Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / പോഷകാഹാരം / മീന്‍ നന്നായി കഴിക്കാം;നിരവധി ഗുണങ്ങളുണ്ട്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മീന്‍ നന്നായി കഴിക്കാം;നിരവധി ഗുണങ്ങളുണ്ട്

മീന്‍ മലയാളികള്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഭക്ഷ്യവിഭവമാണ്. കേരളത്തിലെ ഭൂരിഭാഗം ആളുകളും ദിനസവും മീന്‍ ഉപയോഗിക്കുന്നവരുമാണ്.

മീന്‍ മലയാളികള്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഭക്ഷ്യവിഭവമാണ്. കേരളത്തിലെ ഭൂരിഭാഗം ആളുകളും ദിനസവും മീന്‍ ഉപയോഗിക്കുന്നവരുമാണ്. കേരളത്തിന്റെ ഒരു ഭാഗം മുഴുവനും കടലായതിനാലും നമ്മുടെ നാട്ടിലെ നന്ദികളും കായലുകളുമെല്ലാം മത്സ്യസംപുഷ്ടമായതിനാലും മാത്സ്യത്തിന്റെ ലഭ്യതയും നമ്മുടെ നാട്ടില്‍ ധാരാളമായുണ്ട്.

രുചിയുള്ള ഒരു ഭക്ഷണപദാര്‍ത്ഥം എന്നതിനപ്പുറത്ത്് മനുഷ്യന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന നിരവധി ഗുണങ്ങളുണ്ട് മീനുകള്‍ക്ക്. വിലയുടെ അടിസ്ഥാനത്തിലല്ല മീനിന്റെ ഗുണങ്ങള്‍. നമ്മുടെ നാട്ടില്‍ ധാരളം കിട്ടുന്ന വിലകുറഞ്ഞ മീനായ മത്തിയാണ് ഏറ്റവും ഗുണമുള്ള മീനായി കണക്കാക്കപ്പെടുന്നത്. നമ്മല്‍ ഇന്നു വരെ കേള്‍ക്കാത്ത മീനിന്റെ നിരവധിയായ ഗുണങ്ങല്‍ പരിചയപ്പെടാം

കരളിനെ സംരക്ഷിക്കുന്നു.

മത്സ്യത്തിലുള്ള ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണു. കൊളംബിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത് ഒമേഗ 3 ആസിഡ് രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് കൊഴുപ് കുറയ്ക്കും. ഇതിലൂടെ ഫാറ്റി ലിവര്‍ അസുഖങ്ങളെ തടയാന്‍ സാധിക്കും.

അല്‍ഷിമേഴ്‌സ് സാധ്യത കുറക്കുന്നു

60 വയസ്സ് കഴിഞ്ഞവര്‍ക് മറവി രോഗം വരന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഈ സാധ്യതകളെ ഇല്ലാതാക്കുകയാണ് നമ്മുടെ പ്രിയ വിഭവമായ മീന്‍. എന്നും മീന്‍ കഴിക്കുന്നത് മസ്തിഷ്‌കരോഗ്യത്തിനും വളരെ നല്ലതാണ്. മസ്തിഷ്‌കസംബന്ധമായ രോഗങ്ങള്‍ തടയുന്നതില്‍ മത്സ്യത്തിന് വലിയൊരു പങ്കുണ്ട്.

പോഷകഗുണം

നമ്മുടെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമായ വളരെയധികം പോഷകഗുണങ്ങള്‍ ഉള്ള ഒരു ഭക്ഷണവസ്തുവാണ് മത്സ്യം. കൊഴുപ്പു നിറഞ്ഞ മത്സ്യങ്ങളാണ് ഏറ്റവും ആരോഗ്യപ്രദമായത്. ഒമേഗ 3 ആസിഡിനാല്‍ സമ്പുഷ്ടമായ മത്സ്യം ആഴ്ചയില്‍ രണ്ടു തവണയെങ്കിലും കഴിക്കണം എന്നാണ് കണക്ക്.

ഹൃദയത്തിന് അത്യുത്തമം.

ആരോഗ്യമുള്ള ഒരു ഹൃദയത്തിനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണവസ്തുവാണ് മത്സ്യം. ദിവസത്തില്‍ ഒരു തവണയോ, അതില്‍ കൂടുതലോ മത്സ്യം കഴിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത 15 ശതമാനം കണ്ട് കുറയും എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.

പ്രമേഹം നിയന്ത്രിക്കുന്നു

മീന്‍ എണ്ണ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും. അതിനാല്‍ മീന്‍ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

വിഷാദത്തെ അകറ്റുന്നു

ഇന്ന് ലോകം നേരിടുന്ന മാനസിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിഷാദം. നമ്മുടെ ഉള്ളിലെ വിഷാദം കുറച്ചു ഒരു സന്തോഷമുള്ള വ്യക്തി ആക്കി മാറ്റാന്‍ മത്സ്യത്തിന് കഴിയും എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൃത്യമായ മരുന്നുകളുടെ ഒപ്പം മത്സ്യം കഴിക്കുന്നത് മരുന്നുകളുട പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും. പ്രതേകിച്ചു സ്ത്രീകളില്‍ പ്രസവശേഷം ഉണ്ടാകുന്ന വിഷാദാവസ്ഥ തടയാന്‍ മത്സ്യം നല്ലതാണു.

വിറ്റാമിന്‍ ഉയുടെ കലവറ

മത്സ്യം വിറ്റാമിന് D.യുടെ ഒരു കലവറ തന്നെയാണ്. ഇത് ഉറക്കക്കുറവ് തടയുന്നതിന് സഹായകമാണ്. മാത്രമല്ല എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് (മസ്തിഷ്‌കത്തെ സംബന്ധിച്ച വിവരങ്ങള്‍ ഒഴുകുന്നതും മസ്തിഷ്‌കവും ശരീരവും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന കേന്ദ്ര നാഡീവ്യൂഹങ്ങളുടെ അപ്രതീക്ഷിതവും പലപ്പോഴും പ്രവര്‍ത്തനരഹിതവുമായ രോഗമാണ് മള്‍ട്ടിപ്പിള്‍

സ്‌ക്ലിറോസിസ് (എം.എസ്.) പോലുള്ള രോഗങ്ങള്‍ക്കും ഉത്തമമാണ് മത്സ്യം.

ആസ്തമക്ക് ഉത്തമ പ്രതിവിധി

ആസ്ത്മക്കു മീന്‍ വിഴുങ്ങുന്ന ചികിത്സ ഉണ്ടെന്നു നാം കേട്ടിട്ടുണ്ട്്. എന്നാല്‍ മീന്‍ കഴിക്കുന്നത് ആസ്ത്മ എന്ന ശ്വാസരോഗം വരാതിരിക്കാനും വളരെ നല്ലതാണ്.

കേശങ്ങളുടെ സംരക്ഷണം

മത്സ്യത്തിലുള്ള കൊഴുപ് മുടി വളരുന്നതിനും മൃദുവായ ചര്‍മത്തിനും വളരെ നല്ലതാണ്. ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു അകറ്റുവാനും മത്സ്യം കഴിക്കുന്നത് ഉപകരിക്കും.

ഗുണമുള്ള മാംസം

മറ്റു മാംസവസ്തുക്കളെ അപേക്ഷിച്ച കൊഴുപ്പു കുറഞ്ഞതും പോഷക ഗുണം കൂടിയതുമായ മാംസമാണ് മത്സ്യം. ഒമേഗ 3, വിറ്റമിന്‍ ഉ എന്നിവയുടെ കലവറയാണ് ഇതെന്ന് സൂചിപ്പിച്ചുവല്ലോ. ശരീരത്തിന് ആവശ്യമായ മറ്റു പോഷക ഗുണങ്ങളും മത്സ്യത്തിലുണ്ട്.

കാഴ്ചകുറവ് പരിഹരിക്കുന്നു.

പ്രായമായവര്‍ നേരിടുന്ന പ്രധാന പ്രശ്ങ്ങനളില്‍ ഒന്നാണ് കാഴ്ച കുറവ്. ഇത് ഒരു പരിധി വരെ തടയാന്‍ മത്സ്യത്തിന് സാധിക്കും. ഒമേഗ 3 ഫാറ്റി ആസിഡാണ് കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും സഹായിക്കുന്നത്. മുലയൂട്ടുന്ന അമ്മമാര്‍ മത്സ്യം കഴിക്കുന്നത് വളരെ നല്ലതാണ്. മുലപ്പാലിലൂടെ ഒമേഗ 3.യുടെ ഗുണങ്ങള്‍ കുട്ടിക്കും ലഭിക്കും.

കുട്ടിയുടെ ആരോഗ്യം.

ഗര്‍ഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും മത്സ്യം കഴിക്കുന്നത് വളരെ നല്ലതാണ്. മത്സ്യം കഴിക്കുന്ന അമ്മയിലൂടെ ഒമേഗ 3 ആസിഡും അതിന്റെ എല്ലാ ഗുണങ്ങളും കുഞ്ഞിന് ലഭിക്കുന്നു. അകാല പിറവി (Premature Birth) തടയുന്നതിനും ഇത് സഹായകമാണ്.

മികച്ച രോഗപ്രതിരോധ ശേഷി

മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ D, അമിനോ ആസിഡ്, കാല്‍സ്യം തുടങ്ങിയവ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഡോകോസാഹെക്‌സെനോയ്ക് ആസിഡ് (DHA) ആ സെല്‍ (ബി ലിംഫോസൈറ്റുകള്‍) പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിലൂടെ അണുബാധ തടയാന്‍ സഹായകമാകുന്നു.

കാന്‍സറിനെ പ്രതിരോധിക്കാം

മത്സ്യം കൂടുതല്‍ കഴിക്കുന്നവരില്‍ ഓറല്‍ കാന്‍സര്‍ (Oral), കണ്ഠനാളത്തില്‍ ഉണ്ടാകുന്ന കാന്‍സര്‍, പാന്‍ക്രിയാസ് കാന്‍സര്‍ തുടങ്ങിയവ വരാനുള്ള സാധ്യത കുറവാണ് എന്നാണ് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.

ജീവിതശൈലി രോഗങ്ങള്‍ക്ക്

മീന്‍ എണ്ണയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ3 ഫാറ്റി ആസിഡ് ജീവിതശൈലി രോഗങ്ങളായ് രക്തസമ്മര്‍്ദ്ദവും കൊളസ്‌ട്രോളും കുറക്കാന്‍ സഹായിക്കുന്നു. ഒമേഗ3 കൊളസ്‌ട്രോള്‍ ഉണ്ടാകാന്‍ കാരണമാകുന്ന കൊഴുപ്പ് കുറക്കുന്നു.

മികച്ച ഏകാഗ്രതയും ശ്രദ്ധയും

കൗമാരക്കാരില്‍ ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ മത്സ്യം സഹായിക്കുന്നു. ഒരു ആരോഗ്യ മാസിക നടത്തിയ പഠനത്തില്‍ 14 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികളില്‍ മീന്‍ കൂടുതല്‍ കഴിക്കുന്നവര്‍ക്ക് കൂടുതല്‍ സമയം ശ്രദ്ധയോടെ ഇരിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തി.

കടപ്പാട്:boldsky.com

2.93333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top