ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയവാണ് ഡ്രൈ ഫ്രൂട്‌സ് എന്നു പൊതുവേ പറയും. പിസ്തയും ബദാമും കശുവണ്ടിപ്പരിച്ചും വാള്‍നട്‌സുമെല്ലാം ഇതില്‍ പെടുകയും ചെയ്യും.പൊതുവേ നല്ല കൊഴുപ്പിന്റെ ഉറവിടമാണ് ഡ്ര നട്‌സ്. ഇതുകൊണ്ടു തന്നെ തടി കൂടും, കൊളസ്‌ട്രോള്‍ തുടങ്ങിയ ഭയത്തിന്റെ ആവശ്യവുമില്ല. ധൈര്യമായി കഴിയ്ക്കാം. ഏതു പ്രായത്തിലുള്ളവര്‍ക്കും മിതമായ തോതില്‍ ഉപയോഗിയ്ക്കാം.കുട്ടികള്‍ക്കും നല്‍കാം.
ഇത്തരം ഡ്രൈ നട്‌സ് പല തരത്തിലും കഴിയ്ക്കാം. ചില പ്രത്യേക രീതികളില്‍ കഴിയ്ക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്യുക. പ്രയോജനം ഇരട്ടിപ്പിയ്ക്കാന്‍ ഇത്തരം വഴികള്‍ പരീക്ഷിയ്ക്കാം.
ഡ്രൈ നട്‌സില്‍ തന്നെ ആരോഗ്യ വശങ്ങള്‍ ഏറെയുള്ള ഒന്നാണ് പിസ്ത. പിസ്തയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, ചര്‍മ, മുടി സംബന്ധമായ ഗുണങ്ങളും ഏറെയുണ്ട്. ഇതില്‍ കാല്‍സ്യം, അയേണ്‍, സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ പലതരം വൈറ്റമിനുകളും ഇതിലുണ്ട്. ഇതിനു പുറമേ ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ മറ്റു ചില ഘടകങ്ങളും ഇതിലുണ്ട്.
പച്ച നിറത്തിലെ ഈ ഡ്രൈ നട്‌സിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. പിസ്ത വറുക്കാതെയും വറുത്തുമെല്ലാം കഴിയ്ക്കാം.ദിവസവും പിസ്ത കഴിയ്ക്കുന്നത് പല രോഗങ്ങളില്‍ നിന്നും രക്ഷണ നല്‍കുമെന്നു മാത്രമല്ല, പലതരം ആരോഗ്യഗുണങ്ങള്‍ നല്‍കുകയും ചെയ്യും.
എന്നാല്‍ പിസ്ത പൊടിച്ചു പാലില്‍ കലക്കി കുടിച്ചാലോ, ആരോഗ്യപരമായ ഗുണങ്ങള്‍ ഇരട്ടിയ്ക്കും. ഇതെക്കുറിച്ചറിയൂ,
പിസ്തയും പാലും ചേര്‍ത്ത് 1മാസം കുടിയ്ക്കൂ
പ്രതിരോധ ശേഷി
ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന നല്ലൊരു പാനീയമാണ് പാലില്‍ പിസ്ത പൊടിച്ചു കലര്‍ത്തി കുടിയ്ക്കുന്നത്. പാലിലെ സ്വാഭാവിക വൈറ്റമിനുകളും പിസ്തയിലെ വൈറ്റമിന്‍ ബിയുമെല്ലാം ഇതിനു സഹായിക്കുന്നു.
നാഡികളുടെ ആരോഗ്യത്തിന്
നാഡികളുടെ ആരോഗ്യത്തിന് പിസ്തയും പാലും കലര്‍ന്ന മിശ്രിതം ഏറെ നല്ലതാ്ണ്. ഇത് കുട്ടികള്‍ക്കാണെങ്കിലും മുതിര്‍ന്നവര്‍ക്കാണെങ്കിലും. പിസ്‌തയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി6 നാഡീവ്യൂഹത്തിന് വളരെ നല്ലതാണ്. നാഡീവ്യൂഹത്തിലെ സന്ദേശ തന്‍മാത്രകള്‍ അമൈന്‍സ് ആണ്. ഇവ വികസിക്കുന്നതിന് ശരീരത്തിലെ വിറ്റാമിന്‍ ബി6ന്റെ സാന്നിദ്ധ്യത്തെ ആശ്രയിച്ചുള്ള അമിനോ ആസിഡ് ആവശ്യമാണ്. ഈ വിറ്റാമിന്‍ നാഡി ഫൈബറുകള്‍ക്ക് ചുറ്റും മൈലിന്‍ എന്ന ആവരണം ഉണ്ടാക്കും. അതിന് ശേഷമാണ് ഒരു നാഡി ഫൈബറില്‍ നിന്നും മറ്റൊന്നിലേക്ക് സന്ദേശം കടന്നു പോകുന്നത്. നാഡി പ്രേരണകളുടെ ശരിയായ സംപ്രേഷണത്തിന് സഹായിക്കുന്ന നിരവധി അമിനോ ആസിഡുകള്‍ നിര്‍മ്മിക്കാന്‍ വിറ്റാമിന്‍ ബി6 സഹായിക്കും. നാഡികളുടെ പ്രവര്‍ത്തനത്തിന് പാലും ഏറെ നല്ലതു തന്നെയാണ്.ഓര്‍മയ്ക്കും ബുദ്ധി ശക്തിയ്്ക്കുമെല്ലാം മികച്ചതാണിത്.
പോളിന്യൂട്രിയന്റുകള്‍
ധാരാളം പോളിന്യൂട്രിയന്റുകള്‍ അടങ്ങിയ ഒന്നാണ് പിസ്ത. ഇത് കോശനാശം തടയാന്‍ ഏറെ നല്ലതാണ്. ഇത് ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ശരീരത്തിന്റെ നിറത്തിന് മങ്ങലേക്കാതിരിക്കാന്‍ പിസ്‌തയിലടങ്ങിയിട്ടുള്ള അവശ്യ ഫാറ്റി ആസിഡുകള്‍ സഹായിക്കും.ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ പിസ്തയിലെ വൈറ്റമിന്‍ ഇ ഏറെ നല്ലതാണ്. ഇത് പാലിനൊപ്പം ചേരുമ്ബോള്‍ ഗുണം ഇരട്ടിയ്ക്കും. പാലും ധാരാളം ആരോഗ്യസൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു തന്നെയാണ്.
ക്യാന്‍സര്‍
ക്യാന്‍സര്‍ തടയാനുളള നല്ലൊരു വഴിയാണ് ഈ പ്രത്യേക മിശ്രിതം. ഇതിലെ വൈറ്റമിന്‍ ബി 6 ശ്വേതാണുക്കളുടെ അളവു കൂട്ടും. ഇത് ശരീരത്തിന് കൂടുതല്‍ പ്രതിരോധം നല്‍കുന്ന ഒരു വഴിയാണ്. ഇതുവഴി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാം.
ഹീമോഗ്ലോബിന്‍
ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനും പാലില്‍ പിസ്ത ചേര്‍ത്തു കുടിയ്ക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ ഓക്‌സിജന്റെ അളവു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഓക്‌സിജന്‍ ധാരാളം ലഭിയ്ക്കുന്നത് രക്തപ്രവാഹം വര്‍ദ്ധിയ്്ക്കാനും നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം ഉത്തമവുമാണ.്
പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ്
പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ് പിസ്ത. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹത്തിന്. .പിസ്‌തയിലടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റുന്നതിന് സഹായിക്കും. ഇത് മൂലം ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്താന്‍ കഴിയും.
ഹൃദയത്തിനും
പാലില്‍ പിസ്ത ചേര്‍ത്തു കുടിയ്ക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ തടയാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്. ഇത് നല്ല കൊളസ്‌ട്രോള്‍ ഉല്‍പാദനത്തിനും സഹായിക്കും. പാല്‍ കൊഴുപ്പില്ലാത്തത് ഉപയോഗിയ്ക്കുക. ഇതു വഴി ഹൃദയത്തിനും ഏറെ ഗുണകരമാണ്.
കണ്ണിന്റെ ആരോഗ്യത്തിനും
കണ്ണിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് പിസ്ത. ഇതിലെ ലൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നീ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. .സ്വതന്ത്ര റാഡിക്കലുകള്‍ കോശങ്ങളെ ആക്രമിക്കുകയും നാശം ഉണ്ടാക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് പ്രായമേറുമ്ബോള്‍ കാഴ്ച പ്രശ്‌നങ്ങളുണ്ടാകുന്നത്. പ്രായമേറുമ്ബോള്‍ കാഴ്ച പ്രശ്‌നങ്ങളുണ്ടാകുന്നത്. പാലും പിസ്തയും കലര്‍ന്ന മിശ്രിതം ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്.
ഉദ്ധാരണ പ്രശ്‌നങ്ങള്‍
പാലില്‍ കലക്കിയ പിസ്ത പുരുഷന്റെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇതിലെ പ്രോട്ടീനുകളും ആന്റിഓക്‌സിഡന്റുകളുമെല്ലാമാണ് ഈ ഗുണം നല്‍കുന്നത്. കിടക്കയിലെ കരുത്തിന് പുരുഷന്മാര്‍ക്ക് ഈ മാര്‍ഗം പരീക്ഷിയ്ക്കാം.
മസിലുകള്‍
മസിലുകള്‍ ഉണ്ടാകാനുള്ള ഒരു നല്ല വഴി കൂടിയാണിത്. പിസ്തയും പാലും കലരുമ്ബോള്‍ ഗുണം ഇരട്ടിയ്ക്കും. പുരുഷന്മാര്‍ക്ക് നല്ലൊരു പ്രോട്ടീന്‍ ഡ്രിങ്ക്. ജിമ്മില്‍ പോകുന്നവര്‍ക്കു പ്രത്യേകിച്ചും.
കടപ്പാട്:boldsky