অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രഥമ ശുശ്രൂഷ

പ്രഥമ ശുശ്രൂഷ

ഒരു അപകടം നടന്നാലുടന്‍ ആദ്യം സംഭവസ്ഥലത്തെത്തുന്നയാള്‍ അപകടം പിണഞ്ഞയാളെ രക്ഷിക്കാനായി ചെയ്യേണ്ടിവരുന്ന പ്രാഥമിക കര്‍ത്തവ്യങ്ങളെയാണ് പ്രഥമ ശുശ്രൂഷ എന്ന് പറയുന്നത്. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലോ, ഡോക്ടറുടെ അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള സമയത്താണ് സാധാണ പ്രഥമ ശുശ്രൂഷ നല്‍കാറുള്ളത്. പ്രഥമ ശുശ്രൂഷ ചെയ്യാന്‍ പ്രത്യേക ബിരുദങ്ങളോ മറ്റോ ആവശ്യമില്ല. അപകടത്തില്‍പ്പെട്ട വ്യക്തയുടെ തൊട്ടടുത്ത ആളുകളാണ് പ്രഥമ ശുശ്രൂഷ നല്‍കുന്നത്. ഒരാളുടെ ആരോഗ്യത്തിന്‍െറ നില അപകടമാവുന്ന ഏതു സന്ദര്‍ഭത്തിലും പ്രഥമ ശുശ്രൂഷ വേണ്ടി വന്നേക്കാം. റോഡപകടങ്ങള്‍ , അഗ്നിബാധ,  ആത്മഹത്യാശ്രമം, വിവിധ തരത്തിലുള്ള അസുഖങ്ങള്‍ , എന്നിവയിലെല്ലാം പ്രഥമ ശുശ്രൂഷ ആവശ്യമായി വരും.

പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യങ്ങള്‍

പ്രധാന ഉദ്ദേശ ലക്ഷ്യങ്ങള്‍ താഴെ പറയുന്നവയാണ്.

  1. ജിവന്‍ നിലനിര്‍ത്തുക: ഏറ്റവും പ്രധാനപ്പെട്ടതും മറ്റെന്തിനേക്കാള്‍ ആദ്യം പരിഗണിക്കപ്പെടേണ്ടതുമായ ലക്ഷ്യം  ( പ്രഥമ, ദ്വിതീയ, ത്രിഥീയ ) ജീവന്‍ നില നിര്‍ത്തുക എന്നതാണ്.
  2. അവസ്ഥ മോശമാക്കാതിരിക്കുക: അപകടത്തില്‍പ്പെട്ടയാളുടെ അവസ്ഥ മറ്റു കാരണങ്ങള്‍ മൂലം നിലവിലെ അവസ്ഥയേക്കാള്‍ മോശമാവാതിരിക്കുക..
  3. ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുക: പ്രാഥമിക ശുശ്രൂഷ അസുഖത്തില്‍ നിന്നോ അപകടാവസ്ഥയില്‍ നിന്നോ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കേണ്ടതുമാണ്.ചില അവസരങ്ങളില്‍ പ്രാഥമിക ശുശ്രൂഷ കൊണ്ടു തന്നെ മേല്‍പറഞ്ഞ അവസ്ഥ കൈവരിക്കാവുന്നതാണ്.

വിവിധ തരത്തിൽ ഉള്ള പ്രഥമ ശുശ്രൂഷ

റോഡപകടങ്ങള്‍

റോഡപകടങ്ങളില്‍പ്പെട്ട വ്യക്തിക്ക് നല്‍കുന്ന പ്രഥമ ശുശ്രൂഷ ഇപ്രകാരമാണ്.

  1. അപകടത്തില്‍പ്പെട്ടയാള്‍ക്ക് രക്തശ്രാവമുണ്ടായല്‍ എത്രയും പെട്ടന്ന് അത് നിര്‍ത്താന്‍ വെണ്ടത് ചെയ്യുക.
  2. അസ്ഥി ഒടിയുകയോമറ്റോ സംഭവിച്ചതാണെങ്കില്‍ ഒടിഞ്ഞത് കഴിയുമെങ്കില്‍ നേരെയാക്കി ഒരു വടിയുമായി ഇതിനെ ചേര്‍ത്ത് കെട്ടുക. കയ്യിന്‍െറ അസ്ഥിയാണ് ഒടിഞ്ഞതെങ്കില്‍ വടിവച്ച് കെട്ടിയ ശേഷം ഒരു സ്ലിംഗ് പോലെ ഉണ്ടാക്കി കഴുത്തില്‍ തൂക്കിയിടണം.>
  3. >പരിക്കേറ്റയാള്‍ക്ക് ബോധമുണ്ടോ  എന്ന് നോക്കുക.ശുശ്രൂഷകന്‍െറ ചോദ്യങ്ങള്‍ക്ക് അപകടത്തില്‍പ്പെട്ടയാള്‍ കൃത്യമായി മറുപടി പറയുന്നുണ്ടെങ്കില്‍ ബോധാവസ്ഥയിലാണെന്ന് മനസ്സിലാക്കാവുന്നതാണ്
  4. പരിക്കേറ്റയാള്‍ക്ക് ശ്വാസമുണ്ടോ , നാഡിമിടിപ്പുണ്ടോ എന്ന് നോക്കുക: രോഗിയുടെ മൂക്കിനു താഴെവിരല്‍ വച്ച് നോക്കിയല്‍ ശാസോച്ഛ്വാസ ഗതി മനസ്സിലാക്കാന്‍ കഴിയും.കൈത്തണ്ടയില്‍ വിരല്‍വച്ചാല്‍ നാഡിമിഡിപ്പും അറിയാന്‍ കഴിയും
  5. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ഇന്ധന ചോര്‍ച്ച തടയുകയും ബാറ്ററി വിച്ഛേദനം ചെയ്യുകയും ആവാം.
  6. അടിയന്തിര സഹായം ഉറപ്പു വരുത്തുക: കൂടുതല്‍ സഹായം ലഭിക്കാനായി മറ്റഉള്ളവരെ വിവരം അറിയിക്കുക.സന്ദര്‍ഭത്തിനനുസരിച്ച് കഴിയുമെങ്കില്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷന്‍ , ഫയര്‍സ്റ്റേഷന്‍ , ആശുപത്രി, എന്നിവിടങ്ങളില്‍ വിവരമറിയിക്കുക, അപകടസ്ഥലത്തെപ്പറ്റിയും , തങ്ങള്‍ എവിടെനിന്നാണ് സംസാരിക്കുന്നതെന്നും, അപകടത്തില്‍ എത്രപേര്‍ അകപ്പെട്ടിട്ടുണ്ടെന്നും , ഏത് തരത്തിലുള്ള അപകടമാണ് നടന്നിട്ടുള്ളതെന്നും വ്യക്തമാക്കണം.

വെള്ളത്തില്‍ വീഴൽ

വെള്ളത്തില്‍ വീണ ഒരാളെ രക്ഷിക്കുമ്പോള്‍

അപകടത്തില്‍പ്പെട്ടയാളെ കാല്‍ ഉയരത്തിലും തല താഴ്ത്തിയും കിടത്തണം. ശ്വാസകോശത്തില്‍ കയറിയ വെള്ളം വാര്‍ന്ന് പോകാന്‍ അനുവദിക്കുക. മൂക്കിലൂടെ ശക്തമായി നാലുതവണ ശ്വാസം നല്‍കുക. ഇത് ശ്വാസനാളിയിലോ ശ്വാസകോശത്തിലോ വെള്ളം തടഞ്ഞ് നില്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ലഭ്യമെങ്കില്‍ തുണികൊണ്ട് പുതപ്പിക്കാന്‍ ശ്രമിക്കുക. എത്രയും പെട്ടന്ന് വൈദ്യസഹായം ലഭ്യമാക്കുക.

പുക ശ്വസികൽ

പുക ശ്വസിച്ചയാളെ രക്ഷിക്കുമ്പോള്‍

എല്ലാ ജനലുകളും വാതിലുകളും തുറന്നിടുക. മുറിയില്‍ അപപ്പെട്ടയാളെ കഴിയുന്നത്ര പെട്ടന്ന് മുറിക്കു പുറത്ത് കൊണ്ടു വരിക. ശ്വാസഗതി, നാഡിമിടിപ്പ്, ഹൃദയത്തിന്‍െറ പ്രവര്‍ത്തനം എന്നിവ വൈദ്യസഹായം ലഭിക്കുന്നതുവരെ നിരീക്ഷിക്കേണ്ടതാണ്.

പാമ്പ് കടി

പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണം

പാമ്പ് കടിയേറ്റാല്‍ കടിയേറ്റ വ്യക്തിയെ ഇളകാനോ നടക്കാനോ അനുവദിക്കരുത്. ഇളകിയാള്‍ രക്ത ഓട്ടം കൂടുതലാവും.അപ്പോള്‍ വിഷം കലര്‍ന്ന രക്തം എല്ലാ ഭാഗത്തേക്കും വ്യാപിക്കാനും സ്ഥിതി ഗുരുതരമാവാനും സാധ്യതയുണ്ട്. കടിയേറ്റ ഭാഗം ഹൃദയത്തിന്‍െറ ലെവലി‍ല്‍ നിന്നും താഴ്ത്തി പിടിക്കണം. കടിയേറ്റ മുറിവ് ഭാഗത്തില്‍ നിന്നും ഏകദേശം അഞ്ച് ഇഞ്ച് മുകളിലായി ചരടോ, കട്ടിയുള്ള നൂലോ ബെല്‍ട്ടോ ഉപയോഗിച്ച് രക്ത ഓട്ടം നടക്കാത്ത വിധത്തില്‍ മുറുക്കി കെട്ടേണ്ടതാണ്. കഴിയുമെങ്കില്‍ കടിച്ച പാമ്പിനെ തിരിച്ചറിയാന്‍ ശ്രമിക്കുക. അത് ചികിത്സക്ക് വളരെ പ്രധാനപ്പെട്ടതാണ്. എത്രയും പെട്ടന്ന് രോഗിയെ ഡോക്ടറുടെ അടുത്ത് എത്തിക്കുക.

ഇടിമിന്നലേക്കൽ

ഇടിമിന്നലേറ്റാല്‍ എന്ത് ചെയ്യണം

ഇടിമിന്നലേറ്റ വ്യക്തിക്ക് ചലനമുണ്ടോ , സംസാരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. അങ്ങനെയുണ്ടെങ്കില്‍ വളരെ നല്ല ലക്ഷണമാണ്. നാഡിമിടിപ്പ് നോക്കുക ഇല്ലെങ്കില്‍ ഹൃദയഭാഗത്തായി നെഞ്ചില്‍ ശക്തിയായി അമര്‍ത്തി (AED) ഹൃദയ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം.രോഗി ബോധാവസ്ഥയിലാണെങ്കിലും, അല്ലെങ്കിലും. ഇനി ശ്വാസം കഴിക്കുന്നില്ലെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം. (CPR) മൂക്കിലൂടെ ശ്വാസം  ഉള്ളിലേക്ക് കൊടുത്ത് നെഞ്ചില്‍ അമര്‍ത്തി അത് പുറത്ത് കളയുക. ഇങ്ങനെ പലതവണ ആവര്‍ത്തിച്ച് രോഗി തനിയെ ശ്വാസം എടുക്കുന്നത് വരെ ചെയ്യണം.ഇടിമിന്നലേറ്റ വ്യക്തിയെ സുരക്ഷിതമായി മാറ്റി കിടത്തുക. അവയവങ്ങള്‍  ഓരോന്നും മെല്ലെ ഉയര്‍ത്തി നോക്കുക.ഗുരുതരമാണെങ്കില്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുക. മുറിവുകളുണ്ടോയെന്ന് പരിശോധിക്കുക. സാധാരണനിലയില്‍ ഉണ്ടാവാറില്ല, വീഴ്ചയില്‍ കൂര്‍ത്ത ഭാഗങ്ങളില്‍  തട്ടിയല്ലാതെ.പൊള്ളലേറ്റ ഭാഗങ്ങള്‍ പരിശോധിക്കുക.ഇടിമിന്നലേല്‍ക്കുന്നവര്‍ക്ക് പൊള്ളലേല്‍ക്കുന്നത് സാധാരണയാണ്. തീപൊള്ളലേറ്റവര്‍ക്ക് ചെയ്യേണ്ട പ്രഥമ ശുശ്രൂഷ തന്നെയാണ് ഇതിനും അവലംബിക്കേണ്ടത്.പെട്ടന്ന് വൈദ്യസഹായം ലഭ്യമാക്കുക.

തീപ്പൊള്ളൽ

തീയില്‍പ്പെട്ടാല്‍ എന്ത് ചെയ്യണം

ഓടാതെയും കൈകള്‍ ഇളകാതേയും നില്‍ക്കണം. ഓടിയാല്‍ തീ കൂടുതല്‍ പ്രദേശത്തേക്ക് പടരുകയും വസ്ത്രങ്ങള്‍ ശരീരത്തില്‍ ഒട്ടിപ്പിടിക്കാനും സാധ്യതയേറും. പെട്ടന്ന് തറയില്‍ കിടന്ന് ഉരുളുക. തീ പടരുന്നതിന് ഓക്സിജന്‍ ആവശ്യമാണ് ഇത് ഇല്ലാതാക്കാനായി കട്ടിയുള്ള പുതപ്പോ, ചണത്തിന്‍െറ ചാക്കുപയോഗിച്ചോ പുതപ്പിക്കുക. തണുത്ത ഒഴുക്കുള്ള വെള്ളത്തിന് ചുവട്ടില്‍ നിര്‍ത്തുക. ഐസ് ശരീരത്തില്‍വെയ്ക്കരുത്.(ഷവര്‍ ബാത്ത് ഏറ്റവും നല്ലത്) ശരീയായി തണുപ്പച്ച ശേഷം എത്രയും വേഗം വൈദ്യ സഹായം  ലഭ്യമാക്കുക.

തീയില്‍പ്പെട്ടാലുള്ള പ്രഥമ ശുശ്രൂഷ

  1. തീയില്‍പ്പെട്ട വ്യക്തിയും രക്ഷിക്കാന്‍ ശ്രമിച്ച വ്യക്തിയും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തുക.(തീയില്‍ നിന്നും മതിയായ അകലത്തിലാണെന്ന്)
  2. എത്രയും വേഗം സഹായത്തിനായി അടുത്തുള്ളവരെ വിവരം അറിയിക്കുക.
  3. പൊള്ളലേറ്റ ഭാഗത്തിനടുത്തുള്ള വസ്ത്രഭാഗങ്ങളോ ആഭരണങ്ങളോ ഉണ്ടെങ്കില്‍ മാറ്റണം.
  4. തണുത്ത ഒഴുക്കുള്ള വെള്ളത്തില്‍ ഇരുപത് മിനിറ്റോളം പൊള്ളിയ ഭാഗം തണുപ്പിക്കണം.എന്നാല്‍ ഇതിനായി ഐസ് ഉപയോഗിക്കരുത്.( ഇരുപത് മിനിറ്റ് നേരമെങ്കിലും തണുപ്പിക്കണം. ഇല്ലെങ്കില്‍ തൊലിക്ക് താഴെയുള്ള കോശങ്ങള്‍ക്ക് നാശം സംഭവിക്കാന്‍ സാധ്യതയുണ്ട്.
  5. പൊള്ളലേറ്റ ഭാഗത്തുള്ള മുകുളങ്ങള്‍ പൊട്ടിക്കരുത്.
  6. ടാപ്പിലെ വെള്ളം ഇല്ലെങ്കില്‍ തണുപ്പിക്കാനായി തുണി നല്ലവണ്ണം നനച്ചിട്ടാല്‍ മതിയാകും.
  7. പൊള്ളലേല്‍ക്കാത്ത ഭാഗങ്ങളില്‍ വസ്ത്രങ്ങള്‍ കൊണ്ട് മറച്ച് ശരീരത്തിന്‍റെ ചൂട് നിലനിര്‍ത്തണം.
  8. വലിയ ഒരു നാണയത്തേക്കാള്‍ വലിപ്പത്തിലാണ് പൊള്ളലേറ്റതെങ്കില്‍ വൈദ്യസഹായം ലഭ്യമാക്കണം.

അവസാനം പരിഷ്കരിച്ചത് : 3/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate