অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുലാസാൻ: കേരള കർഷകരുടെ അതിഥി

പുലാസാൻ: കേരള കർഷകരുടെ അതിഥി

വിദേശത്തു നിന്നു വിരുന്നു വന്ന് കേരള കർഷകരുടെ കൃഷിയിടത്തിൽ പ്രത്യേകസ്ഥാനം പിടിച്ച പഴവർഗ്ഗമാണ് ഫിലോസാൻ അഥവ പുലാസൻ.  ശാസ്ത്രനാമം  നെഫീലിയം മ്യൂട്ടബൈൽ.( Nephelium mutabile). ഇതിന്റെ ജന്മദേശം മലേഷ്യയാണ്. വിദേശമലയാളികൾ വഴിയാണ് ഇവ കേരളത്തിലെത്തിയത് എന്ന് കരുതപ്പെടുന്നു. പുലാസ്‌ എന്ന മലയന്‍ പദത്തിനര്‍ഥം  "തിരിക്കുക "  എന്നാണ്‌. വിളഞ്ഞ പഴം മരത്തില്‍ നിന്ന്‌ ചുറ്റിത്തിരിച്ചു വേണം ഇറുത്തെടുക്കാന്‍.  ഇങ്ങനെയാണ്‌ ഈ പഴത്തിന്‌ പുലാസന്‍ എന്ന്‌ പേര്‌ കിട്ടിയത്‌ എന്ന് കരുതുന്നു.

മൃദുവായ മുള്ളുകൾ നിറഞ്ഞതാണ് പുലാസൻ കായ്കൾ. ഇടത്തരം ഉയരത്തിൽ ശാഖോപശാഖകളായി കാണപ്പെടുന്ന ഒരു നിത്യ ഹരിത സസ്യമാണിത്. ഇലകൾ ചെറുതും പച്ച നിറമാർന്നതുമാണ്. തളിരിലകൾക്ക് മഞ്ഞ മലർന്ന പച്ച നിറത്തിലുമാണ്. ജനുവരി -ഫെബ്രുവരി മാസങ്ങളിൽ പൂക്കുന്ന ഇതിന്റെ ശാഖാഗ്രങ്ങളിൽ ധാരാളം പൂങ്കുലകൾ ഉണ്ടാകാറുണ്ട്. നേരിയതും അഗ്രം പരന്നതുമായ മുള്ളുകൾ ഉള്ള കായ്കൾ തുടക്കത്തിൽ പച്ച നിറത്തിലും വിളഞ്ഞ് പാകമാകുമ്പോൾ മഞ്ഞ നിറത്തിലും പഴുക്കുമ്പോൾ ചുവപ്പു നിറത്തിലേക്ക് മാറുകയും ചെയ്യും. 10-15 മീറ്റര്‍ ഉയരം വയ്‌ക്കും പുലാസാൻ വൃക്ഷങ്ങൾ. ഭക്ഷ്യയോഗ്യമായ ഉൾക്കാമ്പ് മധുരവും നീരും നിറഞ്ഞതാണ്. ഉള്ളിൽ ചെറിയ ബദാം പരിപ്പിന്റെ ആകൃതിയിലുള്ള വിത്ത് കാണപ്പെട്ടുന്നു വിത്തിൽ നിന്നു കാമ്പ് എളുപ്പം വെർപ്പെടുത്തിയെടുക്കൻ സാധിക്കും മാംസള ഭാഗം നേരിട്ടു കഴിക്കാം ഐസ്ക്രീമുകളിലും ജൂസ്, ജാം ഇവയിൽ രുചിക്കായി ഉപയോഗിക്കാം പുലാസത്തിന്റെ  വിത്ത് ചില സ്ഥലങ്ങളിൽ വറുത്തു കഴിക്കാറുണ്ട് .
‎പുലാസൻ നട്ടുവളർത്താൻ തൈകൾ ഉപയോഗിക്കാമെങ്കിലും ബഡ് ചെയ്ത തൈകൾ നടുന്നതാണ് ഉത്തമം. പുലാസൻ വളരെ പെട്ടെന്ന് തന്നെ കായകൾപ്പിടിക്കും ആദ്യകാലങ്ങളില്‍ തൈകളെ തണല്‍ നല്‍കി പരിപാലിക്കണം
റംബൂട്ടാനെക്കാളും കുറച്ചു സ്ഥലം മതി.എന്നാൽ ഈ രണ്ട് ഫലങ്ങൾ കാഴ്ചയിൽ ഏറെ കുറെ സാമ്യം പുലർത്തുന്നവയുമാണ് റംബൂട്ടാൻ ഫലത്തിന്റെ പുറംഭാഗം മുള്ളു പോലെയാണെങ്കിൽ പുലാസൻ ഫലത്തിന് ചെറിയ മുഴപോലെയാണ്. എന്നാലും ഇവയുടെ രുചി ഏകദേശം ഒരുപോലെ തന്നെയാണ്. കൃഷി ചെയ്യുമ്പോൾ പരിചരണവും സമാനമായ രീതിയിൽ തന്നെയാണ്  പുലാസൻ  കായ്ക്കണമെങ്കിൽ നല്ല രൂപത്തിൽ വെയിൽ ലഭിക്കണം. കാഴ്ച്ക്കു വളരെ മനോഹരമായ പുലാസൻവൃക്ഷം അലങ്കാര വൃക്ഷ ഘണത്തിൽ പെടുന്നവക്കൂടിയാണ്. അതിനാൽ തന്നെ തൊടികളിലും വീട്ടുവളപ്പിലും  വളർത്താവുന്നതാണ്.
പി.ഫാരിസ്
www.krishideepam.in

അവസാനം പരിഷ്കരിച്ചത് : 6/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate