവും ക്രമേണ വളരുവാൻ തുടങ്ങി. അദ്ദേഹം ഇപ്പോഴും മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ചിലപ്പോള  കുറഞ്ഞ കാലത്തേക്കാണെങ്കിലും  പഴയ രോഗത്തിന്റെ സൂചനകൾ കടന്നു വരാറുണ്ട്. എങ്കിലും ജീവിതത്തെ ദീർഘ കാലം തകർത്ത് കളഞ്ഞ ഒരു രോഗത്തെ കീഴടക്കിയെന്ന വിശ്വാസത്തിൽ  അദ്ദേഹം തല ഉയർത്തി പിടിച്ചു നടക്കുന്നു.

കടുത്ത മാനസികാരോഗ്യ പ്രശ്നം  ഉണ്ടെന്നു തിരിച്ചറിഞ്ഞ ശ്രീ രാം ചികിത്സക്ക് വിദഗ്ധ സഹായം തേടിയിരുന്നു. കടുത്ത ഒരു പ്രശ്നം നേരിടാൻ ഇല്ലെങ്കിൽ പോലും നമ്മുടെ മാനസികാരോഗ്യത്തെ നമ്മൾ പരിപാലിക്കുക  തന്നെ വേണം.ഓരോ ദിവസത്തെയും തിരക്കാർന്ന ജീവിതത്തിനിടെ നമ്മുടെ ഉള്ളിലുള്ള, നമ്മുടെ തന്നെ സ്വത്വത്തെ നഷ്ടപ്പെടുത്തുകയും നമുക്ക് നമ്മളെ കുറിച്ചു തന്നെ ഓർക്കാൻ കഴിയാതെ വരികയും ചെയ്യുന്നു.- തീരെ നിസാരമെന്നു തോന്നാവുന്നതും   നമ്മെ സന്തോഷിപ്പിക്കുന്ന, ദുഖിപ്പിക്കുന്ന അല്ലെങ്കിൽ കോപാകുലരാക്കുന്നവ ഒക്കെയാകും ഇവ. നമ്മൾ അത് അറിയുന്നതിന് മുമ്പ് നമ്മുടെ സമ്മർദ്ദങ്ങളും കഷ്ടപ്പാടുകളും ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു. നിർഭാഗ്യവശാൽ നാം ഇക്കാര്യം ശ്രദ്ധിക്കുന്നത് നമ്മുടെ ശാരീരിക ആരോഗ്യം -ബാധിക്കപ്പെടുമ്പോഴാണ്. പലപ്പോഴും നമ്മുടെ ആരോഗ്യം ഹാനികരമാകുന്നത് വരെ മാനസിക ആരോഗ്യം സംബന്ധിച്ച മുന്നറിയിപ്പുകൾ നാം അവഗണിക്കുകയാണ് ചെയ്യുന്നത് .

നാം അവശ്യം ശ്രദ്ധിക്കേണ്ട ചില മുന്നറിയിപ്പുകളുണ്ട് . അവ എന്തെല്ലാമെന്നു നോക്കാം. നമ്മെ കുറിച്ചോ നമുക്ക് ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ചോ വർധിച്ചു വരുന്ന സന്തോഷമില്ലായ്മയും അസന്തുഷ്‌ടിയും, നിഷേധാത്മകതയും ആത്മവിശ്വാസക്കുറവും അനുഭവപ്പെടുക,ഒന്നിലും ആഹ്ലാദം ലഭിക്കില്ലെന്ന തോന്നൽ, നമുക്ക് ചുറ്റുമുള്ള പ്രവർത്തനങ്ങളിൽ നിന്നും ആളുകളിൽ നിന്നും മാറി നിൽക്കാനോ ഏകാന്തറായി  ഇരിക്കുവാനോ ആഗ്രഹം തോന്നുക, കാരണങ്ങൾ ഇല്ലാതെ അനാവശ്യമായി ഭീതിതനാകുകയും ഉൽകണ്ഠാകുലനാകുകയും ചെയ്യുക.

മാനസിക സൌഖ്യത്തോടെ നമ്മൾ കഴിയുന്നു എന്ന് എങ്ങനെ ഉറപ്പാക്കാം?

  • ശാരീരികമായും മാനസികമായും നാം സ്വയം  പ്രവർത്തനങ്ങളിൽ നിരതരായിരിക്കുക
  • ജോലിയും കുടുംബ ജീവിതവും തമ്മിൽ ആരോഗ്യകരമായ സംതുലനം സ്ഥാപിക്കുക.
  • സ്വയം ആഹ്ലാദിക്കുവാൻ കഴിയുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക ( കളികൾ ആയാലും ഹോബികൾ ആയാലും)
  • നമ്മെ കുറിച്ചു മതിപ്പ് തോന്നുവാനും  ശരിയായ കാര്യങ്ങൾ ചെയ്യുവാനും സഹായിക്കുന്ന  സുഹൃത്തുക്കൾക്കൊപ്പം ചേരുക.
  • മറ്റുള്ളവരുമായി പങ്കു വെക്കുന്നതിലും നൽകുന്നതിലും ആഹ്ലാദം കണ്ടെത്തുക ( താഴെ തട്ടിൽ ഉള്ളവരെ സഹായിക്കുവാൻ സ്വമേധയാ ശ്രമിക്കുക)
  • സ്വയം തിരിച്ചറിയുക -നമുക്ക് തോന്നുന്നത്, ചിന്തിക്കുന്നത്, ചെയ്യുന്നത്, ആഹ്ലാദം ലഭിക്കുന്നത് സംബന്ധിച്ചു. 
    • യോഗ ഒഴിവാക്കുവാൻ നമ്മൾ പറയുന്ന ഒഴികഴിവുകൾ
    • യോഗ ചെയ്യാതിരിക്കാനായി പൊതുവേ ആളുകൾ നൽകുന്ന ഏറ്റവും പ്രധാന ഒഴികഴിവുകളുടെ പട്ടിക
    • നമ്മുടെ ശരീരത്തിന്റെ മികച്ച ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള കാര്യങ്ങളിൽ നമ്മൾ ഏറെ ബോധവാന്മാരായിട്ടുണ്ട് . തുടർന്നു നാം യോഗയെ ഒരു പരിശീലനമാക്കി സ്വീകരിച്ചിരിക്കുന്നു. യോഗ നൽകുന്ന നിരവധി ഗുണങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണ  ഉണ്ടെങ്കിലും നമ്മളിൽ മിക്കവരും ഇന്നും യോഗ ചെയ്യാൻ വൈമനസ്യം കാട്ടുകയോ അല്ലെങ്കിൽ  വിമുഖത കാട്ടുകയോ ചെയ്യുന്നു. യോഗ ചെയ്യാതിരിക്കുന്നതിനു പൊതുവേ പറയുന്ന പ്രധാന കാരണങ്ങൾ ആണ് ഇവിടെ സൂചിപ്പിക്കുന്നത്.
    • 1.എന്റെ ശരീരത്തിന് വഴങ്ങാൻ കഴിയില്ല
    • യോഗ ചെയ്യാൻ ശരീരം വഴങ്ങണമെന്നുള്ള തെറ്റായ മുൻ വിധി ഉള്ളവരാണ് മിക്ക ആളുകളും.ആദ്യമായി യോഗ ചെയ്യുന്ന ആർക്കും തന്നെ കാൽ വിരൽ ഉപയോഗിച്ച് മൂക്കിൽ തൊടാൻ കഴിയില്ല. യഥാർത്ഥത്തിൽ ശരീരം വഴങ്ങുന്നതു  യോഗ ചെയ്യുന്നതിന്റെ ഫലമായാണ്. സാധാരണ ചെയ്യുന്ന വ്യായാമത്തിൽ നിന്നും വ്യത്യസ്തമായി സാവധാനവും നിയന്ത്രണ വിധേയമായതുമായ യോഗയിലൂടെ അസ്ഥികൾക്ക് ചുറ്റും സമാനമായ നിലയിൽ പേശികൾ വളരുമെന്ന് ഉറപ്പാക്കാം. ഇതു നിങ്ങളുടെ ശരീരത്തിന്റെ വഴക്കത്തെ  മെച്ചപ്പെടുത്തും. നിങ്ങളുടെ ശരീരത്തിന്റെ പ്രകൃതി, സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്കു ഉതകുന്ന യോഗ രീതികൾ തിരഞ്ഞെടുക്കാൻ കഴിയും.
    • 2. എനിക്കു സമയമില്ല
    • ഇന്നത്തെ  ഏതു പ്രവർത്തനങ്ങൾക്കും പൊതുവേ  കേൾക്കുന്ന ഒഴികഴിവാണു ഈ വാക്കുകൾ. നമ്മളിൽ പലരും യോഗ ചെയ്യാതിരിക്കാൻ കാരണം മണിക്കൂറുകൾ ധ്യാനത്തിനു ചിലവഴിക്കേണ്ടി വരുമെന്ന ചിന്തയാലാകാം. ഉയർന്ന തലത്തിലുള്ള യോഗ ചെയ്യുമ്പോൾ അധികം സമയം വേണമെന്നതു സത്യമാണെങ്കിലും ഓരോരുത്തരുടെയും സമയ പരിധിയിൽ പൂർത്തിയാക്കുവാൻ കഴിയുന്ന ചെറിയ മുറകൾ  ഉണ്ട്.
    • 3. എന്നെ സംബന്ധിച്ചിടത്തോളം യോഗ കൂടുതൽ   നിലവാരമുള്ളതാണ്
    • ഏറെ അനുഭവ പരിചയമുള്ള യോഗികൾ  ടെലി വിഷനുകളിൽ കാണിക്കുന്ന സങ്കീർണമായ യോഗ നിലയൊന്നുമല്ല ഒരു തുടക്കക്കാരൻ ചെയ്യുന്നത്. എല്ലാവരും തുടക്കക്കാർ തന്നെയാണ്. പിന്നീട് പതിയെ പതിയെ അതിൽ മികവ് കാട്ടുന്നുവെന്നു മാത്രം. മറ്റു ഏതൊരു പ്രവർത്തിയിലേയും  എന്നത് പോലെ തന്നെ യോഗയിലും നിങ്ങളുടെ വളർച്ച നിങ്ങൾ ഇക്കാര്യത്തിൽ കാട്ടുന്ന  കൃത്യതയും ആത്‌മാർത്ഥതയും     അനുസരിച്ചിരിക്കും.
    • 4. പകരം ഞാൻ ഓടാനോ ജിമ്മിലോ പോകാം
    • ഇതു തികച്ചും ഉചിതമായ കാരണം തന്നെയാണ്. മാത്രമല്ല നിങ്ങളുടെ ശാരീരിക ക്ഷമതക്കു വേണ്ടി തുടർച്ചയായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയുമാണ്. എന്നാൽ യോഗ മറ്റു ചില പ്രയോജനങ്ങൾ കൂടി  നൽകുന്നത് ഇവിടെ വായിക്കാം ( യോഗ വേഴ്‌സസ് വ്യായാമം ലിങ്ക് നൽകുക) ശാരീരിക ബലത്തിനുള്ള പതിവ് വ്യായാമങ്ങളിൽ യോഗയിലെ ചില കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ
    • അതു കൂടുതൽ മെച്ചമാകും. ഉദാഹരണത്തിന് അതു പരുക്കുകൾ കുറക്കും.
    • 5. യോഗ പഠന ക്ലാസ്സുകൾ ചെലവേറിയതാണ്
    • ഇതിൽ കുറച്ചു സത്യമുണ്ട്. ചില വലിയ നഗരങ്ങളിൽ യോഗ പരിശീലനത്തിന് ചില സ്ഥാപനങ്ങൾ വലിയ തുക ഫീസ് ഇനത്തിൽ വാങ്ങാറുണ്ട്. അതേ സമയം  ചെറിയ  ഫീസ് നൽകി പ്രാഥമിക ഘട്ടങ്ങൾ പഠിക്കാൻ കഴിയുന്ന സെന്ററുകളും ഇവിടങ്ങളിൽ കണ്ടെത്താം. നിങ്ങൾക്കു അരികിലുള്ള ജിമ്മിൽ നൽകേണ്ട അംഗത്വ ഫീസ് തുകയെക്കാളും കുറവ് തുക ആയിരിക്കും ഇത്. ഇനി നിങ്ങൾക്കു യോഗ പരിശീലനത്തിന് തുക നൽകാൻ കഴിയില്ലെങ്കിൽ നിരവധി പരിശീലന വിഡിയോകളും ഗൈഡുകളും ഓൺലൈനിൽ ലഭിക്കും. ഉദാഹരണം യൂ ട്യൂബ് . സൗജന്യമായതും വളരെ കുറഞ്ഞ നിരക്കിലും ഫോണിൽ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകൾ ലഭ്യമാണ്.
    • 6. ഇത് തികച്ചും  വിരസമാണ്
    • ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അല്ലെങ്കിൽ ഒരു പുസ്തകം വായിച്ചപ്പോഴോ സിനിമ കാണുമ്പോഴോ ഈ ചിന്ത നിങ്ങളിൽ ഉണ്ടായിട്ടുണ്ടാകും.തുടക്കത്തിൽ ഒരു പക്ഷേ അത് പിന്നീട് നിങ്ങളെ വല്ലാതെ ആകർഷിച്ചിട്ടുമുണ്ടാകും. യോഗ ഒരു പക്ഷേ വിരസമായി തോന്നിയേക്കാമെങ്കിലും അതൊന്നു പരീക്ഷിക്കുക. അത് നിങ്ങളുടെ ഭാവ നിലയെ ഉയർത്താനും  നിങ്ങളിൽ സമാധാനവും സന്തോഷവും സംതൃപ്തിയും വളർത്താനും ഉപകരിക്കും. വിരസതയിൽ നിന്നും ഒഴിവാക്കുവാൻ യോഗയിലെ പ്രവർത്തികളിൽ ചില ക്രമ മാറ്റങ്ങൾ വരുത്തുന്നത് ഗുണം ചെയ്യും.അതോടെ യോഗ നിങ്ങൾ ശരിക്കും ആസ്വദിക്കുന്നുണ്ടെന്നു സ്വയം മനസിലാക്കുക തന്നെ ചെയ്യും.

എന്തു കൊണ്ടാണ് കൗമാരക്കാരുടെ മാനസ്സിക സൗഖ്യത്തിൽ നാം നിശ്ചയമായും ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്?

ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തിൽ ജീവിതത്തിലെ ഈ ഘട്ടം എങ്ങിനെയാണ് നാഴികക്കല്ലാകുന്നതെന്നതിനെപ്പറ്റി

കൗമാരകാലമെന്നത് മാറ്റങ്ങളിലേക്ക്,  ഉയർച്ചതാഴ്ചകളിലേക്കു നയിച്ചേക്കാവുന്ന ഘട്ടമാണ്. ത്വരിതഗതിയിലുള്ള വളർച്ചയുടെ മാറ്റങ്ങളും ബാല്യത്തിന്റെ സംരക്ഷണവലയത്തിൽ നിന്നു പുറത്തുകടന്ന് യൗവ്വനത്തിലേക്കു പ്രവേശിക്കുന്നതിന്റേതായ ആശയക്കുഴപ്പങ്ങളും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. പുതിയ അനുഭവങ്ങളുടെയും ശാരീരികബിംബങ്ങളുടെയും മാതാപിതാക്കൾക്കും കൂട്ടുകാർക്കും തത്തുല്യരായ മറ്റുള്ളവർക്കുമൊപ്പമുള്ള തങ്ങളുടെ പങ്കാളിത്തത്തിന്റെ നിർമിതിയുടെയും അടിസ്ഥാനത്തിൽ കൗമാരക്കാർ തങ്ങളിൽ ഒരു സ്വയംബോധം ഊട്ടിയുറപ്പിക്കുന്ന ഘട്ടംകൂടിയാണിത്.

പഠനത്തിന്റെയും സാമൂഹ്യസമ്മർദ്ദങ്ങളുടെയും ഒപ്പം പ്രധാനമായ മാറ്റങ്ങൾകൂടി ചേർന്ന് ഈ വർഷങ്ങൾ കൗമാരക്കാരെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാകുന്നു. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം കൗമാരക്കാരായ മക്കളുടെ മാനസ്സിക സൗഖ്യം നിരീക്ഷിച്ച് ഉറപ്പുവരുത്തേണ്ട പ്രധാനപ്പെട്ട സമയവുമാണിത്.

മാത്രമല്ല, ഒരു വ്യക്തിയുടെ (ആളുടെ) വ്യക്തിത്വം രൂപപ്പെടുന്നതും ഈ ഘട്ടത്തിലാണ്. കൗമാരക്കാരുടെ തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ വളരുന്ന സമയമായതിനാൽ തന്നെ തീരുമാനമെടുക്കുന്നതിലും സമയക്രമീകരണത്തിലും ലക്ഷ്യബോധം സൃഷ്ടിക്കുന്നതിലും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലുമെല്ലാം അവർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ അതിൽ അസ്വാഭാവികതകൾ യാതൊന്നുമില്ല.

'ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ച  പ്രശ്‌നങ്ങൾ, ലൈംഗികമായ ആശങ്കകൾ, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, സാങ്കേതിക വിധേയത്വം തുടങ്ങിയവ കൗമാരക്കാരിൽ കണ്ടുവരുന്ന ചില സാധാരണപ്രശ്‌നങ്ങളാണ്. എന്നിരുന്നാലും, ഈ ആശങ്കകൾ പ്രശ്‌നങ്ങളായി മാറുകയാണെങ്കിൽ അത് അവരുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഒരു മാനസികാരോഗ്യവിദഗ്ദ്ധന്റെ സഹായം ആവശ്യമായേക്കും.' - ബാംഗ്ലൂരിൽ കുട്ടികളുടെയും കൗമാരക്കാരുടെയും സൈക്കോതെറാപ്പിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മനഃശാസ്ത്രജ്ഞയായ ഡോ. പ്രിയ കയസ്ത ആനന്ദ് പറയുന്നു. ആത്മപ്രചോദനവും ആത്മസംയമനവുമാണ് കൗമാരക്കാരുടെ മാനസ്സികസ്വാസ്ഥ്യത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളെന്നും ഇതിലേക്ക് അവരെ നയിക്കാനാവശ്യമായ മുന്നുപാധി ആന്തരിക സംതൃപ്തിയും സന്തുഷ്ടിയുമാണെന്നും ഡോ. കയസ്ത കൂട്ടിച്ചേർത്തു.

ഒരു കൗമാരക്കാരന്റെ ആവശ്യങ്ങൾ:

  • വളർന്നുവരുന്ന വ്യക്തിയെന്ന നിലയിലുള്ള പരിഗണനയും ബഹുമാനവും.
  • അവർ ചിന്തിക്കുകയും അനുഭവിക്കുകയും ചെയ്യുന്നതിനെ സ്വീകരിക്കൽ.
  • അവരുടെ അനുഭവങ്ങളെ അനുകമ്പയോടെ മനസ്സിലാക്കൽ.
  • മാർഗനിർദ്ദേശം.
  • നിർണയിക്കൽ

ഇത്തരമൊരു നിർണായകാവസ്ഥയോട് ഒത്തുപോകാൻ മാതാപിതാക്കൾക്ക് എങ്ങിനെയാണ് കൗമാരക്കാരെ സഹായിക്കാനാകുക?

  • മാതാപിതാക്കളുടെ വ്യക്തിത്വവും കൗമാരക്കാരെ സ്വാധീനിക്കാറുണ്ട്. വികാരവിചാരങ്ങളെ കൈകാര്യം ചെയ്യുന്നതിലും തരം തിരിക്കുന്നതിലും ഉള്ള കഴിവിലും മറ്റും മാതൃകാവ്യക്തിത്വം പ്രധാനപ്പെട്ട പങ്കുവഹിക്കുമെന്നതിനാൽ നിശ്ചയദാർഡ്യമുണ്ടായിരിക്കേണ്ടതും ആശയവിനിമയം കൃത്യമായിരിക്കേണ്ടതുമാണ്.
  • കൗമാരക്കാരുമായി സംവദിക്കുമ്പോൾ എപ്പോഴും തുറന്ന ഇടപെടലുണ്ടാവണം, സംവാദാത്മകമായിരിക്കണം, പിന്തുണയ്ക്കുന്നതരത്തിലാകണം, ജനാധിപത്യപരവുമായിരിക്കണം.
  • നിയന്ത്രണബോധം പരിപാലിക്കണം.
  • കൗമാരക്കാരെപ്പറ്റി തീരുമാനങ്ങളെടുക്കുംമുൻപ് അവരോട് (അഭിപ്രായം) അനുവാദം ചോദിച്ചിരിക്കണം.
  • വിശ്രമവേളകളിലൂടെ കുടുംബത്തിന്റേതായ സമയം സൃഷ്ടിക്കണം.
  • കൗമാരക്കാരെ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മാർഗനിർദ്ദേശം നൽകിയും ഊർജ്ജിതരാക്കിയും സ്വയം ചിന്തിച്ച് തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കണം.
  • താരതമ്യങ്ങൾ ഒഴിവാക്കണം

കൗമാരക്കാർക്ക് നേരിടാവുന്നത്:

  • തങ്ങളെ സ്വയം പ്രചോദിതരാക്കാനും സ്വയം അച്ചടക്കം ഉണ്ടാക്കാനും പ്രവർത്തിക്കാം.
  • പ്രതീക്ഷയർപ്പിക്കുന്ന ഒരു മുതിർന്നയാളിൽ വിശ്വസിക്കാം.
  • ഉറക്കത്തിന്റെ ആരോഗ്യപരമായകൃത്യതയിൽ ശ്രദ്ധചെലുത്താം.
  • ഭക്ഷണശൈലിയിൽ നിബന്ധനകളാകാം.
  • കൃത്യമായ ഒരു സമയക്രമം പിന്തുടരാം
  • അഞ്ചുവർഷത്തിനുശേഷം തങ്ങൾ സ്വയം എങ്ങിനെയായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സ്വയം ചോദിച്ച് ജീവിതലക്ഷ്യം സജ്ജീകരിക്കാം

എല്ലാ കൗമാരക്കാരും അനന്യരും വ്യത്യസ്തവഴിയിലൂടെയും വ്യത്യസ്ത വേഗതയിലും  വളരുന്നവരുമായിരിക്കുമെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ പ്രക്രിയയിൽ ശ്രദ്ധയൂന്നുകയെന്നത് മാതാപിതാക്കളുടെയും അധ്യാപകരുടെയും യൗവ്വനാരംഭത്തിലുള്ളവരുടെയും ആവശ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നതും പ്രധാനമാണ്.   പരിണിത ഫലത്തേക്കാൾ പ്രാധാന്യം ഇതിനാണ്.

എപ്പോഴാണ് നിങ്ങൾ ഒരു ഹെൽപ്പ് ലൈനിൽ വിളിക്കേണ്ടത്?

ചെറുതോ വലുതോ ആയ നിങ്ങളുടെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാൻ ആവശ്യമായ മാനസിക, സാമൂഹിക പിന്തുണയാണ് ഹെൽപ്പ്‌ലൈനിൽ നൽകുന്നത്.

എന്താണ് ഹെൽപ്പ്‌ലൈൻ?

പ്രതിസന്ധി ഘട്ടങ്ങളിൽ വ്യക്തികളുടെ പ്രശ്‌നങ്ങൾ കേട്ട് വിമർശന സ്വഭാവമില്ലാത്ത രീതിയിൽ സേവനം നൽകുന്ന സംവിധാനമാണ് ഹെൽപ്പ്‌ലൈൻ. ഇത്തരം സേവനങ്ങൾ സാധാരണയായി നൽകുന്നത് ഫോണിലൂടെയാണ്. ചില ഹൈൽപ്പ് ലൈനുകൾ 24 മണിക്കൂറും ഉപയോഗിക്കാം എന്നിരിക്കെ ചിലതിന് സേവന സമയം ക്രമപ്പെടുത്തിയിട്ടുണ്ട്. വൈകാരിക സമ്മർദ്ദം അനുഭവിക്കുന്ന ഒരാൾക്ക് ഹെൽപ്പ്‌ലൈനിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കാവുന്നതാണ്.

എന്തിനാണ് ഹെൽപ്പ്‌ലൈനിൽ വിളിക്കുന്നത്?

തരണം ചെയ്യാൻ പ്രയാസം അനുഭവപ്പെടുന്ന വിവിധതരം സമ്മർദ്ദങ്ങളും വെല്ലുവിളികളും നമ്മുടെ ജീവിതത്തിലുണ്ട്. ചിലപ്പോൾ സുഹൃത്തുക്കളോടോ കുടുംബത്തോടോ പങ്കുവെയ്ക്കാൻ നിങ്ങൾക്ക് സാധിക്കുന്നു. മറ്റ് ചിലപ്പോൾ കുറ്റപ്പെടുത്തപ്പെടുമോ എന്ന പേടിയാലോ അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ളവര്‍ നമ്മെ വേറിട്ട് കാണുമെന്നോ നമ്മുടെ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ നമ്മളെ വിധിക്കുമെന്നോ കരുതി വിഷമിച്ച് അവരോട് പലതും പങ്കുവെയ്ക്കാൻ സാധിച്ചെന്ന് വരില്ല. ചില കേസുകളിൽ അങ്ങേയറ്റം വൈകാരികവും വ്യക്തിപരവുമായ വിവരങ്ങൾ നമുക്ക് അടുപ്പമുള്ളവരോട് പങ്കുവെയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പോലും അതിന് കഴിഞ്ഞെന്ന് വരില്ല. ചില സന്ദർഭങ്ങളിൽ നമ്മുടെ മാനസിക സമ്മർദ്ദങ്ങൾ ആരുമായെങ്കിലും പങ്കുവയ്ക്കണമെന്ന് ആഗ്രഹമുണ്ടായാലും തക്ക സമയത്ത് അവരുമായി സമ്പർക്കം പുലർത്താൻ കഴിയാതെ വന്നേക്കാം. ചില സമയങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് അറിയാതെ വരികയും ആരെങ്കിലും തിരിച്ചൊന്നും ചോദിക്കാതെ എല്ലാം കേൾക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യും. സാധ്യമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് തന്നെ ചിലപ്പോൾ വ്യക്തത നൽകും. ഇവയിൽ ഏത് സന്ദർഭത്തിലും നിങ്ങൾക്ക് ഒരു ഹെൽപ്പ്‌ലൈനിൽ വിളിക്കാവുന്നതാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും മാനസിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിലും എളുപ്പത്തിൽ ഹെൽപ്പ് ലൈനിൽ വിളിക്കാൻ സാധിക്കും.

ഒരു ഹെൽപ്പ്‌ലൈനിൽ വിളിക്കുമ്പോൾ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടുവാനില്ല, മറിച്ച് നേടുവാൻ ഒരുപാട് ഉണ്ടുതാനും. മിക്ക ഹെൽപ്പ്‌ലൈനുകളും സൗജന്യസേവനങ്ങൾ നൽകുമ്പോൾ (ടെലിഫോൺ കോൾ വിളിക്കാനാവശ്യമായ നാമമാത്രമായ തുക മാത്രം നിങ്ങൾ മുടക്കിയാൽ മതി) ചിലതിൽ മാനസിക സാമൂഹിക പിന്തുണ നൽകുന്നതിന് പരിശീലിനം സിദ്ധിച്ച കൗൺസിലർമാരുടെ (ബോധവത്കരണം നടത്തുന്നവർ) സേവനവും ലഭിക്കും. വിളിക്കുന്നയാളുടെ വിവരങ്ങൾ രഹസ്യമായിരിക്കും. വിധിക്കപ്പെടുമോ എന്ന പേടി കൂടാതെയും രഹസ്യമായി ഇരിക്കുമെന്ന ഉറപ്പോടെയും നിങ്ങളെ വൈകാരിക സംഘർഷത്തിലാക്കുന്ന എന്തിനെക്കുറിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. ഹെൽപ്പ്‌ലൈൻ കൗൺസിലർ നിങ്ങളുടെ ആവശ്യങ്ങളെ വിശകലനം ചെയ്ത് സമീപത്തുള്ള കേന്ദ്രങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു.

ഹെൽപ്പ്‌ലൈൻ നമ്പറുകൾ സംഘർഷ സാഹചര്യങ്ങളിലേക്ക് മാത്രമുള്ളതാണോ?

ഒരു ഹെൽപ്പ്‌ലൈൻ പ്രതിസന്ധി ഘട്ടങ്ങളിലേക്ക് മാത്രമുള്ളതോ ജീവന് ഭീഷണിയുണ്ടാകുന്ന വിധത്തിൽ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കോ മാത്രമുള്ളതല്ല. നിങ്ങളുടെ ഏത് പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ തേടാനും അവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുവാനുമായി നിങ്ങൾക്കൊരു ഹെൽപ്പ്‌ലൈന്റെ സഹായം തേടാവുന്നതാണ്. മാനസിക ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് നിങ്ങൾക്കറിയുന്ന മറ്റൊരാൾക്ക് വേണ്ടിയും നിങ്ങൾക്ക് വിളിക്കാവുന്നതാണ്.

ഫോണിലൂടെ മാത്രമേ എനിക്ക് സഹായം തേടാൻ സാധിക്കുകയുള്ളോ?

ചില ഹെൽപ്പ്‌ലൈനുകൾ ഫോണിലൂടെ മാത്രമാണ് ലഭ്യമാകുന്നത്. ടിഐഎസ്എസ് ഐകാൾ (TISS iCall) പോലെയുള്ള മറ്റ് ചിലത് ഇ മെയിലുകൾ വഴിയും മാനസിക പിന്തുണ നൽകാറുണ്ട്. എന്നാൽ പരിവർത്തൻ, സ്‌നേഹ തുടങ്ങിയവ നേരിട്ടുള്ള കൗൺസിലിങ്ങും (ബോധവത്കരണവും) നൽകാറുണ്ട്.

ഒരു ഹെൽപ്പ്‌ലൈനിൽ വിളിക്കുമ്പോൾ ഞാൻ എന്താണ്  പ്രതീക്ഷിക്കേണ്ടത്?

ഹെൽപ്പ്‌ലൈനിൽ വിളിക്കുമ്പോൾ നിങ്ങൾക്ക് പ്രതീക്ഷിക്കാൻ കഴിയുന്നത്:

  • കുറച്ചെങ്കിലും പരിശീലനവും കൗൺസിലിങ്ങ് കഴിവുമുള്ള ഒരു കൗൺസിലറിനോടോ സന്നദ്ധ പ്രവർത്തകനോടോ സംസാരിക്കുക.
  • കൗൺസിലർ വിമർശന സ്വഭാവം ഇല്ലാത്തവനും അനുകമ്പയോടെ കേട്ടിരിക്കുന്നവനുമാകും.
  • കൗൺസിലറോട് സംസാരിച്ച് നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് വ്യക്തക വരുത്തുക
  • വിമർശിക്കപ്പെടുമോ എന്ന് പേടിക്കാതെ എന്ത് പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കാനുള്ള ഇടം .
  • നിങ്ങളുടെ പ്രശ്‌നങ്ങൾക്കായുള്ള തുടർന്നുള്ള സഹായം എങ്ങനെ ലഭ്യമാകും എന്നന്വേഷിക്കുക.
  • സഹായിക്കാന്‍ പറ്റുന്ന വിദഗ്ദ്ധന്റെ വിവരം.
  • നിങ്ങൾക്ക് ആവശ്യമായ പ്രായോഗിക പിന്തുണകൾ, ഉദാഹരണത്തിന് ബാലപീഡനമാണെങ്കിൽ അതിനാവശ്യമായ ചൈൽഡ് ഹെൽപ്പ് സർവ്വീസിന്റെ വിവരങ്ങൾ.

ഒരു ഹെൽപ്പ്‌ലൈനിലേക്ക് വിളിക്കുമ്പോൾ എന്തുതരം ചോദ്യങ്ങളാണ് എന്നോട് ചോദിക്കുക?

നിങ്ങൾ ഒരു ഹെൽപ്പ്‌ലൈനിലേക്ക് വിളിക്കുമ്പോൾ കൗൺസിലർ അവരെ പരിചയപ്പെടുത്തുകയും നിങ്ങളുടെ പേര് ചോദിക്കുകയും എത്ര സമയം കോൾ നീണ്ടുനിൽക്കുമെന്ന് പറയുകയും ചെയ്യുന്നു. ലൈൻ വിച്ഛേദിക്കപ്പെടുന്നത് വരെ എത്ര സമയമാണ് വിളിക്കുന്നയാൾക്ക് സംസാരിക്കാൻ അനുവദിച്ചിട്ടുള്ളത് എന്നതിൽ ഓരോ ഹെൽപ്പ്‌ലൈനിലും വ്യത്യസ്തത ഉണ്ടാകും. ആവശ്യമെങ്കിൽ കൃത്യമായ സ്ഥലമോ കേന്ദ്രങ്ങളോ നിർദ്ദേശിക്കാനായി കൗൺസിലർ നിങ്ങളുടെ വയസ്സോ സ്ഥലമോ ചോദിച്ചേക്കാം. നിങ്ങളുടെ പേര് വെളിപ്പെടുത്താൻ പറ്റില്ലെങ്കിൽ എന്ത് പേരിൽ വിളിക്കപ്പെടണമെന്ന് അവർ ചോദിച്ചേക്കാം. അതിലൂടെ സംഭാഷണത്തിലുടനീളം നിങ്ങൾക്ക് വളരെ സ്വഭാവികമായി ഇടപെടാൻ സാധിക്കും. ഹെൽപ്പ്‌ലൈന്റെ രഹസ്യ സ്വഭാവത്തെ സംബന്ധിച്ചുള്ള നയങ്ങളെക്കുറിച്ചും അവർ നിങ്ങളോട് സംസാരിച്ചേക്കാം.

എന്ത് പ്രശ്‌നങ്ങൾക്കാണ് എനിക്ക് ഹെൽപ്പ്‌ലൈനിൽ വിളിക്കാനാകുക?

പല തരത്തിലുള്ള ഹെൽപ്പ്‌ലൈനുകളുണ്ട്. നിങ്ങൾ തേടുന്ന സഹായത്തെ ആശ്രയിച്ചിരിക്കണം നിങ്ങളുടെ ഹെൽപ്പ്‌ലൈനിന്റെ തിരഞ്ഞെടുപ്പ്. ഭൂരിഭാഗം ഹെൽപ്പ്‌ലൈനുകളും കേൾക്കാനുള്ള സംവിധാനമാണ് പ്രധാനമായും ഒരുക്കുന്നത്. വിദഗ്ദ്ധരുമായി മുഖാമുഖം കാണുന്നത് എങ്ങനെയാണ് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ വിവരങ്ങൾ നൽകുന്നു. ഇന്ത്യയിൽ ആത്മഹത്യ, ഗാർഹിക പീഡനം, ബാല ലൈംഗീകപീഡനം, എൽജിബിറ്റി പ്രശ്‌നങ്ങൾ തുടങ്ങി പല തരത്തിലുള്ള പ്രശ്‌നങ്ങൾക്ക് സഹായം നൽകുന്ന ഹെൽപ്പ്‌ലൈനുകളുമുണ്ട്. ഇത്തരം ഹെൽപ്പ്‌ലൈനുകൾ കൃത്യമായ വിവരങ്ങളും സൗകര്യങ്ങളും നൽകി വിളിക്കുന്നയാളെ പ്രബുദ്ധരാക്കാൻ സഹായിക്കുന്നു.

ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ സഹായം തേടുവാനായി എനിക്ക് വിളിക്കാമോ?

തീർച്ചായും മറ്റൊരാളുടെ ക്ഷേമത്തേയോ രോഗത്തേയോ പറ്റിയുള്ള നിങ്ങളുടെ പേടിയെക്കുറിച്ച് നിങ്ങൾക്ക് ഹെൽപ്പ്‌ലൈനില്‍ വിളിച്ച് സംസാരിക്കാവുന്നതാണ്. അവർ നിങ്ങളെ കൃത്യമായ കേന്ദ്രങ്ങളിലെത്തിക്കും. എന്നിരുന്നാലും നിങ്ങൾക്ക് മറ്റൊരാളെ അവരുടെ തീരുമാനത്തിന് എതിരായി കൗൺസിലിങ്ങ് ചെയ്യിക്കാനാവില്ല. കൗൺസിലിങ്ങ് ഫലവത്താവണമെങ്കിൽ അതിനുള്ള പ്രേരണ വ്യക്തിയിൽനിന്ന് തന്നെ ഉണ്ടാകേണ്ടതുണ്ട്. എങ്കിലും പ്രശ്‌നം സംസാരിക്കുന്നതിനായി ഒരു വ്യക്തിയെ സമീപിക്കുന്നതിനും പ്രശ്‌നത്തെ സംബന്ധിച്ച നിങ്ങളുടെ തന്നെ പേടികളെയോ ഉത്കണ്ഠകളെയോ കൈകാര്യം ചെയ്യുന്നതിനുമുള്ള പിന്തുണ നൽകുവാൻ ഹെൽപ്പ്‌ലൈൻ കൗൺസിലർക്ക് കഴിഞ്ഞേക്കും.

ഒരു ഹെൽപ്പ്‌ലൈനിലേക്ക് വിളിക്കുകയാണെങ്കിൽ ആരോടാണ് എനിക്ക് സംസാരിക്കാൻ കഴിയുക?

ഒരു ഹെൽപ്പ്‌ലൈനിലേക്ക് വിളിക്കുമ്പോൾ മാനസിക, സാമൂഹിക പിന്തുണ നൽകുവാനുള്ള സാമാന്യ പരിശീലനം ലഭിച്ച ഒരു കൗൺസിലറിനോടാണ് നിങ്ങൾ  സംസാരിക്കുക. നിങ്ങളോട് സംസാരിക്കുന്ന ആളിന്റെ വിദ്യാഭ്യാസ യോഗ്യത ഹെൽപ്പ്‌ലൈന്റെ നിയമാവലി ആശ്രയിച്ചിരിക്കുന്നു. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൗൺസിലിങ്ങ്, പരിശീലനം, ഗവേഷണ കേന്ദ്രമായ പരിവർത്തൻ നടത്തുന്ന ഹെൽപ്പ്‌ലൈനിൽ കൗൺസിലിങ്ങ് കഴിവുകളിലും കുട്ടികൾക്കും കൗമാരക്കാർക്കും ദമ്പതികൾക്കും കുടുംബാംഗങ്ങൾക്കുമായുള്ള മെച്ചപ്പെട്ട ബോധവത്കരണ പരിശീലന രീതിയിലും ഏകദേശം ഒരു വർഷത്തെ പരിശീലനം ലഭിച്ച കൗൺസിലർമാരോടാണ് സംസാരിക്കാനാകുക. ടാറ്റ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ ഐകോളിൽ (iCall)  ക്ലിനിക്കൽ സൈക്കോളജിയിലും അപ്പ്ള്ളൈഡ് സൈക്കോളജിയിലും ബിരുദാനന്ദര ബിരുദമുള്ള വിദഗ്ദ്ധരെയാണ് നിയമിച്ചിരിക്കുന്നത്.

ചില ഹെൽപ്പ്‌ലൈനുകൾ സന്നദ്ധ പ്രവർത്തകർ കൈകാര്യം ചെയ്യുമ്പോൾ മറ്റ് ചിലയിടത്ത് മുഴുവൻ സമയ ജോലിക്കാരുണ്ട്. സന്നദ്ധ പ്രവർത്തകരോ പകുതി/മുഴുവൻ സമയ ജോലിക്കാരോ ആയ എല്ലാവർക്കും തന്നെ ഫോണെടുക്കുന്നതിന് മുമ്പ് ടെലിഫോൺ കൗൺസിലിങ്ങിൽ പരിശീലനം കൊടുക്കുന്നു. ചില ഹെൽപ്പ്‌ലൈനുകളിൽ ഏതെങ്കിലും തരത്തിലുള്ള സംഘർഷം അനുഭവിച്ചവരും സമാന പ്രശ്‌നം അനുഭവിക്കുന്ന മറ്റുള്ളവരെ പിന്തുണയ്ക്കാൻ താത്പര്യം ഉള്ളവരുമായ ആളുകളെ നിയമിച്ചിരിക്കുന്നു.

എന്റെ വിവരങ്ങൾ പങ്കുവെയ്ക്കപ്പെടുമോ?

സാധാരണ ഹെൽപ്പ്‌ലൈനുകളെല്ലാം രഹസ്യസ്വഭാവം പുലർത്തുന്നു. സ്വന്തം ജീവനോ ചുറ്റുമുള്ളവരുടെ ജീവനോ ഭീഷണിയായില്ലെങ്കിൽ മിക്ക ഹെൽപ്പ്‌ലൈനുകളും വിളിച്ചയാളുടെ പേരോ നമ്പറോ തിരിച്ചറിയാനുള്ള മറ്റ് വിവരങ്ങളോ പുറത്താക്കുകയില്ല. ഒരു ഹെൽപ്പ്‌ലൈനിൽ വിളിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങൾ അജ്ഞാതമായിരിക്കുന്നതിനെ കുറിച്ച് ഉറപ്പ് കിട്ടണമെങ്കിൽ തുടക്കം തന്നെ അവരുടെ നയമെന്താണെന്ന് നിങ്ങൾക്ക് ചോദിച്ചു മനസിലാക്കാവുന്നതാണ്. മിക്ക ഹെൽപ്പ്‌ലൈനുകളും അവരുടെ നയങ്ങളെക്കുറിച്ച് വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. വിളിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് നിങ്ങൾക്ക് വായിച്ച് ബോധ്യപ്പെടാവുന്നതാണ്.

എനിക്കൊരു മുഖാമുഖമുള്ള കൗൺസിലിങ്ങിൽ താത്പര്യമില്ല. തുടർച്ചയായി വിളിക്കാൻ പറ്റുമോ?

ദീർഘനേരത്തെ ബോധവത്കരണ കൗൺസിലിങ്ങിന് പകരമാകാൻ ഒരു ഹെൽപ്പ്‌ലൈനിനുമാകില്ല. എന്നിരുന്നാലും എല്ലാവർക്കും മനോരോഗ വിദഗ്ദ്ധനെയോ മനഃശാസ്ത്രജ്ഞനെയോ കാണേണ്ട ആവശ്യമില്ല. നിങ്ങൾക്ക് കൂടുതൽ പിന്തുണ ആവശ്യമുണ്ടോ എന്ന് മനസിലാക്കുന്നതിനായി ഹെൽപ്പ്‌ലൈൻ കൗൺസിലർ നിങ്ങളുടെ ആവശ്യങ്ങളെ വിശകലനം ചെയ്യാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ പ്രശ്‌നത്തിന് അർഹമായ മാനസിക ആരോഗ്യ സേവനങ്ങളെ സംബന്ധിച്ച വിവരങ്ങൾ നൽകുകയോ നിങ്ങളുടെ പ്രദേശത്തിനടുത്തുള്ള മാനസിക ആരോഗ്യ വിദഗ്ദ്ധനെ കാണുവനായി പറയുകയോ ചെയ്യുന്നു.

ഹെൽപ്പ്‌ലൈൻ ബോധവത്കരണത്തിന് എന്റെ എല്ലാ മാനസിക പ്രശ്‌നങ്ങളെയും പരിഹരിക്കാൻ കഴിയുമോ?

ഹെൽപ്പ്‌ലൈൻ കൗൺസിലിങ്ങ് എല്ലാത്തരം മാനസിക ആരോഗ്യ പ്രശ്‌നങ്ങൾക്കും യോജിച്ചതോ കൃത്യമായതോ അല്ല. ചില മാനസിക രോഗങ്ങൾക്ക് മരുന്നുകളോ ചികിത്സയോ പുനരധിവാസമോ ആവശ്യമുണ്ട്. നിങ്ങളെ ചികിത്സിക്കാൻ കഴിയുന്ന ഒരു മാനസിക ആരോഗ്യ വിദഗ്ദ്ധനെ നിങ്ങൾക്ക് നിർദ്ദേശിച്ചേക്കാം.

ഒരു ഹെൽപ്പ്‌ലൈനിൽ വിളിക്കുമ്പോൾ ചെയ്യാൻ പാടില്ലാത്തത്:

ഒരു ഹെൽപ്പ്‌ലൈനിൽ വിളിക്കുകയാണെങ്കിൽ അവർ എന്തൊക്കെയാണ് ചെയ്യുന്നതെന്നും ചെയ്യാത്തതെന്നും ഓർത്തിരിക്കുന്നത് നല്ലതാണ്. ചെയ്യരുതാത്ത ചില കാര്യങ്ങൾ ഇതാ:

  • ഒരൊറ്റ ഫോൺ വിളികൊണ്ട് നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് കരുതരുത്. ചില പ്രശ്‌നങ്ങൾ ഗുരുതരവും ദീർഘകാലത്തെ സഹായം ആവശ്യമുള്ളതുമാകാം.
  • നിങ്ങളുടെ പ്രശ്‌നത്തിന്റെ ഉത്തരവാദിത്വം ഉപേക്ഷിക്കാതിരിക്കുക. പ്രശ്‌നങ്ങൾ കൗൺസിലറോട് പങ്കുവെയ്ക്കുക എന്നത് അത് പരിഹരിക്കാനുള്ള സകല ഉത്തരവാദിത്വവും അവരുടെ കൈയ്യിലാണ് എന്നല്ല അർത്ഥമാക്കുന്നത്.
  • ഉപദേശം ചോദിക്കരുത്; ഞാൻ എന്ത് ചെയ്യും? കൗൺസിലിങ്ങിന്റെ ലക്ഷ്യം നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് കൗൺസിലർമാർ പരിഹാരക്രിയകൾ നിർദ്ദേശിക്കുക എന്നതല്ല. നിങ്ങളുടെ വെല്ലുവിളികളെക്കുറിച്ചുള്ള വ്യക്തത വരുത്തുവാനും അവയെ കൈകാര്യം ചെയ്യുവാനുള്ള കഴിവുകളെ വളർത്തിയെടുക്കുവാനും നിങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ്.
  • എന്താണ് ചെയ്യേണ്ടതെന്ന് അവരോട് പറയാതിരിക്കുക. ചില രക്ഷകർത്താക്കൾ കൗൺസിലർമാരെ വിളിച്ച് അവരാഗ്രഹിക്കുന്ന പോലെ പ്രവർത്തിക്കാൻ കുട്ടികളോട് പറയണമെന്ന് ആവശ്യപ്പെടുന്നതിനെക്കുറിച്ച് ഒരു ഹെൽപ്പ്‌ലൈൻ സൂപ്പർവൈസർ പറയുന്നു. ഇത് കുട്ടികൾക്ക് നല്ലതല്ല. അവർ രക്ഷകർത്താക്കളിൽനിന്ന് വീണ്ടും അകലുകയും രക്ഷാകർത്താക്കൾക്കും കൗൺസിലർക്കും ഇടയിൽപ്പെട്ട് വിഷമിക്കുകയും ചെയ്യുന്നു.
  • സൗകര്യങ്ങളെ ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യാതിരിക്കുക: ശകാര വാക്കുകൾ ഉപയോഗിക്കാനോ നിങ്ങളുടെ ലൈംഗീകഭ്രമങ്ങളെക്കുറിച്ച് വിവരിക്കുവാനോ ഒരു ഹെൽപ്പ്‌ലൈനിലും വിളിക്കാതിരിക്കുക.
  • വെറുതെ സംസാരിക്കാൻ വിളിക്കാതിരിക്കുക: സേവനങ്ങൾ നൽകുന്ന ഒരു വിദഗ്ദ്ധനോ ഒരു സന്നദ്ധ പ്രവർത്തകനോ ആണ് ഒരു ഹെൽപ്പ്‌ലൈൻ പ്രവർത്തകൻ, ഒരു സുഹൃത്തല്ല. അവരുമായുള്ള ബന്ധത്തിന് ഔപചാരികത നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഒരു സൗഹൃദ സംഭാഷണത്തിനായി ഹെൽപ്പ്‌ലൈനിൽ വിളിക്കുന്നവർ ഏതെങ്കിലും സംഘർഷത്തിൽ ആയിരിക്കുന്നവർക്ക് സമയോചിതമായ സഹായം കൊടുക്കുന്നതിന് തടസമാകുന്നു.

ഏത് ഹെൽപ്പ്‌ലൈനാണ് എനിക്കാവശ്യമെന്ന് എങ്ങനെയാണ് അറിയുക?

ഒരു ഹെൽപ്പ്‌ലൈൻ മികച്ചതാണെന്നും ഫലവത്താണെന്നും തിരിച്ചറിയാൻ വഴികളൊന്നുമില്ല. അവരുടെ സ്വകാര്യത സംരക്ഷിക്കുന്ന നയങ്ങളെക്കുറിച്ച് നിങ്ങൾക്ക് പ്രശ്‌നമൊന്നും ഇല്ലെന്നും നിങ്ങളുടെ ജീവിതകഥ പങ്കുവെയ്ക്കുന്നത് സുരക്ഷിതമാണെന്നും തോന്നുന്നത് പ്രധാനമാണ്. വിളിച്ചശേഷം ഉടനടി അവലോകനം നടത്താം. നിങ്ങളുടെ ആവശ്യം നടക്കുന്നുണ്ടോ? നിങ്ങളുടെ പങ്കുവെയ്ക്കലിനോടും പേടികളോടും ചോദ്യങ്ങളോടുമുള്ള കൗൺസിലറുടെ മറുപടിയിലും നിങ്ങൾ സംതൃപ്തരാണോ? വിളിച്ചത് നിങ്ങളുടെ സ്ഥിതി മെച്ചപ്പെട്ടെന്ന് തോന്നുവാനോ വിവരങ്ങളെക്കുറിച്ച് വ്യക്തത വരുത്തുവാനോ നിങ്ങളെ സഹായിച്ചോ? ഉത്തരം ഇല്ല എന്നാണെങ്കിൽ നിങ്ങളുടെ ഹെൽപ്പ്‌ലൈൻ തിരഞ്ഞെടുപ്പ് നിങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്.

എന്താണ് ഏറ്റവുമടുത്ത ബന്ധുവിന്റെ അതിക്രമം?

ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന, തടയാവുന്ന പൊതു ആരോഗ്യപ്രശ്‌നമാണ് ഏറ്റവും അടുപ്പമുള്ള ബന്ധുക്കളിൽ നിന്നുള്ള അതിക്രമങ്ങൾ. (ഇന്റിമേറ്റ് പാർട്ണർ വയലൻസ്- ഐപിവി)

ഡോ. വൃന്ദ എം.എൻ

ഏറ്റവും അടുത്ത ബന്ധുവിൽ നിന്നുണ്ടാകുന്ന ശാരീരികമായ അതിക്രമം, ലൈംഗികാതിക്രമം, മാനസ്സികപീഡനം, പെരുമാറ്റ നിയന്ത്രണം തുടങ്ങി ശാരീരികമോ ലൈംഗികമോ മാനസ്സികമോ ആയ ഏതൊരു അതിക്രമത്തേയും ലോകാരോഗ്യസംഘടന (2010) ഇന്റിമേറ്റ് പാർട്ണർ വയലൻസ് (ഐപിവി) എന്ന് നിർവ്വചിച്ചിരിക്കുന്നു. ഏതു വർഗത്തിലും പ്രായത്തിലും ലിംഗത്തിലും വിഭാഗത്തിലും പെടുന്ന ഏതൊരാൾക്കും സംഭവിക്കാവുന്ന ഒന്നാണിത്. ദമ്പതികൾക്കിടയിലോ ഒരുമിച്ചു ജീവിക്കുന്നവർക്കിടയിലോ ഏറെ അടുപ്പംപുലർത്തുന്നവർക്കിടയിലോ ഒക്കെ ഇതു സംഭവിക്കാം. എല്ലാ സാമൂഹ്യസാമ്പത്തിക പശ്ചാത്തലമുള്ളവരേയും വ്യത്യസ്ത വിദ്യാഭ്യാസനിലവാരമുള്ളവരേയുമെല്ലാം ഇത് ബാധിക്കുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമം പൊതുആരോഗ്യരംഗത്തെ ഏറ്റവും വലിയ ആശങ്കയാണ്. ഇന്ത്യയിലെ ദി നാഷണൽ ഫാമിലി ഹെൽത്ത് സർവേ (എൻഎഫ്എച്ച്എസ്-3) വെളിപ്പെടുത്തുന്നതനുസരിച്ച് 15നും 49നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ മൂന്നിലൊന്നുപേർ ശാരീരികാക്രമണങ്ങൾക്കും പത്തിലൊരാൾ ലൈംഗികാതിക്രമത്തിനും ഇരകളാകുന്നുണ്ട്. അതിലെല്ലാമുപരി, വിവാഹിതരായ സ്ത്രീകൾ ഏറ്റവുമധികം ശാരീരികവും ലൈംഗികവുമായ അതിക്രമത്തിനിരയാകുന്നത് ഭർത്താക്കന്മാരിൽ നിന്നാണ്. വിവാഹിതരായ സ്ത്രീകളിൽ ആറിൽ ഒരാൾ വീതം ഭർത്താവിൽ നിന്നുള്ള വൈകാരികാതിക്രമത്തിന് ഇരയാകുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഐപിവിക്ക് ഇരയാകുന്ന സ്ത്രീകൾ കഠിനവും ഏറെക്കാലം നിലനിൽക്കുന്നതുമായ ഒട്ടേറെ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. കഠിനമായ വിഷാദം, ഉത്കണ്ഠ, ചേർന്നുപോകാതിരിക്കൽ,  സോമാറ്റോഫാം ഡിസോർഡർ (വേദനയുൾപ്പെടെയുള്ള ശാരീരിക ലക്ഷണങ്ങൾ പ്രകടമാക്കുന്ന മാനസികരോഗം), കൊഗ്നിറ്റീവ് ഇംപെയർമെന്റ്‌സ് (ഓർമയിലും ചിന്താശേഷിയിലും കുറവു സംഭവിക്കുന്ന മാനസികാവസ്ഥ), മരുന്നുകളോടുള്ള അടിമത്തം, മാനസികവും വൈകാരികവുമായ സമ്മർദ്ദത്തിന് അടിപ്പെടുന്ന പോസ്റ്റ് ട്രുമാറ്റിക് സ്‌ട്രെസ് ഡിസോർഡർ തുടങ്ങിയവയെല്ലാം ഇതിൽപെടും.

സ്ത്രീകൾക്കിടയിൽ ആത്മഹത്യാപ്രവണത വർധിപ്പിക്കുന്നതിനും ഐപിവി കാരണമാകുന്നുണ്ട്. പലപ്പോഴും ഐപിവിക്ക് ഇരയായ സ്ത്രീകൾക്ക് അക്രമകാരിയായ ബന്ധത്തിൽ നിന്നു പുറത്തുകടക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. തങ്ങൾ വിട്ടുപോയാൽ പങ്കാളി തങ്ങളെ തെരഞ്ഞെുകണ്ടെത്തി ആക്രമിച്ചേക്കുമെന്ന് അവർ ഭയപ്പെടുന്നു. തങ്ങളുടെ കുട്ടികളെ തങ്ങൾക്ക് നഷ്ടപ്പെട്ടേക്കാമെന്നും അവർ ഭയക്കുന്നു. തങ്ങളുടെ കൂട്ടാളിയുടെ പെരുമാറ്റത്തിൽ ഒരു മാറ്റം പ്രതീക്ഷിക്കുമ്പോൾ പലപ്പോഴും അവർ അതിക്രമത്തിന്റെ ചാക്രികതയിൽ പെട്ടുപോകുകയാണ് ചെയ്യുന്നത്.

ഐപിവി അനുഭവിക്കുന്ന സ്ത്രീകളെ നിരീക്ഷിച്ച് കണ്ടെത്താനും അവർക്കാവശ്യമായ മാനസ്സിക പിന്തുണ നൽകാനും മാനസിക, ശാരീരിക ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന വിദഗ്ദ്ധർക്ക് വളരെയേറെ കാര്യങ്ങൾ ചെയ്യാനാകും. ഫലപ്രദവും സമഗ്രവുമായ മാനസ്സികമായ ഇടപെടലുകൾ

ഇനിപ്പറയുന്ന കാര്യങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുക:

  • ബിഹേവിയറൽ ഡൊമൈൻ (പെരുമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ)- ഇടപാടുകാരുടെ സുരക്ഷ വർധിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടും.
  • കൊഗ്നിറ്റീവ് ഇന്റർവെൻഷൻസ് (കൗൺസിലിംഗിലൂടെയുള്ള മാനസികമായ ഇടപെടലുകൾ) അതിക്രമത്തിന്റെ കാരണവും അവബോധവും സ്വയം ബഹുമാനവും മാനസികാവസ്ഥകളും പ്രതീക്ഷകളും സ്വയാർജിതത്വവും ഉൾപ്പെടെയുള്ളവയെപ്പറ്റിയുള്ള ഇടപാടുകാരുടെ വിവിധ വിശ്വാസങ്ങളെ പരിശോധിക്കാൻ ഇതിലൂടെ സാധിക്കും.
  • സൈക്കോളജിക്കൽ ഇന്റർവെൻഷൻസ് (മാനസികമായ ഇടപെടലുകൾ) - ഇടപാടുകാരുടെ ഉത്കണ്ഠ, വിഷാദം, മാനസികവും വൈകാരികവുമായ സമ്മർദ്ദത്തിന് അടിമപ്പെടൽ ,  അപകടാവസ്ഥ തുടങ്ങിയ വൈഷമ്യങ്ങൾ കൈകാര്യം ചെയ്യുന്നതിലാണ് ഇത് ശ്രദ്ധപതിപ്പിക്കുന്നത്.

അതിനുമപ്പുറം, സുരക്ഷാ പദ്ധതിരൂപീകരണത്തിൽ സാമൂഹ്യപിന്തുണ നിർണയിക്കുന്നതും പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങളിൽ സമീപിക്കാവുന്ന ക്രൈസിസ് സെന്ററുകൾ, ഷെൽട്ടർ ഹോമുകൾ, നിയമപരമായ സഹായങ്ങൾ തുടങ്ങിയവയെപ്പറ്റി വിവരങ്ങള്‍ നൽകുന്നതും പൊലീസിന് റെഫർ ചെയ്യുന്നതുമെല്ലാം സമഗ്രമായ ചികിൽസാപദ്ധതിയുടെ ഭാഗമാണ്.

സ്വാനുകമ്പ (self-compassion) എന്നതുകൊണ്ട്‌ എന്താണ് അർത്ഥമാക്കുന്നത് ?

സ്വാനുകമ്പ അല്ലെങ്കിൽ നിങ്ങൾ നിങ്ങളോടുതന്നെ സഹാനുഭൂതി പ്രകടിപ്പിക്കാൻ പരിശീലിക്കുന്നത് നിങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

നിങ്ങൾ നിങ്ങളോടുതന്നെ അസ്വസ്ഥനായ ഒരു സന്ദർഭത്തെക്കുറിച്ച് ഓർത്തുനോക്കൂ. അത് എന്നായിരുന്നു?  ഒരാഴ്ച മുൻപ്, ഇന്നലെ, അതോ ഇന്നോ?  ആ സമയത്ത്  എന്തായിരുന്നു നിങ്ങൾ ചിന്തിച്ചിരുന്നത്? മിക്കവാറും, നമ്മൾ എല്ലാകാര്യങ്ങളും  കൃത്യമായും പരിപൂർണ്ണമായി ചെയ്യണമെന്നു  ആഗ്രഹിക്കുമ്പോളാണ് നാം നമ്മെത്തന്നെ വിമർശിക്കേണ്ടി വരുന്നത്.
വീട്ടിലെ കാര്യങ്ങൾ, ജോലിസ്ഥലത്തെ അല്ലെങ്കിൽ സുഹൃത്തിന്റെ കാര്യങ്ങൾ,  അതുമല്ലെങ്കിൽ  മനോരോഗമുള്ള ഒരു ബന്ധുവിനെ പരിചരിക്കുന്ന സമയത്ത് - ഇത്തരം സന്ദർഭങ്ങളിലെല്ലാം  എല്ലാ കാര്യങ്ങളും കൃത്യമായും  ഭംഗിയായും പരിപൂർണ്ണതയോടെ ചെയ്യണമെന്ന ആഗ്രഹം നമ്മിൽ ഉണ്ടെങ്കിൽ,  നമ്മൾ ചെയ്യുന്ന പ്രവർത്തികളെക്കുറിച്ചും, നമ്മുടെ മനോഭാവത്തെക്കുറിച്ചും നാം സ്വയം വിമർശനം നടത്തുന്നു. നാം സ്വയം വിമർശിക്കുമ്പോഴും അല്ലെങ്കിൽ നമ്മുടെ പ്രവർത്തികളെക്കുറിച്ചും മനോഭാവത്തെക്കുറിച്ചും  ശരിയും തെറ്റും കണ്ടെത്തി സ്വയം വിധികർത്താവ്‌   ആകാൻ ശ്രമിക്കുമ്പോഴും  എന്താണ് സംഭവിക്കുന്നത്‌?   എന്നാൽ ഈ സ്വയം വിമർശനം എല്ലായ്പോഴും  നമ്മുടെ പോരായ്മകളെ അകറ്റി കുറെകൂടി മെച്ചപ്പെട്ട  മാറ്റത്തിനുള്ള പരിഹാരമാകുന്നുണ്ടോ?

നമ്മുടെ സ്വഭാവത്തിലും പ്രവൃത്തികളിലും കുറെ കൂടി നല്ല മാറ്റത്തിന് നമ്മൾ ആഗ്രഹിക്കുമ്പോൾ,  നാം നമ്മെത്തന്നെ സ്വയം വിമർശിക്കുന്നത് വളരെ സ്വാഭാവികമാണ്. എന്നാൽ ഈ സ്വയം വിമർശനം നമ്മുടെ  എല്ലാ ചിന്തകളെയും പെരുമാറ്റങ്ങളേയും ബാധിക്കുമ്പോഴോ,  അല്ലെങ്കിൽ വളരെക്കാലം  നീണ്ടു നിൽക്കുകയോ ചെയ്യുന്നത് മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് കൊണ്ടുചെന്ന് എത്തിക്കാം.  നാം സ്വയം സംസാരിക്കുന്നതിൽ നിന്നു തന്നെ നമ്മൾ എത്രമാത്രം സ്വയം വിമർശിക്കപ്പെടുന്നു എന്ന് നിരീക്ഷിക്കാനാകും. നമ്മുടെ പല പോരായ്മകളെയും പരാജയങ്ങളെയും കുറിച്ച് നാം സ്വയം വിമർശിക്കുകയും വിധികൽപ്പിക്കുകയും ചെയ്യുന്നു. അപ്പോഴാണ്‌  
സ്വാനുകമ്പയെ അല്ലെങ്കിൽ ഒരുവന് അവനോടു തന്നെ തോന്നുന്ന സഹാനുഭൂതിയെ കുറിച്ച് ആലോചിക്കേണ്ടിവരുന്നത്.

സ്വാനുകമ്പ (self -compassion ) എന്നാൽ എന്താണ്?

ഒരു സുഹൃത്തോ ബന്ധുവോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ  കഷ്ടപ്പെടുന്നത് കാണുമ്പോൾ അതിൽ നിന്നും അവർക്ക് ഒരു ആശ്വാസം  കിട്ടുന്നതിനായി അവരോടു സ്വാഭാവികമായും സഹാനുഭൂതി പ്രകടിപ്പിക്കാനും അവരുടെ അവസ്ഥ മനസ്സിലാക്കി  അവർക്കായി എന്തെങ്കിലും   ചെയ്യാനും നാം ആഗ്രഹിക്കുന്നു.

അതുപോലെ സ്വാനുകമ്പ എന്ന് പറയുന്നത് ഒരുവന് അവനോടുതന്നെ തോന്നുന്ന സഹാനുഭൂതികൂടിയാണ്. അത് നമ്മെ  സൂക്ഷ്മതയും,  ദയയും സൗമ്യതയും നിറഞ്ഞ മാർഗത്തിൽ കൂടെ നമ്മെതന്നെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.  അത് കൂടുതൽ പ്രചോദനം നല്കുന്നു. അതിലൂടെ നമ്മുടെ മാനസികമായ വളർച്ചയ്ക്കും പുരോഗതിക്കും നാം ആഗ്രഹിക്കുന്ന മാറ്റങ്ങൾ വരുത്താൻ  കഴിയുന്നു.

സ്വാനുകമ്പയുടെ മൂന്നു ഭാവങ്ങൾ

സൂക്ഷ്മത (Mindfulness): സുതാര്യമായും ജിജ്ഞാസയോടുകൂടിയും നമ്മുടെ വികാര ഭാവത്തെയും ചിന്തകളേയും നിരീക്ഷിച്ച് എല്ലാ കാര്യങ്ങളേയും ഒരുപോലെ സമീകൃതമായി  നോക്കിക്കാണുക. അതേസമയം, ഏതുകാര്യത്തിലും ഒരു സമീകൃതഭാവം കൈക്കൊള്ളുമ്പോൾത്തന്നെ നാം സ്വയം വിധികർത്താവ് ആകാനോ നമ്മുടെ വിചാരങ്ങൾക്കും വികാരങ്ങൾക്കും  ആവേശപൂർവ്വം  അടിമപ്പെട്ട്     നമ്മുടെ ചിന്തകളിലും തോന്നലുകളിലും  ആത്മ നിയന്ത്രണം നഷ്ടപ്പെട്ട്  രണ്ടിലൊന്ന് തീരുമാനിക്കാനോ പാടില്ല.

സാധാരണ മനുഷ്യത്വം (common humanity): ഒരു സാധാരണ മനുഷ്യനാണെന്ന തത്വം ഉൾകൊള്ളുക. ഒരു സാധാരണ മനുഷ്യനുള്ള  കുറവുകളെകുറിച്ച് ഏപ്പോഴും ഓർക്കുക.  അവൻ  നശ്വരനും, അപൂർണ്ണനും  അതുപോലെ പ്രലോഭനങ്ങൾക്ക് വശംവദനുമാണ്.  ഈ  അറിവ്, വ്യക്തിപരമായ കുറവുകളും ദു:ഖങ്ങളും ഒരാളിൽ മാത്രം ഉള്ളതല്ല,  മറിച്ച് അത് മനുഷ്യരാശിയുടെ അനുഭവങ്ങളിലുള്ള ഒരു അവിഭാജ്യ ഘടകമാണ്‌ എന്നകാര്യം മനസ്സിലാക്കാനും  അംഗീകരിക്കാനും  നമ്മെ പ്രേരിപ്പിക്കുന്നു.

സ്വ-ദയ    (self - kindness ): തന്നോടു തന്നെ ദയാലു ആകുക. നമുക്ക് ക്ലേശങ്ങളും,  പരാജയങ്ങളും, അപൂർണ്ണനെന്ന  തോന്നലുകളും ഉണ്ടാകുമ്പോൾ നാം സ്വയം മനസ്സിലാക്കാനും  നമ്മോടു തന്നെ   ക്ഷമിക്കാനും സഹിഷ്ണുത കാട്ടാനും ശ്രമിക്കുക.

സ്വാനുകമ്പയുടെ  ഗുണങ്ങൾ :

സ്വാനുകമ്പയുടെ വിവിധ ഗുണങ്ങളായ   ശുഭാപ്തി വിശ്വാസം, വ്യക്തിപരമായ ഉത്തരവാദിത്വം,   ജീവിത സംതൃപ്തി, വിജ്ഞാനം, പ്രത്യാശ, ജിജ്ഞാസ,  ലക്ഷ്യങ്ങൾ നിർണ്ണയിക്കാനുള്ള കഴിവ്, വികാരങ്ങളെ കടിഞ്ഞാണിടാനുള്ള കഴിവ്,  സാമൂഹിക ബന്ധങ്ങൾ, സുവ്യക്തമായ മനോവികാരങ്ങളുടെ   വർദ്ധന എന്നിങ്ങനെയുള്ള  വിവിധ ഗുണങ്ങളെകുറിച്ച് ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. മറിച്ച്,  സ്വാനുകമ്പ കുറയുന്നതു സ്വയം വിമർശനം, മാനസിക വിഷാദം, ഉത്കണ്ഠ, ചിന്തകളെ അടിച്ചമർത്തൽ, പരിപൂർണ്ണതാ സിദ്ധാന്തം,  ധ്യാനനിരതത  എന്നിവയിലേക്ക് നമ്മെ    കൊണ്ടെത്തിക്കാം.

സ്വാനുകമ്പ പരിശീലിക്കാൻ ഒരാൾ എന്താണ് ചെയ്യേണ്ടത്?

  • യുക്തിയും, വിവേചനശക്തിയും,  തത്വചിന്തകളും കൊണ്ട് നിങ്ങൾ സ്വയം വിമർശാനാത്മകമായി സംസാരിക്കുന്നത് മാറ്റുക.
  • സ്വാനുകമ്പ അല്ലെങ്കിൽ സഹാനുഭൂതിയെ കുറിച്ച് ഒരു ഡയറി തയ്യാറാക്കി സൂക്ഷിക്കുക. അതിൽ നടത്തുന്ന  സ്വയം വിമർശനങ്ങളേയും നമുക്കുണ്ടാകുന്ന തോന്നലുകളേയുംപ്പറ്റി   കുറിച്ചുവയ്ക്കുക. അങ്ങനെ ചെയ്യുമ്പോൾ  നിങ്ങൾ സ്വയം  പറഞ്ഞ പലതും ഒരു സുഹൃത്തിനോട് ആണെങ്കിൽ  പറയുമായിരുന്നോ എന്ന് നിങ്ങൾക്കുതന്നെ മനസ്സിലാക്കാൻ സാധിക്കും.
  • സ്വ-സ്വീകാര്യത  (self aceptance):  ഒരുവൻ താൻ ശ്രേഷ്ഠനാണ് എന്ന തോന്നൽ ഉണ്ടായി സ്വയം അംഗീകരിക്കുക.
  • വ്യക്തിപരമായ അപൂർണ്ണതയിലും, പരാജയത്തിലും, തിരിച്ചടികളിലും സ്വയം ക്ഷമിക്കാൻ പഠിക്കുക.
  • നിങ്ങളോട് അനുകമ്പയുള്ള ഒരു സുഹൃത്ത്‌, അവന്‌ നിങ്ങളോട് പറയാനുള്ള കാര്യങ്ങൾ ഒരു കത്തിലൂടെ പറയുന്നതായി സങ്കൽപ്പിച്ച് നിങ്ങൾ സ്വയം സ്വാനുകമ്പയെക്കുറിച്ച് ഒരു കത്ത് എഴുതുക.

ഈ ലേഖനം നിംഹാൻസ് സെന്റർ ഫോർ വെൽബിയിംഗ് സംഘടിപ്പിച്ച  ഒരു ശില്പശാലയെ അടിസ്ഥാനമാക്കിയുള്ളതാണ് .

യോഗയുടെ ചികിത്സാപരമായ സ്വാധീനം

യോഗ മുറകളുടെ സ്വാധീനം മാനസിക രോഗ  ചികിത്സയെ സഹായിക്കും

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ലോകത്താകമാനമുള്ള ആളുകളിൽ, യുവാക്കൾ,  പ്രായമായവർ എന്നിങ്ങനെ വേർതിരിവില്ലാതെ എല്ലാവരിലും യോഗ വളരെയേറെ ബഹുജന സമ്മതി നേടിയിട്ടുണ്ട്.  മനോരോഗ വിദഗ്ധരും മനഃശാസ്ത്രഞ്ജരും അതിന്റെ സാധ്യത അംഗീകരിക്കുകയും മാനസിക ആരോഗ്യ തകരാറുകൾ ഉള്ളവരുടെ ചികിത്സയിലും അവരുടെ പുനരധിവാസത്തിലും യോഗയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. നിംഹാൻസ് ബിഹേവിയറൽ സയൻസസ് വിഭാഗം ഡീൻ ആയ   ഡോക്ടർ. ബി.എൻ. ഗംഗാധർ, വൈറ്റ് സ്വാൻ ഫൌണ്ടേഷൻ പ്രതിനിധി പാട്രീഷ്യ പ്രീതവുമായി ഇത് സംബന്ധിച്ച ഗവേഷണങ്ങൾ, അത് നൽകുന്ന സാധ്യതകൾ എന്നിവ സംബന്ധിച്ച് സംസാരിച്ചു.

മാനസിക ആരോഗ്യത്തിൽ യോഗ മൂലം ഉണ്ടാകുന്ന രോഗശമന ഫലങ്ങൾ എന്തൊക്കെയാണ്?

വിഷാദ രോഗം, ഉത്കണ്ഠ എന്നിവക്ക് ഫലപ്രദമായ രോഗ ശമനം നൽകാൻ യോഗയ്ക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രവൃത്തികള്‍ക്ക്‌ ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസിക രോഗമായ സ്‌കീസോ ഫ്രീനിയയ്ക്കും ഇത് പരീക്ഷിക്കുകയും നന്നായി ഉപയോഗപ്പെടുത്തുകയും  ചെയ്തിട്ടുണ്ട്. ഇത് ചികിത്സയുടെ ആരംഭ ഘട്ടത്തിൽ ഉപയോഗപ്പെടുത്തുന്നില്ല.  എന്നാൽ ചില മരുന്നുകളുടെ ഉപയോഗം മൂലം രോഗത്തിൽ കാര്യമായ മാറ്റം വരികയും എന്നാൽ പൂർണമായി മാറാത്തതുമായ അവസ്ഥകളിൽ സഹായകമായി ഇത് ഉപയോഗിക്കുന്നു.  ഈ ഘട്ടത്തിൽ ഞങ്ങൾ യോഗ നിർദ്ദേശിക്കുകയും അതിൽ നിന്നും അവർക്കു ഗുണങ്ങൾ ലഭിക്കുകയുംചെയ്യുന്നു. സ്‌കീസോ ഫ്രീനിയ രോഗ ശമനത്തിന് യോഗ ഗുണകകരമെന്നു വ്യക്തമായതിനാൽ ഈ രോഗത്തിനുള്ള സാർവ്വ ദേശീയ ചികിത്സാ നിർദ്ദേശങ്ങളിൽ ഒന്നായി യോഗയെ പരാമർശിച്ചിട്ടുണ്ട്. ഞാൻ വിഷാദ രോഗം, ഉത്കണ്ഠ എന്നിവയുടെ കാര്യം പരാമർശിച്ചല്ലോ. കുട്ടികളിലെ ശ്രദ്ധയുമായി ബന്ധപ്പെട്ട ചൈൽഡ്ഹുഡ്  അറ്റൻഷൻ ഡെഫിസിട് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ (എഡിഎച്ഡി ) ഉൾപ്പെടെ പല മാനസിക രോഗ പ്രശ്നങ്ങൾക്കും പരിഹാരം എന്ന നിലയിൽ യോഗ ഉപയോഗിക്കുന്നു. പഠനം, സംസാരം, ആശയവിനിമയം തുടങ്ങിയവയെ ബാധിക്കുന്ന മാനസിക രോഗം -ഓട്ടിസം- ചികിത്സയിലും യോഗയുടെ പ്രയോജനം ഉപയോഗിക്കപ്പെടുന്നു. പ്രായമായവരിൽ കാണപ്പെടുന്ന തിരിച്ചറിയാനുള്ള ശേഷിക്കുറവ്, അല്ലെങ്കിൽ ചെറിയ രീതിയിലുള്ള അവബോധ തകരാർ എന്ന് ഞങ്ങൾ വിളിക്കുന്ന സ്ഥിതിയിലും യോഗ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് പോലെ ഉറക്കത്തിലും മാനസിക കാരണങ്ങളാലുണ്ടാകുന്ന മറ്റു പല ശാരീരികരോഗങ്ങളിലും, ഉദാഹരണത്തിന് ശാരീരിക രോഗം കൂടാതെ ഉണ്ടാകുന്ന വേദന  പോലെയുള്ളവയിലും യോഗ വളരെ സഹായകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. മാനസിക രോഗ പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗയെ ഞങ്ങൾ വ്യാപകമായി ഉപയോഗിച്ചത് ഇങ്ങനെയാണ് .

തലച്ചോറിൽ യോഗ എങ്ങനെയാണ് നല്ല ഫലം ഉണ്ടാക്കുന്നതെന്ന് വിശദീകരിക്കാമോ?

വർഷങ്ങളോളം ധ്യാനത്തിൽ ഏർപ്പെടുകയും അത് പോലെ അത്തരം പ്രവർത്തികളിൽ ഏർപ്പെടാതിരുന്നവരിലും നടത്തിയ പഠനങ്ങളിൽ നിന്നും വ്യക്തമായത് ധ്യാനത്തിൽ ഏർപെട്ടിരുന്നവരിൽ തലച്ചോറിന്റെ ചില ഭാഗങ്ങൾ കൂടുതൽ നന്നായി പരിരക്ഷിക്കപ്പെട്ടതായി കണ്ടെത്തിയതാണ്. ഇതാണ് ഒരു കാര്യം. രണ്ടാമത് പ്രായമാവരും എന്നാൽ ശാരീരിക ക്ഷമത ഉള്ളവരുമായവരിൽ ആറു  മാസം യോഗ ചെയ്തതിനു മുമ്പും ശേഷവും സ്കാനിങ്ങിലൂടെ സൂക്ഷ്മ പരിശോധന നടത്തി. പ്രായമായവരിൽ തലച്ചോറിലെ സൂക്ഷ്മ സംവേദന ക്ഷമതയുള്ള ഇടങ്ങളിൽ ചില ഭാഗങ്ങൾ ചെറുതാകുകയും ചുരുങ്ങുകയും ചെയ്യാൻ സാധ്യതയുണ്ട് . ഇതിൽ നിന്നും വിഭിന്നമായി ഓർമ ശക്തി  വർധിപ്പിക്കുവാൻ യോഗ ചെയ്തവരിൽ സൂക്ഷ്മ സംവേദന ക്ഷമതയുള്ള ഈ ഭാഗത്തു വളർച്ച നേടിയതായി കാണപ്പെട്ടു. ഇത് വ്യക്തമാക്കുന്നത് തലച്ചോറിന്റെ ഘടനയെ ഉയർത്തുന്നതിന് സംരക്ഷണം നൽകാൻ യോഗയ്ക്ക് കഴിയുമെന്നാണ്. തലച്ചോറ് എന്ത് കൊണ്ടാണ് മികച്ച നിലയിൽ പ്രവർത്തിക്കുന്നത് എന്നത് സംബന്ധിച്ച് ഇന്ന് പല വിധത്തിലുള്ള വാദ ഗതികളുണ്ട്.  തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തടുന്ന കോർട്ടിസോൾ എന്ന രാസ വസ്തുവിന്റെ ഉദ്പാദനം യോഗ കുറക്കുന്നു.വിഷാദ രോഗികളിൽ അവരുടെ രക്തത്തിലെ ന്യുറോൻസിന്റെ -വളർച്ചയും അതി ജീവനവും സാധ്യമാക്കുന്ന പ്രോട്ടീന്റെ ഉത്പാദനം യോഗ മൂലം വർധിക്കുന്നു.   
ഇത് തലച്ചോറിലും സംഭവിക്കാവുന്നതാണ്. തലച്ചോറിന് ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്നും സംരക്ഷണം നൽകുകയും കാലാകാലങ്ങളിൽ തലച്ചോറിന്റെ കേടുപാടുകൾ തീർക്കുന്നതിന് സഹായകരമാകുകയും ചെയ്യും.

തലച്ചോറിലെ  ഊർജ്ജം സംബന്ധിച്ച്  പ്രതിപാദിക്കുന്ന  ഇ ഇ ജി, ഇ ആർ പി   പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഇവ മൂലം തലച്ചോറിന്റെ പ്രവർത്തനം മികച്ച  നിലയിൽ ആകുവാൻ സഹായിക്കുന്നു എന്നാണു.

യോഗയിലെ ചില പ്രവർത്തികൾ , ഉദാഹരണത്തിന്, ഓം എന്ന മന്ത്രം ചൊല്ലുന്നത് മൂലം തലച്ചോറിലെ ചില ഭാഗങ്ങൾ ശാന്തമാകുന്നു എന്നാണു. അവയുടെ പ്രവർത്തനം കുറയുന്നു. തലച്ചേറിന്റെ പ്രവർത്തനം എന്ത് കൊണ്ട് കുറയണം?തലച്ചേറിലെ ഈ ഭാഗങ്ങൾ  വൈകാരിക വിക്ഷോഭം ഉണ്ടാകുമ്പോൾ കൂടുതൽ പ്രവർത്തിക്കും. കേന്ദ്ര നാഡിയും ശരീരവും തമ്മിൽ പരസ്പര ധാരണ പുലർത്തുന്നതു  വൈകാരികതയെ കുറക്കുകയും ചെയ്യുന്നു. ഇത് തലച്ചേറിന്റെ തകരാറുകൾ  കൂടുതൽ മെച്ചമായി പരിഹരിക്കും. മറ്റെല്ലാ തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും ഒഴിവായി തലച്ചോറിന്റെ പ്രവർത്തനത്തെ യോഗ സഹായിക്കുന്ന ഉദാഹരണങ്ങൾ   ഇവയാണ്.

വിവിധ തരത്തിലുള്ള യോഗ മുറകൾ, ജ്ഞാന യോഗ, കർമ്മ യോഗ, ഭക്തി യോഗ, രാജ യോഗ തുടങ്ങിയവയുണ്ടല്ലോ. മാനസിക പ്രശ്നങ്ങൾക്ക് ഇവയിൽ ഏതു യോഗ മുറയാണ് മുഖ്യമായും ഉപയോഗിക്കുന്നത്?

എന്നോട് ചോദിച്ചാൽ,ഓരോ മനോ രോഗ വിദഗ്ധനും ഒന്ന് അല്ലെങ്കിൽ മറ്റൊരു വിധത്തിലുള്ള യോഗയാണ് ഉപയോഗിക്കുന്നത്. ഞാൻ ചില ഉദാഹരണങ്ങൾ നൽകാം.

ജ്ഞാന യോഗ:- ഞങ്ങൾ മാനസിക വിദ്യാഭ്യാസം നൽകാറുണ്ട്. രോഗം സംബന്ധിച്ച് വ്യക്തിയുടെ അറിവ് വർധിപ്പിക്കുകയും വ്യക്തി   ചെയ്യേണ്ടതും കുടുംബം ചെയ്യേണ്ടതും ആയ കാര്യങ്ങൾ - ജ്ഞാന. യഥാർത്ഥത്തിൽ ഞാൻ അതിനെ ജ്ഞാന യോഗ എന്ന് വിളിക്കാൻ താല്പര്യപ്പെടുന്നില്ല. എങ്കിലും അതാണ് പൊതുവെ ഉപയോഗിക്കുന്നത്.

ഭക്തി യോഗ: - ചികിത്സകനിൽ വിശ്വസിക്കുന്ന രോഗിക്ക് മികച്ച ഗുണങ്ങൾ ലഭിക്കും എന്ന് നമുക്കറിയാം. യഥാർത്ഥത്തിൽ വിശ്വാസം ആർജ്ജിക്കുന്നതും മികച്ച യോജിപ്പിന് കാരണമാകും. മാനസിക രോഗ ചികിത്സയിൽ ഇതാണ് ഒരു പ്രധാന മുൻ‌കൂർ വ്യവസ്ഥ. നിങ്ങൾ തമ്മിലുള്ള ഐകമത്യം വർദ്ധിക്കുന്തോറും നിങ്ങളുടെ സമീപനങ്ങളോട് വ്യക്തി കൂടുതൽ വിശ്വാസം പുലർത്തുകയും  നിങ്ങൾക്ക് കൂടുതൽ നന്നായി പ്രവർത്തിക്കാൻ കഴിയുകയും ചെയ്യും. അതാണ് ഭക്തി യോഗ.

കർമ്മ യോഗ: - ഈ കെട്ടിടത്തിൽ നിങ്ങൾ കാണുന്നതാണ് ഇത് ( ഡിപ്പാർട്ടമെന്റ് ഓഫ് സൈക്യാട്രിക്  ആൻഡ് ന്യൂറോളജിക്കൽ റീ ഹാബിലിറ്റെഷൻ , നിംഹാൻസ്) . മാനസിക രോഗ പ്രശ്നങ്ങൾ മൂലം പ്രചോദനം നഷ്ടമായവരെ പ്രചോദിപ്പിക്കുകയും പ്രവർത്തനങ്ങളിൽ ഇടപെടാൻ പ്രേരിപ്പിക്കുകയും, അവർക്കു പരിശീലനം നേടാനും അവസരം ഒരുക്കുകയും ചെയ്യുക. ഇത് വളരെ സഹായകരമാണ്. ഞങ്ങൾ അത് ചെയ്യുന്നു.|

രാജ യോഗ: - യോഗാസനം, ധ്യാനം തുടങ്ങി വിവിധ കാര്യങ്ങൾ ഉൾപ്പെട്ടതാണ് ഇത്. രോഗി സ്വയം രോഗ ശമനത്തിന് വേണ്ടി പ്രവർത്തിക്കുന്നു. രാജ യോഗവുമായി അഭേദ്യമായി ബന്ധപ്പെട്ടു നിൽക്കുന്ന യോഗാസന, പ്രാണായാമം തുടങ്ങിയവ ഞങ്ങൾ ഉപയോഗിക്കുന്നു. ധ്യാനത്തിൽ ഏർപ്പെടുന്നുമുണ്ട്. എന്നാൽ ഇത് ആവശ്യമുള്ളവരിൽ മാത്രം ആണ് ഉപയോഗിക്കുക. എല്ലാ രോഗികളിലും ഇത് ഞങ്ങൾ ഉപയോഗിക്കാറില്ല. സത്യത്തിൽ ധ്യാനം ആണ് രാജ യോഗയിലെ ഒരു പ്രധാന ഘടകം. മാനസിക രോഗികളായവർക്കു ധ്യാനത്തിലേക്കു തങ്ങളുടെ മനസിനെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്ക് അറിയാം. അത് കൊണ്ട് പൊതുവെ ഞങ്ങൾ യോഗാസന, പ്രാണായാമം എന്നിവയ്ക്ക് പ്രാധാന്യം നൽകും. അതേ  സമയം ചില പ്രത്യേക കേസുകളിൽ ഞങ്ങൾ ധ്യാനം ശിപാർശ ചെയ്യുകയും അത് കാര്യങ്ങൾ മികവുറ്റതാക്കുകയും ചെയ്യും.

മാനസിക ആരോഗ്യത്തിനും സൗഖ്യത്തിനും കൂടുതൽ കൂടുതൽ ആളുകൾ യോഗ പരിശീലനത്തിൽ ഏർപ്പെടുന്നതിനു എന്താണ് ചെയ്യേണ്ടതെന്നാണ് താങ്കൾ കരുതുന്നത്? യോഗയെ കുറിച്ചും അതിന്റെ പ്രാധാന്യം, ഗുണങ്ങൾ എന്നിവ സംബന്ധിച്ചും  വായനക്കാരോട്  താങ്കൾക്കു എന്താണ് പറയാനുള്ളത്?

യോഗാസന ചെയ്യാൻ ആളുകളെ എങ്ങനെയാണ് പ്രോത്സാഹിപ്പിക്കുന്നത്? യോഗാസന ചെയ്യൂ എന്ന് അവരോടു വെറുതെ പറഞ്ഞിട്ട് കാര്യമില്ല. ഒരുമിച്ചു ചെയ്യുന്നതിന് അവരെ ഒരുക്കണം- ഞങ്ങൾ നിരന്തരം പറഞ്ഞു കൊണ്ടിരിക്കും, ഞങ്ങൾ അവർക്കൊപ്പം യോഗാസനം ചെയ്യും, യോഗാസനത്തിന്റെ ഗുണങ്ങൾ അനുഭവ വേദ്യമാകാൻ അവരെ സഹായിക്കും. ഇത് അവരെ യോഗ ചെയ്യുന്നതിലേക്കു അവർക്കു ഉത്തേജകമാകും. ഉദാഹരണത്തിന്  നിംഹാൻസിൽ, ഞങ്ങൾ കരുതിയത് ഞങ്ങളുടെ സഹ പ്രവർത്തകർ, ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങിയവർക്ക് ഒരു മാസം നീളുന്ന യോഗ പരിശീലനം നൽകുകയുംഅങ്ങനെ അവർക്കു യോഗയുടെ ഗുണങ്ങൾ ലഭ്യമാക്കുക എന്നതുമായിരുന്നു. താല്പര്യം ഉള്ളവർക്ക് അവരവരുടെ  വീട്ടിൽ യോഗ ചെയ്യുന്നത് തുടരാം. രോഗികളിൽ ഇത് കുറെ കൂടി വെല്ലുവിളിയായിരുന്നു. യോഗ ചെയ്യുന്നതിന് ആവശ്യമായതെല്ലാം അവർക്കു ലഭ്യമാണെങ്കിൽ പോലും,  അതായത് യോഗ സെന്ററിൽ പോകുകയോ യോഗ ഗുരു വീട്ടിലെത്തി പഠിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടെങ്കിൽ കൂടി രോഗാവസ്ഥ കാരണമായ അവരുടെ പ്രചോദനത്തിന്റെ തോത് ശരിയായ രീതിയിൽ ആയിരിക്കില്ല.അത് കൊണ്ട് കുറെ കൂടി അവർക്കൊപ്പം നിന്നും ലഘുവായ മുറകൾ വഴിയും ഇത് നടപ്പാക്കണം. വ്യക്തി പരമായി പറഞ്ഞാൽ യോഗയുടെ ഗുണങ്ങൾ സംബന്ധിച്ച പ്രബോധനങ്ങൾ കൊണ്ട് മാത്രം ആളുകളെ ആകർഷിക്കാൻ സാധ്യമല്ല. യഥാർത്ഥത്തിൽ അവർ അത് അനുഭവിക്കണം. മിക്ക യോഗ സ്‌കൂളുകളും യോഗ അധ്യാപകരും ഇക്കാര്യം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളവരാണ്. യോഗ ക്ളാസുകൾ മുന്നേറുമ്പോൾ യോഗയുടെ ഗുണ ഗണങ്ങൾ സംബന്ധിച്ചു അവർ വിശദമാക്കുകയും യോഗ ചെയ്യാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യും.

അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ പ്രസക്തി എന്താണ്?എന്ത് കൊണ്ടാണ് ലോകമെങ്ങും ഇത് ആഘോഷിക്കപ്പെടുന്നത്?

ആയിരക്കണക്കിന് വർഷങ്ങളായി യോഗ  നമ്മുടെ രാജ്യത്തു വളരെ പ്രസിദ്ധമാണ്. യോഗ ദിനം എന്ന പേരിൽ ഒരു പ്രത്യേക ദിനത്തെ പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ നമ്മുടെ രാജ്യത്തും അന്യ രാജ്യങ്ങളിൽ നിന്നും പല സംഘടനകൾ ഏറെ കാലമായി ഉന്നയിച്ചു വരികയായിരുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഐക്യ രാഷ്ട്ര സഭയോട് വർഷങ്ങളായി ഒരു ദിവസം യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്നതിനു വേണ്ടി മാറ്റി വെക്കണമെന്ന് ആവശ്യപ്പെടുക ആയിരുന്നു. മൂന്നു വർഷം മുൻപ് ബാംഗളൂരിൽ ഒരു അന്താരാഷ്‌ട്ര സമ്മേളനം നടക്കുകയുണ്ടായി. ആ സമ്മേളനത്തിനു ഞാനും സാക്ഷിയാണ്. ഞാൻ ആ യോഗത്തിൽ ഉണ്ടായിരുന്നു.  ഇന്ത്യയിലെ യോഗ പ്രമുഖർക്ക് പുറമെ യൂറോപ്പിൽ നിന്നുള്ള ഒരു സംഘം യോഗ വിദഗ്ധർ - അവർ യോഗ സ്‌കൂളുകൾ നടത്തുകയും ആശയം പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് - അവരെല്ലാവരും കൂടി ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിക്കണമെന്ന് തീരുമാനിച്ചു. 
വേനൽ മൂലം ജൂൺ 21 ഏറ്റവും ദൈർഘ്യമുള്ള പകൽ, ഏറ്റവും ദൈർഘ്യമേറിയ പകൽ വെളിച്ചം എന്നിവ അനുഭവപ്പെടുന്ന ദിനമാണ്.    
ഭൂമിയിലെ 80% ആളുകളും ജീവിക്കുന്ന ഉത്തരാർദ്ധത്തിൽ ഈ പ്രതിഭാസം അനുഭവപ്പെടും.ജ്ഞാനോദയം നൽകുന്നതാണ് യോഗ എന്ന് നമുക്ക് അറിയാം.

എന്നാൽ നമ്മൾ എല്ലാവരും യോഗയെ കുറിച്ച് സംസാരിക്കുന്നതു യോഗാസന, പ്രാണായാമം, ധ്യാനം തുടങ്ങിയ പരിമിതമായ കാര്യങ്ങളാണ്. എന്നാൽ യോഗ എന്നത് അതിന്റെ ആദ്ധ്യാത്‌മികമായ തലത്തിൽ ആലോചിക്കുമ്പോൾ അത് നമ്മളെ സ്വാത ന്ത്ര്യത്തിലേക്കു നയിക്കുന്നതാണ്‌. യോഗയുടെ വ്യാഖ്യാനം എന്നത് എന്റെ അന്തർബോധം  പ്രാപഞ്ചിക അന്തർ ബോധവുമായി സമന്വയിക്കപ്പെടുക എന്നാണ്.- ഒരാളുടെ ആത്‌മ ജ്ഞാനം പ്രപഞ്ചത്തിന്റെ ആത്‌മ ജ്ഞാനവുമായി ലയിക്കുന്ന അവസ്ഥയാണ് ആത്‌മീയ അർത്ഥത്തിൽ യോഗ. അതാണ് യോഗയുടെ ആദ്ധ്യാത്‌മിക പ്രസക്തി. ആ വഴിയിൽ നാം യോഗയുടെ നിരവധി നല്ല ഫലങ്ങൾ അനുഭവിക്കുകയും അത് ഉപയോഗപ്പെടുത്തുകയും ചെയ്യും.കുറേക്കൂടി സരസമായി പറഞ്ഞാൽ മറ്റൊരാൾ പറഞ്ഞത് പോലെ, യോഗയുടെ പാർശ്വ ഫലങ്ങൾ ആണ് ഞങ്ങൾ ഞങ്ങളുടെ രോഗികൾക്ക് ഗുണഫലങ്ങളായി മാറ്റുന്നത്.

മനോരോഗചികിൽസയുടെ ശാസ്ത്രം

മനോരോഗ ചികിൽസയെന്നത് ചികിൽസാരംഗത്തെ മറ്റേതൊരു വിഭാഗത്തിൽ നിന്നും വ്യത്യസ്തമല്ലാത്ത, തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രത്യേക ചികിൽസാ വിഭാഗമാണ്.

ഡോ. പ്രഭ എസ്. ചന്ദ്ര

പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ആശയിൽ കുറച്ചു മാസങ്ങളായി അപ്രതീക്ഷിത ആലസ്യവും, തലകറക്കവും അസാധാരണമായ പെരുമാറ്റങ്ങളും കാണുന്നു. ആശങ്കാകുലരായ മാതാപിതാക്കൾ അവളെയുംകൊണ്ട് പോകാത്ത അമ്പലങ്ങളില്ല, മന്ത്രവാദികളില്ല. ആശയ്ക്ക് ബാധകൂടിയതാണെന്നാണ് അവരുടെയെല്ലാം അഭിപ്രായം. കുറേയേറെ പണവും പരിശ്രമങ്ങളും വൃഥാവിലായശേഷമാണ് ആശയെ മാതാപിതാക്കൾ ഒരു ജനറൽ ഫിസിഷ്യനെ കാണിച്ചതും അദ്ദേഹം ഒരു മനോരോഗവിദഗ്ദ്ധനെ കാണാൻ നിർദ്ദേശിച്ചതും. ആശയുടെ മാതാപിതാക്കൾക്ക് ഭയമുണ്ടായിരുന്നു. മനോരോഗചികിൽസകനെങ്ങാനും അവൾക്ക് ഷോക്ക് ട്രീറ്റ്‌മെന്റോ ഉറക്കഗുളികകളോ നൽകിയാലോ? അവളെ ഹിപ്‌നോട്ടൈസ് ചെയ്താലോ? ഒരു ഭ്രാന്തിയെന്ന് അവളെ മുദ്രകുത്തിയാലോ?

എന്റെയടുക്കൽ വരുമ്പോൾ, ആശ ശോകമൂകയായിരുന്നു. ഓരോരോ മന്ത്രവാദികളുടെ അരികിലേക്ക് മാറിമാറിക്കൊണ്ടുപോയത് അവളെ ക്ഷീണിപ്പിച്ചിരുന്നു. പതിനൊന്നാം ക്ലാസിലെ പഠന സമ്മർദ്ദവും കുടുംബത്തിന്റെ അമിതപ്രതീക്ഷകളുടെ ഭാരവുമാണ് അവളെ തളർത്തിയിരിക്കുന്നതെന്ന് കൃത്യമായ അന്വേഷണങ്ങളിലൂടെ ബോധ്യപ്പെട്ടു. ഓരോ പരീക്ഷക്കു മുമ്പും അവൾ പരിഭ്രാന്തയാകും, വർഷാന്ത്യപരീക്ഷ അടുത്തതോടെ ഉത്ക്കണ്ഠ അതിന്റെ മൂർധന്യത്തിലെത്തി. ആലസ്യത്തിലേക്കും മയങ്ങിവീഴുന്നതിലേക്കും അസാധാരണമായ പെരുമാറ്റങ്ങളിലേക്കുമെല്ലാം ഇത് അവളെ നയിച്ചു. അതിന്റെ ഫലമായി അവൾ ശരിക്ക് ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയുമായി. 
വിഷാദത്തെ ചെറുക്കുന്ന മരുന്നുകൾ, മികച്ച രീതിയിൽ ചെറുത്തുനിൽക്കാനുള്ള കഴിവുകളുടെ അധ്യാപനം, മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ചർച്ചകൾ, അതിനോടനുബന്ധിച്ച് കുടുംബത്തിന്റെ ആശങ്കകൾ അവൾക്കു മനസ്സിലാക്കിക്കൊടുക്കൽ, മാനസ്സിക സമ്മർദ്ദം അവളിലുണ്ടായ ലക്ഷണങ്ങൾക്ക് എങ്ങിനെ കാരണമാകുന്നുവെന്ന വിശദീകരണം തുടങ്ങിയവയെല്ലാംകൂടി ചേർന്നപ്പോൾ വളരെ വേഗത്തിലാണ് പുരോഗതിയുണ്ടായത്.

കഴിഞ്ഞ നാലു ദശകങ്ങൾക്കുള്ളിലാണ് മനോരോഗചികിൽസ ഒരു പ്രത്യേക ചികിൽസാവിഭാഗമായി വികസിച്ചുവന്നത്. 1930കളിലും 40കളിലും മിക്കവാറും ചികിൽസകൾ മനഃശ്ശാസ്ത്രപരവും മനോവിശകലനങ്ങളിലൂടെയും (മണിക്കൂറുകൾ നീളുന്ന അഭിമുഖങ്ങളിലൂടെ രോഗിയെ ശ്രവിക്കുന്നതിന് പ്രാധാന്യം നൽകി, വർഷങ്ങൾ മുന്നോട്ടുപോകുന്ന ചികിൽസാരീതി ബാല്യകാലത്ത് അനുഭവിച്ച പ്രശ്‌നങ്ങളും കഷ്ടപ്പാടും മൂലമാണ് കുഴപ്പങ്ങളൊക്കെയെന്ന് വ്യാഖ്യാനിക്കുകയാണ് ചെയ്തിരുന്നത്) ആയിരുന്നു. എന്നിരുന്നാലും, ആദ്യത്തെ ഉൽസാഹവും താൽപര്യവുമൊക്കെ അനിശ്ചിതത്വത്തിനു വഴിമാറി. ചികിൽസ നീണ്ടുപോകുന്നതും രോഗമുക്തിയിൽ എല്ലായ്‌പോഴും ഉറപ്പില്ലാതിരുന്നതുമായിരുന്നു ഇതിന്റെ പ്രധാന കാരണം.

1950കളിൽ മാനസികരോഗത്തിനുള്ള ആദ്യ മരുന്നുകൾ കണ്ടെത്തിയതോടെ മാനസ്സികാസ്വാസ്ഥ്യം കൈകാര്യം ചെയ്യുന്ന രീതിക്ക് വിപ്ലവകരമായ മാറ്റമാണുണ്ടായത്. നേരത്തേ ഭ്രാന്താലയങ്ങളിൽ അടയ്ക്കപ്പെട്ടിരുന്ന രോഗികളെ ഇതോടെ വീട്ടിൽ ചികിൽസിക്കാമെന്നും സമൂഹത്തിൽ സാധാരണയോടടുത്ത ജീവിതത്തിന് പ്രാപ്തരാക്കാമെന്നും വന്നു. 
അതുമുതൽ, മാനസികമായ താളംതെറ്റലുകളെ മനസ്സിലാക്കുന്നതിലും ചികിൽസിക്കുന്നതിലും ഒട്ടേറെ പുരോഗതിയുണ്ടായി. തലച്ചോറിന്റെ പ്രവർത്തനത്തെപ്പറ്റിയുള്ള പഠനത്തിന്റെ പുതിയതും ഏറെ മുന്നേറിയതുമായ രീതികൾ മനസ്സിന്റെ താളംതെറ്റലുകളെപ്പറ്റി മികച്ചരീതിയിൽ മനസ്സിലാക്കാൻ സഹായകമായി. സവിശേഷ പ്രശ്നങ്ങള്‍ക്കായി മാത്രം പ്രത്യേകം മരുന്നുകളും മനോരോഗ ചികിൽസയും വികസിപ്പിച്ചെടുക്കുന്നതിന് സമഗ്രമായ ഗവേഷണങ്ങൾ ഉപകരിച്ചു. പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനുമൊപ്പം പകർച്ചേതര രോഗങ്ങളുടെ (NCDs) നാല് പ്രധാന വിഭാഗങ്ങളിലൊന്നായി മാനസികാരോഗ്യത്തെയും തരംതിരിക്കാനായെന്നതാണ് ഇതിന്റെ പ്രാധാന്യം.

മനോരോഗവിദഗ്ദ്ധനെ കാണുമ്പോൾ ഒരാൾക്ക്പ്രതീക്ഷിക്കാൻ കഴിയുന്നതെന്താണ്?

മാനസിക ആരോഗ്യത്തിന്റെ താളം തെറ്റലുകളെ മരുന്നും മനശ്ശാസ്ത്രപരമായ ചികിൽസകളും ഉപയോഗിച്ച് നിർണയിക്കുകയും ചികിൽസിക്കുകയും ചെയ്യുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടിയിട്ടുള്ള മെഡിക്കൽ ഡോക്ടറാണ് മനോരോഗവിദഗ്ദ്ധൻ അഥവാ സൈക്യാട്രിസ്റ്റ്. ആദ്യമായി നിങ്ങളൊരു മനോരോഗവിദഗ്ദ്ധനെ കാണുമ്പോൾ നിങ്ങളുടെ നിലവിലുള്ള പ്രശ്‌നങ്ങളുടെ വിശദമായ ചരിത്രം അദ്ദേഹം എടുക്കുകയും കുട്ടിക്കാലം, കുടുംബം, മുൻകാല ചികിൽസാപ്രശ്‌നങ്ങൾ തുടങ്ങിയവയെപ്പറ്റി ചോദിക്കുകയും ചെയ്യും. തുടർന്ന് അവർ, മാനസ്സികപ്രശ്‌നംമൂലം ഏതെങ്കിലുംതരത്തിൽ മറച്ചുവയ്ക്കപ്പെട്ടിട്ടുള്ള ചികിൽസാപ്രശ്‌നങ്ങൾ ഉണ്ടോ എന്നു മനസ്സിലാക്കുന്നതിനായി ഒരു ശാരീരികപരിശോധന നടത്തും. അതിനുശേഷം മാനസ്സികസ്ഥിതിയെപ്പറ്റി അവർ ഒരു പരീക്ഷ നടത്തും- ഇവിടെയാണ് നിങ്ങളുടെ മാനസ്സികാവസ്ഥ, ചിന്തകൾ, ബുദ്ധിസാമർഥ്യം, ബൗദ്ധികമായ കഴിവുകൾ തുടങ്ങിയവ നിർണയിക്കുന്നതും മറ്റ് കാര്യങ്ങൾ പരിശോധിക്കുന്നതും പ്രശ്‌നത്തെപ്പറ്റിയുള്ള നിങ്ങളുടെ സ്വന്തം നിഗമനമെന്തെന്ന് മനസ്സിലാക്കുന്നതും.

രോഗിയായ വ്യക്തിയെ മനോരോഗവിദഗ്ദ്ധൻ ഒരു പൂർണവ്യക്തിയായിത്തന്നെ കണ്ട് രോഗത്തിനോ ലക്ഷണത്തിനോ കാരണമായേക്കാവുന്നതോ നിലനിർത്തുന്നതോ ആയ വ്യക്തിയുടെ പങ്കിനെപ്പറ്റിയും പരിതസ്ഥിതിയുമായുള്ള ആശയസംവേദനത്തെപ്പറ്റിയും പഠിക്കുകയും ചെയ്യുന്നു. മരുന്നുകളുടെയും മനശ്ശാസ്ത്രപരമായ ചികിൽസയുടെയും സംയുക്തമായിരിക്കും ചികിൽസയിലുണ്ടായിരിക്കുക. ചികിൽസയിൽ കുടുംബത്തിനും പ്രധാനമായ പങ്കുവഹിക്കാനാകും. ഇത്തരത്തിലൊരു സമഗ്രസമീപനം പുലർത്തുമ്പോൾ മനോരോഗവിദഗ്ദ്ധന് ഒരിക്കലുംതന്നെ ഏകാന്തനായി ജോലിചെയ്യേണ്ടി വരികയില്ല; സാധാരാണയായി ചികിൽസ മനോരോഗവിദഗ്ദ്ധനും സോഷ്യൽ വർക്കറും നഴ്‌സും ഉൾപ്പെടുന്ന മാനസികാരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ സംഘമായിരിക്കും നിർവ്വഹിക്കുക. പലപ്പോഴും ഒരു ജനറൽ ഫിസിഷ്യനും ഇതിൽ ഉൾപ്പെട്ടേക്കാം.

എല്ലാ മാനസ്സിക പ്രശ്‌നങ്ങൾക്കും ഒരേതരത്തിലുള്ള ചികിൽസ ആവശ്യമില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ പ്രശ്‌നങ്ങൾ തെറാപ്പിയിലൂടെ മാറ്റാവുന്നതേയുള്ളു. ചില മാനസിക ആരോഗ്യാവസ്ഥകൾ മരുന്നും തെറാപ്പിയും ഒരുപോലെ ആവശ്യപ്പെടുമ്പോൾ മിക്കവാറും ഗുരുതരമായ മാനസ്സികപ്രശ്‌നങ്ങൾക്ക് മരുന്ന് അത്യന്താപേക്ഷിതമാണ്. 
കുറച്ചു സമയത്തേക്കുള്ള ഉത്കണ്ഠ, നേരിയതും ലളിതവുമായ വിഷാദം തുടങ്ങി ലഘുവായ മാനസികാരോഗ്യപ്രശ്‌നങ്ങൾക്ക് ഒരു മനോരോഗവിദഗ്ദ്ധന്റെ ഉപദേശം തേടേണ്ടത് അത്യാവശ്യമായ കാര്യമല്ല. ഒരു കൗൺസിലറേയോ ജനറൽ ഫിസിഷ്യനേയോ മറ്റൊരു മാനസികാരോഗ്യപ്രവർത്തകനേയോ സന്ദർശിക്കാവുന്നതേയുള്ളു. ആവശ്യമെങ്കിൽ അവർ നിങ്ങളെ ഒരു മനോരോഗവിദഗ്ദ്ധന്റെ സമീപത്തേക്ക് പറഞ്ഞയച്ചുകൊള്ളും.

മനോരോഗചികിൽസയെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ

മനോരോഗചികിൽസാരീതി ഏറെ മെച്ചപ്പെട്ട ചികിൽസാവിഭാഗമാണെന്നതാണ് യാഥാർഥ്യമെന്നിരിക്കിലും മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായംതേടുന്നതിന് തടസ്സം സൃഷ്ടിക്കുന്ന ഒട്ടേറെ തെറ്റിദ്ധാരണകൾ നിലവിലുണ്ട്. പ്രശ്‌നത്തിന്റെ കാരണം, എന്താണു ഗുണം ചെയ്യുക. മനോരോഗവിദഗ്ദ്ധൻ എന്താണ് ചെയ്യുക, മരുന്നിനോടും ആശുപത്രിവാസത്തോടുമുള്ള ഭയം, മനോരോഗ വിദഗ്ദ്ധനെ കാണുന്നതുമായി ബന്ധപ്പെട്ടുള്ള അപമാനം, മനോരോഗവിദഗ്ദ്ധനെ കാണുന്നവരെല്ലാം ഭ്രാന്തരായി മുദ്രകുത്തപ്പെടുമെന്ന കാഴ്ചപ്പാട് തുടങ്ങി ഒട്ടേറെ അനാവശ്യധാരണകളുമായി ബന്ധപ്പെട്ടതാണ് ഈ തടസ്സങ്ങൾ.

മാനസ്സിക താളംതെറ്റലുകളുടെ ലക്ഷണങ്ങൾ പലപ്പോഴും ദുരൂഹവും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുമാകുമ്പോഴാണ് ആളുകൾ മന്ത്രവാദികളുടെയും ക്ഷേത്രങ്ങളുടെയും ദർഗകളുടെയുമെല്ലാം സഹായം തേടുന്നത്.

ചിലയാളുകളാകട്ടെ വിഷാദവും ഉത്ക്കണ്ഠയുമെല്ലാം ഉണ്ടെന്നു സമ്മതിക്കുന്നത് ദൌർബല്യത്തിന്റെ ലക്ഷണമാണെന്നു ഭയക്കുകയും ചികിൽസ തേടാതിരിക്കുകയും ചെയ്യും.

എന്നിരുന്നാലും ഇത്തരം തടസ്സങ്ങളൊക്കെ തരണം ചെയ്ത് എത്രയും നേരത്തേ മാനസികാരോഗ്യവിദഗ്ദ്ധന്റെ ഉപദേശം തേടുകയെന്നത് അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും രോഗിയുടെ കുടുംബം മനോരോഗവിദഗ്ദ്ധന്റെ സമീപത്തെത്തുന്നത് അൽപം വൈകിയായിരിക്കും, അതും പണവും ഊർജ്ജവുമെല്ലാം നഷ്ടപ്പെടുത്തിയശേഷം. ചികിൽസ തേടാൻ വൈകുന്നത് ഗുരുതരവും ദൂരവ്യാപകവുമായ പ്രശ്‌നങ്ങൾക്കായിരിക്കും വഴിതെളിക്കുക. പെട്ടെന്നുള്ള ഇടപെടലിലൂടെ മോചനം നേടാൻ കഴിയുന്ന വൈഷമ്യങ്ങളും ലക്ഷണങ്ങളും ചിലപ്പോൾ ശരിയായ വിവരങ്ങളുടെയും സേവനത്തിന്റെയും കുറവുമൂലം ഗുരുതരമായി മാറിയേക്കാം.

ഭാഗ്യത്തിന്, ആശയുടെ കാര്യത്തിൽ പ്രശ്‌നങ്ങൾ വഷളാകുന്നതിനുമുൻപുതന്നെ അവർ ഒരു ജനറൽ ഫിസിഷ്യനെ കാണുകയും അദ്ദേഹം അവരെ മനോരോഗവിദഗ്ദ്ധന്റെ അടുത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു. ഇപ്പോൾ അവൾ തന്റെ ഉത്ക്കണ്ഠകൾ കൈകാര്യംചെയ്യാൻ പ്രാപ്തയാണെന്നു മാത്രമല്ല അവൾക്ക് മരുന്നുകൾ അധികകാലം കഴിക്കേണ്ടി വന്നതുമില്ല.

നിംഹാൻസിലെ സൈക്യാട്രി വിഭാഗം പ്രൊഫസറാണ് ഡോ. പ്രഭ എസ്. ചന്ദ്ര

ആത്മാവബോധത്തിന്റെ പ്രാധാന്യം

ഡോ. ഗരിമ ശ്രീവാസ്തവ

നിങ്ങൾക്ക് ഒരാളോട് മാതാപിതാക്കളെക്കുറിച്ചോ കൂട്ടുകാരെക്കുറിച്ചോ ഒന്നും പറയാതെ നിങ്ങളെക്കുറിച്ച് മാത്രം പറയേണ്ടിവരുന്ന സാഹചര്യം ഉണ്ടായി എന്ന് കരുതുക. എന്താണ് നിങ്ങൾക്ക് തോന്നുന്നത്, നിങ്ങളുടെ സ്വഭാവരീതികളെക്കുറിച്ച് ശക്തിയെക്കുറിച്ച് ദൗർബല്യങ്ങളെക്കുറിച്ച് എന്താണ് നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നത് എന്നതിനെക്കുറിച്ച്, സന്തോഷവാനാക്കുന്നത് എന്നതിനെക്കുറിച്ച്, അങ്ങനെ നിങ്ങളെക്കുറിച്ച് മാത്രം പറയേണ്ടിവരുന്ന സാഹചര്യം.

ഈ പരിശീലനം ഒരാളെ സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിക്കാനും ആത്മാവബോധം ഉണ്ടാക്കാനും സഹായിക്കും. ആത്മാവബോധം (ചിലപ്പോൾ ആത്മബോധമെന്നും ആത്മപരിശോധന എന്നൊക്കെ പറയും) എന്നാൽ നിങ്ങളെത്തന്നെ മനസിലാക്കലാണ്. നിങ്ങളുടെ ആഗ്രഹങ്ങൾ, ആവശ്യങ്ങൾ, ഇഷ്ടങ്ങൾ, താത്പര്യങ്ങൾ, തോൽവികൾ, ശീലങ്ങൾ എന്നിങ്ങനെ നിങ്ങളെ നിങ്ങളായി നിലനിർത്തുന്ന വ്യത്യസ്തമായ കാര്യങ്ങളുടെ മനസിലാക്കലാണ് ആത്മാവബോധം. നിങ്ങൾ നിങ്ങളെക്കുറിച്ച് തന്നെ കൂടുതൽ അറിയുമ്പോൾ ജീവിതത്തിലെ മാറ്റങ്ങളുമായി വളരെ നന്നായി പൊരുത്തപ്പെടാൻ നിങ്ങൾക്ക് സാധിക്കും. നമ്മൾ എപ്പോഴാണോ നമ്മളെക്കുറിച്ച് കൂടുതൽ അറിയുന്നത് അപ്പോഴാണ് നമ്മൾ താരതമ്യമില്ലാത്ത വ്യത്യസ്തനായ വ്യക്തിയാണെന്ന ബോധ്യം ഉണ്ടാകുന്നത്. ഇത് നമ്മെ നമ്മുടെ ശക്തമായ മേഖല തിരിച്ചറിയുന്നതിന് സഹായിക്കും, കൂടാതെ ഏതൊക്കെ മേഖലയിലാണ് മെച്ചപ്പെടുത്തൽ ആവശ്യമെന്നതും തിരിച്ചറിയും. ലക്ഷ്യം നേടുന്നതിനുള്ള ആദ്യത്തെ വഴികളിലൊന്നാണ് ആത്മാവബോധം.

വൈകാരികവും ബൗദ്ധികവുമായ വിജയത്തിന് ആത്മാവബോധം നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നതായാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. നിങ്ങൾ നിങ്ങളുടെ ശക്തിയും ദൗർബല്യവും പരിഗണിക്കാൻ തുടങ്ങുന്നതോടെ ലക്ഷ്യത്തിലേക്ക് കുതിക്കാൻ നിങ്ങൾക്ക് എളുപ്പം സാധിക്കുന്നു. നിങ്ങൾ ശക്തിയും ദൗർബല്യവും കൂടി പരിഗണിച്ചാണ് ലക്ഷ്യാപ്രാപ്തിക്കായി ശ്രമിക്കുന്നത്. വൈകാരിക ലോകത്തെക്കുറിച്ച് ബോധ്യമുണ്ടായാൽ പല സാഹചര്യങ്ങളിലും നമ്മൾ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് തിരിച്ചറിയാൻ സാധിക്കും. നമ്മുടെ പ്രതികരണങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കുന്നതോടെ അതിനനുസരിച്ച് മനസിനെ പാകപ്പെടുത്താനും സാധിക്കും. ഇത് നിങ്ങളെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിനും പെരുമാറ്റരീതികളെ നല്ല രീതിയിൽ മാറ്റുന്നതിനും സഹായിക്കും. ഇത് വ്യക്തിപരമായും രണ്ട് വ്യക്തികൾക്കിടയിലുമുള്ള കാര്യങ്ങളെ നല്ല രീതിയിൽ സ്വാധീനിക്കും, വിജയത്തിലേക്കു നയിക്കും.

ആത്മാവബോധം ഒരു മാനസികാരോഗ്യ വിദഗ്ദ്ധന് ഉണ്ടായിരിക്കേണ്ട ഒരു പ്രധാന ഗുണമാണ്. സാംസ്‌കാരികമായും മതപരമായും ഭാഷാപരമായും ജീവിതരീതികൊണ്ടും, അടിസ്ഥാന മൂല്യങ്ങളിലും വ്യത്യസ്തരായ ജനവിഭാഗങ്ങളെ കൈകാര്യം ചെയ്യുന്നവരാണ് മാനസികാരോഗ്യ വിദഗ്ദ്ധർ. താൻ പിൻതുടരുന്ന മൂല്യങ്ങളെ കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ ഒരു ചികിത്സകന് നന്നായി കൗൺസിലിങ്ങ് കൊടുക്കുവാനും വ്യക്തിത്വത്തെ ബഹുമാനിക്കുവാനും സാധിക്കൂ. മികച്ച മനോരോഗ വിദഗ്ദ്ധർ അവർ ആർജ്ജിച്ച കഴിവുകൾക്കും അറിവിനും അപ്പുറത്തുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്. അവരെത്തന്നെ കൗൺസിലിങ്ങിൽ ഉൾപ്പെടുത്തിക്കൊണ്ട് ഇത് അത്ര എളുപ്പത്തിൽ സാധിക്കാവുന്ന കാര്യമല്ല.

കൗൺസിലർക്ക് ആത്മാവബോധം ഇല്ലെങ്കിൽ എന്ത് സംഭവിക്കും?
ആത്മാവബോധത്തെപ്പറ്റി കുറഞ്ഞ ധാരണയെങ്കിലും ഇല്ലെങ്കിൽ ഒരു കൗൺസിലർക്ക് തന്നെ സമീപിച്ചിരിക്കുന്ന ആളുടെ പ്രശ്‌നങ്ങൾ തന്റെ പ്രശ്‌നങ്ങളുമായി എത്രത്തോളം ബന്ധമുള്ളതാണ് എന്നും അയാളുടെ പ്രശ്‌നങ്ങൾ തന്റെ തന്നെ പ്രശ്നങ്ങളാണെന്നും തോന്നിയേക്കാം. അതേസമയം ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ആത്മാവബോധമില്ലാത്ത കൗൺസിലിറാണെങ്കിൽ, മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ എത്രകണ്ട് മനസിലാക്കും എന്ന് പറയാൻ സാധിക്കില്ല. ചില മനോരോഗികൾക്ക് തന്റെതന്നെ പ്രശ്‌നമാണെന്ന് തോന്നാനും സാധ്യതയുണ്ട്. അയാളുടെ പ്രശ്‌നമാണ് തന്നെ സമീപിച്ചയാൾക്കും എന്ന് ചിന്തിക്കാനുള്ള സാധ്യതയും കൂടുതലാണ്. ആത്മാവബോധമുള്ള കൗൺസിലർ തന്റെ അഹംബോധത്തിന്റെ തലങ്ങൾ മാറ്റിവെച്ചാകും ഓരോരുത്തരോടും സംസാരിക്കുക. ഒരുതരത്തിലുള്ള വിവേചനവും കൂടാതെ ആളുകളോട് സംസാരിക്കാനും പെരുമാറാനും ഉപദേശിക്കാനും അയാൾക്ക് സാധിക്കും. ആത്മാവബോധമുള്ള ഒരു കൗൺസിലർക്ക് ബോധമനസിനെ മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. ആത്മാവബോധമുള്ള കൗൺസിലറായിരിക്കുക എന്നത് ഏറ്റവും കൃത്യമായ ഉപദേശം കൊടുക്കാനും ചികിത്സാപരമായ നിർദ്ദേശങ്ങൾക്കും ഇടപെടലുകൾക്കും ആവശ്യമാണ്. ശരിയായി ശ്രദ്ധചെലുത്താതെയും വിലക്ഷണമായുമാണ് ചികിത്സിക്കുന്നതെന്ന തോന്നൽ ഉളവാകാതിരിക്കാൻ ഇതാവശ്യമാണ്.

നിങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരിക്കുന്നത് എന്താണ് നിങ്ങൾ അനുഭവിക്കുന്ന മാനസികപ്രശ്‌നമെന്ന് തിരിച്ചറിയാൻ സഹായിക്കും, ഈ അറിവ് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ രോഗപ്രതിരോധത്തിന് ഉപയോഗിക്കാൻ നിങ്ങൾക്ക് സാധിക്കും.

ഏത് തരത്തിലുള്ള മാനസികചികിത്സയും ഒരാളുടെ അവബോധം മെച്ചപ്പെടുത്താനുള്ള രീതിയാണ്. സിഗ്മണ്ട് ഫ്രോയ്ഡിന്റെ ചിന്താപദ്ധതികളിൽനിന്നാണ് ആധുനിക മനശാസ്ത്ര ചികിത്സകർ രോഗിയോട് സംസാരിക്കുക വഴി മാനസിക വിശകലനം നടത്തുന്ന മാനസികരോഗ ചികിത്സ രൂപകല്പന ചെയ്തത്. അബോധമനസിൽ തുടരെ ഉണ്ടാകുന്ന ചിന്തകളെയും ഓർമ്മകളെയും കുറിച്ച് പൂർണ്ണ ബോധവാനാകാനും ചിന്തിച്ച് മാത്രം തീരുമാനമെടുക്കാനുമാണ് മനോരോഗ വിദഗ്ദ്ധൻ പരിശീലിപ്പിക്കുന്നത്. സ്വപ്‌നവ്യാഖ്യാനം നടത്താനും വൈകാരികലോകങ്ങളെക്കുറിച്ച് ബോധവാനാക്കാനും സൂക്ഷ്മനിരീക്ഷണങ്ങളുടെ സഹായത്തോടെ നിങ്ങളുടെ ശ്രദ്ധയിൽ പെടാതെ പോകാൻ സാധ്യതയുള്ള പല അനുഭവങ്ങളും മനസ്സിലാക്കാനും മനോരോഗ വിദഗ്ദ്ധൻ നിങ്ങളെ സഹായിക്കുന്നു. ബുദ്ധിസ്റ്റികളുടെ അതീവശ്രദ്ധയോടെയുള്ള മതേതരമായ പരിശീലനങ്ങളാണ് ചികിത്സയുടെ ഭാഗമായി മനോരോഗ വിദഗ്ദ്ധർ ഇപ്പോൾ നിർദേശിക്കുന്നത്. മൂല്യങ്ങളെ ഉയർത്തി പിടിക്കുന്ന ജീവിതരീതി സൃഷ്ടിക്കാൻ അതീവശ്രദ്ധയോടെ പരിശീലന പരിപാടികൾ ഒരാളെ സഹായിക്കും. പ്രശ്‌നങ്ങളെ വഷളാക്കാൻ സാധ്യതയുള്ള കാര്യങ്ങളിൽ പെട്ടെന്ന് പ്രതികരിക്കുക അതില്‍ നിന്ന് രക്ഷപ്പെടുക, അതിനെ ഒഴിവാക്കുക തുടങ്ങിയ പ്രവണതകൾ മാറ്റാനും ഇത് സഹായിക്കുന്നു. ആത്മനിരീക്ഷണം മെച്ചപ്പെടുത്തുകയും ശ്വസനപ്രക്രിയ, സ്വയംബോധ്യത്തോടെയുള്ള ശരീരചലനം എന്നിവയിൽ അതീവശ്രദ്ധ ചെലുത്തുകയും ചെയ്താൽ മൂല്യചോഷണം വരാതെ തന്നെ മികച്ചഫലം ഉണ്ടാക്കാൻ സാധിക്കും. ഡയറി കാർഡുകളിൽ ദിവസവും തോന്നുന്ന കാര്യങ്ങൾ എഴുതിയിടാൻ ശ്രമിക്കാം. ചിന്തകൾ, ചില പ്രയാസമേറിയ സന്ദർഭങ്ങളിൽ തോന്നുന്ന കാര്യങ്ങൾ, പ്രതികരണങ്ങൾ എന്നിവ ഇങ്ങനെ എഴുതി ഇടാവുന്നതാണ്. കോഗ്നറ്റീവ് ബിഹേവിറൽ തെറാപ്പി (ഒരു തരത്തിലുള്ള മാനസികരോഗ ചികിത്സ. ആദ്യഘട്ടത്തിൽ വിഷാദരോഗത്തിന് മാത്രമായും പിന്നീട് പല തരത്തിലുള്ള മാനസിക രോഗങ്ങൾക്കും ഇത് ഉപയോഗിക്കാൻ തുടങ്ങി) ചികിത്സയുടെ ആദ്യഘട്ടത്തിലാണ് ഡയറിയെഴുത്തിന്റെ യഥാർത്ഥ പ്രയോജനം ലഭിക്കുക. രോഗി സാധാരണപോലെ തന്റെ ചിന്തകളും തോന്നലുകളും അബോധത്തിൽ ഉണ്ടാകുന്ന പ്രതികരണങ്ങളും ഡയറിയിൽ കുറിച്ചിട്ടാൽ അത് ചികിത്സാസമയങ്ങളിൽ ഒരുപാട് പ്രയോജനപ്പെടും. അമിതപ്രതീക്ഷ സൃഷ്ടിക്കുന്ന  പ്രശ്‌നങ്ങൾ, ഉത്കണ്ഠ, വിഷാദരോഗം, നിസ്സഹായത തുടങ്ങിയവ ഇല്ലാതാക്കുന്നതിനും ഈ ചികിത്സ സഹായിക്കുന്നു.

നിങ്ങളൊരു ചികിത്സകനാണെങ്കിൽ നിങ്ങളെ സഹായിക്കാനുള്ള, അല്ലെങ്കിൽ നിങ്ങളെ സമീപിക്കുന്നയാളെ സഹായിക്കാനുള്ള ചില തന്ത്രങ്ങൾ താഴെ പറയുന്നു. കൂടുതൽ ആത്മബോധം ഉള്ളവരാകാൻ ഇത് സഹായിക്കും.

  • ചികിത്സ കൂടാതെ തങ്ങളുടെ അനുഭവങ്ങളും ചിന്തകളും മറ്റും ഉൾക്കാഴ്ചയോടെ എഴുതി വെയ്ക്കുന്നത് ചികിത്സയ്ക്ക് കൂടുതൽ ഗുണം ചെയ്യും.
  • ബിബ്ലിയോതെറാപ്പി (വായനാശീലത്തിലൂടെയുള്ള ചികിത്സ), സ്വാശ്രയം സംബന്ധിച്ചുള്ള പുസ്തകങ്ങൾ വായിക്കുക. മികച്ച ഗവേഷണഫലമായി രൂപപ്പെടുത്തുന്ന പുസ്തകങ്ങൾ ചികിത്സയുടെ ഭാഗമായി വായിക്കുന്നതും ഗുണംചെയ്യും.
  • നിങ്ങളുടെ കുട്ടിക്കാലം ഓർമ്മിക്കാൻ ഉതകുന്ന തരത്തിലുള്ള ഇമേജോ രൂപങ്ങളോ ശില്പങ്ങളോ ഉണ്ടാക്കി ആത്മാവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടത്താനുള്ള സർഗ്ഗാത്മക സൃഷ്ടികളോ മണൽ ശിൽപങ്ങളോ ഉണ്ടാക്കുക.
  • ശാരീരികവും വൈകാരികവുമായ വേദനകളെ കൈകാര്യം ചെയ്യാൻ ജോൺ കോബാർട്ട് സിൻ രൂപപ്പെടുത്തിയ മൈൻഡ്ഫുൾനസ്- ബെയ്‌സ്ഡ് സ്‌ട്രെസ് റിഡക്ഷൻ (എംബിഎസ്ആർ) പരിശീലിക്കുക.
  • അതീവശ്രദ്ധാലുക്കളാക്കുന്ന ധ്യാനം, മനസിനെ ശാന്തമാക്കാൻ ബുദ്ധിസ്റ്റ് രീതികളിലൊന്നായ ക്ഷമത, വിപാസന (ഉൾക്കാഴ്ച) എന്നിവ പരിശീലിക്കുന്ന ധ്യാന ക്ലാസുകൾ.
  • ആത്മാവബോധം ഉയർത്തുന്ന തരത്തിലുള്ള ഗ്രൂപ്പ് തെറാപ്പികൾ പരിശീലിക്കുക. സമാനമായ പ്രശ്‌നം നേരിടുന്ന പലരുടെയും പ്രശ്‌നങ്ങൾ കേൾക്കാൻ ശ്രമിക്കുക. ഒരാളുടെ സാമൂഹികമായ ഇടപഴകലുകൾ മികച്ച ഫലം ചെയ്യുന്നതിനാൽ അവ തത്സമയം തന്നെ ശ്രദ്ധിച്ച് ചികിത്സ കുറച്ചുകൂടി മെച്ചപ്പെടുത്താൻ സാധിക്കും.

ആത്മാവബോധം ഉള്ളവരായിരിക്കുക എന്നതിന് ചികിത്സാപരമായ ബന്ധം ഉണ്ടാക്കിയെടുക്കുക എന്ന് മാത്രമല്ല അർത്ഥം. മറ്റൊരാളുടെ ക്ഷേമത്തിനും സൗഖ്യത്തിനും സ്വന്തം നിലയിൽ സംഭാവന ചെയ്യാൻ സാധിക്കുന്ന അവസ്ഥ കൂടിയാണ്.

ആത്മാവബോധം എന്നത് ഒരു വ്യക്തിക്ക് സ്വന്തം സ്വഭാവത്തിന്റെ ശക്തിയും ദൗർബല്യവും തിരിച്ചറിയാനുള്ള ശേഷിയാണ് എന്നത് പ്രധാനപ്പെട്ട സംഗതിയാണ്. സ്വന്തം ശക്തി തിരിച്ചറിഞ്ഞ ഒരാൾക്ക് സ്വന്തം കഴിവുകളോട് യോജിച്ച ഉറച്ച തീരുമാനം എടുക്കാനും പ്രതികരിക്കാനും തിരഞ്ഞെടുക്കാനും മറ്റും കഴിവും സാധ്യതയുമുണ്ട്. ആത്മാവബോധം ഒരിക്കലും പുസ്തകങ്ങളിൽ നിന്നല്ല പഠിക്കുന്നത്. അത് നിങ്ങളിൽനിന്ന് തന്നെയാണ് ഉണ്ടാകുന്നത്. സ്വയം മനസിലാക്കുമ്പോഴാണ് ആത്മാവബോധം ഉണ്ടാകുന്നത്. തീരുമാനം എടുക്കാനുള്ള കഴിവ്, സ്വഭാവ സവിശേഷതകൾ, മറ്റുള്ളവരുമായുള്ള ഇടപഴകലുകൾ എന്നിവയിൽ നിന്നാണ് അതുണ്ടാകുന്നത്.

നിങ്ങൾക്ക് ഒരു തുടക്കം കുറിക്കാൻ ഉതകുന്ന  ചില ചോദ്യങ്ങൾ

  • നിങ്ങളുടെ ശക്തിയും ദൗർബല്യവും എന്തൊക്കെയാണ്? മൂന്നെണ്ണം വീതം എഴുതുക
  • നിങ്ങൾ ഏറ്റവും കൂടുതൽ വില കൽപ്പിക്കുന്നത് എന്തിനെയാണ്?
  • ഒരാൾക്ക് സ്വയം ചെയ്യാൻ സാധിക്കുന്നതും അല്ലാത്തതും തമ്മിലുള്ള വ്യത്യാസം എന്താണ്?
  • മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യുമ്പോൾ എന്താണ് നിങ്ങൾക്ക് അനുഭവ വേദ്യമായി തോന്നുന്നത്?
  • എന്താണ് നിങ്ങളുടെ പ്രേരകശക്തി (ആളുകളോ സാഹചര്യങ്ങളോ നിങ്ങളെ മോശമായ അർത്ഥത്തിൽ സ്വാധീനിക്കുന്നുണ്ടോ അല്ലെങ്കിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടോ?)
  • നിങ്ങൾ മനഃക്ലേശം അനുഭവിക്കുമ്പോൾ എങ്ങനെയാണ് പ്രതികരിക്കുക?
  • ജീവിതത്തിൽ നിങ്ങൾ അഭിനയിക്കുന്ന (കൈകാര്യം ചെയ്യുന്ന) വിവിധ റോളുകൾ നിങ്ങൾക്ക് എന്താണു തോന്നിപ്പിക്കുന്നത്? (ഉദാ: സഹോദരി, വിദ്യാർത്ഥി, അടുത്ത കൂട്ടുകാരൻ, ജോലിക്കാരൻ, കായികതാരം)

References

  • Seligman, M. E. P. (1995). The effectiveness of psychotherapy: The Consumer Reports study. In American Psychologist, December 1995 Vol. 50, No. 12, pp. 965-974. Retrieved Dec. 16, 2008 fromhttp://tinyurl.com/dn3ofg
  • Christopher, J. C., Christopher, S. E., Dunnagan, T., & Schure, M. (2006). Teaching selfcare through mindfulness practices: The application of yoga, meditation, and Qigong to counselor training. Journal of Humanistic Psychology, 46, 494-509. doi: 10.1177/0022167806290215
  • http://www.counseling.org/docs/default-source/vistas/article_30.pdf


ആൾ ഇന്ത്യാ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് പിഎച്ച്ഡി നേടിയ ഡോ. ഗരിമ ശ്രീവാസ്തവ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്.

കൗമാരത്തിൽ പ്രത്യേക (ജീവിതമൂല്യങ്ങൾക്കുള്ള) കഴിവുകൾക്കുള്ള പ്രാധാന്യം

കൗമാരത്തിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനും ഭാവിയിലെ വെല്ലുവിളികൾ നേരിടാനും സാമൂഹികമായ ഒരുപാട് കഴിവുകളും അവബോധവും ആവശ്യമുണ്ട്.

ഡോ. ഗരിമ ശ്രീവാസ്തവ

ബാല്യകാലം പിന്നിട്ട് കൗമാരത്തിലേക്കുള്ള കുട്ടികളുടെ വളർച്ചാഘട്ടം വളരെ നിർണ്ണായകമാണ്. വളർച്ചയുടെ ഘട്ടത്തിലെ നിർണ്ണായകമായ പല വികാസങ്ങളും ഉണ്ടാകുന്നത് കൗമാരത്തിലാണ്. മാനസികമായ വളർച്ചയും വേഗത്തിലുള്ള ശാരീരിക പരിണാമങ്ങളും വികാസങ്ങളും സംഭവിക്കുന്നതും സ്വഭാവരൂപീകരണം ഉണ്ടാകുന്നതും ഈ പ്രായത്തിലാണ്. തങ്ങളുടെ ബന്ധങ്ങളുടെ ലോകം മാതാപിതാക്കളിൽനിന്നും കുടുംബത്തിൽ നിന്നും പുറത്തേക്ക് വ്യാപിപ്പിക്കാൻ കുട്ടികൾ ശ്രമിക്കുന്ന പ്രായം കൂടിയാണ് കൗമാരം. കുട്ടികൾ തങ്ങളുടെ ചങ്ങാതിമാരുടെ സ്വധീനവലയത്തിൽപ്പെടാൻ തുടങ്ങുന്നതും പുറംലോകവുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതും ഈ പ്രായത്തിലാണ്.

കൃത്യമായ അവബോധം ഉണ്ടാകുന്നതും പക്വത നേടാൻ തുടങ്ങുന്നതും കൗമാരത്തിലാണ്; അവരുടെ മാനസികനില കുറച്ചുകൂടി അപഗ്രഥനസ്വഭാവം കൈവരിക്കുന്നു. അവരുടെ ആലോചനകൾ അമൂർത്തസ്വഭാവം കൈവരിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായം രൂപീകരിക്കാനും ശ്രമിക്കുന്നതും ഈ പ്രായത്തിലാണ്. ഇത് അങ്ങേയറ്റം സർഗാത്മകമായ കാലമാണ്. ആദർശവാദം രൂപപ്പെടുന്നു, ഉല്ലാസവും സാഹസികതയും കൂടിച്ചേരുന്നു. പുതിയ കാര്യങ്ങൾ അറിയാനും അന്വേഷിക്കാനും തുടങ്ങുന്നു, സാഹസികകൃത്യങ്ങളിൽ ഏർപ്പെടാനും തുടങ്ങുന്നു. പക്ഷെ, ചങ്ങാതിമാരുടെ സ്വാധീന വലയത്തിൽ കുടുങ്ങുന്ന കുട്ടികൾ തെറ്റായ തീരുമാനങ്ങൾ എടുക്കാനും ആരോടും പറയാതെ പരിണിതഫലമുണ്ടാക്കുന്ന പല തീരുമാനങ്ങളുമെടുക്കാനും തുടങ്ങുന്നു. പ്രത്യേകിച്ചും ലൈംഗികതയുമായി ബന്ധപ്പെട്ടും ശാരീരികവുമായുള്ള തീരുമാനങ്ങളാണ് ഈ പ്രായത്തിലുള്ള കുട്ടികൾ എടുക്കാൻ സാധ്യത. കഴിവും സാമർത്ഥ്യവും വർദ്ധിക്കുന്ന ഈ പ്രായം ജീവിതത്തിലെ തന്നെ നിർണ്ണായക സമയമാണ്. പ്രലോഭനങ്ങൾക്ക് പെട്ടെന്ന് വശംവദരാകാൻ സാധ്യതയുള്ള പ്രായമായതിനാൽ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതുണ്ട്.

സ്വന്തം ആത്മാവബോധം, വൈകാരികത കൈകാര്യം ചെയ്യുക, ബന്ധങ്ങൾ കെട്ടിപ്പടുക്കുക, സാമൂഹിക ബന്ധം, ചങ്ങാതിമാരുടെ സമ്മർദ്ദം കൈകാര്യം ചെയ്യുക, അല്ലെങ്കിൽ അവരെ എതിർക്കുക തുടങ്ങി ഒരുപാട് കാര്യങ്ങളിൽ കൗമാരക്കാർ തങ്ങളുടെതായ രീതിയിൽ പ്രതികരിച്ച് തുടങ്ങുകയാണ്. അതുകൊണ്ടുതന്നെ ഈ പ്രായത്തിൽ ഉള്ളവർക്ക് ചിലരിലെങ്കിലും പലതരം പ്രശ്‌നങ്ങൾ ഉടലെടുക്കാം. തെറ്റുകൾ ചെയ്യാനും കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ തീരുമാനമെടുക്കാനും സാധ്യത ഉള്ളതിനാൽ ഈ പ്രായത്തിലുള്ളവരെ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ട്. കൂട്ടുകാർക്ക് വഴങ്ങാനുള്ള പ്രവണത കൂടുതലായതിനാൽ തന്നെ പെട്ടെന്നാവും ഈ പ്രായത്തിലുള്ളവർ തെറ്റുകൾ ചെയ്യുക. ചിലർ പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കൈകാര്യം ചെയ്യാനുള്ള വിവേചനബുദ്ധി കാണിക്കുമ്പോൾ മറ്റ് ചിലർ അത് കൈകാര്യം ചെയ്യാനാവാതെ ബുദ്ധിമുട്ടുന്നു. ഈ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാൻ കൗമാരക്കാർക്ക് സാധിക്കുന്നതിന് അവരുടെ വ്യക്തിത്വം, ചുറ്റുപാടുകളിൽനിന്നുള്ള മാനസിക പിന്തുണ (മാതാപിതാക്കളുടെയും അധ്യാപകരുടെയും ചങ്ങാതിമാരുടെയും), ജീവിതത്തിൽ നേടിയെടുത്ത അറിവുകൾ എന്നീ ഘടകങ്ങൾ സഹായിക്കും.

ജീവിതത്തിൽ നേടിയെടുത്ത പല അറിവുകളും കൗമാരക്കാരെ കൂടുതൽ ഉത്തരവാദിത്വമുള്ളവരും നിയന്ത്രണമുള്ളവരും മുൻകൈ എടുക്കാൻ പ്രാപ്തിയുള്ളവരുമാക്കുന്നു. ദിനംപ്രതിയുണ്ടാകുന്ന സംഘർഷങ്ങൾ, സങ്കീർണ്ണമായ ബന്ധങ്ങൾ, കൂട്ടുകാരുടെ (സമപ്രായക്കാരുടെ) സമ്മർദ്ദം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ വൈകാരികമായി ഇടപെട്ടും അവയെ കൈകാര്യം ചെയ്തുമാണ് കൗമാരക്കാർ വളർന്ന് വരുന്നത്. ഇവർ സാമൂഹിക വിരുദ്ധരും അങ്ങേയറ്റം അപകടം പിടിച്ച സ്വഭാവവിശേഷമുള്ളവരുമാകാൻ സാധ്യത കുറവാണ്.

ദൈംനംദിന ജീവിതത്തിലെ വെല്ലുവിളികളും ആവശ്യങ്ങളും കണ്ടറിഞ്ഞ് നിറവേറ്റാനും നല്ല രീതിയിൽ പെരുമാറാനും മികച്ച കഴിവുകൾ രൂപീകരിക്കാനും സഹായിക്കുന്ന ഒന്നാണ് ജീവിതത്തിലെ കഴിവുകൾ എന്ന് ലോകാരോഗ്യസംഘടന വിശദീകരിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും പെരുമാറാനുമുള്ള ഒരാളുടെ കഴിവിനെയാണ് പരിതസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വിഷമം പിടിച്ച സന്ദർഭങ്ങളിലും നല്ല രീതിയിൽ പെരുമാറാനും പ്രതീക്ഷ കൈവിടാതെ പരിഹാരം കണ്ടെത്താനുമുള്ള കഴിവിനെയാണ് നല്ല പെരുമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്.

കൃത്യമായ തീരുമാനം എടുക്കുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സർഗാത്മകമായും യുക്തിപൂർവ്വവും ചിന്തിക്കുന്നതിനും, ശരിയായ രീതിയിൽ പ്രതികരിക്കുന്നതിനും, ആരോഗ്യപരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും മറ്റുള്ളവരോട് സഹതാപം കാണിക്കുന്നതിനും മികച്ച രീതിയിൽ ജീവിക്കുന്നതിനുമെല്ലാം സഹായിക്കുന്ന ഒന്നാണ് ജീവിതത്തിലെ കഴിവുകൾ. ഇത് മാനസികവും സാമൂഹികവുമായ കാര്യക്ഷമതയും വ്യക്തികൾക്കിടയിലുള്ള നല്ല ബന്ധങ്ങളും കഴിവുകളും ചേർന്നാണ് ഉണ്ടാകുന്നത്.

ചിന്തിക്കാനുള്ള കഴിവുകൾ സാമൂഹികമായ കഴിവുകൾ

രണ്ട് തരത്തിലുള്ള കഴിവുകളാണ് ഉള്ളത്, ഒന്നാമത്തേത് കൃത്യമായി ചിന്തിച്ചും ആലോചിച്ചും തീരുമാനം എടുക്കാനുള്ള കഴിവാണ്- ഇത് ചിന്തിക്കാനുള്ള കഴിവ് എന്നറിയപ്പെടുന്നു. രണ്ടാമത്തേത്, സാമൂഹികമായി പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനും മറ്റുള്ളവരുമായി ഇടപെടാനും ബന്ധപ്പെട്ട് നിൽക്കാനുമുള്ള കഴിവാണ്- ഇത് സാമൂഹികമായ കഴിവുകളെന്ന് അറിയപ്പെടുന്നു. ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള ഒരു വ്യക്തിയുടെ അവബോധമാണ് അയാളുടെ തിങ്കിങ്ങ് സ്‌കില്ലിൽ പെടുന്നത്. ഒരാള്‍ക്ക് ചുറ്റുമുള്ളവരുമായി ഇടപഴകിയും മറ്റും ഉണ്ടാകുന്ന ഒന്നാണ് സാമൂഹികമായ കഴിവ്, ഇത് വ്യക്തികൾക്കിടയിൽ രൂപംകൊള്ളുന്ന ഒന്നാണ്. ഒരു വ്യക്തിയുടെ വളർച്ചയ്ക്കും അയാളുടെ നല്ല പെരുമാറ്റത്തിന്റെ രൂപീകരണത്തിനും സാഹചര്യങ്ങളെ കാര്യക്ഷമമായി നേരിടാനും ഈ രണ്ട് കഴിവുകളും ആവശ്യമുണ്ട്.

വൈകാരികമായ കഴിവുകൾ എന്ന സംജ്ഞകൊണ്ട് അർത്ഥമാക്കുന്നത് യുക്തിപൂർവ്വമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് എന്നത് മാത്രമല്ല, മറ്റുള്ളവരെക്കൊണ്ട് തന്റെ അഭിപ്രായങ്ങൾ കൃത്യമായി അംഗീകരിപ്പിക്കാനുള്ള ശേഷി എന്ന് കൂടിയാണ്. കൂട്ടുകാരും വീട്ടുകാരും ഉണ്ടാക്കുന്ന സമ്മർദ്ദങ്ങളെ നേരിടാനും എതിർക്കാനും സ്വന്തം വൈകാരികാവസ്ഥകളെയും ആന്തരികമായുള്ള സംഘർഷങ്ങളെയും കൈകാര്യം ചെയ്യാനുമുള്ള കഴിവ് കൗമാരത്തിൽ ഉണ്ടാകണം. ഇത് പഠിപ്പിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. യുവതിയുവാക്കളുടെ ആരോഗ്യപരമായ വളർച്ചയ്ക്ക് ആലോചിക്കാനും സാമൂഹികമായി ഇണങ്ങാനുമുള്ള കഴിവുകൾ അത്യാവശ്യമാണ്.

ജീവിതത്തിൽ അത്യാവശ്യം ഉണ്ടായിരിക്കേണ്ട പത്ത് കഴിവുകളെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾ:

ആത്മാവബോധം: അവനവനെ തന്നെ തിരിച്ചറിയുക എന്നതാണ് ആദ്യത്തെ കാര്യം. തങ്ങളുടെ കഴിവ്, സ്വഭാവം, കഴിവുകേട്, ആഗ്രഹം, ഇഷ്ടക്കുറവുകൾ എന്നിവ മനസിലാക്കുക. സമ്മർദ്ദത്തിൽ പെടുമ്പോഴും മനഃക്ലേശം ഉണ്ടാകുമ്പോഴും അതിനെ തരണം ചെയ്യാൻ കൗമാരക്കാരെ ഈ ആത്മാവബോധം സഹായിക്കും. വ്യക്തികൾ തമ്മിലുള്ള ഇടപഴകലിൽ നിന്നാണ് ആത്മാവബോധം ഉണ്ടാകുന്നത്, ഇത് മറ്റുള്ളവരോടുള്ള സഹാനുഭൂതിയിൽ നിന്ന് കൂടിയാണ് ഉണ്ടാകുന്നത്.

സഹാനുഭൂതി: മറ്റുള്ളവരുടെ വിഷമങ്ങളും ആഗ്രഹങ്ങളും വികാരങ്ങളും മനസിലാക്കാനും അവരെ പരിഗണിക്കാനും പറ്റുക എന്നത് ഒരാളുടെ വളർച്ചാഘട്ടത്തിൽ അവശ്യം ഉണ്ടാവേണ്ട സ്വഭാവ സവിശേഷതയാണ്. അത് ഏറ്റവും പ്രിയപ്പെട്ടവരുമായും സമൂഹത്തിലെ പലരുമായും ഇടപഴകിയാണ് ഉണ്ടാകുന്നത്. മറ്റൊരാളുടെ അടിസ്ഥാന വികാരവും ജീവിതവും എന്താണെന്ന് തിരിച്ചറിയുക എന്നതാണ് സഹാനുഭൂതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. സഹാനുഭൂതി ഇല്ലെങ്കിൽ ഒരിക്കലും രണ്ടുപേർക്കിടയിൽ ആരോഗ്യപരമായ സംഭാഷണവും ബന്ധവും സാധ്യമാകില്ല. സ്വയം തിരിച്ചറിയുന്ന ഒരാൾക്ക് മറ്റൊരാളുമായി എളുപ്പം സംസാരിക്കാനും മറ്റുള്ളവരുടെ പിന്തുണ ആർജിക്കാനും മറ്റുള്ളവരെ മനസിലാക്കാനും തിരിച്ചറിയാനും കഴിയും. സഹാനുഭൂതി തങ്ങളെക്കാൾ വ്യത്യസ്ഥരാണ് മറ്റൊരാളെന്ന് തിരിച്ചറിയാനും അവരെ ആ രീതിയിൽ ഉൾക്കൊള്ളാനും ഒരാളെ സഹായിക്കുന്നു. ഇത് ഒരാളുടെ സാമൂഹികമായ ഇടപഴകലുകളെ കൂടുതൽ മെച്ചപ്പെടുത്തും. അത് ക്ലാസ് റൂമുകളിലെ കൂട്ടുകാരോടു മാത്രമല്ല, അതിന് പുറത്തുള്ള ലോകവുമായും പിന്നീട് സാംസ്‌കാരികവും വംശീയവുമായ വ്യത്യാസങ്ങളുള്ളവരുമായും നന്നായി ഇടപഴകാൻ സഹായിക്കും.

കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണാനും പരിശോധിക്കാനും ഒരാളെ പ്രാപ്തനാക്കുന്ന രീതിയിൽ വിമർശനാത്മകമായി ചിന്തിക്കാനുള്ള ശേഷി ഉണ്ടാക്കണം. മാധ്യമങ്ങൾ, കൂട്ടുകാരുടെ സമ്മർദ്ദങ്ങൾ, മൂല്യങ്ങൾ എന്നിവയുടെ സ്വാധീനവലയത്തിൽ പെടാതിരിക്കാനും കൃത്യമായ തീരുമാനങ്ങൾ എടുക്കാനും ഒരാളെ പ്രാപ്തനാക്കാൻ വിമർശനാത്മകമായി ചിന്തിക്കുന്നത് വളരെയധികം സഹായിക്കും.

സർഗാത്മകതയുടെ ഒരു നൂതന വഴിയാണ് കൗമാരത്തിൽ ഉണ്ടാകേണ്ടത്, നാല് കാര്യങ്ങളുടെ കൂടിചേരൽ വഴി ഈ സർഗാത്മകത ഉണ്ടാക്കാം. പുതിയ ആശയങ്ങൾ കണ്ടെത്തുക, വളരെ പെട്ടെന്ന് കാഴ്ചപ്പാടുകൾ മാറ്റാൻ സാധിക്കുക, പുതിയ കാര്യങ്ങൾ സ്വീകരിക്കാൻ സാധിക്കുക, പുത്തൻ ആശയങ്ങളുടെ വിത്ത് പാകുക തുടങ്ങിയ കാര്യങ്ങളാണ് സർഗാത്മകയുടെ നാല് സ്വഭാവസവിശേഷതകൾ.

തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് കൗമാരക്കാർക്ക് അവരുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള നിർണ്ണായക തീരുമാനങ്ങൾ എടുക്കാനുള്ള സാധ്യതയാണ് നൽകുന്നത്. പലതരത്തിലുള്ള തീരുമാനങ്ങളില്‍നിന്ന് ഏറ്റവും ഉചിതമായത് തിരഞ്ഞെടുക്കാനുള്ള ശേഷിയാണ് കൗമാരത്തിൽ ഉണ്ടാകേണ്ടത്. ഓരോ തീരുമാനവും എടുത്താലുള്ള അനന്തരഫലങ്ങളും കൂടി ഉൾപ്പെടുന്നതാണ് ഈ പഠനകാലം.

പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവ് കൗമാരക്കാരെ കാര്യങ്ങൾ നേരെചൊവ്വെ കാണാൻ പ്രാപ്തരാക്കുന്നു. ഒരു പ്രശ്‌നമുണ്ടാകുമ്പോൾ അതിനുള്ള പരിഹാര മാർഗ്ഗങ്ങളും ഉണ്ടാകുന്നുണ്ട്, അതിൽ ഏതാണ് പ്രശ്‌നം പരിഹരിക്കുന്നതെന്ന വിവേചനബുദ്ധിയാണ് ഉണ്ടാകേണ്ടത്.

വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളിലൂടെയും ഇടപഴകലിലൂടെയും ഉണ്ടാകുന്ന അഭിപ്രായ രൂപീകരണം പ്രശ്‌നപരിഹാരത്തിനും ദൈംനംദിന ജീവിതത്തിലെ കാര്യങ്ങളിലും കാതലായ മാറ്റങ്ങളുണ്ടാക്കുന്നു. ഇത് മനുഷ്യരുമായി സൗഹൃദപരമായ ബന്ധം കാത്ത് സൂക്ഷിക്കുന്നതും (സാമൂഹികജീവിയെന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം), കുടുംബത്തിൽ ഉള്ളവരുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നതും (സമൂഹത്തിന്റെ പിന്തുണ കിട്ടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം) പുതിയ ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതും പഴയവ നല്ല രീതിയിൽ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്.

ഗുണപരമായ ആശയവിനിമയംകൊണ്ട് കൗമാരക്കാർക്ക് വാക്കുകൾകൊണ്ടും അല്ലാതെയും അവരെത്തന്നെ ആവിഷ്‌കരിക്കാൻ സാധിക്കുന്നു. ഓരോ അവസരങ്ങളിലും, സാഹചര്യങ്ങളിലും സംസ്‌കാരത്തിനുയോജിച്ചരീതിയിലും അവർക്ക് ഇത് സാധിക്കുന്നു. അഭിപ്രായം, ആഗ്രഹം, ആവശ്യങ്ങൾ, പേടി എന്നിവ പ്രകടിപ്പിക്കാനുള്ള ആശയവിനിമയ കഴിവ് ഉണ്ടായിരിക്കണം, കൂടാതെ ഉപദേശം തേടാനും സഹായം അഭ്യർത്ഥിക്കാനും സാധിക്കുന്ന തരത്തിലുള്ള ആശയവിനിമയ സാധ്യത വളർത്തിയെടുക്കണം.

മാനസിക സമ്മർദ്ദം ഉണ്ടാകുന്ന വഴികളെക്കുറിച്ച് അറിയണം. അതും പ്രധാനപ്പെട്ട കാര്യമാണ്. മാനസിക സമ്മർദ്ദം എങ്ങനെയാണ് തങ്ങളെ ബാധിക്കുക എന്നതും തിരിച്ചറിയണം. മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാനും സാധിക്കണം. നല്ല കാര്യങ്ങൾ പഠിക്കാനും മോശം കാര്യങ്ങൾക്ക് പകരം വെയ്ക്കാനും സാധിക്കണം. എങ്ങനെ ശാന്തനാകണം എന്ന് പഠിക്കുക പ്രധാനപ്പെട്ട കാര്യമാണ് - സ്വന്തം ചുറ്റുപാടുകളും ജീവിതശൈലിയും മാറ്റേണ്ടതായും വന്നേക്കാം.

വൈകാരികവസ്ഥകളെ കൈകാര്യം ചെയ്യാൻ പഠിക്കുക എന്നതും പ്രധാനമാണ്. മറ്റുള്ളവരുടെ വൈകാരികാവസ്ഥകളെ മനസിലാക്കാനും സാധിക്കണം. വൈകാരികാവസ്ഥ എങ്ങനെയാണ് മനുഷ്യരുടെ സ്വഭാവങ്ങളെ സ്വാധീനിക്കുക എന്നതും തിരിച്ചറിയണം. വൈകാരികാവസ്ഥകളോട് കൃത്യമായി പ്രതികരിക്കാനും സാധിക്കണം. പെട്ടെന്നുള്ള വൈകാരികാവസ്ഥകളെ എങ്ങനെ തരണം ചെയ്യാൻ സാധിക്കും എന്ന് പഠിക്കുകയാണ് ഈ ഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പെരുമാറ്റ രീതികളെയും ആരോഗ്യത്തേയും മോശമായ രീതിയിൽ സ്വധീനിക്കാൻ സാധ്യതയുള്ള ദേഷ്യം, ദുഃഖം എന്നിവയെയാണ് പ്രധാനമായും കൈകാര്യം ചെയ്യേണ്ടത്.

ആൾ ഇന്ത്യ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്ന് പിഎച്ച്ഡി നേടിയിട്ടുള്ള ഡോ. ഗരിമ ശ്രീവാസ്തവ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്.

മാനസികവും വൈകാരികവുമായ ആരോഗ്യത്തോടെ ഇരിക്കാനുള്ള പത്ത് വഴികൾ

മാനസിക ആരോഗ്യത്തെ സംരക്ഷിക്കുക എന്നത് ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കുന്നത് പോലെ തന്നെ പ്രധാനമാണ്.

മാനസികവും വൈകാരികവുമായ ആരോഗ്യം നമ്മുടെ പൂർണ്ണ ആരോഗ്യത്തിനും സൗഖ്യത്തിനും അവശ്യഘടകമാണ്. ജിമ്മിൽ പോകുക, നടക്കാൻ പോകുക, നീന്തുക, മറ്റെന്തെങ്കിലും കളികളിൽ ഏർപ്പെടുക തുടങ്ങി ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കാനുള്ള വിവിധ പ്രവൃത്തികളിൽ നമ്മൾ പങ്കുചേരാറുണ്ട്. അതുപോലെതന്നെ മാനസികവും വൈകാരികവുമായ ആരോഗ്യം സംരക്ഷിക്കുവാനുള്ള പ്രവൃത്തികളിൽ ഏർപ്പെടാനും നമ്മൾക്ക് സാധിക്കും.

മാനസിക ആരോഗ്യത്തെക്കുറിച്ച് സാധാരണയായുള്ള തെറ്റിദ്ധാരണയാണ് മാനസികരോഗം ഇല്ലാത്ത ഒരു വ്യക്തി മാനസികമായി ആരോഗ്യവാനാണെന്നും വൈകാരിക പ്രശ്‌നങ്ങൾ ഇല്ലെന്നതും. വിഷാദരോഗം, ഉത്കണ്ഠ, അല്ലെങ്കിൽ മറ്റ് അസുഖങ്ങൾ ഇല്ലാതിരിക്കുക എന്നിവകൊണ്ട് മാത്രം ഒരു വ്യക്തി മാനസികവും വൈകാരികവുമായി ആരോഗ്യവാനാണെന്ന് പറയാൻ കഴിയില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

വായിക്കുക: ‘വാട്ട് ആര്‍ ദി സയന്‍സ് ഓഫ് മെന്റല്‍ വെല്‍ബീയിംഗ്’/ മാനസ്സികാരോഗ്യത്തിന്റെ ലക്ഷണങ്ങള്‍.

എന്തുകൊണ്ട് വൈകാരിക ആരോഗ്യത്തിൽ ശ്രദ്ധ കൊടുക്കണം?

വികാരങ്ങളെ കൈകാര്യം ചെയ്യുന്നതും വൈകാരിക സന്തുലനാവസ്ഥ നിലനിർത്തുന്നതും ഒരു പ്രധാനപ്പെട്ട കഴിവാണ്. വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നത് ജീവിതരീതി പ്രശ്‌നങ്ങൾ, ബന്ധങ്ങളിലേയും മാനസിക ആരോഗ്യത്തിലേയും പ്രശ്‌നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. മാനസികവും വൈകാരികവുമായി ആരോഗ്യവാനായിരിക്കുന്നത് വെല്ലുവിളികളെയും മാനസിക സംഘർഷത്തേയും തിരിച്ചടികളെയും നേരിടാൻ നമ്മളെ പ്രാപ്തരാക്കുന്നു. ദൈംനംദിന ജീവിതത്തിൽ പ്രവർത്തനക്ഷമമായിരിക്കാൻ അത് നമ്മളെ സഹായിക്കുന്നു. മാനസികവും വൈകാരികവുമായി ആരോഗ്യവാനായ ഒരു വ്യക്തിക്ക് അവരുമായും മറ്റ് വ്യക്തികളുമായും ബന്ധം പുലർത്താനും തങ്ങളുടെ ജീവിതത്തിലെക്ക് കടന്ന് വരുന്ന വെല്ലുവിളികളെ തരണം ചെയ്യുവാനും സാധിക്കുന്നു.

“ഞങ്ങൾക്ക് പലതരം വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. ഞങ്ങൾക്ക് ഇഷ്ടമില്ലാത്ത ആളുകളെയും കാര്യങ്ങളേയും കൈകാര്യം ചെയ്യേണ്ടിവന്നേക്കാം. ഞങ്ങൾ സാഹചര്യങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ ഞങ്ങൾക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെ വിശകലനം ചെയ്യാന്‍ മാത്രമാണ് ഞങ്ങൾക്ക് കഴിയുന്നത്. വെല്ലുവിളികളുമായി യോജിച്ച് പോകാൻ സാധിക്കുന്തോറും മാനസികമായും വൈകാരികവുമായി ഞങ്ങൾ ആരോഗ്യവാന്മാരാകുന്നു”- ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കൗൺസിലറായ മൗലിക ശർമ്മ പറയുന്നു.

നിങ്ങളുടെ മാനസിക ക്ഷേമത്തെ സംരക്ഷിക്കുക

നിങ്ങളുടെ മാനസികക്ഷേമത്തെ സംരക്ഷിക്കുക എന്ന ആശയം അമൂര്‍ത്തവും വെല്ലുവിളികൾ നിറഞ്ഞതും പ്രശ്‌നഭരിതവുമായി തോന്നിയേക്കാം. എന്നിരുന്നാലും നിങ്ങളുടെ ദിനചര്യയിലേക്ക് ലളിതമായ ചില പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുകയോ നിങ്ങളുടെ ജീവിതരീതിയിൽ നിസ്സാരമായ ചില മാറ്റങ്ങൾ വരുത്തുകയോ ചെയ്യുന്നതിലൂടെ നിങ്ങളുടെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിങ്ങൾക്ക് ചെയ്ത് തുടങ്ങാൻ പറ്റുന്ന ചില വഴികളിതാ.

1. നിങ്ങളുടെ ശാരീരിക ആരോഗ്യം സംരക്ഷിക്കുക

മാനസികമായി നിങ്ങൾ ആരോഗ്യവാനാണ് എന്ന് ഉറപ്പ് വരുത്തുന്നതിന് ശാരീരിക ആരോഗ്യത്തിന് കൃത്യമായ പങ്കുണ്ട്. നന്നായി ഭക്ഷണം കഴിക്കുകയും കൃത്യമായി വിശ്രമിക്കുകയും ശാരീരിക ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ആരോഗ്യവാനായി ഇരിക്കാവുന്നതാണ്. പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നത് ദൈംനംദിന മാനസിക സംഘർഷങ്ങളെ കൈകാര്യം ചെയ്യുവാൻ നിങ്ങളുടെ ശരീരത്തെ സഹായിക്കും. വിറ്റാമിൻ ബി 12, ഒമേഗ 3 ഫാറ്റി ആസിഡ്സ് തുടങ്ങിയവ ഉൾപ്പെട്ട ഭക്ഷണങ്ങൾ മാനസികനില നിയന്ത്രിക്കുന്ന തലച്ചോറിലെ രാസപദാർത്ഥങ്ങളെ കൃത്യമായി നിലനിർത്തുന്നു. മതിയായ വിശ്രമം ലഭിക്കേണ്ടതും അത്യാവശ്യമാണ്. ദൈംനംദിന ജീവിതത്തിന്റെ ഭാഗമായ ക്ഷീണവും തളർച്ചയുമൊക്കെ മാറുന്നത് ശരിയായി ഉറങ്ങുമ്പോൾ മാത്രമാണ്. ഉറക്കക്കുറവ് നിങ്ങളിൽ ക്ഷീണവും മാനസിക സംഘർഷവും ഉണ്ടാക്കി ഭ്രാന്ത് പിടിച്ച അവസ്ഥയിൽ എത്തിക്കുന്നു. മതിയായ വ്യായാമം നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും നല്ല വിശപ്പുണ്ടാക്കുന്നതിനും സഹായിക്കുന്നു. മാനസിക ക്ഷേമത്തിന് അതൊരു പ്രധാന കാര്യമാണ്.

2. വ്യായാമവും അല്പം ശുദ്ധവായുവും

മാനസികാവസ്ഥകളെ നിയന്ത്രിക്കുന്ന രാസപദാർത്ഥമായ സൊറാട്ടോണിന്റെ ഉത്പാദനത്തെ സൂര്യപ്രകാശം വർദ്ധിപ്പിക്കുന്നുണ്ട്. ദിവസവും സൂര്യപ്രകാശം ഏൽക്കുന്നത് വിഷാദരോഗം ഒഴിവാക്കാൻ സഹായിക്കുന്നു. ശാരീരിക പ്രവർത്തനങ്ങൾ മനസിനും ഗുണകരമാണ്. വ്യായാമം ചെയ്യുന്നത് ഊർജ്ജം വർദ്ധിപ്പിക്കുകയും മാനസിക സംഘർഷവും തളർച്ചയും കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് സന്തോഷത്തോടെ ചെയ്യാൻ സാധിക്കുന്ന ഒരു പ്രവർത്തനം കണ്ടെത്തുക, അത് നിങ്ങളെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കും.

3. നിങ്ങളെ പരിപാലിക്കുക

മാനസിക വൈകാരിക ക്ഷേമത്തിന് നിങ്ങളെത്തന്നെ പരിപാലിക്കൽ ആവശ്യമാണ്. നിങ്ങളുടെ വികാരങ്ങൾ ക്രിയാത്മകമായി പ്രകടിപ്പിക്കുന്നത് സംഘർഷങ്ങളെയും പ്രശ്‌നങ്ങളെയും തരണം ചെയ്യുവാൻ സഹായിക്കുന്നു. നിങ്ങൾക്കുവേണ്ടി കുറച്ചുസമയം നീക്കിവെയ്ക്കുക. നിങ്ങളുടെ വൈകാരിക ആവശ്യങ്ങളെ മുഖവിലയ്ക്ക് എടുക്കുക. പുസ്തകം വായിക്കുക, നിങ്ങളെത്തന്നെ താലോലിക്കുക, സ്‌നേഹിക്കുക, ദൈംനംദിന ജോലികളെക്കുറിച്ച് ഓർക്കാതെ കുറച്ചുസമയം വിശ്രമിക്കുക.

കൂടുതൽ മാനസിക നിറവുണ്ടാകാൻ നിങ്ങളുടെ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ മാറ്റിവെച്ച് നിങ്ങൾക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. 'പൂർവ്വകാലത്തേയോ ഭാവിയെക്കുറിച്ചോ ചിന്തിക്കാതെ ഇന്നുകളിൽ ജീവിക്കുക. നിങ്ങളുടെ അനുഭവങ്ങളിലേക്കോ മനസിലേക്കോ കടന്നുവരുന്ന എന്തും സ്വീകരിക്കാതെ നിങ്ങൾക്ക് ആവശ്യമായ കാര്യങ്ങളിൽ മാത്രം പ്രതികരിക്കുക, ഒരേസമയം ഒരുകാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, മുൻവിധികളില്ലാതിരിക്കുക, വസ്തുക്കളോടും സാഹചര്യങ്ങളോടും നിർമമമായ മനോഭാവം വളർത്തിയെടുക്കുക തുടങ്ങിയവയാണ് മാനസിക നിറവ് അല്ലെങ്കില്‍ ആത്മാവബോധം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത് അനുഭവങ്ങളോട് തുറന്ന സമീപനം ഉണ്ടാകാനും അവമൂലം അധികം ബാധിക്കപ്പെടാതിരിക്കാനും നിങ്ങളെ സഹായിക്കുന്നു.' നിംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം മഞ്ജുള പറയുന്നു.

4. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ആളുകളുടെ കൂടെ സമയം ചെലവഴിക്കുക

നിങ്ങൾ സ്‌നേഹിക്കുന്നവരോടൊപ്പം സമയം ചെലവഴിക്കുന്നത് വിലപ്പെട്ടതും അഭിനന്ദനം അർഹിക്കുന്നതുമായ കാര്യമാണ്. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, അയൽക്കാർ തുടങ്ങിയവരുമായി ആരോഗ്യപരമായ ബന്ധം നിലനിർത്തുന്നത് നിങ്ങളുടെ വൈകാരികക്ഷേമം വർദ്ധിപ്പിക്കുകയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവെന്ന തോന്നൽ ഉളവാക്കുകയും ചെയ്യുന്നു. ഒരു സഹപ്രവർത്തകനുമായി ഭക്ഷണം കഴിക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് കുറച്ച് കാലമായി സമയം ചെലവഴിക്കാൻ കഴിയാതെ പോയ ഒരു സുഹൃത്തിനെ കാണുവാൻ ശ്രമിക്കുക. ഒരു സാങ്കേതികവിദ്യയും ഒരു പുഞ്ചിരിക്കോ ആലിംഗനത്തിനോ പകരമാകുന്നില്ല.

5. വിനോദങ്ങളിലോ പുതിയ പ്രവർത്തനങ്ങളിലോ ഏർപ്പെടുക

നിങ്ങൾ ആസ്വദിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളെ മാനസികോല്ലാസത്തിന് സഹായിക്കുന്നു. അത് നിങ്ങളുടെ മനസിനെ പ്രവര്‍ത്തനനിരതമാക്കാന്‍ സഹായിക്കുന്നതിനൊപ്പം നിങ്ങളുടെ വികാരങ്ങളെ, പ്രധാനമായും മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ളതുമായ വികാരങ്ങളെ തുറന്ന് വിടാനുള്ള ഉപാധിയായി മാറുന്നു. ഇത്തരം വിനോദങ്ങൾ മാനസിക സംഘർഷം തടയാനും ആത്മാഭിമാനം വർദ്ധിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നു.

പുതിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നല്ല കാഴ്ചപ്പാട് ഉണ്ടാകുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ സൗകര്യപ്രദമായ ഇടത്തിൽനിന്ന് പുറത്തുകടന്ന് പ്രവര്‍ത്തനനിരതനാകാന്‍ അത് നിങ്ങളെ സഹായിക്കുന്നു. പുതിയ കഴിവിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വായത്തമാക്കുകയും ചെയ്യുന്നത് നിങ്ങളുടെ ചിന്താഗതി വ്യത്യാസപ്പെടുന്നതിന് സഹായിക്കുന്നു. ഒരു പുതിയ കഴിവ് (Skill) തെരഞ്ഞെടുക്കുമ്പോൾ പുതിയൊരു വെല്ലുവിളി തിരഞ്ഞെടുക്കുകയാണ്. അത് നിങ്ങളുടെ ശ്രദ്ധ കൂട്ടുകയും പുതിയ കാര്യം ചെയ്യുന്നതിനു കാരണമാകുകയും ചെയ്യുന്നു. അത് പുതിയ സാഹചര്യങ്ങളേയും വെല്ലുവിളികളെയും ആളുകളെയും അഭിമുഖീകരിക്കുന്നതിനുള്ള ധൈര്യം വർദ്ധിപ്പിക്കുന്നു.

6. നിങ്ങളുടെ മാനസിക സമ്മർദ്ദത്തെ കൈകാര്യം ചെയ്യുക

നമുക്കെല്ലാവർക്കുംതന്നെ നമ്മളെ സമ്മർദ്ദത്തിലാക്കുന്ന ആളുകളോ സംഭവങ്ങളോ ഉണ്ട്. എന്തുകൊണ്ടാണ് ഇത്തരം സമ്മർദ്ദങ്ങൾ നിങ്ങളിൽ ഉണ്ടാകുന്നതെന്ന് കണ്ടെത്തുകയും അത്തരം സാഹചര്യങ്ങളെ പുനർ വിശകലനവും പുനർ മൂല്യനിർണ്ണയവും നടത്തുക. ചിലപ്പോൾ അത്തരം സാഹചര്യങ്ങളിൽനിന്ന് മാറി നിൽക്കാൻ നിങ്ങൾ ശ്രമിച്ചേക്കാം. പക്ഷേ എല്ലായ്പോഴും ഇത് ശരിയായി നടക്കണമെന്നോ പ്രായോഗികമാകണമെന്നോ ഇല്ല. ചിലപ്പോൾ സമ്മർദ്ദം ഉണ്ടാകുന്നത് ഇത്തരം സാഹചര്യങ്ങളെയോ സംഭവങ്ങളെയോ കൈകാര്യം ചെയ്യുവാനുള്ള വഴികൾ ഇല്ലെന്നത് കൊണ്ടാവും. ഇതുകൊണ്ടാണ് നിങ്ങളുടെ സമ്മർദ്ദത്തെ കൈകാര്യം ചെയ്യാനും തിരിച്ചറിയാനുമുള്ള വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നത്.

'ഒരു പരീക്ഷയെച്ചൊല്ലി നിങ്ങൾ സമ്മർദ്ദത്തിലാകുമെന്ന് അറിയാമെങ്കിൽ അതിന് ജീവിതഗതി നിർണ്ണയിക്കുന്ന കാര്യമെന്ന ചിന്താഗതി മാറ്റി പരീക്ഷയുടെ കാഴ്ചപ്പാടിൽ മാത്രം കാണുക. എന്തുകൊണ്ടെന്നാൽ പരീക്ഷയെന്നത് നിങ്ങൾ അഭിമുഖീകരിക്കേണ്ട ഒരു കാര്യം മാത്രമാണ്. ചില വിഷയങ്ങളിൽ സമ്മർദ്ദം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നത് ഫലമുണ്ടാക്കിയേക്കാം. എപ്പോഴാണ് നിങ്ങൾക്കത് ഒഴിവാക്കാൻ കഴിയുന്നതെന്നും കഴിയാത്തതെന്നും കൃത്യമായി വേർതിരിച്ചറിയാൻ നിങ്ങൾക്ക് സാധിക്കണം. അതുകൊണ്ട് നിങ്ങളുടെ സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള വഴി തിരഞ്ഞെടുക്കുക. അതിലൂടെ നിങ്ങൾക്ക് നിങ്ങളെ സംരക്ഷിക്കുവാൻ സാധിക്കും. ഒരു സുഹൃത്തിനോട് സംസാരിക്കുക, നിങ്ങളെത്തന്നെ വിശ്വസിക്കുക, നിങ്ങളുടെ സാഹചര്യത്തെ വിശകലനം ചെയ്യുകയും പുനർ മൂല്യനിർണ്ണയം നടത്തുകയും ചെയ്യുക, നടക്കാൻ പോകുക, ധ്യാനിക്കുക, പാട്ട് കേൾക്കുക, കായിക പരിശീലനം ചെയ്യുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു- മല്ലിക ശർമ്മ പറയുന്നു.

7. നിങ്ങളെ അംഗീകരിക്കുകയും നിങ്ങളില്‍ വിശ്വാസമർപ്പിക്കുകയും ചെയ്യുക

നമ്മൾ എല്ലാവരും തന്നെ വ്യത്യസ്ഥരാണ്. നമുക്ക് എല്ലാവർക്കും ശക്തികളും ദൗർബല്യങ്ങളുമുണ്ട്. നിങ്ങളുടെ ശക്തികളെ തിരിച്ചറിയുകയും അധീനതയിൽ ആക്കുകയും, ദൗര്‍ബല്യങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്നത് സ്വയം വിശ്വസിക്കുവാനും മുന്നോട്ട് പോകാനുമുള്ള ശക്തിയും ധൈര്യവും നൽകുന്നു. എല്ലാവർക്കും ദൗർബല്യങ്ങളുണ്ട്; അതുപോലെ തന്നെ നിങ്ങൾക്കും. ഒരാളും പൂർണ്ണനല്ല. ഒന്നുകിൽ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ആ ദൗർബല്യത്തെ മാറ്റുവാൻ ശ്രമിക്കാം. അല്ലെങ്കിൽ അതിനെ അംഗീകരിച്ച് അതോടൊപ്പം ജീവിക്കാൻ ശ്രമിക്കാം. പക്ഷേ, മറ്റെല്ലാവരെയും പോലെ നിങ്ങൾക്കും ദൗർബല്യങ്ങളുണ്ടെന്ന് അംഗീകരിക്കുന്നതും നിങ്ങൾ പരിപൂർണ്ണനല്ലെന്ന് സമ്മതിക്കുന്നതും മാനസിക വൈകാരിക ക്ഷേമത്തിനുള്ള പ്രധാന വഴിയാണ്. യാഥാർത്ഥ്യബോധമുള്ള ലക്ഷ്യങ്ങളുണ്ടാക്കുക, നിങ്ങളുടെ തന്നെ പരിമിതികളെ വിശകലനം ചെയ്ത് അതിന് അനുസൃതമായ അതിർത്തികൾ ഉണ്ടാക്കുക. പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാനും പരവശനാകുന്ന അവസരത്തിൽ ഇല്ലെന്ന് പറയാനും പരിശീലിക്കുക. നിങ്ങള്‍ക്ക് സൗഖ്യമാണെന്നും അതിന് അര്‍ഹനാണെന്നും മനസ്സിലാക്കുക.

8. നിങ്ങളുടെ അനുഗ്രഹങ്ങളെ തിരിച്ചറിയുക

ഇതൊരു പറഞ്ഞ് പഴകിയ കാര്യമായി തോന്നിയേക്കാം. നിങ്ങളുടെ കൈവശമുള്ളതിന് നിങ്ങൾ നന്ദിയുള്ളവനാണെങ്കിൽ ഇല്ലാത്തവയിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാൻ കഴിയും. നിങ്ങളുടെ പക്കലുള്ളതിനെ ഓർത്ത് നന്ദിയുള്ളവനാകുന്നത് നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷ ഉയർത്തുവാനും മാനസിക ആരോഗ്യം വർദ്ധിപ്പിക്കുവാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ദിവസവും നന്ദി പറയേണ്ടവയുടെ ലിസ്റ്റ് തയ്യാറാക്കുക, എല്ലാ രാത്രിയിലും ഉറങ്ങുന്നതിന് മുമ്പ് അന്നത്തെ ദിവസം നിങ്ങൾക്ക് എന്തിനോടാണ് നന്ദി പറയാനുള്ളതെന്ന് എഴുതുക. എപ്പോഴും നന്ദിയുള്ളവനായിരിക്കുവാനും നിങ്ങളുടെ അനുഗ്രഹങ്ങളെ ഓർക്കുകയും ചെയ്താൽ നിങ്ങളുടെ സാഹചര്യം എന്തുതന്നെ ആണെങ്കിലും ഒരു ദിവസം പോലും നന്ദി പ്രകടിപ്പിക്കേണ്ട എന്തെങ്കിലും ഇല്ലാതെ കടന്നുപോകുകയില്ലെന്ന് നിങ്ങൾ തിരിച്ചറിയും.

9. നിങ്ങളെതന്നെ ആവിഷ്‌കരിക്കുക

മിക്കവാറും നെഗറ്റീവ് എന്ന് നമ്മൾ കരുതുന്ന വികാരങ്ങളിലോ തോന്നലുകളിലോ നിന്ന് നമ്മൾ മാറിനിന്നേക്കാം. നമ്മൾക്ക് തോന്നുന്നതോ അല്ലെങ്കിൽ ഇഷ്ടമുള്ളതോ ഇല്ലാത്തതോ ആയ കാര്യങ്ങളെ പ്രകടിപ്പിക്കുന്നത് മനസിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വികാരങ്ങളെ അടിച്ചമർത്തുന്നത് പ്രശ്‌നങ്ങളെ തരണം ചെയ്യാനുള്ള വഴിയാണ് നമ്മളിൽ പലർക്കും. എങ്കിലും അത് ഹാനികരമായേക്കാം. പഠനങ്ങൾ തെളിയിക്കുന്നത് വികാരങ്ങളെ അടിച്ചമർത്തുന്നത് അവയെ ശക്തമാക്കുകയേയുള്ളുവെന്നാണ്. അമിതമായ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നതിന് ഇത് കാരണമാകുന്നു. വികാരങ്ങൾ നിസാരമോ മറ്റെതെങ്കിലും ബന്ധമില്ലാത്തതോ ആയ കാര്യങ്ങളിലേക്ക് മാറുകയും ചെയ്യുന്നു.

വൈകാരികലോകത്തെ അടിച്ചമർത്തുന്നത് ഉത്കണ്ഠാരോഗത്തിലേക്കും വിഷാദരോഗത്തിലേക്കും നയിക്കുമെന്ന് കരുതപ്പെടുന്നു. ദേഷ്യമോ വിഷാദമോ പോലും പ്രകടിപ്പിക്കാൻ അർഹതയുള്ള വികാരങ്ങളാണ്. നമ്മൾക്കോ നമ്മുടെ ബന്ധങ്ങള്‍ക്കോ ചുറ്റുപാടിനോ ആഘാതമുണ്ടാക്കുന്ന വിധത്തിൽ അത് പ്രകടിപ്പിക്കരുതെന്നതാണ് നമ്മൾ തിരിച്ചറിയേണ്ടുന്ന ഒരു കാര്യം. ‘ഒരു വികാരവും അതിന്റേതായ രീതിയിൽ നല്ലതോ ചീത്തയോ അല്ല. എല്ലാ വികാരങ്ങളും പ്രധാനങ്ങളും അത്യാന്താപേക്ഷിതവുമാണ്. അനുഭവത്തിന്റെ തീവ്രതയെ പ്രകടിപ്പിക്കുന്ന രീതിയോ (ഒരുപാട് കൂടുതലോ കുറവോ) വികാരപ്രകടനത്തിന്റെ കൃത്യതയോ വികാരങ്ങള്‍ തുടര്‍‌ച്ചയായി ഉണ്ടാകുന്നതോ ആണ് അതിനെ ആരോഗ്യകരമോ അനാരോഗ്യകരമോ ആക്കുന്നത്’- ഡോ. മഞ്ജുള പറയുന്നു.

10. നിങ്ങൾ പരവശനായിരിക്കുമ്പോൾ സഹായം തേടുക

മാനസിക സമ്മർദ്ദമോ ഉത്കണ്ഠയോ ഇല്ലാത്ത എല്ലാം തികഞ്ഞ ജീവിതമുള്ള ഒരുവനും ഈ ഭൂമിയിലില്ല. നിങ്ങൾക്ക് വിഷമമോ വെല്ലുവിളികളോ ഇച്ഛാഭംഗമോ ദേഷ്യമോ ആശയക്കുഴപ്പമോ സംഭ്രമമോ ഉണ്ടാകുകയും അവയെ തരണം ചെയ്യാൻ പറ്റാതെ വരുകയോ ചെയ്യുമ്പോൾ നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്ന പങ്കാളിയോ സുഹൃത്തോ രക്ഷാകർത്താവോ സഹോദരങ്ങളോ ബന്ധുവോ തുടങ്ങി ആരോടെങ്കിലും സംസാരിക്കുക. കൂടുതൽ സഹായം വേണ്ടിവരുമെങ്കിൽ ഒരു ഡോക്ടറെയോ കൗൺസിലറേയോ കാണുക. എത്രയും നേരത്തെ സമീപിക്കുന്നോ അത്രയും നല്ലത്. സഹായം തേടുന്നതിൽ ലജ്ജിക്കേണ്ടതില്ലെന്ന് ഓർക്കുക. അതെപ്പോഴും ചിത്രീകരിക്കപ്പെടുന്നതുപോലെ ദൗര്‍ബല്യത്തിന്റേതല്ല, ശക്തിയുടെ തെളിവാണ്. ജീവിതത്തിന്റെ വെല്ലുവിളികളെ നിങ്ങൾ ഒറ്റയ്ക്ക് അഭിമുഖീകരിക്കേണ്ട ആവശ്യമില്ല. ഉല്പതിഷ്ണുക്കൾ അവരെതന്നെ സഹായിക്കാൻ വേണ്ടി ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിക്കുന്നു.

കടപ്പാട് : malayalam.whiteswanfoundation.org

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate