പഴംകഞ്ഞിയുടെ ഗുണങ്ങള്‍
പഴംകഞ്ഞി എന്നു കേട്ടാൽ നെറ്റി ചുളിക്കേണ്ട, പഴംകഞ്ഞിക്കു നല്ല കാലം വരുകയാണ്. ഇപ്പോഴത്തെ നിലവാരം വെച്ചു നോക്കിയാൽ ഇതു വൈകാതെ ഫൈവ് സ്റ്റാർ ഭോജ്യമായി മാറുമെന്നുറപ്പ്. പഴകഞ്ഞി നമ്മുടെ മാത്രം വിഭവമാണെന്ന് തെറ്റിദ്ധാരണ വേണ്ട. പുളിപ്പിച്ച ചോറ് അഥവാ നമ്മൾ പഴംകഞ്ഞിയെന്നു വിളിക്കുന്ന വിഭവം ചൈന, തായ്ലാന്റ്, ഇന്തോനീഷ്യ തുടങ്ങി പല രാജ്യങ്ങളിലും
പാരമ്പര്യമായി കഴിച്ചുപോരുന്നുണ്ട്. ചോറ് വെള്ളമൊഴിച്ച് ഒരു രാത്രി പുളിപ്പിച്ചാൽ. അതിൽ രൂപം കൊള്ളുന്ന ചില നല്ല ബാക്ടീരിയകൾ ലാക്ടിക് അമ്ലം ഉത്പാദിപ്പിക്കുന്നു. ഇത് അരിയിലെ പോഷകമൂല്യങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കും. ഉദാഹരണമായി 100 ഗ്രാം ചോറിൽ 3.4 മില്ലീഗ്രാം ഇരുമ്പുണ്ടെങ്കിൽ 12 മണിക്കൂർ പുളിച്ച് പഴംകഞ്ഞിയാകുമ്പോൾ അത് 73.91 മില്ലിഗ്രാമാകുന്നു. പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, സെലീനിയം തുടങ്ങിയവയും പഴംകഞ്ഞിയിൽ അധികരിച്ച തോതിൽ കാണപ്പെടും, പഴംകഞ്ഞിയുടെ മറ്റു മേന്മകളായി പോഷകഗവേഷകർ കണ്ടെത്തിയ കാര്യങ്ങൾ ഇവയാണ്.
- പഴംകഞ്ഞിയിലുള്ള വിറ്റാമിൻ ബി-2 ശരീരക്ഷീണം മാറ്റുന്നു.
- ഇതിലുള്ള വിറ്റാമിൻ ബി-യും സൂക്ഷ്മജീവികളും ശരീരത്തിലെ അമ്ലത കുറയ്ക്കും. ഇത് കുടൽവ്രണം ശമിക്കാൻ കാരണമാകുന്നു.
- പഴംകഞ്ഞിയിലുള്ള ലാക്ടിക് അമ്ലം പ്രസവിച്ച സ്ത്രീകളുടെ പാലുത്പാദനം കൂട്ടും.
- ഇതിലുള്ള നല്ല ബാക്ടീരിയകൾ ദഹനപ്രക്രിയ മെച്ചപ്പെടുത്തുകവഴി മലബന്ധം മാറ്റുന്നു.
- "കൊളാജൻ' എന്ന ഘടകത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിലൂടെ പഴംകഞ്ഞിയുടെ ഉപയോഗം ത്വക്സസൗന്ദര്യം വർദ്ധിപ്പിക്കും.
- പൊട്ടാസ്യം ഉള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ ഉത്തമം.
- പഴംകഞ്ഞി പ്രഭാതഭക്ഷണമായി കഴിച്ചാൽ ദിവസം മുഴുവൻ ഊർജസ്വലത ഉറപ്പ്.
കടപ്പാട്: കേരളകര്‍ഷകന്‍
അവസാനം പരിഷ്കരിച്ചത് : 6/10/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.