ഗർഭകാലത്ത് തങ്ങളെയും കുഞ്ഞിനെയും സ്വയം പരിചരിക്കുന്നതിനും കൂടാതെ ഗർഭധാരാണത്തിനു മുമ്പും, ഗർഭകാലത്തും അതിനു ശേഷവും നല്ല പരിചരണം ലഭ്യമാകേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ച് സ്ത്രീകൾക്കുള്ള നിർദ്ദേശം.
പ്രസവത്തിനു മുമ്പുള്ള ഗർഭകാല പരിചരണം ഗർഭിണിയായ അമ്മയുടെയും പിറക്കുവാൻ പോകുന്ന കുഞ്ഞിന്റെയും ആരോഗ്യവും സുസ്ഥിതിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നു എന്ന് അറിഞ്ഞാൽ ഉടൻ തന്നെ പ്രതീക്ഷിത മാതാപിതാക്കൾ അംഗൻവാടി സന്ദർശിച്ച് അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണ കാർഡ് ലഭ്യമാക്കേണ്ടതാണ്; ഒരു ലളിതവും എന്നാൽ കരുത്താർന്നതുമായ കാർഡ് കുഞ്ഞിന്റെ പോഷകവും വളർച്ചയും സ്ഥിരമായി നിരീക്ഷിക്കുവാൻ അവരെ സഹായിക്കുന്നു.
ഇന്ത്യയിലെ പുതിയ അമ്മമാരിൽ 75% വിളർച്ചയുള്ളവരാണ് കൂടാതെ ഗർഭകാലത്ത് അവരുടെ ഭാരം സാധാരണയിൽ കുറവാകുകയും ചെയ്യുന്നു. ഇത് അനാരോഗ്യകരമായ ഭ്രൂണ വളർച്ച, ജനന സമയത്തെ ഭാരക്കുറവ് കൂടാതെ കുഞ്ഞുങ്ങളിൽ ജനിതകപരമല്ലാത്ത ജന്മനാലുള്ള അസാധാരണത്വങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.
ഗർഭകാലത്ത്, പ്രതീക്ഷിത അമ്മയ്ക്ക് ശരിയായ ഭക്ഷണം ശരിയായ സമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അവർക്ക് ഭക്ഷണത്തിന്റെ ഒരു ഭാഗം അധികം കിട്ടണം, സാധാരണ കഴിക്കുന്നതിന്റെ നാലിലൊന്നെങ്കിലും.
പ്രതീക്ഷിത അമ്മയ്ക്ക് പകൽ സമയത്ത് രണ്ടു മണിക്കൂർ എങ്കിലും വിശ്രമം ലഭിച്ചിരിക്കണം. കൂടാതെ രാത്രിയിൽ, അവർ എട്ട് മണിക്കൂർ ഉറങ്ങണം. അതോടൊപ്പം, വീട്ടിൽ ഒരു സന്തോഷകരമായ അന്തരീക്ഷം നിലനിർത്തണം.
പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങളെയും ഭയപ്പെടുത്തുന്ന പരിണിതഫലങ്ങളെയും കുറിച്ച് ബോധവൽക്കരിക്കുക കൂടാതെ ഒരാൾക്ക് പോഷകാഹാരക്കുറവ് നിവാരണത്തിനായി ചെയ്യുവാൻ കഴിയുന്ന ലളിതമായ കാര്യങ്ങൾ വിശദീകരിക്കുക ഇതിനെതിരെ നടപടി എടുക്കുവാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വീഡിയോയുടെ ഉദ്ദേശം.
ഇത് മുഴുവൻ ജനസമൂഹത്തെ ഉദ്ദേശിച്ചുള്ളതാണ്.
നിർമ്മാതാവ് : UNICEF ന്റെയും മറ്റ് പുരോഗമന പങ്കാളിത്തത്തിന്റെയും സജീവമായ പിന്തുണയോടെ ഗവൺമെന്റ് ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് വുമൺ ആന്റ് ചൈൽഡ് ഡെവലപ്പ്മെന്റ്.
അവസാനം പരിഷ്കരിച്ചത് : 6/21/2020