ഇപ്പോൾ ചക്കക്കെന്തൊരു ചന്തമാണ്.തെങ്ങിനും ആനയ്ക്കും കരിമീനിനും കണിക്കൊന്നയ്ക്കുമൊപ്പം ചക്കയ്ക്കും ഇനി ഔദ്യോഗിക പദവി. ചക്ക ഇനി പണ്ടത്തെ ചക്കയൊന്നും അല്ല, വേറെ ലെവലാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് കേരളത്തിന്റെ പഴങ്ങളിൽ പാഴ് വസ്തുവായിരുന്ന ചക്ക ഇപ്പോൾ പറമ്പുകളിൽ നിന്നും ഔദ്യോഗിക പദവിലേക്ക് ഉയർന്ന് പഴവർഗങ്ങൾക്കിടയിലെ താരമായി മാറി . ചക്ക വെറും പഴം-പച്ചക്കറി മാത്രമല്ല നിരവധി രോഗങ്ങളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും കഴിവുള്ള ഔഷധവും കൂടിയാണ്.ചക്കയിൽ വൈറ്റമിൻ എ, ബി, സി, പൊട്ടാസ്യം, കാൽസ്യം, റൈബോഫ് ഫ്ളേവിൻ, അയേൺ, നിയാസിൻ, സിങ്ക്, തുടങ്ങിയ ധാരാളം ധാതുക്കളും, നാരുകളും അടങ്ങിയിട്ടുണ്ട് .ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും പ്രമേഹരോഗികൾക്കും വളരെ ഉത്തമമാണ് ചക്ക.
അവസാനം പരിഷ്കരിച്ചത് : 6/10/2020