ഒരു വ്യക്തിയ്ക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളോ, ശാരീരിക പ്രശ്നങ്ങളോ ഒന്നും തന്നെ ഇല്ലാതെ തന്നെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് പാനിക് അറ്റാക്ക് എന്ന് പറയപ്പെടുന്നത്. ഇത്തരം അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനില്‍ക്കുന്നുള്ളൂ. ഒരു കൊള്ളക്ക രാനോ കൊലപാതകിയോ ഒരു മാരക ആയുധവുമായി ആക്രമിക്കാന്‍ വന്നാല്‍ സ്വാഭാവികമായും ആരും ഭയന്നെന്നിരിക്കും. ഇങ്ങിനെയുള്ള പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ ഉണ്ടാകുന്ന ഭയങ്കരമായ അസ്വസ്ഥത നിറഞ്ഞ ഒരു അവസ്ഥയാണ് പാനിക് അറ്റാക്ക് എന്ന് പറയുന്നത്. വ്യക്തി വാഹനമോടിക്കുമ്പോഴോ, ഉറങ്ങുമ്പോഴോ, വിശ്രമിക്കുമ്പോഴോ തുടങ്ങീ ഏതവസ്ഥയിലും ഇത്തരം അവസ്ഥ സംജാതമാകാം. ഇത്തരം സംഗതിയുടെ മൂര്‍ദ്ധന്യാവസ്ഥയിൽ രോഗിക്ക് തൻറെ ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ്മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈ കാല്‍ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം തുടങ്ങീ പല അസവസ്ഥകൾ അനുഭവപ്പെടാം. ചിലരില്‍ ഇത്തരം അവസ്ഥ ഒരു ദിവസം തന്നെ പലപ്രാവശ്യം ആവര്‍ത്തിക്കപ്പെടാറുണ്ട്. എന്നാൽ മറ്റു ചിലരിലാകട്ടെ ഇത് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞേ ആവര്‍ത്തിക്കപ്പെടുകയുള്ളൂ.
ഉറങ്ങുന്ന സമയത്ത് ആയാൽ പോലും ഇത്തരം പരിഭ്രാന്തി ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ രോഗികള്‍ എപ്പോഴും അമിതമായ ആശങ്ക പ്രകടിപ്പിക്കുന്നു. ഇവരുടെ മാനസിക സംഘര്‍ഷത്തെ ക്കുറിച്ചും മാനസിക വിഷമങ്ങളെക്കുറിച്ചും മാത്രമായിരിക്കില്ല ഇവര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. തിരിച്ച് തൻറെ ചേഷ്ടകള്‍ കണ്ടാല്‍ മറ്റുള്ളവര്‍ക്കൂടി ഭയപ്പെടുമോ എന്നും ഇവര്‍ ചിന്തിച്ചുക്കൂട്ടുന്നു. മനസ്സു നിറയെ എപ്പഴും ഇത്തരം ഭയവും പേറി നടക്കുന്ന ഇക്കൂട്ടര്‍ പൊതുസ്ഥലങ്ങളില്‍ നിന്നും, തിക്കും തിരക്കുമുള്ള സ്ഥലങ്ങളില്‍ നിന്നും ഒഴിഞ്ഞു നിൽക്കുന്നു.
പാനിക് രോഗത്തിൻറെ വിസൃതി
നമ്മടെ സമൂഹത്തില്‍ 1.5% മുതല്‍ 3.5% വരെ പേര്‍ക്ക് ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഈ രോഗം കൊണ്ടുള്ള പ്രശ്നങ്ങള്‍ കണ്ടേക്കേമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. സ്ത്രീകളില്‍ ഇതിന് സാദ്ധ്യത പുരുഷന്മാരേക്കാള്‍ രണ്ടിരട്ടി സാദ്ധ്യത സ്ത്രീകളിൽ കണ്ടു വരുന്നു. ഏകദേശം 25 വയസ്സിനോടടുത്താണ് പലരിലും രോഗാവസ്ഥ കണ്ടുവരുന്നത്.
വിവാഹ മോചനം, തൊഴില്‍ നഷ്ടപ്പെടല്‍, ഉറ്റവരുടെ മരണം തുടങ്ങിയ വിഷമഘട്ടങ്ങളെ തുടര്‍ന്നായിരിക്കും മിക്കരിലും ഇതിൻറെ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. ചെറുപ്പകാലങ്ങളിൽ മാനസിക സംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് പാനിക് വൈകല്യം വരാനുള്ള സാദ്ധ്യത ഏറെണെന്നതിന് ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. പാനിക് വൈകല്യമുള്ളവരില്‍ മറ്റു മാനസിക രോഗങ്ങള്‍ക്കുള്ള സാദ്ധ്യത ഏറെയാണ്. കഷ്ടമെന്നു പറയട്ടെ അപൂർവ്വം ചിലരെങ്കിലും സ്വയം രക്ഷപ്പെടുന്നതിനു വേണ്ടി മദ്യവും ഉറക്ക ഗുളികകളും മയക്കു മരുന്നുകളും മറ്റും ഉപയോഗിച്ച് അതിൻറെ അടിമകളായി തീരാറുണ്ട്.
കാരണങ്ങള്
പല രോഗങ്ങൾക്കും വൈകല്യങ്ങൾക്കും എന്ന പോലെ ഈ അസുഖത്തിനുള്ള ശരിയായ കാരണം ഗവേഷകര്‍ക്ക് ഇതുവരെയും പൂര്‍ണ്ണമായി കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല എന്നത് ദുഖകരമാണ്. നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ലിംബിക് വ്യൂഹത്തിലെ നാഡികള്‍ പരസ്പര ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ അസന്തുലിതാവസ്ഥ മൂലം രക്തത്തിലും തലച്ചോറിലും അഡ്രിനാലിന്‍റെ അളവ് അധികമാകുന്നതാകാം ഈ അസുഖത്തിൻറെ കാരണമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. തലച്ചോറിലെ ബ്രെയിന്‍സ്റ്റെം, ലിംബിക് വ്യൂഹം, പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടക്സ് എന്നീ ഭാഗങ്ങളാണ് ഉത്ക്കണ്ഠയെ നിയന്ത്രിക്കുന്നത്. പാനിക് രോഗം ഒരു പാരമ്പര്യ രോഗമായി വരാനുള്ള സാദ്ധ്യത 48 ശതമാനം വരെയാണ്.
ഒറ്റപ്പെട്ട സ്ഥലങ്ങളിലും, തിക്കിലും തിരക്കിലും അകപ്പെട്ടു പോയാല്‍ തനിക്ക് പാനിക് അറ്റാക്ക് സംഭവിക്കുമോ എന്നും, അതു കൂടാതെ തനിക്ക് അവിടെനിന്നും രക്ഷപ്പെടാന്‍ സാധിക്കുമോഎന്നും, ശരിയായ ചികിത്സ ലഭിക്കുമോ എന്നുമുള്ള നിരന്തരമായ ചിന്തയും ഭയവും കാരണം വ്യക്തികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങളാണ് അഗോറ ഫോബിയ. ഇത്തരം അവസ്ഥയില്‍ രോഗിക്ക് പുറത്ത് പോകാനും ദൈനംദിന കാര്യങ്ങള്‍ ചെയ്യാനും മറ്റും മറ്റുള്ളവരുടെ സഹായം തേടേണ്ടി വരുന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ രോഗിക്ക് ജോലി ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടു കാരണം ജോലിയില്‍ നിന്നും അവധി എടുക്കുകയോ സ്വയം വിരമിക്കുകയോ ചെയ്യേണ്ടി വന്നേക്കാം.
രോഗ ലക്ഷണങ്ങള്
താഴെ പറയുന്ന ലക്ഷണങ്ങളില്‍ ചുരുങ്ങിയത് നാല് എണ്ണമെങ്കിലുമുള്ളവര്‍ക്ക് പാനിക് ഡിസോര്‍ഡറാണെന്ന് ഉറപ്പിക്കാം.
1. അകാരണമായിട്ടുള്ള ശക്തമായ ഹൃദയമിടിപ്പ്
2. വിയര്‍പ്പ്
3. വിറയല്‍
4. ശ്വാസം കിട്ടുന്നില്ലെന്ന എന്ന തോന്നല്‍
5. തലചുറ്റുന്നതുപോലെയുള്ള തോന്നല്‍
6. ഉടന്‍ മരിച്ചുപോകുമോയെന്ന ഭയം
7. ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടമാകല്‍
8. നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിക്കുമോ എന്ന തോന്നല്‍
9. നെഞ്ചു വേദനയോ, നെഞ്ചിൽ അസ്വസ്ഥത
10. മനം പിരട്ടല്‍
11. വയറ്റില്‍ കാളിച്ച
12. കൈകാലുകളിലും മറ്റു ശരീരത്തിൻറെ ഇതര ഭാഗങ്ങളിലും മരവിപ്പും ചൂടു വ്യാപിക്കലും.
കണ്ടുപിടിക്കാം പാനിക്ഡിസോര്ഡര്
മേലെ പറഞ്ഞ രോഗ ലക്ഷണങ്ങള്‍ പല ശാരീരിക രോഗങ്ങളിലും (ഉദാ:- ആസ്ത്മ, അപസ്മാരം, അഡ്രീനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തന വൈകല്യം, രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുക, തൈറോയ്ഡ് രോഗങ്ങള്‍, ഹൃദയാഘാതം) കാണാന്‍ സാധ്യതയുള്ളത് കൊണ്ട് അത്തരം അസുഖങ്ങള്‍ ഇല്ല എന്ന് തീർച്ചപ്പെടുത്തണം. അതിനു വേണ്ട ശാരീരിക പരിശോധന നടത്തേണ്ടതാണ്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ദുശ്ശീലമുള്ളവരിലും പാനിക് അറ്റാക് സാധാരണയായി കണ്ടുവരുന്നുണ്ട്. ആസ്ത്മ പോലുള്ള രോഗങ്ങൾക്കുള്ള മരുന്നുകള്‍ പോലെ ചില ശാരീരിക രോഗങ്ങള്‍ക്കുള്ള മരുന്നുകളും പാനിക് അറ്റാക്ക് സൃഷ്ടിക്കാറുണ്ട്. വിദഗ്ദമായ ശാരീരിക-മാനസിക പരിശോധനകളിലൂടെ രോഗം പാനിക് ഡിസോര്‍ഡറാണെന്ന് കണ്ടെത്തിയാൽ മാത്രമേ മനോരോഗ വിദഗ്ദ്ധൻറെ ചികിത്സ തേടാവൂ.
ചികിത്സ എന്തൊക്കെ
ഔഷധ ചികിത്സ
മറ്റുള്ള ശാരീരിക മാനസിക രോഗങ്ങളെ പോലെ തന്നെ പാനിക് ഡിസോര്‍ഡറിനും ഫലപ്രദമായി നിയന്ത്രിക്കുവാന്‍ അനവധി ഹോമ്യോ ഔഷധങ്ങള്‍ സുലഭമാണ്. ACON., ANDROC., ARG-N.,ARS., CANN-I, തുടങ്ങീ ഹോമ്യോ ഔഷധങ്ങൾ ഈ രോഗത്തിന് ഫലപ്രദമാണ്. മന: ശാസ്ത്രമറിയുന്ന, കൈകാര്യം ചെയ്യുന്ന ഒരു ഹോമ്യോ ഡോക്റ്റർക്ക് ഇത്തരം രോഗം ചികിത്സിച്ചു ഭേദമാക്കുവാനാകും. ഔഷധത്തോടൊപ്പം മന: ശാസ്ത്ര ചികിത്സ കൂടി വേണ്ടി വരുന്നതാണ്.
മരുന്നുകൾ കൂടാതെ മന:ശാസ്ത്രപരമായ സമീപനത്തിലൂടെയും നിരന്തരമായ പെരുമാറ്റ പരിശീലനത്തിലൂടെയും രോഗികളെ അവരുടെ പ്രശ്ന കാരണങ്ങളുമായി പൊരുത്തപ്പെടാന്‍ സഹായിക്കുകയും അവയെ എങ്ങിനെയെല്ലാം നിയന്ത്രിക്കാമെന്ന് പറഞ്ഞ് ധരിപ്പിക്കുകയും ചെയ്യുന്നു. പാനിക് അറ്റാക്ക് സ്വയം നിയന്ത്രിക്കാനുള്ള ശ്വസന വ്യായാമങ്ങളും മറ്റു ചില വ്യായാമങ്ങളും വിശ്രമ രീതികളും കൂട്ടി രോഗികൾക്ക് നൽകുന്നു. ഒഷധവും,കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയും സമന്വയിപ്പിച്ച ചികിത്സ വളരെ പുരോഗതി സൃഷ്ടിക്കാറുണ്ട്.
കടപ്പാട്
Dr. Mohan P.T.
Phone: 0487 2321344
Mob: 8281652944 & 9249993028
E mail: dr.mohanji@hotmail.com
അവസാനം പരിഷ്കരിച്ചത് : 2/15/2020