ആരോഗ്യത്തിനു സഹായിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇതിന് നമ്മുടെ ഭക്ഷണ രീതിയിലും ചില പ്രത്യേക രീതിയിലെ മരുന്നുകളുമെല്ലാം സഹായിക്കുകയും ചെയ്യുന്നു.
ആയുര്‍വേദം പൊതുവേ പ്രചാരം നേടിയ ശാസ്ത്ര ശാഖയാണ്. പാര്‍ശ്വ ഫലങ്ങളില്ലാത്ത ചികിത്സാരീതികളും മരുന്നുമെന്നതാണ് ഇതിനുള്ള ഒരു കാരണമായി പറയുന്നത്. പൊതുവേ കൃത്രിമ ചേരുവകള്‍ ഉഫയോഗിച്ചല്ല, ആയുര്‍വേദ മരുന്നുകള്‍ തയ്യാറാക്കുന്നതും.
ആയുര്‍വേദത്തില്‍ വളരെ പ്രചാരത്തിലുളള ഒന്നാണ് ച്യവന പ്രാശം. ഇത് ഒരു ലേഹമാണ്. ആരോഗ്യത്തിനു വേണ്ടി പണ്ടു കാലം മുതല്‍ തന്നെ ഉപയോഗിച്ചു വരുന്ന ഒന്നാണിത്.
പുരാണത്തില്‍ ച്യവന മഹര്‍ഹിയെ വീണ്ടും യൗവന യുക്തനാക്കിയ മരുന്നാണ് ച്യവനപ്രാശം എന്നാണ് പറയപ്പെടുന്നത്. നെല്ലിക്കയാണ് ഇതിലെ മുഖ്യചേരുവ. ഇതാണ് ഇതിന്റെ ചെറിയൊരു ചവര്‍പ്പിനു കാരണം. ഇതിനൊപ്പം ധാരാളം മരുന്നുകളും. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ച്യവനപ്രാശം ഉത്തമമാണെന്നര്‍ത്ഥം.
49 ആയുര്‍വേദ മരുന്നുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. 100 ഗ്രാം ച്യവനപ്രാശത്തില്‍ 15,000 മില്ലീ ഗ്രാം നെല്ലിക്കയുണ്ടെന്നാണ് കണക്കുകള്‍.
ദിവസവും ച്യവന പ്രാശം കഴിയ്ക്കുന്നതു കൊണ്ട് ഗുണങ്ങള്‍ ഒന്നല്ല, പലതുണ്ട്, ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഒരുപോലെ ഗുണം നല്‍കുന്ന ഒന്നാണിത്.
ച്യവനപ്രാശത്തിനൊപ്പം പാല്‍ കുടിയ്ക്കണം
കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് രോഗം വരുന്നതു സാധാരണയാണ്. വൈറല്‍, ഫംഗല്‍, ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളാണ് സാധാരണയായി ഉണ്ടാകാറ്. ഇതിനെ തടയാനുള്ള നല്ലൊരു വഴിയാണ് ച്യവനപ്രാശം. ഇതു ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. അണുക്കളോട് പൊരുതിയാണ് ഈ ഗുണം ച്യവനപ്രാശം നല്‍കുന്നത്.
ശരീരത്തിന്റെ ദഹന പ്രക്രിയ ശക്തിപ്പെടുത്താന്‍ ഉത്തമമായ ഒന്നാണിത്. പ്രത്യേകിച്ചും അമിത ഭക്ഷണത്തിനു ശേഷം ഇത് 1 സ്പൂണ്‍ കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണം നല്‍കും. ഇത് പെട്ടെന്നു തന്നെ ഭക്ഷണം ദഹിയ്ക്കാന്‍ ഏറെ നല്ലതാണ്.
സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ വരാതിരിയ്ക്കാന്‍ ച്യവനപ്രാശം ഏറെ നല്ലതാണ്. ഇതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമാണ്. ഹൃദയത്തിന് ഉറപ്പു നല്‍കാന്‍ ഇത് ഏറെ നല്ലതുമാണ്.
തലച്ചോര്‍ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ച്യവനപ്രാശം. ഇത് ഓര്‍മശക്തിയ്ക്ക് അത്യുത്തമമാണ്. ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇത് ഏറെ നല്ലതു തന്നെയാണ്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഇത് ഒരുപോലെ ഗുണം നല്‍കുന്ന ഒന്നാകുന്നതിനും കാരണം ഇതാണ്. ബ്രെയിന്‍ എനര്‍ജറ്റൈസര്‍ ആയി ഇതു പ്രവര്‍ത്തിയ്ക്കുന്നു. കുട്ടികളില്‍ പഠന പരമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുളള ഏറ്റവും നല്ലൊരു വഴിയാണ് ച്യവനപ്രാശം കഴിയ്ക്കുന്നത്.
ആസ്തമ പോലെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്കുള്ള ന്‌ല്ലൊരു പ്രതിവിധിയാണ് ച്യവനപ്രാശം കഴിയ്ക്കുന്നത്. ഇത് ലംഗ്‌സിനെ ശക്തിപ്പെടുത്തുന്നു. അലര്‍ജി, ആസ്തമ പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ ദിവസവും ഇതു കഴിയ്ക്കുന്നതു ഗുണം നല്‍കും.
ഗ്യാസ്, അ,സിഡിറ്റി, മലബന്ധം, മനംപിരട്ടല്‍, വയറിളക്കം
ഗ്യാസ്, അ,സിഡിറ്റി, മലബന്ധം, മനംപിരട്ടല്‍, വയറിളക്കം തുടങ്ങിയ പല തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ച്യവനപ്രാശം കഴിയ്ക്കുന്നത്. ഇതിലെ മരുന്നുകള്‍ വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതായതു തന്നെ കാരണം.
ശരീരത്തിലെ രക്തം ശുദ്ധമല്ലാത്തത് പലതരം അസുഖങ്ങള്‍ക്കും വഴിയൊരുക്കുന്നു. ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, ചര്‍മാരോഗ്യത്തിനും ഇത് ദോഷം വരുത്തും. ഇതിനുളള നല്ലൊരു പ്രതിവിധിയാണ് ച്യവനപ്രാശം. ഇതു രക്തം ശുദ്ധീകരിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ശുദ്ധരക്തം ശരീരത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണം നല്‍കുന്ന ഒന്നാണ്.
30 വയസിനു ശേഷം ചര്‍മത്തില്‍ പ്രായാധിക്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയുന്നു, മുഖത്തു ചുളിവുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുടി നരയ്ക്കുന്നു. ഇതെല്ലാം പ്രായം തോന്നിപ്പിയ്ക്കാനുള്ള കാരണങ്ങളുമാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ച്യവനപ്രാശം കഴിയ്ക്കുന്നത്. ഇത് വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ മാറുന്നതിനു സഹായിക്കുന്ന ഒന്നാണ്. തിളങ്ങുന്ന ചര്‍മത്തിനും നിറത്തിനുമുള്ള നല്ലൊരു വഴി കൂടിയാണിത്.
പള്‍മനറി ട്യൂബര്‍കുലോസിസ് പ്രശ്‌നങ്ങള്‍ അകറ്റുവാന്‍ ഏറെ നല്ലതാണ് ച്യവനപ്രാശം. ടിബിയുള്ളവര്‍ ഈ മരുന്നു കഴിയ്ക്കുന്നത് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ്. ടിബിയ്ക്കുള്ള പ്രതിവിധിയെന്നു വേണമെങ്കില്‍ പറയാം.
ച്യവനപ്രാശത്തിനൊപ്പം പാല്‍ കുടിയ്ക്കണം
സെക്ഷ്വല്‍ സ്റ്റാമിന കൂട്ടുന്നതിനുളള നല്ലൊരു മരുന്നു കൂടിയാണ് ച്യവനപ്രാശം. ഇത് സ്ത്രീ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കും. ഇതിലെ മരുന്നുകളാണ് ഈ പ്രയോജനം നല്‍കുന്നതും.
യൂറിനറി ഇന്‍ഫെക്ഷന്‍, തൊണ്ടയിലെ അണുബാധ, നെഞ്ചിലെ അണുബാധ തുടങ്ങിയ പല തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ച്യവനപ്രാശം ഇതിനെല്ലാം പ്രതിവിധിയാകുന്നു.
ച്യവനപ്രാശം തടി കൂട്ടുമെന്ന ധാരണയും വേണ്ട. ഇതിലെ നെയ്യാണ് പലരേയും പേടിപ്പിയ്ക്കുന്നത്. എന്നാല്‍ മരുന്നുകള്‍ കൂട്ടി ചേരുവയാക്കാന്‍ വേണ്ട ക്ലാരിഫൈഡ് ബട്ടര്‍ മാത്രമേ ച്യവനപ്രാശത്തില്‍ ഉപയോഗിയ്ക്കുന്നുള്ളൂ. ഇതുകൊണ്ടു തന്നെ ഇത് തടി കൂട്ടുമെന്ന ഭയം അസ്ഥാനത്താണ്.
ച്യവനപ്രാശം രാവിലെയും രാത്രിയും 1 സ്പൂണ്‍ വീതം കഴിയ്ക്കാം. ചിലര്‍ക്ക് ഇതു കഴിയ്ക്കുമ്ബോള്‍ വയറ്റില്‍ എരിച്ചില്‍ പോലുളള അവസ്ഥകളുണ്ടാകും. ഇതിനുളള പ്രതിവിധി ഇളംചൂടുള്ള പാലും ഇതിനൊപ്പം കുടിയ്ക്കുകയെന്നതാണ്. ച്യവനപ്രാശത്തിലെ മരുന്നുകളാണ് ഇത്തരം എരിച്ചിലുണ്ടാക്കുന്നത്.
വേനല്‍ക്കാലത്ത് ഇതിന്റെ ഉപയോഗം കുറയ്ക്കന്നതാണ് നല്ലതെന്നു പറയാം. ഇതു ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. ഇതുപോലെ പ്രമേഹ രോഗികളും ഇത് കഴിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. ഇതിലെ മധുരം പ്രമേഹ രോഗികള്‍ക്കു ദോഷം ചെയ്‌തേക്കും. ഇതുപോലെ സ്വപ്‌നസ്ഖലനം പോലുളള പ്രശ്‌നങ്ങളുള്ളവരും പ്രത്യേക മെഡിക്കല്‍ കണ്ടീഷനുകളും മരുന്നുകളും കഴിയ്ക്കുന്നവരുമെല്ലാം ഇത് ഉപയോഗിയ്ക്കുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശേ തേടുന്നതു നല്ലതായിരിയ്ക്കും. ഇതു കഴിച്ച് അസ്വസ്ഥതകള്‍ തോന്നുകയാണെങ്കില്‍ ഉപയോഗം നിര്‍ത്തുകയും വേണം. സാധാരണ ഗതിയില്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും ചിലര്‍ക്ക് ഇതിലെ ചേരുവകള്‍ അലര്‍ജിയാകാന്‍ വഴിയുണ്ട്.
കടപ്പാട്:boldsky
അവസാനം പരിഷ്കരിച്ചത് : 2/15/2020