മാനസിക ആരോഗ്യ അവബോധം
എന്താണ് മാനസിക ആരോഗ്യം?
ഒരു രാജ്യത്തിന്‍റെ വികസനത്തിന് ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.. ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമമാണ്. മാനസിക ആരോഗ്യം/ മാനസിക ക്ഷേമം എന്നാല്‍ ഒരു വ്യക്തി സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ്, സാധാരണ ജീവിത ക്ലേശങ്ങളെ ഫലപ്രദമായി നേരിട്ട് ജനസമൂഹത്തിന് ഫലദായകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന നിര്‍വചിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ മാനസിക ആരോഗ്യം ഒരു വ്യക്തിയുടെ ക്ഷേമത്തിനും ജനസമൂഹത്തിന് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമാണ്.
മാനസികാരോഗ്യത്തിന് സ്വാധീനിക്കാവുന്ന വസ്തുതകള്‍
- വിദ്യാഭ്യാസപരമായ പരിണിതഫലങ്ങള്‍
- ഉത്പാദനക്ഷമമായ പ്രയത്നങ്ങള്‍/ പ്രവര്‍ത്തനങ്ങള്‍
- ഗുണപരമായ വ്യക്തിബന്ധങ്ങളുടെ വികാസം
- കുറ്റകൃത്യനിരക്ക്
- മദ്യവും മയക്കുമരുന്നുകളും
മാനസികാരോഗ്യം എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു?
ലോകജനസംഖ്യയില്‍ 45 കോടിയോളം ജനങ്ങള്‍ മാനസികാരോഗ്യം മൂലം കഷ്ടതയനുഭവിയ്ക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2020 ആകുമ്പോഴേയ്ക്കും വിഷാദരോഗം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അസുഖമായി പരിണമിക്കും (മുറെ & ലോപ്പസ്, 1996). ആഗോളതലത്തില്‍ത്തന്നെ ഈ പ്രശ്നം വികസിത – വികസ്വര രാജ്യങ്ങളുടെ ചികിത്സാപരിധികള്‍ക്കതീതമായിരിക്കും. ഇതിന്‍റെ സാമൂഹിക – സാമ്പത്തിക ചിലവ്, മാനസിക രോഗ ചികിത്സയെക്കാള്‍ മാനസിക ആരോഗ്യ അഭിവൃദ്ധി ശ്രദ്ധിക്കേണ്ടതിന്‍റെ ആവശ്യകതയിലേയ്ക്കുമാണ് ഊന്നല്‍ നല്‍കേണ്ടത്. അതുകൊണ്ടുതന്നെ മാനസിക ആരോഗ്യം ഗുണകരമാകുന്നതില്‍ നാം സ്വീകരിക്കുന്ന സമീപനം (പെരുമാറ്റം) ശാരീരിക ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
- മാനസിക – ശാരീരിക ആരോഗ്യം പരസ്പര പൂരകങ്ങളാണ്. വിഷാദരോഗം ഹൃദയ – രക്തക്കുഴല്‍ സംബന്ധമായ രോഗങ്ങളിലേയ്ക്ക് നയിക്കുന്നു.
- അനുയോജ്യമായ ആഹാരരീതികള്‍, സ്ഥിരവ്യായാമം, ആവശ്യമായ ഉറക്കം, സുരക്ഷിതമായ ശാരീരികബന്ധരീതികള്‍ (ലൈംഗിക ബന്ധം), മദ്യത്തിന്‍റെയും പുകവലിയുടെയും ഉപയോഗം, മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുക തുടങ്ങിയവ മാനസിക ആരോഗ്യത്തെ സ്വാധീനിക്കുന്നു. ഒപ്പം തന്നെ ശാരീരിക രോഗാതുരത വര്‍ദ്ധിപ്പിക്കുന്നു.
- സാമൂഹിക പ്രശ്നങ്ങളായ തൊഴിലില്ലായ്മ, കുടുംബത്തകര്‍ച്ച, ദാരിദ്ര്യം, മയക്കുമരുന്നുപയോഗം, അനുബന്ധകുറ്റകൃത്യങ്ങള്‍ തുടങ്ങിയവയിലേയ്ക്കും നയിക്കുന്നത് മാനസികാരോഗ്യമാണ്.
- മോശമായ മാനസികാരോഗ്യം രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
- വിഷാദരോഗചികിത്സാ വിധേയരായിരിക്കുന്നവരില്‍ നിന്നുള്ള ഗുണങ്ങള്‍, അങ്ങനെയല്ലാത്തവരെ അപേക്ഷിച്ച് വളരെ മോശമായിരിക്കാം.
- പ്രമേഹം, അര്‍ബുദം, ഹൃദ്‌രോഗങ്ങള്‍ തുടങ്ങിയവ വിഷാദരോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു
നടപ്പാക്കാനുള്ള ബുദ്ധിമുട്ടുകള്‍ എന്തെല്ലാം?
വിദ്യാഭ്യാസ – തൊഴില്‍ - വൈവാഹിക മേഖലകളില്‍ നിന്ന് മാനസിക രോഗികളെ മാറ്റി നിര്‍ത്താനുള്ള സാമൂഹിക വ്യഗ്രത മാനസിക ആരോഗ്യത്തെപ്പറ്റിയും രോഗാവസ്ഥയെയും പറ്റിയുള്ള ആശങ്ക വ്യക്തതയില്ലായമയും കൃത്യമായ രോഗലക്ഷണ നിര്‍ണ്ണയ മാര്‍ഗ്ഗങ്ങളുടെ അഭാവവും അതുമൂലം രോഗനിര്‍ണ്ണയപ്രശ്നങ്ങളും
- മാനസിക രോഗമുണ്ടാകുന്നത് മാനസിക ബലക്കുറവോ അമാനുഷിക ശക്തികള്‍ മൂലമോ ആണെന്നുള്ള ചിന്താഗതികള്‍
- മാനസികരോഗം പൂര്‍ണ്ണമായി ഭേദമാക്കാന്‍ കഴിയില്ലാ എന്ന ജനങ്ങളുടെ അഭിപ്രായങ്ങള്‍.
- മാനസികരോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പിന്തുടരാന്‍ കഴിയില്ല എന്ന വിശ്വാസങ്ങള്‍.
- മാനസിക രോഗ ചികിത്സാ ഔഷധങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിച്ച് ആസക്തി ഉണ്ടാക്കുന്നു എന്ന ധാരണ. ഒപ്പം ഇവ വെറും ഉറക്കം സൃഷ്ടിക്കാനുള്ളവയാണെന്ന വിശ്വാസം.
- മാനിസികാരോഗ്യപ്രശ്നങ്ങളും അവ തടയുന്നതിന് ലഭ്യമായ മാര്‍ഗ്ഗങ്ങളും തമ്മില്‍ ഉള്ള അന്തരം വളരെ വലുതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിവരശേഖരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.
- ലോകത്തെല്ലായിടത്തും മാനസികാരോഗ്യ ചികിത്സ മറ്റ് ചികിത്സാരീതികളില്‍ നിന്ന് ഇപ്പോഴും വ്യത്യസ്തമായി കാണുന്നു.
- മാനസിക വൈകല്യമുള്ള വ്യക്തികളും അവരുടെ കുടുംബങ്ങളും നേരിടുന്ന അറിവില്ലായ്മയും സാമൂഹിക അപമാനവും അവകാശങ്ങളെപ്പറ്റിയുള്ള അജ്ഞതയും, ഒരു സമ്മര്‍ദ്ദ വിഭാഗമായി ഒത്തുചേരാനുള്ള വിമുഖതയിലേയ്ക്ക് നയിക്കുന്നു.
- സര്‍ക്കാര്‍ ഇതരസംഘടനകള്‍പോലും മാനസികാരോഗ്യ പ്രവര്‍ത്തനങ്ങളെ ദുഷ്കരമായ മേഖലയായി കാണുന്നു. കൂടാതെ ദീര്‍ഘകാല പ്രതിജ്ഞാബദ്ധത ഈ മേഖലയില്‍ വേണ്ടിവരുന്നു.
മാനസിക രോഗാവസ്ഥയ്ക്ക് കാരണങ്ങള്‍ എന്തൊക്കെ?
ജീവശാസ്ത്രപരമായ ഘടകങ്ങള്‍:
- നാഡീപ്രസരിണികള്‍: തലച്ചോറിലെ പരസ്പര ആശയവിനിമയത്തിന് സഹായിക്കുന്ന നാഡീഞരമ്പുകളിലെ ചില പ്രത്യേക രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥ മാനസിക രോഗത്തിന് കാരണമാകുന്നു. ഈ രാസഘടകങ്ങള്‍ അസന്തുലിതാവസ്ഥ മാനസിക രോഗത്തിന് കാരണമാകുന്നു. ഈ രാസഘടകങ്ങള്‍ അസന്തുലിതമാകുകയോ പ്രവര്‍ത്തനം ക്രമരഹിതമാവുകയോ ചെയ്യുമ്പോള്‍ തലച്ചോറിലെ നാഡികളില്‍ സന്ദേശ കൈമാറ്റം തകരാറിലാവുകയും മാനസിക രോഗലക്ഷണങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
- ജനിതകഘടകങ്ങള്‍ (പാരമ്പര്യം): കുടുംബത്തിലെ മുന്‍ പരമ്പരകളില്‍ ആര്‍ക്കെങ്കിലും മാനസിക രോഗങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇപ്പോഴും ഇവര്‍ക്ക് മാനസികാരോഗ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. രോഗസാധ്യത അടുത്ത തലമുറകളിലേയ്ക്ക് ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. ഒരു ജീനിലല്ല ഒരുകൂട്ടം ജീനുകളിലുള്ള ‘അസാധാരണത്വമാണ്’ പല മാനസിക രോഗങ്ങളിലേയ്ക്കും നയിക്കുന്നത് എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് കാരണമാണ് മാനസിക രോഗകാരികളായ ജീനുണ്ടെങ്കിലും ഒരാള്‍ മാനസികരോഗി ആകാതിരിക്കുന്നത്. ബഹുഗുണമുള്ള ജീനുകളുടെ പ്രവര്‍ത്തനവും മറ്റുഘടകങ്ങളായ മന:ക്ലേശം, ദുര്‍വിനിയോഗം, അപകടസ്ഥിതികള്‍ തുടങ്ങിയവയും മാനസികരോഗാതുരതയെ സ്വാധീനിക്കുകയും ആക്കം കൂട്ടുകയും ചെയ്യുന്നു.
- രോഗപകര്‍ച്ച:ചില പകര്‍ച്ചവ്യാധികള്‍ തലച്ചോറിന് നാശം വരുത്തുകയും മാനസിക രോഗങ്ങളിലേയ്‌ക്കോ രോഗലക്ഷണ വര്‍ദ്ധനവിലേയ്‌ക്കോ നയിക്കുന്നു. ഉദാഹരണത്തിന് ‘സ്‌ട്രെപ്‌റ്റോ കോക്കസ്’ എന്ന ബാക്ടീരിയയുമായി ബന്ധപ്പെട്ട രോഗമായ ‘പീഡിയാട്രിക് ആട്ടോഇമ്മ്യൂണ്‍ ന്യൂറോസൈക്ക്യാട്രിക് രോഗം’ കുട്ടികളില്‍ ഓബ്സസീവ് കമ്പല്‍സീവ് ഡിസോര്‍ഡര്‍ തുടങ്ങിയ മാനസിക അവസ്ഥകളിലേയ്ക്ക് നയിക്കുന്നു.
- തലച്ചോറിലെ തകരാറുകളും മുറിവുകളും:തലച്ചോറിന്‍റെ ചില ഭാഗങ്ങള്‍ക്ക് സംഭവിക്കുന്ന പരുക്കുകളും പ്രശ്നങ്ങളും മാനസിക രോഗങ്ങളിലേയ്ക്ക് നയിക്കുന്നു.
ദേശീയ മാനസികാരോഗ്യ നയം, മാനസികാരോഗ്യത്തില്‍ മാത്രമല്ല ഇതുമൂലമുള്ള വിപുലമായ പ്രശ്നങ്ങളെ നേരിട്ട് മാനസികാരോഗ്യത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിലേയ്ക്കും ശ്രദ്ധ വയ്ക്കുന്നു.മാനസികാരോഗ്യ രംഗം മുഖ്യധാരയില്‍ എത്തിക്കുന്ന കാര്യത്തില്‍ ആരോഗ്യമേഖല മാത്രമല്ല സര്‍ക്കാര്‍ - വ്യാപാര മേഖലയുള്‍പ്പെടെ വിദ്യാഭ്യാസ – തൊഴില്‍ - നിയമ – ഗതാഗത – പരിസ്ഥിതി – ഭവന ക്ഷേമ മേഖലകളിലും നയങ്ങളുടെയും രൂപീകരണത്തിന് ഈ നയം സഹായകരമാണ്.
ലോകാരോഗ്യസംഘടനകളുടെ പ്രതികരണം?
മാനസികാരോഗ്യത്തെ പരിപോഷിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള സര്‍ക്കരുകളുടെ ലക്‌ഷ്യത്തെ ലോകാരോഗ്യ സംഘടന സഹായിക്കുന്നു. ലോകാരോഗ്യ സംഘടന വിലയിരുത്തിയ മാനസികാരോഗ്യ അഭിവൃദ്ധി രൂപരേഖ വിവിധ സര്‍ക്കാരുകള്‍ക്ക് നല്‍കുകയും സര്‍ക്കാരുകളുടെ നയ – പദ്ധതി രൂപീകരണത്തെ ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൂടെ ഏകോപിപ്പിക്കുകയും ചെയ്യുന്നു. ബാല്യകാലത്തിനു മുമ്പുള്ള ഇടപെടലുകള്‍ (ഉദാ:- ഗര്‍ഭിണികളുള്ള വീടുകള്‍ സന്ദര്‍ശിക്കുക, വിദ്യാഭ്യാസാരംഭത്തിനു മുമ്പുള്ള മാനസിക – സാമൂഹിക പ്രവര്‍ത്തനങ്ങള്‍, പ്രയോജനങ്ങള്‍ ലഭിച്ചിട്ടില്ലാത്ത ജനങ്ങള്‍ക്കുള്ള മാനസിക – സാമൂഹിക സഹായം, സംയോജിത പോഷകാഹാരം മുതലായവ)
- കുട്ടികള്‍ക്കുള്ള സഹായങ്ങള്‍ (ഉദാ:- കഴിവ് നേടാനുള്ള പരിശീലനം, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള വികസന പരിപാടികള്‍)
- സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക ശാക്തീകരണം (ലഘുനിക്ഷേപ പദ്ധതികളുടെയും വിദ്യാഭ്യാസത്തിന്‍റെയും ലഭ്യത വര്‍ദ്ധിപ്പിക്കുക)
- വയോജനങ്ങള്‍ക്കുള്ള സാമൂഹിക പിന്തുണ (സൗഹൃദവല്‍ക്കരണത്തിന് മുന്‍കൈ എടുക്കുക, വൃദ്ധജനങ്ങള്‍ക്കുള്ള സാമുദായിക – ദിന കേന്ദ്രങ്ങള്‍)
- സംഘര്‍ഷ – ദുരിതബാധിതരായവര്‍, പ്രശ്നങ്ങള്‍ ബാധിക്കാന്‍ ഇടയുള്ള വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, തദ്ദേശവാസികള്‍, കുടിയേറ്റക്കാര്‍ തുടങ്ങിയവരെ ലക്‌ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ (ഉദാ:- ദുരന്തത്തിനുശേഷമുള്ള മാനസിക സാമൂഹിക ഇടപെടലുകള്‍)
- സ്കൂളുകളിലുള്ള മാനസിക ആരോഗ്യ പ്രോത്സാഹന പരിപാടികള്‍ (ഉദാ:- സ്കൂളുകളിലെ പാരിസ്ഥിതിക വ്യതിയാനങ്ങള്‍, ശിശുസൗഹൃദ വിദ്യാലയങ്ങള്‍ ഇവയുടെ പ്രോത്സാഹന പരിപാടികള്‍)
- തൊഴില്‍പരമായ മാനസികാരോഗ്യ ഇടപെടലുകള്‍ (ഉദാ:- സമ്മര്‍ദ്ദ പ്രതിരോധ പദ്ധതികള്‍)
- ഭവന നയങ്ങള്‍ (ഉദാ:- ഭവന പുരോഗതി)
- അക്രമപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ (ഉദാ:- ജനകീയ പോലീസ് സംരംഭം). കൂടാതെ സാമൂഹിക വികസന പദ്ധതികള്‍ (ഉദാ:- സ്വരക്ഷിത സമുദായ സംരംഭങ്ങള്‍, സമഗ്രാ ഗ്രാമീണ വികസനം)
ബുദ്ധിമാന്ദ്യം (ബൗദ്ധികഗുണ നിലവാര പട്ടിക പ്രകാരം)
മാനസിക ആരോഗ്യം
നിര്‍വചനം:
ശരാശരിയിലും താഴ്ന്ന മാനസിക പ്രവര്‍ത്തന നിലയും ദൈനംദിന ജീവന കഴിവുകളില്‍ (അനുകൂല പ്രവര്‍ത്തനങ്ങള്‍) ഗൗരവതരമായ പരിമിതികളും അനുഭവപ്പെടുന്ന അവസ്ഥയാണ് ബുദ്ധിമാന്ദ്യം.
വിശദീകരണം
- രോഗപ്രതിരോധ നിയന്ത്രണ കേന്ദ്രത്തിന്‍റെ 1990 കളിലെ അഭിപ്രായമനുസരിച്ച് സാധാരണ ജനസംഖ്യയുടെ 2.5 മുതല്‍ 3 ശതമാനം വരെയുള്ളവരില്‍ ബുദ്ധിമാന്ദ്യം സംഭവിക്കുന്നു. സാധാരണയായി 18 വയസിനുമുമ്പുള്ള ബാല്യ – കൗമാര കാലഘട്ടത്തിലാണ് ബുദ്ധിമാന്ദ്യം ആരംഭിക്കുന്നത്.
- യൗവനാവസ്ഥ മുഴുവനും ഈ അവസ്ഥ നിലനില്‍ക്കുന്ന ബൗദ്ധിവക പ്രവര്‍ത്തനങ്ങളുടെ നിലവാരം നിശ്ചയിക്കുന്നത് ക്രമീകൃത പരീക്ഷണങ്ങളിലൂടെയാണ് (വെസ്‌ലറിന്‍റെ ബൗദ്ധിത നിലവാര മാനദണ്ഡം) ഇതനുസരിച്ച്, ഒരു വ്യക്തിയുടെ മാനസിക പ്രായം കണക്കാക്കുന്നു. ഈ പ്രായമനുസരിച്ചുള്ള കഴിവുകള്‍ ഉണ്‌ടോയെന്നും കണ്ടുപിടിക്കാം. ശരാശരിയിലും താഴ്ന്ന മാനസിക പ്രവര്‍ത്തന നിലയും, ദൈനംദിന ജീവന കഴിവുകളില്‍ ഗൗരവമായ പരിമിതികളും അനുഭവപ്പെടുന്ന അവസ്ഥയിലുള്ളവരെ ബുദ്ധിമാന്ദ്യമുള്ളവരായി കരുതാം/ കണ്ടെത്താം.
- ബൗദ്ധിക നിലവാരം 70 – 75 നും താഴെയുള്ള അവസ്ഥയാണ് ബുദ്ധിമാന്ദ്യം.
- ദൈനംദിന ജീവിതത്തിനാവശ്യമായ കഴിവുകളാണ് അനുകൂലന കഴിവുകള്‍. ഇതില്‍ ഉള്‍പ്പെടുന്നത് ഭാഷ മനസിലാക്കാനുള്ള കഴിവ് (ആശയവിനിമയം), ഭവനജീവിത കഴിവുകള്‍, പൊതുവിഭവങ്ങളുപയോഗിക്കാനുള്ള കഴിവ്, ആരോഗ്യ - സുരക്ഷ - ഒഴിവ് സമയ – സ്വരക്ഷ – സാമൂഹിക കഴിവുകള്‍, സ്വനിര്‍ദ്ദേശക, പ്രാവര്‍ത്തിക വിദ്യാഭ്യസ കഴിവുകള്‍ (വായന, എഴുത്തും ലഘുഗണിതവും) പ്രവര്‍ത്തന കഴിവുകള്‍ മുതലായവ
- സാധാരണ വ്യക്തികളെ അപേക്ഷിച്ച് ബുദ്ധിമാന്ദ്യം ഉള്ളവര്‍ സഞ്ചാര – സംസാര അവസ്ഥകളിലെത്തിച്ചേരാന്‍ കാലതാമസം നേരിടാറുണ്ട്.
- ബുദ്ധിമാന്ദ്യലക്ഷണങ്ങള്‍ ജനനസമയത്തോ കുട്ടിക്കാലത്തോ പ്രകടിപ്പിച്ചേക്കാം
- രോഗതീവ്രത വൈകല്യത്തിന്‍റെ കാരണങ്ങളെ ആശ്രയിച്ചിരിക്കുന്നു.
- ചിലപ്പോള്‍ ലഘുവായ ബുദ്ധിമാന്ദ്യം വിദ്യാഭ്യാസ കാലഘട്ടത്തിന് മുമ്പ് തിരിച്ചറിയപ്പെടുന്നില്ല.
- ഇങ്ങനെയുള്ള കുട്ടികള്‍ക്ക് സാമൂഹിക – ആശയവിനിമയ വിദ്യാഭ്യാസപ്രവൃത്തിപരമായ കഴിവുകളില്‍ ബുദ്ധിമുട്ട് നേരിടുന്നു.
- മസ്തിഷ്കജ്വരം, വീക്കം തുടങ്ങിയ നാഡിസംബന്ധമായ രോഗങ്ങളുള്ള കുട്ടികളില്‍ പെട്ടെന്ന് തന്നെ തിരിച്ചറിവ്, അനുകൂലന ബുദ്ധിമുട്ടുകള്‍ കാണപ്പെടുന്നു.
ബുദ്ധിമാന്ദ്യത്തിന്‍റെ വിഭാഗങ്ങള്:
മാനസിക പ്രായം ആസ്പദമാക്കിയാണ് ബുദ്ധിമാന്ദ്യം തിരിച്ചിരിക്കുന്നത്. പ്രധാനമായി നാല് തലത്തിലുള്ള ബുദ്ധിമാന്ദ്യം ഉണ്ട്. മൃദുവായ, സാധാരണമായ, കഠിനം, അതികഠിനം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
മൃദുവായ ബുദ്ധിമാന്ദ്യം
ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ ഏകദേശം 85 % ത്തോളം ജനസംഖ്യ ഈ വിഭാഗത്തില്‍ 6-ാം തരം വരെയുള്ള വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസപരമായ കഴിവുകള്‍ നേടാനും ഇവര്‍ പ്രാപ്തരാണ്. സാമുദായിക - സമൂഹ പിന്തുണയോടെ ഇവര്‍ക്ക് സ്വയം പര്യാപ്തമാകാനും സ്വതന്ത്ര ജീവിതം നയിക്കാനും കഴിയും.
സാധാരണ ബുദ്ധിമാന്ദ്യം
ബുദ്ധിമാന്ദ്യം സംഭവിച്ചവരില്‍ 10% ആളുകള്‍ ഈ വിഭാഗത്തില്‍ വരുന്നു. ഇവരുടെ ബൗദ്ധിക നിലവാരം 35 – 55 ആയിരിക്കും. ചെറിയ മേല്‍നോട്ടത്തില്‍ ഇവര്‍ക്ക് ജോലി ചെയ്യാനും സ്വന്തം കാര്യങ്ങള്‍ ചെയ്യാനും സാധിക്കും. കുട്ടിക്കാലത്തുതന്നെ ആശയവിനിമയ കഴിവുകള്‍ നേടാനും വിജയകരമായ പ്രവര്‍ത്തനങ്ങളോടെ നിരീക്ഷണ വിധേയമായ ചുറ്റുപാടില്‍ സമൂഹ ഭവനങ്ങളില്‍ ജീവിക്കാനും കഴിയും.
കഠിനമായ ബുദ്ധിമാന്ദ്യം
ഇവര്‍ ഏകദേശം 3 - 4 % ഉണ്ടാകും. ഉവരുടെ ബൗദ്ധികനിലവാരം 20 – 30 വരെയാകാം. ഇവര്‍ ചെറിയ തോതില്‍ സ്വരക്ഷാ കഴിവുകളും വിദ്യാഭ്യാസ കഴിവുകളും നേടിയേക്കാം. സമൂഹാന്തരീക്ഷമുള്ള ഭവനങ്ങളില്‍ ജീവിക്കാനുള്ള കഴിവുകളുമിവര്‍ക്കുണ്ടായേക്കാം.
അതികഠിന ബുദ്ധിമാന്ദ്യം
ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ ആകെ ജനസംഖ്യയില്‍ 1 – 2 % മാത്രമേ ഈ വിഭാഗത്തിലുള്ളൂ. ഇത്തരത്തിലുള്ളവരുടെ ബൗദ്ധിക നിലവാരം 20 – 25 ന് താഴെയായിരിക്കും. ശരിയായ സഹായ പരിശീലനങ്ങളിലൂടെ മാത്രമേ ഇവര്‍ക്ക് അടിസ്ഥാന സ്വരക്ഷ കഴിവുകളും വിദ്യാഭ്യാസ കഴിവുകളും നേടാന്‍ കഴിയൂ. നാഡീസംബന്ധമായ പ്രശ്നങ്ങള്‍കൊണ്ടും ഇത്തരം ബുദ്ധിമാന്ദ്യം സംഭവിക്കാം. ഇവര്‍ക്ക് ഉയര്‍ന്ന രീതിയിലുള്ള നിരീക്ഷണ ഘടനാ സംവിധാനങ്ങള്‍ ആവശ്യമാണ്.
ബുദ്ധിമാന്ദ്യത്തിന്‍റെ കാരണങ്ങള്:
ഗര്‍ഭാവസ്ഥയിലുള്ള കാരണങ്ങള്‍ (ജനനത്തിന് മുമ്പുള്ള കാരണങ്ങള്‍)
- ക്രോമോസോം പ്രശ്നങ്ങള്‍ : ഡൗണ്‍സിണ്‍ട്രോം, ഫ്രാജയ്ല്‍ X സിണ്‍ട്രോം പ്രാഡെര്‍ വിലി സിണ്‍ട്രോം ക്ലിന്‍ഫെല്‍റ്റര്‍ സിണ്‍ട്രോം തുടങ്ങിയ ജനിതക പ്രശ്നങ്ങള്‍ ബുദ്ധിമാന്ദ്യത്തിലേയ്ക്ക് നയിക്കാം
- ഏകജീന്‍ പ്രശ്നങ്ങള്‍ : ജന്‍മനാലുള്ള ഉപാപചയ പ്രശ്നങ്ങളായ ഗാലക്‌റ്റോസീമിയ, ഫിനൈല്‍ കിറ്റോണ്‍ യൂറിയ, ഹൈപ്പോതൈറോയ്ഡിസം, മ്യൂക്കോ പോളിസാക്കറിഡോസസ്, ടേ – സാക് രോഗം.
- ന്യൂറോ ക്യൂട്ടേനിയസ് പ്രശ്നങ്ങള്‍: നാഡികളില്‍ മുഴയുണ്ടാകുന്നു, നാഡിയുടെ കഠിനത വര്‍ദ്ധിപ്പിക്കുന്നു.
- ഡിസ്‌മോര്‍ഫിക് സിണ്‍ട്രോം: ലോറന്‍സ് മൂണ്‍ ബീഡില്‍ രോഗം
- തലച്ചോറിന്‍റെ രൂപവൈകൃതം: മൈക്രോസെഫാലി (സൂക്ഷ്മമായ തലച്ചോര്‍) ഹൈഡോസെഫാലി (ജലാംശവര്‍ദ്ധനവ്) മൈലോമെനിന്‍ജൊസില്‍
മാതൃസംബന്ധമായ അസ്വഭാവിക ചുറ്റുപാടുകളുടെ സ്വാധീനം
- ന്യൂനതകള്‍: അയോഡിന്‍ അഭാവം, ഫോളിക് ആസിഡ് അപര്യാപ്തത, ഉയര്‍ന്ന പോഷകാഹാരക്കുറവ്
- പദാര്‍ത്ഥ ദുരുപയോഗം:
- അപകടകരമായ രാസവസ്തുക്കളുമായുള്ള സാമിപ്യം: സാന്ദ്രത കൂടിയ ലോഹങ്ങള്‍, ഹാനികരമായ മരുന്നുകളായ താലിഡോനമൈഡ്, ഫെനിറ്റോയിന്‍, വാര്‍ഫറിന്‍ സോഡിയം മുതലായവ
- മാതൃസംബന്ധിയായ പകര്‍ച്ച രോഗങ്ങള്‍: അഞ്ചാംപനി, പറങ്കിപ്പുണ്ണ്, റ്റോക്‌സോ പ്ലാസ്‌മോസിസ്, സൈറ്റോമെലംഗോ വൈറസ്, എച്ച്.ഐ.വി മുതലായ
- വികിരണത്തെ അഭിമുഖീകരിക്കുക, രത്കത്തിലെ Rh വിരുദ്ധത
- ഗര്‍ഭസംബന്ധിയായ ബുദ്ധിമുട്ടുകള്‍: ഗര്‍ഭസ്ഥയിലുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രസവത്തിനുമുമ്പുള്ള രക്തപോക്ക്, മറുപിള്ളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍
- മാതൃസംബന്ധമായ രോഗങ്ങള്‍: പ്രമേഹം, ഹൃദയ – വൃക്ക രോഗങ്ങള്‍
പ്രസവസമയത്തുള്ള പ്രശ്നങ്ങള്‍
ബുദ്ധിമുട്ടേറിയ പ്രസവം, പൂര്‍ണ്ണവളര്‍ച്ചയെത്താത്ത പ്രസവം, കുഞ്ഞിന്‍റെ ഭാരക്കുറവ്, ജനിക്കുന്ന കുഞ്ഞിന്‍റെ ശ്വാസതടസ്സം, ജനനപ്രതിസന്ധികള്‍
- ജനനശേഷമുള്ളവ: അണുബാധ, മഞ്ഞപ്പിത്തം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക
- ശൈശവബാല്യം: അണുബാധിത മസ്തിഷ്കജ്വരം, ക്ഷയം, ജപ്പാന്‍ ജ്വരം മുതലായ തലച്ചോറിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ തലയ്ക്കുണ്ടാകുന്ന ക്ഷതങ്ങള്‍, ഈയവുമായുള്ള (lead) ഉയര്‍ന്ന സാമിപ്യം, ഉയര്‍ന്നതും നീണ്ടുനില്‍ക്കുന്നതുമായ പോഷകാഹാരക്കുറവ്, താഴ്ന്ന ചോതന
കുറിപ്പ് – ഈ അവസ്ഥകള്‍ തടയാന്‍ കഴിയുന്നവയാണ്.]
ബുദ്ധിമാന്ദ്യത്തിന്‍റെ ലക്ഷണങ്ങള്:
- ബൗദ്ധിക വികാസ ലക്ഷണങ്ങളിലേയ്‌ക്കെത്തുന്നില്ല
- സമയബന്ധിതമായുള്ള ഇഴയല്‍, ഇരിപ്പ്, നടത്തം, സംസാരം എന്നിവയിലുള്ള പരാജയം
- സാമൂഹിക നിയന്ത്രണങ്ങളോ, സ്വഭാവത്തിന്‍റെ പരിണിത ഫലങ്ങളോ മനസിലാക്കാന്‍ കഴിയാത്തവിധം സംസാരത്തിലും മറ്റും കുട്ടിത്തം നീണ്ടുനില്‍ക്കുന്നു
- ജിജ്ഞാസാരാഹിത്യവും പ്രശ്നപരിഹാര ബുദ്ധിമുട്ടുകളും
- കുറയുന്ന പാഠ്യകഴിവുകളും യുക്തിചിന്തയുടെ കുറവും
- വസ്തുക്കള്‍ ഓര്‍ത്തെടുക്കാനുള്ള പ്രശ്നങ്ങള്‍
- വിദ്യാഭ്യാസത്തിനാവശ്യമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള പ്രശ്നങ്ങള്‍
ചികിത്സകള്:
- ബുദ്ധിമാന്ദ്യചികിത്സകള്‍ രോഗം കുറയ്ക്കാന്‍ സഹായിക്കുന്നില്ല. മറിച്ച് രോഗാവസ്ഥ മൂലമുള്ള അപകടങ്ങള്‍ (വീട്ടിലെയും സ്കൂളിലെയും സുരക്ഷ) കുറയ്ക്കാനും അത്യന്താപേക്ഷിതമായ ജീവ ന കഴിവുകള്‍ വളര്‍ത്താനും സഹായിക്കുന്നു. ബുദ്ധിമാന്ദ്യം ഉള്ള വ്യക്തിയുടെ ലഭ്യമായ കഴിവുകള്‍ പാരമ്യത്തിലെത്തിച്ച് വ്യക്തിയുടെ വ്യക്തിയുടെയും കുടുംബത്തിന്‍റെയും പ്രത്യേക ആവശ്യങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ ഇടപെടലുകള്‍ നടത്താം.
- ആക്രമവാസന, മാനസികാവസ്ഥ വ്യതിയാനം, സ്വയം മുറിവേല്‍പ്പിക്കുന്ന സ്വഭാവം, മറ്റ് സ്വഭാവ വൈകല്യങ്ങള്‍, മറ്റ് പ്രശ്നങ്ങള്‍ തുടങ്ങിയ 40 ശതമാനം മുതല്‍ 70 ശതമാനം വ്യക്തികളില്‍ കാണപ്പെടുന്ന പ്രശ്നങ്ങള്‍ ഔഷധ ഉപയോഗത്തിലൂടെ പരിഹരിക്കാന്‍ സാധിച്ചേക്കും.
മാനസിക രോഗം
എന്തൊക്കെയാണ് മാനസിക രോഗത്തിന്റെ ലക്ഷണങ്ങള് ?
സാംസ്കാരിക വിശ്വാസങ്ങള്ക്കും മാനദണ്ഡങ്ങള്ക്കും മാതൃകകളേ അല്ലാത്ത വിധം ചിന്തയിലും മാനസികഭാവത്തിലും അല്ലെങ്കില് പെരുമാറ്റത്തിലും ഉണ്ടാകുന്ന തകരാറുകളെയാണ് മാനസിക തകരാര് അല്ലെങ്കില് പെരുമാറ്റതകരാര് എന്ന് വിശേഷിപ്പിക്കുന്നത്. തീവ്രമായ ദുഃഖവും വ്യക്തിഗതമായ പ്രവര്ത്തനങ്ങളില് തടസ്സവും സൃഷ്ടിക്കുംവിധമായിരിക്കും ഇത്തരത്തിലുള്ള മിക്ക സംഭവങ്ങളിലും ഇവയുടെ ലക്ഷണങ്ങള്.
അവബോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്
- ശ്രദ്ധകേന്ദ്രീകരിക്കാന് പ്രശ്നങ്ങള്, പെട്ടെന്ന് ശ്രദ്ധവ്യതിചലിക്കല്
- കാര്യങ്ങള് ഓര്ക്കാന് കഴിയാതിരിക്കുക
- വിവരങ്ങള് വളരെ സാവകാശം ഗ്രഹിക്കുകയോ അല്ലെങ്കില് ചിന്താക്കുഴപ്പം ഉണ്ടാകുകയോ ചെയ്യല്
- പ്രശ്നങ്ങള് പരിഹരിക്കാന് കഠിനാധ്വാനം വേണ്ടിവരല്
- ഏകാഗ്രതയോടെ ചിന്തിക്കാന് കഴിയാതിരിക്കുക
ചിന്തയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്
- ചിന്തകള് വേഗത്തിലോ മന്ദഗതിയിലോ ആകല്
- ചിന്തകള് ഒരു വിഷയത്തില്നിന്ന് മറ്റൊന്നിലേക്ക് സാമാന്യബുദ്ധിക്ക് നിരക്കാത്ത വിധം മാറിമറിയല്
- നിഖണ്ടുവില് കാണാത്ത വാക്കുകളോ ശബ്ദങ്ങളോ ഉപയോഗിക്കല്
- തന്റേതാകാന് സാധ്യതയില്ലാത്ത ബാഹ്യമായ സ്വാധീനങ്ങള് മൂലമുള്ള ഭ്രമാത്മകമായ ചിന്തകളും പ്രവൃത്തികളും
ഗ്രഹണശക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്
- അസാധാരണമാം വിധം കാര്യങ്ങള് അറിയല്: അസാധാരണമാംവിധം ജ്വലിക്കുന്ന നിറങ്ങള് അല്ലെങ്കില് ഉച്ചത്തിലുള്ള ശബ്ദങ്ങള്.
- ഇല്ലാത്ത ശബ്ദങ്ങള് കേള്ക്കല്. ആരും ചുറ്റുമില്ലാത്തപ്പോള് പോലും തന്നോടു തന്നെ സംസാരിക്കുകയും ചിരിക്കുകയും ചെയ്യല്.
- പഴയ ചുറ്റുപാടുകള് അങ്ങേയറ്റം അപരിചിതമായി തോന്നല്.
- ടിവിയിലും റേഡിയോയിലും അല്ലെങ്കില് പൊതുഗതാഗത സംവിധാനങ്ങളിലും ഒളിഞ്ഞിരിക്കുന്ന സന്ദേശങ്ങളുണ്ടെന്ന് വിശ്വസിക്കല്
വൈകാരികാനുഭവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്
- വിലയില്ലെന്നോ പ്രതീക്ഷയറ്റതെന്നോ നിസ്സഹായാവസ്ഥയിലാണെന്നോ ഉള്ള തോന്നല്
- ചെറിയ കാര്യങ്ങളില് പോലും കുറ്റബോധം ഉണ്ടാകല്
- മരിക്കാനോ ആത്മഹത്യ ചെയ്യാനോ ഉള്ള തീവ്രമായ ചിന്തകള്
- മിക്ക കാര്യങ്ങളിലും താല്പര്യവും സന്തോഷവും ഇല്ലാതാകല്
- കഴിവുകള്, വൈദഗ്ധ്യങ്ങള്, സമ്പത്ത്, സൗന്ദര്യം അമിതമായ ആത്മവിശ്വാസവും മതിപ്പും
- അമിതമായ ഊര്ജവും വളരെ കുറച്ച് ഉറക്കവും
- സമയത്തില്ഭൂരിഭാഗവും ക്ഷോഭത്തിലും, പെട്ടെന്ന് ദേഷ്യം വരുന്ന അവസ്ഥയിലും
- പ്രകോപനങ്ങളൊന്നും ഇല്ലാതെ തന്നെ മാനസികഭാവങ്ങളില്തീവ്രമായ ഏറ്റക്കുറച്ചിലുകള്
- മറ്റുള്ളവരെ കാണുമ്പോള് ആശ്ചര്യം, സന്തോഷം, അമിതമായ ആത്മവിശ്വാസം, ഭിന്നത
- അമിതമായ ജാഗ്രത. മിക്ക നേരവും സ്വന്തം സുരക്ഷിതത്വത്തില് അതീവശ്രദ്ധ
- ദൈനംദിന സംഭവവികാസങ്ങളില് ഉല്ക്കണ്ഠ, ഭയം, ദുഃഖം തോന്നല്
- ഭയം മൂലം സാധാരണ പ്രവര്ത്തനങ്ങള് ഒഴിവാക്കല് (ബസില്കയറല്, സാധനങ്ങള് വാങ്ങാന് കടയില് പോകല്).
- ചുറ്റുമുള്ള വ്യക്തികള് ബുദ്ധിമുട്ട് ആണെന്ന തോന്നല്
- മതാചാര ചടങ്ങുകള് അല്ലെങ്കില് ആവര്ത്തിക്കുന്ന പെരുമാറ്റങ്ങള് ചെയ്യാന് നിര്ബന്ധിതരാകല്
- കഴിഞ്ഞ സംഭവങ്ങളിന്മേല് അസ്വസ്ഥമാക്കുന്നതും അനാവശ്യവുമായ ഓര്മ്മകള് അല്ലെങ്കില് പേടിസ്വപ്നങ്ങള്
സാമൂഹവുമായി ഇടപഴകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്
- അടുത്ത സുഹൃത്തുക്കള് വളരെ കുറവ്
- സാമൂഹ്യ ചുറ്റുപാടുകളില് ഉല്ക്കണ്ഠയും ഭയവും
- വാക്കുകള്കൊണ്ടോ ശരീരം ഉപയോഗിച്ചോ ഉള്ള ആക്രമണ സ്വഭാവം
- ക്ഷുബ്ധമായ ബന്ധങ്ങള്, അങ്ങേയറ്റം വിമര്ശനാത്മകം മുതല് ആരാധനാഭാവം വരെ.
- നല്ല ബന്ധം നിലനിര്ത്താന് ബുദ്ധിമുട്ട്
- മറ്റുള്ളവരെ മനസ്സിലാക്കാന് കഴിയായ്ക
- അസാധാരണമാം വിധം സംശയബുദ്ധി
പ്രവര്ത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്
- ഉത്തരവാദിത്തങ്ങളില്നിന്നും ഒഴിവാക്കല് അല്ലെങ്കില് ഇടയ്ക്കിടെ ജോലി ഉപേക്ഷിച്ചു പോകല്
- സാധാരണ മാനസിക സമ്മര്ദ്ദത്തിലും പ്രതീക്ഷകളിലും വളരെ പെട്ടെന്ന് ദേഷ്യം വരികയോ അസ്വസ്ഥമാകുകയോ ചെയ്യല്
- ജോലിയിലും സ്കൂളിലും വീട്ടിലും മറ്റുള്ളവരുമായി സഹകരണം ഇല്ലായ്ക
- ഏകാഗ്രതയോടെയോ കാര്യപ്രാപ്തിയോടെയോ ജോലി ചെയ്യാന് കഴിയായ്ക
വീട്ടിലെ പ്രശ്നങ്ങള്
- മറ്റുള്ളവരുടെ ആവശ്യങ്ങള്ക്ക് ശ്രദ്ധ നല്കാന് കഴിയായ്ക
- ചെറിയ വീട്ടുജോലികളില് അല്ലെങ്കില് വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില് അമിതാവേശം
- വീട്ടുജോലികള്കൃത്യമായി നിര്വഹിക്കാന്കഴിയായ്ക
- പ്രത്യക്ഷമായോ പരോക്ഷമായോ കുടുംബാംഗങ്ങളുമായി വഴക്കും വാദപ്രതിവാദങ്ങളും
സ്വയം പരിചരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്
- വൃത്തിയിലോ രൂപഭംഗിയിലോ ശ്രദ്ധപുലര്ത്താതിരിക്കല്
- വേണ്ടത്ര ഭക്ഷണം കഴിക്കാതിരിക്കുകയോ അമിതമായി ഭക്ഷണം കഴിക്കുകയോ ചെയ്യല്
- ഉറങ്ങാതിരിക്കുകയോ അമിതമായി ഉറങ്ങുകയോ ചെയ്യല് അല്ലെങ്കില്പകല് ഉറക്കം
- ശാരീരികാരോഗ്യത്തില്ശ്രദ്ധക്കുറവ്
ശാരീരിക ലക്ഷണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്
- വിശദീകരിക്കാനാവത്തവിധം സ്ഥിരമായ ശാരീരിക ലക്ഷണങ്ങള്
- ഇടയ്ക്കിടെ തലവേദന, ശരീരവേദന, പുറംവേദന, കഴുത്തു വേദന
- ഒരേ സമയത്ത് നിരവധി ശരീരഭാഗങ്ങളുമായി ബന്ധപ്പെട്ട് ഒന്നിലധികം പ്രശ്നങ്ങള്
ശീലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്
- അമിതമായി രീതിയില് അനിയന്ത്രിതമായതും ദൈനംദിന പ്രവര്ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതുമായ ഏതെങ്കിലും ശീലങ്ങള്
- മയക്കുമരുന്നുകളുടെയോ മദ്യത്തിന്റെയോ ദുരുപയോഗം
- തീപിടിപ്പിക്കാനുള്ള അനിയന്ത്രിതമായ ചോദന
- അനിയന്ത്രിതമായ ചൂതാട്ടം
- അനിയന്ത്രിതമായ ഷോപ്പിങ്
കുട്ടികളിലെ പ്രശ്നങ്ങള്